Home Latest അല്പം നീണ്ട ഒരു കുറ്റിക്കാട്ടിൽ മുൻപിൽ മാംസം ചീഞ്ഞ ഗന്ധം ശ്വസിച്ച് അവർ മൂക്കു പൊത്തി.

അല്പം നീണ്ട ഒരു കുറ്റിക്കാട്ടിൽ മുൻപിൽ മാംസം ചീഞ്ഞ ഗന്ധം ശ്വസിച്ച് അവർ മൂക്കു പൊത്തി.

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ Part – 16

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.
മണിക്കുട്ടൻ ദാസിന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു. മധുബാല അജ്ഞാതരാൽ കിഡ്നാപ് ചെയ്യപ്പെടുന്നു. ഒരു ദുസ്വപ്നംത്തിലൂടെ ബിനോയ്‌ മധുവിന് ആപത്തു ഉണ്ടായത് മനസിലാക്കുന്നു. മധുബാല അജ്ഞാതമായ ഒരിടത്തു തടവിൽ ആക്കപെട്ടിരിക്കുന്നു. ക്യാപ്റ്റനും ടീമും സൈനികരെ മോചിപ്പിക്കാൻ ദേവദാരു വനത്തിലേക്ക് പുറപ്പെടുന്നു.ഇതറിയാതെ
ബിനോയിയും കൂട്ടുകാരും തടവിൽ തീവ്രവാദികളോട് ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു. *തുടർന്ന് വായിക്കുക*

കിലോ മീറ്ററുകൾ പിന്നിട്ടു കഴിഞ്ഞു സൈന്യം. ഇടതിങ്ങി നിൽക്കുന്ന ദേവതാരു വൃക്ഷങ്ങൾ, കുറ്റിക്കാടുകൾ, ചെറുതും വലുതുമായ കുന്നുകൾ, പണ്ടെങ്ങോ സൈനികർക്ക് താവളം ഒരുക്കിയ ഭൂഗർഭ അറകൾ, രാവിൽ പക്ഷികളുടെ മൂളൽ വർധിക്കുമ്പോഴും നെറ്റിയിൽ ഘടിപ്പിച്ച ലൈറ്റുമായി അവർ ദൂരങ്ങൾ താണ്ടുകയായിരുന്നു.

പുലർച്ചെ മൂന്നു മണിയോടെ ഒരു വലിയ കുന്നിന്റെ അടിവാരത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന കെട്ടിടത്തിന് അരികിലെത്തി.

അവർ ജാഗരൂകരായി ചെവിയോർത്തു.
രാവിന്റെ നിശബ്ദതയെ ഭേദിക്കുന്നൊരു നിലവിളി ഉയരുന്നുണ്ടോ..?

ക്യാപ്റ്റൻ ട്രിഗറിൽ സ്പർശിച്ചുകൊണ്ട് എല്ലാവരെയും നോക്കി. ശ്വാസമടക്കി ശബ്ദം പോലും ഉണ്ടാക്കാതെ അവർ കെട്ടിടം വളഞ്ഞു നിന്നു. തടിയിൽ തീർത്ത ഒറ്റവാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടു ക്യാപ്റ്റന്റെ കണ്ണുകളിൽ നിരാശ നിറഞ്ഞു.

റൈഫിൽ കൊണ്ട് അകത്തേക്ക് തള്ളിയപ്പോൾ ഞരക്കത്തോടെ അത് തറയിൽ ഉരഞ്ഞുനിന്നു ഒരാൾ ചെറിയ വിടവിലൂടെ അകത്തേക്ക് കയറി. പാഴ്ച്ചെടികൾ വളർന്നുനിൽക്കുന്ന തറയുടെ ഒരുഭാഗത്ത് ചുരുട്ടിക്കൂട്ടിയ നിലയിൽ പ്ലാസ്റ്റിക് കയർ. അരികിലായി കിംഗ് ഫിഷറിന്റെ ശൂന്യമായ ജാർ.

സൂക്ഷ്മമായ നിരീക്ഷണത്തിന് ഒടുവിൽ അയാൾ പുറത്തെത്തി. അതിനുള്ളിൽ മനുഷ്യ പാദങ്ങൾ പതിഞ്ഞിട്ട് കാലങ്ങളായെന്നയാൾ അറിയിച്ചു.

