Home Latest Are you crazy … ഇപ്പോൾ എങ്ങനാ ?? ഒന്നാമതെ നിന്റെ ബോഡി വീക്ക്‌ ആണ്...

Are you crazy … ഇപ്പോൾ എങ്ങനാ ?? ഒന്നാമതെ നിന്റെ ബോഡി വീക്ക്‌ ആണ് .. Part – 1

0

❤️തേജസ്സ് Part – 1❤️

രചന : ധ്വനി

അർജുൻ  I NEED YOU❤️

തേജു …………. ഇപ്പോഴോ ??

മ്മ് ഇപ്പോൾ ❤️

Are you crazy … ഇപ്പോൾ എങ്ങനാ ?? ഒന്നാമതെ നിന്റെ ബോഡി വീക്ക്‌ ആണ് ..

ഇല്ലാ അർജുൻ എനിക്കൊരാഗ്രഹം ഇപ്പോൾ തന്നെ വേണമെന്ന് നാളെ കണ്ണുതുറക്കുമ്പോൾ ഞാൻ ഉണ്ടായില്ലെങ്കിലോ ??

തേജു STOP IT  ഞാൻ നിന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ  സംസാരം .. അത് നമുക്കിടയിൽ വേണ്ടെന്ന്

അത്രയും പറഞ്ഞപ്പോഴേക്കും അർജുന്റെ മുഖത്തെ ഞരമ്പുകൾ ഒക്കെയും വലിഞ്ഞു മുറുകിയിരുന്നു എപ്പോഴും അവളെ നോക്കുമ്പോൾ തിളങ്ങിയിരുന്ന ആ കണ്ണുകളിൽ ചുവപ്പുരാശി പടർന്നിരുന്നു

ശ്വാസം ഒന്ന് വലിച്ചെടുത്ത് മുഖമുയർത്തി നോക്കിയപ്പോൾ വെമ്പാറായ നീർമുത്തുകൾ കൺകോണിൽ ഒളിപ്പിച്ചു തല താഴ്ത്തി ഇരിക്കുന്ന തേജുവിനെയാണ് അവന് കണ്ടത്

അതുവരെ തോന്നിയ ദേഷ്യമെല്ലാം ആ നിറഞ്ഞ മിഴികൾ കണ്ടതോടെ അലിഞ്ഞില്ലാതെയായി

അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ അവന് ചുണ്ടുകൾ ചേർത്തു
വെമ്പറായ മിഴികളെ അവൾ സ്വതത്രമാക്കി വിട്ടു കവിൾത്തടങ്ങളെ ചുംബിച്ചു അവ നെഞ്ചിലൊളിച്ചു

എന്തിനാ എന്നെ വഴക്ക് പറഞ്ഞത് ☹️☹️ ??

കുഞ്ഞുകുട്ടികളെ പോലെ വിതുമ്പലോടെ ഉള്ള  ആ ചോദ്യം കേട്ടതും അവന്റെ ഉള്ളിൽ ചിരി പൊട്ടി

അതുംകൂടി കണ്ടതും അവളുടെ സകല നിയന്ത്രണവും ഇല്ലാതെയായി

ചുണ്ട് കൂർപ്പിച്ചു കണ്ണുരുട്ടി അവനെ രൂക്ഷമായി നോക്കിയതും  നോക്കിയതും അവന് അവളെ വലിച്ചു നെഞ്ചോടണച്ചിരുന്നു

തലയുയർത്തി നോക്കിയതും അവളുടെ അധരങ്ങളെ അവന് കവർന്നെടുത്തു 😘😘😘😘

(All of u close ur eyes ദേ ഇങ്ങനെ  🙈🙈)

ദീർഘ നേരത്തെ ചുംബനത്തിനു ശേഷം വിട്ടുമാറിയപ്പോഴേക്കും ഇരുവരും നന്നായി കിതച്ചിരുന്നു അപ്പോഴും മുഖമുയർത്താതെ ഇരിക്കുന്ന തേജുവിന്റെ താടി തുമ്പിൽ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് അവന് നോക്കി

പരൽമീനെ അവ പിടക്കുന്നത് കൗതുകത്തോടെ അവന് നോക്കിനിന്നു അവൾ അപ്പോഴും ശ്വാസഗതി നേരെയാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു

എന്ത് പറ്റി അപ്പോഴേക്കും ക്ഷീണിച്ചോ .. ഇതാ ഞാൻ പറഞ്ഞെ നീ വീക്ക്‌ ആണ് ഒന്നും വേണ്ടെന്ന്

