Home Latest എന്നെ പോലെയുള്ള ചെലേ പെണ്ണുങ്ങൾക്ക് ഡ്രസ് എത്ര കിട്ടിയാലും മതിയാവൂലാ…

എന്നെ പോലെയുള്ള ചെലേ പെണ്ണുങ്ങൾക്ക് ഡ്രസ് എത്ര കിട്ടിയാലും മതിയാവൂലാ…

0

മഞ്ഞ ചുരിദാർ

രചന : shabna shamsu

എന്നെ പോലെയുള്ള ചെലേ പെണ്ണുങ്ങൾക്ക് ഡ്രസ് എത്ര കിട്ടിയാലും മതിയാവൂലാ എന്നുള്ളതിൽ എൻ്റെ ജീവിതത്തിലുണ്ടായ തെളിവിനെ കുറിച്ചാണ് ഇന്നത്തെ കഥ…

എൻ്റെ ഇത്താത്താക്ക് രണ്ട് മക്കളാണ്…
പച്ചു….ഷാനി….
രണ്ടാലും ടീനേജാണ്….
ഞാൻ അവരെക്കാളും ഒരു പതിറ്റാണ്ട് മുന്നേ ജനിച്ചതാണെങ്കിലും എൻ്റെ ബിജാ രം എനിക്കും ഏതാണ്ടങ്ങനൊക്കെ ആണെന്നാണ്….

അവരും ഞാനും ഡ്രസ് എപ്പളും മാറിയിടും.
എനിക്കും അവർക്കും ഒരേ സൈസാ ണ്…

അവര് പുതിയത് എടുക്കുമ്പോ എനിക്ക് ഇടാൻ പറ്റ്വോന്നും ഞാൻ എടുക്കുമ്പോ അവർടെ പാകവും നോക്കീട്ടാണ് വാങ്ങിക്കാറ്….

അങ്ങനെയിരിക്കെ ഞാൻ എൻ്റെ മൂന്നാമത്തെ മോളെ പ്രസവിക്കാനായി ഹോസ്പിറ്റലിൽ അഡ്മിറ്റായി…
രാവിലെ 6 മണിക്ക് വേദനയും ബുദ്ധിമുട്ടൊക്കെ തോന്നി…
8 മണി ആയപ്പോ അഡ്മിറ്റായി…
സർക്കാർ ഹോസ്പിറ്റലിലാണ് ട്ടോ ….
ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ ആയോണ്ട് അവിടെ തന്നെ ആക്കാന്ന് വച്ചു.

അവിടത്തെ ലേബർ റൂം എന്ന് പറയുന്നത് ഏഷ്യാനെറ്റില് സിനിമൻ്റെ എടേല് പരസ്യം കാണിക്ക്ണ പോലെയാണ്….
ഒന്ന് കഴിയുമ്പളത്തേക്കും അടുത്തത്…..
അതോണ്ടെന്നെ ആ സമയം ആവുമ്പഴേ അവർ ലേബർ റൂമിലേക്ക് മാറ്റുള്ളൂ….

അങ്ങനെ ഒരു 10 മണി ആയപ്പോ എന്നെ അങ്ങോട്ട് മാറ്റി …
തണുത്ത് മരവിച്ച ഒരു ഇരുമ്പ് കട്ടിലിൽ കിടന്ന് ഞാൻ അള്ളോൻ്റ മ്മാന്നും പറഞ്ഞ് കാറിക്കൂ വിക്കൊണ്ടിരിക്കുന്നു.

അപ്പഴാണ് കുട്ടിയെ പൊതിയാനുള്ള തുണി കൊണ്ട് തരാൻ സിസ്റ്റർ പുറത്ത് നിക്കുന്ന ഉമ്മയോട് പറയുന്നത്…

എൻ്റെ കരച്ചിൽ കാണാൻ വയ്യാത്തോണ്ട് ഉമ്മ ഷാനിയുടെ കയ്യിൽ കൊടുത്തയച്ചു.

അങ്ങനെ ഷാ നി ആദ്യമായിട്ട് ലേബർ റൂം കണ്ടു.
എൻ്റെ അവസ്ഥ കണ്ട് അവൾടെ ഉണ്ടക്കണ്ണില് നെറച്ചും വെള്ളം ഉണ്ട് ..

ഞാൻ അപ്പളും അലറിക്കൊണ്ടേയിരിക്കാണ്.
ഷാനി പോവാൻ നേരം എൻ്റെ കൈ പിടിച്ച് സാരല്ല ചിറ്റേന്ന് അത്യദികം ദയനീയമായിറ്റ് പറഞ്ഞു.

അപ്പളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്…
ഓൾ ഇട്ടത് ഒരു പുതിയ മഞ്ഞ ചുരിദാർ ആണ്.
കൈയ്യിൻ്റെ സൈഡിലും കഴുത്തിലും ഓരോ തൂവലും ബട്ടൻസും ഉള്ളത്.
ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല…
വാങ്ങിയ വിവരം എന്നോട് പറഞ്ഞിട്ടും ഇല്ല.

ആ സമയം എൻ്റെ അവസ്ഥയൊക്കെ ഞാൻ മറന്നു.
വളരെ ദയനീയായിട്ട് ഓളെ വിളിച്ചു.

“ഷാന്യേ ”

എന്നെക്കാളും ദയനീയായിട്ട് എൻ്റെ കൈ പിടിച്ച് ഓള്

“ഉം – എന്താ ചിറ്റേ ”

“യേതാ ഈ ചുരിദാറ്… ഞാൻ കണ്ടിട്ടില്ലല്ലോ ”

അന്തം വിട്ട് കുന്തം പോലെ ആയ ഷാനി എൻ്റെ കൈ വിട്ട് പുറത്തോട്ട് പോയി ഉമ്മാനോട് പറഞ്ഞു.

” അതേ .,,,ചിറ്റ ഇനി പെറുമ്പോ വല്ല തുണി ഷോപ്പിലും കൊണ്ടേയി അഡ്മിറ്റാക്കിക്കാളി….
ഇതൊരു മാതിരി ലേബർ റൂമിനെ പ റീപ്പിക്കാൻ…. ബല്ലാത്ത ജാതി… ”

😁😁😁
shabna shamsu❤️

LEAVE A REPLY

Please enter your comment!
Please enter your name here