Home Latest പഠിക്കാൻ മിടുക്കി ആയിരുന്നത്കൊണ്ട് വീടിന്റെ അകലെ ഉള്ള സ്കൂളിൽ പോയി പ്ലസ് വണ്ണിനു ചേർന്നു. ”

പഠിക്കാൻ മിടുക്കി ആയിരുന്നത്കൊണ്ട് വീടിന്റെ അകലെ ഉള്ള സ്കൂളിൽ പോയി പ്ലസ് വണ്ണിനു ചേർന്നു. ”

0

“പത്താം ക്ലാസ്സ്‌ കഴിഞ്ഞു. ഓൺലൈൻ അപ്ലിക്കേഷൻ കൊടുത്തു.പഠിക്കാൻ മിടുക്കി ആയിരുന്നത്കൊണ്ട് വീടിന്റെ അകലെ ഉള്ള സ്കൂളിൽ പോയി പ്ലസ് വണ്ണിനു ചേർന്നു. ”
സ്കൂൾ കൊള്ളാം… നല്ല ഒന്നാംതരം പട്ടിക്കാട്. ബസ് പോലും കിട്ടില്ല. ഓപ്ഷൻ വെച്ച് മാറുവാനും നോക്കിയില്ല. അവിടെ തുടങ്ങി എന്റെ കണ്ണീരും കഷ്ടപ്പാടും. നേരം വെളുക്കും മുൻപേ ബസിൽ കയറണം. ഇരുട്ട് ആകുമ്പോഴേ വീട്ടിൽ എത്തു. വീട്ടിൽ വന്നൊരു കുളി പാസ്സ് ആകുമ്പോഴേക്കും പിറ്റേ ദിവസം ആകും. പിന്നെ പെട്ടി എടുത്തോണ്ട് സ്കൂളിലോട്ട്.

“സ്കൂളിനെ പറ്റി പറയാൻ ആണെങ്കിൽ, പുഞ്ചപ്പാടം വലതു ഭാഗത്തു. കുളവും തോടും ഒക്കെ ഉണ്ടാരുന്നു. ഇടിഞ്ഞു വീഴാറായ പഴയൊരു കെട്ടിടത്തിൽ ആരുന്നു ഞങ്ങടെ ക്ലാസ്സ്‌. ഇപ്പോൾ അവിടെ പുതിയ ബിൽഡിംഗ്‌ വന്നു. ഞങ്ങൾ പഠിച്ചു ഇറങ്ങി പോയപ്പോൾ. ടാർ ചെയ്യാത്ത റോഡ് ആയത്കൊണ്ട് കാളവണ്ടി റോക്കറ്റ് പോലെ പായും. അമ്പാടിയിൽ കൃഷ്‌ണൻ ഗോക്കളെ മേച്ചു നടന്നപോലെ കുറേ പശുക്കൾ എന്നും ഗ്രൗണ്ടിൽ കാണും. ഇതൊക്കെ ആയിട്ടും ആ സ്കൂൾ കുട്ടികളെ കൊണ്ട് നിറഞ്ഞു നിന്നു. ടീച്ചേർസ് ഒക്കെ നന്നായി പഠിപ്പിക്കുമരുന്നു. പേടിപ്പി ക്കുകേം ചെയ്യുമാരുന്നു. ഏതേലും ആണിനോട് ഏതേലും പെണ്ണ് മിണ്ടിയാൽ പിന്നെ അവർ തമ്മിൽ ലൈൻ ആണെന്ന് ആരുന്നു അവരുടെ വിചാരം. ക്ലാസ്സിലെ ആൺകുട്ടി കളുടെ പേര് പോലും ഞങ്ങൾക്ക് അറിയില്ലാരുന്നു. ”
ഇങ്ങനെ ശോകം അടിച്ചു സിൻ കോൺട്രാ ആയിരിക്കുമ്പോഴാണ് പുതിയതായി സ്ഥലം മാറി ഒരു സാർ വന്നത്. നമ്മടെ ഭാഷയിൽ പറഞ്ഞാൽ ഒരു കിടിലൻ സാർ. കാണാൻ സുന്ദരൻ, സുമുഖൻ, സർവോപരി സുബ്ഭാഷണൻ….. ഹോ പ്ലസ് 2ഇലെ ചേച്ചിമാരൊക്കെ സാറിന്റെ പുറകെ ആരുന്നു. പക്ഷെ, സാർ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആയി വന്നു. ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്. നന്നായി പഠിപ്പിക്കും. ഞങ്ങടെ ക്ലാസ്സിൽ മൊത്തം തല്ലിപൊളികൾ ആയിരുന്നത്കൊണ്ട് സാറിന്റെ കണ്ണിൽ ഉണ്ണികൾ ആരുന്നു ഞങ്ങൾ.
ആദ്യം ഒക്കെ എനിക്ക് വല്യ ഇഷ്ടമാരുന്നു സാറിനെ. പിന്നെ പിന്നെ, പുള്ളിയെ കാണുന്നത് എനിക്ക് ചതുർഥി ആരുന്നു. ഞങ്ങടെ ബാക്കി സാറും മാരുടെ കൂടെ കൂടി സാറിനു സംശയായ്.. പിള്ളേരെ. ഹാ…. പിന്നെ എനിക്ക് പുള്ളിയോട് കലിപ്പാരുന്നു. പഠിക്കാൻ മിടുക്കി ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ… പ്രോഗ്രസ്സ് കാർഡിൽ എല്ലാം ചുവന്ന വരകൾ ആയിരുന്നു എനിക്ക്.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ സാറിന് ഒരു അസുഖം പിടിപെട്ടു.

