Home Abhijith Unnikrishnan സത്യം പറഞ്ഞാൽ അമ്മയോട് തല്ലുണ്ടാക്കാൻ ഈ സൈഡിൽ അലക്കുകല്ല് വേണം അതല്ലേ.. Part – 15

സത്യം പറഞ്ഞാൽ അമ്മയോട് തല്ലുണ്ടാക്കാൻ ഈ സൈഡിൽ അലക്കുകല്ല് വേണം അതല്ലേ.. Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം – പതിനഞ്ച് )

അമ്മ അടുക്കളയിൽ പോയി പാലെടുത്ത് മുകളിലേക്ക് നടക്കാനൊരുങ്ങി, രശ്മി പുറകിൽ നിന്ന് വിളിച്ച്..
വരുന്ന വഴിക്ക് ആ മുറി കൂടി അടിച്ചു വാരിയേക്ക് അമ്മേ..

അമ്മ ഒന്നും പറയാൻ നിൽക്കാതെ ചൂലുമെടുത്തു മുകളിലേക്ക് നടന്നു, എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വഴിയിൽ രശ്മി അമ്മയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ..
എനിക്ക് രാവിലെ എന്തേലും ലൈറ്റായിട്ട് ഉണ്ടാക്കിയാൽ മതി..

അമ്മ തലയാട്ടി താഴേക്കിറങ്ങി, പിറ്റേദിവസം രാവിലെ ഗായത്രി മുറ്റമടിക്കുമ്പോഴാണ് അപ്പുറത്ത് നിന്നും അതേ ശബ്ദം കേട്ടത്, അവൾ അടിക്കുന്നത് നിർത്തി മതിലിനു പുറത്തേക്ക് നോക്കി, അമ്മയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട്..
ഓഹോ ഇതൊക്കെ ശീലമുണ്ടോ… അതുപോട്ടെ പുതിയ മരുമകളെവിടെ..

അമ്മ കുനിഞ്ഞ മുതു നിവർത്തിയിട്ട്..
അവള് വന്നല്ലേയുള്ളൂ… പിന്നെ എന്റെ വീട് ഞാൻ തന്നെയാ അടിച്ചു വാരി വൃത്തിയാക്കിയിരുന്നേ..

ആണോ.. അറിയില്ലായിരുന്നു.. ഇതിന് മുമ്പൊരു മരുമകള് വന്നപ്പോ അവളായിരുന്നു ആദ്യത്തെ ദിവസം തൊട്ട് അടിച്ചു വാരിയിരുന്നത്, അതുകൊണ്ട് ചോദിച്ചതാ …

അത്‌ അവളുടെ കഴിവുകേട്..
അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി, പെട്ടെന്ന് അടിച്ചിട്ട് പോവാനൊരുങ്ങിയപ്പോഴാണ് നല്ലൊരു കാറ്റ് വീശിയത്, മുറ്റത്തെ മാവിലുണ്ടായിരുന്ന കരിയില മുഴുവൻ കൊഴിഞ്ഞു താഴെ വീണു, അതുകണ്ടപ്പോൾ ഗായത്രി താഴെയുണ്ടായിരുന്ന കല്ലിലിരുന്ന് ചിരിക്കാൻ തുടങ്ങി, അമ്മയ്ക്ക് ദേഷ്യം ഇരച്ചു കയറിയെങ്കിലും ബുദ്ധിമുട്ടി വീണ്ടും അടിച്ചു വാരി, പോവാൻ നേരം ഗായത്രി മുകളിലേക്ക് നോക്കികൊണ്ട്..
അമ്മേ ദേ വീണ്ടും കാറ്റ്..

പോടീ…
അമ്മ അകത്തേക്ക് ഓടികയറി..

ഗായത്രി അപ്പോഴാണ് ഉണ്ണിയെ കണ്ടത്, അരികിലേക്ക് ചെന്നിട്ട്..
എടാ ഇന്ന് നിന്റെ ഏതെങ്കിലും പണിക്കാരന് ഒഴിവുണ്ടാവോ..

ഉണ്ണി സംശയത്തോടെ..
എന്തിനാ.. എന്താ കാര്യം..

