Home Latest പക്ഷെ …..അതറിയുമ്പോൾ നീ ഈ ഇഷ്ടം വേണ്ടെന്ന് വെക്കുവോ എന്ന് എനിക്കൊരു പേടി… Part –...

പക്ഷെ …..അതറിയുമ്പോൾ നീ ഈ ഇഷ്ടം വേണ്ടെന്ന് വെക്കുവോ എന്ന് എനിക്കൊരു പേടി… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

❤️തേജസ്‌ 2 ❤️

രചന : ധ്വനി

നീണ്ട ഒരു വർഷത്തിനിടയിൽ അവളെ ഓർക്കാതിരുന്ന ഒരു ദിവസവും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇന്ന് അവളെ കണ്മുന്നിൽ കൊണ്ട് നിർത്തിയപ്പോൾ അവൾ തനിക്കുള്ളതാണെന്ന് മനസിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നി

(ഫ്ലാഷ്ബാക്ക് തീർന്നു )

“ശിവ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ നിന്നിലെ കാട്ടാളന്റെ ഉള്ളിൽ ഇത്രയും വലിയൊരു കാട്ടുകോഴി ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു എന്ന് ” – ദീപു

“കാട്ടുകോഴി നിന്റെ അപ്പൻ പോടാ ” ശിവ

“മോനെ നീ കാട്ടുകോഴികളെ പുച്ഛിക്കരുത് ഒരു പെണ്ണിന്റെ കണ്ണുകളിൽ മാത്രം പ്രണയം കണ്ടവനെ സമൂഹം കാമുകൻ എന്ന് വിളിച്ചു എല്ലാ പെണ്ണിന്റെ കണ്ണിലും അത് കണ്ടവനെ  കോഴി എന്നും  വിളിച്ചു … എല്ലാവരിലും പ്രണയം കണ്ടവനെ അംഗീകരിക്കുവല്ലേ വേണ്ടത് ” ദീപു ചോദിച്ചതും കൂടെ നിന്നവരെല്ലാം വല്ലാത്തൊരു നോട്ടം നോക്കി

അത് കണ്ടപ്പോൾ അവൻ  പിന്നെയും ശിവക്ക് നേരെ തിരിഞ്ഞു  “എന്നാലും നീ ”  അവനെ നോക്കി പറഞ്ഞു

“ഹാ ഇത് കൊള്ളാല്ലോ ഞാൻ എന്ത് കോഴിത്തരം ആ കാണിച്ചേ ഒരാളെ കണ്ടു എനിക്കിഷ്ടപ്പെട്ടു ഒരുപാട് അന്വേഷിച്ചെങ്കിലും എനിക്കവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല

അവൾ എന്റെ അരികിൽ എത്തും എന്ന് തന്നെ ഞാൻ വിശ്വസിച്ചു ഈ ഒരു വർഷക്കാലം അവളെ മനസിൽ സൂക്ഷിച്ചുകൊണ്ട് നടന്നു

ഇന്ന് അവളെ ദൈവം എന്റെ കണ്മുന്നിൽ എത്തിച്ചപ്പോൾ എല്ലാം ഒരു നിമിത്തം ആയി തോന്നുന്നു എനിക്ക്..  അവളെനിക്കുള്ളതാണെന്ന് എന്റെ മനസ് പറയുന്നു ” അതും പറഞ്ഞു ശിവ ആ ബെഞ്ചിലേക്ക് തന്നെ കിടന്നു

“നിക്ക് നിക്ക് സ്വപ്നം കണ്ട് കാടുകയറി പോവാൻ വരട്ടെ ആദ്യം ആ പോയവളുടെ മനസിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്ത് എന്നിട്ട് മതി സ്വപ്നം കാണാൻ തുടങ്ങുന്നതൊക്കെ ഇല്ലെങ്കിൽ

‘മോഹഭംഗ മനസിലെ ശാപ പങ്കില നടകളിൽ’
പാടി നടക്കേണ്ടി വരും ”

എഡ്വിൻ പറഞ്ഞതും ശിവ കിടന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു

“ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒന്നും പറയല്ലേടാ ”

“അല്ല അളിയാ അതും ഒരു സാധ്യത ആണല്ലോ ” ഇർഫാൻ പറഞ്ഞത് കേട്ടതും ശിവയ്ക്കും ഒരു പേടി തോന്നി അവന് ദയനീയതയോടെ വിച്ചുവിനെ നോക്കി

