Home Latest നിന്റെ കെട്ട്യോൻ വിശ്വസിക്കുവോ നമ്മൾ നല്ല ഫ്രണ്ട്സ്‌ അണെന്നു പറഞ്ഞാൽ.. ഈ ഫ്രണ്ട്ഡ്ഷിപ്‌ നിനക്‌ പിന്നെ...

നിന്റെ കെട്ട്യോൻ വിശ്വസിക്കുവോ നമ്മൾ നല്ല ഫ്രണ്ട്സ്‌ അണെന്നു പറഞ്ഞാൽ.. ഈ ഫ്രണ്ട്ഡ്ഷിപ്‌ നിനക്‌ പിന്നെ ഒരു ബാധ്യത ആകൂലേടീ…

0

ജീവന്റെ ജീവനാം കൂട്ടുകാരാ
സ്നേഹാംബരത്തിന്റെ നാട്ടുകാരാ..
രാവിലെതന്നെ ഫോൺ റിങ്ങ് ചെയുന്ന ശബ്ദം കേട്ടാണ് ആദി എണീറ്റത്..
റിങ്ങ്ടോൺ കേട്ടാൽ അവനറിയാം അപ്പുറത്ത് ആരാന്നു. അവൾ ഇടയ്ക്കിടക്ക് പാടാറുള്ള അവൾടേം അവന്റെം ഏറ്റവും ഇഷ്ടപെട്ട പാട്ട് ആണത്.
” ആ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത് ? ഇനി നമ്മള് തമ്മിൽ ഒരു ബന്ധവും ഇല്ലാന്ന് പറഞ്ഞതല്ലെ, നാണമില്ലല്ലോ പിന്നേം ഇങ്ങനെ കെടന്നു വിളിക്കാൻ ?’.. ആദിയുടെ വാക്കുകൾ അസ്ത്രം പോലെ പാഞ്ഞു.. പക്ഷെ തൊടുത്തുവിട്ട അസ്ത്രങ്ങൾ അതിലും വേഗത്തിൽ തിരിച്ചു ആക്രമിക്കുമെന്ന് അവനറിയാം, കാരണം മറുതലക്കൽ അവളാണ്…. ” ഡാ പന്നി മര്യാദക്ക് വാട്സാപ്പിൽ ബ്ലോക്ക്‌ മാറ്റിക്കോ ഇല്ലേൽ ഞാൻ നിന്നെ വലിച്ചു കീറും “.. ഡ്രാക്കുളക്കു നാഗവല്ലിയിൽ ഉണ്ടായ ഐറ്റം ആണ്, അവന്റെ സ്വന്തം അമ്മു..
ഇനി ബ്ലോക്ക്‌ മാറ്റിയില്ലെങ്കിൽ അവൾ അക്ഷരശ്ലോകം തൊടങ്ങും എന്തിനാ വെറുതെ.. Watsapp block changed to unblock.. ഇതാണ് അവരുടെ ലോകം.. സൗഹൃദത്തിന്റെ അളവുകോൽ കാലം അല്ലെന്നു തെളിയിച്ച ആദിയുടെയും അമ്മുവിന്റെയും ലോകം… വെറും മാസങ്ങൾ കൊണ്ട്‌ ജന്മങ്ങളുടെ സൗഹൃദം ഉണ്ടാക്കി എടുത്തവർ.. സൗഹൃദമെന്നൊ പ്രണയമെന്നൊ പേരിട്ടു വിളിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം .. അതാണ് അവർ..
ഇനി ഫ്ലാഷ്‌ ബാക്കിലേക്ക്‌…
ഒരേ കമ്പനിയിൽ ഒരുമിച്ച് ജോലിക്ക് കയറിയവരാണ് ആദിയും അമ്മുവും.. സൗഹൃദം ഒന്ന് വേരുറയ്ക്കുന്നതിന് മുമ്പേ രണ്ട് പേർക്കും മറ്റ് രണ്ടിടങ്ങളിൽ ജോലിയായ്..കണ്ണുകൾ അകന്നെങ്കിലും പക്ഷെ മനസ്സുകൾ പിരിഞ്ഞില്ല… എങ്കിലും അന്നൊന്നും അവർ പൊലും ഓർത്തിട്ടുണ്ടാവില്ല കാലം അവരെ ഒരു നൂലിൽ ഇങ്ങനെ കൊർത്തിടുമെന്നു..
