Home Latest ഇത്രയുംനാളും ഉള്ളിലൊളിപ്പിച്ച അവനോടുള്ള നിസ്വാർത്ഥമായ സ്നേഹം അവനെ അറിയിക്കണമെന്നും അവൾ മനസിൽ ഉറപ്പിച്ചു.. Part...

ഇത്രയുംനാളും ഉള്ളിലൊളിപ്പിച്ച അവനോടുള്ള നിസ്വാർത്ഥമായ സ്നേഹം അവനെ അറിയിക്കണമെന്നും അവൾ മനസിൽ ഉറപ്പിച്ചു.. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

തേജസ്‌ 3 

രചന : ധ്വനി

ഇനി സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ആത്മാഭിമാനം മാത്രമാണ് അതും നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല അതിനെ പറ്റി മാത്രമേ ആ അവസരത്തിൽ ചിന്തിച്ചുള്ളൂ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് എല്ലാംകൂടി ഓർക്കവേ തേജുവിന്റെ കണ്ണിൽ നിന്നും നീർക്കണങ്ങൾ ഉതിർന്നു വീണു ശിവ പോയത് നോക്കി ശിലപോലെ അവളവിടെ തന്നെ നിന്നു

ലെച്ചു …..

വിച്ചുവിന്റെ വിളി ആണ് അവളെ ഉണർത്തിയത്

“അയ്യേ എന്താ മോളെ ഇത് എന്തിനാ നീ കരയുന്നെ … അവനോട് ഇങ്ങനൊക്കെ പറഞ്ഞതെന്തിനാ ??

നിന്നെ അവന് സ്നേഹിക്കുന്നത് എത്രത്തോളം ആത്മാർത്ഥമായിട്ടാണെന്ന് ആരെക്കാളും എനിക്കറിയാം .. അത് ഞാൻ നിന്നോടും പറഞ്ഞതല്ലേ

അവന് നീ വെറുമൊരു ടൈംപാസ്സ്‌ ആയിരുവെങ്കിൽ അവന് വേണ്ടി ഞാൻ നിന്നോട് സംസാരിക്കുവോ ?? അറിഞ്ഞുകൊണ്ട് നിന്നെ ഞാൻ ചതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??”

“ഇല്ലാ വിച്ചുവേട്ടാ ഏട്ടൻ ഞാൻ സ്വന്തം പെങ്ങൾ തന്നെ ആണെന്ന് എനിക്കറിയാം ആരുമില്ലാത്ത എനിക്ക് ആരെങ്കിലുമൊക്കെ ഉണ്ടോ എന്നാ തോന്നൽ ഉണ്ടാക്കിയത് നിങ്ങളൊക്കെയാ ”

“പിന്നെന്തിനാ നീ ശിവയോട് അങ്ങനെയൊക്കെ പറഞ്ഞത് എത്രനാൾ ആയി അവന് നിന്നെ മനസിൽ കൊണ്ട് നടക്കുന്നതാ നീ ആരാ എന്താ എന്നറിയുന്നതിന് മുന്നേ തുടങ്ങിയതാ അവന് നിന്നോടുള്ള സ്നേഹം

ആ സ്നേഹം സത്യമല്ലെന്ന് നീ തന്നെ പറഞ്ഞപ്പോൾ അവന് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും ??”

“ഏട്ടാ ഇന്ന് എന്നെ കാണാൻ അമൃത  വന്നിരുന്നു … (ശിവയുടെ അച്ഛന്റെ friend ന്റെ മകളാണ് അമൃത  )”

“അവളോ അവൾ എന്തിനാ നിന്നെ കാണാൻ വന്നത് ”

“ശിവ അവളുടേതാണെന്ന് പറയാൻ അവരുടെ വിവാഹം അച്ചന്മാർ തമ്മിൽ നേരത്തെ ഉറപ്പിച്ചതാണെന്നും അവൾക്ക്  ഇഷ്ടം ആണെന്നും പറഞ്ഞു ഈ കാര്യം ഒക്കെ ശിവക്ക് അറിയാം എന്നിട്ടും അതിന്റെ ഇടയിൽ ഉള്ള വെറും നേരംപോക്ക് മാത്രമാണ് ഞാൻ എന്ന്

പിന്നേ എന്റെ യോഗ്യതയെ കുറിച്ചും പറഞ്ഞു ഞാൻ ആലോചിച്ചപ്പോൾ ശരിയാ ആരോരുമില്ലാത്ത വെറുമൊരു അനാഥ പെണ്ണിനെ വെച്ച് നോക്കുമ്പോൾ ആ കുട്ടി ഒരുപാട് മുന്നിലല്ലേ

അതെന്റെ മനസിൽ കിടന്നതുകൊണ്ടാ ഞാൻ”

“ഹോ അപ്പോൾ അതാണ് കാര്യം ഇനി എന്താ വേണ്ടതെന്നു എനിക്കറിയാം അവൾക്കുള്ളത് ഞാൻ കൊടുത്തോളം നീ വിഷമിക്കാതെ ..”

