Home Latest ഒരു രാത്രി മുഴുവൻ അവന്റെ ഉറക്കം കെടുത്തിയ സുന്ദരി അവളുടെ കൈകൾ കൊണ്ട് അവനെ താങ്ങി...

ഒരു രാത്രി മുഴുവൻ അവന്റെ ഉറക്കം കെടുത്തിയ സുന്ദരി അവളുടെ കൈകൾ കൊണ്ട് അവനെ താങ്ങി എടുക്കാൻ ശ്രമിക്കുന്നു. അവന്റെ നെഞ്ചിടിപ്പ് കൂടി… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

റാന്തൽ Part – 5

രചന : എസ് സുർജിത്

” ജാതിയും മതവും എല്ലാം വേണം ചന്ദൂട്ടിയെ.നമ്മുടെ പൂർവികർ ഇതെല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നതേ അതിന്റെതായ കാര്യ കാരണങ്ങൾ ഉണ്ടായിട്ടാ ”

“ഓഹൊ അപ്പോൾ മുത്തശ്ശിയും ഒട്ടും മോശമല്ലേ ”

“പിന്നല്ലാതെ ജത്യയുള്ളെ തൂത്താൽ പോകുമോ… എന്റെ ചന്ദൂട്ടി ” അത്രയും പറഞ്ഞുകൊണ്ട് മുത്തശ്ശി ഉമ്മറത്തുനിന്നും അകത്തേക്ക് നടന്നു.

എന്തായാലും ശാന്തി കുറച്ചു ദിവസം വീട്ടിൽ നില്കുന്നുവെന്ന് കേട്ടപ്പോൾ ഊണിന് രണ്ടു തരം പായസമുണ്ടെന്ന  കേൾക്കുന്ന ഭക്ഷണപ്രിയന്റെ അനുഭൂതിയായിരുന്നു ചന്ദൂട്ടിക്ക്. അവളുടെ തിരിച്ചു വരുന്നതും നോക്കി ഒരു പുസ്തകവും കൈയിൽ പിടിച്ചു തൂണും ചാരി ഉമ്മറത്തിരിക്കുവായിരുന്നു ചന്ദൂട്ടൻ  കൈയിൽ  പുസ്തകം ഉണ്ടായിരുന്നു എങ്കിലും ചിന്ത മുഴുവൻ എങ്ങനെ ശാന്തിയുമായി കൂടുതൽ അടുക്കാം എന്നതായിരുന്നു.

പ്രായത്തിൽ കൂടുതൽ ചിന്തിച്ചത് കൊണ്ടാകാം ആ ഇരുപ്പിൽ ചന്ദൂട്ടി  നല്ല നിദ്രയിലേക്ക് ആഴ്ന്നു.പിന്നെ ഉണർന്നത് മുത്തശ്ശിയും ശാന്തിയുമായുള്ള സംസാരം കേട്ടപ്പോളാണ്. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് നോക്കിയപ്പോൾ, മുറ്റത്ത് വളർന്നു നിന്ന ചെറിയ പുല്ലും അങ്ങങ്ങായി ഇളകി കിടന്ന ചെറിയ കല്ലുകളും  ശാന്തിയെ കൊണ്ട് വിർത്തിയാക്കിക്കുന്ന മുത്തശ്ശിയെ ആയിരുന്നു. അത് കണ്ട് അവൻ ചോദിച്ചു????

