Home Latest അതുകേട്ടു ജോണി ഒന്ന് അമ്പരന്നു ഇത്രക്കും സൗദര്യമുള്ള ഒരു മലയാളി പെണ്ണോ..

അതുകേട്ടു ജോണി ഒന്ന് അമ്പരന്നു ഇത്രക്കും സൗദര്യമുള്ള ഒരു മലയാളി പെണ്ണോ..

0

ഏഴാം നമ്പർ വീട്‌

രചന : Surjith

“യാള്ള  യാള്ള  ബറ”….. ( പുറത്തേക്കു ഇറങ്ങുയെന്ന് അറബിയിൽ  )
സൗദിയിലെ ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്ന ജോണിയോട് ആ ജയിലിലെ അറബ് വംശചനായ ഒരു പോലീസ്കാരൻ പറഞ്ഞതാ…

സൗദിയിൽ ജയിലിൽ പോകുന്നതിനു പ്രത്യേകിച്ച് കുറ്റകൃത്യങ്ങൾ ചെയ്യേണമെന്നില്ല.. പക്ഷെ ജോണി ജയിലിൽ പോയത് ഒരു അക്കം മാറിയത്തിന്റ പേരിലാ.. പുള്ളി ഒരു JCB ഓപ്പറേറ്റർ ആയിരുന്നു. സ്വന്തം പ്രസ്ഥാനം കഠിനാധ്വാനി അങ്ങനെയിരിക്കെ ജോണിക്ക് പഴയ കെട്ടിടം പൊളിക്കാനുള്ള കരറുമായി അയാൾക്ക്‌ പരിചയമുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി ഇയാളെ സമീപിച്ചു. അതിൻ പ്രകാരം ജോണി ആ പഴയ വീടു പൊളിക്കാൻ പോയതാ ഏഴാം(v) നമ്പർ വീടിനു പകരം എട്ടാം(٨)നമ്പർ വീടു പൊളിച്ചു… അതിൽ തുടർന്നുള്ള പ്രശ്നങ്ങൾ പിന്നെ ജയിലിൽ എത്തിച്ചു . അങ്ങനെ ആ ജയിൽ വാസവും കഴിഞ്ഞു ഒരു വ്യാഴാഴിച്ച സ്വാതന്ത്ര്യനായി .

അവിടെനിന്നും ജോണി നേരെ പോയത് തന്റെ പഴയ താമസ സ്ഥലത്തേക്കാണ്. അവിടെയെത്തി ഒരു കുളിയൊക്കെ കഴിഞ്ഞു, വീട്ടുകാരെയും കൂട്ടുകാരെയും താൻ പുറത്തിറങ്ങിയ വിവരം അറിയിച്ചു. സൗദിയിൽ അല്ലറ ചില്ലറ ടാക്സി ഓട്ടത്തിന് വേണ്ടി വാങ്ങിയ  കാറിലെ പൊടിയും അഴുക്കും കഴുകി ഒന്ന് സ്റ്റാർട്ട്‌ ചെയ്തു നിർത്തിയ ശേഷം ജോണി മുറിയിലേക്ക് പോയി. അല്പസമയം കഴിഞ്ഞു പുത്തൻ ഉടുപ്പുകളും മണിഞ്ഞു  ജോണി തന്റെ കാറിൽ കയറി ടൗണിലേക്ക് ഒരു യാത്ര തിരിച്ചു. അധിക സമയം കഴിഞ്ഞില്ല ബുർക ധരിച്ച  ഒരു പെൺകുട്ടി വണ്ടിക്കു വട്ടം ചാടിനിൽക്കുവാ.. വായിൽ നല്ല നടൻ തെറി വന്നെങ്കിലും അവളുടെ സൗധര്യം കണ്ടു ജോണിയുടെ ശ്വാസം നിലച്ചു.. പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു അവളുടെ സൗദര്യം അവൾ കൈകൾ ഉയർത്തി ഒരു ക്ഷേമപണം നടത്തി.അതിന് ശേഷം അവൾ ജോണിയുടെ കാറിന് അരികിലേക്ക് വന്നു. അവൾ അവിടെ എത്തിയതും ജോണി തന്റെ ഗ്ലാസുകൾ താഴ്ത്തി. ആ അപ്സരസ്സന്റെ ചുവന്ന  ചുണ്ടുകൾ ചലിച്ചു ..

