Home Latest ഇത്രേം നാളും അവിടെ പട്ടു മെത്തയിൽ കിടന്നിട്ടു പെട്ടന്ന് ഇവിടുത്തെ ചെറ്റക്കുടിലിൽ വന്നു കിടന്ന ഉറക്കം...

ഇത്രേം നാളും അവിടെ പട്ടു മെത്തയിൽ കിടന്നിട്ടു പെട്ടന്ന് ഇവിടുത്തെ ചെറ്റക്കുടിലിൽ വന്നു കിടന്ന ഉറക്കം വരത്തില്ല…

0

സ്വാർത്ഥം

രചന : Atharv Kannan

” ഡാ ഇനി നീ ഇപ്പൊ അമ്മേടെ കാര്യോം പറഞ്ഞു ഇടയ്ക്കിടെ എന്നെ വിളിക്കണം എന്നില്ല.. എല്ലാ മാസവും നല്ലൊരു തുക നിന്റെ അക്കൗണ്ടിൽ ഞാൻ ഇട്ടിട്ടുണ്ടാവും.. എന്തെങ്കിലും അത്രയ്ക്കാത്യാവശ്യം ഉണ്ടങ്കിൽ മാത്രം വിളിച്ച മതി  ”

അനിയൻ ആദ്യമായി പോവും മുന്നേ എയർപോർട്ടിൽ വെച്ചു പറഞ്ഞ വാക്കുകൾ കണ്ണൻ ഓർത്തു…

” നീ എന്നതാടാ ഈ ആലോചിക്കുന്നേ? ” പിൻസീറ്റിൽ ഇരുന്ന അനിയൻ കണ്ണനോട് ആകാംഷയോടെ ചോദിച്ചു

” ഏയ്‌.. ഒന്നുല്ലടാ… ”

” അമ്മയെ ഞാൻ വിളിച്ചോണ്ട് പോവുന്നതിൽ നിനക്ക് നല്ല വിഷമം ഉണ്ടല്ലേ? ”

കണ്ണൻ അനിയന്റെ മുഖത്ത് നോക്കാതെ ഒന്ന് ചിരിച്ചു…

” എടാ ലെഫ്റ്റിലേക്ക് പോട്ടെ ” കണ്ണൻ വണ്ടി ഓടിക്കുന്ന കൂട്ടുകാരനോടായി പറഞ്ഞു…അവൻ തിരിക്കാൻ തുടങ്ങും മുന്നേ

” അതെന്തിനാ അങ്ങോട്ട് പോണേ? ” അനിയൻ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു..

” അല്ല നീ അന്ന് വന്നപ്പോ അവിടല്ലേ താമസിച്ചേ…? അതുകൊണ്ട് ഞാൻ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു ”

” ഏയ്‌… അന്ന് അമ്മയെ കാണാനുള്ള സമയം ഉണ്ടായിരുന്നില്ലല്ലോ.. ഇപ്പൊ അമ്മയെ കൊണ്ടു പോവനല്ലേ വന്നേ ”

കണ്ണൻ മൗനം പാലിച്ചു….

” പിന്നെ ഈ നാട്ടുകാര് തെണ്ടികളു പഴയ സൗഹൃദം ക്കെ പറഞ്ഞു വരും.. ചുമ്മാത.. കയ്യിലെ ക്യാഷ് കണ്ടിട്ടേ… ”

ഡ്രൈവർ കണ്ണനെ നോക്കി… കണ്ണൻ മൗനം പാലിച്ചു…

” എടാ വീട്ടില് നിക്കാൻ നിനക്ക് ബുദ്ധിമുട്ടായിരിക്കും… നമുക്കു സാധനങ്ങൾ ഓക്കെ ഹോട്ടലിൽ വെച്ചിട്ടു അമ്മയെ നീ ഇങ്ങോട് വിളിച്ചോണ്ട് വന്നാ പോരെ? ”

” ഞാനും അങ്ങനാടാ കരുതിയെ… ഇത്രേം നാളും അവിടെ പട്ടു മെത്തയിൽ കിടന്നിട്ടു പെട്ടന്ന് ഇവിടുത്തെ ചെറ്റക്കുടിലിൽ വന്നു കിടന്ന ഉറക്കം വരത്തില്ല ”

