Home Abhijith Unnikrishnan കൂട്ടുകാരൻ നോക്കുന്ന പെണ്ണിനെ വളക്കേണ്ട ഗതികേട് തൽക്കാലം എനിക്കില്ല.. Part – 18 അവസാന ഭാഗം

കൂട്ടുകാരൻ നോക്കുന്ന പെണ്ണിനെ വളക്കേണ്ട ഗതികേട് തൽക്കാലം എനിക്കില്ല.. Part – 18 അവസാന ഭാഗം

2

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( Part – 18 അവസാന ഭാഗം )

ഉണ്ണിയുടെ പഴയകാലമായിരുന്നു കഥയിലേക്ക് വന്നുകൊണ്ടിരുന്നത്, എനിക്കു പറ്റിയ വലിയ തെറ്റും അതാണ്… ശരിക്കും ആദ്യഭാഗമായി എഴുതായിരുന്നു, വായിച്ചു നോക്കിയ സുഹൃത്ത് ഇടയിലെ ഒരു പാർട്ട്‌ നന്നായിട്ടുണ്ട് അവിടെ മുതൽ തുടക്കം കൊടുത്താൽ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ നല്ലതെന്ന് തോന്നിയതുകൊണ്ട് അത്‌ ആദ്യ പാർട്ടായി എടുത്തു, പ്രിയത്തിന്റെ ആദ്യ പാർട്ട്‌ ഓർമ്മയിലുള്ളവർക്ക് മനസ്സിലാവും, അവിടെ മുതൽ തുടങ്ങി ഇതുവരെയും ഞാൻ ശ്രദ്ധിച്ചൊരു കമ്മെന്റുണ്ട് “ഇതെന്താണ് ഇങ്ങനെ “…
തുറന്നു പറയാലോ എല്ലാവരെയും പോലെ എഴുത്തൊന്നും വശമില്ല, എന്തോ ഒരു താല്പര്യത്തിന്റെ പുറത്ത് തുടങ്ങിയെന്നല്ലാതെ എന്നെക്കൊണ്ടൊന്നും സാധിക്കുന്ന കാര്യമല്ലത്..മറ്റുള്ളവരെ പോലെ ഭംഗിയായി എഴുതാൻ ശ്രമിച്ചു ചീത്ത കേൾക്കേണ്ടി വന്നതൊക്കെ ഓർമ്മയിൽ വരുന്നു, 2018 ൽ ഈ കഥ ആലോചിച്ചു തുടങ്ങുമ്പോൾ ഒരു വരി എഴുതാൻ പെട്ട പാട് എനിക്ക് മറക്കാൻ പോലും പറ്റുന്നില്ല, കാരണം തുടർന്നെഴുതുന്ന രണ്ടാമത്തെ വരി അതിന് ചേർന്നതായിരിക്കില്ല, തിരുത്തി തിരുത്തി എഴുതി ഇവിടെ വരെ എത്തിയപ്പോൾ വർഷം പോയെന്നല്ലാതെ എഴുത്ത് നന്നായില്ല, ഇതിലും നല്ലത് തൂമ്പായെടുത്ത് കിളക്കാൻ പൊയ്ക്കൂടേയെന്ന് ചോദിച്ചൊരു കമന്റ്‌ എനിക്കന്ന് കേട്ടപ്പോൾ സങ്കടം തോന്നിയിരുന്നു,ഇന്ന് പക്ഷെ അത്തരത്തിലൊരു ദുഃഖമില്ല, കാരണം നമ്മളെകൊണ്ട് പറ്റാത്തൊരു കാര്യം ചെയ്യാൻ ശ്രമിക്കരുതെന്ന് മനസ്സിലാക്കാൻ തക്ക പക്വത വന്നു, എത്ര പേർക്ക് കഴിഞ്ഞു പോയൊരു സംഭവം മറ്റൊരാൾക്ക്‌ അതേ അനുഭൂതി കിട്ടുന്ന രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുമെന്നറിയില്ല, അങ്ങനെയുള്ളപ്പോൾ എഴുതുമ്പോഴോ…
എന്റെ ഉറക്കത്തിന്റെ 4 മണിക്കൂറാ നിങ്ങള് രണ്ടുമിനിറ്റ് കൊണ്ട് വായിച്ചു അഭിപ്രായം പറയുന്നതെന്ന് ഓർക്കണം..
————-+++———-+++———–++———-

കഥയുടെ ഉള്ളടക്കം..

