Home Latest ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാന്‍ തോന്നിയിട്ടു നാള് കുറച്ചായി…

ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാന്‍ തോന്നിയിട്ടു നാള് കുറച്ചായി…

0

”പിഴച്ചവള്‍”

”സ്വന്തം ഭര്‍ത്താവിനെ കൊന്ന രാക്ഷസി ‘
‘ഇവളൊക്കെ മനുഷ്യജന്മം ആണോ ,ആ കുഞ്ഞിനെ പോലും ഓര്‍ത്തില്ലലോ അഴിഞ്ഞാട്ടക്കാരി ‘
ഓരോ ജല്പനങ്ങളും കാതില്‍ വന്നു അടിക്കുമ്പോഴും മീര ചിരിക്കുവാര്‍ന്നു; നീതി നിഷേധിക്കപ്പെട്ട ഒരുപാടു ജന്മങ്ങള്‍ തനിക്കു മുന്‍പും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തില്‍
കോടതി മുറിയില്‍ വിചാരണ നടത്തിയപ്പോഴും അവള്‍ മൗനം പാലിച്ചു .ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ,ആ വാശിയുണ്ടായിരുന്നു അവളുടെ കണ്ണുകള്‍ക്ക് .പ്രായം ഏതാണ്ട് മുപ്പത്തിയഞ്ചു കഴിഞ്ഞുണ്ടാകും,പക്ഷെ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കും .ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാന്‍ കഴിയുമോ ,നൂറു നൂറു ചോദ്യങ്ങള്‍ ആര്‍ക്കും തോന്നാം .
അവസാനം
കോടതി മുറിയില്‍ ആര്‍ത്തുഅട്ടഹസിച്ചു അര്ഥമില്ലാതെ അവള്‍ എന്തൊക്കെയോ പുലമ്പി ,ഒരു പക്ഷെ അവളുടെ സംഗടങ്ങള്‍ ആകാം.ഭ്രാന്തി എന്നു മുദ്ര കുത്തി അവള്‍ ഇവിടെ എത്തിയിട്ടു ഇന്നേക്ക് ആഴ്ച ഒന്നു കഴിഞ്ഞു .
ഭ്രാന്തിനെ ചികില്‌സിക്കുന്ന ഡോക്ടര്‍ക്ക് അവളുടെ ഭൂതകാലം അറിയാന്‍ ആകാംഷ തോന്നി, ഞാന്‍ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അത് കൊണ്ടാവും ;മാധ്യമങ്ങളിലെ സെന്‍സേഷണല്‍ ന്യൂസിലെ നായിക;അവളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഞാന്‍ ഒരു ശ്രമം നടത്തി .
അവള്‍ മീര ,
ഒരു ഇടത്തരം വീട്ടില്‍ ജനിച്ചു വളര്‍ത്തപ്പെട്ടവള്‍ ,അച്ഛനും അമ്മയും സ്‌കൂള്‍ ടീച്ചര്‍മാര്‍ ,ഒരു അനിയന്‍ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ,ജാതകദോഷത്തിന്റെ പേരില്‍ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാര്‍ നടത്തി ,അവളെക്കാളും ഏറെ പ്രായകൂടുതല്‍ ഉണ്ടായിരുന്ന ഒരാളുമായിട്ടു ,അയാളും ഒരു സ്‌കൂള്‍ മാഷായിരുന്നു .പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ സ്വന്തം മകളെയും ഭര്‍ത്താവിനെയും വലിച്ചെറിഞ്ഞു കാമുകനോടൊപ്പം രതിസുഖം തേടി പോയെന്നും ,അതറിഞ്ഞു ചോദ്യം ചെയ്ത ഭര്‍ത്താവിനെ ദാരുണമായി അവള്‍ വെട്ടി കൊന്നെന്നുമാണ് അവള്‌കെതിരെ ആരോപിക്കപ്പെട്ട കുറ്റം .
വിചാരണവേളയില്‍ അസ്വാഭാവികമായ അവളുടെ പെരുമാറ്റം കണ്ട ജഡ്ജി അവളെ മനോരോഗ ചികിത്സാലയത്തിലേക്കു അയക്കാന്‍ നിര്‍ദേശിച്ചു .
