Home Latest എടൊ ഹരീഷേ ഈ കല്യാണം എന്നൊക്ക പറഞ്ഞാൽ ഒരു ബാധ്യതയാ വരുന്ന പെണ്ണ് ശെരിയല്ലെങ്കിൽ മനസമാധാനം...

എടൊ ഹരീഷേ ഈ കല്യാണം എന്നൊക്ക പറഞ്ഞാൽ ഒരു ബാധ്യതയാ വരുന്ന പെണ്ണ് ശെരിയല്ലെങ്കിൽ മനസമാധാനം പിന്നെ സ്വപ്നത്തിൽ പോലും കാണില്ല… Part – 2

0

ശുഭ 🌹മുഹൂർത്തം

രചന : Surjith

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

“ഇവിടെ ആരുമില്ലേ മനു സാറെ… അമ്മേ…അമ്മേ…”

ഈ ദേശാടനക്കാരെ പോലെ  വിളിക്കുന്നവനാണ് ഹരീഷ്. പുള്ളിക്കാരന്റെ കല്യാണം ക്ഷണിക്കാൻ  വില്ലജ് ഓഫിസിർ മനുവിന്റെ വീട്ടിൽ വന്നതാ. ഇനി മനുവിനെ കുറിച്ച് പറയാം വയ്യസ്സ് നാൽപതിനോട് അടുത്തു. പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട എന്ന തീരുമാനിച്ചു അച്ഛൻ മരിച്ചപ്പോൾ കിട്ടിയ ജോലിയുമായി അമ്മക്കൊപ്പം  കഴിഞ്ഞു കൂടുന്ന ഒരു അഹങ്കാരി വില്ലജ് ഓഫീസർ. സർവീസിൽ കയറി അധികമായില്ല പക്ഷെ കേരളത്തിലെ ഒട്ടുമിക്ക വില്ലജ് ഓഫീസിലും മനുസാർ ഫേമസ്…. അത്രക്കുണ്ട് കൈയിലിരിപ്പ് ആരെയും വകവെയ്ക്കാത്ത പ്രകൃതം നിയമം വിട്ടു ഒരു കളിക്കുമില്ല അതുകൊണ്ട് മിത്രങ്ങളെക്കാളും ശത്രുക്കളാണ്  കൂടുതൽ.
ഈ വീടിനു ചുറ്റും “അമ്മേ… അമ്മേ…. ന്ന് നീട്ടി വിളിച്ചു നടക്കുന്ന ഹരീഷ് ആ നാട്ടില്ലേ നല്ലൊരു ചട്ടമ്പിയായിരുന്നു. മാമന്റെ മകളുടെ കൂട്ടുകാരി ഷാനി ഒരു പ്രണയഭ്യർത്ഥനയുമായി സമീപച്ചതിനു ശേഷമാ ഹരീഷിന്റ ജീവിതത്തിൽ  കുറച്ചു മാറ്റങ്ങൾ വന്ന് തുടങ്ങിയെ, സത്യത്തിൽ ഷാനി ഈ ചട്ടമ്പി ഹരീഷിനെ പ്രേമിക്കാനുണ്ടായ സാഹചര്യം മറ്റൊന്നായിരുന്നു നിർഭാഗ്യ വശാൽ അത് ലക്ഷ്യം കണ്ടതുമില്ല ഹരീഷ് ഒരു ഒഴിയാബാദാ പോലെ ഷാനിക്കൊപ്പം കൂടുകയും ചെയ്തു. അവസാനം ഷാനി തുടർന്നുള്ള ജീവിതത്തിനായി ഒരു ഉപാധി ഉണ്ടാക്കി ഒരു സർക്കാർ ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കുവെന്നു അയാളെ അറിയിച്ചു. അഞ്ചു വർഷത്തെ കഠിന പ്രത്നങ്ങളുടെ ഫലമായി വില്ലജ് ഓഫീസിൽ ഡ്രൈവർ ആയി ഒരു ജോലി കിട്ടി കൂടെ ഓഫീസർ ആയി അമ്പിനും വില്ലിനും അടുക്കാത്ത ഒരു ഓഫീസാരെയും. ഷാനിയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് പുലിയായിരുന്ന ഹരീഷ് എലിയെ പോലെ ജോലിയും ചെയ്തു ജീവിക്കുന്നു. ഹരീഷിന്റെ ദയനീയ ശബ്‍ദം കേട്ടിട്ടാവണം മനുവിന്റെ അമ്മ ലക്ഷ്മിയമ്മ വാതിൽ തുറന്നെ….

” അല്ലാ ഇതാര് ഹരീഷോ ”

” അമ്മേ മനുസറില്ലേ… ”

“അകത്തു പോത്ത് പോലെ ഉറങ്ങുന്നുണ്ട് ഇന്ന് ഞായറാഴ്ച അല്ലേ അതുകൊണ്ട് പതിനൊന്നു മണിക്കേ എഴുന്നേൽക്കു. എന്താ ഹരീഷേ എന്തെങ്കിലും അത്യാവശ്യമുണ്ടോ????”