“നീ പേടിക്കണ്ട അവൾക്ക് അങ്ങനെ പ്രണയം ഒന്നും ഇല്ലാ ആകെ ഉള്ള ഫ്രണ്ട്‌സ് എന്റെ അനിയനും അച്ചുവും മാത്രമാണ് ”

അത് കേട്ടതും ശിവക്ക് പാതി ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി

“പക്ഷെ നീ അറിയാത്ത ഒരു കാര്യം ഉണ്ട് ശിവ … നിനക്കതറിയില്ല എന്നെനിക്കുറപ്പാണ് പക്ഷെ നീ അവളോട് ഉള്ള ഇഷ്ടം അറിയിക്കും മുന്നേ അവളെ സംബന്ധിക്കുന്ന എല്ലാം നീ അറിഞ്ഞിരിക്കണം ”

“എന്താടാ വിച്ചു എന്തേലും പ്രശ്നം ഉണ്ടോ ”

“പ്രശ്നം ഒന്നുമില്ല .. പക്ഷെ …..അതറിയുമ്പോൾ നീ ഈ ഇഷ്ടം വേണ്ടെന്ന് വെക്കുവോ എന്ന് എനിക്കൊരു പേടി  ”

“ടെൻഷൻ അടിപ്പിക്കാതെ ഒന്ന് പറ വിച്ചു ”

“ടാ അത് ലെച്ചു അവൾ …… SHE IS AN ORPHAN

അവളുടെ ജനനത്തോടെ അവളുടെ അമ്മ മരിച്ചു 6മത്തെ വയസിൽ ഒരു ആക്‌സിഡന്റിൽ അവൾക്ക് അവളുടെ അച്ഛനെയും നഷ്ടപ്പെട്ടു അന്നുമുതൽ അവൾ ഒരു ഓർഫനേജിൽ ആണ് ”

വിച്ചു പറഞ്ഞു തീർന്നതും അവരുടെ ഇടയിൽ ഒരു നിശബ്ദത തളം കെട്ടി എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും മൗനം വാക്കുകളെ തടഞ്ഞു നിർത്തിയതുപോലെ അതിനെ ഭേദിച്ചു ഒന്നും പറയാൻ കഴിയാത്തതുപോലെ

ആ മൗനത്തെ ഭേദിച്ചുകൊണ്ട് ശിവയുടെ ചിരി അവിടെ മുഴങ്ങി കേട്ടു എല്ലാവരും വിശ്വസിക്കാനാവാതെ അവനെ നോക്കി നിന്ന് അങ്ങനെ ഒരു പ്രതികരണം അവനിൽ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല

“നിങ്ങൾ ഒക്കെ എന്താടാ ഇങ്ങനെ  നോക്കുന്നേ അവളൊരു orphan ആയത് അവളുടെ കുറ്റമാണോ ഈ അനാഥത്വം എന്നൊക്കെ പറയുന്നത് അവരുടെ തെറ്റാണോ …. അതൊരു കുറവ് ആയി എനിക്ക് തോന്നുന്നില്ല അങ്ങനെ തോന്നിയാൽ കൂടി ആ കാരണത്തിന്റെ പേരിൽ അവളെ വേണ്ടെന്ന് വെക്കാൻ എനിക്ക് ആവില്ല

അവളാരാണെന്നോ എന്താണെന്നോ എന്തിന്   അവളുടെ പേരുപോലും അറിയാതെയാണ് ഇത്രയും നാളും ഞാൻ അവളെ സ്നേഹിച്ചത്
ആ എനിക്ക് ഇത്  അവളെ വേണ്ടെന്ന് വെക്കാൻ ഉള്ള ഒരു കാരണമേ അല്ല ”

അവന്റെ വാക്കുകൾ കേട്ടതും എല്ലാവരിലും ഒരു ആശ്വാസം നിഴലിച്ചു പ്രേത്യേകിച്ചു വിച്ചുവിൽ. ലെച്ചു അവനെന്നും ഒരു കുഞ്ഞു അനിയത്തി തന്നെ ആയിരുന്നു അവളെ ശിവയുടെ ജീവിതത്തിലേക്ക് ചേർത്ത് വെക്കുന്നതിൽ അവന്റെയുള്ളിൽ അത്രയും സന്തോഷവും തോന്നി പക്ഷെ അപ്പോഴും അവന്റെ ഉള്ളിൽ ഒരു ചോദ്യം ഉയർന്നു അത് ശിവക്ക് മനസ്സിലാവുകയും ചെയ്തു