അങ്ങനെ അവള്‍ ഈ ആശുപത്രിയില്‍ എത്തി .
എന്നാല്‍ അവളൊരു തെറ്റുകാരിയാണെന്നു വിശ്വസിക്കാന്‍ എന്റെ മനസ്സു ഒരുക്കമല്ലായിരുന്നു . സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പല ചെന്നായ്കള്‍ക്കും പകരം ശിക്ഷിക്കപ്പെടുന്നത് ഇതു പോലെയുള്ള ആട്ടിന്‍കുട്ടികള്‍ ആണെന്ന സത്യം എന്നെ കൂടുതല്‍ ചിന്താധീനയാക്കി .എന്റെ വര്ഷങ്ങളോളമുള്ള സേവനത്തിനിടയില്‍ ഇതു ആദ്യമൊന്നുമല്ല ,ഓരോ രോഗിയും വരുന്നതും പോകുന്നതും .
ചിലരോട് നമുക്കു ഒരു ആത്മബന്ധം തോന്നും ,അവളോടും എനിക്ക് അങ്ങനെ തോന്നി .വരും ദിവസങ്ങളില്‍ മീരയുമായി കൂടുതല്‍ സംസാരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍ .അവളുടെ നീണ്ട മൗനം എന്നെ കുഴപ്പത്തിലാക്കി . എങ്കിലും എന്നെ ഒരു കൂടെപ്പിറപ്പിനെ പോലെ കണ്ടത് കൊണ്ടാവണം ഒരു ദിവസം ,
”ചേച്ചി ‘
എന്റെ കണ്ണുകളിലേക്കു നോക്കി അവള്‍ തുടര്‍ന്നു;
”ആര്‍ത്തിരമ്പിയ കടല് പോലെയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി മനസ്സ്”
”ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച ജീവിതത്തില്‍ നിന്നും രക്ഷപെട്ടല്ലോ ,ആശ്വാസം ‘.
”ഓര്‍മ്മകള്‍ ചിലപ്പോ നെഞ്ച് കുത്തി തുളക്കുന്ന സങ്കടം കൊണ്ട് തരും ;
മറക്കാനായിട്ടു പറ്റുന്നില്ല ഒന്നും ; വിധിയായിരുന്നോ അറിയില്ല ‘;
”ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാന്‍ തോന്നിയിട്ടു നാള് കുറച്ചായി ‘
ഞാന്‍ അവളെ ആകാംഷയോടെ നോക്കി ,
മീര തുടര്‍ന്നു ;
”ഞാനാ അയാളെ കൊന്നേ ,വെട്ടി ,വെട്ടി ഞാന്‍ അയാളെ കൊന്നു ,എന്റെ കലി അടങ്ങുവോളം ‘
‘എനിക്ക് തെല്ലും സംഗടമില്ല ‘
ഒരു ഭ്രാന്തിയെ കണക്കു അവള്‍ അതു പറയുമ്പോള്‍ മനസ്സ് പിടഞ്ഞിട്ടാവണം കണ്ണുനീര്‍ ധാരധാരയായി ഒഴുകി
”എന്തിനാ കുട്ടി നീ അയാളെ ‘ ചോദ്യം മുഴുമിപ്പിക്കുന്നതുനു മുന്‍പ്
”ഹൈസ്‌കൂള്‍ മാഷായിരുന്നു അയാള്‍ ,സ്‌നേഹസമ്പൂര്‍ണമായ ദാമ്പത്യമായിരുന്നു ഞങ്ങളുടേതു ,നല്ല വാക്ചാതുര്യതയും ആരെയും വശീകരിക്കുന്ന പുറംഭാവോം അയാളെ എല്ലാവര്‍ക്കും സ്വീകാര്യനാക്കിയിരുന്നു ;അയാളുടെ ഭാര്യ എന്നു ഞാന്‍ അഹങ്ഗരിച്ച നാളുകള്‍ , ഞങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു
”ആരതി ‘
