Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.
തേജസ് 4
രചന : ധ്വനി
പതിയെ ചുണ്ടിലെ ചിരി മാഞ്ഞു അടക്കിപ്പിടിച്ച കണ്ണുനീർ കവിളിണകളെ ചുംബിച്ചു കൊണ്ട് അവളുടെ നെഞ്ചിലൊളിച്ചു ചെറിയ ഏങ്ങലടികൾ അവളിൽ നിന്നുമുയർന്നു
അതേയ് താൻ ഇന്ന് മരണത്തെ കാത്തു കിടക്കുന്ന ഒരു രോഗിയാണ് എപ്പോൾ വേണമെങ്കിലും ഈ ശരീരത്തിൽ നിന്നും ജീവന്റെ കണിക വേർപെട്ടു പോയേക്കാം
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എല്ലാ എതിർപ്പുകളെയും മറികടന്നു തന്നേ നെഞ്ചോട് ചേർത്ത തന്റെ ജീവന്റെ പാതിപോലും ഇങ്ങനൊരു പരീക്ഷണം നേരിടേണ്ടി വരുമെന്ന് കരുതിയിട്ടുണ്ടാവില്ല
തന്റെ അവസ്ഥയോർത്ത് നീറി നീറി ജീവിക്കുന്നത് തന്റെ അർജുൻ ആണ് … ഉള്ളിൽ ഉരുകി ഉരുകി കഴിഞ്ഞിട്ട് ഒന്നുമില്ലാത്ത പോലെ പുറമെ ചിരിക്കാൻ, തന്നെ ചിരിപ്പിക്കാൻ അവനൊരുപാട് പാട് പെടുന്നുണ്ട്
എന്നെ നഷ്ടപെടുമെന്നുള്ള പേടി അവനെ വല്ലാതെയാക്കിയിരിക്കുന്നു എങ്കിലും മനോബലം നഷ്ടപ്പെടാതെ തനിക്ക് മുന്നിൽ നിന്ന് ‘ആർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല മരണത്തിനുപോലും ‘ എന്നവൻ പറയുമ്പോൾ അറിയാതെ ഞാനും കൊതിച്ചുപോവാറുണ്ട് തന്റെ ജീവൻ നഷ്ടപെടാതിരുന്നെങ്കിലെന്ന്
സന്തോഷത്തോടെ തുടങ്ങിയ തങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു വിധത്തിലുള്ള പ്രേശ്നങളും ഉണ്ടായിരുന്നില്ല പ്രണയിച്ചു വിവാഹം കഴിക്കുന്നതൊക്കെ സാധാരണമാണ് പക്ഷെ ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ജീവിതത്തിന്റെ താളം തെറ്റും പ്രശ്നങ്ങൾ ഉണ്ടാവും എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്
പക്ഷെ തങ്ങളുടെ പ്രണയം എന്നും പുതുമയുള്ളതായിരുന്നു ആദ്യ സമയങ്ങളിലെ പോലെ അല്ലെങ്കിൽ അതിനേക്കാലേറെ പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു
തീവ്രമായി പ്രണയിച്ചിട്ടും ഒരുമിച്ചൊരു ജീവിതം തുടങ്ങുമ്പോൾ ഈഗോയും പൊസ്സസ്സീവെൻസും പോലെ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ പോലും ഊതിപെരുപ്പിച്ചു കോടതിമുറി വരെ എത്തി രണ്ടായി പോകുന്ന ജീവിതങ്ങൾ ഒരുപാടുണ്ട്
അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കാത്തതുകൊണ്ടാണോ ഞങ്ങളെ പിരിക്കാനായി ദൈവം എനിക്കിങ്ങനെയൊരു ശാപം നൽകിയത്
ഞാൻ ഇല്ലാതായാൽ പിന്നെ തന്റെ അർജുൻ ഉണ്ടാവുമോ .. ഞാൻ ഇല്ലാതെ ഒരുനിമിഷം അവന് ജീവിക്കാനാവില്ല