അവർ വീണ്ടും മുൻപോട്ടു നീങ്ങി. ഒറ്റയടിപ്പാതകളും അവ ചെന്നവസാനിക്കുന്ന ചെറുകുന്നുകളും വീണ്ടും താഴ്വാരങ്ങളും അതിനപ്പുറം ഇടതൂർന്ന കാടുകളും പിന്നിട്ട് വളരെ ദൂരം താണ്ടി കഴിഞ്ഞിരുന്നു. എങ്കിലും ആർക്കും ക്ഷീണം തോന്നിയില്ല. ഈ മഹാ വിജനതയിൽ എവിടെയോ
പത്ത് നാൾ മുൻപ് വരെ ഒപ്പമുണ്ടായിരുന്ന താങ്കളുടെ സഹപ്രവർത്തകർ പാതി ജീവനോടെയെങ്കിലുമുണ്ട്, അവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തിനു മുൻപിൽ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല.

പുലർച്ചെ നാലുമണി..
അല്പം നീണ്ട ഒരു കുറ്റിക്കാട്ടിൽ മുൻപിൽ മാംസം ചീഞ്ഞ ഗന്ധം ശ്വസിച്ച് അവർ മൂക്കു പൊത്തി.

അടുത്ത് എവിടെയോ ചീഞ്ഞു തുടങ്ങിയ ഡെഡ് ബോഡി ഉണ്ടെന്ന് അവർക്ക് മനസ്സിലായി. അത് മൃഗത്തിന്റേതുമാകാം, മനുഷ്യന്റേതുമാകാം .

മുന്നോട്ടു ചെല്ലുംതോറും ചുറ്റും അന്തരീക്ഷത്തിന് ദുർഗന്ധത്തിന്റെ തീവ്രത ഏറിവന്നു ഒടുവിൽ അവരതു കണ്ടു.

കുറ്റിക്കാട്ടിൽ പിന്നിലെ ചെറു കുഴിയിൽ വീർത്തഴുകിയ അപൂർണമായ നഗ്നസ്ത്രീ ശരീരം.

മുഖത്തെ മാംസവും ഇരുകൈകളും ഇടതുകാലും ചെന്നായ്ക്കൾ കടിച്ചുകീറി എടുത്തതുപോലെ വികൃതമായി മുറിഞ്ഞു പോയിരുന്നു. രക്തം ഉണങ്ങിപ്പിടിച്ചു ഉറുമ്പരിച്ചു മണ്ണിനോട് ചേർന്നു കിടക്കുന്ന ആ ബീഭത്സ രൂപത്തിലേക്ക് നോക്കിയ ചിലർ അറിയാതെ മുഖം തിരിച്ചു പോയി.

ക്യാപ്റ്റൻ ദേശ്പാണ്ഡെ നോക്കി അതിന്റെ അർത്ഥം അയാൾക്ക് മനസ്സിലായി. അടുത്തെവിടെയോ തന്നെ മനുഷ്യവാസം ഉണ്ട്..

പിന്നെയുള്ള യാത്ര കൂടുതൽ ജാഗ്രതയിലും തിടുക്കത്തിലുമായിരുന്നു.

***** ******* *****

മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ മധുബാല പിടഞ്ഞു. ഐസ് കഷണങ്ങൾ വാരിയെറിഞ്ഞ പോലെ മുഖം വേദനിച്ചു കൊണ്ടവൾ മിഴികൾ തുറന്നു.

കാതുകളിൽ ഒരു ശൃംഗാരസ്വരം.

” കണ്ണു തുറക്കെടി കണ്ണേ.. ”

അവൾ ഭാരം തൂങ്ങിയ ഇമകളകറ്റി..

മുഖത്തിനു മീതെ കുനിഞ്ഞു നിൽക്കുന്ന ചായം തേച്ച മുഖം ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു.
അവൾ ഞെട്ടിയത് കണ്ട ഹേമമാലിനി ചുവന്നു തടിച്ച അധരങ്ങൾ വിടർത്തി ചിരിച്ചു.

“ഭയപ്പെട വേണ്ട കണ്ണേ.. ”

അപ്പോഴാണ് അവൾ ബാക്കിയുള്ളവരെ ശ്രദ്ധിച്ചത്. ആകെ എട്ടു പത്തു പേരുണ്ട്. പൊക്കിൾ ചുഴി കാണിച്ചുടുത്ത വയറാണ് ആദ്യം കണ്ടത്.

എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല.. തണുത്തു മരവിച്ച ശരീരം ചലിപ്പിക്കാൻ പോലും കഴിയുന്നില്ല.

അപ്പോൾ ഹേമമാലിനി തന്റെ ബലിഷ്ടമായ കരങ്ങളിൽ ആ ശരീരം വാരിയെടുത്തു നേരെയിരുത്തി.
അവൾ ഭയത്തോടെ, അതിലേറെ വെറുപ്പോടെ ഹേമമാലിനിയെ നോക്കി.

കരിയെഴുതി പടർന്ന കണ്ണുകൾകൊണ്ട് ഹേമമാലിനി അവളെയും ആപാദചൂഢം നോക്കി.

