Home Latest “എന്തിനാടി വന്നേ അവനെക്കാൾ പണം ഉള്ളവനെ മതി അല്ലെ നിനക്കു. എങ്കിൽ പോ “

“എന്തിനാടി വന്നേ അവനെക്കാൾ പണം ഉള്ളവനെ മതി അല്ലെ നിനക്കു. എങ്കിൽ പോ “

0

‘നന്ദൂ മുഹൂർത്തം ആകാറായി വാ ‘
പർവതിയമ്മയുടെ വിളി കേട്ടാണ് നന്ദു ഞെട്ടി എണീറ്റത്. എന്നും അമ്മയെ അനുസരിച്ചിട്ടേ ഒള്ളു. ആ അനുസരണ ആണ് നന്ദുനെ ഇന്ന് ഈ കല്യാണപ്പന്തലിൽ എത്തിച്ചത്.

എല്ലാവരെയും വണങ്ങി നന്ദു മണ്ഡപത്തിൽ ഇരുന്നു. അവളുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. കാണത്തിന്റെ നിരാശാ അവളുടെ കണ്ണുകളിൽ തെളിഞ്ഞു തുടങ്ങി. ചുറ്റും ഉരുവിടുന്ന മന്ത്രങ്ങളോ ഒന്നും നന്ദുവിന്‌ കേൾക്കാൻ കഴിയുന്നില്ല. അവളുടെ മനസ്സാകെ അനന്തുവിനെ തിരയുകയാണ്. കണ്ണു ചെന്ന് ഉടക്കിയത് ആമിയിൽ ആയിരുന്നു. അപ്പോഴാണ് 5 വര്ഷം പിറകിലേക്ക് അവൾ പോയത്.
ആമിയും അനന്ദുവും മിഥുനും സ്കൂൾ മുതലേ കൂട്ടുകാർ ആയിരുന്നു. അനന്ദു സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയും സുന്ദരനും ആയിരുന്നു. അതുകൊണ്ട് തന്നെ ചെറിയൊരു പ്രണയമോ ആരാധനയോ ആമിയ്ക് അനന്ദുനോട് ഉണ്ടായിരുന്നു. എന്നാൽ അനന്തുവിന്റെ ചിന്ത മുഴുവൻ അവന്റെ അമ്മയ്ക്കും പെങ്ങൾക്കും നല്ലൊരു ജീവിതം മാത്രം ആയിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മിഥുൻ തന്റെ ഇഷ്ടം ആമിയോട് പറഞ്ഞു. അനന്ദുവിനോടുള്ള ദേഷ്യത്തിൽ ആണ് അതങ്ങു സമ്മതിച്ചതെങ്കിലും പിന്നീട് അവർ പിരിയാൻ ആകാത്ത വിധം അടുത്തു. അങ്ങനെ സ്കൂൾ ജീവിതം അവസാനിപ്പിച്ചു കോളേജ് എത്തിയപ്പോൾ അവർ രണ്ടായി പിരിഞ്ഞു. പഠിച്ച കോഴ്‌സിൽ മാത്രമേ പിരിഞ്ഞു നിന്നുള്ളൂ. അവരുടെ പ്രണയത്തിനു മാറ്റം ഇല്ലായിരുന്നു. ആമി MBBS തിരഞ്ഞെടുത്തു. അനന്ദുവും മിഥുനും എഞ്ചിനീറിങ്ങിനും. ആമിയ്ക് അവിടെ കിട്ടിയ കൂട്ട ആയിരുന്നു നന്ദു എന്ന നന്ദിത. നാലപ്പാട്ട് തറവാട്ടിലെ പാർവതിയമ്മയുടെയും പരേതനായ നാരായണന്റെയും മകൾ. പാറുവമ്മ തന്റെ മകളെ അതീവ കർക്കശത്തോടെ ആണ് വളർത്തിയത് സ്നേഹക്കുറവ് കൊണ്ടല്ല. രണ്ടു സ്ത്രീകൾ മാത്രം ആകുമ്പോൾ കേൾക്കുന്ന പലതും സത്യം ആയി തെളിയിക്കാതിരിക്കാൻ ആയിരുന്നു.
നന്ദു വളരെയധികം സുന്ദരി ആയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിക്കുന്നവൾ. അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവളെ ഇഷ്ടവും ആണ്. നന്ദുവും ആമിയും പെട്ടന്ന് തന്നെ അടുത്ത സുഹൃത്തക്കൾ ആയി മാറി. എല്ലാവര്ക്കും നന്ദുവിനോടുള്ള ഇഷ്ടക്കൂടുതൽ ആമിയെ കൂടുതൽ ദേഷ്യത്തിലാക്കി. അവസരം കിട്ടുമ്പോഴെല്ലാം കുത്തുവാക്കുകൾ കൊണ്ട് ആമി അവളെ വേദനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കൂട്ടുകാരി അല്ലെ അവൾക് അതിനു അധികാരം ഉണ്ട് എന്ന് പറഞ്ഞു നന്ദു വീണ്ടും അവളോട് അടുത്തു.

