Home Latest 14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

0

ചാത്തനൂരിനെ ഞെട്ടിച്ച പതിനാലുകാരനെ കൊലപ്പെടുത്തിയ അമ്മ ജയാജോബ് അന്ധവിശ്വാസങ്ങൾക്ക് അടിമയും സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ബന്ധുക്കളും അയൽക്കാരും മൊഴി നൽകി. കേസിൽ ബന്ധുക്കളെയും അയൽക്കാരെയും ഉൾപ്പെടെ പത്തു പേരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഞെട്ടിക്കുന്ന മൊഴികൾ പൊലീസിന് ലഭിച്ചത്. ജയയെ കടുത്ത വിഷാദരോഗം ബാധിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ആസ്ട്രല്‍ പ്രൊജക്ഷൻ കൊലപാതകം നടത്തിയ കേഡല്‍ ജിന്‍സനെ ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. അമ്മയെയും അച്ഛനെയും സഹോദരിയെയും വലിയമ്മയെയും വെട്ടിനുറുക്കി കഷണങ്ങളാക്കി പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ ക്രൂരത. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭീകരമുഖം കേഡല്‍ ജിന്‍സണ്‍. കൊലക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. എട്ട് മാസങ്ങൾക്കിപ്പുറം തലസ്ഥാനത്തെ ഞെട്ടിച്ച മറ്റൊരു അരും കൊലയായിരുന്നു പേരൂര്‍ക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പില്‍ അമ്മയെ കൊലപ്പെടുത്തി മകൻ അക്ഷയ് ചവറ്റുകൂനയ്ക്ക് സമീപം ചുട്ടെരിച്ചത്.

പട്ടാപ്പകൽ വീട്ടിനുള്ളിൽ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക.വീട്ടുപറമ്പിൽ പട്ടാപ്പകൽ മണ്ണെണ്ണയും കൊതുകും ചൂട്ടും മടലുമുപയോഗിച്ച് മൃതദേഹം കത്തിച്ചാമ്പലാക്കുക.ഒന്നും സംഭവിക്കാത്തപോലെ ഒരു ദിവസം മുഴുവൻ മാംസ ഗന്ധം മാറാത്ത വീട്ടിൽ കഴിയുക. സഹോദരിയോടും അച്ഛനോടും അമ്മയെ കാണാതായെന്നറിയിക്കുക. സ്വബോധത്തോടെ ആർക്കും ചെയ്യാനാകാത്ത ക്രൂര കൃത്യമാണ് ക്രിസ്മസ് പകൽ നഗരമദ്ധ്യത്തിൽ പേരൂർക്കട അമ്പലമുക്കിലുണ്ടായത്. അക്ഷയിക്ക് ബ്ലാക് മാസ് ശക്തികളുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു ആസ്ട്രല്‍ പ്രൊജക്ഷനിലെ കൊല. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊന്നു തള്ളിയത്. കേഡൽ കൂട്ടക്കൊലയ്ക്ക് ബാത്ത് റൂമാണ് ഉപയോഗിച്ചതെങ്കിൽ അക്ഷയ് വീടിന് പുറത്തെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കത്തിച്ചത്. കേഡൽ വിറകും മെത്തയും പെട്രോളുമുപയോഗിച്ചാണ് ഉറ്റവരുടെ ജഡം കത്തിച്ചത്. കൊലപാതകത്തിന് മുമ്പ് കേഡൽ ഉറ്റവരെ തലയ്ക്കടിച്ച് വീഴ്ത്തിയാണ് കൊലപാതകം നടത്തിയത്. അതേ രീതിയായിരുന്നു അക്ഷയ്‌യും കൊലക്ക് മുമ്പ് പ്രയോഗിച്ചത്.

