Home Latest ആ പെൺകൊച്ചു ഇന്നലെ സന്ധ്യക്കു ഒരു ഓട്ടയിൽ കയറി പോകുന്നത് കണ്ടു പിന്നെ ഇതുവരെ കണ്ടില്ല…

ആ പെൺകൊച്ചു ഇന്നലെ സന്ധ്യക്കു ഒരു ഓട്ടയിൽ കയറി പോകുന്നത് കണ്ടു പിന്നെ ഇതുവരെ കണ്ടില്ല…

0

വിഷ് യു എ ഹാപ്പി ജേർണി…..

രചന : Surjith

” എന്താടാ  വരുൺ രാവിലെ മുഖത്തൊരു മ്ലാനയത??????? ”
” ഓഹ്…. ഒന്നുമില്ലടാ”
“പിന്നെ.. നിന്നെ കണ്ടിട്ട് അങ്ങനെ ഒന്നുമില്ലാത്തതായി തോന്നുന്നില്ല.. ആ വെള്ള പിശാശ് രാവിലെ ചീത്ത വിളിച്ചോ????”
“ഏയ് അതിന് മാഡം ഇന്ന് വരില്ലല്ലോ??? ”
” പറയുംപോലെ ഇന്ന് ശനിയാഴ്ച ആണല്ലോ… ഇന്നലത്തെ ഹാങ്ങ്‌ ഓവർ ആകും അത്‌ കൊണ്ട് അത്‌ മാറിയെ ആ പിശാച് ഇങ്ങോട്ട് വരുകയുള്ളു”

” ഡാ … സാബു ആ  നായര് അപ്പുറത്തുണ്ട് അങ്ങേരെങ്ങണം നീ ഈ പറയുന്നത് കേട്ടാൽ പിന്നെ മാഡം വരുമ്പോൾ ഒരു പത്തു പ്രാവശ്യമെങ്കിലും നിന്നെകൊണ്ട് ഈ മുപ്പതു നിലയിലെ പടികൾ ചവിട്ടിക്കും ”
” ഒന്ന് പോടാ ആ പൊട്ടൻ നായർക്ക് നമ്മൾ ഈ പറഞ്ഞത് മുഴുവൻ ഇംഗ്ലീഷിൽ ആ മദ്ദാമയെ പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ അയാൾ ഇത്രയും കാലം ഈ കമ്പനിയിൽ വലയവും പിടിച്ചു നടക്കുമായിരുന്നോ??? ”

” തൽക്കാലം നമ്മൾ എന്നെ പ്രയോഗം മാറ്റി നി എന്നാക്കിക്കോ.. എനിക്ക് സൈറ്റിൽ നൂറുക്കൂട്ടം പണിയുണ്ട് ”
” പോകല്ലേട.. നിന്റെ മുഖത്തെ മ്ലാനതയുടെ കാര്യം എന്താന്ന് പറഞ്ഞിട്ട് പോടാ ”
” എടാ സാബു നീ പോയി ആദ്യം ഒരു കല്യാണം കഴിക്ക് അപ്പോൾ പല കാര്യങ്ങളും നിനക്ക് ഞാൻ പറയാതെ തന്നെ മനസിലാകും ” യെന്നും പറഞ്ഞു വരുൺ അവിടെ നിന്നും ജോലി സ്ഥലത്തേക്ക് നടന്നു. സാബു പിന്നെയും എന്തൊക്കയോ  അവനോടു ചോദിച്ചുവെങ്കിലും ഒന്നുനും മറുപടി കൊടുക്കുവാൻ അവൻ നിന്നില്ല….

ഇനി ഇവിടെ പറഞ്ഞ നാലു കഥാപാത്രങ്ങൾ ആരൊക്കെ എന്ന് നമുക്ക് പരിചയപ്പെടാം. ഈ നാലുപേരും ബഹറിനിലെ ഒരു ഇന്റീരിയർ ഡെക്കറേഷൻ കമ്പനി ജീവനക്കാരാണ്. അതിന്റെ ഉടമസ്ഥയും സീനിയർ ഡിസൈനറുമാണ്  കുറച്ചു മുൻപേ സാബു വെള്ള പിശാശ് യെന്ന് വിളിക്കുന്ന ജൂലിയ.പുള്ളികാരിയുടെ അച്ഛൻ വർഷങ്ങളായി നടത്തി വരുന്ന പ്രസ്ഥാനമാണിത്.