“ഡാ ആദി എനിക്ക് ഒരുത്തനോട്‌ മുടിഞ്ഞ പ്രേമം”
“ങ്ങേ.. അരോട്”
” അരാണെന്നൊന്നും അറിഞ്ഞൂടാ ഫെയ്സ്ബുക്കിൽ ചില പേജുകളിൽ കഥ ഒക്കെ എഴുതി ഇടാറുണ്ട്‌ എന്ത്‌ രസാ വായിക്കാൻ”
” അവന്റെ പെരെന്താന്നു പറയടി പുല്ലെ ഞാൻ നോക്കാം”
” ഓ വേണ്ടടാ അവനൊന്നും നമ്മളെ പിടിക്കൂല.. നമ്മുക്‌ മൂക്കുത്തീം മിഞ്ചീം ഒന്നും ഇല്ലല്ലോ”
” നിനക്ക് പ്രാന്തായാ അമ്മൂ”
” അതേടാ ഭ്രാന്താണ് എനിക്ക് അക്ഷരങ്ങളോടുള്ള അടങ്ങാത്ത ഭ്രാന്ത്‌.. ”
” ഒന്ന് പോടി ലൂസേ. . ആ എടീ നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. ഞാൻ വീണ്ടും ഗീതുനോട് മിണ്ടാൻ തീരുമാനിച്ചു‌”
ഗീതു അവന്റെ പഴയ പ്രണയം ആണ്.. എവിടെയെക്കെയോവെച്ച് നഷ്ടപെട്ടു പൊയ, ഇപ്പോഴും ഒരു തീരുമാനം ഇല്ലാതെ കിടക്കുന്ന അവന്റെ പ്രണയം … അവൻ ഇങ്ങനെ ആണ് അവൾ മറ്റൊരുത്തന്റെ പേരു പറഞ്ഞാൽ അവൻ ഗീതുനെം എടുത്ത്‌ ഇടും.. ആവർക്കിടയിൽ മൂന്നാമത്‌ ഒരാളുടെ പേരു വരുന്നത്‌ രണ്ടാൾക്കും ഇഷ്ടമുള്ള കാര്യം അല്ല എന്നാലും ഇടക്കിടയ്ക്ക്‌ ഇങ്ങനെ ഒരോന്നു ഇറക്കും അപ്പോൾ തമ്മിൽ ഉണ്ടാക്കുന്ന അടിയും കുശുമ്പും അസ്വദിക്കാൻ വേണ്ടി മനപ്പൂർവ്വം നടത്തുന്നതാണ് ഈ കലാപരിപാടി.. പ്രണയത്തിന്റെ മത്രമല്ല സൗഹൃദത്തിന്റെയും ലഹരി അത്‌ തന്നെയാണ്.
” ഡി നീ കെട്ടി പോയാൽ പിന്നെ ഞാൻ ഒറ്റക്ക്‌ ആവില്ലേ.. നിന്റെ കെട്ട്യോൻ വിശ്വസിക്കുവോ നമ്മൾ നല്ല ഫ്രണ്ട്സ്‌ അണെന്നു പറഞ്ഞാൽ.. ഈ ഫ്രണ്ട്ഡ്ഷിപ്‌ നിനക്‌ പിന്നെ ഒരു ബാധ്യത ആകൂലേടീ”..
” ദേ ആദീ മിണ്ടാതെ ഇരുന്നോണം.. നിന്നേം എന്നേം നമ്മളായി കാണുന്ന ഒരുത്തനെ ഞാൻ കെട്ടു.. ഇല്ലേൽ നീ എന്നെ കെട്ടിക്കൊ.. ” അവളു പൊട്ടിചിരിച്ചു
” അതിലും ഭേദം ഞാൻ വെല്ല ബ്ല്യൂ വെയ്ലും കളിക്കുന്നതായിരിക്കും” ആദി കൗണ്ടർ തുടങ്ങി..
” ഡാ മരഭൂതമേ ഞാൻ കെട്ടി പൊകുമ്പോ ഒറ്റയ്ക്ക് നരകിച്ച്‌ നരകിച്ച്‌ നീ ജീവിക്കും അന്ന് അറിയും നീ എന്റെ വില” അമ്മുന്റെ പ്രാക്ക്‌ തൊടങ്ങി
എന്നും കോൺവർസേഷൻ തീരുന്നത്‌ ഈ പ്രാക്കൊടെ ആണ്.. അതില്ലെങ്കിൽ അവളും അവനും ഇല്ല..