ഉണ്ണി എഞ്ചിനീയറിംഗ് പഠിച്ചിരുന്ന കോളേജിലെ സീനിയർസ് ആയിരുന്നു രതീഷും രശ്മിയും, ഉണ്ണി കോളേജിൽ വന്ന ആദ്യം ദിനം മുതൽ തന്നെ എല്ലവരുടെയും നല്ല സുഹൃത്താവാൻ ശ്രമിച്ചിരുന്നു, ഒരു പക്ഷെ അത്‌ വിജയിച്ചതുകൊണ്ടാവണം നല്ല സംസാരപ്രിയനായിരുന്ന ഉണ്ണിയോട് എല്ലാവരും പെട്ടെന്ന് കൂട്ടുകൂടിയത്, ഉണ്ണിയുടെ ക്ലാസ്സിലെ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു മനുവും ശരണും കിരണും, ഒരുദിവസം ക്ലാസ്സിൽ പ്രശ്നം നടന്നോണ്ടിരിക്കുന്ന വേളയിൽ മനു ഉണ്ണിയുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി,ഒരു പേനയും പേപ്പറും കയ്യിൽ കൊടുത്തിട്ട് എനിക്കവളെ ഇഷ്ടമാണ് അതുകൊണ്ട് നീ നല്ലൊരു ലേഖനം എഴുതി തരണമെന്ന് ആവശ്യപ്പെട്ടു, ഭംഗിയായി എഴുതാൻ അറിയാവുന്ന ഉണ്ണിയും തലയാട്ടി സമ്മതിച്ചിട്ട് അവന് വേണ്ടി ഒരു കത്ത് എഴുതിയുണ്ടാക്കി, അന്ന് പക്ഷെ ഉണ്ണി ആർക്ക് വേണ്ടിയാണ് അതെഴുതിയതെന്ന് അറിയില്ലായിരുന്നു, മനു കത്തുമായി കാത്തുനിന്നത് അവന്തികക്ക് വേണ്ടിയായിരുന്നു, അവന്തികയെ കുറിച്ച് പറയുകയാണെങ്കിൽ എപ്പോഴും ചിരിക്കുന്ന എന്നാൽ അത്രപെട്ടെന്ന് ആരോടും കൂട്ടുകൂടാത്തൊരു സ്വഭാവകാരിയാണ്, സീനിയർസിന്റെ നോട്ടമുണ്ടെങ്കിലും മനു കുറേ നേരം കാത്ത് നിന്നതിന്റെ ഫലമായി അവന്തിക അവന് മുന്നിൽ നിന്ന് കത്ത് വാങ്ങിയിട്ട് വെറുതെയൊന്ന് ചിരിച്ചു കാണിച്ചിട്ട് ക്ലാസ്സിൽ പോയി, ഉച്ചയ്ക്ക് പതിവിലും വിപരീതമായി അവന്തിക മനുവിനരുകിലേക്ക് ഓടി വന്നു, അവനോട് ഈ കത്തിലുള്ള അവസാന വരികളെന്താണെന്ന് ചോദിച്ചു നോക്കി, മനു എങ്ങനെ നോക്കിയിട്ടും ഉണ്ണി എന്താണ് എഴുതിയിരിക്കുന്നതെന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ല, അവന്തികയുടെ ആകാംക്ഷ കൂടി വന്നു, അവൾ മനുവിന്റെ കയ്യിൽ നിന്ന് കത്ത് പിടിച്ചു വാങ്ങിയിട്ട് ആരാണ് എഴുതിയതെന്ന് പറയാൻ ആവശ്യപ്പെട്ടു, ചുറ്റിലുമുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് വരുന്നത് കണ്ടപ്പോൾ മനു വേറെ വഴിയില്ലാതെ ഉണ്ണിയാണ് എഴുതിയതെന്ന് സമ്മതിച്ചു, അവന്തിക അവിടെ നിന്ന് വേഗത്തിൽ പുറത്തേക്ക് പോയി, മരച്ചുവട്ടിൽ നിന്നിരുന്ന ഉണ്ണിയെ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു, സാവധാനം അരികിൽ ചെന്ന് തോളിൽ തട്ടി, ഉണ്ണിയൊന്ന് തിരിഞ്ഞു നോക്കിയിട്ട് ചിരിച്ചു, അവന്തിക കത്ത് അവന് നേരെ നീട്ടിയിട്ട് ഇതെന്താണ് എഴുതിയിരിക്കുന്നതെന്ന് ചോദിച്ചു , ഉണ്ണി ആദ്യം ഓരോന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും അവന്തികയുടെ ആകാംക്ഷ കണ്ടപ്പോൾ അവൾക്ക് വേണ്ടി വിശദീകരിക്കാൻ തയ്യാറായി, ഓരോ വരിയും എന്താണ് അർത്ഥമെന്ന് മനസ്സിലായപ്പോൾ അവന്തിക മരച്ചുവട്ടിലിരുന്ന് കണ്ണടച്ചു, ഉണ്ണി അരികിലായിരുന്ന് എന്തുപറ്റിയെന്ന് ചോദിച്ചു, അവൾ കണ്ണ് തുറന്ന് ഉണ്ണിയെ നോക്കിയിട്ട്…
ഒരു തവണ പോലും എന്നെ ശ്രദ്ധിക്കാത്ത നീ എങ്ങനെ എന്നെക്കുറിച്ച് ഇത്രയും മനോഹരമായി എഴുതി…

ഉണ്ണിയൊന്ന് ചിരിച്ചിട്ട്..
അവൻ ഇഷ്ടംപോലെ തവണ നിന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്… അപ്പോൾ തന്നെ നീ എങ്ങനെയായിരിക്കുമെന്ന് ഊഹിച്ചു..

അവന്തിക അത്ഭുതത്തോടെ..
മനസ്സിലെ മുഖം വെച്ചാണോ എഴുതിയത്..

പിന്നല്ലാതെ… അവൻ ഇതുവരെ നിന്നെ എനിക്ക് കാണിച്ചു തന്നിട്ടില്ലല്ലോ..

ഇപ്പോൾ കണ്ടപ്പോൾ നിന്റെ മനസ്സിലുള്ള മുഖം പോലെ സാമ്യം തോന്നുന്നുണ്ടോ..

ഉണ്ണി കുറച്ച് നേരം അവന്തികയെ നോക്കിയിട്ട് ചിരിച്ചു..
എന്റെ ജീവിതത്തിൽ ആദ്യായിട്ടാ സ്വപ്നം കണ്ടൊരു രൂപം മുന്നിൽ വന്ന് നിൽക്കുന്നെ… സുന്ദരിയാണ് നീ പ്രതീക്ഷിച്ചതിനേക്കാളും… അവൻ ഭാഗ്യവാനാണ്..

അവന്തിക എഴുന്നേറ്റ് ഉണ്ണിയോട്..
ആ ഭാഗ്യം വേണമെന്ന് തോന്നുന്നില്ലേ…

ഹലോ.. നീ പോയേ… കൂട്ടുകാരൻ നോക്കുന്ന പെണ്ണിനെ വളക്കേണ്ട ഗതികേട് തൽക്കാലം എനിക്കില്ല..

അവന്തിക ചിരിച്ചു..
ഞാൻ നോക്കിക്കോട്ടെ..