അവന്റെ ഹൃദയത്തോട് അത്രമേൽ ചേർന്നിരിക്കുകയല്ലേ ഞാൻ ആ ഹൃദയത്തിന്റെ ഒരു ഭാഗം അല്ലെ ഞാൻ പലപ്പോഴും എന്നോടവൻ പറഞ്ഞിട്ടുണ്ട് നീ എന്റെ ഹൃദയമാണെന്ന് ആ ഹൃദയം ഇല്ലാതായാൽ പിന്നെ എങ്ങനെ അവന് ജീവിക്കും
രോഗത്തിന്റേതായ അസ്വസ്ഥകളോ മരുന്നിന്റെ ക്ഷീണമൊ മരണത്തോടുള്ള പേടിയോ അല്ല എന്നെ വീർപ്പുമുട്ടിക്കുന്നത് അത് നീയാണ് അർജുൻ നിന്നെ ഓർത്താണ് എന്റെ പേടിമുഴുവൻ ഞാൻ ഇല്ലാതായാൽ നീ എങ്ങനെ ആ ഭയം ഓരോ നിമിഷവും എന്നെ കാർന്നു തിന്നുകയാണ്
ഫോണിന്റെ ശബ്ദമാണ് തേജുവിനെ ചിന്തകളിൽ നിന്നുയർത്തിയത് ഡിസ്പ്ലേയിൽ അച്ഛൻ എന്ന പേരിനോടൊപ്പം തെളിഞ്ഞ മുഖത്തിലെ പുഞ്ചിരി അവളുടെ ചുണ്ടുകളിലേക്കും പടർന്നു
“മോളെ നിങ്ങൾ എപ്പോഴാ ഇറങ്ങുന്നേ.. ഞങ്ങൾ അങ്ങോട്ട് വരണോ അതോ ഹോസ്പിറ്റലിലേക്ക് വന്നാൽ മതിയോ ”
“ഹോസ്പിറ്റലിലേക്ക് വന്നാൽ മതി അച്ഛാ ”
“അവൻ എവിടെ മോളെ.. എഴുന്നേറ്റോ ”
“ഉവ്വ് അച്ഛാ കുളിക്കുന്നു ”
“ശരി മോളെ ഞങ്ങൾ അങ്ങോട്ടേക്ക് എത്തിക്കോളാം ”
“ശരി അച്ഛാ വെക്കുവാ ”
❤️❤️❤️❤️❤️
ഒരുപാട് എതിർപ്പുകളുമായി വന്ന അച്ഛനായിരുന്നു ആദ്യം ഞങ്ങളുടെ പ്രണയത്തിലെ വില്ലൻ … ഞങ്ങളെ പിരിക്കാൻ പല രീതിയിലും അച്ഛന് ശ്രമിച്ചു പക്ഷെ എല്ലാത്തിനെയും മറികടന്നു അർജുൻ എന്നെ സ്വന്തമാക്കിയപ്പോൾ അവനും അച്ഛന് ശത്രുവായി മാറി
അദ്ദേത്തിന്റെ ഭാഗത്തു നിന്നു നോക്കിയാൽ അത് ശരിയായിരുന്നു സമൂഹത്തിൽ വളരെ ഉന്നതിയിൽ ഉള്ള എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരാൾ
തന്റെ മകന്റെ വധുവായി .. മരുമകളായി.. വരുന്നത് ആരോരും ഇല്ലാത്ത ഒരു പെണ്ണ് ആണെന്ന് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല അർജുൻ എപ്പോഴും പറഞ്ഞിരുന്നത് നമ്മുടെ കഥയിലെ വില്ലൻ അച്ഛനാണെന്നാണ്
പക്ഷെ അച്ഛന്റെ സ്നേഹം കൂടി അമ്മയിൽ നിന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നു അതോടൊപ്പം വഴക്ക് കൂടാനും അതിലേറെ സ്നേഹിക്കാനും ഒരു കുഞ്ഞു അനുജത്തിയെ കൂടി എല്ലാംകൊണ്ടും ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച കുറച്ച് ദിവസങ്ങൾ
അച്ഛനായും അമ്മയായും ചേട്ടനെയും സുഹൃത്തായും ഒക്കെ എന്നെ സ്നേഹിച്ചു തോൽപ്പിക്കുന്ന എന്റെ ഭർത്താവ് എന്നും അവന്റെ സ്നേഹം എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു
അപ്പോഴും അച്ഛനും തമ്മിലുള്ള വഴക്ക് തീരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു മകന്റെ ഇഷ്ടത്തെക്കാൾ വേറെന്തിനൊക്കെയോ പ്രാധാന്യം നൽകുന്ന അച്ഛനോട് എനിക്കും ചെറുതായി ദേഷ്യം തോന്നി .. ഞാനും അദ്ദേഹത്തെ ഞങ്ങളുടെ കഥയിലെ വില്ലനായി കണ്ടു തുടങ്ങി ..