” അത്യാവശ്യമൊന്നുമില്ല ഞാൻ എന്റെ കല്യാണം ക്ഷെണിക്കാൻ വന്നതാ അമ്മേ… ”

” ആണോ നന്നായിരിക്കട്ടെ എന്നാ കല്യാണം എവിടെന്നാ പെണ്ണ് ”

” പെണ്ണ് ഇവിടത്തുകാരിയാ അമ്മേ ”

“പെങ്കൊച്ചിന് ജോലിയുണ്ടോ??”

” അവൾ എന്റെ മാമന്റെ മോൾക്കൊപ്പം ദുബായിൽ നേഴ്സ്  ആയിരുന്നു ഇപ്പോൾ കിംസിൽ  ജോലിചെയ്യുന്നു ”

“എന്തായാലും നന്നായി വാ..”   യെന്ന് ലക്ഷ്മിയമ്മ പറഞ്ഞു നിർത്തിയതും പിന്നിൽ നിന്നും ഒരു ഗംഭീര്യ ശബ്ദം

” ആഹാ ഇയാളായിരുന്നോ ഈ കൊച്ചു വെളുപ്പിനെ പിച്ചക്കരെ പോലെ ചുറ്റും നടന്നു വിളിച്ചു കൂവിയെ ” അത്  മനുവായിരുന്നു

“അതേ സാറെ എന്റെ കല്യാണം വിളിക്കാൻ വന്നതാ ”

” തനിക്കൊന്നും ഒരു പണിയുമില്ലെടോ തലവേദനകൾക്കിടയിൽ ഒരു പുതിയ തലവേദന കൂടി വേണോ???? ”

” എടാ മനു നിനക്കോ പെണ്ണും പിടക്കോഴിയും പറഞ്ഞിട്ടില്ല ഹരീഷേങ്കിലും ഒന്ന് ജീവിച്ചോട്ടെ. കല്യാണം വിളിക്കാൻ വന്നവനോട് ഒരു നല്ലവക്കു പറയാതെ കുറെ അസഭ്യങ്ങൾ പറഞ്ഞു മനുഷ്യനെ മടുപ്പിക്കാതെ പല്ലുതേച്ചു കുളിച്ചു വല്ലതും കഴിക്കാൻ നോക്ക് ” അത്രയും പറഞ്ഞു ദേഷിച്ചു കൊണ്ട് ലക്ഷ്മിയമ്മ വീട്ടിനുള്ളിലേക്ക് പോയി

“എടൊ ഹരീഷേ ഈ കല്യാണം എന്നൊക്ക പറഞ്ഞാൽ ഒരു ബാധ്യതയാ വരുന്ന പെണ്ണ് ശെരിയല്ലെങ്കിൽ മനസമാധാനം പിന്നെ സ്വപ്നത്തിൽ പോലും കാണില്ല അതുകൊണ്ട് താൻ ഇതെക്കുറിച്ചു ഒന്നുകൂടി ചിന്തിച്ചു നോക്കിക്കോ ”

” എന്റെ പൊന്നു സാറെ കഴിഞ്ഞ അഞ്ചു വർഷമായിട്ടുള്ള പ്രണയമാണ് ഒരു സർക്കാർ ജോലി കിട്ടിയിട്ടേ കേട്ടു എന്നു പറഞ്ഞതു കൊണ്ടാണ് ഇത്രയും വൈകിയത്  അത് കൊണ്ട് സാർ അനുഗ്രഹിച്ചില്ലങ്കിലും എന്ന നിരുത്സാഹപ്പെടുത്തരുത് പ്ലീസ് ”

” ഓഹൊ ഇപ്പോൾ അങ്ങനെ ആയോ.. എന്തായാലും താൻ ചെല്ല് തന്റെ കഷ്ടകാലത്തിന്റ തുടക്കം കാണാൻ ഞാൻ വരും ”

” എന്നാൽ ശെരി സാറെ… അമ്മേയും കൂട്ടി കല്യാണത്തിന് വരണേ ”

” ഹരീഷ് പൊക്കോ… ഞാൻ അമ്മയുമായി അങ്ങ് വന്നേക്കാം ”

തന്റെ റോഷങ്ങൾ മനസ്സിൽ അടക്കി മുഖത്തു ഒരു പുഞ്ചിരിയും പാസ്സാക്കി ഹരീഷ് ആവീടിന്റ പടികൾ ഇറങ്ങി. അവൻ മനസ്സിൽ അറിയാതെ ചിന്തിച്ചു പോയി; ഇയാൾ ഇനി മാറ്റാതാണോ gay…. അയ്യേ അഥവാ അങ്ങനെ ആണെങ്കിൽ ഇയാൾക്കൊപ്പം ഇനി എങ്ങനെ ജോലി ചെയ്യും, ജോലിയില്ലെങ്കിൽ കേട്ട് നടക്കൂല ജോലിക്ക് പോണേൽ മാനവും കാക്കണം എന്റരു അവസ്ഥ….

