Home Abhijith Unnikrishnan നീ തന്നെ ആലോചിച്ചു നോക്ക് ഞാൻ നീ ക്ഷണിച്ചിട്ട് വന്നതല്ലേ, അപ്പോൾ നീ എന്റെ കൂടെയാണോ...

നീ തന്നെ ആലോചിച്ചു നോക്ക് ഞാൻ നീ ക്ഷണിച്ചിട്ട് വന്നതല്ലേ, അപ്പോൾ നീ എന്റെ കൂടെയാണോ നിൽക്കേണ്ടത് അതോ അവന്റെ കൂടെയോ.. Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 (ഭാഗം – പതിനേഴ് )

കാറിന്റെ ഡോർ തുറന്ന് രണ്ട് ഫ്രണ്ട്‌സ് പുറത്തിറങ്ങി..
ഇനി പ്രശ്നമുണ്ടാക്കാം..

ഉണ്ണി അവന്തികക്ക് മുന്നിലായി നിന്നു..
അവള് മാന്യമായി പറഞ്ഞതല്ലേ പ്രശ്നം വേണ്ടാന്ന്..

മനു ദേഷ്യത്തോടെ അവന്തികയെ നോക്കിയിട്ട്…
നിനക്ക് ഈ ഇടയ്ക്ക് ഇടയ്ക്ക് ആളെ മാറ്റുന്ന സൂക്കേട് മാറിയില്ലെടി..

അവന്തിക ചെവി പൊത്തി..
മനു പ്ലീസ്…

മനു അടുത്തത് പറയുന്നതിന് മുന്നേ ഉണ്ണിയുടെ കൈ മുഖത്ത് പതിച്ചിരുന്നു, അത്‌ കണ്ട് കൂട്ടുകാർ ഉണ്ണികരികിലേക്ക് പാഞ്ഞു, രണ്ടുപേരും ഉണ്ണിയെ കീഴ്പ്പെടുത്താൻ നോക്കിയെങ്കിലും ഉണ്ണിയുടെ തിരിച്ചടിക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, മൂന്നുപേരെയും തള്ളിമാറ്റി ഉണ്ണി ബൈക്കെടുത്ത് സ്റ്റാർട്ടാക്കി, അവന്തിക ഓടി പുറകിൽ കയറി, ഉണ്ണി വേഗത്തിൽ അവന്തികയുടെ വീട്ടിലേക്ക് പാഞ്ഞു, വീട്ടിലെത്തി അകത്തേക്ക് കയറുന്ന വഴിയിൽ അവളുടെ കൈപിടിച്ചിട്ട്..
നീ പേടിക്കണ്ട… തൽക്കാലം വീടിനുള്ളിൽ നിന്നാൽ മതി, ഞാൻ രാവിലെ വന്ന് വിളിക്കാം..

അവന്തിക തലയാട്ടിയിട്ട് അകത്തേക്ക് നടന്നു, ഉണ്ണി തിരിച്ച് പാലത്തിനരുകിലെത്തിയപ്പോൾ മനുവിന്റെ കാറിനെ തിരഞ്ഞു നോക്കി, ഒരുപക്ഷെ തിരിച്ചു പോയിട്ടുണ്ടാവുമെന്ന അനുമാനത്തിൽ ഉണ്ണി വേഗത്തിൽ വീട്ടിലേക്ക് യാത്ര തുടർന്നു, അവന്തിക മുറിയിൽ നിൽക്കുമ്പോഴാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്, പുറത്തേക്കിറങ്ങാൻ നിന്ന അമ്മയെ തടഞ്ഞുകൊണ്ട്..
അമ്മ നിൽക്ക് ഞാൻ നോക്കാം..

അവന്തിക മുറ്റത്തേക്കിറങ്ങി, മനു ചിരിച്ചുകൊണ്ട് നിൽക്കുന്നു..
പഴയ സുഖം കണ്ടപ്പോൾ നീ അവന്റെ കൂടെ കിടക്കാൻ പോയല്ലേ..

അവന്തിക തലതാഴ്ത്തി..
നീ എന്ത് വേണമെണമെങ്കിലും പറഞ്ഞോ.. എനിക്കിപ്പോൾ അത്‌ കേൾക്കുകയെ നിവർത്തിയുള്ളൂ..