ഒരുവിധം തേജുവിന്റെ മനസിനെ തണുപ്പിക്കാൻ വിച്ചുവിന് കഴിഞ്ഞു എങ്കിലും ശിവയോട് അങ്ങനെ പറഞ്ഞതിൽ ഉള്ളുകൊണ്ട് തേജു നീറികൊണ്ട് ഇരുന്നു nale തന്നെ അവനെ കണ്ട് മാപ്പ് പറയാനും അവന് തീരുമാനിച്ചു

അര്ഹതയില്ലാത്ത ഇഷ്ടങ്ങളുടെ കൂടെ ഞാൻ ചേർത്തു വെച്ചതായിരുന്നു നിന്നോടുള്ള എന്റെ ഇഷ്ടം പക്ഷെ ഇനിയും കഴിയില്ല നീ എന്നത് എന്നിൽ അത്രത്തോളം വേരൂന്നിയിരിക്കുന്നു

❤️❤️❤️❤️❤️

പിറ്റേന്ന് വളരെ സന്തോഷത്തോടെയാണ് തേജു കോളേജിലേക്ക് വന്നത് ശിവയെ കാണണമെന്നും സംസാരിക്കണമെന്നും ഇത്രയുംനാളും ഉള്ളിലൊളിപ്പിച്ച അവനോടുള്ള നിസ്വാർത്ഥമായ സ്നേഹം അവനെ അറിയിക്കണമെന്നും അവൾ മനസിൽ ഉറപ്പിച്ചു

ശിവയെ കുറിച്ച് ചിന്തിക്കുന്ന സമയങ്ങളിൽ അത്രയും അവളുടെ മുഖത്ത് ഒരു ചിരി വിരിയും അവനെ പറ്റിയുള്ള ഓർമ്മകൾ പോലും അവളുടെ ഉള്ളിൽ മാറ്റങ്ങൾ സൃഷ്ടിക്കും

എല്ലാം കണക്കുകൂട്ടി ശിവയെ ചുറ്റും  നോക്കി ധൃതിയോടെ അവൾ ഓരോ ചുവടും വെച്ചു അവരുടെ സ്ഥിരം പ്ലേസിൽ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന കാഴ്ച  തേജുവിന്റെ മനസ് നിറച്ചു

അങ്ങോട്ടേക്കായി അവൾ ഓടി കാലിന് ഒട്ടും വേഗത ഇല്ലെങ്കിലും തന്റെ ഹൃദയം വല്ലാതെ മിടിക്കുന്നത് അവളറിഞ്ഞു പക്ഷെ നടന്നടുക്കും തോറും അവിടുത്തെ കാഴ്ച അവളുടെ കാലിന്റെ വേഗത കുറച്ചുകൊണ്ടിരുന്നു

സന്തോഷത്താൽ നിറഞ്ഞ മനസിൽ വേദന നിറയുന്നതവളറിഞ്ഞു മുഖത്തെ ചിരി മാഞ്ഞു അടുത്തെത്താറായപ്പോഴേക്കും ഒരടി പോലും അനങ്ങാനാവാതെ കാലുകൾ നിശ്ചലമായി

ശിവയുടെ കയ്യിൽ കൈകോർത്ത് അവനോടായി ചേർന്നിരിക്കുന്ന അമൃത അവള് പറയുന്നതെല്ലാം കേട്ടിരുന്നു ചിരിക്കുന്ന ശിവ

ഹൃദയം നുറുങ്ങുന്ന വേദന തോന്നിയെങ്കിലും അവയെ ഉള്ളിലടക്കി നിർത്തി കണ്ണുകൾ അടച്ചു തുറന്നു അവൾ അവർക്കരികിലേക്ക് തന്നെ നടന്നു