പിന്നീടും കാലം ഒരുപാട്‌ മുന്നോട്ട് പൊയി.. സൗഹൃദവും.. പ്രണയത്തിന്റെ പൂക്കളെ ചവിട്ടി നിന്ന് സൗഹൃദത്തിന്റെ മാരിവില്ലിനെ അവർ ഒരുമിച്ച്‌ പ്രണയിച്ചു..
അമ്മുവിന്റെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി.. ചെക്കനെ കണ്ടെത്താൻ അദിയും കട്ടക്ക്‌ സപ്പോർട്ട്‌ ചെയ്തു.. ഒടുവിൽ ഹരി എന്ന ഒരു നാട്ടിൻപുറത്തെ ചുള്ളനുമായിട്ട് അമ്മൂന്റെ വിവാഹം നിശ്ചയിച്ചു..
വിവാഹ പന്തലിൽ ഹരിയോടൊപ്പം നിൽക്കുമ്പോഴും അമ്മുന്റെ കണ്ണുകൾ ഇടയ്ക്കൊക്കെ ആദിയെ തിരയുന്നുണ്ടായിരുന്നു..
” എവിടെ തന്റെ ആദി.. ചങ്ക്‌ ബ്രോയെ ഇത്‌ വരെ നേരിട്ട് പരിചയപ്പെടുത്തിയില്ലല്ലോ.. ഇത്രേം ദിവസം പറഞ്ഞത്‌ കല്യാണത്തിനു കാണിച്ച്‌ തരാന്നാ.. എന്നിട്ട് എവിടെ എന്റെ പെണ്ണിന്റെ ചങ്ക്‌” ഹരി കണ്ണിറുക്കി അവളോട് ചോദിച്ചു..

” ഞാൻ കണ്ടില്ല ഹരിയേട്ടാ ഇവിടെ എവിടേലും കാണും”
പെട്ടെന്നാണ് ഒരേ കളർ ഡ്രസ്സ്‌ ഇട്ട് കുറേ ഫ്രീക്കന്മാർ ജിമിക്കികമ്മലിനു ഡാൻസ്‌ ചെയ്ത്‌ സ്റ്റേജിന്റെ മുന്നിലോട്ട് വന്നത്‌. ഹരിയും അമ്മുവും അവിടെ കൂടിയവരൊക്കെ ശരിക്കും ഞെട്ടി.. ഡാൻസ്‌കാരെ ഒന്നും ആർക്കും പരിചയം ഇല്ല.. പെട്ടെന്നായിരുന്നു അദിയുടെ എൻട്രി. അത്‌ കണ്ട് അമ്മു ശരികും ഞെട്ടി.. ഇടക്കൊക്കെ ഫോണിൽ കൂടി ഒരു പാട്ട് പാടെന്നു പറഞ്ഞ് കെഞ്ചുമ്പോ അവൾടെ മുത്തിക്കും മുത്തീടെ മുത്തിക്കും വിളികുന്നവൻ ആണ് അത്രയും ആളുകൾ നോക്കി നിൽക്കെ ഒരു കൂസലുമില്ലാതെ ഡാൻസ്‌ ചെയ്യുന്നത്‌ .. അമ്മു വാ പൊളിച്ച് നിന്നു.
” ആരാ അതൊക്കെ‌ ഫ്രണ്ട്സ്‌ ആണോ” ഹരി അമ്മുനെ അസൂയയോടെ നോക്കി..
” അവനാ ആദി” കണ്ണ് നിറഞ്ഞ്‌ അമ്മു ആദിക്കു നെരെ കൈ ചൂണ്ടി..
ആദി പെട്ടെന്നു സ്റ്റേജിലോട്ട് കയറി
” അളിയാ സോറി നെരത്തെ വന്നു പരിചയപ്പെടണോന്നു ഓർത്തതാ but ചുമ്മാ അങ്ങു വന്നു പരിചയപ്പെട്ടൽ എന്താ ഒരു ത്രില്ല്.. ഇപ്പോ എങ്ങനാ സംഭവം കളറയില്ലേ”
” ദുൽഖെറിന്റെ ചാർളി എത്ര വട്ടം കണ്ടു” അമ്മു പുച്ഛം വാരി വിതറി..
