Home Latest സൈനികരെ കൊലപ്പെടുത്തിയാലും വനം ഭേദിച്ചവർ രക്ഷപ്പെടാൻ പാടില്ല… Part – 13

സൈനികരെ കൊലപ്പെടുത്തിയാലും വനം ഭേദിച്ചവർ രക്ഷപ്പെടാൻ പാടില്ല… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 13

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.
മണിക്കുട്ടന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു. മധുബാല അജ്ഞാതരാൽ കിഡ്നാപ് ചെയ്യപ്പെടുന്നു. ഒരു ദുസ്വപ്നംത്തിലൂടെ ബിനോയ്‌ മധുവിന് ആപത്തു ഉണ്ടായത് മനസിലാക്കുന്നു.
*തുടർന്ന് വായിക്കുക*

ബെറ്റാലിയൻ ഓഫീസർ ഒഡീസ സ്വദേശിയായ അരുൺ ദേവ് ദേശ്പാണ്ഡേ കൺട്രോൾ റൂമിൽ എത്തുമ്പോൾ അവിടെ ഉന്നത ഉദ്യോഗസ്ഥർ എല്ലാവരും ഉണ്ടായിരുന്നു.
കേണൽ സുർജിത് സിംഗ് ദേശ്പാണ്ഡയെ തറപ്പിച്ചു നോക്കി. ഓഫീസറുടെ സല്യൂട്ടും അഭിവാദ്യവും അദ്ദേഹം ശ്രദ്ധിച്ചില്ല.

” മിസ്റ്റർ ദേശ് പാണ്ഡേ, നിങ്ങളുടെ ജോബിന്റെ സീരിയസ് അറിയാമോ നിങ്ങൾക്ക്?”

ക്ഷോഭത്തോടെയുള്ള ചോദ്യം ദേശ്പാണ്ഡയെ അമ്പരപ്പിച്ചു.

“സർ ”
ദേശ് പാണ്ഡ വീണ്ടും അറ്റൻഷനായി.

” നിങ്ങളെ ഇവിടേക്ക് വിളിച്ചിട്ട് തന്നെ പത്തുമിനിറ്റ് ആകുന്നു.നിങ്ങളുടെ ബെറ്റാലിയൻ സൈനികരാണ് ബന്ദിയാക്കി പെട്ടത്”

ദേശ്പാണ്ഡേ മുഖം താഴ്ത്തി.
പിന്നെയും എന്തൊക്കെയോ കൂടി കേണൽ വിളിച്ചുപറഞ്ഞു. ദേശ പാണ്ഡ പല്ലുകൾ കടിച്ചമർത്തി നിന്നതല്ലാതെ ഒരക്ഷരം ശബ്ദിച്ചില്ല.

ഉഷ്ണകാലത്ത് ഉച്ചയാകുമ്പോൾ സർദാർമാർക്ക് ചൂടു കൂടും. ആ സമയത്ത് അവരോട് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ബുദ്ധി.

നാലുമുഴം മുടി 6 മുഴം തുണികൊണ്ട് ഉച്ചയിൽ ഒന്നര തച്ചിന്റെ പണി ചെയ്തു കെട്ടി വെച്ചിരിക്കുന്നതാണ്.

തല ചൂടിലും ആവിയിലും ഉരുകി തിളക്കുമ്പോൾ അവർ നിന്ന് കലിതുള്ളും. എന്നാൽ ഈ സർദാർജി ശൈത്യകാലത്തും കലിതുള്ളുന്നത് നിത്യം കാണാറുള്ളതാണ്.ഇവിടെ മൗനം തന്നെയാണ് ഭംഗി.

കേണൽ വീണ്ടും എന്തോ പറയാൻ തുടങ്ങവെ മേജർ ആസാദ് അത് തടഞ്ഞുകൊണ്ട് അറിയിച്ചു.

” അവർ മെസേജുകൾ പാസ് ചെയ്യുന്ന സ്പോട്ട് ബീഹാറിൽ നിന്നാണ്. അത് അവരുടെ ഒരു തന്ത്രം മാത്രമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് ഇപ്പോൾ നമ്മൾ പോകേണ്ടത് ഫോറസ്റ്റിലേക്കാണ്. ഒട്ടും സമയമില്ല നമുക്കിനി പാഴാക്കാൻ.. ”

“യെസ് സർ ”

ക്യാപ്റ്റൻ രവിചന്ദ്ര കുമാർ അത് അനുകൂലിച്ചു. ആ മുഖത്ത് എന്തും ചെയ്യുവാനുള്ള ചങ്കുറപ്പ് വ്യക്തമായിരുന്നു.