ഇന്നലെ ഞാൻ പറഞ്ഞതെല്ലാം വിച്ചുവേട്ടൻ ഉറപ്പായും ശിവയെ അറിയിച്ചു കാണും എന്നിട്ടും ഇതിനെല്ലാം കരണമായവളുടെ കൂടെ ഇതുപോലെ ഇരിക്കണമെങ്കിൽ എന്താ അതിനർത്ഥം എന്നെ വെറുക്കുന്നു എന്നല്ലേ എന്റെ വേദനകൾ  ഒന്നും ബാധിക്കുന്നില്ല എന്നല്ലേ

ഓരോന്നാലോചിക്കും തോറും കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി ഇരുന്നിടത്ത് നിന്നും തലയുയർത്തി ചുറ്റുമൊന്ന് നോക്കി

അവിടെ അങ്ങിങ്ങായി എല്ലാവരും ഇരിപ്പുണ്ട് വിച്ചുവും അച്ചുവും കുറച്ച് മാറി സംസാരിക്കുന്നു ബാക്കിയുള്ളവരെല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു

ഇന്നലെ വരെ ഇവർക്കുനടുവിൽ ഇരിക്കുമ്പോൾ തനിക്കാരോക്കെയോ ഉള്ളതുപോലെ താൻ ഒറ്റക്കല്ല എന്നൊരു തോന്നൽ തേജുവിനെ സന്തോഷിപ്പിച്ചിരുന്നു

എന്നാൽ ഇന്ന് അതേ ആളുകൾക്ക് ഒപ്പം ഇരിക്കുമ്പോഴും ഒറ്റപെട്ടുപോയ പോലെ തനിച്ചായതുപോലെ അവൾക്ക് തോന്നി

പതിയെ എഴുനേൽക്കാനൊരുങ്ങിയതും പെട്ടെന്ന് ശ്രദ്ധ ചെന്നെത്തിയത് അവിടെ പാർക്ക്‌ ചെയ്തു ഇട്ടിരിക്കുന്ന കാറിന്റെ ഗ്ലാസ്സിലേക്കാണ് അതിൽ വിച്ചുവേട്ടൻ കൈയുയർത്തി 👍 success എന്ന് കാണിക്കുന്നുണ്ട്

വിച്ചുവേട്ടന്റെ നോട്ടത്തെ പിന്തുടർന്നപ്പോൾ മനസിലായി അത് ശിവയോട് ആണെന്ന് തന്നെ നോക്കിയാണ് ഇരുവരും അത് കാണിക്കുന്നത്

ഇതെല്ലാം ഒരു നാടകം ആണെന്ന് മനസിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല

നന്നാവാം എന്ന് കരുതുമ്പോൾ സമ്മതിക്കില്ല അപ്പോൾ എല്ലാരും കൂടി ഉള്ള ഒത്തുകളി  ആയിരുന്നല്ലേ എങ്കിൽ ഇനി തേജുവിന്റെ കളികൾ കൂടി നിങ്ങൾ കണ്ടോ

അത്ര പെട്ടെന്നൊന്നും ശിവക്ക് തേജുവിനെ വേണ്ടെന്ന് വെക്കാൻ കഴിയില്ല അവൾ തന്നോടായി തന്നെ പറഞ്ഞു എങ്കിലും കുറച്ചു നിമിഷങ്ങൾ കൊണ്ട് ഞാൻ അനുഭവിച്ച വേദന ചെറുതൊന്നും ആയിരുന്നില്ല

എന്തൊക്കെയോ മനസിൽ ഉറപ്പിച്ചു അവൾ ശിവക്ക് അരികിലേക്ക് നടന്നു പക്ഷെ ആ നീക്കം അവിടെ ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

“എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ” അവന്റെയും അമൃതയുടെയും അടുത്ത് ചെന്ന് ശിവയുടെ കണ്ണുകളിൽ  തന്നെ നോക്കി  ഒരല്പം ഉറച്ച ശബ്ദത്തിൽ പറഞ്ഞു

അവളുടെ ആ പെരുമാറ്റം കുറച്ചൊന്നുമല്ല അവരെ ഞെട്ടിച്ചത്

“എന്തിന് അതിന്റെ ആവശ്യം ഒന്നുമില്ല ”
ശിവ എന്തെങ്കിലും പറയും മുന്നേ അമൃത ചാടി കയറി പറഞ്ഞു

“അതിന് ഞാൻ സംസാരിക്കണം എന്ന് പറഞ്ഞത് നിങ്ങളോടല്ല ” ഒരൽപ്പം പോലും പതറാതെ ഉള്ള തേജുവിന്റെ മറുപടിയിൽ വിച്ചുവിനോടും ശിവയോടുമൊപ്പം അമൃതയും അതിശയിച്ചു

