Home Latest ദിവസം.. തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ട… Part – 3

ദിവസം.. തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ട… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 3

രചന : Vineetha

സൂര്യൻ ഉച്ചിയിൽ എത്തിയിട്ടും തണുപ്പ് കുറയാത്തതിൽ പരിതപിച്ച് ഹീറ്ററിനു മീതെ കൈപ്പത്തികൾ ഉയർത്തിപ്പിടിച്ചിരുന്ന പൂനം ദീദി പുറത്ത് മധുബാലയുടെ ഒച്ച കേട്ടിട്ടു എഴുന്നേൽക്കാൻ മടിച്ചു. വീണ്ടും അക്ഷമയോടെ ഉള്ള വിളി കേട്ട് ദീദി മെല്ലെ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു. നരച്ച പുരികക്കൊടികൾ വളച്ചവളെ നോക്കി. “ക്യാ ബേട്ടി..? ദീദി മറക്കാൻ ശ്രമിച്ച നീരസം കണ്ടില്ലെന്നു നടിച്ചവൾ പറഞ്ഞു. ” ടിവി ന്യൂസ് കാണണം. ” അവർ വഴി ഒഴിഞ്ഞപ്പോൾ അവൾ തണുപ്പിൽ ചൂളുന്ന ചുവടുകളോടെ ആ ചെറിയ റൂമിലേക്ക് കയറിച്ചെന്നു. ഊരി ഇട്ടിരുന്ന ടിവിയുടെ സ്വിച്ച് എടുത്ത് തിടുക്കത്തിൽ കുത്തി.

റിമോട്ടെടുത്തു ഓൺ ചെയ്തു. “മിത്രാ ബേട്ടി പോയോ? ചാനലുകൾ മാറ്റുന്ന തിടുക്കത്തിൽ അവളത് കേട്ടത് പോലുമില്ലെന്ന് പൂനംദീദിക്ക് തോന്നി. ന്യൂസ്‌ ചാനൽ വച്ചിട്ടവൾ സ്റ്റൂൾ വലിച്ചിട്ടിരുന്നു. ചാനലിൽ ന്യൂസ്‌ മാത്രം.. ന്യൂസ് ലീഡർ ആവേശത്തോടെ പറയുന്നു. ”

തീവ്രവാദികളുടെ തടവിൽ കഴിയുന്ന സൈനികരുടെ മോചനം നീളും.. മുംബൈ ഭീകരരാക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി തീഹാർ ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ഫഹദ് ഫാറൂക്കിന്റെ മോചനം ആവശ്യപ്പെട്ടു പാക് ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഏഴു ജവാന്മാരെയും മോചിപ്പിക്കുന്നതിന് കുറിച്ച് കേന്ദ്രം ഇതുവരെയും ഒരു നിലപാടിൽ എത്തിയിട്ടില്ലെന്ന് കാശ്മീർ മുഖ്യമന്ത്രി ആബിദ ബീഗം പത്രസമ്മേളനത്തിൽ അറിയിച്ചു.

” മധുബാലയുടെ ശരീരം തളർന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവൻ കൈവെള്ളയിൽ ഇട്ട അമ്മാനമാടുന്ന വനാണ് താനെന്ന് കോടതിയിൽ പോലും വിളിച്ചുപറഞ്ഞ ഫാറൂഖിനെ മോചിപ്പിക്കാൻ, അതു വഴി ഇന്ത്യയുടെ സുരക്ഷ തകർക്കാനും ഭരണാധികാരികൾ തയ്യാറാകില്ല.. ഏഴു ജവാന്മാരുടെ ജീവൻ ആണോ വലുത്.. ഈ രാജ്യത്തെ ജനങ്ങളുടെ ജീവനാണോ വലുതെന്നു പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ ഇന്നലെയും ചോദിക്കുകയുണ്ടായി.

