Home Latest നമ്മളിപ്പോൾ ഈ പദ്ധതി ആവിഷ്കരിച്ചാൽ ജോർജ് കുട്ടിയുടെ ഭാര്യയുടെയും മകളുടെയും ഭയം ഇരട്ടിക്കും.അവർ പിന്നേം പിന്നേം...

നമ്മളിപ്പോൾ ഈ പദ്ധതി ആവിഷ്കരിച്ചാൽ ജോർജ് കുട്ടിയുടെ ഭാര്യയുടെയും മകളുടെയും ഭയം ഇരട്ടിക്കും.അവർ പിന്നേം പിന്നേം നിസ്സഹായർ ആവും… ദൃശ്യം 3

0

ദൃശ്യം 3..

രചന : ഷിജു അച്ചൂസ് കർണ്ണ

“സാം,താങ്കൾ പറയുന്നത് ഞങ്ങൾ ക്ക് മനസ്സിലാകുന്നില്ല.എങ്ങനെയാണ് വരുണിനെ കൊണ്ട് വരുന്നത് ?? എങ്ങനെയാണ് ആ ദിവസം വീണ്ടും പുനരാവിഷ്കരിക്കുന്നത് ?? അത് പുനരാവിഷ്കരിച്ചത് കൊണ്ട് എന്താണ് ഗുണം ?? അത് മാത്രവുമല്ല അന്ന് എറണാകുളത്തും തിരുവനന്തപുരം യാത്ര പോയ ജോർജ് കുട്ടി സത്യത്തിൽ അവിടെ എന്തൊക്കെയാ ചെയ്തതെന്നും അറിയില്ല “????

പ്രഭാകർ ആകെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് കൊണ്ട് ചോദിച്ചു.

“സർ ഞാനൊരു കാര്യം പറയട്ടെ,നിങ്ങൾ ഇപ്പോഴും ഇപ്പോഴും ശ്രമിക്കുന്നത് ജോർജ്കുട്ടിയെ കുറ്റവാളിയാക്കി നിയമത്തിന് മുന്നിലെത്തിക്കാനാണ്, പക്ഷെ അത് നടക്കില്ല”…. ചെറിയൊരു പുച്ഛം കലർന്ന ഭാവത്തിൽ സാം പറഞ്ഞു.

“അതെന്ത് കൊണ്ട് പറ്റില്ല”… ഗീതാ പ്രഭാകറുടെ ശബ്ദമുയർന്നു.

“സിംപിൾ.ഞങ്ങളുടെ കയ്യിൽ തെളിവ് ഇല്ല,ആലോചിക്കൂ മാഡം അവർ ഓഗസ്റ്റ് 2,3 തീയതികളിൽ ഇവിടെ ഇല്ലെന്ന് ആണ് പറയുന്നതും ധ്യാനത്തിന് പോയി എന്നും പറയുന്നു.അതിന്റെ തെളിവുകളും ഉണ്ട്.4,5 തീയതികളിൽ വയ്യാത്തത് കൊണ്ട് അവർ വീട്ടിലാണെന്നും.നമുക്ക് തെളിവുകൾ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ വായിൽ നിന്ന് 2,3 തീയതികളിൽ അവർ വീട്ടില് തന്നെ ഉണ്ടായിരുന്നു എന്ന് വരുത്തി തീർത്തേ പറ്റൂ,അല്ലാത്ത പക്ഷം നോ യൂസ്”….

“ലുക്ക് സാം,അങ്ങനെ ഒരു ദിവസം recreate ചെയ്യുമ്പോൾ അന്ന് അവിടെ എന്തൊക്കെയാ നടന്നതെന്ന് നമുക്ക് മനസ്സിലാവണം, അത് കൂടാതെ അങ്ങനെ ഒരു ദിവസം പുനരാവിഷ്കരിച്ചത് കൊണ്ടുള്ള ഗുണവും വ്യക്തമായി അറിയണം.എന്റെ ചോദ്യം ഇതാണ് ഇങ്ങനെയൊരു ദിവസം സൃഷ്ടിച്ചാലും ജോർജ് കുട്ടി അത് സ്വാഭാവികമായും സുഖമായി നേരിടില്ലേ,ഇത്രേം ചെയ്ത ഒരാൾക്ക് അതിന് വലിയ പ്രയാസമുണ്ടോ “????? തോമസ് സംശയപൂർവ്വം ചോദിച്ചു..

“അതേ,അത് ജോർജ്കുട്ടി ഈസി ആയി പ്രതിരോധിക്കില്ലേ”??? ഗീതാ പ്രഭാകറും അതേ സംശയത്തോടെ ചോദിച്ചു..