” ന്റെ പൊന്നളിയാ..കണ്ടോ അവൾടെ ഒടുക്കത്തെ പുച്ഛം.. ഇവൾടെ ഈ പുച്ഛം സഹിക്കാൻ മേലാതെയാ പെട്ടെന്നു ഇതിനെ ആരേലും കെട്ടി എടുത്തോണ്ട്‌ പോണേന്നു ഞാൻ പ്രാർഥിച്ചത്‌.. ഞാൻ കുഴിച്ചിട്ട മുട്ടേടെ പുറത്ത് അളിയനാനല്ലോ വന്നു ചവിട്ടിയത്‌.. I am the സോറി അളിയാ I am the സോറി”
“ഹഹഹ്‌ പൊളിച്ച്‌ ബ്രോ” ഹരിയുടെ വക ആദിക്കു മാസ്സ്‌ സപ്പോർട്ട്..
” ആഹാ എന്താ സ്നേഹം ഒരമ്മ പെറ്റ അളിയന്മരാണെന്നേ പറയു” അമ്മു വിട്ടു കൊടുക്കാൻ ഒരു ഉദ്യേശവും ഇല്ല..

അങ്ങനെ കൗണ്ടറുകളും ആന്റികൗണ്ടറുകളുമായ് അവർ മൂന്ന് പേരും തകർത്തടിച്ച് നിൽക്കുമ്പോഴാണ് അമ്മുന്റെ കോളേജിലെ കൂട്ടുകാർ എല്ലം ഇടിച്ച്‌ കേറി വന്നത്‌… അതോടെ ആകെ മേളമായ്..
” സഹോ, സ്ത്രീധനത്തിൻ്റെ കൂടെ ഒരു മൂക്കുകയർ കൂടി ഇവൾടെ അപ്പനോട് ചോദിച്ച് മേടിക്കണേ ” അമ്മൂന്റ കൂട്ടുകാർ ആണ്..
ഹരി തലകുലുക്കി ചിരിച്ചു കൂടെ ആദിയും..

അമ്മു രണ്ടാളേം ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയപ്പോ ഹരിയും ആദിയും പതുകെ പുറകോട്ട് മാറി.. അപ്പോഴും രണ്ടാളും ചിരി അടക്കാൻ പാട്പെടുവായിരുന്നു..
“കൂട്ടുകാരു വന്നപ്പോൾ നമ്മൾ ഗെറ്റ് ഔട്ട്‌ ഓഫ് ഹൗസ് ആയല്ലേ bro ?” ആദി ചിരിച്ചോണ്ട് ഹരിനെ നോക്കി.
”ഹേയ് അത് സാരമില്ല അവർ എത്ര കൊല്ലം കഴിഞ്ഞാ കാണുന്നെ… എന്തായാലും ആദിനെ ഒറ്റയ്ക്ക് ഒന്നും കിട്ടീത് നന്നായി ഞാൻ ചിലതൊക്കെ ചോദിച്ചോട്ടെ, വെറുതെ ഒന്നും സമയം പോകാൻ”
“എന്താ ഹരി ചോദിക്ക് ”

അമ്മുനെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഒറപ്പിച്ചതാ ഇതാണ് എന്റെ പെണ്ണെന്നു… സംസാരിച്ചു കൂടി കഴിഞ്ഞപ്പോൾ ഇനി ആര് എന്ത് പറഞ്ഞാലും ഇവളെയെ കേട്ടു എന്ന് തീരുമാനിച്ചാ ഞാനാ വീട്ടീന്ന് ഇറങ്ങിയത്.. അപ്പോൾ ഇത്രേം കാലം അവളുടെ കൂടെ നിഴല് പോലെ ഉണ്ടായിട്ടും ഒരിക്കൽപോലും നിനക്കവളെ സ്വന്തമാക്കണമെന്നു തോന്നിയിട്ടില്ലേ ? ചോദിക്കുന്നത് തെറ്റാണെന്നറിയാം കാരണം നിങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആണെന്നും അറിയാം, എന്നാലും ചോദിച്ചു പോകുകയാ, അവളെ വേറൊരാൾക്ക് വിട്ടുകൊടുക്കാൻ നിനക്കൊരു വിഷമവും ഇല്ലേ ശരിക്കും ?
“ഹരി എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്, എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല, അവൾക്കും അങ്ങനെയാ.. അല്ലെങ്കിൽ തന്നെ പ്രേമമെന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നാൽ മതി ആ ഡ്രാക്കുള എന്നെ വലിച്ചു കീറും”ആദി പൊട്ടിച്ചിരിച്ചു കൂടെ ഹരിയും..
