Home Latest എനിക്ക് ഇപ്പോൾ കല്യാണം വേണ്ട ഉമ്മച്ചി. ഞാൻ ചെറിയ കുട്ടിയല്ലേ.. എനിയ്ക്കു പഠിക്കണം.. Part –...

എനിക്ക് ഇപ്പോൾ കല്യാണം വേണ്ട ഉമ്മച്ചി. ഞാൻ ചെറിയ കുട്ടിയല്ലേ.. എനിയ്ക്കു പഠിക്കണം.. Part – 1

0

പെണ്ണ്

രചന : Sumi

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറയുന്നത് ഒരു പക്ഷെ അവളുടെ വീട്ടുകാർക്കു തണൽ ആക്കൽ ആയിരിക്കും… അത് പോലെ തന്നെ നിഹാന യുടെ ജീവിതത്തിലും ഉണ്ട്… അവൾ ജനിച്ചത് മുതൽ കാണുന്നതാണ് അവളുടെ ഉപ്പാടെ പ്രയാസം… ഒരു പ്രവാസി ആണ് അവളുടെ ഉപ്പച്ചി… ഉമ്മ വീട്ടമ്മയും.. അവൾക് ഒരു അനിയനും അനുജത്തിയും ഉണ്ട്…

പഠിക്കാൻ മിടുക്കിയാണ് നിഹാന. പ്ലസ് ടു ൽ കോമേഴ്‌സ് എടുത്തു നല്ല മാർക്ക്‌ ഓട് കൂടി പാസ്സ് ആയി..അവൾക് തുടർന്ന് പഠിക്കാൻ അതിയായ ആഗ്രഹ ഉണ്ട്.. എന്നാൽ പെണ്ണിന് 18 തികഞ്ഞാൽ കല്യാണം എന്നാ ചിന്ത ഗതി കൊണ്ടു നടക്കുന്ന അവളുടെ ഉമ്മക്കും കുടുമ്പകാർക്കും തുടർ പഠനം ഒരു നല്ല കാര്യമായി തോന്നിയില്ല.. വീട്ടിൽ തകിർധിയായി വിവാഹ ആലോചനകൾ വന്നു… അതിനെയെല്ലാം എതിർത്ത നിഹാനക് ഉമ്മാടെയും മറ്റുള്ളോർടേം ഭീഷണിക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു

വീട്

നിഹാന :എനിക്ക് ഇപ്പോൾ കല്യാണം
വേണ്ട ഉമ്മച്ചി. ഞാൻ ചെറിയ
കുട്ടിയല്ലേ.. എനിയ്ക്കു പഠിക്കണം…..

ഉമ്മ :പടിച്ചോളൂ.. പെൺകുട്ടികൾക്കു
ഒരു സമയത്ത് കല്യാണ യോഗം
പറഞ്ഞിട്ടുണ്ട്… അത് ആ ടൈം ൽ
നടക്കണം അത് പടച്ചോന്റെ
വിധിയാണ്.. കല്യാണം കഴിഞ്
പഠിക്കാലോ നിനക്ക്.. പിന്നെ ന്താ?

നിഹാന :ഉമ്മച്ചി എന്നാലും… കെട്ടു
കഴിഞ്ഞ് പഠിപ്പിക്കാതെ
ആയാൽ ഞാൻ എന്തു ചെയ്യും
എനിക്ക് കുറച്ചു കഴിഞ്ഞ്
കല്യാണം മതി ഉമ്മച്ചി.. ഞൻ
കാലു പിടിക്കാം…

ഉമ്മ :നീ ഒന്നും പറയണ്ട…ഇന്ന് വൈകിട്ട്
ഒരു കൂട്ടര് കാണാൻ വരും പറ്റിയാൽ അത് ഞങ്ങൾ ഉറപ്പിക്കും…
ഇനി ഈ കാര്യത്തിൽ വേറെ
സംസാരം ഇല്ല..

****************************************

ഉമ്മ തീർത്തു പറഞ്ഞു.. അവരെ പറഞ്ഞിട്ടും കാര്യമില്ല താൻ ഒരുപാട് തവണ കല്യാണം മുടക്കിയതാണ്… പക്ഷെ ഉപ്പാടെ കഷ്ടപ്പാട് കാണുമ്പോൾ… ഉപ്പ എങ്ങനെ പെട്ടെന്നൊരു കല്യാണ നടത്തും…
ഓരോന്ന് ചിന്തിച്ചിരുന്നു നിഹാന നേരം പോയത് അറിഞ്ഞില്ല.. ഉച്ചക്ക് ഫുഡ്‌ വേണ്ട എന്ന് പറഞ്ഞു കിടന്നു… വൈകുന്നേരം ആയപോൾ ഉമ്മ വിളിച്ചു..

ഉമ്മ :നിഹു എണീക്കു സമയം ഒരുപാട്
ആയി.. പോയി കുളിച് ഒരു നല്ല
ഡ്രസ്സ്‌ എടുത്ത് ഇടു.. അവർ
ഇപ്പോൾ വരും…

കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറ്റി നിഹാന കണ്ണാടിക്ക് മുമ്പിൽ വന്നു നിന്നു.. തന്റെ ചമയങ്ങൾ നിരീക്ഷിച്ചു… പെട്ടെന്നാണ് പുറത്ത് ഒരു കാർ ന്റെ ഒച്ച കേട്ടത്… അനുജത്തി ഓടി വന്നു അവർ എത്തിയെന്ന് പറഞ്ഞു……..

തുടരും…….

ആദ്യത്തെ കഥയാണ് ഇത് ന്റെ ജീവിതവുമയി നല്ല ബന്ധമുണ്ട്… തെറ്റുകൾ പൊറുക്കണം… 🙏🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here