പെട്ടെന്ന് ശിവയുടെ കയ്യിൽ പിടിച്ചു തേജു മുന്നോട്ട് നടന്നു ഞെട്ടലിൽ നിന്നും പുറത്ത് വരാത്തതുകൊണ്ട് ഒരു പാവ കണക്കെ അവളുടെ പിന്നാലെ അവന് നടന്നു

❤️❤️❤️❤️❤️

“എന്താ ഉദ്ദേശം ”

“എന്ത് ഉദ്ദേശം ”

“നാടകമൊക്കെ നന്നായിരുന്നു പക്ഷെ ഏറ്റില്ല ”

കയ്യും പിണച്ചുകെട്ടി തന്റെ നേരെ നോക്കി പറയുന്ന തേജുവിനെ കണ്ടതും അവൾക്കെല്ലാം മനസിലായി എന്നവന് വ്യക്തമായി

“ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞതിലുള്ള ദേഷ്യത്തിന്റെ പേരിലാണോ ഈ നാടകം അതോ എനിക്ക് അസൂയ തോന്നാനോ ”

അവളുടെ ചോദ്യത്തിന് മറുപടിയൊന്നും ശിവയുടെ കയ്യിൽ ഉണ്ടായിരുന്നില്ല കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവന് തല താഴ്ത്തിനിന്നു

“നീ ഇന്നലെ  എന്നോട് അങ്ങനെ പറഞ്ഞതുകൊണ്ട് ”

“ഹ്മ്മ് അങ്ങനെ  ആണെങ്കിൽ കൊള്ളാം അല്ലാതെ സീരിയസ് ആയിട്ടാണ് അവളുടെ കൂടെ കേറിയിരുന്നത് എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ കെട്ടി കഴിഞ്ഞു നമുക്കുണ്ടാവുന്ന പിള്ളേരെ കൊണ്ട് ഞാൻ ഇതിനു പകരം ചോദിക്കും ”

“മ്മ്” തലയാട്ടി സമ്മതിച്ച ശേഷമാണു അവൾ പറഞ്ഞതിന്റെ പൊരുൾ ശിവക്ക് മനസിലായത്

ആ ഞെട്ടലിലും അവളിൽ നിന്നും കേട്ട വാക്ക് മനസിലുണ്ടാക്കിയ സന്തോഷത്തിലും അവന് വിശ്വാസം വരാതെ അവളെ ഉറ്റുനോക്കി

നിമിഷനേരംകൊണ്ട് അവനിലേക്ക് അടുത്തു കാൽവിരലിനാൽ ഊന്നുപൊങ്ങി ശിവയുടെ അധരങ്ങളെ അവൾ സ്വന്തമാക്കി

തേജു തുടങ്ങിവെച്ച ചുംബനം പതിയെ ശിവ ഏറ്റെടുത്തു വല്ലാത്തൊരു ആസക്തിയോടെ രണ്ടുപേരും മത്സരിച്ചു ചുംബിച്ചു ശ്വാസം തടസമായിട്ടും ഇരുവരും പിന്മാറിയില്ല   ശിവയുടെ മുടിയിഴകളിൽ തേജു കൈകോർത്ത് വലിച്ചപ്പോൾ തേജുവിന്റെ ഇടുപ്പിൽ ശിവയുടെ കൈകൾ അമർന്നു

രക്തത്തിന്റെ ചവർപ്പ് അനുഭവപെട്ടതും ഒട്ടും ആഗ്രഹിച്ചില്ലെങ്കിലും  ഇരുവരും പതിയെ പിന്മാറി

ശിവയുടെ മുഖത്തേക്ക് നോക്കാനാവാതെ കണ്ണുകൾ താഴ്ത്തി നിന്ന തേജുവിനെ അവന് നെഞ്ചോടടക്കി പിടിച്ചു

കുറച്ച്നേരം കഴിഞ്ഞു വിട്ടുമാറി നേരെ നോക്കിയപ്പോൾ തങ്ങളെ തന്നെ നോക്കി വായുംപൊളിച്ചു  വണ്ടർ അടിച്ചു നിൽക്കുന്ന വിച്ചുവിനെയും കൂട്ടരെയുമാണ് അവരിരുവരും കണ്ടത്