ഞങ്ങള്‍ടെ പൊന്നോമനയായി അവള്‍ വളര്‍ന്നു ; എപ്പോഴും അച്ഛനെക്കുറിച്ചു വാ തോരാതെ പറയുമായിരുന്നു എന്റെ മോള്‍ ;
”മൈസെല്‍ഫ് ആരതി ശ്രീകുമാര്‍ ‘
ശ്രീയും അവളെ അതു പോലെ സ്‌നേഹിച്ചിരുന്നു;
അഭിമാനത്തോടെ അവളതു പറയുമ്പോള്‍ ,എന്നെ നോക്കി ഒരു ചിരിയുണ്ട് ,അപ്പോഴേക്കും ഞാന്‍
”ശരി,അച്ഛയുടെ മോള് തന്നെ ‘
അവളുടെ മുന്‍പില്‍ പിണക്കം അഭിനയിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ ഓടി വന്നു ഒരു കെട്ടി പിടി ഉണ്ട്, ”ഐ ലവ് യു ‘അമ്മ ടൂ ‘
എന്നിട്ടു എന്റെ കണ്ണില്‍ തുരു തുരെ ഉമ്മ വെച്ചു എന്നെ ചിരിപ്പിക്കുമായിരുന്നു അവള് ,കാലങ്ങള്‍ വേഗത്തില്‍ കടന്നു പോയി വയസ്സ് പതിനൊന്നു ആയെങ്കിലും മനസ്സു ഇപ്പോഴും ഒന്നാം ക്ലാസ്സിലെന്നു അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍

ശ്രീകുമാര്‍ ,പേരെടുത്ത കണക്കു മാഷായിരുന്നു സ്‌കൂളില്,സഹപ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്തക്കള്‍ക്കും വിശ്വസ്തന്‍ ; അതു കൊണ്ട് അയാള്‍ക്കു ഒരുപാടു വീടുകളില്‍ ടൂഷന്‍ പഠിപ്പിക്കലും ഉണ്ടായിരിന്നു ,അതൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും നേരം രാത്രിയാകും ;
ഡിഗ്രി വരെ പഠിച്ച എനിക്ക് ഒരു ആരാധ്യ പുരുഷനായിരുന്നു അയാള്‍ അന്ന് ;കണക്കിന്റെ എബിസിഡി അറിഞ്ഞൂടാത്ത എന്റെ മുന്‍പില്‍ ഒരു എവറെസ്‌റ് എന്നൊക്കെ പറയാം ;
അയാളും മോളും പോയാല്‍ പിന്നെ, അലക്കലും വീട് അടിച്ചു വാരലും ഒക്കെയായിട്ടു ഞാനും കൂടും ;
അന്ന് പതിവില്ലാതെ ,ശ്രീ ടെ മുറി അടിച്ചു വാരുകയായിരുന്നു,ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കായിട്ടായിരുന്നു അയാളത് ഉപയോഗിച്ചിരുന്നത് ,ബെഡ്‌റൂമില്‍ നമ്മുടെ മാത്രം ലോകം മതി മീര ,അവിടേക്കു സ്‌കൂളും തിരക്കുകളും വേണ്ടെന്നായിരുന്നു എപ്പോഴും പറയാറ് ;
അധികമൊന്നും ശ്രീയുടെ മുറിയില്‍ ഞാന്‍ കയറാറില്ല , എന്നിട്ടും അന്ന്
മേശയില്‍ കുറെ ബുക്കുകള്‍ വാരി വലിച്ചിട്ടുണ്ട് ,
അതൊക്കെ അടുക്കാനായി നോക്കിയപ്പോള്‍ ,അതിനിടയില്‍ നിന്നും , ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ണില്‍ പെട്ടു, തീര്‍ത്തും നഗ്‌നമായ അവസ്ഥയില്‍ ;ഏകദേശം എന്റെ മോളുടെ പ്രായം കാണും