ഉണ്ണി ഒന്നും മിണ്ടിയില്ല, അവന്തിക അവിടെ മുതൽ ഉണ്ണിയെ ശ്രദ്ധിക്കാൻ തുടങ്ങി, അവളുടെ കണ്ണെടുക്കാതെയുള്ള നോട്ടങ്ങൾ ഉണ്ണിയെ തളർത്തിയെങ്കിലും മനു എന്നെ നോക്കുന്നത് കണ്ടില്ലേ എന്നുള്ള ചോദ്യത്തിന് മുന്നിൽ മിണ്ടാനാവാതെ മൗനമായി, ദിവസങ്ങൾ കഴിയുന്തോറും ഉണ്ണിക്ക് അവളുടെ നോട്ടമില്ലാതെ ഇരിക്കാൻ ആവില്ലെന്ന് തോന്നൽ തുടങ്ങി, ഒരു ദിവസം ക്ലാസ്സിൽ ബഹളം നടക്കുന്നതിനിടയിൽ അവന്തിക ഇറങ്ങി പുറത്തേക്ക് പോയി, അത്‌ ശ്രദ്ധിച്ച ഉണ്ണി പുറകെ നടന്നു, കോളേജിൽ നിന്നിറങ്ങി അവന്തിക ബസ്സ്റ്റോപ്പിലേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് ഉണ്ണി മുന്നിൽ ബൈക്ക് കൊണ്ട് വന്ന് നിർത്തിയത്, ഒന്ന് പേടിച്ചെങ്കിലും അവന്തിക ചിരിച്ചുകൊണ്ട്..
ഇന്നെന്താ തല്ലുണ്ടാക്കാൻ കൂടിയില്ലേ..

ഇന്ന് നീയില്ലല്ലോ കാണാൻ…

ഉം.. എല്ലാ ദിവസവും നിങ്ങള് തന്നെയല്ലേ ആ പാവങ്ങളെ കയറി തല്ലുന്നേ.. ഒരു ചേഞ്ചിനു അവര് തിരിച്ചു തല്ലട്ടെ അപ്പോൾ നിന്ന് കണ്ടോളാം..

ഓഹോ അപ്പോൾ എനിക്ക് തല്ല് കൊള്ളണമെന്നാണോ..

അവന്തിക ഉണ്ണിയുടെ കവിളിൽ തൊട്ടു… എന്ന് ഞാൻ പറഞ്ഞില്ല… നമ്മൾ ഒരാളെ തല്ലാൻ ഉദ്ദേശിക്കുന്നുണ്ടേൽ മിനിമം ആ മനുഷ്യന് തിരിച്ചു പ്രതികരിക്കാനുള്ള ശേഷിയെങ്കിലും ഉണ്ടോന്ന് നോക്കണ്ടേ, നിങ്ങള് എല്ലാരും കൈകരുത്തുള്ളവരും ഓപ്പോസിറ്റ് നിൽക്കുന്നത് എഴുന്നേറ്റ് നിൽക്കാൻ പോലും ജീവനില്ലാത്ത പാവങ്ങളും, അവരുടെ സ്വഭാവം വിട്..നീ ഞാൻ പറഞ്ഞതൊന്ന് വെറുതെ ആലോചിച്ചു നോക്ക്..

ഉണ്ണി കുറച്ച് നേരം ആലോചിച്ചിട്ട്..
നീ പറഞ്ഞത് ശരിയാ..

അതാണ്..
അവന്തിക ചിരിച്ചു..

അവന്തികയോട് ഞാൻ പറഞ്ഞത് അന്ന് എന്നോട് പറഞ്ഞില്ലേ ആ കാര്യത്തിനുള്ള മറുപടിയാ…

അവന്തിക ഉണ്ണിയുടെ കവിളിൽ നിന്ന് കയ്യെടുത്തു, എന്താണ് പറയേണ്ടതെന്ന് അറിയാതെ നിന്നിട്ട് പെട്ടെന്ന് മുന്നോട്ട് നടന്നു, ഉണ്ണി ബൈക്കിൽ നിന്നിറങ്ങി പുറകെ വേഗത്തിൽ നടന്നു..
അവന്തിക പ്ലീസ് എനിക്ക് കൂടെ പറയാനുള്ളത് കേൾക്കണം, തെറ്റുപറ്റി പോയി, ഞാൻ അന്നേ ആലോചിക്കേണ്ടതായിരുന്നു…

അവന്തിക ബസ്റ്റോപ്പിലേക്ക് കയറി നിന്നു, ഉണ്ണി ടെൻഷനിൽ നിൽക്കാണെന്ന് മനസ്സിലായപ്പോൾ..
ഇങ്ങോട്ട് അടുത്തേക്ക് വാ..

ഉണ്ണി അരികിലേക്ക് ചെന്നു, അവന്തിക ചിരിച്ചിട്ട്..
എന്നെ കുറേ പുറകെ നടത്തിച്ചതല്ലേ പറ്റുമെങ്കിൽ എന്നെ ഇമ്പ്രെസ്സ് ചെയ്യിക്ക് കാണട്ടെ..

ഉണ്ണി ബസ്റ്റോപ്പിലെ തൂണിൽ ചാരി..
അപ്പോൾ എന്നോട് ഇഷ്ടമാണോ..

ആണല്ലോ.. പക്ഷെ കൂടെ കൂട്ടണോന്ന് ആലോചിക്കണം.. കാരണം എനിക്ക് ഇങ്ങനെയൊരു തല്ലിപ്പൊളി ചെക്കനെ വേണ്ട, പഠിക്കുന്ന…ജോലി വേണമെന്ന് ആഗ്രഹിക്കുന്ന… കുട്ടികളും കുടുംബവുമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആൺകുട്ടിയെ മതി..

ഉണ്ണി കുറച്ച് നേരം അവന്തികയെ നോക്കിയിട്ട്..
ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നുണ്ടല്ലോ..

അതുപോരല്ലോ… ഉണ്ണി എനിക്ക് പ്രൂവ് ചെയ്ത് കാണിച്ചു താ…അത്‌ കഴിഞ്ഞ് എന്നെ വിളിച്ചാൽ ഞാൻ തല നിവർത്തി നിൽക്കും താലി കെട്ടാൻ വേണ്ടി..

ഉണ്ണി ഒന്നും പറയാതെ ബൈക്കിനരുകിലേക്ക് നടന്നു, അവന്തിക ബസ്സിൽ കയറി സീറ്റിലിരുന്ന് ഉണ്ണിയെയൊന്ന് നോക്കി..
നാളെ കാണാം..