എല്ലാർക്കും ഒരു വളിച്ച ചിരി pass ആക്കി മുന്നോട്ട് നടന്നതും തങ്ങളെ കൊല്ലാനുള്ള ദേഷ്യത്തിൽ നടന്നുവരുന്ന അമൃതയെയാണ് കണ്ടത്

“ശിവ what is this ”

മുഖമടച്ചൊരു അടിയായിരുന്നു അമൃതക്ക് ശിവ നൽകിയ മറുപടി

“എന്റെ പെണ്ണിന്റെ കണ്ണുകൾ നീ കാരണം നിറഞ്ഞു എന്നറിഞ്ഞപ്പോൾ നിനക്ക് തരാൻ ആയി ഞാൻ കാത്തുവെച്ചതാ ഈ അടി … അത് ഇത്രയും പെട്ടെന്ന് നടക്കുമെന്ന് ഞാൻ കരുതിയില്ല ”

“ഹോ നിന്റെ പെണ്ണോ കൊള്ളാം പണവും പ്രതാപവും അന്തസ്സും എല്ലാംകൊണ്ടും മുന്നിട്ടു നിൽക്കുന്ന   ശിവജിത്തിന്‌ മേനോന്റെ മകൻ അർജുൻ ശിവജിത്തിന്‌ കിട്ടിയത് ഇവളെ പോലെയൊരു ആരോരുമില്ലാത്ത ഒരു അനാഥയെ നിന്നെ ആഗ്രഹിക്കാൻ എന്ത് യോഗ്യത ഉണ്ടോ ഇവളെപ്പോലൊരുത്തിക്ക്  ”

“ഛ്ചി  നിർത്തേടി … എന്റെ പെണ്ണിന്റെ യോഗ്യത അളക്കാൻ  നീ ആരാ …  ഇനി നീ ശ്രദ്ധിച്ചു കേട്ടോ ഈ അർജുൻ ശിവജിത്തിന്റെ പ്രാണൻ ആണിവൾ എന്റെ ജീവനേക്കാളേറെ ഞാൻ സ്നേഹിക്കുന്നവൾ ഈ ലോകത്ത് മറ്റെന്തിനേക്കാളും എനിക്ക് വിലപ്പെട്ടത് ഇവളാ

നിന്റെ കണ്ണിൽ എന്നേക്കാൾ ഒരുപാട് താഴെ ആവും ഇവൾ പക്ഷെ എന്റെ നോട്ടത്തിൽ എന്നെക്കാളും ഒരുപാട് ഒരുപാട് ഉയരെ ആണിവൾ പണത്തിനെക്കാളും പ്രതാപതിനേക്കാളും ഞാൻ എന്നും പ്രാധാന്യം കൊടുക്കുന്നത് നിസ്വാർത്ഥമായ സ്നേഹത്തിനാണ്

അതിവളിൽ ആവോളം ഉണ്ട് നീ ഉൾപ്പടെ ഈ കോളേജിലുള്ളവർ മുഴുവനും എനിക്ക് പിന്നാലെ നടന്നത് എന്ത് കണ്ടിട്ടാണെന്ന് എനിക്ക് നന്നായറിയാം അങ്ങനെ ഉള്ള നിന്നേക്കാൾ ഒക്കെ ഒരുപാട് മുകളിലാ ഇവൾക്ക് എന്റെ മനസിലുള്ള സ്ഥാനം

അതുകൊണ്ട് ഇനി ഞങ്ങൾക്കിടയിൽ oru തടസമായി കയറി വരരുത് വന്നാൽ …….”

ഒരു താക്കീതുപോലെ അമൃതയോടായി പറഞ്ഞു തേജുവിനെ ചേർത്തുപിടിച്ചു ശിവ നടന്നകന്നു

❤️❤️❤️❤️❤️

പിന്നീടങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു ആരെയും അസൂയപ്പെടുത്തുന്ന പ്രണയം മതിവരാതെ അവർ പ്രണയിച്ചു .. എല്ലാവരുടെയും ശിവ തേജുവിന്‌ മാത്രം അർജുൻ ആയി മാറി എല്ലാവർക്കും തേജസ്‌ ലെച്ചു ആയപ്പോൾ ശിവക്ക് മാത്രം അവൾ തേജുവായി

ചെറിയ  ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും കലഹങ്ങളുമെല്ലാം ആ പ്രണയത്തിന്റെ മാറ്റുകൂട്ടി ..ഇരുവരും തൻെറ പ്രണയത്തെ  ഹൃദയത്തിൽ കൊരുത്തുവെച്ചു