“അസലാമു അലൈക്കും ” യെന്ന് മുധുര ശബ്ദത്തിൽ ലയിച്ചു
“വാ അലൈക്കും മസലാം  ” മെന്ന് ജോണി പറഞ്ഞ് നിർത്തും മുന്നേ അവൾ ചോദിച്ചു??
” നിങ്ങൾ മലയാളിയാണോ??????? ”

അതുകേട്ടു ജോണി ഒന്ന് അമ്പരന്നു ഇത്രക്കും സൗദര്യമുള്ള ഒരു മലയാളി പെണ്ണോ.. പിന്നെ ഒട്ടും വൈകാതെ ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു….
“അതേ ഞാൻ മലയാളിയാ……”

“നിങ്ങൾക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെയൊന്നു  ധാമാം വരെ കൊണ്ടുപോകാൻ കഴിയുമോ????”

ജോണിയുടെ മനസ്സിൽ ഒരു ചെറിയ ലഡ്ഡുവും പൊട്ടി ഒരു ഇടിയും മുഴങ്ങി . അതു മറ്റൊന്നുമല്ലായിരുന്നു ആ ലഡ്ഡു  ഇവിടെനിന്നും ധാമാം  വരെ ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് അതും ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിക്കൊപ്പം, ഒരു ചുംബനസമരത്തിനെകിലും അവസരം ലഭിചാലോ…. സുന്ദരൻ സുമുഖൻ പിന്നെ അവിവാഹിതൻ യാതൊരു ചെറുപ്പക്കാരും ഊഹിക്കുന്നപോലെ ഒരു മരുഭൂമിയിലെ പൂക്കാലം . പിന്നെ മുഴങ്ങിയ ഇടി അതു കുറച്ചു മണിക്കൂർ മുൻപേ  സൗദി പോലീസിന്റെ കൈയിൽ നിന്നും കിട്ടുന്ന ഇടിയുടെ ശബ്ദം ഒന്ന് ഓർത്തു പോയതാ..എന്തായാലും ജോണിയുടെ ആലോചന കണ്ടിട്ടാവാം ആ പെൺകുട്ടി തുടർന്നു…

” നിങ്ങൾ പേടിക്കേണ്ട ഞാൻ വണ്ടിയുടെ വാടക തരാം ”

” അതേ വാടകയല്ല പ്രശ്നം ഞാൻ കുറച്ചുനാൾ ഇവിടില്ലായിരുന്നു ഇന്ന് വന്നതേയുള്ളു എനിക്ക് എന്റെ കുറച്ചു ഫ്രണ്ട്‌സ്നെയും പിന്നെ എന്റെ കഫീൽ ( സ്പോൺസർ ) കാണേണ്ടതായിയുണ്ടായിരുന്നു ”

” അതിനെന്താ നിങ്ങൾക്കു തിരിച്ചു വന്നിട്ടും കാണാമല്ലോ….. എന്നെയൊന്നു അവിടെ വരെയാക്കു ” യെന്ന് ഒരു ദയനീയവസ്ഥയിൽ ആ പെൺകുട്ടി പറഞ്ഞു.

അത് കണ്ടിട്ടാവണം മനസ്സില്ലമനസ്സോടെ ജോണി സമ്മതിച്ചു. ഒരു പുച്ചിരി യോടെ അവൾ ആ കാറിന്റെ മുൻസീറ്റിൽ ഇരുന്നു. ധാമാം  യാത്ര ആരംഭിച്ചു.. ആ യാത്രക്കിടയിൽ ആ പെൺകുട്ടി അവളെ സ്വയം പരിചയപ്പെടുത്തി……

” എന്റെ പേര് സൈനബ.. എന്താ നിങ്ങളുടെ പേര്??

” ജോണി ”

” ജോണി നല്ലപ്പേര് എന്റെ വീട്ടിലെ ഡ്രൈവറുടെ മകന്റെ പേരും ജോണിയെന്ന ”

” നിങ്ങളുടെ വീട്ടിൽ ഡ്രൈവറുംമുണ്ടോ ?? പിന്നെ എന്തിനാ നിങ്ങൾ…. ” അത്രയും പറഞ്ഞു മുഴുപ്പിക്കും മുന്നേ സൈനബ തുടർന്നു…

“ജോണി തെറ്റിദ്ധരിക്കേണ്ട ഞാൻ ജോലിചെയ്യുന്ന വീട്ടിലെ ഡ്രൈവർ ”

” ആഹ്ഹ് ഓക്കേ ”

അവൻ ചിന്തിച്ചിട്ടുണ്ടാകും ഇത്രയും സൗദര്യമുള്ള ജോലിക്കാരിയോ..