മനു അവളുടെ അരികിലേക്ക് വന്നു..
ഏയ്‌ ദേഷ്യപ്പെട്ടതല്ല അമ്മു.. നീ തന്നെ ആലോചിച്ചു നോക്ക് ഞാൻ നീ ക്ഷണിച്ചിട്ട് വന്നതല്ലേ, അപ്പോൾ നീ എന്റെ കൂടെയാണോ നിൽക്കേണ്ടത് അതോ അവന്റെ കൂടെയോ..

അവന്തിക മനുവിനെ നോക്കി..
ഞാൻ അന്നേ പറഞ്ഞല്ലോ ഉണ്ണിയുമായി പ്രശ്നം വേണ്ടെന്ന്… നിനക്ക് വേണ്ടത് ഞാനല്ലേ..

ആ ഓർമ്മ നിനക്കുണ്ടേൽ ഇന്ന് റെഡിയായി നിന്നേനെ..
മനു കാറിലേക്ക് ചൂണ്ടികൊണ്ട്..
കണ്ടോ നിനക്ക് വേണ്ടി അമേരിക്കയിൽ നിന്നാ ഡോക്ടറെ കൊണ്ടു വന്നിരിക്കുന്നേ, അങ്ങനെയുള്ളപ്പോൾ അവരെ സന്തോഷമായി വെക്കേണ്ടതാരാ, അതു വിട്ടിട്ട് കണ്ടവന്റെ കൂടെ നിരങ്ങാൻ പോവാ വേണ്ടത്..

അവന്തികയുടെ കണ്ണ് നിറയാൻ തുടങ്ങി..
എന്നെ എന്തിനാ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നേ.. നിനക്ക് അപ്പോൾ തന്നെ എന്നെ കൊന്നൂടായിരുന്നോ..

മനുവൊന്ന് ആർത്തു ചിരിച്ചു..
കൊല്ലാൻ വേണ്ടിയാണോ ഞാൻ ഇത്രേം കാശ് മുടക്കി നിന്നെ ചികിത്സിക്കുന്നെ, ഇപ്പോൾ നല്ല കുട്ടിയായി നിന്നാൽ ഞാൻ നിന്റെ ഇഷ്ടത്തിന് വിടും, അതല്ല എന്നെ മറികടന്ന് അവന്റെ കൂടെ വല്ലോം ചെയ്യാനാണ് ഉദ്ദേശ്യമെങ്കിൽ നീ ഇരുന്ന് കരയേണ്ടി വരും..

അവന്തിക ഒന്നും മിണ്ടാതെ നിന്നു, മനു ചെവിക്കരുകിലേക്ക് വന്നിട്ട്..
നോക്ക്… ഇനിയും സമയമുണ്ട് ഓപ്പറേഷന്, നീ ഞാൻ പറയുന്ന ഒരാഴ്ച്ച നിന്നാൽ മതി, എല്ലാ ചിലവുകളും നോക്കി ഓപ്പറേഷൻ ഞാൻ നടത്തി തരും..

അവന്തിക കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മനുവിനെ നോക്കി..
കൂട്ടുകാർക്ക് കൂടി വേണ്ടിയിട്ടാണോ..

മനുവൊന്ന് കൂടി അടുത്തേക്ക് വന്നിട്ട്..
ഒന്ന് അഡ്ജസ്റ്റ് ചെയ്യ്..

അവന്തിക തരിച്ചു നിന്നു..
എന്റെ ദാരിദ്ര്യത്തെ നീ മാക്സിമം മുതലാക്കുകയാണല്ലേ.. ശരിയാണ് എന്റെ കയ്യിൽ ഇപ്പോൾ നീ ചോദിച്ചാൽ എടുത്ത് തരാൻ കാശ് ഒന്നുമില്ല, ഉണ്ടായിരുന്നേൽ നീ എന്നെ വിളിക്കാൻ ഈ പടി കയറില്ലായിരുന്നു..