കൂട്ടുകാരൻ ഡ്രൈവർ കലിയോടെ സ്റ്റീറിങ്ങിൽ പിടുത്തം മുറുക്കി… കണ്ണൻ അവനെ കണ്ണടച്ച് ശാന്തനാവാൻ നിർദേശം നൽകി…

” നിനക്കിങ്ങനൊക്കെ നടന്ന മതിയോ..? കല്ല്യാണം ഒന്നും കഴിക്കണ്ടേ? ” അനിയൻ ആകാംഷയോടെ ചോദിച്ചു

ഒരു ചിരിയോടെ ചോദ്യം പുച്ഛിച്ചു തള്ളി ” കല്യാണ കാര്യം പറഞ്ഞപോഴാ ഓർത്തെ.. അവൾ എന്നാ എടുക്കുന്നുട? ”

” സുഖായി ഇരിക്കുന്നു… പിന്നെ ഇപ്പൊ ആള് പ്രെഗ്നന്റ് ആണ് ”

” അപ്പൊ അതാണല്ലേ സാറ് അമ്മയെ കൊണ്ടോവാൻ വന്നത് ”

” ഇവനെത ഈ തെണ്ടി…? ആവശ്യല്ലാത്ത കാര്യത്തിൽ കയറി സംസാരിക്കുന്നെ? ” ഡ്രൈവറുടെ ചോദ്യത്തിനുള്ള മറുപടി കേട്ടു ഇരുവരും കോരി തരിച്ചു ഇരുന്നു.. കണ്ണൻ കൂട്ടുകാരന്റെ കൈകളിൽ പിടിച്ചു.. കണ്ണുകൾ അടച്ചു കാണിച്ചു…

” ഡൽഹിന്നു എന്നാ ദുബൈലേക്ക്? ”

” ഞാനിനി പോണില്ല… അവിടെ സെറ്റിൽ ആവാം എന്ന് കരുതുന്നു… അടുത്ത വര്ഷം അവളുടെ ഫാമിലിയും ക്യാനഡന്നു അങ്ങട് വരും ”

” ഉം ”

വണ്ടി അവരുടെ വീടിനു മുന്നിൽ എത്തി…

” നീ ഞാൻ തന്ന ക്യാഷ് മൊത്തം കള്ള് കുടിച്ചു കളഞ്ഞല്ലേ? ഈ വീടിപ്പോഴും ഇങ്ങനെ തന്നെ.. ശേ… നാണക്കേട്.. ”

” അതിനു നീ എനിക്കല്ലല്ലോ അമ്മക്കല്ലേ ക്യാഷ് അയച്ചത് ”

വീട്ടിൽ നിന്നും രണ്ട് കുട്ടികൾ ഇറങ്ങി ഓടി വന്നു..

” ഇതേതാ ഈ തെണ്ടി പിള്ളേര്… നമ്മുടെ വീട്ടിനു ഇറങ്ങി വരുന്നേ… ” അറപ്പോടെ നീങ്ങി നിന്നുകൊണ്ട് അനിയൻ ചോദിച്ചു

” എന്റെ പിള്ളേരാടാ ” ചിരിച്ചുകൊണ്ട് കണ്ണൻ മറുപടി പറഞ്ഞു…

അനിയന്റെ വാക്കുകൾ കേട്ടു ഞെട്ടലോടെ കുട്ടികൾ കണ്ണന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു… അകത്തു നിന്നും നൈറ്റി ഇട്ടു കയ്യിൽ ഒരു തവിയുമായി അഞ്ജന ഇറങ്ങി വന്നു…

ഒരു നിമിഷം ഇരുവരും ഞെട്ടലോടെ പരസ്പരം നോക്കി… ശേഷം അവൻ കണ്ണനെ നോക്കി…

” നോക്കണ്ടടാ അഞ്ജന തന്നെയാണ്.. നീ പോയി കഴിഞ്ഞ അവളു പ്രെഗ്നന്റ് ആണെന്നു ഞങ്ങൾ അറിയുന്നേ.. അമ്മാവൻ വീട്ടിനു ഇറക്കി വിട്ടു… ഇവിടെ അമ്മക്കൊരു കൂട്ടാവുലൊന്നു കരുതി ഞാൻ വിളിച്ചോണ്ട് പോന്നു.. പിന്നെ അമ്മക്ക് മാത്രല്ല എനിക്കും കൂട്ടാവുന്നു തോന്നിപ്പോ ഒരു താലി വാങ്ങി കഴുത്തിൽ ഇട്ടു ”