അങ്ങനെ ഇരിക്കെയാണ് മിഥുനും അനന്ദുവും ആമിയെ കാണാൻ കോളേജിലെത്തിയത്. ആമിയോടൊപ്പം വന്ന നന്ദുവിന്റെ ചുണ്ടിനു മുകളിലെ ചെറിയ കാക്കാപ്പുള്ളി മാത്രമേ അനന്ദു കണ്ടുള്ളു. നെഞ്ച് തറയ്ക്കുന്ന അമ്പു പോലെ അവനു അത് തോന്നി. ഇവൾ നിന്റെയാ അനന്ദു എന്ന് അവനോട് അവന്റെ ഹൃദയമിടുപ്പുകൾ പറയുന്നുണ്ടായിരുന്നു.

ആദ്യ കാഴ്ചയിൽ തന്നെ അവൾക് അനന്ദുവിനോട് എന്തോ തോന്നി. അത് അവൾ അവളുടെ ഡയറിയിൽ എഴുതിയിരുന്നു.. അവളുടെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും മാത്രം സ്ഥാനം ഉണ്ടായിരുന്ന ഡയറിയിൽ എങ്ങനെയാണു അനന്ദു ഇടം പിടിച്ചതെന്ന് അവൾക് അറിയില്ല.

തന്റെ പ്രണയം ആദ്യം അനന്ദു പറഞ്ഞത് അവന്റെ പ്രിയ മിത്രങ്ങളോട് തന്നെ ആയിരുന്നു.സന്തോഷം കൊണ്ട് മിഥുൻ തുള്ളിച്ചാടിയപ്പോൾ സന്തോഷം അഭിനയിച്ചു നിൽക്കാനേ ആമിയ്ക് കഴിഞ്ഞുള്ളു.കാരണം പണം കൊണ്ടും സൗന്ദര്യം കൊണ്ടും നന്ദുവിന്‌ മുകളിൽ ആയിരുന്ന ആമിയെ വേണ്ട എന്ന പറഞ്ഞിട്ട് അവൻ നന്ദുനെ തിരഞ്ഞെടുത്തത് ആമിയ്ക് താങ്ങാവുന്നതിലും വലിയ അപമാനം ആയിരുന്നു.

അന്ന് രാത്രിയിലെ ചാറ്റിങിനിടയിലും അനന്ദു ആമിയോട് പറഞ്ഞിരുന്നു അവളോടുള്ള ഇഷ്ടം പറയുമെന്ന്. എന്നാൽ പാറുവമ്മയ്ക് വയ്യ എന്നറിഞ്ഞു നന്ദു അന്ന് നാട്ടിലേക്കു പോയി. ഇതിനിടയിൽ അപമാനം താങ്ങാതെ വന്ന പ്രതികാരത്തിൽ ആമി അനന്ദുവിനോട് പറഞ്ഞു നന്ദുന്റെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു.അതും അല്ല അവൾ ഒരു പണക്കക്കാരനെയെ കേട്ടു എന്ന്. അതിനാ അവൾ നാട്ടിൽ പോയതെന്നും. അനന്ദുവിന്‌ താങ്ങാവുന്നതിലും അധികം ആയിരുന്നു. ഫോൺ വലിച്ചെറിഞ്ഞു അവൻ പുറത്തേക്ക് പോയി.
നന്ദുവിന്റെ ഡയറിയിൽ അനന്തുവിനെ കുറിച്ചു വായിച്ച പാറുവമ്മ ദേഷ്യത്തിൽ അവൾക് താക്കീത് നൽകി. ഇനി അവനെ കണ്ടാൽ അമ്മയെ പിന്നെ നീ കാണില്ലെന്ന് പാറുവമ്മ അലറി.
അനന്തുവിനെ മറക്കാൻ അവൾ ശ്രമിച്ചെങ്കിലും അതിനവൾക് കഴിയുന്നില്ലായിരുന്നു. നന്ദുന്റെ ഓരോ കണ്ണുനീരും ആമിയിൽ സന്തോഷം ഉണ്ടാക്കി.