പക്ഷെ ഒരുമിച്ചുള്ള ജീവിതം തുടങ്ങി ഒരു മാസം പോലും തികയും മുന്നേ ഞങ്ങൾ തിരിച്ചറിഞ്ഞു അച്ഛനെക്കാൾ വലിയൊരു വില്ലനെയായിരുന്നു കാലം ഞങ്ങൾക്കായി കരുതി വെച്ചിരുന്നതെന്ന്
അതേ ഒരു വിധത്തിലും തോൽപ്പിക്കാൻ കഴിയാത്തൊരു വില്ലൻ CANCER
തേജുവിന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക്
❤️❤️❤️
ഓഫീസിൽ തിരക്കിട്ട ജോലിക്ക് ഇടയിലാണ് അമ്മയുടെ ഫോൺകാൾ അർജുനെ തേടിയെത്തിയത്
“ഹലോ അമ്മേ ”
“മോൻ തിരക്കിലാണോ ”
“ആ കുറച്ചു എന്താ അമ്മേ ”
“നീ വൈകിട്ട് ഒന്നിങ് വരുവോ ”
“അമ്മേ അത് ….ഞാൻ …. ”
“എന്താടാ …”
“അച്ഛൻ ..”
“എനിക്ക് നിന്നെ കാണണം അതിനാ ഞാൻ വിളിച്ചേ നിനക്കല്ലെങ്കിലും ഇപ്പോൾ അമ്മയെ വേണ്ടല്ലോ നിനക്ക് പറ്റുമെങ്കിൽ വാ ആരും നിന്നെ തടയില്ല ”
അർജുൻ എന്തെങ്കിലും പറയും മുന്നേ മറുഭാഗത്ത് ഫോൺ കട്ട് ആയിരുന്നു
അമ്മയ്ക്കും വിഷമം ഉണ്ടാവും ഇപ്പോൾ ഒരു മാസം ആയി എന്നെ കണ്ടിട്ട് അച്ഛനോട് എതിർത്ത് തേജുവിന്റെ കൈപിടിച്ചതിൽ പിന്നെ അങ്ങോട്ടേക്ക് പോയില്ല
പോകണം അമ്മയുടെ പരിഭവം മാറ്റണം പക്ഷെ അച്ഛന് ……
ചിന്തകൾക്കൊടുവിൽ പോവാൻ തന്നെ അർജുൻ തീരുമാനിച്ചു
“മോനെ … എത്ര ദിവസായി നിന്നെ ഒന്ന് കണ്ടിട്ട് എത്രവട്ടം ഞാൻ പറഞ്ഞു മോളെയും കൂട്ടി ഒന്നിങ്ങു വരാൻ നീ വന്നില്ലല്ലോ ”
“അവൾ വന്നാൽ അച്ഛനത് ഇഷ്ടമാവില്ല അമ്മേ .. വല്ലതും പറഞ്ഞാൽ പിന്നെ അവൾക്കും അത് വിഷമം ആവും .. ചാരു (ശാരി തന്നെയാണ്ട്ടോ ശിവയുടെ അനിയത്തി ) സുഖമാണോ മോളെ ”
“ആഹ്മ് ഏട്ടാ I MISSED YOU SO MUCH” എന്ന്
പറഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനവളെ ചേർത്തു പിടിച്ചു
“അല്ല നിങ്ങൾ എവിടേക്ക് എങ്കിലും പോവുകയാണോ പുറത്ത് റെഡി ആയിട്ട് ഇരിക്കുവാണല്ലോ ”
“അതേ ഞങ്ങൾ രണ്ടും ഒരാളെ കാണാൻ വേണ്ടി പോകുവാ അതിനാ റെഡി ആയെ ”
“ഒറ്റക്കാണോ പോവുന്നത് ”