അദ്ദേഹത്തിന്റെ കാലം മുതൽക്കേ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡ്രൈവർ നായറെന്ന് വിളിക്കുന്ന പുരുഷോത്തമൻ നായർ ഈ പുരുഷോത്തമൻ എന്നെ പേര് സായിപ്പിന് വഴങ്ങാത്തതു കൊണ്ട് നായർ എന്ന് മാത്രമേ വിളിക്കാറുള്ളയിരുന്നു   കാലങ്ങൾ കഴിഞ്ഞപ്പോൾ പുരുഷോത്തമൻ എന്നെ പേര് നായർ പോലും മറന്നു. വരുൺ സാബു ഇവർ രണ്ടുപേരും കഴിഞ്ഞ രണ്ടു വർഷമായി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നേ, ഇവർ സമ പ്രായക്കാർ ആണെങ്കിലും വ്യക്തിത്വത്തിലും സ്വഭാവത്തിലും ഒരു സാമ്യവുമില്ല. ജൂലിയ യുടെ  സെക്രട്ടറി ഫിലിപിനോ പെൺകുട്ടിക്ക് വാട്സാപ്പ് ലൂടെ തന്റെ നഗ്നത പ്രദർശനം നടത്തിയതിനു ആദ്യാവസാന താക്കീതും വാങ്ങിയ വീരനാണ് സാബു. എന്നാലും അവന്റെ കൃമികടിക്കും അഹങ്കാരത്തിനും ഇപ്പോളും ഒരു കുറവുമില്ല. ഈ കമ്പനി വിട്ട് പോകുന്നതിനു മുൻപേ ജൂലിയയെയും അവരുടെ സെക്രട്ടറിയെയും തന്റെ പൗരുഷം അറിയിച്ചിട്ടേ പോകു എന്ന വ്യാമോഹം .

അവൻ അറിയുനില്ലല്ലോ അവൻ ജോലി ചെയുന്നത് ഇന്ത്യയിൽ അല്ല അറബ് രാജ്യത്താന്ന്.. ഈ നാട്ടിൽ അവൻ അങ്ങനെ വല്ലോം ചെയ്താൽ പിന്നെ അവന്റെ ശുപ്പാമണി വെട്ടി വല്ല കാക്കക്കും പൂച്ചക്കും കൊടുക്കുമെന്ന സത്യം ….. വരുൺ വിവാഹിതൻ  ഭാര്യയുടെ പേര് നിമ്മി ഒരു കുട്ടിയുമുണ്ട്  ശ്രീ യെന്ന് വിളിപ്പേരുള്ള ശ്രീലക്ഷ്മി പക്ഷെ ശ്രീകുട്ടിയുടെ ബുദ്ധിക്കു പ്രായത്തിന്റെ വളർച്ച ദൈവം  കൊടുത്തില്ല. അതോടെ നിമ്മി വരുണിന്റെ വീട്ടുകാരുടെ മുന്നിൽ ജതക ദോഷക്കാരിയായിമാറി. പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ആ വീട്ടിലെ അവളുടെ അവസ്ഥ….നിമ്മി തന്റെ പരാതിയും പരിഭവും ദേഷ്യവും സങ്കടവും അമർഷവുമെല്ലാം തീർക്കുന്നത് വരുണിനോടും.

അങ്ങനെ രാത്രിയിൽ നിമ്മി നടത്തിയ ഒരു വികാര പ്രകടനത്തിന്റെ മ്ലാനതയായിരുന്നു വരുണിന്റെ മുഖത്ത് . അതൊന്നും സാബുവിനോട് പറഞ്ഞാൽ മനസിലാകില്ല എന്തെന്നാൽ അവന്റെ കാഴ്ചപ്പാടിൽ പെണ്ണെന്നാൽ ആണിന്  സുഖം പകരാനുള്ള ഒരു ഉപകരണം മാത്രമാണ് .ഒരു പെണ്ണിന്റെ മാറിടം കമകേളികൾക്കും ഉപരി ഒരിക്കൽ അവനെയൂട്ടി ഉറക്കിയത് അതു പോലൊന്നു കൊണ്ടന്നുള്ളത്അവൻ മിക്കപ്പോളും മറക്കുന്നു. അതുകൊണ്ടാകും വരുൺ അവനോട് ഒന്നും തുറന്നു പറയാത്തതും സാധാരണ ഒരു ശനിയാഴ്ച പോലെ ആ ദിവസം കടന്നു പോയി…
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