“ഇത് കാരണമായിരുന്നു സർ നിങ്ങൾക്ക് ഇത്രേം വർഷമായിട്ടും നീതി കിട്ടാത്തത്.നിങ്ങൾ ജോർജ് കുട്ടിയ്ക്ക് പിന്നാലെ പോയി,അയാളാണ് കൊലപാതകി എന്നു വിശ്വസിച്ചു,അയാൾ തന്നെയാണ് പ്രതിയാവണം എന്നും ശഠിച്ചു.അത് കൊണ്ട് നിങ്ങളുടെ ചിന്തകളെല്ലാം അയാൾക്ക് നേരെ മാത്രേ തിരിഞ്ഞുള്ളൂ,അതിനു ശേഷം അതേ തെറ്റ് മനസ്സിലാക്കി നിങ്ങൾ വീട്ടുകാർക്ക് നേരെ തിരിഞ്ഞു,

അതായത് ജോർജ് കുട്ടിയുടെ പിന്നാലെ പോയാൽ ഫലമുണ്ടാവില്ല, മകളുടെയും ജോർജ് കുട്ടിയുടെ ഭാര്യയുടെ പിന്നാലെയും പോയാൽ മാത്രേ എന്തേലും കിട്ടുവെന്നും കരുതി.മനപൂർവം വിട്ടു കളഞ്ഞ പഴുതിൽ കയറി സിനിമ സ്വപ്നമെന്ന ലക്ഷ്യത്തിൽ നിന്നുകൊണ്ട് അയാൾ അതേ നീക്കത്തിനും മറുപണി വെയ്ക്കുന്നുണ്ടായിരുന്നുവെന്നു കരുതിയില്ല.
.അയാൾ എറണാകുളത്തു പോകുന്നു,കോട്ടയത്ത് പോകുന്നു,തിരുവനന്തപുരത്തു പോകുന്നു,അയാൾ തന്നെ വീട്ടുകാരോട് പറയുന്നു സിനിമാകാര്യത്തിന് വേണ്ടി ആണെന്നും.

സ്വാഭാവികമായും ഷാഡോ യും അതാവും മനസ്സിലാക്കിയതും.അത് കൊണ്ട് ജോർജ് കുട്ടി ഇല്ലാത്ത സമയത്ത് വീട്ടിലേയ്ക്ക് കയറാനും നിങ്ങൾ ശ്രമിച്ചു.എന്നാൽ ജോർജ് കുട്ടി ചെയ്തത്,തനിക്കെതിരെയും കുടുംബത്തിനെതിരെയും നീക്കം നടക്കുന്നുവെന്ന് മുൻകൂട്ടി അതിനൊരു വലിയ പദ്ധതി തയ്യാറാക്കുകയുമായിരുന്നു.”..

“ഓഹ് മൈ ഗോഡ്”……. തോമസ് സ്തംഭിച്ചു..

“അപ്പോൾ ഈ പദ്ധതി ആർക്കെതിരെയാണ് സാം”?? പ്രഭാകർ സംശയപൂർവ്വം ചോദിച്ചു….

“അയാളുടെ മകൾക്കും ഭാര്യയ്ക്കും വേണ്ടി”..കണ്ണിൽ ക്രൂരത മൂടി കൈകൾ കെട്ടി ഗീതാപ്രഭാകർ കടുപ്പിച്ചു പറഞ്ഞു.

“എക്‌സാക്റ്റ്ലി മാഡം.കാരണം ജോർജ് കുട്ടി ഇന്നും അത്രയേറെ പ്രഷർ കൊണ്ട് നടക്കാത്തതിന് കാരണം കൊലയാളി അയാൾ അല്ലാത്തത് കൊണ്ടാണ്.അയാൾക്ക് കുടുംബത്തെ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ.അത് കൊണ്ട് തന്നെയും അയാൾ പദ്ധതികൾക്ക് പിന്നാലെ ആയിരിക്കും.

ഉദാഹരണത്തിന് ഇപ്പൊ ഞാൻ ഒരു കൊലപാതകം ചെയ്തു.ആ കുറ്റബോധം മരണം വരെയും എന്നെ മാത്രമേ പിന്തുടരൂ,അത് പോലെ കൂട്ടു നിന്ന് ആൾക്കും.ഇവിടെ സംഭവിച്ചതും അതാണ്.മകൾക്കും ഭാര്യയ്ക്കും ഈ പ്രഷർ താങ്ങാനാവാത്തത് അത് കൊണ്ടാണ്.എന്നാൽ ജോർജ് കുട്ടിയ്ക്ക് അങ്ങനെയല്ല.ഒരുപക്ഷേ അയാളായിരുന്നു ഈ കൊലപാതകം ചെയ്തിരുന്നതെങ്കിൽ നിസംശയം വന്നു കീഴടങ്ങിയേനെ.ഒരു കൊലയാളിയുടെ കൂടെ താമസിക്കാൻ സ്വന്തം കുടുംബം പേടിക്കുമെന്ന ചിന്തയിൽ.