തെണ്ടി പിള്ളേർ എന്ന് വിളിച്ച സ്വന്തം കുഞ്ഞിന്റെ മുഖത്തേക്ക് അനിയൻ ഒന്ന് നോക്കി….

” മക്കളെ നിങ്ങടെ കൊച്ചച്ചൻ ആണ് ”

കണ്ണന്റെ വാക്കുകൾ വിശ്വസിക്കാൻ ആവത ആ കുട്ടികൾ അനിയന്റെ മുഖത്തേക്ക് നോക്കി…

” അമ്മ എവിടെ? ”

” അകത്തുണ്ട് ”

അനിയൻ അകത്തേക്ക് നടന്നു.. അഞ്ജനയുടെ മുഖതത്തു നോക്കാതെ ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ അവൻ അകത്തു കയറി.

ഒരു മൂലയിലെ മേശയിൽ അമ്മയുടെ ചിതാ ഭസ്മം ഇരിക്കുന്നുണ്ടായിരുന്നു… അതിനരികിൽ ഒരു പാസ്ബുക്കും

” നീ ഇടക്ക് വന്നിട്ട് കാണാതെ പോയെന്നു അന്ന് എന്റെ കൂടെ വന്ന ഡ്രൈവർ വാസു ചേട്ടൻ പറഞ്ഞു അമ്മ അറിഞ്ഞു… പിറ്റേന്ന് രാവിലെ തികച്ചില്ല… മരിക്കും മുന്നേ പറഞ്ഞു അവൻ എന്നെങ്കിലും തേടി വന്നാൽ മാത്രം അറിയിച്ചാൽ മതിയെന്ന്… നിനക്കിപ്പോ നിന്റെ കുഞ്ഞിനെ നോക്കാൻ ഒരു വേലക്കാരിയെ ആവശ്യം വന്നപ്പോ നീ തിരഞ്ഞു വന്നു.. ആ ചിത്തഭാസംമം നിനക്കായി മാറ്റി വെച്ചതാണ്, ഒപ്പം നീ ഇതുവരെ അയച്ച പണം എല്ലാം ആ അക്കൗണ്ടിൽ തന്നെ ഉണ്ട്.. കൊണ്ടു പൊയ്ക്കോ… എന്റെ കൈക്കും കാലിനും ആരോഗ്യം ഉണ്ടായിരുന്നതുകൊണ്ട് ആരും തരുന്ന പിച്ചക്കാശിന് അമ്മയെ നോക്കേണ്ടി വന്നില്ല… ”

അനിയന്റെ കണ്ണുകൿ നിറഞ്ഞു…

” പക്ഷെ എനിക്കറിയാം, ഇത്രേം ക്കെ ചെയ്തിട്ടും ഇപ്പോഴും അമ്മക്ക് നിന്നെ ആണിഷ്ടം… വന്നത് കൊച്ചിനെ നോക്കാൻ വിളിക്കാനാണെന്നു പറയണ്ട.. ഉള്ളിൽ ഒരല്പം സ്നേഹം എങ്കിലും ബാക്കി കിടപ്പുണ്ടങ്കിൽ മുങ്ങി പൊങ്ങുമ്പോൾ ഉള്ളുരുകി വിളിച്ച മതി.. അമ്മ വരും നിന്റെ കൂടെ ”

അനിയന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു

” ചേട്ടാ ”

” പോടാ ”