ഉണ്ണി തലയാട്ടി..
നാളെയല്ല എന്നും കാണാം…

അവന്തിക ചിരിച്ചിട്ട് തല താഴ്ത്തി, ഉണ്ണിക്ക്‌ നേരെ തിരിഞ്ഞിട്ട്..
കഴിയുമെങ്കിൽ നാളെ ഒരു എഴുത്ത് എഴുതിയിട്ട് വാ..

ഉണ്ണി അവൾക്ക് നേരെ കൈവീശി, അവളതിനൊരു മറുപടി പറയുന്നതിന് മുന്നേ മനു ഉണ്ണിയെ തള്ളി വീഴ്ത്തിയിരുന്നു, അവന്തിക എന്ത് ചെയ്യണമെന്ന് അറിയാതെ തരിച്ചിരുന്നു, ഉണ്ണി നിന്നിരുന്നിടം മറയുന്നത് വരെ എത്തിനോക്കി, പിറ്റേദിവസം പതിവിലും നേരത്തെ കോളേജിലെത്തിയെങ്കിലും ഉണ്ണിയെ കാണാൻ കഴിഞ്ഞില്ല, പക്ഷെ മനുവും കൂട്ടുകാരും അവളെ വളഞ്ഞു..
നിനക്ക് ഒരാളെ മതിയായില്ലെടി എന്ന ചോദ്യത്തിന് മുന്നിൽ നിന്ന് അവന്തിക വിയർത്തു, മനു അരുകിലേക്ക് വന്നിട്ട്..
നെഞ്ചിൽ കൊണ്ടുനടക്കുന്ന രൂപമാ നിന്റേത്, സ്വന്തമാക്കണമെന്ന് ഒരുപാട് തവണ മോഹിച്ച രൂപം, അവൻ നിന്റെ തൊലിവെളുപ്പും ശരീര സൗന്ദര്യവും കണ്ട് മയങ്ങി കൂടെ വരുന്നതാ, അത്‌ നീ മനസ്സിലാക്കിയാൽ കൊള്ളാം..

അവന്തിക അവിടെ നിന്ന് നടന്ന് ഹോസ്റ്റലിന് മുന്നിലെത്തി, വാർഡൻ ഉണ്ണിയെ താഴേക്ക് വിളിച്ചു, ആരാണെന്നറിയാൻ ഉണ്ണി താഴേക്ക് വന്നു, അവന്തിക ഇരിക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു മുകളിലേക്ക് നടക്കാനൊരുങ്ങി, അവന്തിക പുറകിൽ നിന്ന് വിളിച്ചു..
ഉണ്ണി ഒരു മിനിറ്റ്..

ഉണ്ണി നിന്നു…
നിനക്കും നിന്റെ കൂട്ടുകാരനുമൊക്കെ എന്നെ കണ്ടാൽ എന്താണെന്നാ വിചാരം..
അവന്തികയുടെ തൊണ്ട ഇടറാൻ തുടങ്ങി..
ഞാനെന്താ കാശിനു വേണ്ടി നടക്കുന്ന പെണ്ണോ.. മോഹിപ്പിച്ചിട്ട് ചതിക്കല്ലേടാ…
എല്ലാവർക്കും കാണാൻ കൊള്ളാവുന്നൊരുത്തിയെ കാണുമ്പോൾ തോന്നുന്നൊരു ഇഷ്ടമല്ല നിന്റേതെന്ന് ഞാൻ പ്രതീക്ഷിച്ചു, നിന്റെ കൂട്ടുകാർ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കുന്നില്ല, ഇപ്പോൾ എന്നോട് പറയണം എന്നെ അങ്ങനെ കണ്ടാണോ നീ നോക്കുന്നതെങ്കിൽ എന്റെ കണ്ണിനു മുന്നിൽ കണ്ടുപോവരുത്, അല്ലെങ്കിൽ വാ ഒരു കണ്ടിഷനും വേണ്ട എനിക്ക് നിന്നെ മാത്രം മതി..

ഉണ്ണിയൊന്ന് അവന്തികയെ നോക്കിയിട്ട് മുകളിലേക്ക് പോയി, അവന്തിക കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി, ഉണ്ണി വേഗത്തിൽ തഴോട്ടിറങ്ങി ഓടിവന്ന് അവന്തികയുടെ കൈപിടിച്ച് നിർത്തി കയ്യിലൊരു കത്ത് നൽകി..
ഇതിൽ ഞാൻ എഴുതിയിട്ടുണ്ട്..

ഉണ്ണിയൊന്ന് അവന്തികയെ നോക്കിയിട്ട്..
ഇഷ്ടമാണെന്ന് എങ്ങനെയാ പറയേണ്ടതെന്ന് അറിയില്ല, ഇഷ്ടമാണ് ഒരുപാട്..

അവന്തിക ഉണ്ണിയെ കെട്ടിപിടിച്ചു…
എനിക്കും… നീ സ്നേഹിക്കുന്നതിനേക്കാൾ ഏറെ..

അവന്തിക ഉണ്ണിയെ വിട്ടിട്ട്..
ഞാൻ ഇവിടെ തന്നെ നിൽക്കാ.. നീ റെഡിയായിട്ട് വാ.. ക്ലാസ്സിൽ പോവണം നമ്മളൊരുമിച്ച്..