അയാളൊരു ക്രിമിനൽ അല്ല.സ്വന്തം കുടുംബത്തെ രക്ഷിക്കണമെന്ന് മാത്രം ചിന്തയുള്ള ഒരു ബുദ്ധിരാക്ഷസനായ സാധാരണകാരൻ “…

“നമ്മളിപ്പോൾ ഈ പദ്ധതി ആവിഷ്കരിച്ചാൽ ജോർജ് കുട്ടിയുടെ ഭാര്യയുടെയും മകളുടെയും ഭയം ഇരട്ടിക്കും.അവർ പിന്നേം പിന്നേം നിസ്സഹായർ ആവും.തെറ്റ് ചെയ്തത് അവർ ആണെങ്കിൽ അവരുടെ ഭയം തന്നെ കാണിച്ചു കൊടുക്കും,തോമസ് സാറിന്റെ അനന്തരവൻ പറഞ്ഞത് വെച്ചു ജോർജ്കുട്ടിയുടെ മൂത്ത മകൾക്ക് ഇപ്പോഴും ആ സ്വപ്‍നം ഭയമുണ്ടാക്കുന്നുണ്ട്.അപ്പോൾ അത് ഒരു വലിയ സഹായകമാവും”.. സാം അലക്‌സ് കയ്യിലെ പാർക്കർ പേന മേശയിൽ വെച്ചു കൈകൾ കെട്ടി ഇരുന്നു.പ്രതീക്ഷയോടെ തോമസും,പ്രഭാകറും,ഗീതാപ്രഭാകറും…

############################

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു…

“എന്താണ് അത്യാവശ്യമായി വരാൻ പറഞ്ഞത്,എന്തെങ്കിലും ലീഡ് “????

തോമസ് ഗൗരവപൂർവ്വം ചോദിച്ചു..

“നോ സർ,ഞാനീ കേസ് വിടുകയാണ്”… സാം ഫയൽ മേശമേൽ വെച്ചു പറഞ്ഞു.

“വാട്ട്…അതെന്താണ് സാം,ഇത്രയധികം ഇവിടെ വരെ എത്തിയ ശേഷം കേസ് കൈവിട്ട് കളയുകയെന്നാൽ താനെന്താണ് ഉദ്ദേശിക്കുന്നത്”??? പ്രഭാകർ ചോദിച്ചു.

“അതല്ല സർ,നമ്മളെക്കാൾ ഒരു പടി മുന്നേയാണ് അയാൾ.കാരണം വരുണിന്റെ മൃതദേഹം എവിടെയുമില്ല.നമ്മൾ അന്നേ ദിവസം പുനരവിഷ്കരിച്ചു അവരുടെ ഭയത്തെ ഉയർത്തി.വരുണിന്റെ അപരനെ ഇറക്കി.ആ കുട്ടിയെ പേടിപ്പിച്ചു. പാറേപള്ളിയിൽ ധ്യാനത്തിന്റെ പോസ്റ്ററുകൾ,മഴ,എന്തിനധികം അന്നേ ദിവസം വീണ്ടും ഉണ്ടാവാൻ വേണ്ടി അവരുടെയും നമ്മുടേയും ജീവൻ വെച്ചു വരെ കളിച്ചു.പക്ഷെ ഫലമുണ്ടായില്ല”…

“അത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ..”?? ഗീതാപ്രഭാകർ ലാഘവത്തോടെ പറഞ്ഞു.

“അതേ മാഡം.ആ ഭയത്തെ മുൻ നിർത്തി ആരുമറിയാതെ റിസ്ക് എടുത്തു പോലും നമ്മൾ ആ കുട്ടിയെ ഹിപ്‌നോട്ടൈസ് ചെയ്തു,അവൾ പറഞ്ഞ സത്യങ്ങൾ കോടതിയിൽ എത്തിയപ്പോൾ അവൾ തന്നെ വിളിച്ചു പറഞ്ഞു ബോധപൂർവ്വം കള്ളം ആണ് താൻ പറഞ്ഞതെന്നും.കാരണം പോലീസ് പിന്നേം തെളിവ് ഇല്ലാതെ തങ്ങളുടെ പിറകെ വരുന്നുണ്ടെന്നും അത് കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നതെന്നും ജോർജ് കുട്ടിയും പറഞ്ഞപ്പോൾ അത് കോടതി വിശ്വസിച്ചു.കോടതിയുടെ മുന്നിലേയ്ക്ക് എത്താൻ അയാൾ തന്നെ ആ ഒരു വഴി മനപൂർവം നമുക്കായി ഒരുക്കി തന്നത് പോലെ.അതേ ചോദ്യം പിന്നേം ഉയർന്നു.എന്ത് കൊണ്ട് പോലീസ് സ്റ്റേഷനിലെ അസ്ഥി ആരുടേതാണെന്ന് കണ്ടെത്തിയില്ലെന്നു.ഇപ്പോൾ ജോർജ് കുട്ടിയുടെ മേൽ യാതൊരു തെളിവും അവശേഷിക്കുന്നതുമില്ല”…