അങ്ങനെ ഓരോ വിശേഷങ്ങൾ  മിണ്ടിയും പറഞ്ഞും ആ യാത്ര തുടർന്നു. അതിനിടയിൽ ജോണിയുടെ ജീവിതവും സൗദിയിൽ എത്തിയാ കഥയും അവളോട് പറഞ്ഞു. ആ കൂട്ടത്തിൽ ജയിലിൽ പോയ കഥയും. ഇനി അങ്ങോട്ടുള്ള ജീവിതം എങ്ങനെ ആകുമെന്നോ എന്താകുമെന്നോ ഒന്നും അറിയാം വയ്യാത്ത അവസ്ഥ എല്ലാം കെട്ട് നല്ലയൊരു സ്രോതവയിരുന്ന സൈനബ പറഞ്ഞു….

” നാളെ നിങ്ങള് ജുമാ നിസ്കാരത്തിന്റെ നേരം  കഴിഞ്ഞു ഞാൻ ജോലിചെയ്യുന്ന വീട്ടിൽ വരുക. നിങ്ങൾക്കായി ഒരു ജോലി ഞാൻ അവിടെ ശെരിയാക്കാം ”

അത്രയൊക്കെ കേട്ടപ്പോൾ ജോണിക്കും ചെറിയൊരു ആശ്വാസമായി. അങ്ങനെ ആ യാത്രക്കോടിവിൽ സൈനബ പറഞ്ഞ സ്ഥലമെത്തി. അവൾ കറിനിന്നും ഇറങ്ങി അവളുടെ കൈകളിൽ സൂക്ഷിച്ചിരുന്ന കുറച്ചു പൈസ ജോണിക്ക് നീട്ടി. അവൻ അത് നിരസിച്ചു കൊണ്ട് പറഞ്ഞു

” എനിക്ക് ഈ  പൈസ വേണ്ട എന്റെ പ്രാരാബ്ദങ്ങൾ കേട്ടു   എനിക്ക് ഒരു ജോലി ശെരിയാക്കി തരാമെന്നു പറഞ്ഞല്ലോ ആ മനസ്സ്.. അതുതന്നെ ധാരാളം” അത്രയും പറഞ്ഞു ആ പൈസയും നിരസിച്ചു കൊണ്ട് അവൻ അവിടെനിന്നും തിരികെ പോയി. ആ തിരിച്ചു പൊക്കിൽ അവൻ പ്രതീക്ഷിച്ച പോലെ  അവനു അനൂകാലമായി സുഹൃത്തുക്കളോ കഫീലോ അവനൊപ്പം നിന്നില്ല. നാട്ടിലെ കിടപ്പാടം വരെ പണയം വെച്ചു അവൻ വാങ്ങിയ JCB ആ കാട്ടറബി കൈക്കൽ ആക്കി. ആകെ  അവിശേഷിച്ചത് അവന്റെ പേരിൽ ഉള്ള ആ കാർ മാത്രമായി. ആ രാത്രി ഇരുട്ടി വെളുത്തപ്പോൾ. ജോണിക്ക് മുന്നോട്ടുള്ള  വഴികൾ അത്രക്ക് നിച്ചയമില്ലായിരുന്നു. എന്നാലും ഒരു അവസാന ശ്രെമം എന്ന നിലയിൽ സൈനബ പറഞ്ഞതു പോലെ അവൾ ജോലി ചെയുന്ന വീട്ടിൽ ജുമാ നിസ്കാരത്തിനു ശേഷം പോകാമെന്നു അവൻ തീരുമാനിച്ചുറപ്പിച്ചു. ഉച്ചയോടെ ജോണി ധാമാമിലേക്ക് യാത്ര തിരിച്ചു. റോഡിൽ അധികം തിരക്കല്ലാത്തതിനാൽ ഇന്നലത്തെത്തിലും നേരത്തെ അവൻ ആ വലിയ വീടിന്റെ മുന്നിൽയെത്തി. ആ വലിയ ഗേറ്റിന്റ മുന്നിലെ ബെല്ലിൽ അമർത്തി അവിടെ കടിപ്പിച്ചിരുന്ന ക്യാമറയുടെ മുന്നിൽ നിന്നു. അധികം വൈകാതെ ആ ഇന്റർകോമിൽനിന്നും മുറി ഇംഗ്ലീഷിൽ…ആരാണെന്നും എന്ത്‌ വേണമെന്നും ചോദിച്ചു???

