Home Latest ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ള ഒരാളെ കിട്ടാൻ ആ ചേച്ചിയുടെ ഭാഗ്യമാണ്… Part – 3

ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ള ഒരാളെ കിട്ടാൻ ആ ചേച്ചിയുടെ ഭാഗ്യമാണ്… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഭാര്യ Part – 3

രചന : Badarul Muneer Pk

ഏട്ടൻ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഡയാന ചോദിച്ചു..

സതീഷ് ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു എന്റെ ജീവിതത്തിൽ എന്റെ ഭാര്യയെ അല്ലാതെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല പ്രണയിച്ചിട്ടില്ല….

അവൾ ആണ് എന്റെ എല്ലാം എന്റെ ഭാഗ്യം എന്നു പറയുന്നതും എല്ലാം അവളാണ്…

ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ള ഒരാളെ കിട്ടാൻ ആ ചേച്ചിയുടെ ഭാഗ്യമാണ് ഡയാന പറഞ്ഞു….

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ശരിയാണ് ഭാഗ്യം തന്നെയാണ് അവളെ വിവാഹം കഴിച്ചതിനു ശേഷമാണ് എനിക്ക് എല്ലാ ഭാഗ്യവും ദൈവം തന്നത്….

സ്ഥലം എത്താറായോ ഡയാന ചോദിച്ചു…

ഇനി അധികമൊന്നുമില്ല ഇവിടെനിന്ന് ഏറിക്കഴിഞ്ഞാൽ ഒരു പത്ത് കിലോമീറ്റർ മാത്രമേയുള്ളൂ…

ഏട്ടാ എസി ഒന്ന് ഓഫ് ചെയ്യുമോ ഭയങ്കര തണുപ്പ്..

ഓഫ് ചെയ്യാം അവൻ പറഞ്ഞു…

ഇവിടെ എപ്പോഴും ഇങ്ങനെയാണോ..

എങ്ങനെ തണുപ്പാണോ ഉദ്ദേശിച്ചത്..
ഉച്ചസമയം ആയിട്ടേ ഉള്ളൂ ഇവിടെയെല്ലാം ആകെ മൂടൽമഞ്ഞ് നിറഞ്ഞിട്ടുണ്ട് പ്രകൃതിയെ വരവേൽക്കുന്ന പോലെ തോന്നുന്നു….

അതല്ലേ ഡയാനാ ആളുകൾ മൂന്നാറിലേക്ക് ഒഴുകിയെത്തുന്നത്..

കാമുകീകാമുകന്മാർ മറ്റാളുകൾ എല്ലാവരും മൂന്നാറിലേക്ക് വരുന്നത് തന്നെ ഇതിനാണ്….

ഇങ്ങനെയുള്ള റിസോർട്ടുകൾ നമ്മൾ വിലപേശി ലീസിനും സ്വന്തം ആയിട്ടും വിലക്ക് വാങ്ങി ഇവിടെ നിലനിർത്തുന്നത് ഇങ്ങനെയുള്ള ആളുകളാണ്…

അത് ശരിയാണ് എട്ടാ കാരണം ഇവിടെ ആകുമ്പോൾ ഒന്നിനും ഒരു പേടി വേണ്ടല്ലോ അതാകും അല്ലേ…

റിസോർട്ടിന് മുൻവശത്ത് ഒരു ചാരുകസേര ഉണ്ട് ഒരു ഇരിപ്പിടം റിസോർട്ട് ഒരു കാടിന്റെ നടുവിൽ ആയതുകൊണ്ട് തന്നെ ആരുംതന്നെ ഇങ്ങോട്ട് അടുത്തൊന്നും ഗേറ്റ് കടന്നു വരില്ല…..

പിന്നെ വിശ്വസിക്കാൻ പറ്റുന്ന ഒരു സെക്യൂരിറ്റിയും അതിന് കാവലുണ്ട് റിസോർട്ടിൽ ഭക്ഷണം വിളമ്പാൻ ഭക്ഷണം ഉണ്ടാക്കാൻ എല്ലാം ആളുകളുണ്ട്….

ആ റിസോർട്ടിൽ ഇരുന്ന് ഈ തണുപ്പിനെ ഈ പ്രകൃതിയെ നോക്കി ഒരു ഗ്ലാസ് കട്ടൻ ചായയും വേണം ഊതി ഊതി കുടിക്കുക….

സുന്ദരിയായ പെണ്ണിനെ മടിയിലിരുത്തി അവളുടെ മുടിയിഴകൾ തലോടി ആസ്വദിച്ചു കൊണ്ടിരിക്കണം….