“സാം അതിനിപ്പോ എന്താണ്,നമ്മൾ ഇനിം ശ്രമിച്ചാൽ എന്തെങ്കിലും കിട്ടില്ലേ “???

“എന്ത് കിട്ടാനാണ് സർ.സംശയം തോന്നി ആ ജോസിന്റെ അളിയന്റെകുഴിമാടം ഉൾപ്പെടെ നമ്മൾ തുറന്നില്ലേ,പക്ഷെ അത് അയാൾ അല്ല.അത് പോലെ കോട്ടയത്തെയും എറണാകുളത്തേയും പല പല സംശയം തോന്നിയ കുഴിമാടം തുറന്നു നോക്കിയില്ലേ?? ഒരു കുഴിവെട്ടുകാരനെയോ ഇങ്ങനെയൊരു അസ്ഥി ഇല്ലായ്മയോ കണ്ടോ “????

ഇതിനെല്ലാമുള്ള ഒരൊറ്റ ഉത്തരം അയാൾക്ക് മാത്രേ അറിയൂ.ഒരുപക്ഷേ ഈ പറഞ്ഞത് പോലെ അയാൾക്ക് ഭാഗ്യം തുണച്ചിരിക്കാം..എനി വേ ഞാനീ കേസ് വിടുവാണ് സർ”…

“സാം ഒരിക്കൽ കൂടി…”…..

“വേണ്ട പ്രഭേ,അയാൾ പോകട്ടെ.കുടുംബത്തിന് വേണ്ടി തുനിഞ്ഞിറങ്ങിയ ഒരുവനാണ് അയാൾ.പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അയാളുടെ ബുദ്ധി.സാമിനെ തടയണ്ട.താങ്ക്യൂ സാം”..ഗീതാ പ്രഭാകർ ഒരു പുഞ്ചിരി വരുത്തിയെന്നോണം സാമിന് കൈ നൽകി…

############################

“മേ ഐ കം ഇൻ”…….

“അഹ് വന്നോളൂ”……
അഹ് സാറായിരുന്നോ,ഇരിക്കൂ “..ഉപചാരപൂർവ്വം ജോർജ് കുട്ടി എഴുന്നേറ്റു.

താങ്ക്യൂ ജോർജ് കുട്ടി..ഞാനിവിടെ വന്നത്…

“സാം സാറേ ക്ഷമിക്കണം.കേസുമായി ബന്ധപ്പെട്ട് ആണെങ്കിൽ സോറി.ഒരിക്കൽ നിങ്ങളെല്ലാം കാരണം എന്റെ മോൾ മരണത്തിന്റെ വക്കിൽ വരെ എത്തിയതാണ്.എന്നിട്ടും ഞാൻ ഇപ്പോൾ സാറിനെ സ്വീകരിച്ചത് സാറിനോടും ആ പദവിയോടുമുള്ള എന്റെ മര്യാദ”..വിനീതപൂർവ്വം എന്നാൽ മുന വെച്ചു കൊണ്ട് ജോർജ് കുട്ടി പറഞ്ഞു..

“സത്യം പറഞ്ഞാൽ അതിന് മാപ്പ് പറയാൻ കൂടിയാണ് ഞാൻ വന്നത്,മാപ്പ്”…. സാം വളരെ കുറച്ചു വാക്കുകളിൽ അത് പറഞ്ഞു നിർത്തി..

ശേഷം അവർ രണ്ടു പേരും തീയറ്ററിലെ ഓഫീസിനു പുറത്ത് നിന്നു..

“സത്യത്തിൽ തന്റെ ബുദ്ധിയോട് എനിക്ക് വല്ലാത്ത മതിപ്പ് ഉണ്ട്.ഒരു കഥ മെനയുക,എന്നിട്ട് അതിന്റെ വിപരീതമായി ചിന്തിക്കുക.ഒരുപക്ഷേ ഇങ്ങനെയെല്ലാം ഉണ്ടാവമെന്നു താൻ മുൻകൂട്ടി കാണുന്നത് പോലെ”…

“സാർ ഈ പറയുന്നത്”????

