Home Latest പ്രായമായ പെമ്പിള്ളേര് ഇങ്ങനെ വെയിൽ മുട്ടിൽ അടിക്കുന്നത് വരെ ഉറക്കൂന്നത് നല്ലതാണോ..? നീയൊര് തള്ളയല്ലേ..

പ്രായമായ പെമ്പിള്ളേര് ഇങ്ങനെ വെയിൽ മുട്ടിൽ അടിക്കുന്നത് വരെ ഉറക്കൂന്നത് നല്ലതാണോ..? നീയൊര് തള്ളയല്ലേ..

0

ചില കുടുംബചിത്രങ്ങൾ…

രചന : Smitha Reghunath

“രാവിലെ തിരക്കിട്ട പ്രഭാത ഭക്ഷണം ഒരുക്കൂകയാണ് ചിത്ര . ഇഢലി തട്ടിലേക്ക് തലേന്ന് അരച്ച് വെച്ച് മാവ് കോരി ഒഴിച്ചിട്ട് മുടി വെച്ച് അടച്ചിട്ട്,, ഫ്രിഡ്ജിൽ നിന്ന് പച്ചക്കറി എടുത്ത് സാമ്പാറിനുള്ളത് നുറുക്കി എടുത്ത് സാമ്പാർ തുമരയും കഷണവും മഞ്ഞൾപ്പൊടിയും ഉപ്പും കായവും എല്ലാം കൂടെ കൂക്കറിൽ ആക്കി ഗ്യാസിലേക്ക് വെച്ച് …

ചമ്മന്തിക്കുള്ള തേങ്ങ ചിരണ്ടുമ്പൊഴാണ് ഏട്ടൻ നേരത്തെ വിളിക്കണമല്ലോന്ന് പറഞ്ഞത് പെട്ടെന്ന് ഓർത്തത്… അത് അവിടെ ഇട്ടിട്ട് വേഗം ബെഡ്റൂമിലേക്ക് ചെന്നു ‘:,,

ബെഡിൽ പുള്ളി കിടക്കൂന്നത് നോക്കി ഒരു നിമിഷം നിന്നൂ..

പിന്നെ സാവധാനം വിളിച്ചൂ ഏട്ടാ…”

ഏട്ടാ..!!

ഉം…

“ഉറക്കച്ചടവോടെ തലപ്പൊക്കി മുളി കൊണ്ട് എന്നെ നോക്കി..

“ഇന്നലെ നേരത്തെ വിളിക്കണമെന്ന് പറഞ്ഞില്ലേ … ഞാൻ പറഞ്ഞൂ,,,iiii

“ഒന്ന് കൂടെ നോക്കിയിട്ട് വേഗം എഴുന്നേറ്റൂ…

“ബാത്ത്റൂമിലേക്ക് ആള് പോയതും ചിത്ര വേഗം അടുക്കളയിലേക്ക് നടന്നു

“ഒരു ചെറിയ കോപ്പ നിറയെ ഇളം ചൂട് വെള്ളം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചൂ.. പുള്ളിയുടെ ദിവസം ആരംഭിക്കുന്നത് ഈ വെള്ളം കുടിയോടെയാണ് . ഏട്ടൻ വന്ന് മോബൈലും എടുത്ത് വാട്സ്പ്പ് നോക്കിയിരുന്നു .. കുറച്ച് സമയത്തിന് ശേഷം പ്രഭാതകൃത്യങ്ങൾ എല്ലാം നിർവ്വഹിച്ച് പുള്ളിക്കാരൻ കഴിക്കാനായ് ഡൈനിംഗ് ടേബിളിൽ വന്നിരുന്നു..

“കാസ്റോളിൽ എടുത്ത് ഇഡലിയും, വിളമ്പ് പാത്രങ്ങളിൽ ആക്കിയ സാമ്പാറും ,ചമ്മന്തിയും ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ച് … ചെറിയ ചൂടൊടെ ചായയും കൊണ്ട് വെച്ച് ..

“കഴിക്കാനുള്ള പ്ലെയിറ്റ് എടുത്ത് ഏട്ടന്റെ മുൻപിലേക്ക് വെച്ചതും നോട്ടം ഭിത്തിയിലേക്ക് നീണ്ടും ഈശ്വരാ.. 8.15 അമൃത ഇത് വരെ എഴുന്നേറ്റില്ലല്ലോ.’ ഈ കുട്ടിയുടെ ഒരു കാര്യം 9ന് സ്പെഷ്യൽ ട്യൂഷൻ ഉളളതാണന്ന് ഇന്നലെ അവള് പറഞ്ഞതാണല്ലോ ??… ആ ഓർമ്മയിൽ അവർ കോണിപ്പടിക്ക് നേരെ നോക്കി കൊണ്ട് മുന്നോട്ട് നടക്കാൻ ആഞ്ഞതും.രാജീവ്:,, ചിത്ര താനിത് എങ്ങോട്ടാ: ‘,,

അത് ഏട്ടാ… അമൃത എഴുന്നേറ്റില്ല ഇന്ന് അവൾക്ക് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്…കുട്ടിയെ ഒന്ന് വിളിക്കാൻ ….

