Home Abhijith Unnikrishnan നമ്മുക്കൊക്കെ ഒന്നിനെ കൊണ്ടു നടക്കാനേ പറ്റുന്നില്ല ഇവിടൊരാൾ രണ്ടു വശത്തും ഓരോ റാണിമാരെ വെച്ചിട്ടുണ്ട്.. Part...

നമ്മുക്കൊക്കെ ഒന്നിനെ കൊണ്ടു നടക്കാനേ പറ്റുന്നില്ല ഇവിടൊരാൾ രണ്ടു വശത്തും ഓരോ റാണിമാരെ വെച്ചിട്ടുണ്ട്.. Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം-പതിനാല് )

ഗായത്രി മുന്നിലേക്ക് നോക്കിയിട്ട്…
ഇവനാരാ… ആരാണേലും രണ്ടെണ്ണം കൊടുക്കണം..

ഉണ്ണി വീണ്ടും ചിരിച്ചു..
കൊടുക്കാലോ..

മനു, കിരൺ & ശരൺ ഉണ്ണിക്ക് എതിർവശത്തായി മാറി നിന്നു, മൂന്നുപേരും ഉണ്ണിയെയും ഗായത്രിയെയും കണ്ണെടുക്കാതെ മാറി മാറി നോക്കികൊണ്ടിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കോളേജ് ഫ്രണ്ട്‌സ് ഓരോരുത്തരായി വരാൻ തുടങ്ങി, വന്നവരെല്ലാം മനുവിനോടും ശരണിനോടും സംസാരിച്ചു കൊണ്ടിരുന്നു, കൂടുതലും രശ്മിയുടെ പെൺപട ആയിരുന്നു, ഉണ്ണി ആരെയും ശ്രദ്ധിക്കാതെ ചടങ്ങുകൾ വീക്ഷിച്ച് മാറി, കിരൺ പെട്ടെന്ന് പെൺപടക്ക് നേരെ തിരിഞ്ഞ്…
നിങ്ങൾ ആരേലും ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കേട്ടതല്ലാതെ കണ്ടിട്ടുണ്ടോ..

ഇല്ല..
കൂട്ടത്തിലൊരാൾ മറുപടി നൽകി..

എന്നാൽ ഞാൻ കാണിച്ചു തരാം, നമ്മുക്കൊക്കെ ഒന്നിനെ കൊണ്ടു നടക്കാനേ പറ്റുന്നില്ല ഇവിടൊരാൾ രണ്ടു വശത്തും ഓരോ റാണിമാരെ വെച്ചിട്ടുണ്ട്..

എവിടെ..
എല്ലാവരും പുറകിലേക്ക് തിരിഞ്ഞു, ഉണ്ണിയെ കണ്ടപ്പോൾ ചിരിക്കാൻ തുടങ്ങി, കിരൺ അതുകണ്ടപ്പോൾ..
ഞാൻ പ്രതീക്ഷിച്ചു നിങ്ങൾക്കൊക്കെ ചിരിവരുമെന്ന്..

ഞങ്ങളിവനെയാണ് വന്നപ്പോൾ മുതൽ അന്വേഷിച്ചു കൊണ്ടിരുന്നത്..
കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേർ ഉണ്ണിയുടെ അരികിലേക്ക് വേഗത്തിൽ നടന്നു, അടുത്ത് ചെന്നു തോളിൽ തട്ടിയിട്ട്..
ഹലോ… ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ..

ഉണ്ണി ഞെട്ടി തിരിഞ്ഞിട്ട്..
ഓ.. പേടിപ്പിക്കുന്നോ… ഇല്ല നിങ്ങളെയൊന്നും തീരെ ഓർമ്മയില്ല..

പോടാ… സ്വന്തം ഏട്ടന്റെ കല്യാണത്തിന് ഞങ്ങളെയൊക്കെ വിളിക്കാനെങ്കിലും മനസ്സ് കാണിച്ചൂടെ..

നമ്പർ വേണ്ടേ നിങ്ങളുടെയൊക്കെ.. എല്ലാവരും എവിടേലും പോയി സെറ്റാവും എന്നിട്ട് വിളിച്ചില്ലെന്ന് പരാതിയും..