ഉണ്ണി റൂമിലേക്ക് തിരിച്ചു നടന്നു, ക്ലാസ്സിൽ എല്ലാവരും ഇരിക്കുന്നതിനിടയിലേക്ക് അവന്തിക ഉണ്ണിയെ കയറ്റിവിട്ടു, പ്രൊഫസ്സറിന്റെ അനുമതിയോടെ അകത്തേക്ക് പ്രവേശിക്കുമ്പോഴും എല്ലാവരും ശ്രദ്ധിച്ചത് പുറത്ത് നിന്നിരുന്ന അവന്തികയെ ആയിരുന്നു, പിന്നീട് ഓരോ ദിവസവും രണ്ടുപേരുടെയും കൂടിച്ചേരലുകളെ രശ്മി അടക്കം എല്ലാവരും അത്ഭുതത്തോടെ നോക്കി കണ്ടു, കാരണം ഏത് നേരവും ബുക്കെടുത്ത് നടക്കുന്ന ഉണ്ണിയെ കളിയാക്കാൻ തുടങ്ങിയിരുന്നു, ചോദിച്ചവരോടൊക്കെ ഇവിടെ നിന്നിറങ്ങിയാലുടനെ ജോലി അതാണെന്റെ ലക്ഷ്യം എന്ന് ഉണ്ണി തിരിച്ചടിച്ചു, അനിയന്റെ പെരുമാറ്റം രതീഷിനും സന്തോഷം തരുന്നതായിരുന്നു, കമ്പനിക്ക് ആളായെന്ന് പറഞ്ഞ് ഉണ്ണിയെ ചോടിപ്പിക്കാൻ തുടങ്ങി, അന്നൊരു ദിവസം വൈകുന്നേരം കോളേജ് വിട്ട് അവന്തിക ബാത്‌റൂമിലേക്ക് നടക്കുമ്പോഴാണ് മതിലിനരുകിൽ നിന്നൊരു ശബ്ദം കേട്ടത്, അവളത് ഒളിഞ്ഞു നിന്ന് ശ്രദ്ധിച്ചു, പെട്ടെന്ന് അവിടെ നിന്ന് ഓടി ഉണ്ണിക്കരുകിലേക്കെത്തി, താൻ കണ്ട കാര്യങ്ങളൊക്കെ ഉണ്ണിയോട് വിശദീകരിച്ചു, ഉണ്ണി അവളെ സമാധാനിപ്പിച്ചിട്ട് ഞാൻ നോക്കിക്കോളാം നീ ഇടപെടണ്ടാന്ന് ഓർമ്മിപ്പിച്ച് പിരിഞ്ഞു, പിറ്റേന്ന് കിരണിനും ശരണിനും സസ്പെൻഷൻ കിട്ടുന്നത് വരെ കോളേജിൽ ആരും ആ സംഭവം അറിഞ്ഞില്ല, കഞ്ചാവ് കേസിൽ അകത്തു പോവുമ്പോഴും കിരണും ശരണും കുലുങ്ങിയില്ല, പിന്നീടങ്ങോട്ട് ഉണ്ണിക്ക് പറയാൻ തക്ക എതിരാളികളൊന്നും കോളേജിൽ ഉണ്ടായില്ല, രതീഷും രശ്മിയും പഠനം പൂർത്തിയായി പോയപ്പോഴും ആ വേർപാട് ഉണ്ണിയെ വേദനിപ്പിച്ചില്ല, കാരണം അവന്തിക എപ്പോഴും കൂടെ ഉണ്ടായിരുന്നു, സന്തോഷം അധികനാൾ നീണ്ടു നിന്നില്ല, അവന്തിക രണ്ട് ദിവസം അവധിയായിരുന്നു, തിരിച്ചു വന്നതിനു ശേഷം ഉണ്ണിയോട് മിണ്ടുന്നത് ഒഴിവാക്കാൻ തുടങ്ങി, ആദ്യമൊന്നും ഉണ്ണിയത് കാര്യക്കിയില്ലേലും തുടർച്ചയായുള്ള അവഗണന ഉണ്ണിയെ ഒരുപാട് തളർത്തി, ഫൈനൽ എക്സാം കഴിഞ്ഞ് പുറത്തിറങ്ങിയ ദിവസം ഉണ്ണി അവന്തികയെ തടുത്തു നിർത്തി..
എനിക്കറിയണം എന്നെ ഒഴിവാക്കി പോവുന്നത് എന്തിനാണെന്ന്..

അവന്തിക ഉണ്ണിയെയൊന്ന് നോക്കിയിട്ട്..
മനസ്സിലായില്ലേ ഇഷ്ടമല്ലാത്തതുകൊണ്ട്..

അത്‌ എന്തുകൊണ്ടാണെന്നാ ചോദിക്കുന്നേ, ഞാൻ എന്തേലും തെറ്റ് ചെയ്തോ..

അവന്തിക ഉണ്ണിയെ മറികടക്കാൻ ശ്രമിച്ചു, ഉണ്ണി വീണ്ടും തടഞ്ഞുകൊണ്ട്..
എന്നെ വിട്ടിട്ട് പോവരുത് അവന്തിക..
മറുപടിയെങ്കിലും താ പ്ലീസ്..

അവന്തിക ഉണ്ണിയുടെ കൈവിടുവിച്ചു..
നിന്നോട് തർക്കിക്കാൻ എനിക്ക് സമയമില്ല, എനിക്ക് നിന്നെ ഇഷ്ടമല്ല നിന്റെ കൂടെ..
ഒന്ന് വിക്കിയിട്ട്…
ജീവിക്കണമെന്ന് ആഗ്രഹവുമില്ല..

മഴപെയ്യാൻ തുടങ്ങി..ഉണ്ണി അവന്തികയുടെ കാലിലേക്ക് വീണു.
എന്നെ കൊല്ലായിരുന്നില്ലേ..

അവന്തിക ഒന്നും മിണ്ടിയില്ല, ഉണ്ണി തലതാഴ്ത്തികൊണ്ട് തന്നെ..
ജീവിക്കാനല്ലേ വിളിച്ചത്.. ഇപ്പോഴും വേണേൽ നീ എന്ത് കണ്ടീഷൻ പറഞ്ഞാലും അനുസരിച്ചു നിന്റെ കൂടെ നിൽക്കാം..

അവന്തിക ഉണ്ണിയെ മാറ്റികൊണ്ട് മുന്നോട്ടോടി.. ഉണ്ണി പുറകിൽ നിന്ന് വിളിച്ചലറി..
അവന്തിക പ്ലീസ്..