ഓ… കൊള്ളാം.. അവൻ വന്ന് പോയതിന്റെ അഹങ്കാരം നിന്റെ വാക്കുകളിൽ നല്ലതുപോലെയുണ്ട്..
എന്തേ ഇപ്പോൾ അവൻ മതിയെന്ന് തോന്നുന്നുണ്ടോ… ഒരു നയാപൈസ അവന്റെ കയ്യിൽ എടുക്കാനില്ല, അവനെ വിശ്വസിച്ചിരുന്നാൽ നീ ചാവത്തേയുള്ളൂ..

അവന്തിക മനുവിന് മുന്നിൽ മുട്ടുകുത്തി..
പ്ലീസ്.. അറിയാതെ നിന്നെ വിശ്വസിച്ചു പോയി, അതിന് എന്നെ ഇട്ടിങ്ങനെ ശിക്ഷിക്കരുത്, അന്ന് ബില്ലടച്ച നിമിഷം മുതൽ നീ എന്നെ ഓരോ രീതിയിലായി അനുഭവിക്കുന്നുണ്ട്, വയ്യാതെ കിടക്കുമ്പോൾ പോലും നീ എന്നെ വിട്ടിട്ടില്ല, ഇനിയും നിനക്ക് മതിയായില്ലെങ്കിൽ എന്നെയങ്ങു കൊന്നേക്ക്..

എന്താ അവളുടെ ഡയലോഗ്.. എടി ഒരു തവണയെങ്കിലും നീ മര്യാദക്കൊന്ന് നിന്നിരുന്നെങ്കിൽ എനിക്ക് ഇത്രയും ദൂരം വരേണ്ടായിരുന്നു..

അവന്തിക കുനിഞ്ഞ തല നിവർത്തികൊണ്ട്..
അന്ന് അമ്മയോട് ഞാൻ കൂട്ടിരുന്നോളാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിട്ടിട്ട് വയ്യാതെ കിടന്നിരുന്ന എന്നോട് ചെയ്ത പാതകമൊന്നും മറന്നിട്ടില്ലല്ലോ..

അത്‌ ചെറുത്.. എനിക്കന്ന് എന്ത് കിട്ടി.. പ്രതീക്ഷിച്ചതൊന്നും നടന്നില്ല..

അവന്തിക മനുവിന്റെ കാലിൽ വീണു..
ദയവായി മാന്യമായൊന്ന് ജീവിക്കാൻ വിട്..

നിനക്ക് ഈ ജന്മം നടക്കില്ല അവന്തിക, നീ ഞായറാഴ്ച്ച ഒരുങ്ങിയിരിക്ക്, രാവിലെ ഞാൻ വരാം..
മനു കാറിൽ കയറി റോഡിലേക്കിറങ്ങി, അമ്മ ഓടി വന്ന് അവന്തികയെ എഴുന്നേൽപ്പിച്ചു..
മോളെ നമ്മുക്ക് ഉണ്ണിയോട് എല്ലാം പറയാം..

അവന്തിക അമ്മയെ നോക്കികൊണ്ട്..
എന്തിനാ അമ്മേ അവനെ വെറുതെ.. അല്ലാതെ തന്നെ നമ്മളൊരുപാട് അവനെ ദ്രോഹിച്ച് കഴിഞ്ഞു, പാവം അവനെങ്കിലും ജീവിച്ചോട്ടെ..

എന്നാലും മോളെ..

വേണ്ട അമ്മേ.. എനിക്കൊന്ന് ഉണ്ണിയെ കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, അത്‌ സാധിച്ചു.. എന്തായാലും ഇനി ആ പട്ടി കൊണ്ടുപോയി തിന്നോട്ടെ എന്നെ..

അമ്മ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി..
എന്റെ പൊട്ടത്തരത്തിന് കിട്ടിയ ശിക്ഷയാണല്ലോ ഭഗവാനെ ഇത്, നീ അന്നും പറഞ്ഞതാ ആ കാശ് വാങ്ങണ്ടാന്ന്..

അതുപോട്ടെ അമ്മേ, അനിയൻ കുട്ടൻ അറിയണ്ട ഇതിങ്ങനെ വിട്ടേക്ക്..