എനിക്ക് ഈ സൈഡിലൊരു അലക്കുകല്ലും വെള്ളത്തിനൊരു പൈപ്പും വേണം..

അതെന്തിനാ ഈ പറഞ്ഞ രണ്ടും അപ്പുറത്തെ സൈഡിലുണ്ടല്ലോ..

ഗായത്രി ഉണ്ണിയെ നോക്കികൊണ്ട്..
ചെയ്തുതരാൻ പറ്റോ ഇല്ലയോ..

ഉണ്ണി തലയിൽ കൈവെച്ചിരുന്നു..
സത്യം പറഞ്ഞാൽ അമ്മയോട് തല്ലുണ്ടാക്കാൻ ഈ സൈഡിൽ അലക്കുകല്ല് വേണം അതല്ലേ..

ആ അതുതന്നെ..

ഉണ്ണി ഫോണെടുത്ത് വിളിച്ചിട്ട് ഗായത്രിയെ നോക്കി..
കുറച്ച് കഴിയുമ്പോൾ ആള് വരും..

സൂപ്പർ..
ഗായത്രി അകത്തേക്ക് പോയി, കല്ലൊക്കെ റെഡിയായി, അപ്പുറത്ത് നിന്ന് തുണി കഴുകുന്ന ശബ്ദം കേട്ടപ്പോൾ ഗായത്രി ഓടി പുറത്തേക്കിറങ്ങി, ഉമ്മറത്തിരിക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ ഒന്ന് നിന്നിട്ട് പതുക്കെ അലക്കുകല്ലിന്റെ മുകളിൽ വന്നിരുന്നു, അപ്പുറത്തേക്ക് നോക്കികൊണ്ട്..
അമ്മേ എത്ര തുണിയുണ്ടമ്മേ കഴുകാൻ..

പോടീ.. എന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം..

എന്താ അമ്മേ ഇങ്ങനെ ഞാൻ സഹായിക്കാന്ന്.. ഇല്ലേൽ പുതിയ മരുമകളെ വിളിക്ക് നമ്മുക്ക് അവളെ കൊണ്ട് പണിയെടുപ്പിക്കാ..

ഉണ്ണി ഗായത്രിയെ നോക്കികൊണ്ടേയിരുന്നു..
എടത്തിയമ്മ തുണി കഴുകാനുള്ള കല്ലല്ലേ ചോദിച്ചത്, എന്നിട്ടിപ്പോ ഇരിക്കാനുള്ള കല്ലായാണല്ലോ ഉപയോഗിക്കുന്നെ.. ഭഗവാനെ കാശ് പോയി..

പ്രിയ ഉണ്ണിയെ നോക്കി ചിരിക്കാൻ തുടങ്ങി..
എടാ എനിക്ക് ആ സൈഡിലൊരു കല്ലുണ്ടാക്കി തരോ..

ഇനി ഒരു കല്ലുണ്ടേൽ എന്റെ തലയിലിട് ഞാൻ ചാവട്ടെ….

അയ്യോ അങ്ങനെയൊന്നും പറയല്ലേ ചിലപ്പോൾ അറിയാതെ ഞാനെങ്ങാനും ചെയ്താലോ…

ദൈവമേ ഒന്നിങ്ങനെ ഒന്നങ്ങനെ…

പ്രിയ ഉണ്ണിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..
പോട്ടെ… അടുത്ത ജന്മത്തിൽ നല്ലത് നോക്കിയെടുക്കാം..

പോടീ.. ഈ ജന്മം എങ്ങനെ തീരുമെന്ന് നോക്കട്ടെ ആദ്യം..

അതിന് ഇനിയും സമയമുണ്ടല്ലോ..

ഗായത്രി ഇരുവരുടെയും സംസാരം കേട്ടപ്പോൾ തിരിഞ്ഞു നോക്കി..
പ്രിയേ ഞാനിന്ന് ഡ്യൂട്ടിക്ക് വരുന്നില്ലാട്ടോ… നീ വൈകുന്നേരം പോയിട്ട് വാ…

പ്രിയ ഉണ്ണിയോട്..
കേട്ടോ ചേച്ചി പറഞ്ഞത്…

എനിക്ക് ചെവിക്ക് കുഴപ്പമൊന്നുമില്ലല്ലോ..