“എന്താടാ ഇനി എന്താ പ്രശ്നം ”

“ശിവാ അത്.. നിന്റെ അച്ഛൻ സമ്മതിക്കുവോ ”

“ഹാ അതാണോ അത് ഉറപ്പല്ലേ ”

“എന്ത് ”

” സമ്മതിക്കില്ലെന്ന് ഉറപ്പാണ്😁 ”

“Best അപ്പോൾ എന്ത് ചെയ്യും ”

“എന്ത് ചെയ്യാൻ …ടാ ഈ പ്രണയത്തിനു കട്ട സപ്പോർട്ട് കൊടുക്കുന്ന ഏത് വീട്ടുകാരാടാ ഉള്ളത് …ഏത് പ്രണയത്തിലും ഉണ്ടാവും എതിർപ്പുകൾ പിന്നെ എന്റെ വീട്ടിൽ അത് ഇത്തിരി കൂടുതൽ ആയിരിക്കും എന്ന് മാത്രം ..

എന്തൊക്കെയായാലും അവൾക്കൊരു നല്ല അമ്മയെയും നാത്തൂനെയും കൊടുക്കാൻ എനിക്ക് പറ്റും അതെനിക്കുറപ്പാ

അപ്പോൾ എങ്ങനാ അളിയാ നിന്റെ പെങ്ങളെ എനിക്കിങ്ങ് കെട്ടിച്ചു തരുവല്ലേ ”

ശിവ അതും ചോദിച്ചതും വിച്ചു അവനെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു

❤️❤️❤️❤️❤️❤️

അങ്ങനെ ശിവ അവളോടുള്ള പ്രണയം അറിയിക്കാനായി തീരുമാനിച്ചു വേണ്ടാ സഹായങ്ങളൊക്കെ ചെയ്ത് കൊടുത്തു എല്ലാവരും കൂടെ ഉണ്ടായിരുന്നു

“തേജു ”
വരാന്തയിലൂടെ നടന്നു പോകവേ പിന്നിൽ നിന്നും കേട്ട വിളിയിൽ തേജു അനങ്ങാൻ പോലും ആവാതെ അങ്ങനെ നിന്നു

ഓർമയിൽ ആകെ അവശേഷിക്കുന്നത് അവളെ ഒത്തിരി സ്നേഹിച്ച അവളുടെ അച്ഛന്റെ മുഖം മാത്രമാണ് ആ അച്ഛന് എന്നും അവൾ തേജുവായിരുന്നു നഷ്ടപെട്ടതെന്തോ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവൾ തിരിഞ്ഞുനോക്കി

മുന്നിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ശിവയെ കണ്ടതും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു പതിയെ അവൾ തല കുനിച്ചു നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും മറക്കാനുള്ളൊരു പാഴ്ശ്രമം മാത്രമായിരുന്നു അത്

പക്ഷെ അവളെ ഞെട്ടിച്ചുകൊണ്ട് അടുത്തേക്ക് വന്നവൻ അവളുടെ താടിത്തുമ്പിൽ പിടിച്ചു മുഖമുയർത്തി അവളുടെ കണ്ണുകളിലെ നനവ് അവനെയും നോവിച്ചു

“എന്ത് പറ്റി ”

“അത് ഞാൻ … അച്ഛൻ …. ” ഇടറിയ അവളുടെ വാക്കുകളിൽ ശിവക്ക് വ്യക്തമായി മനസിലായി അവൾ ഉള്ളിലൊതുക്കിയ നോവിന്റെ ആഴം

“അച്ഛൻ തന്നെ തേജു എന്നാണല്ലേ വിളിച്ചിരുന്നത് ”

അവന്റെ ചോദ്യം കേട്ടതും അവൾ അതെയെന്ന അർത്ഥത്തിൽ തലയാട്ടി

“അച്ഛന്റെ പ്രിയപ്പെട്ട തേജുവിനെ ഇനി അങ്ങോട്ട് ഈ ശിവയുടെ മാത്രം തേജുവാക്കി മാറ്റിക്കോട്ടെ ഞാൻ ”

ആ ചോദ്യം തേജുവിന്റെ ഉള്ളിൽ വലിയൊരു നടുക്കം സൃഷ്ടിച്ചു അവൾ വിശ്വസിക്കാനാവാതെ അവനെ നോക്കിനിന്നു