ഒന്നിന് പുറകെ ഒന്നായി ഒരുപാടു പേരുടെ ;
ഇതൊക്കെ ശ്രീയുടെ കൈയില്‍ എങ്ങനെ , ആകെ വെപ്രാളം പിടിച്ചു ആ ദിവസം ;
മനസ്സില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹം ഉടയുന്നത് സഹിക്കാനാവുമായിരുന്നില്ല ;
ജോലിത്തിരക്കുകള്‍ ഉണ്ടെന്നും പറഞ്ഞു ഒരുപാടു സമയം രാത്രി ശ്രീ ആ മുറിയില്‍ ചിലവിടാറുണ്ടായിരുന്നു ‘
ആ ഫോട്ടോകള്‍ ആരുടേതായിരുക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു ;
”അയാള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ,ടൂഷന്‍ എടുക്കുന്ന കുട്ടികള്‍ ,ആരുടേതു വേണേലും ആകാം ‘
‘ദേഹം ഒന്നടങ്കം തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍ ;
പതിവ് പോലെ ,അയാള്‍ എത്തി ,
അത്താഴം വിളമ്പുമ്പോള്‍ ,
”എന്താ മീര ,മുഖത്തു കടന്നല് കുത്തിയ പോലെ തനിക്കു ഒരു സന്തോഷമില്ലല്ലോ ‘
‘ഒന്നുമില്ല ശ്രീയേട്ടാ ”ഇതും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴും മനസ്സു വിങ്ങിപൊട്ടുവാര്‍ന്നു ;
പിന്നങ്ങോട്ട് രാത്രികളില്‍ ,
”അയാള്‍ തൊടുമ്പോഴൊക്കെ അറക്കുന്ന പോലെയായിരുന്നു എനിക്ക്,
കണ്ടതൊരു ദുര്‍സ്വാപ്പ്‌നം പോലെ മറക്കാന്‍ ശ്രമിച്ചു ;
ദിവസങ്ങള്‍ക്കു ശേഷം ,ആഴ്ചയവസാനം പതിവിനു വിപരീതമായി
”മീര ,ഇന്ന് ടൂഷന്‍ ഇവിടെ വീട്ടില്‍ വച്ചാണ് ‘
ഞാനൊന്നും പറഞ്ഞില്ല ;
വൈകുന്നേരം ;
കാളിങ് ബെല്‍ കേട്ടു ഞാന്‍ വാതില്‍ തുറക്കുമ്പോള്‍
”നല്ല വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി ‘
‘സര്‍ ഇല്ലേ ‘
‘എവിടെയോ കണ്ടു മറന്ന പോലെ ”അതെ ആ ഫോട്ടോകളില്‍ ഒന്നില്‍ ഞാന്‍ കണ്ട മുഖം ;
അവള്‍ ചിരിച്ചോണ്ട് അകത്തേക്കു കയറി ;
എന്നോടായി
”മാഡം, ഞാന്‍ അര്‍ച്ചന ,സര്‍ ന്റെ ക്ലാസ്സില്‍ ആണ് ‘ ആ സമയം ദേഹത്തൂടെ ഒരു മിന്നല്‍പിണര്‍ കടന്നു പോയി;
പുറത്തേക്കു ഒന്നും ഇറങ്ങാറില്ല അല്ലെ”
”സ്‌കൂളില് ഫങ്ക്ഷന് ഒന്നും കാണാറില്ല ‘
ഞാന്‍ ഒരു ചിരി വരുത്തി ,അപ്പോഴേക്കും അവള്‍ ചോദിച്ചപ്പോ സര്‍ പറഞ്ഞു ”മാഡത്തിന് അതില്‍ ഒന്നും താല്പര്യമില്ലാന്നു”
”എന്റെ ഈശ്വരാ,ഫങ്ക്ഷന്‍ ഒക്കെ വെറുതെ ആഭാസത്തരം ആണെന്നും എന്റെ മീര വരണ്ടാന്നും പറഞ്ഞ മനുഷ്യന്‍ ‘ ‘സര്‍ ,റൂമില്‍ ഉണ്ടല്ലോ അല്ലെ ‘
