Home Latest എന്റെ അനിയന്റെ ഭാര്യയെ അങ്ങനെ കാണാൻ പറ്റാത്തത്തിന്റെ കുറ്റബോധം…എല്ലാം കൂടി എന്നെ വീണ്ടും ഭ്രാന്തു പിടിപ്പിക്കുവാണ്…....

എന്റെ അനിയന്റെ ഭാര്യയെ അങ്ങനെ കാണാൻ പറ്റാത്തത്തിന്റെ കുറ്റബോധം…എല്ലാം കൂടി എന്നെ വീണ്ടും ഭ്രാന്തു പിടിപ്പിക്കുവാണ്…. Part – 41 (അവസാന ഭാഗം)

0

Part – 40 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part – 41 (അവസാന ഭാഗം)

രചന: ശിവന്യ

നാളെ രാവിലെ വരുമോ…

വെളുപ്പിന് എത്തും…

അഭി പിന്നെയും കാർത്തിയെ പറ്റി എന്തൊക്കെയോ ചോദിച്ചുകൊണ്ടേ ഇരുന്നു…. കർത്തിയുടെ രൂപം അവന്റെ സ്വഭാവം, ജോലി..പിന്നെ ലച്ചുമോളെ പറ്റി …അങ്ങനെ ഞങ്ങളുടെ സംസാരത്തിൽ കാർത്തിക് മാത്രമായി പോയതുപോലെ എനിക്ക് തോന്നി…. എന്നെ കുറിച്ചു …എന്തിനു സുഖമാണോയെന്നു പോലും ചോദിച്ചിട്ടില്ല…

എങ്കിലും അതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു. ഇത്ര നേരം സംസാരിച്ചിട്ടും അറിയാതെ പോലും അഭിയേട്ടൻ എന്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്തില്ല..

ദൃഷ്ടി മറ്റെവിടെയോ പതിപ്പിച്ചുള്ള ആ ഇരുപ്പ് കണ്ടിട്ടു എനിക്ക് ദേഷ്യവും സങ്കടവും വന്നു….

എന്റെ മനസ്സിലേക്ക് ഓർമ്മകൾ ഓരോന്നായി കടന്നു വന്നു…

ക്ലാസ്സിൽ വെച്ചുള്ള ദേഷ്യം… പിന്നെ ആരും കാണാതെയുള്ള നോട്ടം….അഭിയേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്… അഭിയേട്ടന്റെ ഫോൺ കോളിനായി കാത്തിരുന്നത്… അഭിയേട്ടന്റെ കൈ പിടിച്ചു ബീച്ചിലൂടെ നടന്നത്….. ഇതേ ബെഞ്ചിൽ ആ തോളോട് ചേർന്നു ഇരുന്നത്….

എപ്പോഴും പറയും… എന്റെ നുണക്കുഴിയും ചിരിയും അഭിയേട്ടന്റെ വീക്നെസ്സ് ആണെന്ന്…പക്ഷെ എത്ര ചേർന്നിരുന്നാലും ഒരിക്കൽ പോലും ഒരു ഉമ്മ കൂടി തന്നിട്ടില്ല… സത്യം പറഞ്ഞാൽ പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്….അതു അഭിയേട്ടനു മനസ്സിലായിട്ടുണ്ടാകണം…

എപ്പോഴും പറയുമായിരുന്നു ആദ്യം ഒരു താലി കെട്ടി നിന്നെ ഞാനൊന്നു സ്വന്തമാക്കട്ടെ ..എന്നിട്ടു വേണം ഈ കവിളും ചിരിയും എല്ലാമെനിക്കു മൊത്തമായിട്ടു ഇങ്ങെടുക്കാൻ … കണ്ണുകളിലേക്കു നോക്കി അഭിയേട്ടൻ അതു പറയുമ്പോൾ എനിക്ക് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുമായിരുന്നു…
അല്ലെങ്കിൽ തന്നെ അഭിയേട്ടൻ കണ്ണുകളിലേക്ക്‌ നോക്കിയാൽ എന്റെ കണ്ട്രോൾ മുഴുവൻ പോകും…കാന്തത്തിനു പോലും അത്രയ്ക്ക് ശക്തിയുണ്ടാകില്ലെന്നു ഞാൻ എപ്പോഴും പറയാറുണ്ടായിരുന്നു…

ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല…

അഭിയേട്ട….ഇത്രയും ദൂരത്തു നിന്നും ഞാൻ ഓടി വന്നതു അഭിയേട്ടനെ കാണാനായി മാത്രമാണ്… എന്നിട്ടും എന്നോട് നിനക്കു സുഖമാണോ എന്നു പോലും ചോദിച്ചില്ലല്ലോ… അതൊക്കെ പോട്ടേ എന്തിന് എന്റെ മുഖത്തേക്കെങ്കിലും ഒന്നു നോക്കാമായിരുന്നില്ലേ…..

ശിവാ.. . ഞാൻ

വേണ്ട… കള്ളന്മാരാണ് മുഖത്തു നോക്കി സംസാരിക്കാത്തതെന്നു അഭിയേട്ടൻ തന്നെ പണ്ടെപ്പോഴോ ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട്… ഇപ്പോൾ അഭിയേട്ടനെ പറ്റി ഞാൻ എന്താണ് വിചാരിക്കേണ്ടത്..

എന്തായാലും അഭിയേട്ടൻ ബുദ്ധിമുട്ടണ്ടാ…. ഞാൻ പൊയ്ക്കോളാം….. ഞാൻ എഴുന്നേറ്റു

ശിവാ….

നിന്നെ കുറിച്ചു ചോദിക്കുന്നതും കാർത്തിയെ കുറിച്ചു ചോദിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതു്…..

പിന്നെ മുഖത്തു നോക്കാത്തത് കള്ളത്തരം കൊണ്ടല്ല കുറ്റബോധം കൊണ്ടാണ്….

പണ്ട് എന്തിന്റെ പേരിലായാലും നിന്നെ കൈവിട്ടു കളഞ്ഞതിന്റെ കുറ്റബോധം… ശ്രമിച്ചിട്ടും എന്റെ അനിയന്റെ ഭാര്യയെ അങ്ങനെ കാണാൻ പറ്റാത്തത്തിന്റെ കുറ്റബോധം…എല്ലാം കൂടി എന്നെ വീണ്ടും ഭ്രാന്തു പിടിപ്പിക്കുവാണ്….

അഭിയേട്ടൻ എന്താ പറഞ്ഞതു ….. അനിയന്റെ ഭാര്യയോ….

അതേ

നിന്റെ മോൾക്ക്‌ എന്റെ അപ്പച്ചിയുടെ ഛായ വന്നത് എങ്ങനെയാണ് ശിവാ….നാട്ടുകാർ പറയുന്നത് പോലെ അവൾ എന്റെ മകളല്ലെന്നു നമുക്കറിയാം.

എന്റെ മനസ്സിലെ സംശയങ്ങൾക്കുള്ള മറുപടി…. ഞാൻ വേഗം അഭിയേട്ടന്റെ അടുത്തിരുന്നു….

അഭിയേട്ട.. .എങ്ങനെ…. ‘അമ്മ പറഞ്ഞപ്പോൾ മുതൽ ഞാൻ മനസ്സിൽ ചോദിക്കുന്ന ചോദ്യമാണിത്….

അതേ ശിവാ…. എനിക്ക് കാർത്തിയെ സംബന്ധിക്കുന്ന ഒരു കാര്യം നിന്നോട് പറയുവാനുണ്ട്…

അതും പറഞ്ഞു അഭിയേട്ടൻ ഒരുപഴയ ആൽബം എടുത്തു എന്റെ കയ്യിൽ തന്നു …

ഞാൻ അഭിയേട്ടനെ നോക്കി…പതുക്കെ ഓരോ പേജും മറിച്ചു നോക്കി…

കണ്ണുകളെ വിശ്വസിക്കാനായില്ല….ലച്ചു മോളുടെ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോ..പക്ഷെ മോളല്ല..

