Home Latest ആദ്യ രാത്രിയിൽ തന്റെ കാലുകളിലാണ് എട്ടൻ ആദ്യം ഉമ്മ വച്ചത്. മൈലാഞ്ചിയിട്ട് ചുവപ്പിച്ച കാലുകൾ അയാൾ...

ആദ്യ രാത്രിയിൽ തന്റെ കാലുകളിലാണ് എട്ടൻ ആദ്യം ഉമ്മ വച്ചത്. മൈലാഞ്ചിയിട്ട് ചുവപ്പിച്ച കാലുകൾ അയാൾ തഴുകി….

0

കാൽ വർക്കത്തില്ലാത്ത പെണ്ണ്

രചന : Gayu Ammuz Gayu

വിണ്ടടർന്ന പാദങ്ങൾ അവൾ അൽപ്പം ഉയർത്തിവച്ചു……

കാൽ ഞരമ്പുകൾ വിങ്ങി വീർത്തിരിക്കുന്നു. നഖങ്ങൾക്കുള്ളിൽ ചളി കൂടി കുഴിനഖം കുത്തിയിരിക്കുന്നു.

പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു മീനമാസത്തിലാണ് ഈ വീട്ടിൽ ആദ്യമായി കാലെടുത്ത് വച്ചത്.

“വലതുകാൽ വച്ച് കയറ് കുട്ടി ” .
എട്ടന്റമ്മ നിലവിളക്ക് കൈയിൽത്തന്ന് പറഞ്ഞു.

ആദ്യ രാത്രിയിൽ തന്റെ കാലുകളിലാണ് എട്ടൻ ആദ്യം ഉമ്മ വച്ചത്. മൈലാഞ്ചിയിട്ട് ചുവപ്പിച്ച കാലുകൾ അയാൾ തഴുകി…….
പ്രതീക്ഷിക്കാതെ തള്ളവിരലിന്റെ ഞെട്ടൊടിച്ചപ്പോൾ അവൾ മെല്ലെ നിലവിളിച്ചു.

“രണ്ട് കൊലുസ് മേടിച്ച് തരാം…..” വല്ലാത്തൊരു ആനന്ദലഹരിയുടെ ഉന്മാദത്തിൽ അയാൾ പറഞ്ഞു.

പിന്നെയും ആറ് മാസം മാത്രം ആയുസ്സുണ്ടായിരുന്ന സന്തോഷങ്ങൾ.

പെട്ടെന്നൊരു നാൾ അദ്ദേഹം വീണു…

ഇത്രയും വർഷങ്ങൾക്കിപ്പുറം ഒരക്ഷരം മിണ്ടാനാവാതെ ഒന്നു ചലിക്കാൻ പോലുമാകാതെ കട്ടിലിനോട് ചങ്ങാത്തം കൂടി …..

ഹോ… വല്ലാത്തൊരു അവസ്ഥ.

അന്നാണ് ആ പേര് ആദ്യമായി കേട്ടത്.

ഏട്ടന്റെ അമ്മ tnneyanu paranjathum.പിന്നീട് അമ്പല നടയിലും കുളക്കടവിലുമെല്ലാം ആവർത്തിച്ചു കേട്ടു….

“കാൽ വർക്കത്തില്ലാത്ത പെണ്ണ്…”

തിരിഞ്ഞു നോക്കുമ്പോൾ അടക്കിപ്പിടിച്ച മൂളലുകളോടെ ദൂരെയെങ്ങോ നോക്കുന്ന കുറേ മുഖങ്ങൾ…

ഓർമകൾ പിന്നെയും പുറകോട്ട് വലിക്കുകയാണ്.

” ഒരു ക്യൂട്ടക്സ് മേടിച്ച് തരോ മാമാ?”.
ഉത്സവപ്പറമ്പിലെ പെട്ടിക്കട ചൂണ്ടി കരഞ്ഞ ഒൻപത് വയസ്കാരി…..

കുഞ്ഞുനാളിലെ മുതൽ കാൽനഖങ്ങളിൽ ചായമിട്ടു നൃത്തം ചവിട്ടി നടക്കാൻ ഏറെ കൊതിച്ചിരുന്നു.

കൗമാരത്തിൽ അവൾക്ക് കൊലുസിട്ടു നടക്കാനായിരുന്നു മോഹം.

നടക്കില്ലെന്നറിഞ്ഞിട്ടും ഉള്ളിൽ തിങ്ങി വിങ്ങിയ പൂതി പറഞ്ഞു നോക്കി.

“പണമില്ല കുട്ടി… അഛനെ ബുദ്ധിമുട്ടിക്കരുത്.”

എന്നാൽ ആദ്യമായി വെള്ളിക്കൊലുസിന്റെ തണുപ്പറിഞ്ഞത് കളപ്പുരയുടെ മറയിൽ വച്ചാണ്.

അവൻ വാങ്ങി തന്ന കൊലുസ് ……

അതിനൊപ്പം ഒരു ചുംബനത്തിന്റെ ചൂരും.

അവനെ നാണത്തോടെ തള്ളി മാറ്റി അവൾ ഓടിയകന്നു …..

തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം …….

ആരും കാണാതെ പെട്ടിയിൽ ഒളിപ്പിച്ച കൊലുസ് അനിയത്തിയുടെ കഴുകൻ കണ്ണുകൾ കണ്ടെത്തിയതും അച്ഛന്റെ കൈയിൽ നിന്ന് പൊതിരെ തല്ലു കിട്ടിയതും ഇന്നും മറന്നിട്ടില്ല.

അന്ന് വലിച്ചെറിഞ്ഞ കൊലുസ്സിനൊപ്പം ഒരു പൊട്ടിപ്പെണ്ണിന്റെ കിനാവുകളും കളഞ്ഞു പോയി ……

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
വിവാഹം….

“അമ്മേ. ഞാൻ ഡാൻസ് ക്ലാസിൽ പോവാ.”
വിളികേട്ട് പകൽ സ്വപ്നത്തിൽ നിന്ന് അവൾ ഞെട്ടിയുണർന്നു..

കുറച്ചു നേരം മകളെ നോക്കി നിന്നു.

“അവനെവിടെ ?” അവൾ മകനെ അന്വേഷിച്ചു.

രണ്ട് ഇരട്ടക്കുട്ടികൾ…

അമ്മ പോയി അച്ഛന് മരുന്ന് കൊടുക്കട്ടെ . പിടിപ്പത് പണിയുണ്ട്. ”
അവൾ അകത്തേക്കു പോയി…

തൊഴുത്തിൽ കിടന്ന് പശുക്കൾ അമറി…

വാഴയ്ക്ക് ഇനിയും വളമിട്ടിട്ടില്ല ….

വിയർപ്പ് തുടയ്ക്കാൻ പോലും സമയമില്ല.

ആ പകലിന്റെ തിരക്കിൽ അവളും അലിഞ്ഞു ചേർന്നു….

LEAVE A REPLY

Please enter your comment!
Please enter your name here