അതുപോട്ടെ…
രണ്ടുപേരും തിരിഞ്ഞ് ബാക്കിയുള്ളവരെ നോക്കിയിട്ട്..
ഒന്നെല്ലാവരും വന്നേ.. നമ്മുടെ ഹീറോ നെ കണ്ടിട്ട് മിണ്ടാതിരുന്നാലോ..

ബാക്കിയുള്ളവർ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു..
അതിനാർക്കാ ഇവനോട് പിണക്കം.. ഇവനല്ലേ നമ്മളെ കണ്ടിട്ട് മൈന്റ് ചെയ്യാത്തെ…

ഓഹോ… ഇപ്പോൾ അത്‌ അങ്ങനെയാക്കിയോ..

ഈ സമയം കിരൺ ചുറ്റിലും നോക്കിയിട്ട് മനുവിനോട്…
നമ്മള് കൊണ്ടുവന്നതിന്റെ നന്ദിയെങ്കിലും ഏതെങ്കിലും ഒരുത്തിക്ക് കാണിക്കായിരുന്നു, ഇതിപ്പോ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി, ഇനി ഇവനെങ്ങാനും ഇവർക്കൊക്കെ കൈവിഷം വല്ലോം കൊടുത്തിട്ടുണ്ടാവോ..

വിട് ബ്രോ..
മനു സൈഡിലേക്ക് തലതിരിച്ചപ്പോഴാണ് അവന്തിക വരുന്നത് കണ്ടത്, അവൻ കൈകാണിച്ച് വിളിച്ചു, അവന്തിക മനുവിന്റെ അരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് ഇടത് വശത്തു ഉണ്ണിയുടെ ശബ്ദം കേട്ടത്, അവളൊന്ന് ഉണ്ണിയെ നോക്കിയിട്ട് മനുവിന് കൈകൊണ്ട് ഹായ് പറഞ്ഞ് ഉണ്ണിയുടെ നേർക്ക് നടന്നു, കിരൺ മനുവിനോട്..
അളിയാ അതും പോയല്ലേ.. നീയല്ലേ പറഞ്ഞേ അവളെ അവൻ നോക്കുകപോലുമില്ലാന്ന്..

മനുവിന് ദേഷ്യം വന്നെങ്കിലും കടിച്ചു പിടിച്ചിട്ട്..
ഇപ്പോഴും അവൻ നോക്കിയില്ലല്ലോ അവളല്ലേ പോവുന്നത് പൊട്ടാ..

കിരണൊന്ന് തലതിരിച്ച്..
പൊട്ടൻ നിന്റെ അച്ഛൻ..

അവന്തിക എല്ലാവരുടെയും ഇടയിലേക്ക് കയറി നിന്നിട്ട്..
ഹലോ എന്നെ കൂടി പരിചയപ്പെടുത്തൂന്നേ..

കൂട്ടത്തിലൊരാൾ ചിരിച്ചുകൊണ്ട്..
നോക്കിയേടി ഇരുമ്പിനു കൂട്ട് കാന്തം കൂടി വന്നേക്കുന്നെ..

ഒന്ന് പതുക്കെ പറയോ… എല്ലാവരും കൂടി എന്റെ ഡിവോഴ്സ് നടത്തിക്കരുത്..

എല്ലാവരും ഞെട്ടിയിട്ട്..
എടാ നിന്റെ കല്യാണവും കഴിഞ്ഞോ..

പിന്നല്ലാതെ… എനിക്ക് കല്യാണം കഴിക്കൊന്നും വേണ്ടേ..

ഉണ്ണിയുടെ നെഞ്ചിലേക്കൊന്ന് ഇടിച്ചിട്ട്..
ഞങ്ങളോടൊരു വാക്ക്..