ആ കണ്ണുകളിൽ തന്നോടുള്ള നിസ്വാർത്ഥമായ സ്നേഹം അവൾക്ക് കാണാൻ കഴിഞ്ഞു ഒരുവേള ആ നോട്ടങ്ങൾ അവളുടെ ഹൃദയസ്പന്ദനത്തിന്റെ  താളം പോലും  തെറ്റിച്ചു

പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അവൾ അവനിൽ നിന്നും വിട്ടകലാൻ ശ്രമിച്ചു അപ്പോഴാണ് തന്റെ കൈകളെ അവന്റെ കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് എന്നവൾക്ക് മനസിലായത്

ഒരൽപ്പം ബലം പ്രയോഗിച്ചുകൊണ്ട് തന്നെ കൈ വിടുവിപ്പിച്ചു തേജു തിരിഞ്ഞു നടന്നു

‘മറുപടി തരാതെ പോകുവാണോ ‘ എന്നുള്ള ശിവയുടെ ചോദ്യം പിന്നിൽ നിന്നും കേട്ടുവെങ്കിലും തിരിഞ്ഞു നോക്കാതെ അവയെ പാടെ അവഗണിച്ചു തേജു നടന്നു നീങ്ങി

“എന്തായെടാ ” ദീപു

“എന്താവാൻ ” ശിവ

“അവന്റെ മുഖം കണ്ടിട്ട് നിനക്ക് മനസിലായില്ലേ പോസിറ്റീവ് ആയിട്ട് ഒന്നും അവൾ പറഞ്ഞില്ലെന്ന് ” വിച്ചു

“ദൈവമേ ഈയിടെ ആയിട്ട് മുഴുവനും twist ആണല്ലോ പെണ്ണുങ്ങളുടെ കണ്ണിലുണ്ണിയായ കോളേജ് ഹീറോയോട് അവൾ yes പറഞ്ഞില്ലെന്നോ 🤭🤭എനിക്ക് വിശ്വസിക്കാനാവൂന്നില്ല ” എഡ്വിൻ

“പിന്നല്ലാതെ നീ എന്താ ഓർത്തെ ഞാൻ ചെന്ന് ഇഷ്ടം അറിയിക്കുമ്പോഴേ അവൾ yes പറയുമെന്നോ … ഈ കോളേജിലെ ബാക്കിയുള്ള പിടക്കോഴികളുടെ കൂടെ അവളെ കൂട്ടണ്ട ”

“എന്തായാലും കൊള്ളാം നിന്റെ കലിപ്പിനോട് പിടിച്ചു നിക്കാൻ ആ കാന്താരി തന്നെയാ നല്ലത് ” ലിതിൻ

❤️❤️❤️❤️❤️❤️

ദിവസങ്ങൾ വീണ്ടും കടന്നുപോയി ശിവയുടെ ഉള്ളിലെ പ്രണയം പതിന്മടങ്ങായി വർധിച്ചുകൊണ്ടിരുന്നു തേജുവിനെ കാണുന്ന നിമിഷങ്ങളിലെല്ലാം അവന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി

ഇടക്കിടക്ക് അവരുടെ കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ ശാസനയോടെ തേജു നോട്ടം മാറ്റും അവന് എത്രത്തോളം അവളോട് അടുക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അവൾ അവനിൽ നിന്നും അകലം പാലിക്കും

തന്റെ സ്നേഹം അവളെ ബോധ്യപ്പെടുത്താനായി അർജുൻ  ഓരോരോ ശ്രമങ്ങൾ നടത്തികൊണ്ടേയിരുന്നു പക്ഷെ അതെല്ലാം കണ്ടില്ലെന്ന് നടിച്ചു തേജു മുന്നോട്ട് പോയി

ഇതിനോടകം ശിവ ഒഴിച്ചു അവരുടെ DEVILS ഗാങ്ങിലെ ബാക്കി എല്ലാവരുമായി തേജു നല്ല കൂട്ടായി  വിച്ചുവിനെപോലെ തന്നെ ബാക്കിയെല്ലാവരും അവൾക്ക് ഏട്ടന്മാരായി മാറി  എങ്കിലും ശിവയെ അവൾ പാടെ അവഗണിച്ചു