പ്രിയ ഉണ്ണിയുടെ അരികിലായിരുന്നു..
അതല്ല ഏട്ടാ ഞാനും ലീവ് എടുത്തോട്ടെ..

ഉണ്ണി ചിരിച്ചിട്ട് ഗായത്രിയെ നോക്കി..
എടത്തിയമ്മ ഇവൾക്കെന്തോ പറ്റി… പെട്ടെന്ന് വാ ആശുപത്രിയിൽ കൊണ്ടുപോവാ…

ഗായത്രി എന്താണെന്ന് മനസ്സിലാവാതെ തലയാട്ടി ചോദിച്ചു..

ഉണ്ണി വീണ്ടും ചിരിച്ചു..
ഇവളെന്നെ ഏട്ടാന്ന്… പോരാത്തതിന് ലീവ് എടുത്തോട്ടെന്ന് അനുവാദം കൂടി ചോദിക്കണു..

ഗായത്രി കല്ലിന്റെ മുകളിൽ നിന്നെഴുന്നേറ്റു..
ഇവളോ… അതും നിന്നോട് അനുവാദം ചോദിച്ചോ..
പ്രിയയെ നോക്കികൊണ്ട്..
എന്തുപറ്റി മോളെ… എന്തെങ്കിലും മനസ്സിന് താളം തെറ്റുകയോ അങ്ങനെ വല്ലതും..

പ്രിയ രണ്ടുപേരെയും മാറി മാറി നോക്കികൊണ്ട്..
കളിയാക്കണ്ട… കെട്ടിയോനല്ലേ കുറച്ച് ബഹുമാനം തരാന്ന് വെച്ചപ്പോൾ തലയിൽ കയറുന്നോ..

ഉണ്ണി അവളെ പിടിച്ച് അരികിലിരുത്തി..
എന്തിനാ ദേഷ്യപെടുന്നേ… എന്താ സംഭവം..

പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
എന്താണെന്നറിയോ… കല്യാണത്തിന് കണ്ട ചേച്ചിമാരില്ലേ…

ഉം… അവര്..
ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..

അവര് പറയാണ് താലി കെട്ടിയാൽ പുരുഷന്മാരെ കുറച്ച് ബഹുമാനമൊക്കെ കൊടുക്കണം, അവരുടെ കീഴിലാണെന്ന് ബോധമൊക്കെ വേണമെന്ന്..

അതുകൊണ്ട്…

പ്രിയ ഉണ്ണിയെ നോക്കിയിട്ട്..
അതുകൊണ്ട് നിന്നോട് തർക്കുത്തരമൊന്നും പറയരുത്, കേൾക്കുന്നവർക്ക് ബോറടിക്കുന്നെന്ന്, അപ്പോൾ ഞാൻ ഇതൊക്കെ നിർത്തി നന്നായാലോ വിചാരിച്ചു..

ഗായത്രി പ്രിയയുടെ മുന്നിലിരുന്ന് അവളുടെ കവിളിൽ തലോടി..
ഞാൻ എനിക്കൊരു മോളുണ്ടായാൽ നിന്നെ പോലൊരു വായാടി ആയിരിക്കണമെന്ന് ആഗ്രഹിക്കും, അത്രയ്ക്കും ഇഷ്ടാണ് നിന്നെ, അവരെ വിട് ഭർത്താവിന്റെ കീഴിൽ നിന്ന് സ്വാതന്ത്രമൊന്നും ഇല്ലാതെ ജീവിച്ച് നിന്റെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നതാ..

പ്രിയ പതുക്കെ പുഞ്ചിരിക്കാൻ തുടങ്ങി, ഗായത്രി അവളെ ചേർത്ത് പിടിച്ചു..
നിനക്ക് അവർക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട് അതെന്താണെന്ന് അറിയോ..

പ്രിയ ഉണ്ണിയെ നോക്കി..
ഈ ഇരിക്കുന്നതല്ലേ..