പരിഭവം മാറ്റാൻ വേണ്ടി ഉണ്ണി എല്ലാവരെയും നോക്കിയിട്ട്..
ആരും പേടിക്കണ്ട കല്യാണമൊന്നും കഴിഞ്ഞിട്ടില്ല, ജസ്റ്റ്‌ മോതിരമിട്ടു അത്രേയുള്ളൂ…

പെട്ടെന്നാണ് എല്ലാവരും ഗായത്രിയെ ശ്രദ്ധിച്ചത്..
ഇതാരാ..

ഉണ്ണി ഗായത്രിയെ ചേർത്തിട്ട്..
എന്റെ ചേച്ചികുട്ടിയാണ്..

ഹായ്.. എല്ലാവരും കൈകൊടുത്തു, ചുറ്റിലും നോക്കിയിട്ട്..
എവിടെ നിന്റെ രാജകുമാരി…

ഉണ്ണി പ്രിയയെ നീട്ടി വിളിച്ചു, അവൾ വേഗത്തിൽ അരികിലേക്ക് വന്നു, എല്ലാവരും മാറി മാറി നോക്കാൻ തുടങ്ങി..
നല്ല ചേർച്ചയുണ്ടല്ലേ..

അവന്തിക ഉണ്ണിയെയൊന്ന് നോക്കി, അവൻ മുഖം തിരിച്ചിട്ട് പ്രിയയോട്..
നിന്നെ എല്ലാവർക്കും കാണണമെന്ന് പറഞ്ഞതുകൊണ്ട് വിളിച്ചതാ, ഇനി പൊയ്ക്കോ..

ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതോ, വാ പറയുമ്പോൾ വരാനും പോ പറയുമ്പോൾ പോവാനും..

ഉണ്ണി എല്ലാവരെയും നോക്കി, എല്ലാവരും ചിരിക്കാൻ വേണ്ടി നിൽക്കാണെന്ന് മനസ്സിലായപ്പോൾ..
വേണ്ടാട്ടോ.. പരസ്യമായി അപമാനിക്കരുത്..

അതല്ലെടാ.. നിനക്ക് മാത്രം എവിടുന്നാ ഇങ്ങനെ തർക്കുത്തരം പറയുന്നതിനെ മാത്രം നോക്കി കിട്ടുന്നേ..

ഉണ്ണിയൊന്ന് അവന്തികയെ നോക്കിയിട്ട്..
അതിപ്പോ ഒരേ സ്വഭാവമുള്ളതൊക്കെ എന്നെ തേടി വരാണല്ലോ..

പ്രിയ ഉണ്ണിയുടെ കയ്യിൽ പിടിക്കാൻ തുടങ്ങി, ഉണ്ണി അവളെ നോക്കികൊണ്ട്..
ഒരു മറുപടി പറഞ്ഞതല്ലേ നീ അതിൽ പിടിച്ചു കയറരുത് പ്ലീസ്..

കൂട്ടത്തിലൊരാൾ പ്രിയയോട്..
ഹേയ് ആളു പക്കാ ഡീസന്റ് ആണുട്ടോ..

അതെനിക്ക് അറിയാലോ..
പ്രിയ ചിരിച്ച് കാണിച്ചു..

എല്ലാവരും രശ്മിയുടെ അരികിലേക്ക് നടന്നു, ഉണ്ണിയുടെ ഇടവും വലവുമായി പ്രിയയും ഗായത്രിയുമുണ്ട്..
ഇവരുടെ ഉദ്ദേശ്യമെന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ..
ഉണ്ണി പറയുന്നത് കേട്ടപ്പോൾ അവന്തിക ഉണ്ണിയെ നോക്കി..
എല്ലാത്തിനും ബുദ്ധികുറച്ച് കൂടുതലാ, അതുകൊണ്ട് നമ്മുടെ അടുത്തേക്ക് വരുന്നതിനു മുന്നേ നമ്മുക്ക് വല്ലോം അങ്ങോട്ട് കൊടുക്കാം..

ഗായത്രി ചിരിച്ചു..
സമയകുറവുണ്ടേൽ പെട്ടെന്ന് കൊടുത്തേക്കാം..