വളരെ അധികാരപൂര്‍വം അവള്‍ സംസാരിച്ചത് കണ്ടിട്ടു ഞാന്‍ അതിശയിച്ചു ;
”ഉള്ളില്‍ തീമഴയായിരുന്നു ‘
ചായയുമായി ശ്രീ യുടെ മുറിയില്‍ പോയതായിരുന്നു ,
ശ്രീ അവള്‍ക്കു കണക്കു പഠിപ്പിക്കുന്നു
”ഈശ്വരാ വിചാരിച്ച പോലെ ഒന്നും ഇല്ല, ഒരു ആശ്വാസത്തോടെ തിരിഞ്ഞു നടന്നു”പെട്ടെന്നു
ഇടിത്തീ പോലെ ആ വാക്കുകള്‍
അവള്‍ ശ്രീയോടായി,
”സര്‍, ,ഇവര്‍ക്കു ഒരു മാനേഴ്‌സും ഇല്ലാലോ , ചായ കൊണ്ട് വരുമ്പോള്‍ ഒന്നു നോക്ക് ചെയ്യണ്ടേ അറ്റ്‌ലീസ്റ്റ് ,അല്ലെങ്കില്‍ നമ്മള് പെട്ടേനെ ‘

‘അവളെ , പച്ചക്കു കത്തിക്കാനുള്ള ദേഷ്യം മനസില്‍ തോന്നിയെങ്കിലും ,ഞാന്‍ തിരിഞ്ഞു നടന്നു ‘ എന്റെ ആരതിയുടെ പ്രായം കാണും അവള്‍ക്കു ഏറിയാല്‍ ഒരു പതിമൂന്നു വയസ്സ് ,ആ കുട്ടിയുടെ ചെറിയ വായിലെ വാക്കുകളെക്കാളും മിണ്ടാതെയിരുന്നു അതു കേട്ട ശ്രീയുടെ മൗനം എന്നെ പൊള്ളിച്ചു;
ടൂഷന്‍ കഴിഞ്ഞു ശ്രീ മുറിയില്‍ വരുമ്പോള്‍ ,കാരണമില്ലാതെ ഞാന്‍ ദേഷ്യപ്പെട്ടു ,അവസാനം
”മകളോളം പ്രായമുള്ള പെണ്‍കുട്ടികളെ നിങ്ങള്‍ ,ഒരു മാഷ് എന്ന് വിളിക്കാന്‍ നിങ്ങള്‍ക്കു എന്ത് യോഗ്യതയുണ്ട്, തന്നെ പോലെ ഒരു ഫ്രോഡ് ഒന്നും ജീവിക്കാന്‍ പാടില്ലാന്നു വരെ വിളിച്ചു കൂകി”
അപ്പോഴേക്കും അതു വരെ കണ്ടിരുന്ന ശ്രീയുടെ ഭാവം മാറി ;
”അതെ ,നീ കാണുന്നതില്മ് അപ്പുറമാണ് ഞാന്‍ ,ഇതു വല്ലോരോടും പറഞ്ഞു എന്നെ നാണം കെടുത്താന്‍ നോക്കിയാല്‍ നീയും നിന്റെ മോളും അതോടെ തീരും പറഞ്ഞേക്കാം ‘
‘ശ്രീ ”അറിയാതെ വിളിച്ചു പോയി ഞാന്‍ , അയാളില്‍ ഞാന്‍ അന്ന് ആദ്യമായി ഒരു വന്യ ഭാവം കണ്ടു ,
മരിക്കാന്‍ ഭയമില്ലായിരുന്നു ,പക്ഷെ അച്ഛനെന്നും പറഞ്ഞു നടക്കുന്ന എന്റെ ആരതി കുട്ടി അവളിതു അറിയുന്ന നിമിഷം ”അവള്‍ അച്ഛനെന്നു

വിളിക്കുന്നത് നീലച്ചിത്രങ്ങളില്‍ ഉന്മാദം പൂണ്ടു നടക്കുന്ന ,അവളോളം പ്രായമുള്ള പെണ്‍കുട്ടികുള്‍ടെ മാനം നശിപ്പിക്കുന്ന ഒരു വൃത്തികെട്ടവനെ ആണെന്നു അറിഞ്ഞാല്‍ ‘
ഉപദേശം കൊണ്ടോ നല്ല വര്‍ത്തമാനം കൊണ്ടും അയാളെ മാറ്റാന്‍ കഴിയില്ലെന്ന് എനിക്ക് മനസിലായി ,കാരണം ഒരുപാടു മുഖങ്ങള്‍ ഉള്ള ചെന്നായ ആയിരുന്നു അയാള്‍ ”സ്വന്തം ഭാര്യയെ , മകളെ പോലും തള്ളി പറയാന്‍ മനസ്സൊരുക്കം ഉള്ളവന്‍ ‘
