Home Latest ഈ അവസാന ഘട്ടത്തിലെങ്കിലും  നിങ്ങൾക്കു കണ്ണുനീരിനുപരി  കോടതിയെ എന്തെകിലും ബോധിപ്പിക്കാനുണ്ടോ??

ഈ അവസാന ഘട്ടത്തിലെങ്കിലും  നിങ്ങൾക്കു കണ്ണുനീരിനുപരി  കോടതിയെ എന്തെകിലും ബോധിപ്പിക്കാനുണ്ടോ??

0

മോചനം..

രചന : S Surjith

“ബഹുമാനപെട്ട ഈ കോടതി മുൻപാകെ … ബോധിപ്പിക്കാനുള്ളത് എന്റെ കക്ഷിയെ, പ്രതി ഉറക്ക ഗുളിയ മദ്യത്തിൽ കലർത്തി നൽകിയ ശേഷം ബോധപൂർവം നടത്തിയ കുറ്റ കൃത്യം.. വിദ്യാസമ്പന്നയും സർക്കാർ ഉദ്യോഹസ്ഥയുമായ പ്രതിക്ക്   ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം കിട്ടുന്നതിൽ പരമോന്നത ശിക്ഷ നൽകണമെന്ന് ഈ കോടതിയോട് ഞാൻ  താഴ്മയായി അപേഷിക്കുന്നു… ഇതിരത്തിലുള്ള പ്രവണത ഇനി ഈ സമൂഹത്തിലാരും  ആവർത്തിക്കാതിരിക്കട്ടെ.. ”

വകീലിന്റെ അന്തിമ വാധം കേട്ട ജഡ്ജി പ്രതികൂട്ടിൽ നിൽക്കുന്ന പെൺകുട്ടിയോട് ചോദിച്ചു ????

” നിങ്ങൾ സ്വന്തം ഭർത്താവിനെ  ഇത്രക്കും മൃഗയമായി പീഡിപ്പിച്ചതിൽ ഇവിടെ കിട്ടിയ എല്ലാ തെളുവുകളുടെയും അടിസ്ഥാനത്തിൽ ഈ കോടതിക്ക് നിങ്ങൾ അർഹിക്കുന്ന പരമോന്നത  ശിക്ഷ നൽകുവാൻ സാദിക്കും,നിങ്ങൾ ചെയ്ത കുറ്റ കൃത്യത്തെ കുറിച്ച് വാധിഭാഗം വകീൽ ചോദിച്ച ചോദ്യങ്ങൾക്ക് നിങ്ങൾ മൗനമായി നിന്ന് കണ്ണുനീർ ഒഴിക്കിയത് കൊണ്ട്  യാതൊരു കാരുണ്യവും കിട്ടുമെന്ന് കരുതരുത്. നിങ്ങൾ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയാണ്. ഈ അവസാന ഘട്ടത്തിലെങ്കിലും  നിങ്ങൾക്കു കണ്ണുനീരിനുപരി  കോടതിയെ എന്തെകിലും ബോധിപ്പിക്കാനുണ്ടോ????? ”

അല്പം നിമിഷങ്ങൾ കൂടി മൗനമയി നിന്ന ശേഷം  ആ പെൺകുട്ടി കോടതിയോട് പറഞ്ഞു…

” എനിക്ക് ബോധിപ്പിക്കാനുണ്ട് പക്ഷെ അത് അങ്ങയോട് മാത്രമായി പറയാനുള്ളതാണ് ”

” ഒബ്ജെക്ഷൻ…… ” വാധി  ഭാഗം വകീലിന്റെ ഒബ്ജെക്ഷന് നിയപരമായ വിശദീകരണം നൽകിയ ശേഷം  ആ കോടതി ആ പെൺകുട്ടിയുടെ ആവശ്യം അംഗീകരിച്ചു..
ഇത് സന്ധ്യ കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ജൂൺ മാസത്തിൽലായിരുന്നു അവളുടെ വിവാഹം, ആ കാലഘട്ടത്തിൽ അവൾക്ക്  സർക്കാർ സ്കൂളിൽ  താൽകാലിക തസ്തികയിൽ അധ്യാപികയായി ജോലിയുണ്ടായിരുന്നു. വിവാഹ പുതുമോടിയിൽ സർക്കാർ ഉദ്യോഹസ്തയെ ഭാര്യയായി കിട്ടിയതിൽ കുറച്ചു പൊങ്ങച്ചവും അഹങ്കാരവും ഉണ്ടായിരുന്ന അവളുടെ ഭർത്താവിൽ……എന്തോ ചില സാങ്കേതിക കാരണങ്ങളാൽ അവൾക്കു ആ ജോലി നഷ്ടപ്പെട്ടപ്പോൾ അയാളിൽ അത് ലെവലേശം ഇല്ലാതായി. സന്ധ്യമോളെയെന്നു വിളിച്ചിരുന്ന അയാൾ ആ വിളിയിൽ ചെറിയൊരു മാറ്റം വരുത്തി, സന്ധ്യമോൾക്ക്‌ പകരം പൂ, കാ, കു… എന്നീ അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന വാക്കുകൾ മോൾക്കൊപ്പം ചേർത്ത് വിളിച്ചു തുടങ്ങി