“കൂടുതൽ കളിക്കണ്ട ജോർജ്കുട്ടി,അന്ന് താൻ രാജനെ കാണാൻ കോട്ടയത്തേയ്ക്ക് പോയ ശേഷം എറണാകുളത്തേയ്ക്ക് പോയി.അതും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്”,സത്യത്തിൽ അതെന്തിനായിരുന്നു ജോർജ് കുട്ടി “???

“സർ അത് അന്ന് രാജൻ പറഞ്ഞിരുന്നു,പടത്തിനൊരു പാർട്ണർ പ്രൊഡ്യൂസറെ കിട്ടിയെന്നു.അങ്ങനെ അതിന് വേണ്ടി വേണ്ടിയാണ് പോയത്.ശേഷം തിരുവനന്തപുരത്തു തീയറ്ററിലേയ്ക്ക് വേണ്ട സിനിമയുടെ കാര്യം നേരിട്ട് അന്വേഷിക്കാൻ പോയതായിരുന്നു.അപ്പോഴാണ് സിനിമാക്കഥ പറയാൻ വേണ്ടി വിനയചന്ദ്രൻ സർ വിളിച്ചത് .ഉടനെ കാണണം എന്ന് പറഞ്ഞു.ആ സമയത്ത് ഫ്‌ളൈറ്റ് ഉണ്ടായിരുന്നു. അതാ.”..

“അപ്പോൾ അവിടെ വെച്ചു നിങ്ങൾ വക്കീലിനെ കണ്ടില്ലേ “????

“കണ്ടിരുന്നു,സിനിമാ ഫീൽഡ് അല്ലെ സാറേ,പല പല കുഴപ്പങ്ങൾ ആണ്.അപ്പോൾ അതിനായി ആണ് കണ്ടത്”..

,”വേറൊന്നുമില്ലേ”????…സാം സംശയപൂർവ്വം ചോദിച്ചു…

“ഇല്ല സർ,”ഇതാണ് നടന്നത്.സാറിന് വേണമെങ്കിൽ അവരോടു ചോദിച്ചു ഉറപ്പാക്കാം..

“വേണ്ട….വരുണിന്റെ മൃതദേഹം എവിടെയാണെന്ന് എനിക്കറിയില്ല ജോർജ്കുട്ടി.പക്ഷെ അത് ഒരു പിടി ചാരമായി മാറിയെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”. ഗൗരവം കലർന്ന സ്വരത്തിൽ സാം പറഞ്ഞു.

മറുപടി പറയാതെ ഒരു പുഞ്ചിരിക്കുക മാത്രമേ ജോർജ്കുട്ടി ചെയ്തുള്ളൂ.

“ശെരി,കാണാം”….. സാം പുറത്തേയ്ക്ക് ഇറങ്ങി.പിന്നാലെ ആ വലിയ ബീമിൽ കൈ വെച്ചു ജോർജ് കുട്ടിയും…

എന്നിട്ട് അയാൾ ആ വാക്കുകൾ ഓർത്തു

സിനിമ അങ്ങനെയാണ് സർ,നായകൻ രക്ഷപ്പെടണം.റിസ്കി ഫാക്റ്റ് ആവാം.പക്ഷെ അതിനു ഭാഗ്യവും വേണം……

അയാൾ കണ്ണുകൾ അടച്ചു…

############################

അന്ന് വരുണിന്റെ മൃതദേഹം ആ ജീപ്പിൽ കയറ്റി മറയ്ക്കുവാൻ വേണ്ടി കൊണ്ട് പോയപ്പോഴായിരുന്നു മോനിച്ചൻ കേബിൾ ഓഫീസിൽ നിൽക്കുന്നത് കണ്ടത്.ജീപ്പിന്റെ ശബ്ദം മനസ്സിലാക്കുമായിരുന്ന മോനിച്ചൻ കാണാതിരിക്കാൻ വേണ്ടി അന്ന് അയാൾ നേരെ പോയത് തന്റെ ഭാര്യാ പിതാവ് സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ ആ റബ്ബർ തോട്ടത്തിലേക്ക് ആയിരുന്നു.എന്നാൽ അൽപ മാറി ആളൊഴിഞ്ഞ പള്ളി പറമ്പിലെ തെമ്മാടി പറമ്പിൽ കുഴിച്ചിടാം എന്നു ആയിരുന്നു അയാൾ കരുതിയത്.അതിനായി അവിടേയ്ക്ക് പോകുമ്പോഴായിരുന്നു ആ തെമ്മാടി കുഴിയിൽ മറ്റൊരാൾ കുഴിക്കുന്നത് കണ്ടത്.പെട്ടെന്ന് അവിടുന്ന് മാറാമെന്നു തോന്നിയെങ്കിലും ആ മഴയത്ത് ജോർജ് കുട്ടിയെ അവിടെ അയാൾ കണ്ടു.ആ പരിഭ്രാന്തിയിൽ അയാൾ കയ്യിലെ പിച്ചാത്തി എടുത്തു ജോർജ് കുട്ടിയ്ക്ക് നേർക്ക് വീശി…