പഠിപ്പിച്ചാൽ ഉടനെ അത് കാണാതെ പഠിച്ചു പുള്ളിയെ കേൾപ്പിക്കണം.
മിക്കവാറും ദിവസങ്ങൾ ഞാൻ ക്ലാസ്സിൽ എണീറ്റു നിൽക്കുമായിരുന്നു. പിന്നെ, പഠിപ്പിന്റെ ഗുണം കൊണ്ട് ക്ലാസിനു വെളിയിൽ ആരുന്നു. പക്ഷെ, സാർ ഇക്കാര്യം എന്റെ വീട്ടിൽ പറഞ്ഞിരുന്നില്ല. പുറത്ത് വായും പൊളിച്ചു ഒരു അന്തവും കുന്തവും ഇല്ലാതെ നിൽക്കുന്ന എന്നെ നോക്കി ചിരിച്ചിട്ട് പോകും.
അപ്പോൾ എനിക്ക് ദേഷ്യം കേറുമായിരുന്നു. പിന്നെ, ഞാൻ N. S. S ൽ ഒക്കെ ഉണ്ടാരുന്നു. കഷ്ടകാലം, വരുമ്പോൾ എല്ലാം ഒരുമിച്ചാരുന്നു. സാർ ആരുന്നു N. S. S ഓഫീസർ. അതോണ്ട് തന്നെ സാറിനോട് അത്ര അടുക്കാൻ ഞാൻ പോയില്ല. ബാക്കി എല്ലാവരുമായും സാർ കമ്പനി ആയി. എന്നോട് കമ്പനി കൂടണം എങ്കിൽ ഇങ്ങോട്ടു വരട്ടെ എന്ന് ഞാനും കരുതി.
അങ്ങനെ N. S. S ഉം ക്ലാസ്സും പ്രാക്ടിക്കൽ എക്സമും, അണിവേഴ്സറി ഉം, യൗത്‌ഫെസ്റ്റിവെലും, ഓണവും, ക്രിസ്തുമസും ഒക്കെ ആയി പ്ലസ് 1ഉം പ്ലസ് 2ഉം തീർന്നു. എക്സാം കഴിഞ്ഞു റിസൾട്ട്‌ വന്നു. ഞാൻ എട്ടു നിലയിൽ പൊട്ടി. മാത്‍സ് നും കെമിസ്ട്രി ക്കും പൊട്ടി. ബാക്കി എല്ലാത്തിനും നല്ല മാർക്ക്. ഇംഗ്ലീഷിന് A ഗ്രേഡ്….. തോറ്റതിൽ വിഷമം ഉണ്ടാരുന്നു. പിന്നെ അച്ഛനും അമ്മയും പറഞ്ഞു സപ്പ്ളി എഴുതി എടുത്തില്ല എങ്കിൽ കെട്ടിച്ചു വിടുമെന്ന്. അതോണ്ട് പ്ലസ് 2എഴുതി എടുത്തു. സർട്ടിഫിക്കറ്റ് മേടിക്കാൻ പോയപ്പോൾ ഞാൻ സാറിനെ അന്വേഷിച്ചു. പക്ഷെ, സാർ ട്രാൻസ്ഫർ ആയിപോയി….. അതും കണ്ണൂർക്ക്..
ഹോ… ആ പേടിത്തൊണ്ടൻ സാർ കണ്ണൂർക്ക് പോയിട്ട് എന്നാ കാണിക്കാനാ….. ഹാ…. എന്നായാലും നല്ലത് വരട്ടെ പുള്ളിക്ക്….. പഠിപ്പിച്ച സാർ അല്ലേ…..
പിന്നെ ഞാൻ സാറിനെ കണ്ടില്ല.
3വർഷത്തിന് ശേഷം…..
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് അടിച്ചു പൊളിച്ചു നടന്നപ്പോൾ ആണ് അച്ഛനും അമ്മയും എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങി യത്. ഹ…… ആദ്യം സമ്മതിച്ചില്ല. പിന്നെ പെണ്ണുകാണാൻ മുറ്റത്തു ആള് വന്നു നിൽക്കുമ്പോൾ എങ്ങനെയാ വീട്ടുകാരെ നാണം കെടുത്തുന്നെ !!
ഒരിക്കൽ പോലും സാരീ ഉടുക്കാതെ ഇരുന്ന ഞാൻ സാരി ഉടുത്തു. തലയിൽ മുല്ലപ്പൂവ് ചൂടി. കാതിൽ ജിമിക്കി എടുത്തിട്ടു. കാലിൽ നടക്കുമ്പോൾ കിലുക്കം കേൾക്കുന്ന വെള്ളി കൊലുസിട്ടു. നെറ്റിയിൽ പൊട്ടും കുത്തി ചന്ദനം തൊട്ടു. കണ്ണിൽ കരിമഷിയും എഴുതി. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ഞെട്ടി പോയി. എന്തൊരു പേ കോലം. ഹോ… എന്നെക്കണ്ടു ചെറുക്കൻ പേടിച്ചു ഓടാതിരുന്നാൽ മതിയാരുന്നു. എന്ന് മനസ്സിൽ പറഞ്ഞു ചിരിച്ചോണ്ട്…… മുഖത്ത് നാണമൊക്കെ ഫിറ്റ്‌ ചെയ്ത് അമ്മ തന്ന ട്രേ പിടിച്ചോണ്ട് ഞാൻ ഹാളിലേക് ചെന്നു.
ഒറ്റ പ്രാവശ്യമേ നോക്കിയുള്ളൂ……