അമ്മ അവന്തികയെ അകത്തേക്ക് കൊണ്ടുപോയി, ഉണ്ണി ഈ സമയം വീട്ടിലെത്തിയിരുന്നു, ഗായത്രി പുറത്ത് തന്നെ നിൽക്കുന്നത് കണ്ട് ഉണ്ണി അരികിലേക്ക് ചെന്നു..
എന്തുപറ്റി എടത്തിയമ്മ..

ഒന്നും പറ്റിയില്ല, വല്ലോം പറ്റാതിരിക്കാനാ നിന്നെ വിളിച്ചേ..

ഉണ്ണി അകത്തേക്ക് കയറി, രശ്മിയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട്..
കുടുംബം കലക്കാൻ തന്നെ തീരുമാനിച്ചല്ലേ..

എന്താടാ അളിയാ ഇങ്ങനെയൊക്കെ പറയുന്നേ, ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വന്നപ്പോഴേക്കും നീ മുങ്ങി, അതുകൊണ്ടല്ലേ വിളിച്ചു വരുത്തിയെ..

ഉണ്ണി രശ്മിയുടെ അരികിലേക്കിരുന്നു..
എന്താ എന്റെ കുട്ടിക്ക് വേണ്ടേ..

രശ്മി ഉണ്ണിയുടെ തോളിനോട് ചേർന്ന് വന്നിട്ട്..
കുറച്ച് കാശ് അറേഞ്ച് ചെയ്ത് തരാവോ..

കാശോ…?
ഉണ്ണി ഞെട്ടലോടെ ചോദിച്ചു…

അതേ പൈസ തന്നെ..

ഉണ്ണി രശ്മിയുടെ നേരെ മുഖം തിരിച്ചു..
സ്വന്തമായിട്ടൊരു കെട്ടിയോനുണ്ടല്ലോ അങ്ങേരോട് പോയി ചോദിക്കുന്നേ…

ഇല്ലെടാ ആ പാവത്തിന്റെ കയ്യിലെ കാശ് കൊണ്ട് തികയില്ല, നീയെന്തായാലും എന്നെയൊന്ന് സഹായിക്ക്..

ഉണ്ണി കുറച്ച് നേരം ആലോചിച്ചിട്ട്..
അല്ല എന്താ ഇപ്പോഴത്തെ ആവശ്യം, അതുപറ ആദ്യം കേൾക്കട്ടെ..

അത്‌ വേറൊന്നുമല്ല, കുറേ കടങ്ങളുണ്ടായിരുന്നു, അതിന്റെ ഇടയിലാണ് അമ്മയുടെ അസുഖവും വന്നത്, ഇപ്പോൾ തീരാ കടമായി, ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്, അര്ജന്റായി വാങ്ങിയ കാശ് മുഴുവൻ തിരിച്ചടക്കണം, നിന്റെ ഏട്ടന്റെ കയ്യിൽ നിന്നെടുത്താ ഒരു ബാങ്കിലെ അടച്ചത്, ഇതിനുള്ള കാശ് അവന്റെ കയ്യിലില്ലാ പറഞ്ഞു, അതുകൊണ്ട് നീയൊന്ന് സഹായിക്ക്..

ഉണ്ണി രശ്മിയെ നോക്കിയിട്ട്..
എന്റേൽ എവിടുന്നാ കാശ്..

നീ അങ്ങനെ പറയല്ലേ, അത്യാവശ്യം കൊണ്ടല്ലേ, തിരിച്ചടച്ചില്ലേൽ ബാങ്കുകാര് വീട് കൊണ്ടുപോവും, വയ്യാത്ത അമ്മയെയും കൊണ്ട് ഞാൻ എങ്ങോട്ട് പോവാനാ..

ഉണ്ണി കുറച്ചു നേരം ചിന്തിച്ചിട്ട്..
ശരി എത്ര അടയ്ക്കണം..?

എല്ലാം കൂടി ചേർത്തൊരു പത്തുലക്ഷം..

ഉണ്ണി സോഫയിൽ ചാരിയിരുന്നു..
എന്നെകൊണ്ട് സാധിക്കില്ല, അല്ലെങ്കിലേ വീടുപണി കഴിഞ്ഞ് കടത്തിലാ, ഇനി ആരോട് ചോദിച്ചാലും 10 പൈസ എടുത്ത് തരില്ല..