ശിവക്ക് അത് സഹിക്കാവുന്നതിനപ്പുറം ആയിരുന്നുവെങ്കിലും .. എന്നെങ്കിലും ഒരിക്കൽ തന്റെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും അവൾ മനസിലാക്കും..  അന്ന് എന്നിലേക്ക് തന്നെ അവൾ വന്നു ചേരും എന്നും  വിശ്വസിച്ചു ശിവ തേജുവിനായി കാത്തിരുന്നു

❤️❤️❤️❤️❤️❤️

“തേജു ”

ശിവയെ കണ്ടിട്ടും കാണാത്തതുപോലെ പോയ തേജു ആ വിളി കേട്ടപ്പോൾ ഒന്ന് അനങ്ങാൻ പോലും ആവാതെ അവിടെ നിന്നുപോയി എന്തുകൊണ്ടോ ആ വിളി കേൾക്കുമ്പോഴൊക്കെയും തന്റെ സ്വന്തം എന്ന് പറയാൻ ആകെ ഉണ്ടായിരുന്ന അച്ഛന്റെ മുഖം മനസിൽ തെളിഞ്ഞു വരും 6 വയസുവരെ തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അച്ഛന്റെ ഓർമ്മകൾ മനസിൽ വന്നു നിറയും പതിയെ അവനെതിരായി നിന്ന് അവൾ മുഖമുയർത്തി നോക്കി

“എനിക്കറിയണം എന്നെ മാത്രം എന്തിനാ നീ ഇങ്ങനെ ഒഴിവാക്കുന്നതെന്ന് ?? ഒരിക്കലും പിന്നാലെ നടന്നു ഞാൻ നിന്നെ ശല്യം ചെയ്തിട്ടില്ല ഉള്ളിൽ തോന്നിയ ഇഷ്ടം നിന്നെ അറിയിച്ചു പക്ഷെ എന്റെ ഇഷ്ടത്തിന് വേണ്ടി ഞാൻ നിന്നോട് വാശി പിടിച്ചിട്ടുമില്ല.. എന്റെ ഇഷ്ടം  അത് നീ മനസിലാക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു എന്നിട്ടും എന്നെ ഇങ്ങനെ ഒഴിവാക്കാൻ നിനക്കെങ്ങനെ കഴിയുന്നു ???ഞാൻ അന്ന് ചോദിച്ച ചോദ്യത്തിന് കൃത്യമായൊരു മറുപടി പോലും നീ തന്നിട്ടില്ല അതറിയാതെ ഇന്ന് ഞാൻ പോവില്ല ”

അവന്റെ വാക്കുകളൊക്കെയും കൂരമ്പുപോലെ വന്നു നെഞ്ചിൽ തറച്ചെങ്കിലും മറുപടി പറയാനാവാതെ തേജു മുഖം താഴ്ത്തി ഒന്നും മിണ്ടാതെയുള്ള അവളുടെ നിൽപ്പ് ശിവയിൽ ദേഷ്യം ഉളവാക്കി

അപ്പോഴത്തെ ദേഷ്യത്തിന് അവളുടെ രണ്ടു തോളിലും പിടിച്ചു കുലുക്കി അവന് വീണ്ടും ചോദിച്ചു അപ്പോഴത്തെ അവന്റെ മുഖ ഭാവം അവൾക്ക് പരിചിതമല്ലായിരുന്നു ആ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾ അങ്ങനെ നിന്നു

വരാന്തയിലൂടെ നടക്കുന്നവർ ഒക്കെയും തങ്ങളെ ചൂഴ്ന്നു നോക്കുന്നതും അടക്കം പറഞ്ഞു ചിരിക്കുന്നതുമാണ്  തേജുവിനെ  സ്വബോധത്തിലേക്ക് തിരികെ വന്നത് അവരുടെ കളിയാക്കലുകൾ അവളുടെ സമനില തെറ്റിച്ചു പെട്ടെന്ന് ശിവയുടെ കൈകൾ തട്ടി മാറ്റി ലൈബ്രറിക്ക് പിന്നിലെ വാകമരച്ചോട്ടിലേക്ക് അവളോടി

മനസ് ശാന്തമല്ലാത്തപ്പോൾ ഇവിടെ വന്നിരുന്നാൽ വല്ലാത്തൊരു ശക്തി തനിക്കു ചുറ്റും നിറയുന്നത് അത്ഭുതത്തോടെ അവളറിയാറുണ്ട് എത്ര വിഷമത്തിൽ ആണെങ്കിലും ഒരു പോസിറ്റീവ് എനർജി ലഭിക്കും. തേജു  ഒന്ന് ദീർഘ ശ്വാസം വലിച്ചു വിട്ടു എന്നിട്ടും അവളുടെ മനസ് ശാന്തമായില്ല