രാജീവ് ചുമരിലെ ക്ലോക്കിലേക്ക് നോക്കി ഭാര്യയായ ചിത്രയെയും നോക്കി ””

എടീ ഇപ്പൊൾ തന്നെ സമയം കണ്ടോ നീ 8 .20,അവള് എഴുന്നേറ്റ് റെഡിയായ് എപ്പൊൾ ഇറങ്ങാനാ…

അല്ല ചിത്രേ നിനക്ക് ഇവിടെ എന്താ പണി ‘മല മറിക്കുകയൊന്നുമല്ലല്ലോ പ്രായമായ പെമ്പിള്ളേര് ഇങ്ങനെ വെയിൽ മുട്ടിൽ അടിക്കുന്നത് വരെ ഉറക്കൂന്നത് നല്ലതാണോ..?.. നീയൊര് തള്ളയല്ലേ നിനക്ക് പറഞ്ഞ് കൊടുത്ത് കൂടെ… ഭർത്താവ് അസഹ്യമായി പറഞ്ഞതും … സ്വയം പിറ്പിറത്ത് കൊണ്ട് ചിത്ര മകളുടെ മുറിയിൽ ചെന്നൂ…

മൂടി പുതച്ച് കിടന്ന മകളെ കണ്ടതും സർവ്വ ദേഷ്യവും മകളുടെ നേരെ .. ചെന്ന് പുതപ്പ് വലിച്ച് താഴ്ത്തി ”’

അമൃതേ… ഉറക്കെ വിളിച്ചതും മകള് ചാടിയെഴുന്നേറ്റു…

ഉറക്കചടവോടെ കണ്ണ് തിരുമ്മി കൊണ്ട് എന്തുവാ അമ്മേ,,,

കൊച്ചെ നിനക്ക് സ്പെഷ്യൽ ക്ലാസ്സില്ലെ… ഇത് എന്തൊര് ഉറക്കമാണ് … സമയം എന്തയന്ന് അറിയുമോ..? അമ്മയുടെ ചോദ്യം കേട്ടതും അവൾ സ്റ്റിഡി ടേബിളിലെ ചെറിയ ടൈ പീസിലേക്ക് നോക്കി… വെപ്രാളത്തോടെ പെട്ടെന്ന് അവൾ ചാടി പിടഞ്ഞ് എഴുന്നേറ്റൂ… ബാത്ത് റൂമിലേക്ക് നടക്കൂമ്പൊൾ എന്റെ അമ്മേ അമ്മയ്ക്ക് ഒന്ന് വിളിക്കാമായിരുന്നില്ലേ… വലിയ കഷ്ടമാണ് അമ്മയുടെ കാര്യം… അവിടെയും മുറുമുറപ്പ് …

ചിത്ര വേഗം താഴെക്കിറങ്ങി .. അവൾ ചെല്ലൂമ്പൊഴെക്കൂ.. ഭർത്താവ് കഴിച്ച് എഴുന്നേറ്റിരുന്നു…

ബെഡ്റൂമിൽ അയാൾ ഡ്രസ് മാറുകയാണന്ന് മനസ്സിലാക്കിയതും വേഗം രാജീവനുള്ള പൊതിച്ചോറും, മകൾക്കുള്ള പൊതിച്ചോറും എടുത്ത് ടേബിളിൽ കൊണ്ട് വെച്ചും… മോൾക്കുള്ള പ്രാതൽ വേറൊര് ക്യാരി ബാഗിലാക്കി.. എടുത്തും തിരിയൂമ്പൊഴെക്കും രാജീവ് റെഡിയായ് ഇറങ്ങി വന്നു…

സ്വന്തമായി വെൽഡിംഗ് വർക്ക്ഷോപ് നടത്തുകയാണ് രാജീവ്… അമൃത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്” ‘

രാജീവേട്ടാ.. ഏട്ടൻ മോളെ കൂടി സ്കുളിലേക്ക് ആക്കുമോ അവള് നടന്ന് ചെല്ലുമ്പൊഴെക്കും ക്ലാസ് തുടങ്ങും… അതുമല്ല അവളുടെ കൂട്ടുകാര് പോയി കാണും…

എന്റെ ചിത്രേ എനിക്കിന്ന് വർക്ക്ഷോപ്പിൽ അല്ല പണി ”’ സൈറ്റിലാണ്. വർക്ക്ഷോപ്പിൽ കേറി ടൂൾസുമായിട്ട് വേണം പോകാൻ .അത് മാത്രമോ പണിക്കാര് വന്ന് അവിടെ കാത്ത് നിൽക്കൂകയാവൂ ഞാൻ ചെല്ലൂമ്പൊൾ ..