ആഹാ ഏട്ടാ കൊള്ളാമല്ലോ നല്ല ഭാവന യുണ്ട് ആ വാക്കുകളിൽ പ്രത്യേകം ഒരു ഇഷ്ടം ഒക്കെ തോന്നുന്നു ശരിക്കും ഏട്ടൻ പൊളി തന്നെ…..

അവന്റെ വാക്കുകളിൽ അവൾ വീണ്എന്ന് അവൻ പരിപൂർണ്ണമായി ഉറപ്പുവരുത്തി…

അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു എന്നിട്ട് അവന്റെ കാമ കണ്ണുകളോടെ അവളെ അടിമുടി അവൻ ഒന്നു കൂടെ ഒന്നു നോക്കി….

ഫുള്ള് വളവും ചുരവും ആണല്ലോ ഏട്ടാ ഈ 10 കിലോമീറ്റർ ഉള്ള ചുരം ആണോ…

ഫുള്ള് ചുരം ഒന്നുമില്ല പക്ഷേ കുറച്ചു ഉണ്ട് പിന്നെ കുറച്ചു പോയിക്കഴിഞ്ഞാൽ ഒരു വെള്ളച്ചാട്ടം കാണാം…

അതുകഴിഞ്ഞ് പിന്നെ ഒരു 25 30 മിനിറ്റ് നമുക്ക് യാത്ര ചെയ്യാൻ ഉണ്ടാവും അത് കഴിഞ്ഞാൽ നമ്മൾ നമ്മുടെ തോട്ടത്തിലേക്ക് പ്രവേശിക്കുകയാണ്…..

ഇവിടെ ഫോണിന് റേഞ്ച് ഒന്നും കിട്ടില്ല കുറച്ചു കൂടെ പോയാൽ പിന്നെ നമ്മുടെ തോട്ടത്തിൽ എത്തിയാൽ മാത്രമേ കിട്ടുകയുള്ളൂ..

വീണ്ടും സതീഷിനെ ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരുന്നു അവൻ ഫോണിലേക്ക് നോക്കി….

മൈ വൈഫ്‌ കോളിങ്ങ് എന്ന ഫോണിൽ ഡിസ്പ്ലേയിൽ കാണിച്ചു കൊണ്ടിരുന്നു….

അവൻ ഫോൺ ബിസി ആക്കി മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു….

നാശം പിടിക്കാൻ ജീവിതത്തിൽ ചെയ്തുപോയ ഒരു കൈയബദ്ധമാണ് വിവാഹം…

പണ്ടാരം 1 ചത്തു കിട്ടിയിരുന്നെങ്കിൽ ഒരു സമാധാനം ആയിരുന്നു…

ഒരു സമാധാനവും തരില്ല എങ്ങോട്ടു പോയാലും ഫുൾടൈം ഫോൺ വിളിച്ചു കൊണ്ടേയിരിക്കും ഇങ്ങനെയുമുണ്ടോ സ്ത്രീകൾ അവൻ മനസ്സിൽ പിറുപിറുത്തുകൊണ്ടിരുന്നു….

എന്തു പറ്റി ഏട്ടാ ഒരു മൗനം ഫോണിൽ ആരാ ഫോൺ എടുക്കുന്നില്ല എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടൻ എന്താ ഒരു ടെൻഷൻ പോലെ അവൾ ചോദിച്ചു….

ഇല്ല ഒരു പ്രശ്നവുമില്ല ഒരു ബിസിനസ് കോൾ ആണ് അത് ആലോചിച്ചു പോയി അത്രയേ ഉള്ളൂ…

നല്ല തണുപ്പ് അല്ലേ എട്ടാ അവൾ രണ്ടുകയ്യും ഉരസി തണുപ്പകറ്റാൻ നോക്കിക്കൊണ്ടിരുന്നു…

ഇടക്കിടക്ക് മഞ്ഞുതുള്ളികൾ കാറിന്റെ മുൻ ക്ലാസിൽ തുള്ളിട്ട് കൊണ്ടിരുന്നു…

ഇത് മഴയാണോ ഏട്ടാ
അല്ല ഇത് മഞ്ഞുതുള്ളികൾ വീഴുകയാണ് ചിലപ്പോൾ മഴ പെയ്യാനുള്ള സാധ്യതയുണ്ട്….

നിനക്ക് വിശക്കുന്നുണ്ടോ ഡയാനാ അവൻ ചോദിച്ചു..