അന്നുമുതൽ അവൾ തന്റെ ഭർത്താവ്  വിനോദിന്റെ മറ്റൊരു മുഖം കണ്ടുതുടങ്ങി. എന്തിന് കൂടുതൽ അവന്റെ കുഞ്ഞിനെ അവളുടെ ഉദരത്തിൽ ചുമക്കുന്നുവെന്ന് അറിഞ്ഞിട്ടുകൂടിയും   ഭക്ഷണത്തിന് പോലും കണക്കു പറയുന്ന മനുഷ്യ രൂപമുള്ള ഒരു മൃഗമായിമാറി അയാൾ.

പിന്നെ ജനിച്ചത് പെൺകുഞ്ഞ് ആയതിനാൽ അതിനും അവളിൽ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തിയ അയാളും അയാളുടെ വീട്ടുകാരും ബന്ധുക്കളും.
വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ അല്ലായിരുന്നു അവൾ ജനിച്ചതും വളർന്നതും.  സന്ധ്യ അനുഭവിച്ചിരുന്നതിനു   സമാനമായ ഒരു ജീവിതമായിരുന്നു അവളുടെ അമ്മയുടേതും. സന്ധ്യയുടെ അഞ്ചാം വയസിൽ അമ്മയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം പോയ അച്ഛൻ. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറെ കുത്തുവാക്കുകളും കഴുക കണ്ണുകൾക്കുമിടയിൽ ആ അമ്മ മകളെ വളർത്തി പഠിപ്പിച്ചു. നല്ലവൻ എന്ന് കരുതി വിനോദിന് കെട്ടിച്ചും കൊടുത്തു…. പക്ഷെ അവിടെയും ആ അമ്മക്ക് പിഴച്ചു,,ഇനിയും  ആമ്മയെ വിഷമിപ്പിക്കേണ്ടയെന്ന് കരുതി തന്റെ കഷ്ടപാടുകളോ യഥനകളോ അറിയിക്കാതെ അവൾ അവനൊപ്പം ജീവിച്ചു വരുകയായിരുന്നു.
ഇതിനിടയിൽ സന്ധ്യയുടെയൊ ജനിച്ച കുഞ്ഞിന്റെയോ ഭാഗ്യവശാൽ സ്ഥിരമായി ഒരു സർക്കാർ  ജോലിയും കിട്ടി. ജോലിയിൽ പ്രവേശിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അന്നുവരെ ഉണ്ടായിരുന്ന കുറ്റപ്പെടുത്തിലിന്റെ കൂട്ടത്തിൽ  ഒരു പുതിയ കാരണവും അവളിൽ അവൻ കണ്ടെത്തി തുടങ്ങി, അത് മറ്റൊന്നും മല്ലായിരുന്നു നമ്മുടെ നാട്ടിൽ ഒട്ടു മിക്കവാറും ഭാര്യ ഭർത്താക്കന്മാരിൽ കാണുന്ന രോഗം ‘ സംശയം ‘ അതേ വിനോദിനും ആ രോഗം പിടിപെട്ടു, മാത്രവുമല്ല മറ്റുള്ളവരുടെ മുന്നിൽ അവളെ അപമാനിക്കുന്നത് വിനോദിന്റെ ഒരു വിനോദമായി , അവൾക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകളെ വരെ അയാൾ  പലരീതിയിൽ ശല്യം ചെയ്തു തുടങ്ങി.എന്തിനധികം കിടപ്പാറ രഹസ്യങ്ങൾ വരെ സുഹൃത്തുക്കൾക്കു മുന്നിൽ വിളമ്പി അതിൽ ആനന്ദം കാണുന്ന ഒരു നരമ്പ് രോഗി…