സമയം വൈകുന്നത് കൊണ്ടല്ലെ രാജീവേട്ടാ… നിന്റെയൊര് മറവി
ആകെ ഈ വീട്ടിലെ കാര്യം മാത്രമല്ലേ നോക്കുന്നത് അതു പോലും നിനക്ക് നേരാവണ്ണം നോക്കാൻ വയ്യ… കഷ്ടമാ നിന്റെ കാര്യം.. ഉപ്പ് തൊട്ട് കർപ്പൂരം വരെയും വാങ്ങിച്ച് ഞാൻ ഈ അടുക്കളിൽ എത്തിക്കും … ഒന്നിനും നിനക്ക് പുറത്ത് പോകണ്ട ഒരു ടെൻഷനും അടിക്കണ്ട.. എന്നിട്ടും നിനക്കൊരും ശ്രദ്ധയുമില്ല ഒരു കാര്യത്തിനും … അവരുടെ സംസാരം നീണ്ടതും മകൾ ഇറങ്ങി.. വന്നു.”

മകളെ ഒന്ന് നോക്കിയിട്ട് അയാൾ പുറത്തേക്ക് നടന്നു… ചോറും, ടിഫിനുംമായ് മോളും ബൈക്കിൽ കയറി അവർ മറഞ്ഞതും ..

ചിത്ര തിരികെ വീട്ടിലേക്ക് കയറി…

അവൾ ഓർത്തും താനൊന്നൂ ചെയ്യൂന്നില്ലേ ഇവിടെ വെളുപ്പിനെ നാലു മണിക്ക് എഴുന്നേൽക്കും.. അവർക്കുള്ളതെല്ലാം ഒരുക്കി വെയ്ക്കാൻ … എല്ലാം ചെയ്താലും പിന്നെയു കുറ്റപ്പെടുത്തലുകൾ മാത്രം… ഏട്ടന് രാവിലെ തൊട്ട് വൈകുന്നേരം വരെ ജോലി വൈകിട്ട് വന്നാലോ ടീവിയും വെച്ച് അന്തി ചർച്ചയും സിനിമയു കണ്ടിരിക്കും… ആ സമയം താനോ വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കലും..മടുത്തും… ഏട്ടന് ഞായറാഴ്ച ഫൂൾ അവധിയാണ്… അന്ന് ഫൂൾ ടൈം മൊബൈലും, ടി വി യും കണ്ടിരിക്കും.. അപ്പഴും താനോ അടുക്കളയിൽ തന്നെ മറ്റുള്ള ദിവസം പോലെയല്ല ഞായറാഴ്ച അന്ന് നടൂവ് നിവർത്താൻ സമയം കിട്ടില്ല … ജോലിയോട് ജോലി ,, അവൾ സ്വയം പിറ് പിറുത്ത് കൊണ്ട് എഴുന്നേറ്റും … ബാക്കി പണിയിലേക്ക് ഊളിയിട്ടും …

പക്ഷേ അധികം താമസിക്കാതെ തന്നെ ചിത്രയ്ക്ക് മനസ്സിലായ് തന്റെ ഭർത്താവ് അനുഭവിക്കുന്ന കഷ്ടപ്പാട്,,,,

കുടുംബശ്രീയിലെ ചെറിയ ബിസിനസിന്റെ ഭാഗമായ് പലചരക്ക് സാധനങ്ങൾ വാങ്ങനായ് സെക്രട്ടറിയ്ക്കും, പ്രസിഡന്റിന് ഒപ്പം ജംഗ്ഷനിൽ നിൽക്കൂമ്പൊൾ അവൾ കണ്ടും തന്റെ ഭർത്താവിനെ വലിയൊര് ബിൽഡിംഗിന്റെ മുകളിൽ ആകൊടും ചൂടിൽ നിന്ന് റുംഫ് വർക്ക് ചെയ്യൂന്നത് … ആ എരിപൊരിവെയിലിൽ നിന്ന് ചോര നീരാക്കിയാണ് തനിക്കും തന്റെ മോൾക്കും വേണ്ടി രാജീവേട്ടൻ കഷ്ടപ്പെടൂന്നത്…

അവിടെ തീർന്നും അവളുടെ കുറ്റപ്പെടുത്തലുകൾ…

LEAVE A REPLY

Please enter your comment!
Please enter your name here