അതേ സമയം മനുവിന്റെ വീടിനുള്ളിൽ

” എടാ നിനക്ക് എന്തിന്റെ കേടാ നിനക്കോ പെണ്ണ് കെട്ടാൻ വയ്യാ, എനിക്ക് ഒരു മരുമകളും കൊച്ചുമക്കളുമായി ജീവിക്കാൻ ഭാഗ്യമില്ലന്ന് കരുതി ജീവിച്ചോളാം, പണ്ടെങ്ങോ ഏതോ ഒരിത്തി പ്രേമിച്ചേച് പറ്റിച്ചെന്നു കരുതി.ലോകത്തുള്ള പെണ്ണുങ്ങളെ മൊത്തം കുറ്റം പറഞ്ഞു നടക്കുന്ന നിന്നെ പോലെ ഒരു മകനെ ഞാൻ  പെറ്റല്ലോയെന്ന് ഓർത്തു ഇപ്പോൾ ദുഃഖിക്കുന്നു. എന്റെ മണ്ണാർശാല അമ്മേ ഉരുളി കമിഴ്ത്തി അവിടെന്നു സമ്മാനിച്ചത് ഇതുപോലൊരു സമ്മാനം ആയല്ലോ. ഇനി ആർക്കും ഇങ്ങനെ ഒന്നിനെ കൊടുക്കല്ലേ, മക്കളില്ലെങ്കിലും ജീവിക്കാം, എന്തിന് ഇതുപോലെ ഒന്ന് ”

” ദേ അമ്മേ രാവിലെ എന്ന ദേഷ്യം പിടിപ്പിക്കല്ലേ എപ്പോൾ നോക്കിയാലും കല്യാണം കല്യാണം കല്യാണം എനിക്ക് ഈ പെണ്ണെന്ന വർഗ്ഗത്തിനോടെ വെറുപ്പാ ”

” ഓഹോ… നിന്നെ പെറ്റത് ഞാന അല്ലാതെ നിന്റെ അച്ഛനല്ല ”

” അമ്മ…എന്റെ സുന്ദരി അമ്മയല്ലേ… ഞാൻ ഉദ്ദേശിച്ചത് ബാക്കിയുള്ള പെൺവർഗത്തിനെയാ ”

“വേണ്ടടാ… നീ എന്നെയും ഇഷ്ടപ്പെടേണ്ട ”

” ദേ അമ്മേ.. എന്നെ ചുമ്മാ വാശിപിടിപ്പിക്കരുത് ഞാൻ എവിടുന്നെങ്കിലും ഒരു വായാടി…. തന്റെടി…. വട്ടുപിടിച്ച… ഒന്നിനെ ഇങ്ങ് വിളിച്ചോടു വരും. പിന്നെ കിടന്നു മരുമകളുടെ അടികൊണ്ടിട്ടു എന്നോട് പരാതി പറയരുത് ”

” നീ അത്രക്ക് ചുണയുള്ള ആൺ കുട്ടിയാണേൽ ഒന്നിനെ വിളിച്ചോണ്ട് വാ ഇനി അവൾ കൊലയാളി ആണേലും ഞാൻ സഹിച്ചു ”

” ആ ബുദ്ധി മനസ്സിലിരിക്കട്ടെ കൊലയാളി കൊണ്ട് വന്നിട്ടു എന്നെകൂടി കൊല്ലട്ടെന്ന്…. അല്ലേ… ”

“പോയി കുളിച്ചു പല്ലുതേച്ചു വല്ലതും കഴിക്കാൻ നോക്കടാ.. പിന്നെ ഇന്ന് ഉച്ചക്ക് എന്താ വേണോ സ്വന്തമായി ഉണ്ടാക്കി കഴിച്ചോണം എനിക്കിന്ന് ലീവാ ”

” ലീവെടുക്കാൻ ഈ വീട്‌ ഏതെങ്കിലും സർക്കാർ ഓഫീസൊ  ഇതേ ഞാൻ വാടക കൊടുക്കുന്ന വീട്‌  ”

” എന്നും വേച്ചു വിളമ്പി തരണേന്നാൽ ഒരു പെണ്ണ് കെട്ടികൊണ്ട് വാ എനിക്ക് മേല.. എന്നും വെച്ചു വിളമ്പാനും നിന്റെ തുണി അലക്കാനും ”

“അതിന് തുണി അലക്കാൻ വാഷിംഗ്‌ മെഷിൻ ഉണ്ടല്ലോ???”

“മെഷീൻ ഉണ്ടെയാലും  തുണി അതിൽ നടന്നു കയറി ചെല്ലുകില്ല, ആരെങ്കിലും കൊണ്ടുചെന്ന് ഇടുകയും എടുക്കുകയും വേണം ”

” അപ്പോൾ ഇന്നത്തെ ഉടക്ക് രണ്ടും കൽപ്പിച്ചാണ് ”

“അതേടാ ഞാൻ മൂന്നും കല്പിച്ചാ ”

“എല്ലാത്തിനും കാരണം ആ ഹരീഷ് ഒറ്റ ഒരുതനാ… അവനൊന്നും ഒരിക്കലും കൊണം പിടിക്കില്ല… എന്റെ വെള്ളം കുടിമുട്ടിക്കാൻ ഓരോരുത്തന്മാർ ഉറങ്ങിക്കോളും കുറെ കല്യാണ കുറിയുമായി ദ്രോഹികൾ  ”

” നീ എന്തിനാ ആ കൊച്ചനെ പഴിക്കുന്നെ, അത്‌ എവിടെങ്കിലും ശ്വാസ്ഥമായി ജീവിച്ചോട്ടെ ”

പിന്നെ കൂടുതൽ ഉടക്കിനൊന്നും നിൽക്കാതെ മനു അവിടെ നിന്നും ബാത്‌റൂമിലേക്ക് പോയി. അങ്ങനെ ആ ആഴ്ചത്തെ അടി അവിടെ അവസാനിച്ചു. രണ്ടാഴ്ച കഴിഞപ്പോൾ ഹരീഷിന്റെ കല്യാണ ദിവസവുമായി…..

