Home Latest കോളേജിൽ ചെന്നുകേറിതും സീനിയർസ് പിടിച്ചു നന്നായി സ്നേഹിച്ചു….

കോളേജിൽ ചെന്നുകേറിതും സീനിയർസ് പിടിച്ചു നന്നായി സ്നേഹിച്ചു….

0

കോളേജിൽ ചെന്നുകേറിതും സീനിയർസ് പിടിച്ചു നന്നായി സ്നേഹിച്ചു…. അതെല്ലാം കഴിഞ്ഞു ക്ലാസ്സിൽ കേറി ഓരോരുത്തരെ ആയി പരിചയപെട്ടു, അതിന്റെ ഇടക്ക് ആണ് സഖാക്കൾ കേറി വന്നത്… അവർ എന്തക്കയോ പറഞ്ഞു എന്നാൽ ഞാൻ ശ്രദ്ധിച്ചത് അതിലെ ആ താടി കാരനെ ആയിരുന്നു … ബ്ലാക്ക് ഷർട്ട്‌ ധരിച്ച ആ താടിക്കാരനെ.. അങ്ങനെ അവർ പൊയി…. ഞാൻ ആ താടി കാരനെ തന്നെ ആലോചിച്ചിരുന്നു. അവിടെ എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി. ലെച്ചു എന്ന ലക്ഷ്മി, എന്നപോലെ തന്നെ നന്നായി സംസാരിക്കുന്ന ഒരു വായാടി.. അത്കൊണ്ട് തന്നെ ഞങ്ങൾ പെട്ടന്ന് അടുത്തു..

എന്നാൽ അവളോട് ഞാൻ പറഞ്ഞില്ല എന്റെ ഇഷ്ടം. അതിനു മാത്രം എനിക്ക് എന്തോ കഴിഞ്ഞില്ല, എന്താന്നോ അവള്ടെ അമ്മാവന്റെ മോൻ ആണ് എന്റെ ആ താടിക്കാരൻ.. അത് അറിഞ്ഞത് മുതൽ ഞാൻ അവളോട് വീട്ടിലെ കാര്യങ്ങൾ ഒക്കെ എന്നും ചോദിക്കാൻ തുടങ്ങി… അഭിഷേക് എന്നായിരുന്നു താടി കാരന്റ പേര്… അവള്ടെ അഭിയേട്ടൻ.. എന്റേം….പതുകെ പതുക്കെ ഞാൻ അവളിൽ നിന് അഭിയേട്ടൻ ന്റ ഇഷ്ടങ്ങളും മനസിലാക്കി തുടങ്ങി.. അങ്ങേർക്കു കണ്ണ് എഴുതുന്നത് ഇഷ്ടാണ് അറഞ്ഞപോ തൊട്ട് ഞാൻ ൻറെ കണ്ണിൽ വാരി തേക്കാൻ തുടങ്ങിതാ കണ്മഷി. ഒരുപാടുപേർ കളിയാക്കി എന്നാലും ഞാൻ വിട്ടുകൊടുത്തില്ല ….എന്നാൽ ഒരിക്കൽപോലും ലെച്ചു നോട് എനിക്ക് പറയാൻ പറ്റിയില്ല എന്റെ ഇഷ്ടത്തെ പറ്റി, എന്തോ ആ ഒരു ധൈര്യം മാത്രം എനിക്ക് കിട്ടിയില്ല.. പതുക്കെ ഞാൻ മാറിത്തുടങ്ങി, രാഷ്ട്രീയം അറിയാത്ത ഞാൻ അങ്ങേരുടെ പോലെ കമ്മ്യൂണിസ്റ്റ്‌ ആയി എങ്ങനെ ആണാവോ.. .

ലെച്ചു ന്റ കൂടെ കണ്ടിട്ടുള്ളതോണ്ട് എന്നെ കാണുമ്പോൾ ഇപ്പോൾ സഖാവ് ചിരിക്കും. എന്റെ സാറേ…. പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല… അപ്പോ എന്റെ മനസിൽ 100 ലഡ്ഡു ഒരുമിച്ച് പൊട്ടിയ ഒരു ഫീൽ ആണ്. അങ്ങനെ വാലെന്റൈൻസ് ഡേ വന്നു.. അഭിയേട്ടനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. ലെച്ചുനോടും. കഷ്ടപ്പെട്ട് ഇരുന്നു ഞാൻ ഒരു പ്രണയലേഖനം എഴുതി. എന്റെ ജീവിതത്തിലെ ഞാൻ ആദ്യമായി എഴുതിയ പ്രേമലേഖനം, അത് വലിനെറ്റിൻസ് അപ്പൂപ്പൻ ന്ന ഞങ്ങടെ ഒരു മരത്തിലെ ലെറ്റർ ബോക്സിൽ ഇട്ടു..അതിൽ ഇട്ടാൽ അത് അഭിയേട്ടൻ വായിക്കുമെന് എനിക്ക് ഉറപ്പായിരുന്നു…. ലെറ്റർ ഇട്ടു തിരികെ വരുമ്പോൾ ലെച്ചു ഉം അഭിയേട്ടൻ നും സംസാരിച്ചു നില്കുന്നത് കണ്ടു. ഞാൻ അടുത്ത് എത്തിയതും അഭിയേട്ടൻ പോയി.