വേണം അർജുൻ എനിക്ക് വേണം ഇനി ഒരുപക്ഷെ ഒരിക്ക ….. ബാക്കി പറയാൻ അനുവദിക്കാതെ ചൂണ്ടുവിരലിനാൽ അവളെ അവന് തടഞ്ഞു

അവന്റെ കണ്ണുകൾ വീണ്ടും ചുവക്കുന്നത് കണ്ടപോഴേക്കും കൈ ചെവിയിൽ വെച്ചു സോറി പറഞ്ഞു

അത് കാൺകെ അവന്റെ ചുണ്ടിലും ഒരു ചെറുചിരി വിരിഞ്ഞു

പടർത്തിയ മുല്ലവള്ളികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലപ്പൂവിന്റെ മണം ആസ്വദിച്ചു ബാൽക്കണിയിലെ റെയ്‌ലിൽ അവർ ചേർന്നിരുന്ന തേജുവിനെ കൈകളിൽ കോരിയെടുത്ത് അവന് കട്ടിലിലേക്ക് കിടത്തി

അവളിലേക്ക് ആഴ്ന്നിറങ്ങാൻ അവന്റെ ഉള്ളവും തുടി കൊട്ടി തുടങ്ങി തേജുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് ആ കണ്ണുകളിലേക്ക് നോക്കി ആ നെറ്റിത്തടത്തിലും കണ്ണുകളിലും കവിൾ തടങ്ങളിലും അവന് ചുണ്ടുകൾ ചേർത്തു

നാണത്താലുള്ള പുഞ്ചിരി ഒളിപ്പിച്ചു അവൾ തലതാഴ്ത്തി അർജുന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ആർദ്രമായി അവൾ പറഞ്ഞു

JUST MAKE LOVE ❤️❤️❤️

ഇട്ടിരുന്ന T shirt ഊരി മാറ്റി അർജുൻ അവളിലേക്ക് ചാഞ്ഞു അവന്റെ അധരങ്ങൾ നെറ്റിയിലും കണ്ണുകളിലും പതിഞ്ഞു അവിടുന്ന് അവ ഒഴുകി തേജുവിന്റെ ചുണ്ടുകളെ കവർന്നെടുത്തു ചുംബനത്തിന്റെ തീവ്രതയേറിയതും തേജുവിന്റെ കൈകൾ അർജുന്റെ മുടിയിഴകളിൽ കോർത്തു വലിച്ചു

അധരങ്ങളെ വേർപെടുത്തിയ ശേഷം തേജുവിന്റെ കഴുത്തിലേക്ക് മെല്ലെ അർജുൻ ചുണ്ടുകൾ ചേർത്തു പൊള്ളിപ്പിടഞ്ഞുകൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ അവളെ അർജുൻ വീണ്ടും കട്ടിലിലേക്ക് കിടത്തി

തടസമായിരുന്നവയെ എല്ലാം അവളിൽ നിന്നും വേർപെടുത്തി അർജുന്റെ കൈകളും അധരങ്ങളും തേജുവിന്റെ ശരീരത്തിലാകെ ഓടി നടന്നു ഒടുവിൽ ഒരു കുഞ്ഞു നോവുണർത്തി അവളിലേക്ക് അവന് പെയ്തിറങ്ങി ❤️❤️

തന്റെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്നുറങ്ങുന്ന തേജുവിനെ അവന് കണ്ണിമ വെട്ടാതെ നോക്കി നിന്നു .. ഒരു നിമിഷം ആ  കണ്ണിലേക്ക് വീണ്ടും അവന്റെ നോട്ടം പതിച്ചു തന്റെ ഹൃദയസ്പന്ദനത്തെ തൊട്ടറിഞ്ഞവളാണ്.. തന്റെ പ്രാണൻ.. ഒരു നോട്ടത്താൽ തന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിച്ചുകൊണ്ടിരുന്നവൾ ആ മിഴികളിൽ ഇന്ന് നിസ്സംഗത മാത്രമാണ്