എന്തായാലും കൂടുതൽ വാശിയൊന്നും പിടിക്കാതെ അമ്മയുമായി മനു അന്നേ ദിവസം രാവിലേ തന്നെ കല്യാണ ഓഡിറ്റോറിയത്തിൽ എത്തി. നാട്ടുകാരും ബന്ധുക്കളും തിങ്ങി നിറഞ്ഞിരുന്ന ആ സദസ്സിൽ വീശിഷ്ട അതിഥി വില്ലജ് ഓഫീസർ ആയ മനുവും അമ്മയുമായിരുന്നു, താലി കേട്ട് കഴിഞ്ഞു പെണ്ണിനും ചെറുക്കനുമൊപ്പം നിന്നു ഫോട്ടോ എടുക്കുവാനായി മനുവിനെയും ലക്ഷ്മിയമ്മയെയും മണ്ഡപത്തിലേക്കു ക്ഷേണിച്ചു. അത് സ്വീകരിച്ചു ഹരീഷിനും ഷാനിക്കുമൊപ്പം അവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ആരും പ്രതീക്ഷിക്കാതെ അത് സംഭവിച്ചതു…

“ശിവ…. നീ എവിടെ ആയിരുന്നു ഇത്രയുനാളും  ഞാൻ എപ്പോളെ നിനക്കായ് ഒരുങ്ങി കാത്തിരിക്കുന്നുവെന്ന് അറിയൂ ” യെന്ന് പറഞ്ഞു കൊണ്ട് മനുവിനെ ഒരു പെൺകുട്ടി ആ ആൾക്കൂട്ടത്തിൽ വെച്ചു  കെട്ടിപിടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത മനുവും അമ്മയും പകച്ചുപോയി. ഇതിനിടയിൽ ആ പെൺകുട്ടിയെ തള്ളി മാറ്റികൊണ്ട് പരിസരം മറന്നു മനു അവന്റെ ഉരുക്കു കൈകളാൽ അവൾക്കൊരു   പ്രഹരവും കൊടുത്തു..

ആ സദസ്സിൽ പെട്ടെന്നൊരു നിശബ്ദത ഒരാൾ ഒഴികെ മറ്റെല്ലാവരും പരസ്പരം നോക്കിനിന്നു. നവ വധു ഷാനി…ഹരീഷിനെയും തട്ടി മാറ്റി അടി കൊണ്ട്  വീണുകിടക്കുന്ന പെൺകുട്ടിയുടെ അരുകിൽ എത്തി…..
” പ്രീതേ… പ്രീതേ…. എഴുനേൽക്കെടി എഴുനേൽക്കുമോളെ.. ”

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി അതിനിടയിൽ അവിടെ നിന്നും എഴുനേറ്റു വില്ലജ് ഓഫീസർ എന്നോ തന്റെ ഭർത്താവിന്റെ മേലുദ്യോഹസ്ഥനെന്നോ നോൽക്കാതെ ഷാനി മനുവിന്റെ കൊള്ളറിൽ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞു….

“താൻ ഒരു മനുഷ്യനാണോ.. ഒരു പെണ്ണ് വന്ന് അറിയാതെ കെട്ടിപിടിച്ചു എന്താ ഏതാന്ന് തിരക്കാതെ പ്രഹരിക്കാൻ. തന്റെ മുഖത്തു കാർക്കിച്ചു തുപ്പനാ തോന്നുന്നേ പിന്നെ അത് ഞാൻ ചെയ്യാത്തതെ ഈ അമ്മയെ ഓർത്തിട്ട ”

അത്രയും പറഞ്ഞു അവൾ തിരികെ പ്രീതയുടെ അരുകിലേക്ക് ചെന്നു. മാറ്റാരെയെക്കയോ സഹായത്തോടെ പ്രീതയെ അവിടെ നിന്നും മറ്റൊരു റൂമിലേക്ക്‌ കൂട്ടികൊണ്ട് പോയി. എന്താ സംഭവിച്ചതെന്ന് അറിയാതെ നിന്നിരുന്ന മനുവിനെയും അമ്മയെയും കൂട്ടി ഹരീഷ് അവിടെ യുള്ള വേറൊരു മുറിയിലെക്ക്‌ പോയി, എന്നിട്ടു പറഞ്ഞു…..