“ഒറ്റക്കല്ല ഞാനും ഉണ്ട് ”
ശബ്ദം വന്നിടത്തേക്ക് നോക്കിയതും stair ഇറങ്ങി വരുന്ന അച്ഛനെയാണ് അർജുൻ കണ്ടത് അച്ഛന്റെ മുഖത്തേക്ക് അവന് ചെറുതായി ഒരു പതർച്ച തോന്നി അത് മനസിലാക്കിയെന്നോണം ലക്ഷ്മി അവന്റെ കൈകളെ ചേർത്തു പിടിച്ചു
ഇറങ്ങിവന്ന അച്ഛന്റെ മുഖത്തേക്ക് അവനൊന്ന് പാളി നോക്കി പഴയ ഗൗരവമൊന്നും ഇപ്പോൾ ആ മുഖത്ത് കാണാനില്ല പോരാത്തതിന് ഒരു ചെറിയ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു അത് കണ്ടപ്പോൾ അർജുൻ ഒരു ആശ്വാസം തോന്നി
“എങ്കിൽ ഇറങ്ങാം ഫ്ലാറ്റിൽ തേജുമോൾ ഒറ്റക്ക് അല്ലെ ഉള്ളു “എല്ലാവരോടുമായി ചോദിച്ചിട്ട് അദ്ദേഹം മുന്നിൽ നടന്നു
അർജുൻ വിശ്വാസം വരാതെ അമ്മയെ നോക്കി തന്റെ കൈകളിൽ ഉള്ള അമ്മയുടെ പിടിത്തം ഒന്നുകൂടി മുറുകി
അർജുൻ എന്നിട്ടും അച്ഛന്റെ മാറ്റം ഉൾക്കൊള്ളാനായില്ല അവന് വീണ്ടും അമ്മയെനോക്കി സത്യം എന്നുള്ള രീതിയിൽ അവർ അവനെ കണ്ണടച്ചു കാണിച്ചു
“നിന്നെക്കാൾ വലുതല്ല മോനെ അച്ഛന്റെ ഒരു വാശിയും ”
അമ്മയുടെ ആ വാക്കുകൾ അർജുന്റെ ഉള്ളം സന്തോഷം കൊണ്ട് നിറച്ചു അച്ഛൻ തന്റെ ഇഷ്ടത്തെ അംഗീകരിച്ചു എന്നത് അവനത്രെയും സന്തോഷം തരുന്ന ഒന്നായിരുന്നു
എത്രയും വേഗം തേജുവിനടുത്തേക്ക് ഓടി അടുക്കാൻ അവന്റെ ഉള്ളം വെമ്പി ഇതറിയുമ്പോൾ തേജുവിന്റെ സന്തോഷത്തിന് അതിരുകൾ ഉണ്ടാവില്ല എന്നവന് അറിയാമായിരുന്നു
അവൾക്ക് നഷ്ടപെട്ട അച്ഛന് പകരം ആവില്ലെങ്കിലും ഇനി മുതൽ ഒരു അച്ഛന്റെ സ്നേഹം കൂടി അവൾക്ക് നൽകാൻ കഴിയും ഒത്തിരിയേറെ പ്രതീക്ഷയോടെ അവർ ഫ്ലാറ്റിലേക്ക് പോയി
“തേജു ”
“തേജു ഇതെവിടെയാ ”
“മോളെ ”
“തേജു ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ ”
അവരെല്ലാം മാറി വിളിച്ചിട്ടും തേജുവിന്റെ മറുപടി ഒന്നും കിട്ടിയില്ല
എവിടെയും അവളെ കാണാതെ വന്നപ്പോൾ ചെറുതായി അർജുന് ഭയം തോന്നി തുടങ്ങി മുറിയിലും അടുക്കളയിലും എല്ലാം നോക്കി