അർജുന്റെ ഓർമ്മകൾ പുറകിലേക്ക് സഞ്ചരിച്ചു അവരുടെ  പ്രണയകാലത്തിലേക്ക്

അംബരചുംബികളായ കെട്ടിടങ്ങളെ പോലെ ആകാശം മുട്ടെ  ഉയർന്നു നിൽക്കുന്ന എഞ്ചിനീയറിംഗ്  കോളേജ്  വാകമരങ്ങളുടെ നടുവിലായുള്ള പൂന്തോട്ടത്തിൽ കമിതാക്കളുടെ പ്രണയ സല്ലാപങ്ങൾക്ക് കാതോർത്തിരുന്ന  ചിത്രശലഭങ്ങൾ

ശാന്തമായ അന്തരീക്ഷത്തിലെ  പൊടിപടലങ്ങളെ പോലും കാറ്റിൽ പറത്തിക്കൊണ്ട് പുൽനാമ്പുകളെപോലും  തന്റെ വരവറിയിച്ചുകൊണ്ട് ഒരു റോയൽ എൻഫീൽഡിൽ അവന് കോളേജ് അങ്കണത്തിൽ കാലുകുത്തി

The great business man ശിവജിത്ത് മേനോന്റെ  മൂത്ത മകൻ അർജുൻ ശിവജിത്ത് കോളേജ് ഹീറോ DEVILS ഗാങ് ന്റെ ലീഡർ
ദീപക് എന്ന ദീപു  എഡ്വിൻ വിഷ്ണു ഇർഫാൻ ലിതിൻ ആൻഡ് ഫൈനലി ശിവ ഇതായിരുന്നു DEVILS … അർജുൻ എന്നാണ് പേരെങ്കിലും കൂട്ടുകാർക്കും മറ്റെല്ലാവർക്കും അവന് ശിവ ആയിരുന്നു

ഫസ്റ്റ് ഇയേർസ് വരുന്ന ദിവസമായതുകൊണ്ട് കിളികളെ നോക്കുന്ന തിരക്കിലായിരുന്നു ഡെവിൾസിലെ ബാക്കി പടയാളികളൊക്കെയും പക്ഷെ നമ്മുടെ ലീഡർക്ക് ഇതിനൊന്നും താല്പര്യമില്ലാതിരുന്നത് കൊണ്ട് കാന്റീൻ മുന്നിലെ സിമന്റ്‌ ബെഞ്ചിൽ പോയി തലക്ക് കയ്യും വെച്ച് പുള്ളി കിടന്നു

ബാക്കി ചേട്ടന്മാർ ഒരെണ്ണത്തെ പോലും വെറുതെ വിടാതെ പരിജയപെട്ടുകൊണ്ടിരുന്നു ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ മുറക്ക് നടന്നു

സിദ്ധു ഇടക്ക് കണ്ണു തുറന്ന് നോക്കിയപ്പോൾ നോട്ടം ചെന്ന് പതിച്ചത്  വെള്ള നിറത്തിലുള്ള ചുരിദാറിൽ വളരെ സുന്ദരിയായി അകലെ നിന്നും നടന്നു വരുന്ന ഒരു പെൺകുട്ടിയിലാണ് അരക്കൊപ്പം നീളമുള്ള മുടി അഴിച്ചിട്ടിരിക്കുന്നു കാതിലെ ജിമിക്കിയും നെറ്റിയിലെ  ചെറിയ മുടിയിഴകളും കാറ്റേറ്റ് പാറിക്കൊണ്ടിരുന്നു കണ്മഷിയെഴുതിയ aa കണ്ണുകളിലെ തിളക്കം അവന്റെ മനസിനെയും പിടിച്ചുലച്ചു ഒരുവേള അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ഇനി  ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മുഖം അവളാണ് തന്റെ  കയ്യെത്താ ദൂരത്തെന്നു അവന് വിശ്വസിക്കാനായില്ല

കൂട്ടുകാരിയോടൊപ്പം എന്തോ പറഞ്ഞു ചിരിക്കുന്ന അവളെ കണ്ണിമയ്ക്കാതെ അർജുൻ നോക്കികൊണ്ടിരുന്നു
കുറച്ച് നേരം വേണ്ടി വന്നു സ്വബോധത്തിലേക്ക് തിരിച്ചെത്താൻ

ശിവ : ടാ ആ രണ്ടുപേരെ പിടിച്ചുനിർത്ത്

വിഷ്ണു : ഏഹ് അത് ലെച്ചു  അല്ലെ ??