വേണ്ട…..ഞാൻ ഉപദ്രവിക്കില്ല.സഹായിക്കാനാണ് വന്നത് “…ഈ രാത്രി ഇവിടെ ഈ നേരത്ത് കുഴിക്കണമെങ്കിൽ അത് നല്ല ഉദ്ദേശ്യം ആവില്ല.ഞാൻ സഹായിക്കാം…

പെട്ടെന്ന് ആ പാവം പൊട്ടികരയുക ആയിരുന്നു. സമനില വീണ്ടെടുത്ത ജോർജ് കുട്ടി അവിടേയ്ക്ക് ചെന്നു..വയറ്റിൽ കത്തിയുടെ മുറിവ് കൊണ്ട് മരിച്ചു കിടക്കുന്ന ഒരു പയ്യൻ…

“മോളെ കേറി പിടിച്ചവനാ,സഹിച്ചില്ല.കുത്തി”…ഇത്രേം പറഞ്ഞു കൊണ്ട് അയാൾ അലറി..

സാറേ എന്നെ കാണിച്ചു കൊടുക്കല്ലേ സാറേ,ഈ തെമ്മാടി പറമ്പ് ആവുമ്പോ ആരും വരില്ല സാറേ.രക്ഷിക്കണേ”..

ഒരേ ദിവസം രണ്ടു സംഭവം.ജോർജ് കുട്ടി ആകെ തളർന്നു.

“ഇവൻ ആരെന്ന് അറിയോ”???

“ഇല്ല,ഏതോ പുറംനാട്ടുകാരൻ ആണ്.ബംഗാളിയോ ആസാമിയോ ആണ്”…

“വേഗം അവന്റെ വസ്ത്രം മുഴുവൻ ഊര്.. വേഗം….”…ജോർജ് കുട്ടി പറഞ്ഞു.അയാൾ വേഗം തന്നെ അതെല്ലാം ഊരി മാറ്റി.

എന്നിട്ട് അയാളെ വിളിച്ചു ജീപ്പിന്റെ അടുത്തേയ്ക്കെത്തി.ശേഷം വരുണിന്റെ മൃതദേഹം എടുത്തു.അത് കണ്ട അയാൾ ഞെട്ടി.

“സാർ….ഇത്”???????..

“തന്റെ മോൾക്ക് സംഭവിച്ചത് എന്റെ വീട്ടിലും സംഭവിച്ചു.പരസ്പരം സഹായിച്ചാൽ ഒന്നിച്ചു നിന്നാൽ രക്ഷപ്പെടാം.”

“സാർ എന്നാലും….”….

“താൻ പേടിക്കണ്ട,തനിക്ക് ഒന്നും ഉണ്ടാവില്ല.താൻ കൊന്ന കാര്യം ഞാൻ പറയില്ല.ആ മൃതദേഹം വളരെ സുരക്ഷിതമായ ഒരിടത്തു ഞാൻ ഒളിപ്പിക്കാം”

“എന്നാൽ സാറിന് അവിടെ ഒളിപ്പിച്ചു കൂടെ “????

“ഈ അന്വേഷണം എന്റെ പിന്നാലെ തന്നെ വരികയാണെങ്കിൽ അത് കൊണ്ട് പ്രയോജനമുണ്ടാവില്ല.മൃതദേഹം അവർ അന്വേഷിക്കുന്ന ആളുടേത് ആണെന്ന് കണ്ടെത്തിയാൽ മാത്രേ അത് കൊണ്ട് അവർക്ക് കാര്യമുള്ളൂ.ഇപ്പൊ സഹായിച്ചാൽ രക്ഷപ്പെടാം…”….ജോർജ് കുട്ടി പറഞ്ഞു..