” എന്തേ മുത്തശ്ശി ഇപ്പോൾ ഒരു മുറ്റം വിർത്തിയാക്കൽ കൊയ്യത്തോ മറ്റോ അടുത്തോ???? ”

“മോൻ എഴുന്നേറ്റോ???  ഞാൻ കുറെ മുന്നേ നിനക്ക് കഴിക്കാൻ കുറച്ചു അവിലുമായി വന്നതാ അപ്പോൾ കുട്ടി നല്ല ഉറക്കത്തിൽ ആയിരുന്നു. അത് പിന്നെ ഞാൻ ശാന്തിക്കു കൊടുത്തു, അത് കഴിച്ചപ്പോൾ ശാന്തിക്കു ഒരു പൂതി അവിൽ ഉണ്ടാക്കണമെന്ന്, പിന്നെ ഞാൻ കരുതി ആക്കൂട്ടത്തിൽ കുറെ നെല്ല് കൂടി പുഴിങ്ങി കുത്തിക്കാം മോൻ പോകുമ്പോൾ കുറച്ചു നാടൻ അരിയും തന്നയക്കാല്ലോ.. എന്തായാലും മോൻ ഇപ്പോൾ  ഉറക്കം എഴുന്നേറ്റ നന്നായി ആ പത്തായ പുരയിൽ നിന്നും രണ്ടു ചാക്ക് നെല്ലെടുക്കാൻ ഇവളെ  സഹായിക്കാൻ ആരെ വിളിക്കുമെന്ന് ഓർത്തതെയുള്ളൂ. എന്റെ ചന്ദൂട്ടി ഒന്ന് ഇവളെ സഹായിച്ചേ…” യെന്ന് ചന്ദുവിനോട് പറഞ്ഞ ശേഷം ശാന്തിയോട് ….. ” കൊച്ചേ…നീ പത്തായ പുരയിലേക്ക്  ചെന്നേ ഞാൻ താക്കോൽ എടുത്തേച് ദേ വരുന്നു ” യെന്ന് പറഞ്ഞു മുത്തശ്ശി വീടിനു  അകത്തേക്ക് പോയി.

ചന്ദൂട്ടിക്ക്  ഒട്ടും താല്പര്യം മില്ലാത്ത പണിയായിട്ടു കൂടിയും ശാന്തിയെ തനിയെ കുറച്ചു സമയം പത്തായ പുരയിലെ ഇരിട്ട് മുറിയിൽ കിട്ടുമല്ലോന്ന് കരുതി മറുത്തൊന്നും പറയാതെ പത്തായ പുരയുടെ അടുത്തേക്ക് നടക്കുവാൻ തുടങ്ങി. പിന്നാലെ ശാന്തിയും, അല്പം നടന്ന ശേഷമാകും അവർ ഓർത്തത്‌ പെണ്ണിന് പിന്നാലെ നടക്കുന്നതിലാ സുഖമുള്ള കാഴ്ചയെന്ന്…അവന്റെ ചുവടുകൾ പതിയെ നിലച്ചു എന്നിട്ട് തിരിഞ്ഞു ശാന്തിയെ നോക്കി കൊണ്ട് പറഞ്ഞു…..

” ദേ ആ കാണുന്നതാണ് പത്തായ പുര.. ശാന്തി നടന്നോളു ഞാൻ ടോർച് എടുത്ത് പുറകെ വരാം ”

“ശെരി ചന്ദ്രാ….”

” ഹോ… ഭാഗ്യം…ആദ്യമായി  അറപ്പില്ലാതെ ഇയാളെന്റെ എന്റെ പേര് വിളച്ചു ” യെന്ന് പറഞ്ഞു ചന്ദൂട്ടി പുഞ്ചിരിച്ചു

” ഹിഹി… ഞാൻ എന്തിനാ അറക്കുന്നെ  ചന്ദ്രന് ഞാൻ പേര് ചൊല്ലി വിളിക്കുന്നതല്ലേ ഇഷ്ടം….”

അപ്പോഴേക്കും താക്കോലുമായി മുത്തശ്ശി ഉമ്മറത്തെ പടികൾക്ക് ആരുകെ എത്തിയായിരുന്നു. അത് കണ്ട് ചന്ദൂട്ടി മുത്തശ്ശിക്കു ആരുകിലേക്ക് നടന്നു കൊണ്ട് പറഞ്ഞു….