“സാറെ.. അത് എന്റെ മാമന്റെ മകളാണ് പ്രീത. അവൾക്കു വര്ഷങ്ങളായി മാനസികമായി കുറച്ചു പ്രശ്നമുണ്ട് അവളുടെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ ദുരന്തം.. അവളുടെ കല്യാണ ദിവസം ഒരു ആക്‌സിഡന്റിൽ കല്യാണ ചെറുക്കൻ കൊല്ലപ്പെട്ടു.അതറിഞ്ഞു  പ്രീതയുടെ മാനസിക നില ആകെ തകർന്നു. ചെയ്യാത്ത ചികിത്സകൾ ഇല്ല, അവളുടെ നിർഭാഗ്യം അടുത്തിടെ അവളുടെ അച്ഛനും അമ്മയു മരണപെട്ടു അതിന് ശേഷം അവളിപ്പോൾ ഷാനി യുടെ വീട്ടിലാണ്. സാറിനെ കണ്ടപ്പോൾ അവളുടെ കല്യാണ ചെറുക്കൻ ശിവ യുടെ രൂപ സാദിർഷ്യം തോന്നിക്കാണും അതുകൊണ്ടാവും അവൾ സാറിനെ വന്ന് കെട്ടിപിടിച്ചേ.. ഷാനിയുടെ ജീവനാണ് പ്രീത അവളെ ഒരു ഉറുമ്പ് പോലും വേദനിപ്പിക്കുന്നത് അവൾക്കു സഹിക്കില്ല, പെട്ടെന്നുടായ ദേഷ്യത്തിൽ അവൾ എന്തൊക്കയോ പറഞ്ഞു.. സാറ് മാപ്പാക്കണം മനസ്സിൽ ഒന്നും വെച്ചേക്കരുത്, അവൾക്കു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ”

ഇത്രയും പറഞ്ഞു ഹരീഷ് തന്റെ കൈകൾ മനുവിന് മുന്നിൽ കൂപ്പി, അത് കണ്ടു മനു പറഞ്ഞു…….

” താൻ അതൊന്നും കാര്യമാക്കേണ്ട തെറ്റ് എന്റെ ഭാഗത്താണ്. ഞാൻ അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു.. ഞാനല്ലേ ആ കുട്ടിയോട്  മാപ്പ്  ചോദിക്കേണ്ടേ.. വാ അമ്മ നമുക്ക് ആ കുട്ടിയെ ഒന്ന് പോയി കാണാം ”

മനു അവിടെ നിന്നും പ്രീത യെ കൊണ്ടുപോയ മുറിയിലേക്ക് അമ്മയെയും ഹരീഷിനെയും കൂട്ടി നടന്നു. മനുവിനെ കണ്ടതും അവിടെ കൂടിനിന്ന ആൾക്കാർ വാതിലിന്റെ വശങ്ങളിലേക്ക് മാറിനിന്നു മനു അതിനുള്ളിൽ കടന്നു.ഷാനിയുടെ തോൾ ചേർന്നിരിക്കുന്ന പ്രീത മുനുവിനെ കണ്ടതും കണ്ണുകൾ തുടച്ചു കൊണ്ട്  അവിടെനിന്നു എഴുന്നേറ്റു..

” ശിവ നീ എന്ന ഇട്ടേച്ചു പോവരുതെടാ.. എന്റെ അച്ഛനെയും അമ്മയും അമ്പലത്തിൽ പോയിരിക്കുവാ ഇതുവരെ വന്നിട്ടില്ല .. ഞാൻ വീട്ടിൽ തനിച്ചയത് കൊണ്ട് ഷാനിക്കൊപ്പമാ താമസം, ഇന്ന് എന്തായാലും അവർ എത്തും അല്ലേ ഷാനി…. ”

” ഇല്ല ഞാൻ നിന്നെ ഇട്ടേച്ചു എങ്ങും  പോകില്ല..അച്ഛനെയും അമ്മേയെയും കണ്ടച്ചേ നമ്മൾ പോകു… അത് പോരെ…… ” യെന്ന് മാനു പ്രീതയോടു പറഞ്ഞപ്പോൾ കിളി പോയത് ലക്ഷ്മിഅമ്മയുടേതായിരുന്നു. മനുവിന്റെ വാക്കുകൾ കേട്ട് ഷാനിയുടെ കണ്ണിൽ നിന്നും ആനന്ദകണ്ണുനീർ തുളുമ്പി. മനു ഹരീഷിനെ അരുകിൽ വിളിച്ചിട്ട് പറഞ്ഞു..

” നിങ്ങൾ മറ്റു ചടങ്ങിലേക്ക് പൊയ്ക്കോളൂ.. ഈ പ്രശ്ങ്ങൾ കാരണം നല്ലൊരു ദിവസത്ത നശിപ്പിക്കേണ്ടേ.. ഞാനും അമ്മയും പ്രീതക്കൊപ്പമിരിക്കാം ”

“സാറും അമ്മയും ബുദ്ധിമുട്ടേണ്ട ഇതെല്ലാം ഞാനും ഷാനിയും മാനേജ് ചെയ്തുകൊള്ളാം.. സാറ് അമ്മയെയും കൂട്ടി ഭക്ഷണം കഴിക്കാൻ പോയാലും ”
” എന്താ ഹരീഷേട്ടാ.. ശിവയെ എന്തിനാ സാറെന്ന് വിളിക്കുന്നെ പേര് വിളിച്ചാൽ പോരായോ..”