മനസ്സില്ലാ മനസ്സോടെ വരുണിന്റെ വസ്ത്രം മാറ്റി വലിയൊരു കുഴിയെടുത്തു അവിടെ വരുണിനെ മറവു ചെയ്തു.മഴ ആയത് കൊണ്ട് മണ്ണ് വെട്ടിയത് പെട്ടെന്ന് കണ്ടെത്താൻ ആവില്ല.നല്ല ആഴത്തിലായിരുന്നു കുഴിച്ചതും.അതിന് മുകളിൽ രണ്ടു വശങ്ങളിൽ രണ്ടു കല്ലും ഇട്ടു.തെമ്മാടി പറമ്പ് ആയതു കൊണ്ടും കാടും പുല്ലും അധികം ഉള്ളത് കൊണ്ടും അത് ആരും ശ്രദ്ധിക്കില്ല വേഗം.

ശേഷം അയാൾക്ക് വേണ്ടത് താൻ നൽകാമെന്നും തന്റെ മുഖം എവിടെ കണ്ടാലും ശബ്ദിക്കരുതെന്നും അതോടൊപ്പം അയാളുടെ മകളുടെ ചിലവ് ഉൾപ്പെടെ ജോർജ്കുട്ടി വഹിക്കാമെന്നും പറഞ്ഞു.

ശേഷം കൈകോട്ടു കൊണ്ട് ഒരു വലിയ അടി ജോർജ്കുട്ടി ആ മൃതദേഹത്തിന്റെ തലയിൽ അടിച്ചു.അവരുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കൊണ്ട് പോയി.പോലീസ് സ്റ്റേഷനിൽ വന്ന ശേഷം ആരും കാണാതെ ആ മൃതദേഹം പോലീസ് സ്റ്റേഷനിൽ കുഴിച്ചിടുകയും ചെയ്തു.

വർഷങ്ങൾ കഴിഞ്ഞു,ആ തെമ്മാടി പറമ്പിലെ കുഴി ജോർജ്ജ് കുട്ടിയ്ക്ക് വേണ്ടി അയാൾ പിന്നെയും കുഴിച്ചു.അസ്ഥികൾ എടുത്തു ജോർജ്കുട്ടിയുടെ കൈകളിൽ കൊടുത്തു.തന്നെയും കുടുംബത്തെയും നോക്കുന്ന വിശ്വസ്തനായ യജമാനന് വേണ്ടി…

ഇതായിരുന്നു മറ്റൊരു ക്ലൈമാക്സ്.ഇതിൽ വരുണ് എന്നും ജോർജ് കുട്ടിയെന്നും ഞാൻ താങ്കളോട് പറഞ്ഞതിനു കാരണം അത് ഇമേജിനേറ്റ്‌ ചെയ്യുന്നതിന് വേണ്ടി കൂടി ആയിരുന്നു.

വിനയചന്ദ്രന് മുന്നിലിരിക്കുന്ന സാമിനോട് വിനയചന്ദ്രൻ പറഞ്ഞു.

“അപ്പോൾ മറ്റേ ക്ലൈമാക്സ്,ശവപറമ്പിൽ നിന്നെടുത്തത് “???

“അറിയില്ല സർ,ഞാനൊരു കാര്യം പറയട്ടെ സാധാരണ മനുഷ്യ ശരീരം ജീർണ്ണിക്കുന്നതിനെക്കാൾ താമസിച്ചു മാത്രമേ കോണ്ക്രീറ്റ് ഇട്ടു മൂടിയ കുഴിയിൽ പെട്ടിയ്ക്കകത്തെ ശരീരം ജീർണിക്കൂ അല്പം മണ്ണ് ഇടുമെന്നു മാത്രം.മറ്റൊന്ന് കൂടി ആലോചിക്കണം പള്ളിക്കാരുടെ അനുമതി ഇല്ലാതെ ഒരു കുഴി തോണ്ടാൻ പറ്റുമോ ?? അങ്ങനെ ആണെങ്കിൽ അവർ അത് അറിയുക തന്നെ ചെയ്യും.നിങ്ങൾ കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലുമൊക്കെ അന്വേഷിച്ചു.പക്ഷെ കിട്ടിയോ ???””

സാം ആകെ കേട്ട് ഞെട്ടലോടെ ആയിരുന്നത് ഇരുന്നത്.

“സർ അപ്പോൾ അയാൾ എന്തിനായിരുന്നു ആ കോട്ടയത്തെ ഫോറൻസിക് സെക്യൂരിറ്റിയുമായി കമ്പനി ആയത്”???? അതിനെ കുറിച്ചു അയാൾ തന്റെ കഥകളിൽ പരാമർശിച്ചിട്ടുണ്ടോ “???

അങ്ങനെ ചോദിച്ചാൽ ഉണ്ട്.പക്ഷെ അത്…..വിനയചന്ദ്രൻ പരിഭ്രമിച്ചു

സർ പ്ലീസ്….