ഉണ്ണിയുടെ വാക്കുകൾക്ക് കാതോർക്കാതെ അവന്തിക കണ്ണിന് മുന്നിൽ നിന്ന് മാഞ്ഞുപോയി, കുറേ നാൾ ഉണ്ണി ഭ്രാന്തനെ പോലെ നടന്നെങ്കിലും സെൽഫ് മോട്ടിവേറ്റ് ആയി ജോലിക്ക് പോവാൻ തുടങ്ങി, ദിവസങ്ങൾ ഓരോന്ന് കടന്നുപോവുന്തോറും ഉണ്ണി ജീവിതത്തിലേക്ക് തിരിച്ചു വന്നു, ഒരുദിവസം യാത്രമദ്ധ്യേ ബൈക്ക് കേടായപ്പോൾ ഉണ്ണി ബസ്സിൽ കയറാൻ വേണ്ടിയൊരു ബസ്സ്റ്റോപ്പിലേക്ക് നിന്നു, ഉണ്ണിയെ തട്ടിക്കൊണ്ടൊരു പെൺകുട്ടി അങ്ങോട്ട് കയറി, അവൾ തിരിഞ്ഞു നിന്ന് ചിരിച്ചു കൊണ്ട്..
സോറി.. പെട്ടെന്ന് കണ്ടില്ല..

ഉണ്ണി കുറേ നേരം അവളെ നോക്കി നിന്നു, അവന്തികയുടെ മുഖം അങ്ങനെ പകർത്തിയതുപോലെ തോന്നി അവന്, പുറകിൽ വന്നൊരു ബസ്സിൽ നിന്ന് ഗായത്രി പുറത്തേക്കിറങ്ങി..
സോറി പ്രിയകുട്ടി വീട്ടിലൊരു തിരക്ക് അതുകൊണ്ട് വൈകിയതാ..

സാരമില്ല ചേച്ചി.. എനിക്ക് കുഴപ്പമൊന്നുമില്ല, പറ്റുമെങ്കിൽ എന്നെ സോപ്പിട്ടതുപോലെ ആ ഡോക്ടറെ കൂടി സോപ്പിട്ടേക്ക്..

അയ്യോ..
ഗായത്രി വേഗത്തിൽ ഹോസ്പിറ്റലിലേക്ക് നടന്നു, പ്രിയ പിന്നാലെ..
നിൽക്ക് ചേച്ചി ഞാനുമുണ്ട്..

പ്രിയ ഉണ്ണിയുടെ അരികിലെത്തിയപ്പോൾ..
സാർ ചെറിയൊരു ഗ്യാപ് തന്നിരുന്നേൽ ഈ പാവത്തിന് അങ്ങോട്ട് പോവായിരുന്നു..

ഉണ്ണി സൈഡ് മാറിയിട്ട് പ്രിയയെ നോക്കി, അവളൊന്ന് ചിരിച്ചിട്ട്..
താങ്ക്സ്..

ഗായത്രിയുടെ അരികിലെത്തിയപ്പോൾ..
അതാരാ പ്രിയേ..

ആ ആർക്കറിയാം.. കണ്ടിട്ട് കിടുവാണ്..

എന്നാൽ കെട്ടുന്നോ ചോദിക്ക്..
ഗായത്രി കളിയാക്കി..

ചോദിക്കട്ടെ..

നീ വന്നേ..
ഗായത്രി പ്രിയയുടെ കൈപിടിച്ച് വലിച്ചു, അപ്പുറത്തെ സൈഡിലെത്തിയപ്പോൾ പ്രിയ വെറുതെയൊന്ന് തിരിഞ്ഞു നോക്കി, ഉണ്ണി തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മുഖം തിരിച്ചിട്ട്..
ഇത് എന്നെയും കൊണ്ടേ പോവത്തുള്ളൂ തോന്നണു ചേച്ചി..

അത്‌ നിനക്കുള്ളതാണേൽ കിട്ടും..

പറഞ്ഞപോലെ തന്നെ ഉണ്ണി പ്രിയയെ സ്വന്തമാക്കി, രതീഷിന് ഗായത്രിയെ വിവാഹം ചെയ്ത് കൊടുത്തെങ്കിലും പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായതുമൂലം ഡിവോഴ്സ് ചെയ്യേണ്ടി വന്നു, പിന്നീട് ഉണ്ണി തന്നെ അവളെ വേറെയൊരു വിവാഹം കഴിപ്പിച്ചു,സന്തോഷമായി ജീവിക്കുന്നതിനിടയിലാണ് രതീഷ് രശ്മിയെ വിവാഹം കഴിപ്പിച്ചു തരാൻ നിർബന്ധിച്ചത്, ആലോചിക്കാൻ ചെന്ന ഉണ്ണിക്ക് മുന്നിൽ അവളൊരുപാട് കണ്ടീഷനുകൾ നിരത്തി, എല്ലാം സമ്മതിച്ച് വിവാഹം നടന്നു, ഇടയിൽ പഴയതൊക്കെ ഓർമ്മിപ്പിച്ചുകൊണ്ട് കിരണും ശരണും മനുവും വന്നു, അതിലേറെ അവന്തിക ഉണ്ണിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു, വീണ്ടും അവളോട് അടുക്കാൻ ഉണ്ണിക്ക് വല്ലാത്ത താല്പര്യം തോന്നി, ഒരു ദിവസം അവളെ കാണാൻ ചെന്നപ്പോഴാണ് മനുവുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നത്, അന്നത്തെ ദിവസം തന്നെ രശ്മി ഉണ്ണിയോട് 10 ലക്ഷം രൂപ കടവും ചോദിക്കുന്നു, ആ കാര്യത്തെ കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് അവന്തികയുടെ വീട്ടിൽ നിന്ന് ഫോൺ വരുന്നത്, അവിടെ ചെന്ന ഉണ്ണി അറിയുന്നത് അവന്തികയുടെ ചികിത്സയുടെ പേരിൽ മനുവിന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ കാര്യങ്ങളാണ്, അമ്മ ഉണ്ണിക്ക് മുന്നിൽ മകളെ രക്ഷിക്കാൻ ആവശ്യപെടുമ്പോൾ ഉണ്ണി രണ്ടാമതൊന്ന് ആലോചിക്കാതെ അവന്തികക്ക് വേണ്ടി സമ്മതിക്കുന്നു, പിന്നീട് അവളെയും കൂട്ടി മനുവിനരുകിൽ പോയി വഴക്കുണ്ടാക്കി അവന്തികയുടെ കൈകൊണ്ട് മനുവിന്റെ കരണത്തൊരു അടി കൊടുപ്പിക്കുമ്പോൾ ഉണ്ണി ജീവിതത്തിൽ ജയിച്ചു കയറാൻ തുടങ്ങിയിരുന്നു,കിരണിനെയും ശരണിനെയും വീണ്ടും പോലീസിനെ കൊണ്ട് പിടിപ്പിക്കുമ്പോൾ രശ്മിയുടെ 10 ലക്ഷത്തിന്റെ കള്ളകണക്കും പുറത്തായിരുന്നു,തിരിച്ചു അവന്തികയുടെ കൈപിടിച്ച് ഉണ്ണി കയറി ചെല്ലുന്നത് പുതിയ വീട്ടിലേക്കാണ്, ഗായത്രിയൊന്ന് ഞെട്ടിയെങ്കിലും അവളെ ക്ഷണിച്ച് അകത്തേക്ക് കയറ്റി, പക്ഷെ പ്രിയ ഉണ്ണിയെയൊന്ന് നോക്കിയതുപോലുമില്ല, അവൾ ഗായത്രിയുടെ കൂടെ അവന്തികക്ക് വേണ്ടി ഓരോന്ന് ചെയ്തുകൊടുക്കുമ്പോഴും ഉണ്ണിയെ പൂർണമായി തഴഞ്ഞു, അതുവരെ ചിരിച്ചു കൊണ്ടിരുന്നൊരു മുഖം പെട്ടെന്ന് മങ്ങിയപ്പോൾ ഉണ്ണിയുടെ നെഞ്ച് പൊട്ടാൻ തുടങ്ങി, ഓരോ തവണ ഉണ്ണിക്ക് മുന്നിൽ പ്രിയയുടെ വാതിൽ അടയുമ്പോഴും ഉള്ളു നീറികൊണ്ടിരുന്നു, അതിന് തൊട്ട് പിന്നാലെ പ്രിയയുടെ അച്ഛമ്മ മരിക്കുകയും ചെയ്തു,ഗായത്രി ഉണ്ണിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉണ്ണിയുടെ മനസ്സ് തണുത്തില്ല..
എടാ നീ ടെൻഷനാവല്ലേ അവളുടെ സ്വഭാവം നിനക്കറിയുന്നതല്ലേ..