എല്ലാം സഹിച്ചു അയാൾക്കൊപ്പം ജീവിക്കുന്നതിനിടയിൽ ഒരിക്കലും ഒരു പെൺകുട്ടിയുടെ പിതാവിൽ വിന്നും പാടില്ലാത്ത രീതിയിലുള്ള സമീപനം തന്റെ മോൾക്കൊപ്പം സ്കൂളിൽ പഠിക്കുന്ന കുട്ടിയോട് അയാൾ ചെയ്യുന്നതു സന്ധ്യ കാണുവാൻ ഇടയായി. അതേ കുറച്ചു ചോദിച്ചു പ്രശ്നങ്ങൾ ഉണ്ടായ രാത്രി ഇരുട്ടി വെളുത്തപ്പോൾ എന്തെക്കൊയോ തീരുമാനിച്ചു ഉറപ്പിച്ചായിരുന്നു അവൾ  എഴുന്നേറ്റത്. പിറ്റേ ദിവസം വിനോദ് പതിവുപോലെ ഉറങ്ങാൻ കിടന്നതാ പക്ഷെ  അയാൾ ഉണരുന്നത്  മെഡിക്കൽ കോളേജിന്റെ സീലിംഗ് ഫാനും കണ്ടുകൊണ്ടാണ് ..ഏതാണ് സംഭവിച്ചെത്തെന്നു അയാൾക്ക്‌ ഓർമയില്ല  സ്വപ്നത്തിൽ ആരോ തന്നെ തല്ലിയ ഒരോർമ്മ അല്ലാതെ ഏതാണ് സംഭവിച്ചെത്തെന്നു അയാൾക്ക്‌  അറിയില്ല  പക്ഷെ അയാൾക്ക്‌ ഒന്നുറപ്പായിരുന്നു  ഇനി ജീവിതത്തിൽ ഒന്ന്  മുള്ളവൻ  പോലും ഒരാളുടെ സഹായമില്ലാതെ പറ്റില്ലയെന്ന്.
അത് ചെയ്യതതു സന്ധ്യ ആയിരിക്കും എന്ന് ഉറപ്പിച്ചു കൊണ്ട്  ബന്ധുക്കളും അയാളുടെ സുഹൃത്തുക്കളും അവളെ അജീവനാന്തം കുടുക്കുവാനായി  പ്രകൽഭയായ വക്കിലിനെയും ഏർപ്പെടുത്തി.. അല്ലേലും എത്ര വലിയ ദുഷ്ടനായാലും കിടപ്പിലാക്കുബോൾ അല്ലെങ്കിൽ മരിച്ചുപോയാൽ നമ്മുടെ നാട്ടുകാർക്കും ബന്ധുക്കക്കും ഉണ്ടാകുന്ന ഒരു സഹതാപം… അങ്ങനെ ആ കേസിന്റെ  അന്തിമ വിചാരണയാണ് ഈ കോടതിയിൽ ഇപ്പോൾ  അരങ്ങേരുന്നേ ……

അവളുടെ ആവശ്യം പ്രകാരം ഇപ്പോൾ ഈ കോടതി മുറിയിൽ ജഡ്‌ജ്‌യും അമീനും പിന്നെ നമ്മുടെ പ്രതി സന്ധ്യയും മാത്രമായി.. ജഡ്ജ് ചോദിച്ചു????
” നിങ്ങൾക്ക് എന്താണ് കോടതിയെ ബോധിപ്പിക്കാനുള്ളത് ”

” അങ്ങുന്നേ ഈ കോടതിയിൽ എനിക്ക് എതിരെ വക്കീൽ നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ  ഈ കോടതിയുടെ കണ്ണിൽ ഞാൻ നിയപ്രകാരം തെറ്റുകാരിയാണ്.പക്ഷെ ഒരു വാധിയും  പ്രതിക്കുമിടയിലെ അന്തരങ്ങൾക്കപ്പുറം,ഒരു ഭാര്യ ഭർത്ഥബന്ധത്തിൽ അയാൾ എന്റെ കുഞ്ഞിന്റെ അച്ഛനും ഞാൻ അയാൾ താലി കെട്ടിയ ഭാര്യയും. പക്ഷെ ‘അച്ഛൻ ‘എന്ന   ആ വാക്കിന്റെ മഹത്വം അയാൾ കളങ്കപെടുത്തുമായിരുന്നു  അന്ന് ഞാൻ അയാളെ തളർത്തിയില്ലായിരുന്നെങ്കിൽ ….