“സർ, ദേവതാരു വനം എത്ര ഏക്കറിലാണ് പടർന്നു കിടക്കുന്നത് എന്നറിയാമല്ലോ. നമ്മൾ അവിടെ ഏതെങ്കിലും ഒരു കോണിൽ ചെന്നാലുടൻതന്നെ അവരറിയും. സൈനികരെ കൊലപ്പെടുത്തിയിട്ടവർക്ക് രക്ഷപെടുവാൻ വളരെ എളുപ്പവുമാണ്.”

“നോ.. രവീ..
സൈനികരെ കൊലപ്പെടുത്തിയാലും വനം ഭേദിച്ചവർ രക്ഷപ്പെടാൻ പാടില്ല..
അറിയാമല്ലോ, ഇന്ത്യയ്ക്ക് ഭീഷണിയായ ഏറ്റവും വലിയ ഭീകരവാദ സംഘടനകളിലൊന്നാണ് ഫഹദ് ഫാറൂഖിന്റെതു . കൊല്ലുന്നതും ചാകുന്നതും ഏതാണ്ട് പിള്ളേര് കളി പോലെ കാണുന്നവർ. അവരുടെ ആളുകളിൽ കുറച്ചു പേരെയെങ്കിലും നമുക്ക് നശിപ്പിക്കാനായാൽ അത് ഇന്ത്യൻ കരസേനയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാവും. സോ.. ഇവിടെ നമ്മൾ അതിനു മാത്രം മുൻതൂക്കം നൽകണം”

മുഴുവൻ തീവ്രവാദികളെയും നശിപ്പിക്കുന്നതിനോടൊപ്പം ബന്ദികളായ സൈനികരെ പ്രൊട്ടക്ടഡ് ചെയ്യുന്നതിന് മുൻ‌തൂക്കം വേണമെന്ന് മേജർ പറയാത്തതിൽ ക്യാപ്റ്റന് അടക്കാനാകാത്ത അമർഷം തോന്നി.

അദ്ദേഹത്തിനപ്പോൾ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻമ്പതിൽ നടന്ന കാർഗിൽ യുദ്ധമാണോർമ്മ വന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഭീകരമായ പോരാട്ടം. ഇരുരാജ്യങ്ങൾക്കും തത്വത്തിൽ സ്വീകാര്യമായിരുന്ന അതിർത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ സൈന്യവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞുകയറിയതിന്റെ പേരിൽ നടന്ന ആ മഹാ യുദ്ധത്തിൽ നൂറുകണക്കിന് പട്ടാളക്കാർ കൊല്ലപ്പെട്ടു.

ഇന്ത്യൻ കരസേന പ്രത്യാഘാതം അതിരൂക്ഷം ആക്കുമ്പോഴും, ഇന്ത്യാ പാകിസ്താൻ നിയന്ത്രണരേഖകൾ ലംഘിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. കൂടുതൽ നാശംവിതച്ച് സമ്പൂർണ്ണ യുദ്ധം ഉണ്ടാകാതിരിക്കാൻ ഇന്ത്യ കാണിച്ച സംയമനത്തെ പ്രകീർത്തിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യൻ കരസേനയെ അനുമോദിക്കുകയുണ്ടായി.

ഒടുവിൽ വർദ്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദങ്ങളാൾ പരാജയഭീതി മണത്തറിഞ്ഞ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്ഥാൻ പട്ടാളത്തെ പിൻവലിച്ചു.

ഇന്ത്യൻ കരസേനാമേധാവി വേദ് പ്രകാശ് മാലിക്കിനെ പോലുള്ള യുദ്ധ വിദഗ്ധരെ ഇദ്ദേഹത്തെ പോലുള്ള മേജറൻമാർ കണ്ടു പഠിക്കണമെന്ന് വെട്ടിത്തുറന്നു പറയാനുള്ള ആഗ്രഹത്തെ അടക്കി ക്യാപ്റ്റൻ മേജർക്ക് ഒരു ബിഗ് സല്യൂട്ട് നൽകി തിരികെ ഇറങ്ങി.
*** **** **** *****
ക്യാപ്റ്റൻ ടീം അംഗങ്ങളെ എല്ലാവരെയും വിശകലനം ചെയ്തു. സ്പെഷ്യൽ ട്രെയിനിങ് ലഭിച്ചവരും കമാൻഡോ ട്രെയിനിംഗ് ലഭിച്ചവരും ഉൾപ്പെടെ 50 പേർ ഉണ്ടായിരുന്നു.

ആദ്യം ശ്രീ നഗറിലേക്ക്. അവിടിന്നു ട്രക്കിലുംജീപ്പിലുമായി വനത്തിലേക്ക്..
അതാണ് പ്ലാൻ.
അവരുടെ രഹസ്യ താവളം ദേവദാരു വനത്തിൽ ആകില്ലെന്നുറപ്പാണ്. പക്ഷേ ഈ അവസരത്തിൽ സൈനികരെ
പാർപ്പിക്കാൻ പറ്റിയ ഇടമായി വനം ഉപയോഗിക്കാനുള്ള സാധ്യത കണക്കെടുക്കുന്നു.
അതൊരു നിഗമനം മാത്രമാണ്.