ചാത്തനൂരിനെ നടുക്കിയ കൊലപാതകത്തിൽ ജിത്തുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകൾ കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാകുമ്പോഴും ചോദ്യം ചെയ്യലിൽ തെല്ലും ഭാവഭേദമില്ലാതെ മകനെ വെട്ടിനുറുക്കി ചുട്ടെരിച്ചത് എങ്ങനെയെന്ന് ജയാ വിവരിച്ചത് അന്വേഷണ സംഘത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ജിത്തുവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കൈകൾ വെട്ടിത്തൂക്കിയും കാൽപാദം വെട്ടി മാറ്റിയ നിലയിലുമായിരുന്നു. വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാൽ തൂങ്ങിയ നിലയിലായിരുന്നു. വെട്ടേറ്റ് വയർ പൊട്ടി കുടലുകൾ വെളിയില്‍ വന്ന നിലയില്‍ ആയിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ജിത്തുവിനെ കൊലപ്പെടുത്താന്‍ അയല്‍വക്കത്തെ വീട്ടില്‍ നിന്നുമാണ് ജയ മണ്ണെണ്ണ വാങ്ങിയത്. കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു. ഇതിന് ശേഷം ശരീരം വീടിന് പുറക് വശത്തിട്ട് കത്തിച്ചു. കത്തിച്ച ശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയി. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കൂസലില്ലാതെയായിരുന്നു ജയാജോബ് മറുപടി നൽകിയത്. മാനസിക രോഗിയായ ഒരാൾക്ക് ഇത്ര കൃത്യമായ രീതിൽ കൊലപാതകം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ജയയുടെ മൊഴികൾ പലതും പരസ്പ്പര വിരുദ്ധമാണ്

മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഏറ്റവും ഒടുവില്‍ ജയമോള്‍ നല്‍കിയിരുന്ന മൊഴി. മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദു:ഖമില്ലെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഭര്‍തൃമാതാവുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഇവര്‍ മൊഴി നല്‍കിയിരുന്നത്. ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ശരീരഭാഗങ്ങള്‍ വീട്ടുപരിസരത്ത് തന്നെ ഒളിപ്പിച്ചെന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ജിത്തുവിന്റെ സ്നേഹം നഷ്ട്ടപ്പെടുമോ എന്ന് അമ്മ ജയമോൾ ഭയന്നിരുന്നതായി ജിത്തുവിന്റെ സഹോദരി മൊഴി നൽകിയിരുന്നു.അച്ഛന്റെ വീട്ടിൽ പോയി വരുമ്പോൾ എല്ലാം ജിത്തു അമ്മയോടു ദ്യേഷപ്പെട്ടിരുന്നു. അപ്പോൾ അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീട് ഉടൻ തന്നെ സാധാരണനിലയിലാകും. അതു കൊണ്ടു ചികിത്സിച്ചിരുന്നില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യം ഉണ്ടായിരുന്നു എന്ന പ്രചരണം വേദനിപ്പിച്ചു എന്നും മകൾ പറഞ്ഞു. കൊലപാതകം നടക്കുന്ന ദിവസം ഉച്ചയ്ക്ക് അമ്മയും മകനും ഒരു വിവാഹത്തിനു പങ്കെടുത്തു സന്തോഷത്തോടെ മടങ്ങുന്നവർ ഉണ്ട്. അന്നു വൈകിട്ട് ജിത്തു മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തു നിന്നു മടങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയും മകനും തമ്മിൽ കലഹിച്ചതും കൊലപാതകത്തിൽ അവസാനിച്ചതുമെന്നും ജയമോളുടെ മൂത്ത മകൾ പറയുന്നു.

ചെറിയ കാര്യങ്ങൾക്കുപോലും വല്ലാതെ ദേഷ്യപ്പെടാറുണ്ട്. ജിത്തു മിക്കപ്പോഴും അച്ഛന്റെ കുടുംബ വീട്ടിൽ പോകാറുണ്ട്. അവിടെ നിന്ന് തിരികെ വരുമ്പോൾ അവൻ അമ്മയോട് തട്ടിക്കയറും. അമ്മയെ കൊച്ചാക്കി സംസാരിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും അവന് രസമായിരുന്നു. കുറച്ച് കഴിയുമ്പോൾ രണ്ടുപേരും നല്ല കൂട്ടാകാറുണ്ടെന്നും ടീന പറഞ്ഞു. അച്ഛനും താനും അമ്മയെ ദേഷ്യം പിടിപ്പിക്കാറില്ല. പരമാവധി അഡ്ജസ്റ്റ് ചെയ്യും. എന്നാൽ ജിത്തു അങ്ങിനെയായിരുന്നില്ല. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അവിടത്തെ വീട് ആന്റിക്കാണ് നൽകിയത്.