ന്യൂസിന് ഇടയിൽ തടവിൽ കഴിയുന്ന ജവാൻ മാരുടെ ചിത്രങ്ങൾ തെളിഞ്ഞപ്പോൾ മധുബാല ഹൃദയം നിലച്ചതുപോലെ നോക്കിയിരുന്നു. അവരേഴുപേർ.. ! രണ്ട് നോർത്ത് ഇന്ത്യൻസും അഞ്ചു മലയാളികളും. യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞ 7 മുഖങ്ങൾ. അതിൽ ഇരുവശത്തേക്കും അല്പം ഉയർന്ന് നിൽക്കുന്ന കട്ടി മീശയുടെ ഉടമ…. സത്യസന്ധമായ ആ വലിയ കണ്ണുകൾ.. ഹൃദയഹാരിയായ ചിരി.. ‘പ്രണയം… !

പറഞ്ഞറിയിക്കാൻ സാധ്യമാകാത്ത, ആരാലും നിർവചിക്കാൻ കഴിയാത്ത നൂറുനൂറനുഭൂതികളുടെ മന്ത്രികച്ചെപ്പ്.. !! മരണത്തിന്റെ മുനമ്പിൽ നിന്നും ബിനോയി തന്നെ സാധാരണ ജീവിതത്തിലേക്കല്ല, പ്രണയത്തിന്റെ അഗാധമായ അടിയൊഴുക്കുകളിലേക്കാണ് വലിച്ചിട്ടത്. അന്നോളം പൂക്കാത്ത മനസ്സിലെ ചില്ലകളിൽ നറുമണം ചൊരിയുന്ന പൂമൊട്ടുകൾ പൊട്ടി വിരിയിച്ച രാഗ നിബന്ധമാം പ്രണയം… !

ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര പറഞ്ഞുപോയ രൂപം പിന്നീട് ഇന്നുവരെയും കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ അഞ്ച് നാളുകൾക്ക് മുമ്പ് വരെ ആ ശബ്ദം കാറ്റായി മണമായി മഞ്ഞായി മഴയായി പ്രാണവായുവായി കാതിലൊഴുകി വീണുകൊണ്ടിരുന്നു. അഞ്ചു ദിനങ്ങൾക്ക് മുൻപ് ആ ശപിക്കപ്പെട്ട ദിവസം.. തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തി വൈഷ്ണവി ദേവീക്ഷേത്രത്തിൽ സുരക്ഷിതരായി എത്തിച്ചതിനു ശേഷമുള്ള മടക്കയാത്രയിലാണ് ഒടുവിൽ വിളിച്ചത്. ” മധൂ…. ഒരു സ്നേഹമുത്തം തന്നേ..

ചെറിയൊരു അങ്കം ജയിച്ചു മടങ്ങുകയാണ് നിന്റെ ചേകവർ ” കാതിലല്ല ഹൃദയത്തിലായിരുന്നു ആ വാക്കുകൾ പതിഞ്ഞത്. എന്നിട്ടും കനിഞ്ഞില്ല. പതിവ് മറുമൊഴി തന്നെ ഏകി. ” നമ്മുടെ രണ്ടാം കാഴ്ചയിൽ പ്രഥമല്ലാത്തതൊന്നും നൽകുവാനുണ്ടാകരുത്. അതുകൊണ്ട് ബിനോ…” “ഓ… നിന്നെ കൊണ്ട് ഞാൻ തോറ്റു… അല്ല, നിന്നെ പ്രേമിക്കാനിറങ്ങി തിരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. ” കപട ദേഷ്യത്തിലെ ആത്മഗതം കേട്ട് കുലുങ്ങിച്ചിരിച്ചു. ” എന്നാൽ ഒരുങ്ങി ഇരുന്നോളൂ.. ആ രണ്ടാം കാഴ്ചക്കിനി ഇരുപത് നാൾ മാത്രം. ഒരു മാസത്തേക്കുള്ള ലീവ് അടിച്ചു കിട്ടി.

നാട്ടിലേക്ക് ടിക്കറ്റ് ഒന്നല്ല രണ്ടാണ് എടുത്തിരിക്കുന്നത്. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ ജീവിതത്തിലേക്ക് ചേർക്കുവാനിനി ഇരുപത് നാൾ… ” ആ വാക്കുകളുടെ പ്രകമ്പനത്തിൽ മധുബാല പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. പൂനം ദീദി അതുകണ്ടു നടുക്കത്തിലവളെ മിഴിച്ചു നോക്കി. തുടരും

LEAVE A REPLY

Please enter your comment!
Please enter your name here