അവസാനം ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അവിടെ ബോധമില്ലാതെ കിടക്കുന്ന തേജുവിനെയാണ് അർജുൻ കണ്ടത്
തേജു …… ഒരലർച്ചയോടെ അവൻ അവളിലേക്ക് ഓടിയടുത്തു
“തേജു കണ്ണുതുറക്ക് മോളെ ”
എത്രയൊക്കെ വിളിച്ചിട്ടും അവൾ കണ്ണുതുറന്നില്ല അർജുൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു
പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് തേജുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു ബോധം വീണപ്പോൾ അസഹ്യമായ വയറുവേദന കൊണ്ട് തല ചുറ്റി വീണതാണെന്ന് അവൾ പറഞ്ഞു
ഡീറ്റൈൽഡ് ചെക്കപ്പ് എല്ലാം ചെയ്തു വേദനക്കുള്ള ഇൻജെക്ഷനും എടുത്തു റിസൾട്ടിന് വേണ്ടി അവർ കാത്തിരുന്നു
തേജുവിന്റെ കൈകളിൽ കൈകോർത്ത് പിടിച്ചു അവശയായി കിടക്കുന്ന അവളെ തന്നെ നോക്കി അർജുൻ ബെഡിന്റെ അറ്റത്ത് തന്നെയിരുന്നു
“ഞങ്ങൾ എല്ലാം നന്നായി പേടിച്ചു മോളെ.. വയറുവേദന ആയിട്ട് മോൾ എന്താ പറയത്തെ ”
“ഇത് ഇടക്കിടക്ക് ഉള്ളതാ അമ്മേ ഞാൻ അത് കാര്യമാക്കാറില്ല പക്ഷെ ഇന്നത്തെ വേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു .. ഇന്ന് എല്ലാവരും എന്നെ കാണാൻ വന്നിട്ട് ഇങ്ങനെ ഇവിടെ വന്നു കിടക്കേണ്ടി വന്നല്ലോ ”
“സാരമില്ല മോളെ അച്ഛന്റെ സുഹൃത്താ ഇവിടുത്തെ dr അതുകൊണ്ട് നമുക്ക് വേഗം പോവാം ”
“അർജുൻ ”
അച്ഛന്റെ വിളികേട്ടാണ് തേജുവിനെ തന്നെ നോക്കിയിരുന്ന അർജുൻ തലയുയർത്തി നോക്കിയത്
“അച്ഛാ നമുക്ക് ഉടനെ പോവാലോ ..റിപ്പോർട്ട് കിട്ടിയില്ലേ ”
ചാരു ചോദിച്ചതും അദ്ദേഹത്തിന്റെ നോട്ടം അപ്പോഴും തേജുവിലും അർജുനിലും ആയിരുന്നു
“അർജുൻ നീ ഒന്ന് വാ ”
അച്ഛന്റെ മുഖത്തെ വെപ്രാളത്തിൽ നിന്നും സംഭവം എന്തോ സീരിയസ് ആണെന്ന് അർജുൻ തോന്നി അവരോടിപ്പോൾ വരാമെന്ന് പറഞ്ഞു അർജുൻ പുറത്തേക്കിറങ്ങി