അവളുടെ ശരീരത്തിൽ ചേർന്നുകിടക്കുന്ന ചുരിദാറിൽ ആ ഉടലിന്റെ വളവു തിരിവുകൾ കണ്ടെത്തി ആഹ്ലാദത്തോടെ ഉറക്കെ പറഞ്ഞു.

“നോക്കെടി.. ഇതാടി പെണ്ണ്.. ”

സാരിയുടുത്ത, ലിഫ്റ്റിക് ഇട്ട, കരി എഴുതിയ, വലിയ പൊട്ട് ചാർത്തിയ, മുടി വളർത്തി അതിൽ അലങ്കാരപ്പണികൾ ചാർത്തിയ ഒരു ആറടി ഉയരക്കാരൻ..

അതിശയത്തോടെ അവളുടെ മിഴികൾ അറിയാതെ ഹേമമാലിനിയുടെ നെഞ്ചിൽ ഒരു നിമിഷംസ്പർശിച്ചു പോയി.

ഉയർന്നുനിൽക്കുന്ന മാറിടം..
മധുബാലയുടെ നോട്ടം കണ്ടു ഹേമമാലിനി മാറിനു മുകളിൽ നിന്നും ക്ഷണത്തിൽ സാരി വലിച്ചെടുത്തു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ബ്ലൗസിന്റെ ഹുക്കുകൾ വിടർത്തി ഉള്ളിലെ മാംസളത പ്രദർശിപ്പിച്ചു..

“ഒർജിനലാ.. ഇന്ത പാര്.. ”

ആ വെളിപ്പെടുത്തലിൽ ൽ അവൾ വിളറി പോയി.

“പക്ഷെ നീ റാണിയാ.. കേട്ടോ..

അത് കേട്ട് മറ്റുള്ളവർ ചേല ഉലച്ചു അവൾക്കു ചുറ്റും നടന്നു നൃത്തം വെച്ചു.

“റാണി.. റാണി…”

ഹേമമാലിനി ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്തപ്പോൾ എല്ലാവരും പെട്ടെന്ന് നിശബ്ദരായി. അവർ മധുബാലയുടെ നേരെ തിരിഞ്ഞു..

” ഞാൻ തമിഴകത്തെ തിരുനൽവേലി ക്കാരി ഹേമമാലിനി..
നിന്നെ ഞങ്ങളെ ഏൽപ്പിച്ചത് ആരാണന്നു നിനക്കറിയേണ്ടേ? എന്തിനാണന്നറിയണ്ടേ..?

പാതി ബോധത്തിൽ എന്നവണ്ണം നോക്കി നിന്നതല്ലാതെ മധുബാല ശബ്‌ദിച്ചില്ല.

ഹേമമാലിനിയുടെ ചായം തേച്ച അധരങ്ങൾ വിറച്ചു.

” വിൽക്കാൻ.. മാംസ ചന്തയിൽ തൂക്കി വിൽക്കാൻ…”

അവൾ കണ്ണുകൾ ഇറുക്കി അടച്ചു പോയി. കാതുകളിൽ ഹേമമാലിനിയുടെ ശബ്ദം ഈയം പോലെ ഉരുകി വീണുകൊണ്ടിരുന്നു.

“അവൻ കലേഷ്..
ആണും പെണ്ണുമല്ലാത്ത കലേഷ്..
പക്ഷെ അവനൊരിക്കലും അതിൽ നിരാശനായിരുന്നില്ല. ഞങ്ങളിൽ അവൻ ആനന്ദം കണ്ടെത്തി. അവന്റെ ലോകം ഞങ്ങളിലേക്ക് ചുരുങ്ങിനിന്നു.
പക്ഷെ നീ.. നീ അവന്റെ മുന്നിലെത്തിയതു മുതൽ അവൻ തന്നിലെ ഷണ്ഡത്വം വെറുക്കുവാൻ തുടങ്ങി.
നിന്നിലുള്ള ആശ നിറവേറ്റുവാൻ അവൻ അപ്രാക്തനായിരുന്നു. എങ്കിലും നിന്റെ മരണം വരെ നീ അവന്റെ കാൽച്ചുവട്ടിൽ ഉണ്ടാവണം എന്നവൻ വ്യാമോഹിച്ചു. പക്ഷെ നീ വഴുതിപ്പോയി..
അതിനവൻ നിനക്കൊരുക്കിയ ശിക്ഷയാണ് ഇത്.. ”

മധുബാലയുടെ അടഞ്ഞ ഇമകൾക്കിടയിലൂടെ രണ്ടു വെൺമുത്തുകൾ കവിളിലേക്ക് വീണു. ഉരുകിയൊലിക്കുന്ന കർണപുടങ്ങളുടെചൂടിൽ അവളുടെ മനവും തനുവും തളർന്നു.