ജോണിയാണെന്നും  ബാബയെ (ഗ്രഹനാഥൻ ) കാണാൻ വന്നതാന്നും പറഞ്ഞു  മിന്നിട്ടുകൾ കഴിഞ്ഞപ്പോൾ ആ ഗേറ്റിന്റ ചെറിയൊരു ഭാഗം അവിടെത്തെ തൊട്ടക്കാരൻ തുറന്നു. അതിലൂടെ ജോണി ആ വലിയ വീടിന്റെ മതിൽക്കട്ടിനുള്ളിൽ പ്രവേശിച്ചു. വിലകൂടിയ കുറെ കറുകൾ, അതിനരികിലൂടെ ആ തോട്ടക്കാരനൊപ്പം വീടിന്റെ മുൻവശത്തേക്ക് നടന്നു. അവിടെ അവനെയും കാത്തു വെളുത്ത നീളമുള്ള വസ്ത്രം ധരിച്ചു ഒരു പുരുഷൻ  നിൽപുണ്ടായിരുന്നു. അയാൾക്ക്‌ മുന്നിലെത്തിയ ജോണി പറഞ്ഞു…..

” അസലാമു അലൈക്കും ബാബാ ”

“വാ അലൈക്കുംമാസ്ലാം ”

പിന്നെ അയാൾ ഇംഗ്ലീഷിൽ ജോണിയോട് വന്ന കാര്യം ചോദിച്ചു? അതിന് മറുപടിയായി ജോണി ഇന്നലെ സൈനബ പറഞ്ഞിട്ടവന്നെത്തെന്നു പറഞ്ഞു. ജോണിയുടെ മറുപടി കേട്ട് അയാൾ അവനു അരുകിലേക്ക് വന്നു അവനൊപ്പം ഉണ്ടായിരുന്ന തോറ്ട്ടക്കാരനോട് ജോണിക്ക് കുടിക്കാൻ ചായയും വെള്ളവും എടുക്കാൻ പറഞ്ഞു വിട്ടു.അതിന് ശേഷം അയാൾ ജോണിയെ ആ വീടിന്റെ പൂത്തോട്ടത്തിലുള്ള ചെറിയൊരു കൂടാരത്തിലേക്കു കൂട്ടികൊണ്ട് പോയി. അയാൾ അയാളെ പരിചയപ്പെടുത്തി. എന്നിട്ട് ജോണിയെ കുറിച്ച് അറിയാൻ താല്പര്യം പ്രകടിപ്പിച്ചു. ഒരു മടിയും കൂടാതെ അവൻ അവന്റെ ജീവിത കഥ തുടർന്നു..
അവന്റെ അച്ഛൻ സൗദിയിൽ ആയിരുന്നു പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഒരു ലീവ് കഴിഞ്ഞു തിരിച്ചു സൗദിയിൽ വന്ന അച്ഛൻ പിന്നെ തിരിച്ചു വന്നിട്ടില്ല. വളരെ കഷ്ടപ്പെട്ടു ഡിഗ്രി വരെ പഠിച്ചു. ജോലിയൊന്നും കിട്ടാത്തതിനാൽ നാട്ടിൽ ടാക്സി ഒടിച്ചും മറ്റും കുടുംബം പോറ്റി. അങ്ങനെയിരിക്കെ ഒരു സുഹൃത് മുഖേന സൗദിയിൽ അക്കൗണ്ടന്റ് ജോലിക്കെന്നും പറഞ്ഞു ഇവിടെയെത്തി. പക്ഷെ ഇവിടെ വന്നതിൽ പിന്നെയാ അറിയുന്നേ ജോലി തേടിപിടിച്ചു ചെയ്തുകൊള്ളണം പക്ഷെ എല്ലാമാസവും കഫീലിന് സ്പോൺസർ ഷിപ്പിന്റെ വാടക കൊടുക്കണമെന്നും. അങ്ങനെ പല ജോലികൾ ചെയ്തു ഇതിനിടയിൽ ലൈസൻസ് എടുത്ത് ടാക്സിയും ഓടിക്കുമായിരുന്നു. അപ്പോളാണ് ഒരു പുതിയ പദ്ധതി ഒരു സുഹൃത്തുമായി ചേർന്നു തുടങ്ങിയത്. രണ്ടാളും കൂടി ഒരു JCB വാങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനവും ടാക്സി ഓടികിട്ടുന്ന വരുമാനവുമായി ജീവിതം പോകുന്നതിനു ഇടയിലാണ് ഒരു വീടു പൊളിക്കുന്നതിനിടയിലുള്ള പാളിച്ച ജയിൽ വരെ എത്തിയത്. ജയിലിൽ നിന്നും പുറത്തു വന്നപ്പോൾ കൂട്ടുകച്ചവടവും കൂട്ടുകാരനും പോയി വലിയ കടക്കാരനുമായി. അങ്ങനെ ഇന്നലെ ഇവിടത്തെ ജോലിക്കാരി സൈനബ പറഞ്ഞു ഇവിടെ ഡ്രൈവറെ ആവശ്യമുണ്ടെന്നു അങ്ങനെ വന്നതന്നും
ജോണിയുടെ കഥകൾ കേട്ട് ഒരു ദീർഘശ്വാസമെടുത്തു ആയാൾ പറഞ്ഞു…..