പിറ്റേ ദിവസം വരുൺ ഓഫീസിൽ ജൂലിയയുടെ സെക്രട്ടറി യോട്
” hi po.. Goodmorning ”
” Good morning po ”
” I got a call form madam.. Can you inform her that am here ”
” ofcource po… I do ”
” thanks po”
അത്രയും പറഞ്ഞു അവൾ മുന്നിലെ ഫോൺ എടുത്തു ജൂലിയ യെ വിളിച്ചു വരുൺ വന്നുവെന്ന കാര്യം അറിയിച്ചു. അതിന് ശേഷം വരുണിനോട് അകത്തേക്ക്  പോകുവാൻ അനുവദിച്ചു വെന്ന് അവളുടെ മുഖം കൊണ്ട് ആംഗ്യം കാണിച്ചു.

അവന്റെ ചുണ്ടുകൾ ചലിപ്പിച്ചു നിശബ്ദമായ ഒരു നന്ദിയും അറിയിച്ചു കൊണ്ട് അവൻ ആ മുറിക്കുള്ളിൽ പ്രവേശിച്ചു. ഒരു പത്തു മിന്നിട്ടു ശേഷം ആ ഓഫീസിൽ വരുണിന്റെയും  ജൂലിയ യുടെയും ഉച്ചത്തിലുള്ള സംസാരം പുറത്ത് കേൾക്കാമായിരുന്നു.പുറത്തുണ്ടായിരുന്ന ജീവനക്കാർ അതിന് കാതോർക്കാൻ ശ്രമിച്ചെങ്കിലും  അത്രക്ക് വ്യക്ത കേൾക്കാനായില്ല പക്ഷെ അവൻ ആ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങുമ്പോൾ പറഞ്ഞ….

” what the hell you know about family and  life. For you family life is just fuck and forget. If you can’t concern my request i dont want to service here anymore ” അത്രയും പറഞ്ഞു അവൻ ആ വാതിലും  വലിച്ചടിച്ചു കൊണ്ട് പുറത്തേക്കു നടന്നു. തൊട്ട് പിന്നാലെ ഒരു സിംഹത്തെ പോലെ അലറിക്കൊണ്ട് ജൂലിയ ആ ക്യാബിന് പുറത്ത് വന്ന് തന്റെ സെക്രട്ടറിയോട് പറഞ്ഞു….
“I dont want this irrespective bloody idiot any more here…. call finance and pro to settled him by today before this office ”

“Yes madam ” യെന്ന് മാത്രം അവൾ പറഞ്ഞു..
നിറ കണ്ണുകളോടെ പുറത്തേക്കു വരുന്ന വരുണിനെ കണ്ട നായർ ചോദിച്ചു???
” എന്താ വരുണേ… എന്താ പ്രശ്നം ”
“എനിക്ക് നാട്ടിൽ പോകാൻ രണ്ടാഴ്ച ലീവിന് അപ്ലൈ ചെയ്തു. പക്ഷെ ഈ പിശാശ് അതു തരാൻ പറ്റില്ലാന്ന് പറഞ്ഞു. അങ്ങനെ അഡ്മിൻ നിന്നും മാഡത്തിനെ കണ്ടു പെർമിഷൻ വാങ്ങാൻ പറഞ്ഞു വന്നതാ.. ആപ്പോളാണ് ഇവളയൊരു പ്രൊജക്റ്റ്‌ മാങ്ങാ തേങ്ങ.. അത്രക്ക് അത്യാവശ്യം കൊണ്ടാണ് നായരേട്ടാ..”