ഉണ്ണി കരയാൻ തുടങ്ങി..
ഒരു ചീത്തയെങ്കിലും പറഞ്ഞിരുന്നേൽ…. അവളെന്നെ മിണ്ടാതിരുന്ന് കൊല്ലാണ് എടത്തിയമ്മ..

ഗായത്രി ഉണ്ണിയെ ചേർത്ത് പിടിച്ചു..
ഏടത്തിയമ്മടെ കുട്ടി കരയല്ലേ എല്ലാം ശരിയാവും..

അവളില്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് എങ്ങനെ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കും..

ഗായത്രി ഉണ്ണിയെ ഇറുക്കി..
ഞാൻ പ്രാർത്ഥിക്കാം എല്ലാം പെട്ടെന്ന് നല്ലതുപോലെ നടക്കാൻ…

അടുത്തയാഴ്ച്ച അവന്തികയുടെ ഓപ്പറേഷനാണ്, ഉണ്ണി കയ്യിലുണ്ടായിരുന്നത് എല്ലാം വിറ്റ് കാശ് സ്വരൂപിച്ചു, ഓപ്പറേഷനോട് അടുക്കുന്ന ഓരോ ദിവസവും അവന്തിക തളർന്നു കൊണ്ടിരുന്നു, ഉണ്ണി കൂടെ ഇരിക്കാനും അവളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഓരോന്ന് ചെയ്ത് കൊടുക്കാനും തുടങ്ങി, ഓപ്പറേഷൻ ദിവസം രാവിലെ അവന്തികയുടെ അമ്മയും അനിയനും ഗായത്രിയുമൊക്കെ തീയേറ്ററിന് മുന്നിൽ പ്രാർത്ഥനയോടെ ഇരുന്നു, അവന്തിക അവസാനമായി ഉണ്ണിയെ അരികിൽ വിളിച്ചു..
ഒരു കാര്യം ചോദിച്ചാൽ സാധിച്ചു തരോ..

എന്താ നീ ഇങ്ങനെയൊക്കെ പറയുന്നേ, നിനക്ക് വേണ്ടിയല്ലേ ഇത്രയൊക്കെ ചെയ്തേ..

അവന്തികയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..
എന്നെയൊന്ന് കെട്ടിപിടിക്കാവോ..

ഉണ്ണി അവളെ ചേർത്ത് പിടിച്ചു..
മതിയോ..