“സുഹൃത്തേ ഈ വീട്ടിലെ ജോലിക്കാരികളെ തനിയെ എങ്ങും വിടാറില്ല, മാത്രവുമല്ല ഇവിടെ ഇന്ത്യക്കാരിയായ ജോലിക്കാരിയുമില്ല”

അത് കേട്ട് ഒന്നും ഞെട്ടിയ അവിടെ നിന്നും എഴുനേറ്റു. അയാൾ അവനോടു അവിടെ ഇരിക്കുവാൻ പറഞ്ഞു. അപ്പോഴേക്കും   തൊട്ടക്കാരൻ ചായയും കുറച്ചു പലഹാരങ്ങളും വെള്ളവുമായി അവിടെയെത്തി, അത് ജോണിക്ക് മുന്നിലേക്ക് നിരത്തി വെച്ചു. ആ തോട്ടക്കാരനോട് ആരെയോ ഇങ്ങോട്ട് വിളിക്കുവാൻ ആ അറബി ആവശ്യപ്പെട്ടു അത് കേട്ട് അയാൾ പിന്നെയും തിരികെ വീട്ടിന്റെ മുൻവശത്തേക്ക് പോയി. ജോണിയോട് ചായ കുടിക്കാനും പലഹാരങ്ങൾ കഴിക്കുവാനും അയാൾ പറഞ്ഞു. അല്പം സമയം കഴിഞ്ഞപ്പോൾ മുഖം മറച്ചു പർദ്ദ ധരിച്ച ഒരു പെൺകുട്ടി അവിടേക്ക് നടന്നു വന്നു അവൾ അവിടെയെത്തിയതും അയാൾ ആ പെൺകുട്ടിയോട് മുഖം കാണിക്കുവാൻ ആവശ്യപ്പെട്ടു അവൾ അതനുസരിച്ചു. ജോണി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. കാരണം മറ്റൊന്നുമല്ല.. ഇന്നലെ തന്നോടൊപ്പം കാറിൽ യാത്ര ചെയ്ത അതേ സൗധര്യവതി സൈനബ  ആ കണ്ണുകൾ ജോണിയെ നോക്കുന്നുണ്ടായിരുന്നു പക്ഷെ അതിൽ ജോണിയെ മുൻപ് കണ്ട  യാതൊരു പരിചയഭാവവും ഇല്ലായിരുന്നു….
” ഇന്നലെ കുട്ടിയെ ഞാനായിരുന്നു ഇവിടെ കാറിൽ കൊണ്ടുവന്നു ആക്കിയേ.. ഇയാൾ പറഞ്ഞതല്ലേ ജുമാ നമസ്കാര നേരം  കഴിഞ്ഞു ഇവിടെ വന്നു ബാവയെ കാണാനും ഇവിടെ ജോലി ശെരിയാക്കി തരാമെന്നും ” യെന്ന് ജോണി അവളോട് പറഞ്ഞു.

