Home Latest പുതിയ പ്രതീക്ഷകളുമായവൾ വലതുകാൽ വച്ചു മരുമകളായി ആ വീട്ടിൽ കയറി… പിറ്റേന്ന് എഴുന്നേറ്റപ്പോൾ…

പുതിയ പ്രതീക്ഷകളുമായവൾ വലതുകാൽ വച്ചു മരുമകളായി ആ വീട്ടിൽ കയറി… പിറ്റേന്ന് എഴുന്നേറ്റപ്പോൾ…

0

മരുമകൾ

രചന : Janaki Kutti

ഉം ഒന്ന് മനസറിഞ്ഞു പൊട്ടിചിരിച്ചിട്ട് എത്ര നാളായി.അടുക്കളയിൽ നിന്നും അരി കഴുകി കൊണ്ടവൾ ഓർത്തു തന്റെ കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങളെക്കുറിച്ച്. ഓർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയി…
“അമ്മേ ദേ ഇനിയും എന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ ഞാൻ ആരുടെ എങ്കിലും കൂടെ അങ്ങിറങ്ങിപ്പോകും , എനിക്കിപ്പോ വയസ്സ് 25 ആയി, ഇപ്പഴും ഞാൻ നിങ്ങടെ കൊച്ചു കുട്ടിയല്ല”.

തമാശക്ക് പറഞ്ഞതാണെങ്കിലും അമ്മ അത് ഓർത്തു വെച്ച് രാത്രി അച്ഛനോട് പറയുമെന്നവൾ കരുതിയില്ല. എന്തായാലും സംഭവം സീരിയസായി.പിന്നെ പലരും പെണ്ണുകാണാൻ വരലായി ആലോചനകളായി. അഞ്ചാമത് വന്ന ചെറുക്കനെ അവൾക്ക് ഇഷ്ടമാകുകയും കല്യാണം ഉറപ്പിക്കലും ഒരുമിച്ചായി. പിന്നീട് ചെറുക്കനുമായി ഫോൺ വിളികളുടെയും ചാറ്റുകളുമായി മുന്നോട്ട് പോയി.

എങ്ങനെയെങ്കിലും കല്യാണമൊന്നു കഴിഞ്ഞു കിട്ടാനവൾ കാത്തിരുന്നു.ഒടുവിൽ കാത്തിരിപ്പിന്റെ അവസാനത്തിനു ശേഷം ആ ദിവസമെത്തി ആഗ്രഹിച്ചു കാത്തിരുന്ന മുഹൂർത്തം. മംഗളമായി തന്നെ എല്ലാം നടന്നു.

പുതിയ പ്രതീക്ഷകളുമായവൾ വലതുകാൽ വച്ചു മരുമകളായി ആ വീട്ടിൽ കയറി.പിറ്റേന്ന് എഴുന്നേറ്റപ്പോൾ വീട്ടിലെ അടുത്ത ബന്ധുക്കളെല്ലാം വീട്ടിൽ തന്നെയുണ്ട്. കുട്ടികൾ കലപില ശബ്ദമുണ്ടാക്കി ഓടിക്കളിക്കുനുണ്ട്. കുളിച്ച് അടുക്കളയിൽ കയറി എന്താ ചെയ്യണ്ടതെന്നവൾ ചിന്തിച്ചു. ആദ്യം തന്നെ ചൂല് തൊട്ടാൽ ജീവിത കാലം മുഴുവൻ റെസ്റ് ഇല്ലാത്ത പണിയാകുമെന്നു കൂട്ടുകാരികൾ പറഞ്ഞത് ഓർമ വന്നതോടുകൂടി അവിടെ കണ്ട പാത്രങ്ങൾ അവൾ കഴുകി വെച്ചു.

ശരിക്കും ഒരന്യയെപ്പോലെ അവൾക്കു തോന്നി. ക്ഷീണം തോന്നിയവൾ മുറിയിൽ പോയി കിടന്നു. സമയം 9.30 ആയിട്ടും ഭക്ഷണമോ ഒരു ഗ്ലാസ്‌ കട്ടനോ വേണമെന്ന് ആരും ചോദിച്ചില്ല. സ്വന്തം വീട് ഓർമ വന്നവൾ പൊട്ടി കരഞ്ഞു പോയി.

ആ സംഭവത്തിന്‌ ശേഷം കുറച്ചു ദിവസം കഴിഞ്ഞ് ബന്ധുക്കളെല്ലാം അവരവരുടെ വീട്ടിൽ പോയി. വീട്ടിൽ അച്ഛനും അമ്മയും ഭാർത്താവും മാത്രമായി. അതിനു ശേഷം അവളെക്കൊണ്ട് പറ്റുന്ന എല്ലാ ജോലികളും അവൾ ചെയ്തു. പക്ഷെ അവളുടെ ഭർത്താവും അവളും പല കാരണങ്ങൾ കൊണ്ടും തമ്മിൽ വഴക്കുകളായി. പക്ഷെ അവിടെ മറ്റുള്ളവരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റമായതിനാൽ അവൾ പിടിച്ച് നിന്നു. എന്നാൽ ദിവസങ്ങൾ കടന്നു പോയി.

ഭർത്താവും അവളും പരസ്പരം മനസിലാക്കുകയും അവർക്കിടയിലെ പ്രശ്നങ്ങൾ എല്ലാം അവസാനനിക്കുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും അമ്മ ശരിക്കും അമ്മായി അമ്മയായി മാറി. എന്ത് ചെയ്താലും കുറ്റം പറയാൻ തുടങ്ങി. അവളെ അത് വീർപ്പു മുട്ടിച്ചു.എന്നിട്ടും എല്ലാം സഹിച്ചവൾ നിന്നു. ഇന്നവൾ അരി കഴുകുന്നത് കണ്ണീരിന്റെ ഉപ്പോടു കൂടിയാണ്.

പുറത്ത് കാളിങ് ബെൽ കേട്ടു ചെന്ന് നോക്കിയപ്പോൾ അമ്മായിഅമ്മ പുറത്ത് പോയി തിരിച്ചു വന്നതാണ്. കയ്യിൽ ഒരു പൊതിയുണ്ട്.അകത്ത് കയറിയ ഉടനെ അത് അവളുടെ ഭർത്താവ് വാങ്ങി നോക്കി ബിരിയാണി ആയിരുന്നു അതിൽ.അമ്മായി അമ്മ പ്ലേറ്റ് എടുത്ത് മകനെ ഊട്ടുന്നത് കണ്ട് അടുക്കളയിൽ നിന്നും അരി കഴുകി കലത്തിലേക്കിടുമ്പോൾ അവളോർത്തു അമ്മ എനിക്കെന്നും എന്റെ അമ്മ മാത്രമാണെന്ന്.

ചെന്ന് കയറിയ വീട്ടിൽ മകനെയും മരുമകളെയും വേർതിരിച്ചു കാണാത്തിടത്താണ് സ്വർഗ്ഗമെന്നവൾ തിരിച്ചറിഞ്ഞു. അടുക്കളയിലെ ജനലിലൂടെ പുറത്തെ നക്ഷത്രങ്ങളെ നോക്കി കൊണ്ടവൾ ചോദിച്ചു ഞാനാരാ ഇവിടെ????

‘മരുമകൾ ‘ അതെ ചെന്ന് കയറിയ വീട്ടിലെ വെറും അന്യയായൊരു മരുമകൾ..

LEAVE A REPLY

Please enter your comment!
Please enter your name here