അങ്ങനെ ചടങ്ങൊക്കെ കഴിഞ്ഞു അമ്മുവും ഹരിയും പോകാൻ നേരമായി.. അച്ഛന്റേം അമ്മേടേം ഒക്കെ അനുഗ്രഹം വാങ്ങി അമ്മു ഹരിക്കൊപ്പം കാറിൽ കേറി… നിറഞ്ഞ് വന്ന കണ്ണുനീർ പിടിച്ചു നിർത്താൻ അവൾക്കായില്ല, ആദിയെക്കൂടെ കണ്ടപ്പോൾ അവളുടെ നെഞ്ചുപൊട്ടി… അതുപിന്നെ അങ്ങനെയാണല്ലോ സങ്കടങ്ങളെ നെഞ്ചിലൊതുക്കാൻ ശ്രെമിക്കുമ്പോൾ ഒക്കെ കണ്ണ് ചതിക്കും കണ്ണീരിന്റെ രൂപത്തിൽ… ആദി കാറിനടുത്തേക്ക് ചെന്നു..
“ആദി ഞാൻ പോകുകയാടാ ” അവൾ ആദിയുടെ കൈയിൽ മുറുകെ പിടിച്ചു
“പോയിട്ട് വാടാ.. സന്തോഷായിട്ട് ചെല്ല് “. ആദിയുടെ നെഞ്ച് പൊട്ടി.
ഹരി അമ്മുനെ ചെർത്ത്‌ പിടിച്ചു” നിനക്ക്‌ ഒന്നും നഷ്ടമാവില്ല അമ്മുട്ടീ ആദിയും അവന്റെ ഫ്രണ്ട്ഷിപ്പും ഒന്നും നിനക്ക്‌ നഷ്ടമാവില്ല.. നിങ്ങടെ ഗ്യാങ്ങിലേക്‌ പുതിയൊരു ആളൂടെ വന്നെന്നു കരുതിയാൽ മതി കേട്ടൊ..” ഹരി അമ്മുനെ സമാധാനിപ്പിച്ചു.
കല്ല്യാണതിരക്കൊക്കെ കഴിഞ്ഞ്‌ ആളുകൾ ഒഴിഞ്ഞു തുടങ്ങി‌.. ആദി അമ്മൂന്റെ വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ യാത്ര പറഞ്ഞ് തന്റെ കാറിൽ കേറി വീട്ടിലേക്ക് പുറപെട്ടു.. മണിക്കൂറുകൾ നീളുന്ന യാത്ര ഉണ്ട്‌ .. അവന്റെ മനസ്സു മുഴുവൻ അപ്പോഴും ഹരിയുടെ ആ ചോദ്യം ആയിരുന്നു .. അമ്മൂനെ താൻ പ്രണയിച്ചിരുന്നോ, ഒരിക്കൽ പോലും അവളെ സ്വന്തമാക്കാൻ അഗ്രഹിച്ചിട്ടില്ലേ താൻ, അങ്ങനൊന്നും ഇല്ലായിരുന്നേൽ അവൾ പോകാൻ തുടങ്ങിയപ്പോൾ എന്തിനാ തന്റെ കണ്ണുകൾ നിറഞ്ഞത്‌ ,എന്തിനും ഏതിനും കൂടെനിൽക്കുന്ന കൂട്ടുകാരി മത്രമായിരുന്നോ അവളു തനിക്ക്‌.. അമ്മു തന്റെ സൗഹൃദം അല്ല പ്രണയവും അല്ല അതിനു രണ്ടിനു മേലെയുള്ള മറ്റെന്തോ വികാരം ആണ് തനിക്ക്‌ അവൾ. അത്‌ ഹരിക്ക്‌ മനസിലയിട്ടുണ്ട്‌.. തന്നേക്കാൾ മുന്നെ അവൻ അത്‌ മനസിലാക്കിട്ടുണ്ട്‌..അതാണ് അങ്ങനൊരു ചോദ്യം..എന്ത് കൊണ്ട് പ്രണയിച്ചില്ല എന്ന ആശ്ചര്യം ആയിരുന്നു അവന്റെ ചോദ്യത്തിൽ അല്ലാതെ അതിൽ സംശയത്തിന്റെ നിഴലൊന്നും ഇല്ലായിരുന്നു.ഹരി തന്നെ അയി‌രുന്നു ഞങ്ങൾടെ ഇടയിലേക്ക്‌ വരേണ്ടിയിരുന്നവൻ.. അങ്ങനെ ഓരോന്നും ആലോചിച്ച് അവൻ കുറച്ച് ദൂരം പിന്നിട്ടു.. പിന്നെ പതിയെ കാറിന്റെ മ്യൂസിക്‌ പ്ലെയർ ഓൺ ചെയ്തു.. “ജീവന്റെ ജീവനാം കൂട്ടുകാരാ.. സ്നേഹാമൃദത്തിന്റെ നാട്ടുകാരാ.. പോകരുതേ നീ മറയരുതേ.. എന്നെ തനിച്ചാക്കി അകലരുതേ”.. അമ്മു പാടി അവൻ റെക്കോർഡ് ചെയ്ത അവന്റെയും അവളുടേം ഏറ്റവും പ്രിയപ്പെട്ട പാട്ട്..