“പ്രീതേ നീ സാറിനെ വിട്ടേച്ചു ഇങ്ങ് വന്നേ “..യെന്ന്  ഹരീഷ് പറഞ്ഞു

“ഞാൻ വിടില്ല എന്റാ ശിവയെ ”

ഇതെല്ലാം കണ്ടുനിന്ന ലക്ഷ്മിയമ്മ  ഹരിഷിനോട് പറഞ്ഞു…..

” ഹരീഷേ അവൾ അവിടെ നിന്നോട്ടെ നിങ്ങൾ മറ്റു ചടങ്ങുകളിലോട്ടു പൊയ്ക്കോ ഞാൻ മോളെ നോക്കിക്കോളാം… വാ മോളെ നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം ”

ഇത്രയും പറഞ്ഞു ലക്ഷ്മിയമ്മ പ്രീതയുടെ കൈയിൽ പിടിച്ചു. അനുസരണ യുള്ള ഒരു കൊച്ചു കുഞ്ഞിനെ പോലെ അവർക്കൊപ്പം സദ്യാലയത്തിലേക്കു പോയി. ഹരീഷും ഷാനിയും മറ്റു ചടങ്ങികളിലേക്ക് കടന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രീത അവൾ കഴിക്കുന്ന മരുന്നിന്റെ ശക്തിയിൽ മയങ്ങിയിരുന്നു. കല്യാണത്തിന്റെ ആഘോഷം അവസാനിച്ചതിനിടയിൽ ജീവിതത്തിന്റെ ഒരു പുതിയ അനുഭവവുമായി മനുവും അമ്മയും വീട്ടിലേക്കു തിരിച്ചു.
ആ രാത്രി എത്രയൊക്കെ ശ്രെമിച്ചിട്ടും ഉറങ്ങാനാവാത്ത ഒരു രാത്രിയായി മനുവിന്. ഉറക്കം നഷ്ടപെട്ട അവൻ അവിടെനിന്നും മുൻവശത്തെ മുറിയിൽ എത്തി. അവിടത്തെ ലൈറ്റ് തെളിച്ചപ്പോൾ അവൻ കാണുന്നത് അവനെ പോലെ ഉറങ്ങാതെയിരിക്കുന്ന ലക്ഷ്മിയമ്മയാണ്. അത് കണ്ടു മനു ചോദിച്ചു???

” അമ്മ ഇതുവരെയും ഉറങ്ങിയില്ലേ ”

“ഇല്ലാ… ഉറക്കം വരുന്നില്ല അല്ലാ നീ എന്താ ഉറങ്ങാതെ ”

” എനിക്കും കിടന്നിട്ടു ഉറക്കം വരുന്നില്ലമേ… ഓരോ കഷ്ടകാലം ഏത് നേരത്താണോ ആവോ എനിക്ക് ആ പെണ്ണിനെ തല്ലാൻ തോന്നിയെ ”

“നിലവിളക്കു പോലുള്ള കൊച്ചു.. അതിനെ കണ്ടപ്പോൾ എനിക്ക് എന്റെ കൂടപ്പിറപ്പിനെ ഓർമവന്നു.. ചേച്ചിക്കും ഇതുപോലെ  മാനസികമായി…, പാവം അവസാനം അത് കുളത്തിൽ ചാടി മരിച്ചു… ഇനി ഈ കൊച്ചും അങ്ങനെയെങ്ങണം ചെയ്യുമോടാ ”

“അമ്മേ ഒന്ന് ചുമ്മാതിരുന്നേ മനുഷ്യൻ ഇവിടെ ഓരോന്ന് ഓർത്തു ഭ്രാന്ത് പുടിച്ചിരിക്കുബോള ഓരോ ഓരോ സംശയങ്ങൾ.. അത് ചവതൊന്നുമില്ല എന്റെ കഷ്ടകാലം അവളെ കേട്ടനിരുന്ന ചെറുക്കന് എന്റെത്രയും  ഗ്ലോമർ ഉണ്ടായിരുന്നത്. അങ്ങനെ വന്നതല്ലേ..ഈ കുരിക്കെല്ലാം ”

” എടാ മനു ചിലപ്പോൾ അതിനെ ചികിത്സ നടത്തിയാൽ ശെരിയാകും അല്ലേടാ… ”

” ഓഹ്ഹ് എനിക്ക് തോന്നുന്നില്ല… ചിലപ്പോൾ ഈ കെട്ടിപിടിത്തം രണ്ടു ഷോക്ക് കൊടുത്താൽ മാറുമായിരിക്കും കൂടുതൽ അറിയാൻ നിങ്ങളെ സഹോദരൻ വട്ട് ഡോക്ടറോട് ചോദിക്ക്.. പിന്നെ അതിനെ ചികിൽസിക്കാൻ അതിന്റെ കുടുംബക്കാറുണ്ട് നമ്മൾ ബുദ്ധിമുട്ടേണ്ട ”

അപ്പോഴേക്കും ആ വീടിന്റെ മുൻ വാതിലിൽ ആരോ തട്ടുന്നുണ്ടായിരുന്നു…

” മനു സാറെ മനു സാറെ… ”

” ആരാടാ അത്.. ”