അകലാനാവാതെ അത്രമേൽ ആഴത്തിൽ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് വലിച്ചടുപ്പിക്കുംപോലെ ഭ്രാന്തമായ പ്രണയം പരസ്പരം കൈമാറി

പ്രണയം അത്രമേൽ ശക്തമാവുമ്പോൾ എതിർപ്പുകൾ പലപ്പോഴും ഒരു തകർച്ചക്ക് കാരണമാവാറുണ്ട് സ്നേഹബന്ധങ്ങളേക്കാൾ രക്തബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ട സമയങ്ങളിൽ അത്രമേൽ ആഴത്തിലുള്ള പ്രണയങ്ങളും കടപുഴകി വീഴാറുണ്ട്

ഒരുപാട് വെല്ലുവിളികൾ മുന്നിൽ ഉയർന്നപ്പോഴും തന്റെ ഹൃദയത്തിന്റെ പാതിയായവളെ തന്നിൽ നിന്ന് അകറ്റാൻ തന്റെ പ്രണയത്തെ തന്നിൽ നിന്നും അടർത്തി മാറ്റാൻ അർജുന്റെ അച്ഛൻ പോലും വെല്ലുവിളിയായി

പക്ഷെ എല്ലാ എതിർപ്പുകളെയും തരണം ചെയ്ത് പ്രണയത്തിന്റെ ദേവനായ തന്നിലെ പതിയെ തിരിച്ചറിഞ്ഞ സാക്ഷാൽ പരമശിവന്റെ മുന്നിൽ വെച്ചു ശിവ തേജുവിന് താലിചാർത്തി അവളെ സ്വന്തമാക്കി

(ഇതോടുകൂടി ശിവയുടെ ഓർമകൾ അവസാനിച്ചൂട്ടോ ഇനി ഇത്തിരി കൂടി പറയാൻ ഉണ്ട് അത് പതിയെ പറയാം )

എന്തൊക്കെ വെല്ലുവിളികളും പരീക്ഷങ്ങളും നേരിട്ടപ്പോഴും ഒരിക്കലും വിട്ടുകളയാതെ തന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചവൾ തന്റെ പ്രാണൻ

തന്റെ നെഞ്ചിൽ തലവെച്ചു മയങ്ങുന്ന തേജുവിനെ അവന് കണ്ണുചിമ്മാതെ നോക്കി

നിന്നെ ഞാൻ നഷ്ടപെടുത്തില്ല മോളെ നീയില്ലെങ്കിൽ ഞാനുമില്ല അവളുടെ നെറ്റിയിലമർത്തി ചുംബിച്ചുകൊണ്ട് അർജുൻ (ശിവ തന്നെ ആണുകേട്ടോ അർജുൻ ഇനി മുതൽ അങ്ങനെയേ എഴുതു കാരണം തേജുവിന്‌ അവന് ശിവ അല്ല അർജുൻ ആണ് ) പതിയെ എഴുന്നേറ്റു

തലേന്ന് അർജുൻ പകർന്നു നൽകിയ പ്രണയത്തിന്റെ ആലസ്യത്തിൽ മയങ്ങിയ തേജു അവന്റെ അസാന്നിധ്യം അറിഞ്ഞതും പതിയെ മിഴികൾ തുറന്നു തന്റെ നഗ്നത അവളെ കഴിഞ്ഞ രാത്രിയിലെ പ്രണയം ഒന്നുകൂടി ഓർമപ്പെടുത്തി അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു

കണ്ണുകളുയർത്തി നോക്കിയപ്പോൾ നോട്ടം പതിച്ചത്  കണ്ണാടിയിലെ തന്റെ പ്രതിബിംഭത്തിലേക്കാണ്

പതിയെ അവളുടെ കൈ തലയിലേക്ക് നീങ്ങി
അരയൊപ്പം നീളമുണ്ടായിരുന്ന തന്റെ മുടിയിഴകൾക്ക് പകരം ഇപ്പോൾ ശൂന്യമായ തന്റെ  ശിരസിൽ അവൾ തൊട്ടു

പതിയെ ചുണ്ടിലെ ചിരി മാഞ്ഞു അടക്കിപ്പിടിച്ച കണ്ണുനീർ കവിളിണകളെ ചുംബിച്ചു കൊണ്ട് അവളുടെ നെഞ്ചിലൊളിച്ചു ചെറിയ ഏങ്ങലടികൾ അവളിൽ നിന്നുമുയർന്നു

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here