“മുത്തശ്ശി … പടികൾ ഇറങ്ങാൻ വരട്ടെ മുറിയിലെ മേശപ്പുറത്തിരിക്കുന്ന ആ ഞെക്കു വിളക്ക് കൂടി ഒന്നിങ്ങു എടുത്തോ പത്തായ പുരയിൽ നല്ല ഇരുട്ടാകും ”

” ശോ…. നിനക്കിതു മുന്നേ  ഓർക്കാൻ മേലായിരുന്നോ കുട്ടാ…ഇനിയും ഞാൻ നടക്കണ്ടേ…. “യെന്നും പറഞ്ഞു കൊണ്ട് വന്ന താക്കോൽ അവന്റെ കൈകളിൽ കൊടുത്തു ശേഷം മുത്തശ്ശി  തിരികെ മുറിയിലേക്ക് പോയി. ആ താക്കോലുകളുമായി തിരികെ പത്തായ പുരയുടെ അരുകിൽ എത്തി ആ വാതിലുകൾ തുറന്നു.
അതിനുള്ളിലേക്ക് നോക്കി നിൽക്കുവായിരുന്ന ശാന്തിയോട് അവൻ പറഞ്ഞു…

“അതേ മുത്തശ്ശി ടോർച് എടുക്കാൻ പോയിരിക്കുവാ അതൊന്നു കൊണ്ട് വന്നിട്ടു അകത്തേക്ക് പോകാം ..  താഴേക്കു ഇറങ്ങൻ ഒരു കോണി പടിയുണ്ട് ഈ ഇരുട്ടത് കാണാൻ മേലത്തെ ഉരുണ്ടു പിടിച്ചു വീഴാൻ ഞാനില്ല ”

” ചന്ദ്രന് വീഴാൻ അത്രക്ക് പേടിയാണോ?????”

” എന്തിനാ വെറുതെ ”

“എന്നാൽ ഞാൻ ഒരു ചെറിയ സൂത്രം കാണിച്ചു തരാം…ഇരുട്ടത് എങ്ങനെ പോകണമെന്ന് ദാ ഇത് പോലെ കണ്ണുകൾ അടച്ചു കൊണ്ട് ഇരുട്ടിലേക്കു പ്രവേശിക്കുക എന്നിട്ട് കണ്ണുകൾ തുറക്കുക.. അപ്പോൾ നമുടെ കണ്ണുകൾക്ക്‌  ഇരുട്ടിലെയും കാഴ്ച കാണാൻ പറ്റും ” യെന്ന് പറഞ്ഞു കൊണ്ട് അവൾ അതിനുള്ളിൽ പ്രവേശിച്ചു.

അത് കണ്ട് ചന്ദൂട്ടി ഇത്രയും നല്ലൊരു അവസരം കിട്ടിയത് പാഴി കളയേണ്ടന്നു കരുതി മറ്റൊന്നും ചിന്തിക്കാതെ അവൾ ചെയ്തപോലെ അവനും കണ്ണുമടച്ചു അതിനുള്ളിലേക്ക് പ്രവേശിച്ചു…പക്ഷെ അവിടെ അവന്റെ പണി പാളി….. ദേ കിടക്കുന്നു ഉരുണ്ടു പിടിച്ചു പത്തായ പുരയിലേക്ക്. അത് കണ്ട് ” അയ്യോ ” യെന്നും പറഞ്ഞു ശാന്തി കൊണ്ട് വീണ് കിടക്കുന്നവനെ പിടിച്ചു എഴുനേൽപിക്കാൻ ശ്രെമിച്ചു. പക്ഷെ ആ ശ്രമം ശാന്തിക്കു പരാജയമായിരുന്നെങ്കിലും ചന്ദൂട്ടിയെ സമ്മതിച്ചോളാം ഒരു വൻ വിജയമായിരുന്നു.ഒരു രാത്രി മുഴുവൻ അവന്റെ ഉറക്കം കെടുത്തിയ സുന്ദരി അവളുടെ കൈകൾ കൊണ്ട് അവനെ താങ്ങി എടുക്കാൻ ശ്രമിക്കുന്നു. അവന്റെ നെഞ്ചിടിപ്പ് കൂടി അവന്റെ ശ്വാസത്തിൽ  അവളുടെ ഗന്ധം നിറഞ്ഞിരുന്നു,അതവനെ കൂടുതൽ ലഹരിപ്പിടിപ്പിച്ചു. അവന്റെ മുഖം അവളുടെ മാറോടു ചേർന്നു.