” വരുൺ വിഷമിക്കേണ്ട ഞാൻ മാഡത്തിനോട് സംസാരിക്കാം ”
” അതൊന്നും വേണ്ട ചേട്ടാ എനിക്ക് വേണ്ടി ചേട്ടനുംകൂടി നാണം കേടേണ്ട.. ഇന്ന് എന്നെ ടെർമിനേറ്റ് ചെയ്യുമെന്നാ പറഞ്ഞേ.. ഞാൻ പോയി ബാക്കിയുള്ള കാര്യങ്ങൾ ചെയ്തോട്ടെ… ” യെന്ന് പറഞ്ഞു നിറകണ്ണുകളോടെ അവൻ അവിടെ നിന്നും പുറത്തേക്ക് നടന്നു. പോകും വഴിയിൽ ഈ പ്രശനത്തിന്റെയൊക്കെ എന്തോ മണം കിട്ടി ഓഫീസിലേക്ക് വരുകയായിരുന്ന സാബുവിനെ കണ്ടു…

” എടാ എന്താടാ എന്ത്‌ പറ്റി ”
” എന്ത്‌ പറ്റാൻ ഇന്നത്തോട് കൂടി ഈ കമ്പനിയിലെ എന്റെ ജോലി അവസാനിക്കുന്നു അത്രതന്നെ ”
” ഈ ആഴ്ച്ച കിട്ടിയവൻ അവളുടെ കഴപ്പ് തീർത്തു കാണില്ല അതിന്റ ഏനക്കേടാ… ”
” അവരുടെ കഴപ്പോ കടിയോ എനിക്ക് നാട്ടിൽ പോകണം ഞാൻ നാട്ടിൽ എത്താൻ താമസിക്കും തോറും എന്റെ കുടുംബം തകരുവാണ് ”
” എടാ എന്താ ഇത്രക്ക് ഗൗരവമുള്ള പ്രശ്നം ഇന്നലെ മുതലേ ഞാൻ നിന്നെ ശ്രദ്ധിക്കുവാ ”

“ഏയ് ഒന്നുമില്ലടാ ” യെന്ന് മാത്രം പറഞ്ഞ് കൊണ്ട് അവൻ അവിടെ നിന്നും നടന്നകന്നു. പക്ഷെ സാബുവിന് വരുണിന്റെ പ്രശ്നം അറിഞ്ഞേ തീരു അതിന് അവൻ കണ്ടെത്തിയ വഴി ഒത്തിരി കടന്ന കൈ ആയിപ്പോയി. അവൻ വരുണിന്റ അയൽവാസിയും  അകന്ന ബന്ധുവും ആയിരുന്ന ആരെയോ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കിയതിനു ശേഷം പതിയെ വരുണിന്റ വീട്ടിലെ വിശേഷങ്ങൾ തിരക്കി അപ്പോൾ അയാൾ പറഞ്ഞു

” ആ പെൺകൊച്ചു ഇന്നലെ സന്ധ്യക്കു ഒരു ഓട്ടയിൽ കയറി പോകുന്നത് കണ്ടു പിന്നെ ഇതുവരെ കണ്ടില്ല” അതോടെ സാബു സ്വന്തം ഭാവനയിൽ ഒരു കഥയുമുണ്ടാക്കി ; വരുണിന്റെ ഭാര്യ നിമ്മി കൊച്ചിനെയും കളഞ്ഞിട്ടു ഒരു ഓട്ടോകാരനൊപ്പം ഒളിച്ചോടി….ആ വാർത്ത പതിയെ പതിയെ പടർന്നു നായരുടെ കാതുകളിലും എത്തി. അതറിഞ്ഞ അദ്ദേഹം വരുണിനെ ചെന്നു കണ്ടു ഒരു മയത്തിൽ കാര്യങ്ങൾ ചോദിച്ചു? താൻ കേട്ടത് ഒരു നുണ കഥ യെന്ന് ബോധ്യം വന്ന നായർ നേരെ പോയത് ജൂലിയയെ കാണാൻ ആയിരുന്നു. വരുണിന്റെ സുഖമില്ലാത്ത കുട്ടിയേയും ഭാര്യയെയും വരുണിന്റെ വീട്ടുകാർ വീട്ടിൽ നിന്നും ഇറക്കി വിട്ടു വെന്നും അതേ ചൊല്ലിയുള്ള കുടുബ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാ ലീവ് ചോദിച്ചതെന്നുമൊക്കെ…