പെട്ടെന്നാണ് ആദിടെ ഫോൺ റിംഗ്‌ ചെയ്തത്‌.. അത്‌ ഗൗരി ആണ് അമ്മൂന്റെ കൂട്ടുകാരി… വണ്ടി ഒതുക്കി ഫോൺ എടുത്തപ്പോൾ മറുതലക്കൽ അലമുറയിട്ടു കരച്ചിൽ അയിരുന്നു ആരുടെയൊക്കെയോ.
” ആദി.. അമ്മു പൊയെടാ.. അവള് അരോടും പറയാതെ..ഇനി ഒരിക്കലും നമ്മുക്ക് അവളെ..” ഗൗരി പൊട്ടിക്കരഞ്ഞു ഫോൺ കട്ടാക്കി..
ആദി കേട്ടത്‌ വിശ്വസിക്കാനാവാതെ തരിച്ച്‌ ഇരുന്നു.. ഒരു തരം മരവിപ്പ്‌ അയി‌രുന്നു .. ഭ്രാന്ത്‌ പിടിച്ച് പൊലെ അവൻ എന്തെക്കെയോ കാട്ടി കൂട്ടി കാർ എടുത്തു അമ്മൂന്റെ വീട്ടിലോട്ട് പാഞ്ഞു.. അവിടെ എത്തുമ്പോൾ വീട്‌ മുഴുവൻ ആളുകൾ.. കല്ല്യാണം കഴിഞ്ഞു പിരിഞ്ഞു പൊയവരെല്ലം അതേ വേഷത്തിൽ തിരികെ വന്നിരിക്കുന്നു. .. എല്ലാരുടെയും മുഖത്ത്‌ ഞെട്ടൽ ആണ് ..കേട്ട വാർത്തയുടെ മരവിപ്പ്‌..

“ഹോ എന്ത്‌ വിധിയാ ദൈവമെ.. കല്ല്യണ ദിവസം തന്നെ .. ആ പയ്യൻ ഇത്‌ എങ്ങനെ സഹിക്കും .. ഏതൊ കള്ളുകുടിച്ചവൻ ഓടിച്ച്‌ കൊണ്ട്‌ വന്നു ഇടിപ്പിച്ചതാ വണ്ടി.. പയ്യന് അധികം പരിക്കൊനും ഇല്ലെന്നാ കേട്ടത്‌.. പക്ഷെ നമ്മടെ കൊച്ച്‌ പൊയില്ലേ” ആരൊ വിതുമ്പി കൊണ്ട്‌ പറയുന്നത്‌ കേട്ടു.. ആദിക്ക്‌ തന്റെ സമനില നഷ്ടമാകുന്ന പോലെ.. മരണം ആണു ഇതിലും ഭേദം എന്നു അവനു തോന്നി.. ആരൊ വീടിനുള്ളിൽ നിന്നും ഒരു ഫോട്ടോ ആയിട്ട് പുറത്തേക്‌ വന്ന് കത്തിച്ച്‌ വെച്ച നിലവിളക്കിന്റെ മുന്നിൽ അത്‌ വെച്ചു.
