Home Latest ചേട്ടാ എന്റെ മാറിന്റെ അളവെടുക്കാതെ പോയി വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക്…

ചേട്ടാ എന്റെ മാറിന്റെ അളവെടുക്കാതെ പോയി വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക്…

0

ചേട്ടാ എന്റെ മാറിന്റെ അളവെടുക്കാതെ പോയി വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക്…

ദേഷ്യത്തോടെയുള്ള അവളുടെ സംസാരം കേട്ടാണ് ഞാൻ ഫോൺ കട്ട് ചെയ്ത് തിരിഞ് നോക്കിയത്…

ഇങ്ങനെയും ചില നാറികളുണ്ട് ആണുങ്ങളുടെ പേര് കളയാൻ…

എന്റെ സുഹൃത്തിന്റെ മുഖത്ത് നോക്കി ആയിരുന്നു അവളുടെ സംസാരം..

അയ്യോ ക്ഷമിക്കണം
കുട്ടി ഇവനെ തെറ്റിദ്ധരിച്ചതാ ഇവന് കണ്ണ് കാണാൻ കഴിയില്ല ജന്മനാ അന്തനാണ്..

കലി തുള്ളി നിന്ന അവൾ എന്റെ വാക്കുകൾ കേട്ട് ഒരു വാടിയ പുഷ്പം പോലെയായി മാറുന്നത് ഞാൻ കണ്ടു..

സോറി ചേട്ടാ എനിക്ക് അറിയില്ലായിരുന്നു ഈ ചേട്ടന്റെ നോട്ടം എന്നെ വല്ലാതെ ഇറിട്ടേറ്റ് ചെയ്തു അതാ ഞാൻ പരിസരം മറന്ന് സംസാരിച്ചത്…

മനസ്സിൽ ഒന്നും വച്ചേക്കരുത് ചേട്ടാ ബസ്സ് വരുന്നു ഞാൻ പോവ്വ… അവൾ നടന്നു നീങ്ങി..

സ്പർഷനത്തിന് പോലുമല്ലാതെ നോട്ടത്തിന് പോലും മറുപടി പറഞ്ഞ പെൺകുട്ടി ഇവളാണ് പെണ്ണ് മനസ്സ് പറഞ്ഞു…

കെട്ട് പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ നിൽക്കുന്ന എന്നെ അവൾ വല്ലാണ്ട് ആകർഷിച്ചു…

പിന്നീട് പലവട്ടം ഞാൻ അവളെ കണ്ടു ആദ്യമൊക്കെ ചിരിക്കുമായിരുന്നു…

എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചത് മുതൽ അവൾ എന്നെ കണ്ടാൽ ഒഴിഞ്ഞു മാറാൻ തുടങ്ങി…

മനസ്സ് പറയുന്നുണ്ടായിരുന്നു നിന്നെ പോലെ ഒരുത്തന് ഇവളെ പോലെ ഒരു സുന്ദരി എങ്ങനെ സെറ്റാവാനാണ് അതൊരു നടക്കാത്ത സ്വപ്നമാണ്….

പിന്നീട് കുറച്ചു നാൾ അവളെ കണ്ടതേയില്ല…

അങ്ങനെ ഒരിക്കൽ ഉച്ച സമയം ഭക്ഷണം കഴിക്കാൻ വീട്ടിൽ ചെന്നപ്പോൾ കതക് തുറന്നത് അവളായിരുന്നു…

എന്നെ കണ്ടതും അവൾ ഒന്ന് പരുങ്ങി…

ഒരായിരം ചോദ്യം മനസ്സിൽ ഉയർന്നു വന്നു…

ഉള്ളിലെ ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു താനെന്താ എന്റെ വീട്ടിൽ…

അപ്പോഴാണ് അനിയത്തികുട്ടി പറഞ്ഞത്…

ഏട്ടാ ഇത് എന്റെ ക്ലാസ്മേറ്റാണ് പേര് അമ്മു….

ഇവൾക്ക് ക്ലാസിലുള്ള ഒരേ ഒരു കൂട്ടുകാരി ഞാൻ മാത്രമാണ്…

ഇവിടെ വന്നപ്പോൾ മുതൽ എന്നെ കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു ഏട്ടാ എന്താ കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല…

അമ്മു ആർക്കെങ്കിലും തല്ല് കൊടുക്കുന്ന കാര്യമാണേൽ നീ ധൈര്യമായി എന്റെ ഏട്ടനോട് പറഞ്ഞോ ഏട്ടൻ ആ കാര്യത്തിലൊക്കെ വല്യ ഉശാറാ…

നീ ഒന്ന് അടങ്ങിയെ നീതു വീട്ടിൽ വന്ന ഒരാളോട് ഇങ്ങനെയാണോ സംസാരിക്കുന്നത് അമ്മയാണ് അനിയത്തിക്കുള്ള മറുപടി കൊടുത്തത്…

ആ ദിവസം മുഴുവൻ അവൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു…

പക്ഷെ അവളോട് ഒരു ഹായ് പോലും പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല…

ഇടക്ക് ആരും കേൾക്കാതെ അമ്മ എന്റെ ചെവിയിൽ പറഞ്ഞു അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാ നിനക്ക് വേണ്ടി നമുക്ക് ഒന്ന് ആലോചിച്ചാലോ…

വേണ്ട അമ്മെ അതൊന്നും ശരിയാവില്ല ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു..

അമ്മക്ക് അറിയില്ലല്ലോ ഞാൻ എഴുതി തോറ്റ ഒരു പരീക്ഷ ആയിരുന്നു അവൾ എന്ന്….