ലെച്ചു നോട് ഒരു കാര്യം പറയാൻ ഉണ്ടന്ന് പറഞ്ഞതും അവൾ പറഞ്ഞു അവൾക്കും ഉണ്ട് പറയാൻ ന്ന്. അവൾക് അഭിയേട്ടൻ നെ ഇഷ്ടമാണെന്നു. അത് കേട്ടതും പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഇതുവരെ നീ എന്നോട് ഒന്നും പറഞ്ഞില്ലാലോ എന്നു ചോദിച്ചപ്പോൾ അവൾ ചിരിച്ചു…ലെച്ചു എനിക്ക് ന്താ പറയാൻ ഇണ്ടായെന് ചോദിച്ചപ്പോൾ ഒന്നുല്ല ന്നു പറഞ്ഞു. നേരെ പോയത് ന്റ ഫ്രണ്ട് അമൽ നെ കാണാൻ ആയിരുന്നു അഭിയേട്ടൻ ന്റെ അടുത്ത സുഹൃത്തായിരിന്നു അവൻ. അവനെ കണ്ടു കാര്യം പറഞ്ഞു ആ ലെറ്റർ എടുത്തു കീറിക്കളയണം എന്നു. അതിനു അവന്റെ കൂലി ഒരു ബിരിയാണി ആയിരുന്നു. പിന്നെ ആവിശ്യം എന്റെ ആയതിനാൽ വാങ്ങി കൊടുത്തു അവനെ കൊണ്ട് ഒരു സത്യവും, ഇതു ആരും അറിയാതിരിക്കാൻ .

പിന്നേ ക്ലോളേജ് നോട്‌ തന്നെ വെറുപ്പ് ആയിരിന്നു. വയ്യ നും പറഞ്ഞു ഒന്ന് രണ്ട് ദിവസം ലീവ് എടുത്തു വീട്ടിൽ ഇരുന്നു…..ഇത്ര നാൾ കോളേജ് മൊത്തം നടന്നാൽ ഒരു നോക്ക് അഭിയേട്ടൻ നെ കാണാൻ കിട്ടുമോ… ഇല്ല….. അതിനു ശേഷം പിന്നെ കോളേജിൽ എപോ നോക്കിയാലും എവിടെ നോക്കിയാലും അഭിയേട്ടൻ മാത്രം ആയിരുന്നു. അഭിയേട്ടൻ ലെച്ചു നെ കാണാൻ വരുമ്പോൾ എല്ലാം എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് ആയിരുന്നു..എന്തോ. ..ലെച്ചു നോട്‌ പോവാൻ പറയാൻ ചെന്നപ്പോൾ അഭിയേട്ടൻ ഇണ്ടായിരുന്നു അവള്ടെ കൂടെ “എന്തെ നിന്റ കണ്ണിൽ കണ്മഷി ഇല്ലാതെ അല്ലങ്കിൽ നിറയെ കാണാലോ” നുള്ള അഭിയേട്ടൻ ന്റ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം ആയിരുന്നു എന്റെ മറുപടി….

ഒരു ദിവസം ഓഡിറ്റോറിയത്തിൽ ഇരുന്ന എന്റെ മുന്പിൽക് അഭിയേട്ടൻ വന്ന് ഒരു ലെറ്റർ നീട്ടി.. കണ്ടതും എനിക്ക് മനസിലായി ഞാൻ പെട്ടന്ന് ചാടി എണീറ്റു.. അഭിയേട്ടൻ ന്റെ മുഖത്തു നോക്കാന്പോലും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. പെട്ടന്ന് ലെച്ചു ചോദിച്ചു ബിരിയാണി ടെ പൈസ പോയില്ലേ നു . ഒന്നും പറയാൻ ആവാതെ നിന്ന എന്റെ അടുത്ത് വന്നു ലെച്ചു പറഞ്ഞു “എടി പൊട്ടി അഭിയേട്ടൻ എനിക്ക് ഏട്ടൻ അല്ലേടി അപ്പോ ആ ഏട്ടനെ ഞാൻ വേറെ രീതിയിൽ കാണുമോ”.

ഒന്നും മനസിലാകാതെ നിൽക്കുന്ന എന്റെ അടുത്ത് വന്നു അവൾ പറഞ്ഞു “എന്നാലും എന്റെ ഏട്ടനെ ഇഷ്ടാണ് ന്ന് നീ എന്നോട് പോലും പറഞ്ഞിലല്ലോടി… എന്നാ നിന്റെ ഡയറി പറഞ്ഞൂട്ടോ”… ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടനും നിന്നെ ഇഷ്ടാണ് ന്ന് പറഞ്ഞു. ഏതായാലും എന്നോട് നീ പറയാത്ത സ്ഥിതിക് നിനക്ക് ഇട്ടു ഒരു പണി തനതു ആണ് ഞങ്ങൾ എന്നു. ഒന്നും പറയാൻ ആവാതെ എന്റെ കണ്ണുനിറഞ്ഞു ഒഴുകി.. അത് തുടച്ചു കൊണ്ട് അഭിയേട്ടൻ പറഞ്ഞു ഇനി ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല ന്ന്. ഇതും പറഞ്ഞുകൊണ്ട് ഒരു കണ്മഷി എനിക്ക് തന്നിട്ട് പറഞ്ഞു “ഈ കണ്ണിൽ കണ്മഷി ഉള്ളത് തന്നെയാ എനിക് ഇഷ്ടം എന്ന്..
******
അച്ചു….. നീ ഇതു എന്താ ആലോചിച്ചു ആണ് ഇരിക്കുന്നെ നമുക്ക് പോണ്ടേ?ഞാൻ പെട്ടന്ന് ഞെട്ടി എണീറ്റു.. ഇന്നു ഞങ്ങടെ ലെച്ചു നെ എന്റെ നാത്തൂൻ നെ വീട്ടിൽ കൊണ്ട് വരുന്ന ദിവസം ആണ്.. അവൾക് ഇതു 7ആം മാസം ആണ്..

രചന: അശ്വതി അമ്മുസ്

LEAVE A REPLY

Please enter your comment!
Please enter your name here