അവിടെ കൂടി നിന്നവർ പറഞ്ഞതൊക്കെയും വീണ്ടും ഓർക്കവേ സ്വയം നഷ്ടപെടുന്നതുപോലെ അവൾക്ക് തോന്നി രണ്ടു കയ്യും ചെവിയിൽ പൊത്തിപ്പിടിച്ചു കണ്ണുകളടച്ചു  അവളെങ്ങനെ ഇരുന്നു

തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോഴാണ് അവൾ കണ്ണുതുറന്നത് മുന്നിൽ നിൽക്കുന്ന ശിവയെ കണ്ടതും തേജുവിന്‌ നിയന്ത്രിക്കാനായില്ല

“ഇനി എന്താ വേണ്ടത് എന്നെ നാണം കെടുത്തി മതിയായില്ലേ … ഞാൻ മറുപടി തരാത്തതല്ലേ നിങ്ങളുടെ പ്രശ്നം …. എങ്കിൽ കേട്ടോ എനിക്ക് നിങ്ങളെ  ഇഷ്ടമല്ല ..

നിങ്ങൾക്ക് എന്നോട് ഉള്ളത് ആത്മാർത്ഥമായ സ്നേഹമാണെന്നാണ് ഇത്രയും നാളും ഞാൻ കരുതിയത് പക്ഷെ അല്ല കാശുകാരൻ പയ്യന്റെ വെറുമൊരു നേരം പോക്ക് മാത്രമാണ് ഞാൻ … അതിന് വേണ്ടി മാത്രമാ നിങ്ങൾ എന്റെ പിന്നാലെ നടക്കുന്നത് ”

പറഞ്ഞു മുഴുവനാക്കും മുന്നേ ശിവയുടെ അടികൊണ്ട് അവൾ നിലത്തേക്ക് വീണിരുന്നു
അപ്പോൾ മാത്രമാണ് താനിപ്പോൾ എന്താ പറഞ്ഞതെന്ന ബോധം അവൾക്കുണ്ടായത്

ഒന്നും മിണ്ടാതെ തീപാറുന്ന നോട്ടം അവൾക്ക് നൽകി ശിവ നടന്നു നീങ്ങി ഓടിപോയി അവനെ തടഞ്ഞു നിർത്തണമെന്ന് തോന്നിയെങ്കിലും അവൾക്ക് കഴിഞ്ഞില്ല

തന്നോടുള്ള സ്നേഹം എത്ര ആഴത്തിൽ ഉള്ളതാണെന്ന് ആ കണ്ണുകൾ പലപ്പോഴും തന്നോട് പറയാതെ പറഞ്ഞിട്ടുള്ളതാണ് പക്ഷെ ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞതാ.. അതവനെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് അവൾക്ക് ഊഹിക്കാമായിരുന്നു

ഇനി സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ആത്മാഭിമാനം മാത്രമാണ് അതും നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല അതിനെ പറ്റി മാത്രമേ ആ അവസരത്തിൽ ചിന്തിച്ചുള്ളൂ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് എല്ലാംകൂടി ഓർക്കവേ തേജുവിന്റെ കണ്ണിൽ നിന്നും നീർക്കണങ്ങൾ ഉതിർന്നു വീണു ശിവ പോയത് നോക്കി ശിലപോലെ അവളവിടെ തന്നെ നിന്നു

തുടരും

(എന്നെ നോക്കണ്ട ഞാൻ നാടുവിട്ടു ….. പൊങ്കാലകൾ ആവാം ഒരു മയത്തിലൊക്കെ മതി അപ്പോൾ എല്ലാരും ലൈക്ക്   ഉം കമന്റ്‌ ഉം ഒക്കെ തായോ ഒരുപാട് നാളുകൾക്കു ശേഷമാണു ഈ പേജിൽ സ്റ്റോറി ആയിട്ട് വരുന്നത് എല്ലാരും ഇപ്പോഴും ഓർക്കുന്നു എന്നത് തന്നെ വളരെ സന്തോഷം 😍😍 )

✍️  ധ്വനി ❣️

LEAVE A REPLY

Please enter your comment!
Please enter your name here