പ്രിയ മൂവരെയും നോക്കിയിട്ട്..
എല്ലാവരും വെയിറ്റ് ചെയ്യ് അവരെ ആദ്യം എന്തേലും ചെയ്യാൻ വിട്, എന്നാലല്ലേ അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവൂ..

അവന്തിക പ്രിയയുടെ നേരെ തിരിഞ്ഞു..
ശരിയാണ് അങ്ങനെയും ചെയ്യാം, പക്ഷെ ഞാൻ പറഞ്ഞത് മൂന്നെണ്ണവും കാഞ്ഞബുദ്ധിയാ, എന്തേലും ഇങ്ങോട്ട് തരുന്നുണ്ടേൽ കുറച്ച് ദിവസത്തിന് കരയാൻ അതുമതിയായിരിക്കും..

പ്രിയ ഉണ്ണിയെ നോക്കി..
ആരെ നമ്മളെയൊ… അതും നീയുള്ളപ്പോൾ..

ആ അതുംപറഞ്ഞങ്ങ് ചെല്ല്… സ്വന്തം കെട്ടിയോനെ മോട്ടിവേഷൻ ചെയ്ത് കുഴിയിൽ ചാടിക്കുന്നോടി..

എന്റെ മുത്തെന്തിനാ ഇങ്ങനെ പേടിക്കണേ ഞങ്ങളൊക്കെ കൂടെയില്ലേ..

ഇവരുള്ളതല്ല… നീയുള്ളതാണെന്റെ പേടി..

അവന്തിക ഇടയിൽ കയറിയിട്ട്..
അവൾ പറഞ്ഞതിലും കാര്യമുണ്ട്, അവരുടെ പ്ലാനെന്താണെന്ന് നോക്കാം, ചിലപ്പോൾ നമ്മളെന്തേലും ചെയ്തിട്ട്
അത്‌ ചിലപ്പോൾ അവരുടെ പ്ലാനിനൊരു വളമായാലോ..

ഉണ്ണിയൊന്ന് ആലോചിച്ചിട്ട്..
ശരിയാണ്..

എന്നാൽ വാ ചടങ്ങ് കാണാൻ പോവാം..
പ്രിയ ഉണ്ണിയുടെ കയ്യിൽ പിടിച്ചു..

നീ ഏടത്തിയമ്മയെയും കൂട്ടി നടന്നോ ഞാൻ പുറകെ വരാം..

പ്രിയ ശരിയെന്ന് തലയാട്ടിയിട്ട് കൈ ഗായത്രിയുടെ നേരെ നീട്ടി, രണ്ടുപേരും അകത്തേക്ക് നടന്നു, ഉണ്ണി അവന്തികയുടെ നേരെ തിരിഞ്ഞു..
നമ്മുക്ക് അവരോട് വിശേഷങ്ങൾ എന്തൊക്കെയുണ്ട് ചോദിച്ചാലോ..

അവളൊന്ന് ചിരിച്ചിട്ട്..
ഉം… നിനക്കിപ്പോ അവരോട് രണ്ടെണ്ണം പറയണം അത്രയല്ലേയുള്ളൂ… ശരി വാ..

ഉണ്ണി നടന്ന് മൂന്നുപേർക്കും മുന്നിലായി നിന്നു..
എന്നെ കളിയാക്കാൻ വേണ്ടിയാണോ നമ്മുടെ ഫ്രണ്ട്സിനെ മുഴുവൻ കൊണ്ടുവന്നേ, പക്ഷെ ഗുണമുണ്ടായില്ലല്ലേ..

കിരൺ ചിരിച്ചു..
നീ ആളാവൊന്നും വേണ്ട, നിനക്കുള്ളത് സ്പെഷ്യൽ ആയിട്ട് പുറകെ വരുന്നുണ്ട്..

സ്പെഷ്യൽ…
ഉണ്ണി മൂന്നുപേരെയും വീണ്ടും നോക്കി..
ഇവിടെ സ്പെഷ്യലായിട്ട് പാലട പ്രഥമൻ കൂട്ടി സദ്യയുണ്ട്, കഴിച്ചിട്ട് മിണ്ടാതെ പോവാൻ നോക്ക്..