70 സെന്റ് സ്ഥലം അച്ഛന് നൽകിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ രേഖ നൽകിയിട്ടില്ല. ഇതേച്ചൊല്ലി അമ്മയ്ക്ക് വല്ലാത്ത വിഷമമായിരുന്നു. തിങ്കളാഴ്ച ജിത്തു കുടുംബ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അമ്മയെ പ്രകോപിപ്പിച്ചതാകും കൊലപാതകത്തിന് കാരണമെന്നും ടീന പറഞ്ഞു. എന്നാൽ സ്വത്ത് തർക്കമെന്ന വാദവും ജയയ്ക്ക് മാനസിക രോഗമെന്ന ആരോപണവും ബന്ധുക്കൾ മറ്റ് ബന്ധുക്കൾ തള്ളുകയും ചെയ്യുന്നു. വൈദ്യ പരിശോധനയിലും ജയയ്ക്ക് മാനസിക രോഗമില്ലെന്ന് തെളിഞ്ഞിരുന്നു.

കൊല്ലത്തെ 14 വയസുകാരനെ ചുട്ടുകൊന്നത് അമ്മയാണെന്ന പോലീസ് വെളിപ്പെടുത്തുമ്പോൾ മലയാളികൾക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു.കാരണം അത്രയേറെ പവിത്രമായിരുന്നു അമ്മയും മക്കളും തമ്മിലുള്ള നമ്മുടെ നാട്ടിലെ ബന്ധം. അമ്മയെ മകൻ ചുട്ടെരിച്ചുവെന്ന വാർത്ത വന്നതിന്റെ വേദനകൾ ഉണങ്ങുന്നതിന് മുമ്പാണ് കൊല്ലാത്ത് മനസാക്ഷിയെ ഞെട്ടിച്ച് ഈ വാർത്ത പുറത്തുവന്നത്. അമ്മയെ മുൻ നിർത്തി മറ്റാരൊക്കെയോ കളിച്ച കൊലപാതകമാണിതെന്ന് പോലീസും നാട്ടുകാരും വിചാരിച്ചിരുന്നെങ്കിലും. അവർ സ്വയം കുറ്റം ഏറ്റെടുക്കുകയും ഈ കൊലയിൽ വേറാർക്കും പങ്കില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസും നാട്ടുകാരും ഒരുപോലെ ഞെട്ടി.

തെളിവെടുപ്പിനായി ജയയെ കൊണ്ടുവന്നപ്പോൾ അവരുടെ മുഖഭാവം കാണുമ്പോൾ സ്വന്തം അച്ഛനന്മമാരെ കൊന്ന് തീ കത്തിച്ച കെടലിനെയാണ് ഓർമ്മ വന്നത്. അതിനേക്കാൾ ഞെട്ടിച്ചത് കെടൽ പറഞ്ഞതിന് സമാനമായ മൊഴികളാണ് ഈ അമ്മയും നൽകിയത്. ഇതോടെയാണ് ജയ സാത്താൻ സേവയെന്ന അതിഭീകരമായ അവസ്ഥയിലായിരുന്നുവോ എന്ന ചോദ്യം പോലീസ് ഉന്നയിക്കുന്നത്. മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലുള്ള ചോദ്യംചെയ്യലിലൂടെ മാത്രമേ അന്തിമ തീരുമാനത്തിലെത്താൻ കഴിയുകയുള്ളു.

ഒരമ്മയ്ക്ക് തന്റെ പ്രിയപ്പെട്ട കുഞ്ഞിനെ ഇത്രമേൽ ക്രൂരമായി കൊല്ലാൻ കഴിയില്ലെന്നാണ് പല ക്രിമിനൽ വക്കീലന്മാർ പോലും പറയുന്നത്. സാധാരണ മാനസികാവസ്ഥയുള്ള ചിലർ അബദ്ധവശാൽ പ്രിയപ്പെട്ടവരേ കൊന്നെന്ന് ഇരിക്കും. അത് മറയ്ക്കാനും ശ്രമം നടത്തും. പക്ഷെ ഒരിക്കലും ഇത്ര ക്രൂരമായ അവസ്ഥയിലെത്താൻ കഴിയില്ല. അവിടെയാണ് അന്വേഷണ സംഘം മറ്റ് വഴികളിലേയ്ക്ക് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here