അയാളുടെ കൈയില്‍ നിന്നും എങ്ങനെ ഞാന്‍ ആ കുട്ടികളെ രക്ഷപ്പെടുത്തും , വളര്‍ന്നു വരുന്ന ആ കുരുന്നുകളെ നീലച്ചിത്രങ്ങള്‍ കാട്ടിയും പല രീതിയില്‍ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാവും അയാള്‍;
ഓര്‍ത്തപ്പോള്‍ തല പെരുക്കുന്ന പോലെ ആയിരുന്നു ;
പിന്നെയും ആഴ്ചകളും മാസങ്ങളും കടന്നു പോയി ;ഒന്നും ചെയ്യാന്‍ ആകാതെ ഞാനും ;
അന്നൊരു കല്യാണമുണ്ടായിരുന്നു ,ചിറ്റയുടെ മകന്റെ ,
അകലെ ആയതു കൊണ്ടും ,ലീവ് എടുക്കാന്‍ പറ്റില്ലെന്നും ഒക്കെ പറഞ്ഞു ശ്രീ ഒഴിഞ്ഞു മാറിയത് കൊണ്ട് ,
മോളെയും കൂട്ടിയായിരുന്നു പോയത് ;
വഴിയില്‍ വെച്ചു ആരതിക്കു സുഖമില്ലാതെ ആയി ,അവളെയും കൂട്ടി ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി ;
മോളെ അവിടെ അഡ്മിറ്റ് ചെയ്തു ,അത്യവശ്യ സാധനങ്ങള്‍ എടുക്കാന്‍ വീട്ടിലേക്കു വന്നതായിരുന്നു അന്നേ ദിവസം;
വാതില്‍ പതിയെ ചാരി വച്ചിട്ടുണ്ടെങ്കിലും താഴിട്ടിട്ടില്ല,
ആരുടെയോക്കൊയോ കരച്ചില് കേള്‍ക്കുന്നുണ്ടായിരുന്നു പതിഞ്ഞ ശബ്ദത്തില്‍,ഒപ്പം അട്ടഹസിക്കുമ്പോലെ ,അതെ ശ്രീയുടെ ശബ്ദം , മുകളിലെ ശ്രീയുടെ മുറിയിലേക്ക് ഓടുകയായിരുന്നു ഞാന്‍ ;ജനാല വഴി കണ്ട ആ കാഴ്ചയില്‍ എന്റെ ബോധം മറഞ്ഞു;

”അര്‍ദ്ധ നഗ്‌നയാക്കപ്പെട്ട അവസ്ഥയില്‍ രണ്ടു പെണ്‍കുട്ടികള്‍ ,സ്‌കൂള്‍ കുട്ടികള്‍ ,ശ്രീ പഠിപ്പിക്കുന്ന വര്‍ ആയിരിക്കും ,
ശ്രീ അവരെ ബലപ്രയോഗത്തോടെ വരുതിയില്‍ ആക്കുവാന്‍ ശ്രമിക്കുന്നു ,മദ്യം കുടിപ്പിക്കാന്‍ നിര്ബന്ധിപ്പിക്കുന്നു; ആ കുട്ടികളെ അയാള്‍ കൊല്ലാകൊല ചെയ്യുന്നതു നോക്കി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല ,എന്റെ മോള്‍ക്ക് നാളെ ഇങ്ങനെ ഒരു അവസ്ഥ വന്നാ ഞാന്‍ നോക്കി നില്‍ക്കുവോ ,
സമയം വൈകുന്തോറും അപകടം ആണെന്നു എനിക്ക് തോന്നി ,
അടുക്കളയില്‍ നിന്നും വാക്കത്തിയും എടുത്തു ശരവേഗത്തില്‍ ഞാന്‍ വാതിലില്‍ മുട്ടി ,വീണ്ടും വീണ്ടും തകൃതിയായി മുട്ടിയത് കൊണ്ടാവാം ,അയാള്‍ വാതില്‍ തുറന്നു ;
ഒരു നിമിഷം ഞാന്‍ പകച്ചു എങ്കിലും , ആ കുട്ടികളെ മുറിക്കു പുറത്താക്കി , വാതില്‍ അടച്ചു ,ഒരു കൂസലുമില്ലാതെ അയാള്‍ എന്നെ തല്ലാന്‍ നോക്കി. കൈയില്‍ ഇരുന്ന വാക്കത്തി ഞാന്‍ അയാള്‍ക്കു നേരെ വീശി , പിന്നെ എപ്പോഴോ ആ മല്പിടിത്തത്തിനിടയില്‍ അയാള്‍ക്ക് വെട്ടേറ്റു;