ശരൺ ഇടയിലേക്ക് വന്നു..
ഞങ്ങളെ കഴിപ്പിക്കല്ലേ… നിനക്കുള്ള സദ്യ ഇവിടുന്ന് പുറത്തിറങ്ങിയിട്ട് തരാട്ടോ..

ശരി ആയിക്കോട്ടെ..
ഉണ്ണി അകത്തേക്ക് നടക്കാനൊരുങ്ങി, പെട്ടെന്ന് നിന്നിട്ട് മനുവിനരുകിലേക്ക് തിരിഞ്ഞു..
ഇവളെ വേണ്ടേ എന്റെ കുട്ടിക്ക്..

മനു അവന്തികയെ നോക്കി..
നിന്നിൽ നിന്ന് ഇത് ഞാൻ പ്രതീക്ഷിച്ചില്ല..

അവന്തിക അരികിലേക്ക് ചെന്നു..
അത്‌ ഞാനാണ് പറയേണ്ടത്… എന്നാലും ചെയ്ത് തന്ന ഉപകാരത്തിന് നന്ദിയുണ്ട്, എന്നെകൊണ്ട് കൂടുതൽ പറയിക്കരുത്..

ഉണ്ണിയുടെ നേർക്ക് തിരിഞ്ഞ്..
ഒരു രണ്ട് മിനിറ്റ് പ്ലീസ്…
ഉണ്ണി തലയാട്ടിയിട്ട് അവന്തികയിൽ നിന്ന് മാറി..

വീണ്ടും അവൾ മനുവിന് നേരെ തിരിഞ്ഞു..
നീ എന്റെയടുത്ത് നിന്നെന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ, നീ തന്നെയല്ലേ ഇത്രേം ദിവസത്തെ ഹോസ്പിറ്റൽ ബില്ലടക്കം റിപ്പോർട്ടുകളൊക്കെ കയ്യിൽ വെച്ചിരുന്നേ..
അവന്തിക വിതുമ്പാൻ തുടങ്ങി..
എന്നിട്ടും നിനക്ക് ഈ ശരീരത്തിൽ നിന്നൊരു ഭോഗസുഖം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ..
എന്തിനാടാ എന്നെ ഇട്ടിങ്ങനെ നരകിപ്പിക്കുന്നെ, എനിക്ക് ഉപകാരം ചെയ്യാണെന്ന് പറഞ്ഞ് കൂടെ നിന്ന് ആവശ്യം പോലെ നീ വേണ്ടാത്തതൊക്കെ കാണുന്നുണ്ടല്ലോ…

അവന്തികയുടെ വാക്കുകൾ കേട്ടപ്പോൾ കിരണും ശരണും മാറിനിന്നു..

അവൾ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട്..
ദാ നോക്ക് മനു… എനിക്ക് ഇനി ഈ ജന്മത്ത് ഉണ്ണിയെ വിട്ട് വേറെയൊരാളെ സ്നേഹിക്കാൻ കഴിയില്ല, മനസ്സറിഞ്ഞ് കൂടെ കിടക്കാനും കഴിയില്ല, അതുപോരാ എനിക്ക് ചെയ്ത ഉപകാരങ്ങൾക്ക് പകരമായി അത്‌ കിട്ടിയേ തീരൂ എന്നാണേൽ നീ പറഞ്ഞാൽ മതി എവിടെ വരേണ്ടതെന്ന്..

അവൾ തിരിഞ്ഞു നടക്കാനൊരുങ്ങി, ഒന്നുകൂടി മനുവിനെ നോക്കിയിട്ട്..
ഇതിന്റെ പേരിൽ അവനെ വെറുതെ ഉപദ്രവിക്കരുത്, ഇന്നലെ രശ്മിയോട് സംസാരിക്കുന്ന വരെ നിങ്ങളുടെ പ്ലാൻ എനിക്ക് അറിയില്ലായിരുന്നു, നിനക്ക് എന്നെ കിട്ടാനാണ് നീ അവരുടെ കൂടെ കൂടിയതെങ്കിൽ അത്‌ ഇങ്ങനെയല്ല നേടേണ്ടത്..