ഹോസ്പിറ്റലിന്റെ കോറിഡോറിലൂടെ അച്ഛനൊപ്പം നടക്കുമ്പോൾ ധ്രുതഗതിയിൽ അവന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു
കേൾക്കാൻ പാടില്ലാത്തതെന്തോ കേൾക്കാൻ പോകുന്നതുപോലെ ഒരു ഉൾഭയം അവനിൽ ഉടലെടുത്തു എന്തൊക്കെയോ ചിന്തകൾ അവന്റെ ഉള്ളിലൂടി കടന്നുപോയി ആരുമില്ലാത്തൊരു ഭാഗത്തേക്ക് മാറിനിന്നു മേനോൻ സംസാരിച്ചു തുടങ്ങി
“അർജുൻ നിങ്ങൾ ഇന്ന് ഡിസ്ചാർജ് ആവണ്ട നമുക്ക് നാളെ തന്നെ തേജുവിനെയും കൂട്ടി ട്രിവാൻഡ്രം പോകണം ”
“എന്തിനാ അച്ഛാ ഇപ്പോൾ പെട്ടെന്ന് ട്രിവാൻഡ്രം പോകണ്ട കാര്യമെന്താ അവൾക്കും വയ്യാതെ ഇരിക്കുകയല്ലേ അപ്പോൾ ഒരു ദൂര യാത്ര അത് വേണോ ??”
“അവൾക്ക് വേണ്ടി തന്നെയാ മോനെ നമ്മൾ പോവുന്നത് മോൾടെ റിസൾട്ട് വന്നു .. തേജുവിന് cancer ആണ് മോനെ കണ്ടുപിടിക്കാൻ ഏറ്റവും പ്രയാസവും കണ്ടുപിടിച്ചാൽ survive ചെയ്യാൻ ചാൻസ് കുറവും ഉള്ള pancreatic cancer ”
ഒരു പ്രകമ്പനത്തോടുകൂടിയാണ് അച്ഛന്റെ വാക്കുകൾ അർജുന്റെ കാതുകളിലേക്ക് പതിച്ചത്
“ഇപ്പോൾ മോൾക്ക് 2nd സ്റ്റേജ് ആണ് അച്ഛന്റെ ഒരു സുഹൃത്ത് ഉണ്ട് അവിടെ പ്രശസ്തമായൊരു cancer care സെന്റർ നടത്തുന്നു നമുക്ക് അങ്ങോട്ടേക്ക് പോകാം ”
മറുപടിയൊന്നും അവനിൽ നിന്ന് കേൾക്കാതെയായപ്പോൾ തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് വെറുംനിലത്ത് ഒരു ശില കണക്കെ ഇരിക്കുന്ന അർജുനെയാണ്
തുടരും
( എഴുതി വന്നപ്പോൾ ഈ പാർട്ടിൽ തീർന്നില്ല .. so ഇനി ഒരു part കൂടി ഉണ്ട് അതോടെ സ്റ്റോറി തീരും ഒരുപാട് മെസ്സേജസ് കണ്ടു ശോകം ആക്കല്ലേ എന്നൊക്കെ ചില ജീവിതങ്ങൾ ഇങ്ങനെയുമുണ്ട് എത്രയൊക്കെ പ്രതിസന്ധികൾ നേരിട്ട് ഒന്നിച്ചാലും എത്ര ഒക്കെ സന്തോഷമായി ജീവിച്ചാലും വിധി എന്ന രണ്ടക്ഷരം വില്ലനായി കടന്നുവരുന്ന ജീവിതങ്ങൾ .. എല്ലാരും wait ചെയ്യണേ നാളെ lastpart ഇട്ടേക്കാം )