നിലത്തു ചോരയില്‍ കുളിച്ചു കിടന്ന അയാളെ വീണ്ടും ഞാന്‍ വെട്ടി , ഒരു സഹതാപവും തോന്നിയില്ല ,എന്നോട് ചെയ്ത ചതിക്ക് ,പാവപെട്ട കുട്ടികളെ നശിപ്പിച്ചതിന് ,,
അയാളെ കൊന്നു ;
പക്ഷെ അയാള്‍ അതി ബുദ്ധിമാന്‍ ആയിരുന്നു , ഞാന്‍ ആരോടെങ്കിലും അയാളുടെ ചെറ്റത്തരങ്ങള്‍ പറയുമെന്നു വിചാരിച്ചു എല്ലാവരോടും ഞാന്‍ ഒരു ദുര്‌നടപ്പുകാരിയാന്നെന്നു അതിനോടകം വരുത്തിയിരുന്നു ;
അതറിയാന്‍ , അയാളുടെ ആ ചതി അറിയാന്‍ വൈകിപ്പോയി ;
അത് കൊണ്ട് തന്നെ അയാളെ ഞാന്‍ കൊന്നതിനു പലരും പല കഥകളും പറഞ്ഞു ;
അതിലൊന്നാണി അവിഹിതം ,
അയാളുടെ വീട്ടുകാര്‍ എനിക്ക് എതിരെ കേസ് കൊടുത്തു ,എന്റെ മോളും വീട്ടുകാരും എല്ലാം എന്നെ തള്ളി പറഞ്ഞു ;
കോടതിയില്‍ എന്റെ മാനത്തിനു പുല്ലു വിലയിട്ടു വക്കിലന്മാര്‍ ചോദ്യശരങ്ങള്‍ എറിഞ്ഞപ്പോള്‍ സഹിക്ക വയ്യാതെ ഞാന്‍ നിലവിളിച്ചു ,കരഞ്ഞു
എല്ലാവരും കൂടെ എന്നെ ഇവിടെ വരെ എത്തിച്ചു ; ഇപ്പോ ഒരു ആശ്വാസമുണ്ട് ;ആരോടും പറയാതെ കൊണ്ടു നടന്ന സംഗടങ്ങള്‍ മഴ ആയി പെയ്തിറങ്ങിയപ്പോള്‍ , ഉള്ളു തണുത്ത പോലെ ,
അവളെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു ; എല്ലാവരും ദുര്‌നടപ്പുകാരിയാക്കിയ ,ഭര്‍ത്താവിനെ കൊന്നവള്‍ എന്നു പറഞ്ഞു ശപിക്കുമ്പോഴും,ഉള്ളിന്റെ ഉള്ളില്‍ അവള്‍ അനുഭവിച്ച സംഗടക്കടലിന്റെ ആഴം ആര്‍കെങ്കിലും അറിയുമോ ; ഇതു പോലെ എത്രയോ പേര്‍ ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ നീതി കിട്ടാതെ …
‘അവള്‍ ചെയ്തത് ശരിയാര്‍ന്നോ, അയാളെ നിയമത്തിനു മുന്‍പില്‍ ,അല്ലെങ്കില്‍ നേര്‍ വഴിക്കു നടത്താന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നു നാളെ ഇതറിയുമ്പോള്‍ സമൂഹം ചോദിച്ചേക്കാം , എന്തിനു രക്ഷപെടുത്തണം ഇവനെയൊക്കെ ,കാമം തലയ്ക്കു പിടിച്ച പേപ്പട്ടികളെ കൊല്ലണ്ടേ ,വേറെ എന്ത് നിവൃത്തി ,അല്ലെങ്കില്‍ നാളെ ജയിലറകളില്‍ കിടന്നു തടിച്ചു കൊഴുത്തുരുണ്ടു നിയമത്തെ നോക്കി പല്ലിളിച്ചു കാണിക്കും ഈ ദുഷ്ട്ടന്മാര്‍ ‘

കടപ്പാട് : ഡോക്ടര്‍ അനൂജ

LEAVE A REPLY

Please enter your comment!
Please enter your name here