അത് കേട്ടിട്ട് യാതൊന്നും മിണ്ടാത്തെ ആ പെൺകുട്ടി ദയനീയമായി അവിടെയുണ്ടായിരുന്ന അറബിയുടെ മുഖത്തേക് നോക്കി. അയാൾ ഒന്നു പുഞ്ചിരിചിട്ട് അവളോട്‌ അകത്തേക്ക് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു. അവൾ അവിടെ നിന്നും തിരികെ വീടിന്റെ മുൻവശത്തേക്ക് നടന്നു, അതിനിടയിൽ അവൾ പിന്നെയും ജോണിയെ തിരിഞ്ഞു നോക്കി പക്ഷെ ആ മുഖത്തിൽ ജോണിയെ അറിയുന്ന ഒരു ഭാവവും ഇല്ലായിരുന്നു. ആകെ പുലിവാലാകുമെന്നു കരുതി ജോണി വിയർക്കുവാൻ തുടങ്ങി അത് കണ്ടു ആ വലിയ മനുഷ്യൻ

“ഇപ്പോളെ വിയർത്താൽ എങ്ങനെ?????”…യെന്ന്  പറഞ്ഞു ചിരിച്ചു

” അത് ബാബാ ഞാൻ കളളം പറഞ്ഞതല്ല.. ഇന്നലെ ഞാൻ ഈ കുട്ടിയെ ഇവിടെ കൊണ്ട് വന്നു ആക്കിയേ പക്ഷെ എനിക്കറിയില്ല  എന്ത്‌ കൊണ്ട് ആ കുട്ടി ” യെന്ന് ജോണി പറഞ്ഞു മുഴുപ്പിക്കും മുന്നേ അയാൾ പറഞ്ഞു..

” സുഹൃത്തേ ഈ കുട്ടി വീടിനു പുറത്തു പോകാറില്ല, പിന്നെ ഈ കുട്ടി ഊമയാണ് അത് സംസാരിക്കില്ല, പിന്നെ നിങ്ങൾ പറഞ്ഞ സൈനബ എന്റെ സഹോദരിയാണ്  അവരാണ് ഈ കുട്ടിയുടെ അമ്മ നിഭാഗ്യവശാൽ അവൾ പതിനെട്ടു വർഷം മുന്നേ മരിച്ചുപോയി…. ”

അത് കേട്ടതും ജോണി അറിയാതെ അവിടെയിരുന്നു. അവനൊപ്പം അവിടെ ആ മനുഷ്യനും ഇരുന്നു എന്നിട്ട് തുടർന്നു..

” സൈനബയെ ഇവിടത്തെ രാജ പരബരയിൽ പെട്ട ഒരു കുടംബത്തിലേക്കാണ് നിക്കാഹ് ചെയ്തത്. അയാളുടെ രണ്ടാം ഭാര്യയായിരുന്നു സൈനബ. അയാളുടെ ആദ്യ ഭാര്യയിൽ മൂന്ന് പെൺകുട്ടികൾ ആയിരുന്നു. അവർക്ക്  ഏകദേശം കല്യാണ പ്രായമെത്തിയപ്പോൾ ആയിരുന്നു അവരുടെ അച്ഛന്റെ ഈ രണ്ടാം വിവാഹം. അതിൽ ജനിച്ച ആദ്യ കുട്ടിയാണ് ഇപ്പോൾ ഇവിടെനിന്നും പോയ ഫാത്തിമ. പക്ഷെ സൈനബ രണ്ടാമതും ഗർഭിണി ആയിരുന്നപ്പോൾ ഫാത്തിമയുടെ അച്ഛൻ അപകടത്തിൽ മരണപെട്ടു.അങ്ങനെ  സ്വത്തുക്കൾ ഭാഗം വെച്ചു ഇവിടത്തെ നിയമ പ്രകാരം ആൺ കുട്ടികൾക്ക് സ്വത്തിന്റെ മൂന്ന് ഭാഗവും പെൺകുട്ടികൾക്കു ബാക്കിയുള്ള ഭാഗവുമാണ്. സൈനബ ഗർഭിണി ആയതിനാൽ സ്വത്തു ഭാഗം പ്രസവം കഴിഞ്ഞു മതിയെന്ന് തീരുമാനിച്ചു. പക്ഷെ നികൃഷ്ടരായ മുൻഭാര്യയായിലുള്ള ആ പെൺകുട്ടികളും അവരുടെ ഭർത്താവും സൈനബയെ കൊന്നു ഒരു പെട്ടിയിലാക്കി തോട്ടത്തിലെ വീട്ടിൽ കുഴിച്ചിട്ടു. എന്നിട്ട് ഒരു കള്ളകഥയുമുണ്ടാക്കി. അവൾ അവിടെ ഉണ്ടായിരുന്ന ഡ്രൈവർക്കൊപ്പം ഒളിച്ചോടിയയെന്നു. ആ കഥ എല്ലാവരെയും വിശ്വസിപ്പിച്ചു ഒരു കഫെറിന്റ കൂടെ ഓടിപ്പോയാവളുടെ മകളെ ആ വീട്ടിൽ നിന്നും ഒഴിപ്പിച്ചു അങ്ങനെ ഫാത്തിമ നമ്മൾക്കൊപ്പം ഇവിടെ വളർന്നു… കാലം സത്യം തെളിയിപ്പിക്കും ദൈവം അയച്ചത് പോലെ അന്ന് നീ വീടുമാറി പൊളിച്ചപ്പോൾ കിട്ടിയ പെട്ടി അത് സൈനബയെ കുഴിച്ചു മൂടിയതായിരുന്നു. ആ പെട്ടിയിൽ രണ്ടു ശവങ്ങളുടെ അവശിഷ്ട്ടം ഉണ്ടായിരുന്നു അതിലൊന്ന് അവർ ഉണ്ടാക്കിയ കഥയിലെ ഡ്രൈവരുടേതായിരുന്നു.  എല്ലാം ദൈവത്തിന്റെ വികൃതികൾ.. നിങ്ങൾ  സൈനബ എന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നിയതു കൊണ്ടാണ് എന്റെ സഹോദരിയുടെ പകർപ്പായ അവളുടെ മകളെ ഇങ്ങോട്ടു വിളിപ്പിച്ചതും അവളുടെ മുഖം നിങ്ങളെ കാണിച്ചതും അതിൽ നിന്നും നിങ്ങൾ കള്ളമല്ല പറഞ്ഞതെന്ന് ബോധ്യമായി. നിങ്ങൾ ചെയ്യ്ത ഉപകാരങ്ങൾക്ക് പ്രത്യുപകാരം നൽകാൻ എന്റെ സഹോദരിയുടെ ആദ്മാവ് എത്തിച്ചതാവും ഇന്ന് നിങ്ങളെ ഇവിടെ  ”