….ഇതിലെ നായകന് ഏറെക്കുറെ ഇതേ പ്രായത്തിലെ ഇതേ രീതിയിലെ മരണവുമായി ബന്ധപ്പെട്ട അസ്ഥി വേണമായിരുന്നു.ആ നായകൻ അത് തനിയെ കണ്ടെത്തി.പക്ഷെ എവിടുന്നു എങ്ങനെ ഈ രണ്ടു ചോദ്യത്തിനും അയാൾ ഉത്തരം തന്നില്ല.അന്ന് രാത്രി തന്നെ അയാൾ കോട്ടയത്ത് നിന്ന് സീൽ വെച്ച ആ അസ്ഥിയുമായി തിരുവനന്തപുരത്തേയ്ക്ക് പോവുകയും അവിടുന്ന് തന്റെ സ്വകാര്യ സ്ഥലത്ത് സൂക്ഷിച്ച അസ്ഥിയുമായി വരികയും വീണ്ടും അന്ന് രാവിലെ അയാൾ അവിടേയ്ക്ക് എത്തി മാറ്റുകയും ചെയ്തു.അതിനായി കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട് അസ്ഥി എങ്ങനെ ആവും സൂക്ഷിക്കുക,ഏത് സീൻ ആണ്,ഏത് ടേപ്പ് ആവും ഉപയോഗിക്കുക ഇതെല്ലാം അയാൾ വിദഗ്ദ്ധമായി പഠിച്ചിരുന്നു…….

“വാട്ട്………”

“ഇതാണ് അയാൾ പറഞ്ഞ മറ്റൊരു ക്ലൈമാക്സ്.ഇതിലേത് ആവണമെന്നു ഇനിയും അറിയില്ല സർ…”…

“അപ്പോൾ താങ്കൾ അന്ന് അവരോടു പറഞ്ഞത്”???

“അന്നത്തെ സാഹചര്യങ്ങൾ കൂട്ടി വായിക്കുമ്പോൾ അതായിരുന്നു ശെരിയെന്നു തോന്നി.പക്ഷെ പിന്നീട് സ്വയം ആലോചിച്ചപ്പോൾ എന്തൊക്കെയോ ലൂപ്‌സ്.”…

“അപ്പോൾ ശെരിക്കും ഇതിന് വ്യക്തമായൊരു ക്ലൈമാക്സ് ഇല്ലേ സർ”???

“ഉണ്ടാവാം.പക്ഷെ അത് അയാൾക്ക് മാത്രം അറിയുന്ന ഒന്നാണ് സർ”….. ഒരു പുഞ്ചിരിയോടെ വിനയചന്ദ്രൻ പറഞ്ഞു…

സാം ഇതെല്ലാം കേട്ടു കൊണ്ട് ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു..

അതേ സമയം ജോർജ്കുട്ടി തന്റെ തീയറ്ററിലെ വലിയ ചുവരുകളിൽ പതിയെ തലോടി ഒരു ദീർഘനിശ്വാസത്തോടെ നോക്കി ഇരിക്കുകയായിരുന്നു.വരുണിന്റെ അസ്ഥി പൊടിച്ചു ചാരമാക്കി സിമന്റ് ചേർത്തു പടുത്തുയർത്തിയ ആ കോണ്ക്രീറ്റില്…..

അയാൾക്ക് മാത്രമറിയുന്ന ആ രഹസ്യത്തിൽ…കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ വേണ്ടി തുനിഞ്ഞിറങ്ങിയ ആ ശരാശരിക്കാരനായ അസാധാരണക്കാരന് മുന്നിൽ…

( ഈ കഥയ്ക്ക് ഒരുപാട് പോരായ്മകൾ ഉണ്ട്.കുറെയൊക്കെ വിവരിച്ചോ പൂര്ണമായോ അല്ല എഴുതിയത്.അത് ആസ്വദനത്തെ ബാധിക്കുമെന്ന് തോന്നി.സാം അലക്സിനെ മുന്നിൽ നിർത്തി എഴുതിയതാണ്. കൂടാതെ ചിലരുടെ അഭിപ്രായം ഉൾക്കൊണ്ട് പല പോയിന്റും എഴുതിയില്ല. സുക്കർ അണ്ണൻ കമന്റ് ബ്ലോക്കി.അതാ റിപ്ലൈ തരാൻ പറ്റാത്തത് സോറി

കഥയിലെ പോരായ്മകൾ ക്ഷമിക്കുക

സ്നേഹപൂർവ്വം

ഷിജിൻ കിച്ചു കർണ്ണ
ഷിജു അച്ചൂസ് കർണ്ണ

LEAVE A REPLY

Please enter your comment!
Please enter your name here