ശിവ : ലെച്ചുവോ

വിഷ്ണു : അതേടാ എന്റെ അനിയന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു .. തേജസ്സ് എന്നാ ഒഫീഷ്യൽ name ഞങ്ങളെല്ലാവരും ലെച്ചു എന്നാ വിളിക്കാറ്

തേജസ്സ് ശിവയുടെ ചുണ്ടുകൾ മൗനമായി മന്ത്രിച്ചു പേരുപോലെ തന്നെയാ ആളും എന്താ തേജസ്സ് 😍

അവർ നടന്നു അടുത്തെത്തിയപ്പോഴേക്കും വിഷ്ണു അവരെ വിളിച്ചു

തേജു : വിച്ചുവേട്ടാ
വിഷ്ണുവിനെ കണ്ടതും അവൾ ഓടി അങ്ങോട്ടേക്ക് വന്നു

വിച്ചു : ലെച്ചു ഇതെന്റെ ഫ്രണ്ട്‌സ് ആണ്

ലിതിൻ : എന്താ രണ്ടുപേരുടെയും പേര്

തേജസ് & ആർദ്ര

ശിവ : പേരും മുഖവും തമ്മിൽ ഒരു സാമ്യവും ഇല്ലല്ലോ തീരെ തേജസ്സില്ല 😆

തേജസ്‌ : എന്താ ചേട്ടന്റെ പേര്

അവളുടെ  തിരിച്ചുള്ള ചോദ്യം അവരെ എല്ലാം ഞെട്ടിച്ചെങ്കിലും വിച്ചു അത് പ്രതീക്ഷിച്ചിരുന്നു

വിഷ്ണു : ഇതാണ് ശിവ

തേജസ് : എന്റെ പേരും രൂപവും തമ്മിൽ ഒരു സാമ്യവുമില്ല സമ്മതിച്ചു പക്ഷെ ചേട്ടന്റെ പേരും രൂപവും തമ്മിൽ നല്ല സാമ്യം ഉണ്ട് പറ്റിയ പേരും അതിനൊത്ത രൂപവും

ശിവ : ടി 😬😬

വിച്ചു : ലെച്ചു നീ ക്ലാസ്സിലേക്ക് ചെല്ല്

അവരെ വേഗം ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു വിച്ചു ആ രംഗം ഒരുപാട് വഷളാക്കണ്ട എന്ന് കരുതി

വിച്ചു : മോനെ ശിവ എന്താ ഉദ്ദേശം

ശിവ : എന്ത് ഉദ്ദേശം ??

വിച്ചു : അല്ല അവളുടെ സ്ഥാനത്ത് ഇപ്പോൾ വേറെ  ആരെങ്കിലും ആയിരുന്നെങ്കിൽ ആ പല്ലു 32ഉം നീ അടിച്ചു താഴെ ഇട്ടേനെ പക്ഷെ ഇവിടെ അത് ഉണ്ടായില്ല ഇത്രയും പിള്ളേർ ഇതിലെ നടന്നുപോയിട്ട് ലെച്ചുനെ  മാത്രം പിടിച്ചു നിർത്താൻ പറഞ്ഞതെന്തിനാ ??

ശിവ : അതിന് അവൾ മാത്രമല്ലായിരുന്നല്ലോ കൂടെ വേറെ ഒരാൾ കൂടി ഇല്ലായിരുന്നോ

വിച്ചു : പൊന്നളിയാ ചതിക്കരുത് .. എന്റെ കഞ്ഞിയിൽ പാറ്റ ഇടരുത്

ശിവ : ഓഹ് എങ്ങനെ ??? അപ്പോൾ അതാണ് അനിയന്റെ കൂട്ടുകാരി നിന്റെ അച്ചു അല്ലെ എനിക്ക് തോന്നി

വിച്ചു : അതേ 😁

ശിവ : ok പൊന്നുമോൻ വിഷമിക്കണ്ട എന്റെ നോട്ടം അങ്ങോട്ടല്ല ആ തേജസില്ലാത്തവളെയാ

ദീപു : എന്ത് നിനക്ക് പ്രേമവോ .. എനിക്കിത് വിശ്വസിക്കാനാവുന്നില്ല ….. 😳😳

ഇർഫാൻ : ഹേ അല്ല ഇത് ഞങ്ങളുടെ ശിവ അല്ല ഞങ്ങളുടെ ശിവ ഇങ്ങനല്ല

ശിവ : ബഹളം വെക്കാതെ കുട്ടിപിശാശുക്കളെ സ്ഥിരം ക്ലിഷേ ലവ് at ഫസ്റ്റ് sight ഒന്നുമല്ല ഇത്
അവളാ  ഞാൻ പറയാറുള്ള എന്റെ  പെണ്ണ്

