Home Article ആ സ്ത്രീ സെഫി ഇന്നും ആ വേഷത്തിൽ!സിസ്റ്ററാണ് പോലും..

ആ സ്ത്രീ സെഫി ഇന്നും ആ വേഷത്തിൽ!സിസ്റ്ററാണ് പോലും..

0

രചന : Dr. Anuja Joseph

ഓർമവച്ച നാൾ മുതലേ കാണുന്നതാണ് തിരുവസ്ത്രമണിഞ്ഞ അച്ചന്മാരെയും, സന്യാസി സമൂഹത്തെയും,
ഒരിക്കൽ ഭയഭക്തിയോടെ നോക്കികണ്ടവരെ ഒന്നടങ്കം കളങ്കം ചാർത്താൻ മനസ്സു അനുവദിക്കുന്നില്ല.

പഠിച്ച convent സ്കൂളിലെ സിസ്റ്റേഴ്സ്, അഗതികൾക്കും ആലംബഹീനർക്കും വേണ്ടി നില കൊണ്ടവർ,അവരൊന്നും സെഫിമാർ അല്ലായിരുന്നു എന്ന പൂർണ ബോധ്യമുണ്ട് അന്നും ഇന്നും.
കൂട്ടത്തിലെ യൂദാസുമാരെ തിരിച്ചറിയാൻ കാലമെടുത്തു എന്നതാണ് സത്യം.

ആ തിരുവസ്ത്രമണിഞ്ഞു നിൽക്കാൻ,കർത്താവിന്റെ മണവാട്ടിയായി നിൽക്കാൻ യോഗ്യതയില്ലാത്ത ആ സ്ത്രീ സെഫി ഇന്നും ആ വേഷത്തിൽ!സിസ്റ്ററാണ് പോലും വാർത്തകളിൽ എല്ലാം.

ദൈവത്തിന്റെ മുന്നിൽ തെറ്റുകാരനല്ല പോലും Mr. തോമസ് കോട്ടൂർ, ഫാദർ എന്ന വിളിപ്പേരിലും! What an irony!

28വർഷത്തെ വെല്ലുവിളികൾക്ക് നടുവിൽ പതറാതെ
എന്റെ മോൾക്ക്‌ നീതി കിട്ടി, ഞാൻ ഹാപ്പി എന്നു പറഞ്ഞു നിൽക്കുന്ന രാജുവേട്ടൻ കള്ളനും, നിർത്തരുതോ, കപട വേഷങ്ങൾക്ക് ചാർത്തുന്ന ഈ വിളിപ്പേരുകൾ ഫാദറും മദറും,
അതർഹിക്കുന്നവർക്ക് പോലും അപമാനം.

“വെള്ള പൂശിയ ശവകല്ലറകളെ നിങ്ങൾക്ക് അയ്യോ കഷ്ടം”കർത്താവിന്റെ നാമമെടുത്തു പിശാചിന്റെ സ്വഭാവത്തിൽ മുന്നോട്ടു പോകുന്നവർക്കുള്ള ദൈവത്തിന്റെ താക്കീത്.(Bible)

സത്യം ഏതു പുകമറക്കുള്ളിലായാലും ഒരിക്കൽ പുറത്തു വരുമെന്നത് മറന്നു പോയ ചിലരെ ഓർമിപ്പിക്കാൻ, രാജുമാർ ഇനിയും ഇവിടെ ജീവിക്കണം. നീതിക്ക് വേണ്ടി പോരാടാൻ ജോമോന്മാർ ഇനിയും മുന്നോട്ടു വരണം.
സിസ്റ്റർ അഭയ, കർത്താവിന്റെ മണവാട്ടി, നീ മറ്റൊരു ലോകത്തിൽ സന്തോഷത്തോടെ ഇതെല്ലാം കാണുന്നുണ്ടെന്ന വിശ്വാസത്തോടെ

Dr. Anuja Joseph
Trivandrum.

LEAVE A REPLY

Please enter your comment!
Please enter your name here