ഇത്രയും അയാൾ പറഞ്ഞു അവസാനിച്ചപ്പോൾ ഇന്നലെ സൈനബ പറഞ്ഞ കാര്യങ്ങൾ ഒന്നായി ജോണിയുടെ മനസ്സിൽ ഓടിതുടങ്ങി അതിൽ പ്രധാനം…..
” ജോണി നല്ലപ്പേര് എന്റെ വീട്ടിലെ ഡ്രൈവറുടെ മകന്റെ പേരും ജോണിയെന്നണ് ” യെന്ന അവളുടെ വാക്കുകൾ
അപ്പോൾ അവൻ അറിയാതെയെങ്കിലും അവൻ കണ്ടെത്തിയത്  അവനും പലപ്പോഴും പഴിച്ചിരുന്ന സ്വന്തം അച്ഛന്റെ ശവശരീരമായിരുന്നു. കഴിഞ്ഞ പതിനെട്ടു വർഷം നാട്ടിക്കാരും വീട്ടുകാരും പല കഥകളുമുണ്ടക്കി, പലയിടത്തും അവനെയും കുടുംബത്തിനെയും അവഗണിച്ചു . ഇതാണല്ലോ നമ്മുടെ ലോകം… ഊഹാഭോഹങ്ങളുടെ ലോകം. അവൻ അറിയാതെ അവന്റ കണ്ണുകൾ നിറഞ്ഞു അത് കണ്ടു അയാൾ പറഞ്ഞു..

”  വിഷമിക്കേണ്ട നീ തെറ്റൊന്നും ചെയ്തിട്ടില്ല മരിച്ചിട്ടും മാറാത്ത ദുഷ്‌പേര് നിന്നിലൂടെ സൈനബ മാറ്റിയെടുത്തു അതിന് നന്ദി സൂചകമായി ആവും അവളുടെ ആദ്മാവ് നിന്നെ ഇവിടെ എത്തിച്ചത്. നിന്റെ എന്ത് ആവശ്യവും ഞാൻ നിറവേറ്റും ”
” ബാബാ ഞാൻ ഇപ്പോൾ കരഞ്ഞത് എന്റെ അച്ഛനെ ഓർത്തിട്ടാണ്, ഞാൻ കാരണം മോക്ഷം കിട്ടിയത് സൈനബയുടെ ദുഷ്‌പേരുമാത്രമല്ല പലപ്പോഴും ഞാൻ എന്റെ അച്ഛനെ ശപിച്ചു..എനിക്ക്  എന്റെ തെറ്റുകൾ തിരുത്തുവാൻ ഒരവസരം കൂടിയായിരുന്നു ഇക്കഴിഞ്ഞത്  ”