ശ്രീനഗറിനോട് ചേർന്നുകിടക്കുന്ന ഉൾവനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മൂക്കിൻ കീഴിൽ തന്നെ തട്ടിക്കൊണ്ടുപോയ ജവാന്മാരെ ഒളിപ്പിച്ചു വെക്കാനുള്ള പ്രവണത അവർക്കുണ്ടാകുമല്ലോ എന്ന് നിഗമനം.

വർഷങ്ങൾക്ക് മുൻപ് ഒളിയാക്രമണത്തിനിടെ പരിക്കേറ്റ് വീണ ഒരു കമാൻഡോ ഓഫീസറെ കൊല്ലാതെ എടുത്തുകൊണ്ടുപോയി ബട്ടൂര ഗേറ്റിലെ ഒരു വീട്ടിൽ തടവിലാക്കിയിട്ട് ചില കുറ്റകൃത്യങ്ങളുടെ പേരിൽ മിലിറ്ററി ജയിലിൽ കഴിയുന്ന അർദ്ധ ഇന്ത്യക്കാരനായ മറ്റൊരു കമാൻഡോ ഓഫീസറുടെ മോചനമാവശ്യപ്പെട്ടവരാണ് ഈ ഫഹദ് ഫാറൂഖിന്റെ ആളുകൾ.

24 മണിക്കൂറും ഇന്ത്യൻ സൈന്യം റോന്ത് ചുറ്റുന്ന ബട്ടൂരഗേറ്റിലെ ഒരു വീട്ടിൽ തന്നെ രഹസ്യ താവളമാക്കിയ ബുദ്ധി..

ഇന്ത്യൻ കരസേനയിൽ ജോലി ചെയ്തു കൊണ്ടും ശത്രുക്കൾക്കു വേണ്ടി ചാരപ്പണി ചെയ്യുന്ന അനേകരിൽ ഒരാളായിരുന്നു ജയിലിൽ കഴിയുന്ന ഉദ്യോഗസ്ഥൻ. അയാളെ മോചിപ്പിക്കേണ്ടിവന്നില്ല. അതിനുമുൻപ് തന്നെ ജയിലുദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങി സ്വയം ഷൂട്ട്‌ ചെയ്തു ആ രാജ്യദ്രോഹി.
ചാരസുഹൃത്ത് ജയിലിൽ ആത്മഹത്യ ചെയ്തതറിഞ്ഞു ബന്ദിയാക്കിയ ഓഫീസറെ കൊല്ലാൻ പാഞ്ഞു ചെന്ന അമറുദ്ധീൻ എന്ന വെറി പിടിച്ച തീവ്രവാദി നായയുടെ വെടിയുണ്ടകളിൽ നിന്നും ഓഫീസറെ രക്ഷിച്ചത് ആ വീട്ടിലെ ഗൃഹനാഥന്റെ 14കാരിയായ മകളായിരുന്നു.
അവിടുത്തെ ഭൂഗർഭ അറയിലായിരുന്നു ഓഫീസറെ തടവിലിട്ടിരുന്നത്. വേഷ പ്രച്ഛന്നനായി ഗൃഹനാഥന്റെ ഭാര്യാസഹോദരൻ എന്നപേരിൽ കഴിയുകയായിരുന്നു അമറുദ്ധീൻ. ദീർഘ നാളുകൾക്കു ശേഷം ബന്ധു വീട്ടിൽ നിന്നും മടങ്ങിയെത്തിയ പെൺകുട്ടിക്ക് അവിടെയുള്ളവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി. നിരന്തരമായ പ്രേരണയിലൂടെ രഹസ്യം മനസ്സിലാക്കിയ സമയം തന്നെയായിരുന്നു അമറുദ്ധീൻ ജയിലിലെ ആത്മഹത്യ അറിഞ്ഞതും.

ഗണ്ണുമായി ഭൂഗർഭ അറയിലേക്ക് പാഞ്ഞ അയാളുടെ മുന്നിൽ ഉടുതുണി അഴിച്ച് ജ്വലിക്കുന്ന തന്റെ ശരീരഭംഗി പ്രദർശിപ്പിച്ചു അവൾ..

ആണിനെ വിജയിപ്പിക്കുവാൻ മാത്രമല്ല ദൈവം പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത്. ആണായി പിറന്നവന്റെ നിലതെറ്റിക്കുവാൻ ദൈവം നേരിട്ട് നിർമ്മിച്ച മാരകമായ ആണവായുധ മാണ് പെണ്ണ്..!