അതു കേട്ട്  നായരോട്  വരുണിനെ പട്ടണത്തിൽനിന്നും കുറച്ചു അകലെയുള്ള തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ പറഞ്ഞു. കുറച്ചു ബുദ്ധിമുട്ടിയിട്ടാണെങ്കിലും നായർ വരുണുമായി ജൂലിയ പറഞ്ഞ സ്ഥാലത്ത
എത്തി. കോളിങ് ബെൽ അമർത്തി നിമിഷങ്ങൾ കഴിഞ്ഞു ആ വാതിലുകൾ തുറന്നു. വരുണും നായരും അകത്തേക്ക് പ്രവേശിച്ചു. അല്പം കഴിഞ്ഞപ്പോൾ ഒരു വീൽ ചെയറിൽ പത്തു പതിനെഞ്ചു വയസ്സ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് വരുന്ന ജൂലിയയെ ആയിരുന്നു കണ്ടേ . അവൾ അവരോട് അവിടെ ഇരിക്കുവാൻ ആവശ്യപ്പെട്ടു അവർ അതേ പടി അനുസരിച്ചു.. രാവിലെ നടന്ന സംഭവവികസങ്ങൾക്ക് ഒരു ക്ഷേമപണം നടത്തിയ ശേഷം അവൾ പറഞ്ഞു.

“ഇത് എന്റെ മകളാണ് അലിസ അവൾക്കല്പം ബുദ്ധി മാന്ദ്യമുണ്ട്. ഞാൻ ഒരുപാട് ചികിത്സ നടത്തി നോക്കി അവസാനം ഡോക്ടർ പറഞ്ഞു ഒരു പ്രയോജനവും ഇല്ലാ എന്ന്, അതോടെ എന്റെ ഭർത്താവിന് എന്റെ മകൾ ഒരു അധികപറ്റായി.. ഇവളെ കൊല്ലുവാനോ ഉപേക്ഷിക്കുവാനോ എന്നോട് പറഞ്ഞു ഞാൻ അയാൾ പറഞ്ഞത് പോലെ അയാളെ എന്നേക്കുമായി ഉപേക്ഷിച്ചു. ഇന്ന് ഞാൻ ജീവിക്കുന്നത് എന്റെ അലിസ ക്ക് വേണ്ടിയാ, നായർ പറഞ്ഞ് നിന്റെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ നിന്നപ്പോലെ സ്നേഹമുള്ള ഒരു ഭർത്താവിനെകിട്ടിയതിൽ നിന്റെ ഭാര്യ യോട് എനിക്ക് അസൂയ തോന്നുന്നു. നിനക്ക് ഞാൻ ഏഴു ദിവസത്തെ ലീവ് തരാം അതിനുള്ളിൽ ഭാര്യയെയും മകളെയും കൂട്ടി തിരികെ വരണം. കമ്പനി നിനക്ക് ഫാമിലി അക്കാമിണ്ടാഷൻ നൽകും, അതെല്ലാം ഞാൻ നായരോട് പറഞ്ഞു ചെയ്യിക്കാം, ഇന്ന് നൈറ്റ്‌ ഫ്ലൈറ്റ് നിനക്ക് ടിക്കറ്റ് റെഡിയാ വിഷ് യു എ ഹാപ്പി ജേർണി ”

ജൂലിയ യുടെ വാക്കുകൾ കേട്ട് വരുണിന്  താൻ സ്വപ്നം കാണുകയാണോന്നു തോന്നിപ്പോയി.സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞ് ഇരു കൈകളും കൂപ്പിക്കൊണ്ട് നന്ദി അറിയിച്ച ശേഷം . തിരികെ താമസ സ്ഥലത്തെത്തി ആ തിരിച്ചു യാത്രയിൽ നായർ വരുണിനോട് സാബു ഭാവനയിൽ തീർന്ന കഥയും പറഞ്ഞു കൊടുത്തു
തിരികെ മുറിയിലെത്തി വരുണിനെ യാത്ര അയക്കാൻ വന്നവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു. ഓരോരുത്തർ യാത്ര പറഞ്ഞ് പിരിഞ്ഞപ്പോളും വരുൺ സാബു മാത്രം തന്നെ എയർപോർട്ടിൽ കൊണ്ട് ചെന്നു ആക്കിയേച്ചു പോയാൽ മതിയെന്ന് പറഞ്ഞു കൂടെ നിർത്തി. അവസാനം എയർപോർട്ടിലേക്കുള്ള യാത്രതുടക്കത്തിൽ വരുൺ സാബുവിനോട് പറഞ്ഞു….