ഹേമമാലിനി അവളുടെ ചുമലിൽ കരതലം അമർത്തി.
“പക്ഷെ കണ്ണേ നീ.., കാശിനു കാമം തീർക്കുന്ന ആണുങ്ങളുടെ വിയർപ്പ് വീണു മലിനമാകേണ്ടവൾ ആയിരുന്നില്ല.. ”

മധുബാല ബലമില്ലാതെ ഒന്നാടിയുലഞ്ഞു.

” നീ ഹരിയാനയിലെ ജാട്ടുകൾ എന്ന് കേട്ടിട്ടുണ്ടോ? ഈ ദില്ലിയിലെ ബസുകളുടെ വളയം പിടിക്കുന്നത് അവരുടെ എന്തും ചെയ്യാൻ മടിക്കാത്ത കരങ്ങളാണ്. നിന്നെയും കൊണ്ട് മോട്ടുസിംഗും ഗുർവിന്ദറും വന്ന കാർ ഓടിച്ചിരുന്നത് എന്റെ സഹോദരനാണ്.. അവൻ ഒരു സമ്പൂർണ്ണ പുരുഷൻ അല്ലെങ്കിലും അവനെ വരണമാല്യം അറിയിക്കുവാൻ ഒരു പെൺകുട്ടി തയ്യാറായി. ഹരിയാന സ്വദേശിയായ സുവേണി. ഈ ഹരിയാനയിൽ നിന്നെ കുറച്ചു ദിവസം ഒളിപ്പിച്ചു വെക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നിന്നെക്കുറിച്ചുള്ള അന്വേഷണങ്ങൾ അവസാനിക്കുമ്പോൾ കൽക്കട്ടയിലേക്ക് കൊണ്ടുപോകാൻ നിനക്കുള്ള വണ്ടിയുമായി അവൻ വരുമെന്നുള്ള ധാരണയിൽ..

അവൾ നടുക്കത്തോടെ കണ്ണുകൾ തുറിച്ച് ഹേമമാലിനിയുടെ കലി പടർന്ന കണ്ണുകളിലേക്ക് നോക്കി നിശ്ചലം നിന്നു.

” ബോധശൂന്യ ആയിരുന്ന നിന്നെ കാറിൽ വച്ച് ഉപദ്രവിക്കുവാൻ തുനിഞ്ഞ ഗുർവന്ദറിനെ തടഞ്ഞത് എന്റെ സഹോദരനാണ്. ഇവിടെയെത്തിയാൽ അതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചു. എന്നാൽ ഇവിടെയെത്തിയ അവൻ, കാറിൽ നിന്റെ ശരീരം ചവിട്ടുപടിയാക്കിയ കാലുകൾ കാട്ടിക്കൊടുത്തു ഭാര്യാ സഹോദരനോട് പറഞ്ഞു, ” സ്ത്രീ ദുർഗയാണ്.. ദുർഗാദേവിയെ ചവിട്ടിയ കാലുകൾ ഇവനിനി വേണ്ട”
ഗുർവന്ദറിന്റെ കാലുകൾ ഇവിടുത്തെ ഓടയിലെ കറുത്ത ജലത്തെ ചുവപ്പിച്ചു കൊണ്ട് ഒഴുകിപ്പോയി”

മധു തറഞ്ഞു നിന്നു.
” നിന്റെ ജീവിതം.. നിന്റെ മാനം.. നിനക്ക് മടക്കിത്തന്നത് അവനാണ്… സമൂഹം ഹിജഡകൾ എന്ന് വിളിക്കുന്ന, ആണും പെണ്ണും കെട്ട നപുംസകം എന്നാരോപിച്ചു സ്വാഭാവിക ജീവിതത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന ഞങ്ങളിൽ ഒരുവൻ..”

മധുബാല കുനിഞ്ഞു. ഹേമമാലിനിയുടെ പാദങ്ങളിൽ അവളുടെ വിരലുകൾ സ്പർശിച്ചു. കണ്ണീർത്തുള്ളികൾ വെളുത്ത പാദങ്ങളിലെ മൈലാഞ്ചിപ്പാടിൽ വീണു.

അറപ്പോടെ വെറുപ്പോടെ ഇത്രനേരവും..

അവൾ തന്റെ മനസിന്റെ വികലതയെ കഠിനമായി ശകാരിച്ചു കൊണ്ട് ഹേമമാലിനിയുടെ പാദങ്ങളിൽ മുറുകെ പിടിച്ചു തേങ്ങി.

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here