നേരം സന്ത്യ ആയപ്പോൾ അവൾ വീട്ടിലേക്ക് പോകുവാൻ ഇറങ്ങി അമ്മ പറഞ്ഞു അവളെ ഒന്ന് നിന്റെ വണ്ടിയിൽ വീട് വരെ കൊണ്ട് വിടാൻ..

ഞാൻ ആദ്യം എതിർത്തെങ്കിലും അമ്മ നിർബന്തിച്ചപ്പോൾ വഴങ്ങേണ്ടി വന്നു…

ബൈക്കിൽ പിറകിലിരുന്ന് അവൾ പറഞ്ഞു ചേട്ടന് ഇപ്പോഴും എന്നോട് ദേഷ്യമാണോ…

ഞാൻ ഒന്നും മിണ്ടിയില്ല…

അവൾ പിന്നീട് ഓരോന്ന് പറയാൻ തുടങ്ങി…

അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ് ഏട്ടാ എന്നെ നോക്കിയതും വളർത്തിയതും അമ്മാവനാണ്….

പെണ്ണ് കെട്ടാത്ത അമ്മാവന് ഈ പെണ്ണ് അങ് വളർന്നപ്പോൾ മകളെ പോലെ കാണാൻ കഴിയാതെ ആയി…

അമ്മാവന് ഞാനും വെറുമൊരു പെണ്ണ് മാത്രമായി…

എന്നും രാത്രി കുടിച്ചിട്ട് വരുന്ന അമ്മാവൻ ആദ്യമൊക്കെ സ്നേഹത്തിലൂടെ കിടക്ക പങ്കിടാൻ നിർബന്തിച്ചു പിന്നീട് തല്ലിയും ചവിട്ടിയും കാര്യം നേടാൻ ശ്രമിച്ചു…

ഒരിക്കൽ ഉറങ്ങി കിടന്ന എന്നെ തലോടാൻ ശ്രമിച്ച അമ്മാവനെ ഞാൻ തലയിണയിൽ ഒളുപ്പിച്ച വെട്ട് കത്തികൊണ്ട് ആഞ്ഞു വെട്ടി….

ആരോരുമില്ലാത്ത എന്നെ നോക്കി വളർത്തിയതല്ലേ കൊല്ലാൻ തോന്നിയില്ല….

പിന്നീട് കുറച്ചു നാൾ ശല്യമില്ലായിരുന്നു ഇന്നലെ വീണ്ടും വന്നു…

ഒരു പെണ്ണായി പിറന്ന് പോയതിന് ഞാൻ കാരയാത്ത രാത്രികളില്ല… ഒരു സ്വാതന്ത്രവും ഇല്ലാത്ത ഒരു അടിമ അതാണ് ഇന്ന് ഞാൻ……

ആ അവിടെ നിർത്തിക്കോളൂ ഏട്ടാ അതാണ് എന്റെ വീട്..

പിന്നെ ചേട്ടനോട് എനിക്ക് ഇഷ്ടക്കുറവ് കൊണ്ടല്ല ഈ പെണ്ണിന് ഏട്ടനെ പോലെ ഒരാളെ കിട്ടാനുള്ള യോഗ്യതയില്ല…

നേരം വൈകി ഏട്ടൻ പൊയ്‌ക്കോളൂ…

അവളോട് ഒരു വാക്ക് പോലും പറയാതെ ബൈക്ക് തിരിച്ചു….

മനസ്സിൽ മുഴുവൻ ഒരു ഭാരം പോലെ.. ഒരോ രാത്രിയും ഈ ലോകം സുഖമായി ഉറങ്ങുമ്പോൾ മാനത്തിന് വേണ്ടി ഉറങ്ങാതെ അപേക്ഷിക്കുന്ന ഒരു പെൺകുട്ടി… എന്ത് ചെയ്യണമെന്ന് അറിയില്ല… അവളെ ഒന്ന് കൂടി കാണണം എന്തെങ്കിലും സ്നേഹത്തോടെ പറയണം എന്ന് തോന്നി…

വീണ്ടും ബൈക്ക് തിരിച്ചു ഞാൻ അവളുടെ വീട്ടിലേക്ക്…

അകത്തേക്ക് കയറാതെ തന്നെ ഞാൻ കണ്ടു ജനലഴികളിലൂടെ മാനത്തിന് വേണ്ടി കൈകൂപ്പി അപേക്ഷിക്കുന്ന അവളെ…

പിന്നെ മനസ്സിന്റെ നിയന്ത്രണം വിട്ടു…

കതക് ചവിട്ടി തുറന്ന് കാമ വേരികളോടെ നിൽക്കുന്ന അയാളെ ഭിത്തിയോട് ചേർത്ത് ഒന്ന് കുടഞ്ഞു…

സമ്മതം പോലും ചോദിക്കാതെ അവളുടെ കൈപിടിച്ചു പുറത്തേക്കിറങ്ങി…

ഒരു ഭർത്താവിന്റെ എല്ലാ അധികാരത്തോടെയും…

തിരികെ അവളെയും കൂട്ടി വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ പിറകിൽ എന്നെ ഇറുക്കി പിടിച്ച് അവൾ ഉറങ്ങി സ്വാതന്ത്ര്യത്തോടെ…..

എല്ലാം മറന്ന് ഇനി എന്നും എന്നോടൊപ്പം…..

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം)

************

രചന: നിലാവിനെ പ്രണയിച്ചവൻ(ഫിറോസ്)

LEAVE A REPLY

Please enter your comment!
Please enter your name here