സാർ…. ഇംഗ്ലീഷ് സാർ…. Question പേപ്പർ…. അടി… തല്ലു…. ഗെറ്റ് ഔട്ട്‌ അടി…… എല്ലാം കൂടി കിളി പോയ അവസ്ഥ. ചായ താഴെ വീഴാതെ ശ്രദ്ധിച്ഛ് മേശയിൽ വെച്ചിട്ട് തിരിഞ്ഞു നോക്കാതെ റൂമിലേക്ക്‌ വന്നു.
നാണം കൊണ്ടാണ് എന്ന് ഏതോ ഒരു പൊട്ടൻ വെച്ചു കീറുന്നുണ്ടാരുന്നു. നോക്കിയപ്പോൾ അത് എന്റെ അച്ഛൻ ആരുന്നു.
“പെണ്ണിനും ചെറുക്കനും സംസാരിക്കണേൽ ആകാം….. എന്നൊരു പറച്ചിലും. ഈ പൊട്ടൻ അച്ഛനെ എന്നാ ചെയ്യുക “…..
സാർ എണീറ്റു. എന്റെ റൂമിലേക്ക്‌ വന്നു. ജനലിന്റെ സൈഡ് ൽ കട്ടിൽ കിടക്കുന്നകൊണ്ട് (സാധാരണ എല്ലാരും ജനലിന്റെ അടുത്തല്ലേ നിൽക്കുന്നെ ) ഞാൻ എന്റെ മേശക്ക് മുന്നിൽ മുഖം തിരിഞ്ഞു നിന്നു. സാർ അടുത്തേക്ക് വന്നു question ചോദിക്കുമ്പോൾ ഇടിക്കുന്ന പോലെ തന്നെ ചങ്കിടിച്ചു.
“നീലിമേ….. ”