അതുകേട്ടു ശെരിക്കും ആയാൾ ഞെട്ടി…

” തോമസിന്റെ മകനാണോ നീ ”

“അതേ….പതിനെട്ടു വർഷം മുന്നേ ഈ നാട്ടിൽ ജോലിക്കുവന്ന ശേഷം തിരികെവരാതിരുന്നപ്പോൾ. ഇതുപോലെ കുറെ കേട്ടുകഥകൾ എന്റെ നാട്ടിലും പാട്ടായിരുന്നു  അറബി പെണ്ണുമായി നാടുവിട്ട കഥ. ഞാൻ  കൂറേ ശപിച്ചു നാട്ടുകാർ കുറെ പേർ അപമാനിച്ചു…… എന്നിട്ടും ഒരിക്കലും എന്റെ അമ്മച്ചി   അതൊന്നും വിശ്വസിച്ചിരുന്നില്ല… അത്രക്കായിരുന്നു എന്റെ അപ്പച്ചനും  അമ്മയുമായുള്ള സ്നേഹവും വിശ്വാസവും അതിൽപോലും ഞാൻ എന്റെ അമ്മയെ കുറ്റ പെടുത്തിയല്ലോ..”

അവൻ വാവിട്ടു കരയുവാൻ തുടങ്ങി.. അവനെ സദ്വാനിപ്പിച്ചു കൊണ്ട് അയാൾ അവനെ കെട്ടിപിടിച്ചു.. അവനെയും കൂട്ടി വീടിനുള്ളിലേക്കുനടന്നകന്നു….

എന്തായാലും സൗദി ആയതു കൊണ്ട്  സൈനബയെ കൊന്ന കുറ്റത്തിന് ആ മൂന്ന് പെണ്മക്കളെയും ഭർത്താക്കൻമാർക്കും തക്കതായ ശിക്ഷ കൊടുത്തു, മാത്രവുമല്ല മുഴുവൻ സ്വത്തും ഫാത്തിമക്ക് കിട്ടുകയും ചെയ്തു. ജോണിക്ക് വലിയൊരു തുക സമ്മാനവും ആഗ്രഹിച്ചു വന്ന പോലെ ഒരു ജോലിയും ഫാത്തിമയുടെ വീട്ടുകാർ കൊടുത്തു. കുറെ താമസിച്ചാണെലും ജോണിയുടെ അമ്മച്ചി അപ്പച്ചന്റെ ആദ്മാവിന്  വേണ്ടി മെഴുകുതിരി കത്തിച്ചു പള്ളിമേടയിലെ  പ്രാർത്ഥനയിൽ മുഴികി……..
🙏🙏🙏
“ജീവിതത്തിൽ ഒരു രഹസ്യവുമില്ല, നമ്മൾ എത്രയൊക്കെ മറച്ചാലും മറഞ്ഞിരിക്കുന്ന സത്യങ്ങൾ എന്നെങ്കിലുമൊരിക്കൽ അതിന്റ ഉപരിതലത്തിലെത്തും ”

ശുഭം…..
എസ് സുർജിത്🌹

NB:- ഇതൊരു സങ്കല്പിക കഥയാണ്..  സൗദിയിലെ നിയമവശങ്ങളെ കുറിച്ച് വലിയ അറിവൊന്നും എനിക്കില്ല , പിന്നെ അവിടെ പെൺകുട്ടികൾ അന്യ പുരുഷൻമാരുടെ മുന്നിൽ മുഖം കാണിക്കില്ല എന്നൊക്ക കെട്ടിട്ടുണ്ട് പക്ഷെ അടുത്തിടെ അവിടെ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത് പറഞ്ഞത് അതെല്ലാം ഇപ്പോൾ കുറേശ്ശേമാറിയെന്നാണ്. ആയതിനാൽ അങ്ങനെ വല്ല സംശയങ്ങളും ആർക്കെങ്കിലുമുണ്ടായാൽ ദയവു ചെയ്യ്തു അതേ കുറിച്ച് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുക. അറബി മലയാളത്തിലാണോ ജോണിയോട് സംസാരിച്ചത് എന്ന് നിങ്ങൾ ആരെങ്കിലും സംശയിക്കുന്നുവെങ്കിൽ…അതിൽ  ഞാൻ തെറ്റുകാരനല്ല……കമന്റ്‌ കൊണ്ട് പൊങ്കാല ഇടരുത് പ്ലീസ്….. 🙏😊

LEAVE A REPLY

Please enter your comment!
Please enter your name here