” സാറെ ഞാൻ ഹരീഷ് ഒന്ന് വാതിൽ തുറക്ക് സാറെ ”
ഹരീഷിന്റ ഓച്ചയും ബഹളവും കേട്ട് മനു വാതിൽ തുറന്നു   ” എന്താ ഹരീഷേ എന്തുപറ്റി ഈ പാതിരാത്രി?????? ”

” ഒന്നും പറയേണ്ട എന്റെ സാറെ… ആ പ്രീത മുറിയുമടച്ചു ഇരിക്കുന്നു അവളുടെ ശിവയെ നമ്മൾ ഉപദ്രവിച്ചു ഓടിച്ചെന്ന പറയുന്നേ… സാർ ഒന്ന് വാ സാറെ അല്ലേ ആ പെണ്ണ് വല്ലോം ചെയ്യും ”

“എടൊ ഹരീഷേ താൻ തന്റെ പണി നോക്കടോ ഇന്ന് ഒരു മംഗള കർമ്മം ഞാനായി മുടങ്ങേണ്ട എന്നു കരുതിയ അങ്ങനെയൊക്കെ ചെയ്തെ എനിക്ക് വേറെ പണിയുണ്ട് താൻ ഒന്ന് പോയെ ” യെന്ന് പറഞ്ഞു വാതിൽ അടക്കാൻ തുടങ്ങുബോൾ പിന്നിൽ നിന്നും വലിയൊരു ശബ്ദത്തിൽ ലക്ഷ്മിയാമ്മ പറഞ്ഞു…..

” നീ എന്തിനാടാ ഇത്രയും പഠിച്ചേ? പഠിപ്പും വിവരവും ഉണ്ടായിട്ടു ഒരു കാര്യമില്ല മനുഷ്യത്വം ഒട്ടുമില്ലാത്തവൻ …. നീ എന്റെ വയറ്റിൽ കിടന്നതാണോ.. ഹരീഷേ ഞാൻ വരാം നിന്റെ കൂടെ അവളുടെ ശിവയുടെ അമ്മയായി ”

അത്രയും പറഞ്ഞ് അവർ ഹരീക്ഷിനൊപ്പോം പോകാൻ ഇറങ്ങി അത് കൂടി കണ്ടപ്പോൾ കൂടുതൽ ഒന്നും അലോചിക്കാതെ മനുവും അമ്മക്കൊപ്പം കൂടി.അവർ ഹരീഷിന്റെ വീട്ടിൽ എത്തി, ആ വീടും പരിസരവും അയല്പക്കാരും ഷാനിയുടെ ബന്ധുക്കളും കൂടി ഒരു മരണ വീടിന്റെ പ്രധീതി പരാതിയിരുന്നു. അടക്കാം പാറച്ചിലിൽ ചിലർ ഷാനിയെ കുറ്റപ്പെടുത്തുന്നു മറ്റുചിലർ ഹരീഷിനെ കുറ്റപ്പെടുത്തുന്നു ചില ബന്ധുക്കൾ പ്രീതയെ വല്ല ഭ്രാന്താശുപത്രിയിൽ കൊണ്ട് ആക്കുവാൻ പറയുന്നു, ഇതെല്ലാം കേട്ടുകൊണ്ട് അവർ മൂവരും പ്രീതയുള്ള മുറിയുടെ അരുകിലേക്ക് നടന്നു. ആ വീടിനു ചുറ്റും മറ്റൊരു ഭ്രാന്താമായ അവസ്ഥയിൽ ചുറ്റി തിരിഞ്ഞു നടന്നിരുന്ന ഷാനിയും മനുവിനെ കണ്ടപ്പോൾ കരഞ്ഞു കൊണ്ട് അരുകിലേക്ക് ഓടി വന്ന് പറഞ്ഞു….
” സാറെ രക്ഷിക്കണം എന്റെ പ്രീതയെ രക്ഷിക്കണം അവൾ വല്ല ബുദ്ധിമോശവും കാട്ടും മുന്നേ രക്ഷിക്കണം”

അവളുടെ കൈകൾ കൂപ്പിക്കൊണ്ട് മനുവിന് മുന്നിൽ കേഞ്ചി, അടുത്ത് നിന്ന ഹരീഷ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

” നീ ഒന്ന് കരയാതിരി എന്റെ ഷാനി.. പ്രീത ഒരു ബുദ്ധിമോശവും കാട്ടില്ല.. സാറും അമ്മയും വന്നല്ലോ സാറിന്റെ ശബ്ദം കേട്ടാൽ അവൾ പുറത്തു വരും ”

ഹരീഷ് അത് പറഞ്ഞു തീർന്നപ്പോൾ ലക്ഷ്മിയമ്മ മനുവിന്റെ മുഖത്തേക്കൊന്നു നോക്കി, ഇനി ഈ ആൾക്കൂട്ടത്തിൽ അമ്മ ഇനിയും എന്തെകിലും പറയുമോ എന്ന തോന്നലോ അതോ ആ മനസ്സിൽ ബാക്കിയുള്ള മനുഷ്യത്വം കൊണ്ടാണോന്ന് അറിയില്ല അയാൾ ദൃതിയിൽ ആ വീടിനുള്ളിലേക്ക് നടന്നു കയറി, പ്രീത ഇരുന്ന വാതിലിനു മുന്നിൽ നിന്നുകൊണ്ട് അയാൾ അവളെ പേര് ചൊല്ലി വിളിച്ചു.