ഗായത്രി ചിരിച്ചു..
ആ ഇരിക്കുന്നത് തന്നെ… നീ നീയായി ജീവിക്കുമ്പോഴേ ജീവിതത്തിൽ സന്തോഷമുണ്ടാവൂ പ്രിയേ… മറ്റുള്ളവർക്ക് അത്‌ ഇഷ്ടായില്ലെന്ന് വെച്ച് മാറി നടന്നാൽ ബുദ്ധിമുട്ടി ജീവിക്കേണ്ടി വരും, ഇവൻ നിന്നെ അതിനൊന്നും പ്രേരിപ്പിക്കുന്നില്ലല്ലോ നിന്റെ ഇഷ്ടത്തിനല്ലേ വിടുന്നെ… കാരണം അവൻ അതാണ് നിന്നിൽ നിന്നാഗ്രഹിക്കുന്നത്… അപ്പോൾ തൽക്കാലം എന്റെ കുട്ടി മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കണ്ട… ഇനി ആരേലും ബോറടിക്കാണ് ഇഷ്ടാവുന്നില്ലെന്ന് പറഞ്ഞാൽ നിർത്തി പൊയ്ക്കോളാൻ പറ…

അങ്ങനെ തന്നെ … കട്ടസപ്പോർട്ട്..
ഉണ്ണി പ്രിയയുടെ തോളിൽ തട്ടി..

പ്രിയ ഉണ്ണിയുടെ നേരെ തിരിഞ്ഞു..
എടാ അങ്ങനെയാണേൽ ഞാനിന്ന് ഹോസ്പിറ്റലിൽ പോവുന്നില്ല..

എഴുന്നേൽക്ക്… പോ അകത്തുപോയി റെസ്റ്റെടുക്ക്.. എന്നിട്ട് വൈകുന്നേരാവുമ്പോൾ റെഡിയാവാൻ നോക്ക്..

പ്രിയ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റിട്ട് രണ്ടുപേരെയും നോക്കികൊണ്ട്..
ഇത്രേം ഉപദേശിച്ചിട്ട് അവസാനം എന്നെ പണിക്ക് വിടാൻ കാണിച്ച നിന്റെ മനസ്സ്… നിനക്കൊന്നും മനസാക്ഷിയില്ലെടാ ദുഷ്ടാ ഡെയിലി പോയി കഷ്ടപ്പെടുന്നതല്ലേ ഇന്നൊരു ദിവസം വയ്യെങ്കിൽ പോവണ്ടാന്ന് പറഞ്ഞൂടെ..

എന്നാൽ പോവണ്ട..

പ്രിയ ചിരിച്ചുകൊണ്ട്..
ശരിക്കും..

ഞാൻ കാര്യായിട്ട് പറഞ്ഞതാ.. എനിക്കെന്താ കുഴപ്പം നീ പോയില്ലെങ്കിൽ… നാളെ പോവുമ്പോൾ ഡോക്ടറുടെ വായിൽ നിന്ന് നീ തന്നെ ചീത്ത കേൾക്കണം..

അതുകുഴപ്പമില്ല ഒറ്റക്കല്ലല്ലോ ചേച്ചിയുമില്ലേ..

ഗായത്രി തലയിൽ കൈവെച്ചു..
മിണ്ടാതെ ആ കല്ലിനുമുകളിൽ ഇരുന്നാൽ മതിയായിരുന്നു… വെറുതെ എന്റെ ഉള്ള ജോലി കളയാൻ വേണ്ടി ഇതിന്റെ ഇടയിൽ വന്ന് പെട്ടു..

പോട്ടെ എടത്തിയമ്മ…
ഉണ്ണി ആശ്വസിപ്പിച്ചു..

ഗായത്രി മതിലിനപ്പുറത്തേക്ക് നോക്കി, അമ്മ നിൽക്കുന്നത് കണ്ടപ്പോൾ..
അമ്മേ പണി ഒരുങ്ങിയോ…

പക്ഷെ പ്രതീക്ഷിക്കാതെ മറുപടി പറഞ്ഞത് രശ്മിയാണ്..
ഇല്ലല്ലോ… അവിടെ എന്തായി..

ഗായത്രി ഒന്ന് നിന്നെങ്കിലും..
ഇവിടെയും ആയിട്ടില്ല..