ലിതിൻ : ഏത് ഞങ്ങളാരും കാണാത്ത നിന്റെ അഗ്ജ്ഞാത സുന്ദരിയോ

ശിവ : മ്മ് അതേ

എഡ്വിൻ : എനിക്കൊന്നും മനസിലാവുന്നില്ല എന്തോ ഒരു ഫ്ലാഷ് ബാക്ക് മണക്കുന്നുണ്ടല്ലോ

(Yes ofcourse ഫ്ലാഷ്ബാക്കിലെ ഫ്ലാഷ്ബാക്ക് നിങ്ങളക്കാർക്കും സംഭവം മനസിലായില്ലല്ലേ ഞാൻ പറഞ്ഞു തരാം ചലോ മേരെ സാത്ത്🏃‍♀️)

1year back

ഒരു കല്യാണ റിസപ്ഷൻ

ചേട്ടാ ഒരു ഐസ് ക്രീം കൂടി ഇങ്ങ് എടുത്തേ

ഇത് മൂന്നാമത്തെയാ

അയിന് … ചേട്ടന്റെ കിഡ്നി ഒന്നുമല്ലലോ ഞാൻ ചോദിച്ചത്

സംസാരം കേട്ട് ഒരു കൗതുകം തോന്നി നോക്കിയ ശിവയുടെ കണ്ണുകൾ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടപ്പോൾ വിടർന്നു സേർവിങ് ബോയ് ഉം ആയി തല്ലുപിടിക്കുന്ന അവളെ കണ്ണിമ വെട്ടാതെ അവൻ നോക്കി നിന്നു

ഒരു മഞ്ഞ നിറത്തിലുള്ള കുർത്തി അണിഞ്ഞു വളരെ സുന്ദരിയായി അപ്സരസിനെ പോലെ ഉള്ള ഒരു പെൺകുട്ടി കണ്ടാൽ ഇങ്ങനെയൊരു പാർട്ടിക്ക്  വന്നതാണെന്ന് തോന്നില്ല വളരെ നോർമൽ ആയുള്ള ഡ്രസിങും ഒരു തരത്തിലുള്ള മേക്കപ്പും ഇടാത്ത മുഖവും.. എങ്കിലും കാണാൻ നല്ല സുന്ദരി

ആആആആ

ചെവിയിൽ ഒരു നുള്ള് കിട്ടിയപ്പോഴാണ് അവന് തിരിഞ്ഞു നോക്കിയത് അവനെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന ലക്ഷ്മിയും ശാരിയും  (ശിവയുടെ അമ്മയും അനിയത്തിയും )

ആരെയാ എന്റെ പൊന്നാങ്ങള ഇത്ര കാര്യമായി നോക്കികൊണ്ടിരുന്നത് ഈ ശീലം മുൻപില്ലായിരുന്നല്ലോ ഇതെന്ത് പറ്റി ?? ഈ  മനസ് ഇളക്കാൻ മാത്രം  ഇത്രക്കും സുന്ദരി ആരാ ??

അവന്റെ കൈചൂണ്ടിയിടത്തേക്ക് നോക്കിയതും ലക്ഷ്മിയുടെയും ശാരിയുടെയും കണ്ണുകൾ തിളങ്ങി

മോനെ ആ കുട്ടിയെ നോക്കിയതിൽ അമ്മ ഒരു തെറ്റും പറയില്ല സുന്ദരിക്കുട്ടി ഇപ്പോൾ വേണമെങ്കിൽ ഇപ്പോൾ വിളിച്ചുകൊണ്ടു വന്നാലും നിലവിളക്ക് എടുക്കുന്ന കാര്യം ഞാൻ ഏറ്റു

ആഹ് മോനെ പ്രേമിക്കാൻ പ്രോത്സാഹിപ്പിക്കുന്നു ഇതാവണം അമ്മ.. എന്റെ  കാര്യത്തിലും ഇത് കാണണേ ശാരിയും കൂടി കമന്റ്‌ പറഞ്ഞതും അവളുടെ കൈക്ക് ഒരു പിച്ചും കൊടുത്തു ലക്ഷ്മി ഒരു കൂർത്ത നോട്ടം നോക്കി

പക്ഷെ അപ്പോഴും ശിവയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു

നിന്ന് വായിനോക്കാതെ ചെന്ന് ചോദിക്കേടാ ചെക്കാ ഒരു ജീവിതം വേണോന്ന് ലക്ഷ്മി അത് പറഞ്ഞതും ശിവ ആ പെൺകുട്ടി പോയ വഴിയേ പോയി