കണ്ണൻ അനിയനെ പിടിച്ചു തള്ളി…

” പോ… അമ്മ മരിച്ചതോടെ ആ ബന്ധം അവസാനിച്ചു… എന്നോ എന്റെ മനസ്സിൽ നിന്നും നിന്നെ ഞാൻ പറിച്ചു നട്ട് കഴിഞ്ഞു… നൊന്തു പ്രസവിച്ചു വളർത്തി വലുതാക്കിയ ഒരമ്മയുടെ മനസിന്റെ വേദന ഒരിക്കലും അതൊരു മക്കൾക്കും മനസ്സിലാവില്ല… ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ടാവും ആ മനസ്സ്.. ആ വേദനയിൽ അല്ലേടാ അമ്മ പോയത്… ”

സങ്കടം നിയന്ത്രിക്കാനാവാതെ അനിയൻ പൊട്ടിക്കരഞ്ഞു… കണ്ണൻ അവനെ ചേർത്തു പിടിച്ചു… ” ജീവിതം ഒരു നീർക്കുമിള പോലെയാണ്.. എപ്പോ വേണേലും…. സ്നേഹം കൊണ്ടു ആരെയും തോൽപ്പിക്കരുതെടാ… തിരിച്ചു സ്നേഹിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാൻ പഠിക്കണം.. ഇനി നീ ഇങ്ങോട് വരരുത്… അതിന്റെ കാരണം ഞാൻ പറയാത തന്നെ നിനക്കറിയാം… ഈ പട്ടിണിയും പരിവട്ടവും അതിനിടയിൽ പരസ്പരം താങ്ങാവുന്നതും ഒക്കെ ആണ് ഞങ്ങടെ സന്തോഷം.. അതങ്ങനെ നിക്കട്ടെ.. ആ കുഞ്ഞിന്റെ മനസ്സിൽ ഞാൻ എന്താണോ അതും അങ്ങനെ നിക്കട്ടെ.. ഇത് നമ്മൾ തമ്മിൽ കാണുന്ന അവസാന കൂടി കാഴ്ച്ച ആയിരിക്കണം.. കുട്ടിക്കാലത്തു നീ ചെയ്തിയുള്ള എല്ലാ തെറ്റുകൾക്കും അമ്മേടെ കയ്യിന്നു അടി വാങ്ങുന്നത് ഞാനായിരുന്നു.. അടിക്കുന്ന അമ്മയ്ക്കും അറിയാം ഞാനല്ല നീയാണ് ചെയ്തതെന്ന്.. പക്ഷെ ഞാൻ അടി താങ്ങുന്നും നിനക്കതിനു കഴിയില്ലെന്നും അമ്മക്കറിയാം… ഇപ്പോഴും അങ്ങനെ തന്നെ.. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തിരിച്ചടികളും ഞാൻ നേരിടും എന്ന് അമ്മക്കറിയാം… അതുകൊണ്ടു അമ്മ നിന്റെ കൂടെ എപ്പോഴും ഉണ്ടാവും… പോ…”

അനിയൻ ഡോർ തുറന്നു ഒരിക്കൽ കൂടെ അവരെ നോക്കി…. കണ്ണീർ ചിരിയോടെ കണ്ണൻ അവനു യാത്രയയപ്പു നൽകി…. അനിയൻ അകത്തേക്ക് കയറി.പക്ഷെ അതുവരെ അനിയനോപ്പം അരികിൽ ഉണ്ടായിരുന്ന അമ്മയുടെ ആത്മാവ് നിറ കണ്ണുകളോടെ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി…. കാർ ദൂരേക്ക് മറഞ്ഞു…

അമ്മ ഒരു നിമിഷം കണ്ണനെ നോക്കി… എന്തൊക്കയോ പറയണം എന്ന് അമ്മക്ക് തോന്നി… പക്ഷെ ജീവിച്ചിരുന്നപ്പോ പറയാതിരുന്ന ഒരു വാക്കിനും ഇപ്പൊ പ്രസക്തിയില്ലെന്നു മനസ്സിലാക്കിയത് കൊണ്ടാവാം ആ ചുണ്ടുകൾ അനങ്ങിയില്ല… രണ്ട് മക്കളെയും ചേർത്തു പിടിച്ചു അഞ്ജനക്കൊപ്പം അകത്തേക്ക് കയറുമ്പോഴും കണ്ണന് ഉറപ്പായിരുന്നു ഇന്നല്ലെങ്കിൽ നാളെ അമ്മ തന്റെ അരികിലേക്ക് തന്നെ വരുമെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here