” എടാ സാബു  ഞാൻ ഡ്രൈവ് ചെയ്യാം ഇനി ഈ കാർ ഓടിക്കാൻ ഒരുഅവസരം ഇല്ലല്ലോ…. ” മറുത്തൊന്നും പറയാതെ സാബു കാറിന്റെ താക്കോൽ വരുണിന് കൊടുത്തു. കാർ ഓടി തുടങ്ങിയപ്പോൾ വരുൺ തുടർന്നു……..
“നിന്റെ ഒരു വലിയ ആഗ്രഹമല്ലേ നമ്മുടെ ഓഫീസിലെ ഫിലിപിനോ പെണ്ണിനെ ഒരിക്കലെങ്കിലും ഒന്ന് കാലിക്കണമെന്ന് ”
“അതെന്താടാ വരുണേ നീ ഇപ്പോൾ അങ്ങനെ ചോദിച്ചേ?? നിനക്ക് അവളെ കളിച്ചിട്ടുണ്ടോ????”

” പിന്നെ എത്രയോ പ്രാവശ്യം സൂപ്പർ സാധനമാ…അതൊക്ക ഒരു പ്രത്യേക അനുഭൂതിയാടാ… പറഞ്ഞറിയിക്കാൻ പറ്റുകയില്ല…ഇനി ഇപ്പോൾ ഞാൻ പോവുകയല്ലേ അവൾക്കു ഒരു ആൺ തുണ വേണം, നീയാണെ അവളെന്നു പറഞ്ഞ് നടക്കുന്നവനും.അങ്ങനെ ഞാൻ ഇന്ന് അവളോട് നിന്റെ ആഗ്രഹം അറിയിച്ചു ആദ്യമൊക്കെ അവൾക്കു ഇഷ്ടപ്പെട്ടില്ലങ്കിലും അവസാനം അവൾ സമ്മതിച്ചു ”

ആ വാക്കുകൾ കേട്ട് സാബുവിന് ഉണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കുവാൻ കഴിയുമായിരുന്നില്ല, അവൻ പിന്നെയും ചോദിച്ചു??
” എടാ കള്ള വരുണേ നീ ഒറ്റയ്ക്ക് തിന്നുവായിരുന്നു വല്ലേ എന്നാലും ഇത്രയും കാലം നീ എന്നിൽ നിന്നും ഒളിപ്പിച്ചല്ലോ ”
“ഇതൊക്ക എല്ലാരോടും പറയാൻ പറ്റു ”
വരുൺ ആ കാർ പട്ടണത്തിന് കുറെ അകലെ ഒരു മരുഭൂമിയിലേക്ക് ഓടിച്ചു. ഈ സംസാരത്തിനിടയിൽ എങ്ങോട്ടാ പോകുന്നതെന്ന് പോലും സാബു മതിമറന്നു ഇരുന്നു ഏകദേശം കുറച്ചു അധികം ദൂരം ആയപ്പോൾ വരുൺ കാർ നിർത്തി ദൂരെ മിന്നാമിനിങ്ങിന്റെ വെട്ടം കാണുന്ന ഫ്ലാറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…

” ദേ ആ ലൈറ്റ് കാണുന്ന കെട്ടിടം കണ്ടൊ അതിലാണ് അവൾ താമസിക്കുന്നെ ”
” ആട്ടെ ഇത് ഏതാ സ്ഥലം ”
” സ്ഥലം മനാമ സിറ്റിയിൽ നിന്നും ഒരു 75 km ആയിക്കാണും, ഈ സ്ഥലം അത്രയും സേഫ് അല്ല ആണുങ്ങളെ വരെ പീഡിപ്പിക്കുന്ന വേന്ദ്രൻ മാരുണ്ട് ഇവിടെ ”
” ഓഹ്ഹ് പിന്നെ അതൊക്കെ ഞാൻ നോക്കിക്കൊള്ളാം എല്ലാം എനിക്ക് വിട്ടേരെ പിന്നാ…..അവൾ എന്നും ഇത്രയും ദൂരത്തിൽ നിന്നുമാണോ ജോലിക്ക് വരുന്നേ???ആ കുഴപ്പമില്ല ഞാനും കൂടി താമസം ഇങ്ങോട്ടാക്കാം ”