രശ്മി ഉണ്ണിയുടെ കയ്യിൽ പിടിച്ചു..
പ്ലീസ്… എനിക്കിപ്പോൾ ചോദിക്കാൻ നീയല്ലേയുള്ളൂ..

ഉണ്ണി ഗായത്രിയെയൊന്ന് നോക്കി, അവൾ അരികിലേക്ക് വന്നിട്ട്..
ആലോചിച്ചിട്ട് വഴി എന്തേലും കിട്ടുന്നുണ്ടോ നോക്ക്..

ഉണ്ണി രശ്മിയോട്..
ശരി എനിക്കു കുറച്ച് സാവകാശം താ, ഞാൻ എന്തേലും ചെയ്യാൻ പറ്റുമോ നോക്കട്ടെ..

ഉം ഞാൻ നിന്നെ വിശ്വസിക്കുന്നു, നിന്നെ മാത്രം..

രശ്മി എഴുന്നേറ്റ് പുറത്തേക്ക് പോയി, ഉണ്ണി പെട്ടെന്ന് വാതിലിനരുകിൽ നിന്നിരുന്ന പ്രിയയെ നോക്കിയിട്ട്..
സ്വന്തം കെട്ടിയോന് പാര വെക്കുന്നോടി ദുഷ്ടത്തി..

പ്രിയ ഉണ്ണിയുടെ അരികിലേക്ക് വന്നു..
ഞാൻ അങ്ങനെ വിചാരിച്ചു വിളിച്ചതല്ലല്ലോ, ഇവള് ഇതാണ് മനസ്സിൽ വെച്ചിരിക്കുന്നെന്ന് എനിക്കറിയോ..

നീ അറിയണ്ട.. പകരം അവള് ചോദിച്ച കാശ് എടുത്ത് കൊടുത്തേക്ക്..

അയ്യോ എന്റെ കയ്യിൽ കാശൊന്നുമില്ല, വേണേൽ ഞാൻ നിന്നെ കൂടുതൽ മോട്ടിവേറ്റ് ചെയ്ത് പണിയെടുപ്പിക്കാം, അപ്പോൾ കൂടുതൽ കാശ് സമ്പാദിക്കാലോ…

ഉണ്ണി പ്രിയയുടെ അരയിലൂടെ കയ്യിട്ട് പിടിച്ചു..
എടി നിന്നെ ഞാൻ…

വേദനിക്കുന്നുണ്ട് പ്ലീസ്..

നിനക്ക് വേദനിക്കണം.. ഒരാള് കാര്യമായിട്ട് പറയുമ്പോൾ തമാശിക്കുന്നോ..

എടാ അതുകൊണ്ടല്ല, നിനക്ക് കുറച്ച് ആശ്വാസമായിക്കോട്ടെന്ന് വിചാരിച്ചിട്ട്..

ഉണ്ണിയൊന്ന് കൂടി അരയിൽ അമർത്തി, പ്രിയ അവനെ ചേർന്നുകൊണ്ട്..
വൃത്തികെട്ടവൻ…ആളുള്ളത് കൂടി നോക്കാതെ കൊഞ്ചുന്നോ..

ഉണ്ണി കയ്യെടുത്തു..
നീ എഴുന്നേറ്റ് പോയേ.. എന്റെ ടെൻഷൻ മൂഡ് മാറ്റി റൊമാൻസാക്കുന്നോ..

ഉണ്ണി ഗായത്രിയെ നോക്കിയിട്ട്..
എന്താണ് എടത്തിയമ്മ ആലോചിക്കുന്നേ..

ഗായത്രി ഉണ്ണിയുടെ നേരെ തിരിഞ്ഞു..
അല്ല നമ്മളെങ്ങനെ കാശ് കൊടുക്കും..

അതിനെ കുറിച്ച് തൽക്കാലം ഓർമ്മിപ്പിക്കണ്ട, എന്തേലും വഴി കിട്ടോന്ന് ഞാനൊന്ന് നോക്കട്ടെ…

ആ കണ്ടുപിടിക്ക്..
പ്രിയ ചിരിച്ചു..