വിശപ്പില്ല ഞാൻ രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ കുറച്ചു ഭക്ഷണം കഴിച്ചാണ് ഇറങ്ങിയത് എട്ടൻ കഴിച്ചോ…

രാവിലെ കഴിച്ചു ഞാൻ പക്ഷേ നമുക്ക് ഇനി റിസോർട്ടിലെത്തി അങ്ങോട്ട് വിളിച്ചു പറയാം അവർ നല്ല ചോറും മീൻ കറിയും പുളിശ്ശേരിയും കറിയും എല്ലാം ഉണ്ടാക്കി വെച്ചോളൂ നമുക്ക് അടിപൊളിയാക്കാം എന്താ…

എനിക്ക് കുഴപ്പമില്ല അതുമതി…

മഴ ശക്തിയായി പെയ്യാൻ തുടങ്ങി കാറിന്റെ സ്പീഡ് അവൻ മെല്ലെ കുറക്കാൻ ശ്രമിച്ചു…..

ആകെ മൂടൽ മഞ്ഞ് കാരണം മുൻവശം അവനു വ്യക്തമായി കാണാൻ പറ്റുന്നില്ല….

വണ്ടിയുടെ വൈഫർ ഇട്ടു അവൻ കുറെ ശ്രെമിച്ചു….

സുമേ വല്ലതും കഴിച്ചോ നീ അമ്മയുടെ വിളി കേട്ടാണ് അവൾ ഉമ്മറക്കോലായിലേക്ക് വന്നത്…

ഒന്നും കഴിച്ചില്ല അമ്മ ഏട്ടൻ വരും എന്ന് കരുതിയിരുന്നതാണ്…

സമയമെത്രയായി അവൻ ഇനി എപ്പോ വരാനാണ് മോൾ വല്ലതും പോയി കഴിക്ക് ആദ്യം പോയി ഒന്നു കുളിക്ക്…

എന്തുപറ്റി എന്നറിയില്ല അവൾ മനസ്സിൽ ചിന്തിച്ചു ഇത്രയും കാലം ഇല്ലാത്ത അമ്മക്ക് എന്താണ് എന്നോട് ഇത്ര സ്നേഹം എന്ന്…

ശരി അമ്മേ എന്നു പറഞ്ഞ് അവൾ അകത്തേക്ക് കയറി….

കുളിക്കാൻ എണ്ണ ഇട്ട് അവൾ കുളിമുറിയിലേക്ക് കയറി…

ഷവർ തുറന്നിട്ട കുറച്ചുസമയം അതിന്റെ ചുവട്ടിൽ നിന്ന്
മനസ്സിന് എല്ലാം ഒരു മരവിപ്പ് പോലെ തോന്നി അവൾക്ക്….

ഇന്ന് നേരെയാവും നാളെ നേരയാവും എന്ന് കരുതി എത്രയാണ് കാത്തിരിക്കുന്നത് എന്ന് അവളുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നു…

അവൾ ചിന്തിച്ചു സതീഷേട്ടൻ ഒരുപാട് മാറി അധികമായിട്ടില്ല ഒരു വർഷം ആയിട്ടുള്ളൂ മാറിയിട്ട് എന്താണതിന് കാരണം…

ഞാനും മോനും അമ്മയും മാത്രമായിരുന്നു അയാളുടെ ലോകം…

സമയാസമയത്ത് ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കാൻ വീട്ടിൽ വരും രാത്രിയിൽ പുറത്തിറങ്ങില്ല കള്ളുകുടി ഒന്നും തന്നെ ഒരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല….

ഇപ്പോൾ എല്ലാമായി പെണ്ണുപിടി കള്ളുകുടി ചെയ്യാത്ത ഒരു ദുശ്ശീലങ്ങളും ഇല്ല ആരോടും ഒരു കടപ്പാടും ഇല്ല….

ദൈവത്തെ പോലും അയാൾ മറന്നിരിക്കുന്നു പിന്നെയല്ലേ ഭാര്യയെയും മക്കളെയും….

സുമയുടെ ഫോൺ റിംഗ് ചെയ്ത ശബ്ദം കേട്ടാണ് സുമ ഓർമ്മകളിൽനിന്നും ഉണർന്നത്….

ഏട്ടൻ ആയിരിക്കും വിളിക്കുന്നു കരുതി സുമ കുളിക്കാതെ തന്നെ തല തോർത്തി പെട്ടെന്ന് ഇറങ്ങി……

തുടരും……

ബൈ ബദറുൽ മുനീർ പി കെ…

LEAVE A REPLY

Please enter your comment!
Please enter your name here