പഠിത്തം കഴിഞ്ഞു നാട്ടിലിലേക്കു പോകും മുന്നേ അനന്തുവിനെ കാണാൻ ചെന്നപ്പോഴാ മിഥുൻ അവളോട് തട്ടി കേറിയത് “എന്തിനാടി വന്നേ അവനെക്കാൾ പണം ഉള്ളവനെ മതി അല്ലെ നിനക്കു. എങ്കിൽ പോ ”
“മിഥുൻ നീ എന്താ ഈ പറയുന്നേ ”
“ഓ നിനക്കു ഒന്നും അറിയില്ല അല്ലെ. നീ പറഞ്ഞതൊക്കെ ആമി പറഞ്ഞു ”
“ഞാൻ അങ്ങനെ.. ”
“മതി മിഥുൻ അവൾ പോട്ടെ ” ആമി ഇടയിൽ വന്നു അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി. എന്നിട് പറഞ്ഞു “എനിക്ക് കിട്ടാത്തത് നിനക്കും വേണ്ടെടി അവനെ ഞാനാ ആദ്യം സ്നേഹിച്ചതു എന്നെക്കാൾ വലിയ എന്ത് നന്മയാടി അവൻ നിന്നിൽ കണ്ടേ ??ഇപ്പോ നിനക്കു എല്ലാം മനസിലായോ ?നിന്റെ അമ്മയെ വിളിച്ചു ഞാനാടി പറഞ്ഞെ മോള് ഇവിടെ പ്രേമിച്ചു നടക്കുവാന്ന്. അന്ന് നിന്റെ അമ്മയ്‌ക്ക വയ്യാതെ ആയതല്ല. നിന്നെ വരുത്താൻ അവർ പറഞ്ഞതാ. എന്റെ പൊന്നുമോൾ ഇതൊന്നും ആരോടും പറയില്ലെന്ന് അറിയാം കാരണം ഞാൻ നിന്റെ കൂട്ടുകാരി അല്ലെ.. അപ്പോ ഓക്കേ. ‘അമ്മ നിനക്കു ഏതോ കല്യാണം ഉറപ്പിച്ചുന്ന പറഞ്ഞാരുന്ന അന്ന് കാണാം.”
നന്ദു ഒരു പാവയെ പോലെ ബസ് സ്റ്റോപ്പിലേക് നടന്നു. എല്ലാരും തന്നെ സ്നേഹിക്കുകയാണോ അതോ ശിക്ഷിക്കുകയാമോ എന്നൊന്നും അവൾക് മനസിലാകുന്നില്ല… വീട്ടിലെത്തിയതും കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.ഒരു കല്യാണപ്പന്തൽ. കല്യാണപെണ്ണൊഴികെ എല്ലാരും അറിഞ്ഞ കല്യാണം. നന്ദുനെ കണ്ടതും പാറുവമ്മ അവളെ പിടിച്ചു അകത്തേയ്ക്കു കൊണ്ട് പോയി. ഡ്രെസ്സും ആഭരണങ്ങളും കൊടുത്ത റെഡി അകാൻ പറഞ്ഞു പോയി. ഒരു പാവയെ പോലെ അവൾ നിന്നുകൊടുത്തു.
കൊട്ടും കുരവയും കേറ്റിട്ടപ്പോഴാ അവൾ അറിഞ്ഞത്. ആരോ താലി ചാർത്തിയിരിക്കുന്നു. താനിപ്പോൾ മറ്റാരുടെയോ പാവ. സിന്ധുരം ചാർത്താൻ തിരിഞ്ഞാപ്പോഴാണ് അവൾ ആ മുഖം കണ്ടത്.
“അനന്ദു ”
“ഭർത്താവിന്റെ പേര് വിളിക്കുന്നോടി..”?
അവൾക് അപ്പോഴും വിശ്വസിക്കാനായില്ല

അവൾ പെട്ടന്ന് ആമിയെ നോക്കി. ദേഷ്യത്തോടെ ഇറങ്ങി പോയ ആമിയെ കണ്ടപ്പോഴാണ് തന്റെ അടുത്ത ഇരിക്കുന്നത്ത് അനന്ദു തന്നെ എന്ന മനസിലായത്.

അവൾ തിരിഞ്ഞു അമ്മയെ നോക്കി. ചെറുചിരിയോടെ അവളെ തലോടിക്കൊണ്ട് ‘അമ്മ പറഞ്ഞു “ഇതാണ് നിന്റെ ജീവിതം. നിന്റെ ഇഷ്ടമാണ് എന്റെയും ”
നന്ദു ചോദിച്ചു അപ്പോ അന്ന്…. ??
“മോളെ കറങ്ങി നടന്ന ചീത്തപ്പേര് കേൾപ്പിക്കണ്ട എന്ന് വച്ചാ.. ഞാൻ പോയി മോനെ കണ്ടു എല്ലാം പറഞ്ഞു അപ്പോഴാ എനിക്ക് മനസിലായെ ആമി ആണ് എല്ലാത്തിനും പിന്നിലെന്ന്. അവളോടുള്ള എന്റെ വാശി ആണിത്. ഇതാണ് നിന്റെ സന്തോഷം ”

“എന്താടോ എന്റെ കയ്യിലുള്ള പണം പോരാതെ വരോ തനിക്കു “എന്ന് ചോദിച്ച അനന്ദുവിന്‌ ഒരു നുള്ളും കൊടുത്ത അവൾ ദൈവത്തെ വിളിച്ചു.

note:ചേരേണ്ടവർ എന്നാണേലും ചേരും

രചന : അനാമിക അനു

LEAVE A REPLY

Please enter your comment!
Please enter your name here