“പ്രീതേ….. ഞാൻ നിന്റെ ശിവനാടാ എന്നെയും അമ്മയെയും ആരും ഉപദ്രവിച്ചില്ല മോളെ നീ വാതിൽ തുറന്നെ നിന്നെ കൂട്ടികൊണ്ട് പോകാനാണ് ഞാൻ വന്നിരിക്കുന്നെ ”

അവൻ അത് പറഞ്ഞു മുഴുവിക്കും മുന്നേ ആ വാതിലുകൾ തുറന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പുറത്തു വന്ന് മനുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…..

” ഞാൻ പേടിച്ചു പോയടാ ഞാൻ കരുതി എന്റെ അച്ഛനും അമ്മയും ഇല്ലാതെ തക്കത്തിനു ഈ ദുഷ്ടൻ ഹരിയേട്ടൻ നിന്നെയും അമ്മയേയും ഉപദ്രവിച്ചുവെന്ന്.. ഇനി എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ  പറ്റില്ലടാ ഇപ്പോൾ തന്നെ നമുക്ക് ഇവിടെന്നു പോകണം ”
അത്രയും പറഞ്ഞു അവൾ മനുവിനോപ്പോം ആ വീടിന്റെ പുറത്തേക്കു വന്നു. അവിടെ കൂടിയിരുന്ന ആൾക്കാരെ കണ്ടതും അവൾ മനുവിനെ ഒന്നുകൂടി മുറുകെ പിടിച്ചു, ഹരീഷിന്റെ മുഖത്തേക്ക് ദയനീയമായി നോക്കികൊണ്ട്‌ പറഞ്ഞു…
” ഹരിയേട്ടാ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം ഞങ്ങളെ ഉപദവിക്കല്ലേ ”

“ഇല്ല ഇനി ഹരിയല്ല ആരും നിന്നെ ഉപദവിക്കില്ല മോളിങ്ങു വാ.. മോളുടെ കൂടെ ഈ ശിവയും അമ്മയും എന്നുമുണ്ടാകും പോരെ ” യെന്ന് ലക്ഷ്മി അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു

ആ വാക്കുകളിലെ മാതൃത്വം അറിഞ്ഞു കൊണ്ടാവണം അവൾ മനുവിനും ലക്ഷ്മി അമ്മയ്ക്കും നടുവിലായി നിന്നു. എന്നിട്ട് അവൾ ഷാനിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

“എടീ ഷാനി ഞാൻ നിന്നോട് അന്നേ പറഞ്ഞില്ല എന്റെ ശിവ എന്നെ ചതിക്കില്ലന്ന്..ഇപ്പോൾ എന്തായി ശിവ അമ്മയെയും കൂട്ടി വന്നു എന്നെ കൊണ്ട് പോകാൻ.. ഇനി ഈ  കോന്തൻ ഹരി ആളാവാൻ വന്നാലേ മൂക്കിടിച്ചു പരത്തും ”

കൊച്ചു കുട്ടിയെ പോലെ പ്രീത ഇത് പറഞ്ഞു കഴിഞപ്പോൾ, ഹരീഷും ഷാനിയും ഉൾപ്പെടുന്ന,  അത്രയും സമയം തീതിന്നു ആകാംഷയോടെ കൂടി നിന്നവർ അറിയാതെ ചിരിച്ചു പോയി. മനുവിനും അമ്മയ്ക്കുമോപ്പം പ്രീത  അവരുടെ വീട്ടിലേക്കും

ഉപബോധമനസ്സിൽ ശിവയോടപ്പം ജീവിക്കുന്ന പ്രിതയുടെ ചികിത്സ പരിപൂർണ്ണ വിജയമായിരുന്നു മാസങ്ങൾ കൊണ്ട്  അസുഖത്തിൽ നിന്നും  പൂർണ്ണമായി സുഖം പ്രാപിച്ചു.ആദ്യമൊക്കെ   ലക്ഷ്മിയമ്മ ശിവയുടെ അമ്മയായും അസുഖം മാറി സ്വബോധം വന്നപ്പോൾ മനുവിന്റെ അമ്മയായും പ്രിതയുടെ അമ്മായിഅമ്മയായും  ജീവിച്ചു. വലിയ കഷ്ടപ്പെട്ടാണെങ്കിലും ഉരുളി കമിഴ്ത്തികിട്ടിയ മൊതലിനു കുറച്ചു മാറ്റങ്ങൾ വന്ന് തുടങ്ങി. ഒരു സ്നേഹ സമ്പന്നനായ ഭർത്താവിന്റെ എല്ലാ ഉത്തരവാദിത്വത്തോടെ കേരളത്തിൽ എവിടേയോ  ജീവിക്കുന്നു….

ശുഭം…….

എസ്  സുർജിത്

മുഹൂർത്തം എന്ന കഥയുടെ തുടർകഥയായി എഴുതിയതാണ് അതിന്റ ലിങ്ക്കൂടി ചേർത്തിട്ടുണ്ട് . ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും മറക്കരുത് 🙏😊

LEAVE A REPLY

Please enter your comment!
Please enter your name here