ഉണ്ണിയുടെ അടുത്തെത്തിയപ്പോൾ അവന്തിക കയ്യിൽപിടിച്ചിട്ട്..
വാ നമ്മുക്ക് അകത്തേക്ക് പോവാം..

അവളുടെ മുഖം കണ്ടപ്പോൾ ഉണ്ണി സംശയത്തോടെ..
എന്തുപറ്റി… വേറെ എന്തേലും പ്രശ്നം..

ഏയ്‌ വേറെ എന്ത് പ്രശ്നം.. നീ എന്നെ കാമുകിയാണോന്ന് പറഞ്ഞോടാ എന്ന് ചോദിച്ചതാ, നീ അന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞില്ലെ ആ കാര്യം..

ഓ അതായിരുന്നോ… അവനെന്ത് പറഞ്ഞു..

അവനൊന്നും പറഞ്ഞില്ല… ഞാൻ പറഞ്ഞു എനിക്കൊരു കാമുകനേയുള്ളൂ അത്‌ നീയാണെന്ന്..

ഉണ്ണിയൊന്ന് ചിരിച്ചിട്ട് അകത്തേക്ക് നടന്നു, ചടങ്ങുകളൊക്കെ തുടങ്ങിയിരുന്നു, താലി കെട്ടലും ഭക്ഷണം കഴിക്കലും കഴിഞ്ഞ് അവന്തിക പോവാൻ നേരം ഉണ്ണിയുടെ അരികിൽ ചേർന്ന് നിന്ന്..
നീ ഒഴിവ് കിട്ടുമ്പോൾ ഒരു ദിവസം വീട്ടിലേക്ക് വാ..

ഉണ്ണി ശരിയെന്ന് തലയാട്ടി, ഉണ്ണി വീട്ടിലെത്തി, ഗായത്രി മതിലിനപ്പുറത്തേക്ക് നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ..
എന്താ അവിടെ..

ഗായത്രി ഉണ്ണിക്ക് നേരെ തിരിഞ്ഞിട്ട്..
അപ്പുറത്തെ വീട്ടിൽ കല്യാണമാണെന്ന് തോന്നുന്നു, എന്റെ പഴയ അമ്മായിഅമ്മയുടെ ഒരു മുഖം കണ്ടപോലെ തോന്നി..

ഉണ്ണി നേരെ നോക്കിയപ്പോഴാണ് അമ്മയെ കണ്ടത്..
ഉം.. അമ്മയെ ചൂടാക്കുന്ന തിരക്കായിരുന്നോ..

പിന്നല്ലാതെ..

നടക്കട്ടെ..
ഉണ്ണി അകത്തേക്ക് പോയി..

രാത്രി അമ്മ അടുക്കളയിൽ നിന്നിറങ്ങിയപ്പോഴാണ് രശ്മി വിളിച്ചത്, അമ്മ അരികിലേക്ക് ചെന്നു..
എന്താ മോളെ..

ഒന്നുമില്ല അമ്മേ.. ഒരു ഗ്ലാസ്സ് പാല് അടുക്കളയിൽ നിന്നെടുത്ത് മുകളിലെ റൂമിൽ കൊണ്ടുപോയി വെക്കാവോ..

അയ്യോ അത്‌ മോളല്ലേ കൊണ്ടുപോവേണ്ടത്..

രശ്മി അമ്മയെ നോക്കിയിട്ട്..
തത്കാലം പറയുന്നത് കേട്ടാൽ മതി അമ്മ..
പിന്നെയൊന്ന് ചിരിച്ചിട്ട്..
എനിക്ക് കുറച്ച് തിരക്കുണ്ട് അതുകൊണ്ടാ..

അമ്മ അടുക്കളയിൽ പോയി പാലെടുത്ത് മുകളിലേക്ക് നടക്കാനൊരുങ്ങി, രശ്മി പുറകിൽ നിന്ന് വിളിച്ച്..
വരുന്ന വഴിക്ക് ആ മുറി കൂടി അടിച്ചു വാരിയേക്ക് അമ്മേ..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here