” ഇവിടെ കുറച്ചു റെന്റ് കുറവുണ്ട് അതുകൊണ്ടാവും. നീ അവളുടെ കൂടെ കൂടനാണോ പ്ലാൻ എല്ലാം നോക്കിയും കണ്ടും വേണം, അവളെ ഒന്നും ആക്കികളയരുത് ”

” ഒന്നുപോട സാധനം എപ്പോഴും എന്റെ പേഴ്സിൽ കാണും ദാ ഇത് കണ്ടൊ നല്ല മൂഡ്സ് കോണ്ടം പെണ്ണുങ്ങൾ മോർ പ്രഷർ കൊടുക്കുന്ന ടൈപ്പാ എക്സ്ട്രാ ലൂബ്രിക്കേറ്റഡ് ”
” നീ ആള് കൊള്ളാല്ലോ വെൽ പ്രീപയർ ആണല്ലോ എന്തായാലും എക്സ്ട്രാ ലൂബ്രിക്കേറ്റഡ് വാങ്ങിയത് നന്നായി ”

” ഹഹഹ ഒന്ന് പോടാ വരുണേ കൊച്ചു കള്ളാ എടാ അവളെ കുറിച്ച് ഓർത്തപ്പോഴേ എനിക്ക് മുള്ളാൻ വരുന്നു… ഞാൻ ഈ മരുഭൂമിയിൽ ഒന്ന് സാധിച്ചു ഇപ്പ വരാം ” യെന്നും പറഞ്ഞു സാബു കാറിൽ നിന്നും ഇറങ്ങി അതിനിടയിൽ വരുൺ ചോദിച്ചു??? “എടാ സാബു നിന്റെ ഫോൺ ഒന്ന്തന്നെ?”

യാതൊന്നും മറുത്തു ചോദിക്കാതെ സാബു ഫോൺ വരുണിന് കൊടുത്ത് പുറത്തിറങ്ങി. അപ്പോഴേക്കും വരുൺ കാറുമായി കുറച്ചു മുന്നോട്ടു നീങ്ങി നിർത്തിയ ശേഷം പറഞ്ഞു…
” എടാ സാബു എനിക്ക് ഫ്ലൈറ്ന് സമയമായി നീ മൂത്രിച്ചിട്ടു പതിയെ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോ നടന്നു പോകാൻ പ്ലാനുടെങ്കിലേ കോണ്ടം കൈയിൽ എടുത്തു വെച്ചേരെ സാധനം എക്സ്ട്രാ ലൂബ്രിക്കേറ്റഡ് ആയതുകൊണ്ട് നിനക്ക് കുറച്ചു സമാധാനിക്കാം ”

” എടാ വരുണേ നീ തമാശ കളിക്കല്ലേ ഈ മരുഭൂയിൽ എവിടയാട ഓട്ടോ… നീ എന്റെ ഫോൺ എങ്കിലും തിരിച്ചു തന്നെ ”
” ഓട്ടോയ… എടാ എന്റെ ഭാര്യ ഒളിച്ചോടിയ ഓട്ടോ ഇതുവഴി വരുന്നതായി നീ നിന്റെ ഭാവനയിൽ കണ്ടൊ … ഓക്കേ മാൻ ടേക്ക് കെയർ ”
അത്രയും പറഞ്ഞ് വരുൺ എയർപോർട്ടിലേക്കു ശരവേഗത്തിൽ ആ മരുഭൂമിയിലൂടെ പാഞ്ഞു. നടന്നു പോയാൽ പീഡിപ്പിക്കും വെളുക്കുന്നവരെ അവിടെ നിൽക്കാമെന്നാൽ തണുത്തു മരവിച്ചു ഒരു പരുവമാകും, ഇനി ആരെങ്കിലും സഹായത്തിനു വിളിക്കാൻ ഫോൺ അവൻ വാങ്ങി കൊണ്ട് പോയി. ഇനി ഒരിക്കലും ഒരു കഥയും ഭാവനയിൽ കാണില്ലെന്ന് ഉറപ്പിച്ചു കൊണ്ട് സാബു ആ മരുഭൂമിയിലെ കൊടും തണുപ്പിൽ ആ നിൽപ്പ് തുടർന്നു ………

ശുഭം……..

എസ് സുർജിത് 🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here