ഇതാണോ നിന്റെ മോട്ടിവേഷൻ..

പ്രിയ ഉണ്ണിയുടെ നെറ്റിയിലൊരുമ്മ കൊടുത്തു..
എന്റെ മുത്ത് പോയി പണിയെടുക്ക്..

സംസാരിക്കുന്നതിനിടയിലാണ് ഉണ്ണിയുടെ ഫോൺ റിങ്ങ് ചെയ്തത്, ഉണ്ണി അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു, കുറച്ചു നേരം മൗനമായെങ്കിലും, ശരി ഞാനിപ്പോൾ വരാമെന്ന് പറഞ്ഞു ഫോൺ കട്ടാക്കി..
ഉണ്ണി എഴുന്നേറ്റ് പുറത്തേക്കിറങ്ങി, പ്രിയ പുറകെ ചെന്ന് കയ്യിൽ പിടിച്ചു നിർത്തിയിട്ട്..
അല്ല എങ്ങോട്ടാ.. നീ വരുന്നു പോവുന്നു, ഇതെന്താ സത്രോ…

ഉണ്ണി കുറച്ച് നേരം പ്രിയയെ നോക്കി…
ഞാനിപ്പോൾ വരാം നീ അകത്തുപോയിരിക്ക്..

പ്രിയ ചിരിച്ചിട്ട്..
ശരി പോയിട്ട് വാ എന്നിട്ട് ഞാൻ ശരിയാക്കി തരാം..

ഉണ്ണി വേഗത്തിൽ ബൈക്കെടുത്ത് അവന്തികയുടെ വീട്ടിലേക്ക് തിരിച്ചു, വീടിന് മുന്നിൽ അനിയൻ ഫോണും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു, അവനെ കണ്ടപ്പോൾ ഉണ്ണി വണ്ടി നിർത്തി അരികിലേക്ക് ചെന്നു..
എന്താ പ്രശ്നം..

അവൻ വീടിനുള്ളിലേക്ക് കൈചൂണ്ടി..
ചേച്ചി..

ഉണ്ണി അകത്തേക്ക് കയറി, മുറിയിൽ അവന്തിക കണ്ണടച്ചു കിടക്കുകയായിരുന്നു, ഉണ്ണി അവളെയൊന്ന് തൊട്ട് നോക്കി, പെട്ടെന്നവൾ കണ്ണ് തുറന്നു , ഉണ്ണിയെ കണ്ടപ്പോൾ..
നീ എപ്പോഴാ വന്നേ..

ഉണ്ണി അവളെ എഴുന്നേൽപ്പിച്ചു..
എന്താണ് ശരിക്കുമുള്ള പ്രശ്നം..

എന്ത് പ്രശ്നം..
അവന്തിക ഉണ്ണിക്ക് മുഖം കൊടുക്കാതെ ചോദിച്ചു..

നീ കാര്യം പറ അവന്തിക, മനു വെറുതെ നിന്റെ പുറകെ നടക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു, എന്താണ് നടക്കുന്നതെന്ന് പറ..

അവന്തിക എന്തെങ്കിലുമൊന്ന് പറയുന്നതിന് മുന്നേ അമ്മ..
മോൻ അവളെ രക്ഷിക്കാവോ..

ഉണ്ണി അമ്മയെ നോക്കികൊണ്ട്..
അമ്മയെന്താ അങ്ങനെ ചോദിച്ചത്, ഇവൾക്കെന്താ കുഴപ്പം..

അവന്തിക ഇടയിൽ കയറി..
ഏയ്‌ കുഴപ്പമൊന്നുമില്ല..

ഉണ്ണി അവന്തിക പറയുന്നത് ശ്രദ്ധിക്കാതെ..
അമ്മ പറയു എന്താണ് പ്രശ്നം..

അമ്മ വിക്കികൊണ്ട്..
മോൻ കുറച്ച് കാശ് തന്ന് സഹായിക്കോ..

അതിനെന്താ.. അമ്മ ചോദിക്കൂ എത്രയാ വേണ്ടത്..

അമ്മ അവന്തികയെ നോക്കാതെ..
ഒരു 8 ലക്ഷം..

( തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here