അല്ലെങ്കിൽ ഇന്ന് അയാൾ ഈ പ്രതികൂട്ടിൽ കാണുമായിരുന്നു ഏതെങ്കിലും ഒന്നോ ഒരായിരമോ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയ കുറ്റത്തിന്. അയാളെ കോടതി ശിക്ഷിക്കുമായിരിക്കാം… അങ്ങനെ ഒരുത്തന്റെ ഭാര്യയായി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാവും, പക്ഷെ എനിക്ക് അതിനും കഴിയില്ല. കാരണം ഞാൻ തനിച്ചല്ല എനിക്ക് ഒരമ്മയും മകളുമുണ്ട്,,ആയാളുടെ മകളായി പിറന്നു വെന്ന ഒരറ്റ കാരണം കൊണ്ട് എന്റെ മകൾ ഒരായിരം പഴികൾക്ക് നടുവിൽ ഈ ലോകത്ത് ജീവിക്കുന്നതിനേക്കാൾ  നല്ലത്  ജീവച്ഛവമായ ഒരച്ഛന്റെ മകളായി ജീവിക്കുന്നതാ..

ഒരു ഭാര്യയായി  പരിചരിക്കാമെന്നു കരുതി ഞാൻ ബോധപൂർവം അയാളെ അസ്ഥികൾ അടിച്ചു നുറുക്കി ഇനി ഒരിക്കലും എഴുനേൽക്കാൻ പാടില്ലെന്നു കരുതി കൂട്ടി ചെയ്തതാ ഒരായിരം തെറ്റുകൾ ഇല്ലാതാക്കാൻ. എന്റെ മകളോ അവളുടെ പ്രായത്തിലുള്ള ഒരായിരം പെൺകുട്ടികൾക്ക് വേണ്ടി ഞാൻ അത് ചെയ്തു.ഇനി ഈ കോടതിക്ക് തീരുമാനിക്കാം ഒരു ഭാര്യയെന്നും അമ്മയെന്നും നിലയിൽ ഞാൻ ചെയ്തത് പൊറുക്കാനും മറക്കാനും പറ്റാത്തെ കുറ്റമാണോന്ന്”

അത്രയും പറഞ്ഞു അവൾ നിർത്തിയപ്പോൾ ശിക്ഷ വിധിക്കാനായിരുന്ന ജഡ്ജ്.. വാധിഭാഗം വക്കീലിനെ കോടതി മുറിയിലേക്ക് വിളിപ്പിച്ചു. ആ ഒരു കൂടിക്കാഴ്ച ശേഷം ഈ  കേസ്‌ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു…..ആകോടതി അന്നേ ദിവസത്തേക്ക്  പിരിഞ്ഞു…..മറ്റൊരു ദിവസത്തിൽ വന്ന വിധി ഒരു അമ്മയ്ക്കും മകൾക്കും കിട്ടിയ നീതിയായിരുന്നു.അറിഞ്ഞു കൊണ്ട്  ചെയുന്ന തെറ്റുകുറ്റങ്ങളിൽ നിന്നും  രക്ഷിക്കാനും സംരക്ഷിക്കാനും നമ്മുടെ നിയമ പുസ്തകത്തിൽ പണവും അധികാരവും  കൊണ്ട് മാത്രമല്ല മനസാക്ഷി കൊണ്ടും തുറക്കപ്പെടുന്ന  പഴുതുകളുണ്ടെന്നു ആ കോടതിവിധി സാക്ഷ്യം വഹിച്ചു.ഈ ലോകത്തിൽ ഒരു പെണ്ണിനും സന്ധ്യയെ പോലെ ഒരു ജീവിതഅനുഭവം  ഉണ്ടാകരുതേയെന്ന പ്രാത്ഥനയോടെ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഇനി ഈ കഥയുടെ വിധി നിങ്ങളുടെ മനസാക്ഷിക്ക്  വിട്ടിരിക്കുന്നു….

എസ് സുർജിത്

LEAVE A REPLY

Please enter your comment!
Please enter your name here