കൺമുന്നിൽ വെളുത്തുതുടുത്ത സുന്ദരി പെണ്ണിനെ കണ്ട് അമറുദ്ധീൻ തന്നിലേൽപ്പിക്കപ്പെട്ട ദൗത്യത്തിന്റെ ഗൗരവം തന്നെ മറന്നു.
അവളെ തൂക്കിയെടുത്ത് ഇടുങ്ങിയ മുറിയിലെ കട്ടിലിലേക്കെറിഞ്ഞു, ആ ഇളം മേനിയിൽ നരഭോജിയെ പോലവൻ ചാടി വീഴുമ്പോൾ വാ പൊത്തി കരഞ്ഞു കൊണ്ടവളുടെ അച്ഛൻ ഗ്രാമത്തിൽ റോന്തുചുറ്റുന്ന പട്ടാളക്കാരുടെ അരികിലേക്കോടി.
അമറുദീനെ വെടി വെച്ച് കൊല്ലുവാനും ഓഫീസറെ രക്ഷിക്കുവാനും പട്ടാളത്തിന് കഴിഞ്ഞു.

പക്ഷെ അമറുദ്ധീൻ കടിച്ചു കുടഞ്ഞെറിഞ്ഞ ആ പെൺകുട്ടിയുടെ കീറി പറിഞ്ഞ ശരീരത്തിലേക്ക് ജീവന്റെ തുടിപ്പുകൾ തിരികെ കൊടുക്കുവാൻ കഴിഞ്ഞില്ല.

നെഞ്ചിൽ കുടുങ്ങിയ ദീർഘനിശ്വാസത്തോടെ ക്യാപ്റ്റൻ തല കുടഞ്ഞു.
അങ്ങനെ എത്രയെത്ര ഭാരതസ്ത്രീകൾ അംഗീകാരങ്ങൾക്ക് വേണ്ടിയല്ലാതെ സ്വന്തം മാനവും ജീവനും ത്യജിച്ചു കൊണ്ട് രാജ്യസേവനം ചെയ്തിരിക്കുന്നു.

വർഷാവർഷം റിപ്പബ്ലിക് ഡേയിൽ പ്രധാനമന്ത്രിയിൽ നിന്ന് ധീരതയ്ക്കുള്ള മെഡലുകൾ ഏറ്റുവാങ്ങി രാജ്യാന്തര ബഹുമതിക്ക് പാത്രമാകുന്നവരെക്കാൾ എത്രയോ അധികം പേർ അതിലുമെത്രയോ ധീരമായ ത്യാഗത്തിലൂടെ സ്വന്തം പൗരബോധം തെളിയിച്ചുകൊണ്ട് ആരുമറിയാതെ കടന്നുപോയിരിക്കുന്നു…!

ആ പെൺകുട്ടിയുടെ പിതാവിന് 14 കാരിയായ മകളുടെ മാനം ഒരു തീവ്രവാദി പിച്ചിചീന്തിയെന്ന് വിശേഷിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. മരണം കൊണ്ട് മാനത്തെ ജനിച്ച മകൾക്കായി അച്ഛന് ചെയ്യാൻ കഴിഞ്ഞത് അതുമാത്രം. അതിനാൽ ഒരു ധീര പരിവേഷവും ആ കുടുംബത്തെ തേടി ചെന്നില്ല.
കാലം അവളുടെ ത്യാഗം വിസ്‌മൃതിയിലാഴ്ത്തി. അത്തരത്തിൽ എത്രയെത്ര കഥകളീ മഞ്ഞു മലകൾക്ക് പറയുവാനുണ്ട്. രാജ്യ രക്ഷക്ക് വേണ്ടി മഞ്ഞുമലകളിൽ കൊടും ശൈത്യത്തിൽ ഉറങ്ങാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ ദാനമാണ് ഓരോ ഇന്ത്യക്കാരന്റെയും സുഖനിദ്ര. ശത്രുവിന്റെ വെടിയുണ്ടകളിൽ ആ ജീവൻ പിടഞ്ഞു തീരുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് ലക്ഷക്കണക്കിന് ഭടന്മാരിൽ ഒരാളെ. എന്നാൽ അവരുടെ കുടുംബത്തിനോ…

ക്യാപ്റ്റൻ മിഴികൾ ചേർത്തടച്ചു.
ഈ ഓപ്പറേഷൻ സക്‌സസ് ആവണം…
അവരുടെ ജീവനും പ്രൊട്ടക്റ്റ് ചെയ്യണം. ചെയ്തേ പറ്റു…

തുടരും

*അധ്യായം 13*

LEAVE A REPLY

Please enter your comment!
Please enter your name here