തന്റെ അമ്മൂന്റെ ചിരി മായാത്ത ആ മുഖം താൻ പണ്ട്‌ ഒരിക്കൽ എടുത്ത ചിത്രം.. ആദി സകല നിയന്ത്രണവും വിട്ടു കരഞ്ഞു.. അടുത്തിരുന്നവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അധികം വൈകാതെ അമ്മൂന്റെ ജീവനറ്റ ശരീരം കൊണ്ട്‌ വന്നു.. കൂടെ പാതി ബോധത്തിൽ ഹരിയും ഉണ്ടായിരുന്നു.. അവൻ എന്തൊക്കെയോ പറയുന്നുണ്ട്‌…. ആദി മെല്ലെ അവൾടെ അരികിലേക്ക്‌ ചെന്നു” അമ്മൂസേ എണീറ്റ് വാടാ നിന്റെ അദി അല്ലേ വിളിക്കുന്നത്‌ വാടാ..” അവൻ കരഞ്ഞോണ്ട് കെഞ്ചി.. കണ്ടു നിന്നവർ അലമുറയിട്ടു കരഞ്ഞു.. അമ്മു അമ്മു എന്നു അവർത്തിച്ച്‌ പറഞ്ഞ്‌ കൊണ്ട്‌ അവൻ ഭ്രാന്ത്‌ പിടിച്ച പോലെ റോഡിലേക്ക്‌ ഇറങ്ങി‌ ഓടി.. പാഞ്ഞുവന്ന വണ്ടികളെ അവൻ കണ്ടില്ല.. വണ്ടി ഇടിച്ച്‌ തെറിച്ച്‌ വഴിയരുകിൽ മരണതെതോട് മല്ലടിച്ച്‌ കിടക്കുമ്പോഴും അമ്മു അമ്മു എന്നു അവൻ പറയുന്നുണ്ടായിരുന്നു.. അവിടെ വന്നവർ കാഴ്ച്ചകൾ വിശ്വസിക്കാനാവാതെ സ്തംഭരായി.. അമ്മൂനു പിന്നാലെ അദിയും..
” പൊയീ ..ഇനി ഹോസ്പിറ്റലിൽ കൊണ്ട്‌ പൊകണ്ട കാര്യം ഇല്ല” കൂട്ടത്തിൽ ഒരാൾ റോഡിൽ നിന്നു നിലവിലിച്ചോണ്ട് പറഞ്ഞു.. ഹരി ഞെട്ടലോടെ ആദിയുടെ അരികിലേക്ക്‌ ഓടി.. അവനെ വാരി എടുത്ത്‌ അമ്മുന്റെ അരികിലേക്ക്‌ തിരികെ പാഞ്ഞു..
” അദി.. നീ തന്നെയാ നിന്റെ അമ്മൂന്റെ ഭാഗ്യം… മരണത്തിലും നീ അവളെ ഒറ്റക്ക്‌ ആക്കിയില്ലല്ലോ, അവിടെയും നീ അവൾക്ക്‌ കൂട്ട് പൊയില്ലേ.. പക്ഷെ ഞാൻ ഒറ്റക്കായ് പോയല്ലോടാ.. ” ഹരി പൊട്ടികരഞ്ഞു..

വർഷങ്ങൾക് ശേഷം..

” മോനേ ഹരി ഇനി എങ്കിലും നീ ഒന്നു സമ്മതിക്ക് അമ്മയ്ക്കു പ്രായം ആയി വരുവാ നിനക്കും ഇനി ഒരു കൂട്ട് വേണ്ടേ.. പൊയവരൊന്നും ഇനി വരില്ലല്ലോ മോനെ..” ഹരിയുടെ അമ്മ ആണ്..
അമ്മയ്ക്ക്‌ ഹരിയുടെ ജീവിതം കണ്ട്‌ ഭയമാണ് അവനെ എത്രയും വേഗം മറ്റൊരു വിവാഹം കഴിപ്പിക്കാൻ ആണു ഹരിയുടേം അമ്മുന്റെം ആദിടേം വീട്ടുകാർ ശ്രമിക്കുന്നത്‌..
ഒരുപാട് പെണ്ണുകാണൽ ഒക്കെ കഴിഞ്ഞു പക്ഷെ ഹരി ഒന്നിനും സമ്മതിച്ചില്ല.. ഒടുവിലാണ് മാളുനെ കാണാൻ പൊകുന്നത്‌..അവളുടേം രണ്ടാം വിവാഹം അയിരുന്നു.. മാളുന്റെ ചിരി കണ്ടപ്പോൾ തന്നെ ഹരിയുടെ കണ്ണ് നിറഞ്ഞു..കല്യാണത്തിനു സമ്മതം എന്നു പറഞ്ഞ്‌ അവൻ ഇറങ്ങി. അമ്മക്‌ സന്തോഷം അടക്കാൻ അയില്ല..