അവന്തികയുടെ ദേഹത്തെ ചൂട് കുറഞ്ഞു വരുന്നതായി ഉണ്ണിക്ക് തോന്നി, ദേഹത്ത് നിന്ന് ഉണ്ണി കയ്യെടുത്തു അവളുടെ മുഖത്തേക്ക് നോക്കി, അവസാനമായി തനിക്ക് സമ്മാനിച്ച പുഞ്ചിരി മാത്രം അവശേഷിക്കുന്നു, ഉണ്ണി മുട്ടുകുത്തി അവളുടെ പാദത്തിന് കീഴിലായിരുന്നു, നനുത്ത പാദങ്ങളിൽ ചുംബിച്ചു, നെറ്റിയിലൊരു സിന്ദൂരം ഞാൻ മോഹിക്കുന്നുണ്ട് നിന്റെ കൈകൊണ്ടെന്ന് പറഞ്ഞ പെണ്ണാണല്ലോ ജീവനില്ലാതെ കിടക്കുന്നതെന്ന് ഓർത്തപ്പോൾ ഉണ്ണി അലറി കരയാൻ തുടങ്ങി, പ്രിയ വന്ന് ഉണ്ണിയുടെ തോളിൽ തൊട്ടു, അവളുടെ കാൽക്കലേക്ക് വീണ് ഉണ്ണി പൊട്ടികരഞ്ഞു, പ്രിയ ഉണ്ണിയെ താങ്ങിയെടുത്ത് കെട്ടിപിടിച്ചു, അവന്തികയുടെ ചിതയ്ക്ക് ഉണ്ണിയാണ് തീ കൊളുത്തിയത്, ആളിപടർന്ന തീ നാളങ്ങളെ ഒന്ന് നോക്കിയിട്ട് ഉണ്ണി അവന്തികയുടെ മുറിയിൽ ഇരുന്നു, കലണ്ടറിനിടയിലെ തന്റെ പാസ്പോർട്ട്‌ സൈസ് ഫോട്ടോ കണ്ടപ്പോൾ ഉണ്ണിയുടെ ജീവൻ പോവുന്നത് പോലെ തോന്നി, അമ്മ അവന്റെ കയ്യിലെക്കൊരു ഡയറിയും ഒരു താലിയും കൊടുത്തു,അന്ന് അമ്പലത്തിൽ വെച്ച് കെട്ടിയ സ്വർണമാല മരിക്കുന്ന തൊട്ട് നിമിഷം വരെയും അവളുടെ കഴുത്തിലുണ്ടായിരുന്നത് ഓർത്തപ്പോൾ ഉണ്ണിയുടെ നെഞ്ച് പിടക്കാൻ തുടങ്ങി,ഡയറി തുറന്ന് ഓരോ പേജ് മറക്കുമ്പോഴും ഉണ്ണിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അതിലെ ഓരോ വരിയും താനാണെന്ന്..

” എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണ് അവനോട് ചെയ്തത്, ഒരു വാക്ക് അവനോട് പറയായിരുന്നു ഞാനൊരു അസുഖക്കാരിയാണെന്ന്, എന്റെ പൊട്ടബുദ്ധിയിൽ പറ്റിയ ആ അബദ്ധത്തിൽ നഷ്ടപെട്ടത് എന്റെ ഉണ്ണിയേയാണല്ലോന്ന് ഓർക്കുമ്പോൾ ഞാനെന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു ”

” ഉണ്ണി നീയിത് വായിക്കുന്ന നിമിഷം ഞാൻ ചിലപ്പോൾ ജീവനോടെ ഉണ്ടാവില്ല, എന്റെ അനിയന് വേണ്ടിയാ ഇത്രയും കാലം കിട്ടുന്ന ജോലിയൊക്കെ നോക്കി കാശുണ്ടാക്കിയത്, നിന്നോട് എന്നെ പ്രേമിച്ച കുറ്റത്തിന് ഞാൻ ചോദിക്കുന്ന അവസാനത്തെ ആവശ്യവും അതാണ്, അവനെയൊന്ന് പഠിപ്പിക്ക് ”

ഉണ്ണി കണ്ണുനീർ തുടച്ചു പുറത്തേക്കിറങ്ങി, പ്രിയയുടെ കയ്യിലുണ്ടായിരുന്ന കാശ് അമ്മയ്ക്ക് നേരെ നീട്ടി, അമ്മ മടിച്ചെങ്കിലും ഉണ്ണിയത് കയ്യിൽ വെച്ചുകൊടുത്തു, വീട്ടിലെ മുറിയിൽ കണ്ണടച്ച് പ്രിയയെയും ചേർന്ന് കിടക്കുമ്പോൾ ഉണ്ണിയുടെ കർട്ടനടിയിലെ ഫോട്ടോ ചുമരിന് മുകളിൽ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ടായിരുന്നു…
———++——-++——-+++—–+++——-++

കുറേ ആളുകൾ ചോദിച്ചു എന്താണ് എല്ലാവരും എഴുതുന്ന പേര് തന്നെ വീണ്ടും വീണ്ടും എഴുതുന്നതെന്ന്, അവരത് എന്തുകൊണ്ടാണ് എഴുതുന്നതെന്നറിയില്ല ഞാൻ എഴുതുന്നത് നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം ഉണ്ണി എന്നത് എന്റെ വീട്ടിൽ വിളിക്കുന്ന പേരാണ്, ഞാൻ പറയുന്ന പോലെയാണ് ഡയലോഗ് എല്ലം എഴുതുന്നത്, അപ്പോൾ കഴിഞ്ഞു എന്റെ കഥ…

ഇത് 100 പാർട്ടുള്ള ഒരു സ്റ്റോറിയായിരുന്നു, കുറേ ഉറക്കം കളഞ്ഞെഴുതി, എന്റെ നിർഭാഗ്യത്തിന് അത്‌ നഷ്ടപ്പെട്ടു, മനസ്സ് എന്ന് ടൈറ്റിൽ ഇട്ടിരുന്ന കഥയാണ്, ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന എന്റെ കഥ, അത്‌ അവസാനിച്ചു എന്നെഴുതുമ്പോൾ മനസ്സിലെ വെളിച്ചം മുഴുവൻ നഷ്ടപ്പെട്ട് ഇരുട്ടിലേക്ക് കൂപ്പുക്കുത്തിയിരിക്കുന്നു..
ഇനിയൊരു വരവ് ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറയാനാണെനിക്കിഷ്ടം..
സപ്പോർട്ട് ചെയ്തതിനു വളരെ നന്ദി..

( അവസാനിച്ചു )

2 COMMENTS

  1. Priyam its very different story . Adyathe part super aayirunu. Evde edayk unni entha engne enoru chintha vannirunnu. Itra pettenu avasanikendayrunu. Ellayidathum live in painkili yum oke anallo. Serikum iniyum ezhuthanam ennanu ente abhiprayam. Best wishes

  2. Njn orupad ishtapett vayicha oru story aanu priyam, ithrem pettann avasanikkandayirunu… Ennum ithil vann nokkum next part vannonn , pine vimarsikkunnavarkk ariyillalo ezhuthunnavante kashtapad, thaan valare nannayi story allel oru life ezhuthi kaanichittund. Oru life story ezhhuthumbol athil sahithyathhekkaal kooduthal jeevitham aayyirikkum. Iniyum ezhuthanam . Enne poleyullavar iniyum storys aagrahikkunnund

LEAVE A REPLY

Please enter your comment!
Please enter your name here