 

“നീ ആണ് പെണ്ണ് എന്ന് അറിഞോണ്ട ഞാൻ വന്നത് പെണ്ണ് കാണാൻ.”
“എന്തിനാരുന്നു മനുഷ്യ….. എന്നോടിത്…ഈ … കൊലച്ചതി…. “മനസ്സിൽ പറഞ്ഞു.
“നിന്റെ മുഖത്ത് നിന്നും എനിക്ക് മനസിലായി ഞാൻ ആണ് പെണ്ണ് കാണുവാൻ വരുന്നത് എന്ന് അറിയാതെയാണ് നീ വന്നു നിന്നത് എന്ന് ”
“എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നു. നിന്റെ കണ്ണുകളിൽ വിരിയുന്ന കുറുമ്പ് കാണുവാൻ വേണ്ടി ആരുന്നു നിന്നോട് എന്നും question ചോദിച്ചു കൊണ്ടിരുന്നത്. ചിരിച്ച മുഖത്തേക്കാൾ എനിക്ക് ഇഷ്ടം നിന്റെ ദേഷ്യപ്പെട്ടു നിൽക്കുന്ന മുഖം ആരുന്നു. പഠിപ്പിക്കുന്ന സാർ ആയിരുന്ന കൊണ്ട് എന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ല. നിന്നെ മറക്കാൻ വേണ്ടിയാണു കണ്ണൂർ ക്ക് ട്രാൻസ്ഫർ മേടിച്ചു പോയത്. എന്നിട്ടും പറ്റിയില്ല. യാദർശ്ചികമായിട്ട് ആണ് നിന്റെ ആലോചന വന്നത്. പൂവിടാതെ പോയ ഇഷ്ടം വീണ്ടും തളിർ ക്കും എങ്കിലോ !!!എന്നൊരു തോന്നൽ. അതാണ് ഇവിടെ എന്നെ എത്തിച്ചത്. ”

‘നിനക്ക് എന്നെ ഇഷ്ടമല്ല എന്ന് മനസിലായി. സാരമില്ല. ഞാൻ പൊയ്ക്കോളാം. ഞാൻ എന്നും നിന്റെ സാർ ആയിരിക്കും. ”
എന്തോ എനിക്കാകെ വല്ലാതായി. പോകാൻ തുടങ്ങി യ സാറിനെ ഞാൻ വിളിച്ചു…..
“സന്ദീപ് സാർ…. ”
സാർ തിരിഞ്ഞു നോക്കി.
“കല്യാണം കഴിഞ്ഞു 1st നൈറ്റ്‌ ൽ പാരഗ്രാഫ് തന്നിട്ട് പഠിക്കാൻ പറയില്ലങ്കിൽ, ഇനി പറഞ്ഞാൽ തന്നെ question ചോദിച്ചു പുറത്താക്കില്ല എങ്കിൽ സാർ എന്നെ കെട്ടിക്കോ “…..
സാർ പൊട്ടി ചിരിച്ചു
“ഇല്ല…. പുറത്താക്കില്ല. ഇനി ഈ ജന്മം. ഈ നെഞ്ചിന്റെ ഉള്ളിൽ നീ ഉണ്ടാകും “… മരണം വരെ…..

രചന : ആരാധന

LEAVE A REPLY

Please enter your comment!
Please enter your name here