കാറിൽ കയറിയപ്പോൾ അമ്മ നിറകണ്ണുകളോടെ പറഞ്ഞു നമ്മുടെ അമ്മുന്റെ അതേ ചിരി ആണല്ലെ മൊനെ ആ കുട്ടിക്കും..

ഹരി ഒന്നു മൂളി..
വിവാഹം കഴിഞ്ഞു ആദ്യ രാത്രി തന്നെ ഹരി തന്റെ കഥകളൊക്കെ മാളുനോട്‌ പറഞ്ഞു.. അമ്മൂനെ പറ്റിയും ആദിയെ പറ്റിയും കേട്ടപ്പൊൾ മാളൂന്റെ കണ്ണിൽ നനവ്‌ പടർന്നു.. അത്‌ മാത്രം മതിയായിരുന്നു ഹരിക്ക്‌ മാളുനെ സ്നേഹിക്കാൻ…

ഒരു വർഷം കഴിഞ്ഞ്..
” മോനെ മാളൂനു വേദന തുടങ്ങി ഞങ്ങള് ഹോസ്പിറ്റലിലേക്ക്‌ പൊകുവാ മോൻ വേഗം വാ” മാളൂന്റെ അച്ചൻ ആണ്.
ഹരി വേഗം തന്നെ ഹോസ്പിറ്റലിലൊട്ട് പാഞ്ഞു..
” മോളെ അകത്തേക്‌ കേറ്റി മോനെ.. ഇനി കാണാൻ പറ്റില്ലായിരിക്കും ”
ഹരി ഇരിപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .. കുറെ നേരം കഴിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ട് കുഞ്ഞു സമ്മാനങ്ങളുമായ്‌ രണ്ട് മാലാഖമാർ പുറത്തേക്‌ വന്നു..
“മാളു പ്രസവിച്ചു ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും”… ഹരി സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.. ഓടി ചെന്നു കുഞ്ഞുങ്ങളെ ചുംബിച്‌ മാളുനെ കാണാൻ അവൻ അകത്തേക്‌ കേറി.. നിറഞ്ഞചിരിയുമായ്‌ കിടക്കുന്ന മാളൂനെ ഒാടി ചെന്നു ഉമ്മ വെച്ചു.. ”ഹരിയെട്ടനു സന്തോഷായില്ലേ..നമ്മൾ അഗ്രഹിച്ച പോലെ തന്നെ മോനും മോളും വന്നില്ലെ”
ഹരി നിറകണ്ണുകളോടെ തലയാട്ടി..
കുഞ്ഞു അഥിതികളെ കാണാൻ ഒരൊരുത്തർ വന്നു കൊണ്ടെ ഇരുന്നു..
” ഡാ, പിള്ളേർക്ക്‌ ഇടാൻ പേരോക്കെ കണ്ട് വെച്ചിട്ടുണ്ടോ രണ്ടാളും..” ഹരീടെ കൂട്ടുകാർ ആണ്..
ചോദ്യം കേട്ടു ഹരി ഒന്നു നെറ്റിചുളുക്കി മാളൂനെ നോക്കി.. പക്ഷെ മാളൂന് ചിന്തിക്കാൻ ഒന്നും ഉണ്ടായി‌രുന്നില്ല ” പേരൊക്കെ പണ്ടേ ഇട്ടതല്ലെ. ആദിമൊനും അമ്മുമോളും.”
ഹരിയുടെ നെഞ്ചിൽ ഒരു കൊല്ലിയാൻ മിന്നി.. സന്തോഷം കൊണ്ടൊ സങ്കടം കൊണ്ടൊ അപ്പോഴും നെഞ്ച്‌ പിടഞ്ഞു.. ആരും കാണാതെ അത്‌ ഉള്ളിലൊതുക്കാൻ ശ്രമിച്ചെങ്കിലും അന്നും കണ്ണ് ചതിച്ചു കണ്ണീരിന്റെ രൂപത്തിൽ..
NB‌: ഏതോ ഒരു ലോകത്തിരുന്നു അദിയും അമ്മുവും ഹരിക്ക് നൽകിയ സമ്മാനമാകാം ആ കുഞ്ഞുങ്ങൾ.. അതുമല്ലെങ്കിൽ ഒരിക്കലും പിരിയനാവാത്ത അവരുടെ അത്മാക്കൾ ആ കുഞ്ഞുങ്ങളുടെ രൂപത്തിൽ പുനർജ്ജനിച്ചതുമാകാം..

രചന: നിഹാരിക അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here