രശ്മി ചിരിച്ചു…
ആ അവിടെ രണ്ടുപേർ ഉണ്ടായിട്ടും കഴിഞ്ഞില്ലേ… ഇവിടെ അമ്മ ഒറ്റക്കാ എല്ലാ ജോലികളും ചെയ്യുന്നേ… എന്നെ തൊടാൻ കൂടി സമ്മതിക്കുന്നില്ല..

ആണോ..
ഗായത്രിയൊന്ന് പുറകിലിരിക്കുന്ന ഉണ്ണിയെ നോക്കി..

അതേ അവള് സത്യം മാത്രേ പറയൂ..

ആണോ..
പ്രിയ സംശയത്തോടെ ചോദിച്ചു..

ആ.. ചില സമയത്ത്…

ഗായത്രി രശ്മിയോട്..
ഇനി എന്താ പ്ലാൻ..

ഞങ്ങള് കുറച്ച് കഴിഞ്ഞാൽ അങ്ങോട്ട് വരാ..

മൂന്നുപേരും ഒരുമ്മിച്ച് ഞെട്ടി..
എന്തിന്..

രശ്മി ചിരിച്ചുകൊണ്ട്..
ഞങ്ങളിന്നവിടെയാണല്ലോ…

ഗായത്രി പുറകിലേക്ക് നടന്നു, ഉണ്ണിയുടെ അരികിലെത്തിയപ്പോൾ..
ഉണ്ണി.. എന്താ സംഭവമെന്ന് ചോദിക്ക്..

ഉണ്ണി പ്രിയയെ നോക്കി..
നീ ചോദിക്ക്… നിനക്ക് കുറച്ച് നല്ല ശബ്ദമുണ്ടല്ലോ..

പോടാ… അതിന് എടത്തിയമ്മ പാട്ടു പാടാനല്ലല്ലോ പറഞ്ഞേ..

ഗായത്രി രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് രശ്മിയുടെ നേരെ തിരിഞ്ഞു..
അല്ല എന്തുപറ്റി പെട്ടെന്ന്…

രശ്മി മതിലിനരുകിലേക്ക് വന്നു..
എന്ത് പെട്ടെന്ന്… ഇപ്പോൾ തന്നെ വൈകി.. നമ്മുക്ക് ഭാവി കാര്യങ്ങളൊക്കെ തീരുമാനിക്കണ്ടേ..

ഗായത്രി ഉണ്ണിയുടെ അരികിലിരുന്നു.
നിനക്ക് ഈ പറയുന്ന വല്ലോം മനസ്സിലാവുന്നുണ്ടോ..

എവിടുന്ന്.. അവളെന്തോ അവിടുന്ന് കാര്യമായിട്ട് നമ്മളോട് പറയുന്നുണ്ട്..

പ്രിയ രണ്ടുപേരെയും തട്ടി…
ചേച്ചി ഇന്ന് ഇവിടേക്ക് താമസിക്കാൻ വരാണെന്നാ പറയുന്നേ..

ഉണ്ണി അവളെയൊന്ന് നോക്കി..
അതൊക്കെ പിടുത്തം കിട്ടുന്നുണ്ടല്ലേ..

എങ്ങനെ കിട്ടാതിരിക്കും.. അങ്ങോട്ടൊന്ന് നോക്കിക്കേ..

രണ്ടുപേരും മുന്നിലേക്ക് നോക്കി..
അയ്യോ.. ഇവളിതെന്തിനുള്ള പുറപ്പാടാ..

ഗായത്രി ഉണ്ണിയുടെ കയ്യിൽ പിടിച്ചു..
വെപ്രാളം കാണിക്കല്ലേ… നമ്മുക്ക് വേറെന്തെലും ആലോചിക്കാം..

രശ്മി അരികിലേക്ക് വന്നിട്ട്..
പ്രതീക്ഷിച്ചില്ലല്ലേ…

ഉണ്ണി എഴുന്നേറ്റു.
പ്രതീക്ഷിച്ചു.. ഇങ്ങനെ പ്രതീക്ഷിച്ചില്ല..

രശ്മി മൂന്നുപേരുടെയും അരികിലായിരുന്നു..
ഇനിയാണ് തുടങ്ങുന്നത്..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here