സെർവ് ചെയ്തുകൊണ്ടിരുന്ന ആളോട് വഴക്കടിച്ചുകൊണ്ടാണ് അവൾ പോയത് അവന് നോക്കുമ്പോൾ ഒരു കൈകൊണ്ട്  3 ഐസ് ക്രീം കൈയ്യിൽ മുറുകെ പിടിച്ചു മറുകൈ കൊണ്ട് ഒരു കുഞ്ഞിന്റെയും കയ്യിൽ പിടിച്ചിട്ടുണ്ട്

പിന്നാലെ പോയി ഹാളിനു പുറത്തേക്ക് ഇറങ്ങിയതും അവിടെ കണ്ട കാഴ്ച ഒരുപോലെ അവന്റെ മനസും കണ്ണുകളും നിറച്ചു

ഒട്ടും വയ്യാതെ ക്ഷീണിച്ചു ചുളിവുകൾ വീണ ശരീരവുമായി വരണ്ടുചുളിഞ്ഞ മുഖവുമായി ഇരിക്കുന്ന ഒരു മുത്തശ്ശനും മുത്തശ്ശിയും അവർക്ക് ഐസ് ക്രീം എടുത്ത് വായിൽ വെച്ചു കൊടുക്കുകയാണവൾ ഒപ്പം അവളും ആസ്വദിച്ചു കഴിക്കുന്നു

കൈകഴുകാനായി അവൾ എണീറ്റ് പോയതും ശിവ പതിയെ അവർക്കരികിലേക്ക് ചെന്നു സംസാരിച്ചു  കുറച്ച് നേരം കൂടി അവിടെ ചുറ്റി പറ്റി നിന്നപ്പോൾ മനസിലായി ഇവിടെ നടക്കുന്ന റിസപ്ഷൻ അവരുടെ കൊച്ചുമോന്റെയാണെന്നും ഇവർ മക്കൾ ഉപേക്ഷിച്ചു ഒരു ഓർഫനേജിൽ ആണെന്നും ഒരുനോക്ക് കാണാനായി ഒരുപാട് കൊതിച്ചു വന്നതാണെന്നും

ആ സമയത്തെ അവരുടെ സങ്കടം ഒരുവേള ശിവയുടെ കണ്ണുകളെ ഈറനണിയിച്ചു ഒരു ഫോൺ കാൾ വന്നു മാറി തിരിച്ചു വന്നപ്പോഴേക്കും അവരെയും കൊണ്ട് ഒരു ഓട്ടോയിൽ കേറി പോകുന്ന അവളെയാ കണ്ടത് പിന്നാലെ ഓടിയെങ്കിലും ഒപ്പമെത്താനായില്ല

അവിടെ ഒരുപാട് പേരോട് അന്വേഷിച്ചെങ്കിലും ആരിൽ നിന്നും ഒന്നുമറിയാൻ സാധിച്ചില്ല പക്ഷെ അപ്പോൾ മുതൽ മനസിന്റെ ഒരു കോണിൽ ആ മുഖം അവന് കോറിയിട്ടു ദിവസങ്ങൾ പിന്നീടവേ  അവന്റെ സ്വപ്നങ്ങളിലൂടെ അവന്റെ ഉറക്കം നഷ്ടപ്പെടുത്തി അവളവന്റെ ഹൃദയത്തിന്റെ ഭാഗം ആയി മാറിയിരുന്നു

നീണ്ട ഒരു വർഷത്തിനിടയിൽ അവളെ ഓർക്കാതിരുന്ന ഒരു ദിവസവും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇന്ന് അവളെ കണ്മുന്നിൽ കൊണ്ട് നിർത്തിയപ്പോൾ അവൾ തനിക്കുള്ളതാണെന്ന് മനസിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നി

(ഫ്ലാഷ്ബാക്ക് തീർന്നു )

തുടരും
©️ധ്വനി

ഒരു വർഷക്കാലമായി എഴുതാൻ കരുതി വെച്ചൊരു കഥയാണിത് എന്തോ കഴിഞ്ഞില്ല …. വായിച്ചിട്ട് ഇഷ്ടമായെങ്കിൽ എനിക്കായി രണ്ടുവരി കുറിക്കണേ

✍️ധ്വനി 💞

LEAVE A REPLY

Please enter your comment!
Please enter your name here