അവനു അവിടെ നിന്നും എഴുനേൽക്കാൻ തോന്നിയില്ല. അവൻ അവളുടെ കൈ താങ്ങിൽ എഴുനേൽക്കുന്നതിനു പകരം അവളെ അവനിലേക്ക് അടുപ്പിച്ചു അവന്റെ ചുണ്ടുകൾ  അവളുടെ മർത്തട്ടിലെ വിയർപ്പിന്റെ രുചി അറിഞ്ഞു  ആ ചുണ്ടുകൾ  മെല്ല അവളുടെ കഴുത്തിന്റെ വശങ്ങളിലേക്ക് പാഞ്ഞു. ഒരു കാന്തിക വലയത്തിൽ പെട്ട ഇരുമ്പ് പോലെ കൽമുട്ടുകൾ നിലത്തു കുത്തി അവന്റെ നെഞ്ചോട് കൂടുതൽ അടുത്തു ” ചന്ദൂട്ടിയെ…… ” അപ്രതീക്ഷിതമായി  മുത്തശ്ശിയുടെ ശബ്ദം  കേട്ടതും അവൾ അവനെ തള്ളി മാറ്റികൊണ്ട് എഴുനേറ്റു ആ മുറിയിലെ ഇരുട്ടിൽ മറഞ്ഞു…മുത്തശ്ശി  ടോർച്ചുമായി പടിക്കൽ നിൽപുണ്ടായിരുന്നു.

” ദേ വരുന്നു മുത്തശ്ശി ” യെന്ന് പറഞ്ഞു കൊണ്ട് ചന്ദൂട്ടി അവിടെ നിന്നും എഴുനേറ്റു പുറത്തേക്കു ഇറങ്ങി

” ഞാൻ അകത്തെ ലൈറ്റ്ന്റെ സ്വിച്ച്  തിരയുക ആയിരുന്നു മുത്തശ്ശി….. ”

”  അത് കേടായിട്ട് കുറേകാലമായി. അതൊന്നു നന്നാക്കാൻ ആരെയെങ്കിലും വിളിച്ചു കൊണ്ട് വരാൻ ആ കൊച്ചാപ്പിയോട് കുറെ പറഞ്ഞു.. അപ്പോൾ പറഞ്ഞു കറന്റിന്റ പണിക്കാർക്ക് ഇപ്പോൾ കളക്ടറുടെ പത്രാസാന്ന്, പിന്നെ ഞാനും മടുത്തു …ആ പെൺകൊച്ചു എവിടെ??? ശാന്തി  നീ ആ ഇരുട്ടത് എന്തെടുക്കുവാ… ആ തെക്കേ മൂലയിൽ ഇരിക്കുന്നതാ പഴ നെല്ല് അതെടുത്താൽ മതിയേട്ടോ, ഒന്ന് സഹായിക്കടാ ആ പെണ്ണിന് അത് ഒറ്റയ്ക്ക് എടുക്കാൻ കഴിയില്ല ചന്ദൂട്ടാ… ”

” ഞാൻ ഒരു വെളിച്ചതിനായി മുത്തശ്ശിയെ കാത്തു നിൽക്കുവല്ലായിരുന്നോ…. ” യെന്നും പറഞ്ഞു ചന്ദൂട്ടി ലൈറ്റും തെളിയിച്ചു ഉള്ളിലേക്ക് പോയി…

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here