ഞാൻ അഭിയേട്ടനെ നോക്കി..?

അത് ലച്ചു മോളല്ല ശിവാ….

പിന്നെ…ഇതു ആരാണ് അഭിയേട്ട…

എന്റെ അപ്പച്ചിയാണ്…. ലക്ഷ്മി

കാർത്തിക്ക് അപ്പച്ചിയുടെ മകനാണ്‌….

എല്ലാ കഥകളും കേട്ട എന്റെ കണ്ണു നിറഞ്ഞു…

അഭിയേട്ട….. അപ്പോൾ എന്റെ കാർത്തി ഒരു അനാഥൻ അല്ല…അവനു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ‘അമ്മ ഉണ്ട്…മുത്തച്ഛൻ ഉണ്ട്… മുത്തഛിയുണ്ട്… ഏട്ടന്മാരുണ്ടു…അനിയന്മാരുണ്ട്…. എല്ലാവരും ഉണ്ട്..

അഭിയേട്ട എനിക്കിതിപ്പോൾ തന്നെ അവനോടു പറയണം… അവനു എത്ര സന്തോഷമാകുമെന്നു അറിയാമോ…

അഭിയേട്ടൻ ഒന്നും മിണ്ടിയില്ല… പകരം എന്നെ നോക്കി… ആ കണ്ണുകൾ നിറഞ്ഞിരുന്നു…

അതു കണ്ടപ്പോൾ എന്റെ മനസ്സൊന്നു വിങ്ങി…

അഭിയേട്ട…. ഞാൻ പൊയ്ക്കോട്ടെ….

പൊയ്ക്കോളൂ…കാർത്തി വരുമ്പോൾ അവനെയും മോളേയും കൂട്ടി വരണം….അപ്പച്ചിക്കു ഒന്നും അറിയില്ല…അപ്പച്ചിക്കു ഒരു സർപ്രൈസ് കൊടുക്കണം….

ഉറപ്പായും….അപ്പച്ചിയുടെ മോനും മരുമോളും കൊച്ചുമോളും നാളെ തന്നെ വരും…. എല്ലാ ഒരുക്കങ്ങളും വേണം…

അഭിയേട്ടൻ ചിരിച്ചു….ആ ചിരി എന്റെ മനസ്സിനെ നോവിച്ചു… ആ ചിരിയുടെ ഉള്ളിൽ നിറഞ്ഞ വേദനയുടെ ആഴം മനസ്സിലാക്കാൻ എനിക്ക് മാത്രമല്ലേ സാധിക്കുകയുള്ളൂ…

⭐⭐⭐⭐⭐⭐⭐⭐⭐
എല്ലാവരും എയർപോർട്ടിലേക്ക് വരാൻ റെഡി യായെങ്കിലും ഞാൻ ആരേയും കൂട്ടിയില്ല… ലച്ചുമോളെ പോലും…

വെളുപ്പിനെ രണ്ടുമണിയായപ്പോൾ കാർത്തിക് വന്നു… ഞാൻ അവനെയും കൊണ്ടു നേരെ ആശ്രമത്തിലേക്കാണ്‌ പോയത്…

ശിവാ… നീ എന്തിനാണ് ഇപ്പോൾ ആശ്രമത്തിലേക്ക്‌ പോകുന്നത്….

ഞാൻ ചുമ്മാ ചിരിച്ചു…

ആദ്യം നിന്നെയും കൂട്ടി സ്വാമിയെ കണ്ടു ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു ചോദിക്കണം… അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല…

അതു പിന്നെ പോയാൽ പോരെ ശിവാ ..

പറ്റില്ല…

പിന്നെ കാർത്തിയൊന്നും മിണ്ടിയില്ല…. പക്ഷെ ആ മുഖം കണ്ടാലറിയാം നല്ല ടെന്ഷനിൽ ആണെന്ന്…

ആശ്രമത്തിൽ ചെന്നപാടെ എല്ലാവരും ഞങ്ങൾക്ക് ചുറ്റും കൂടി…

ഇത്രയും നാളായിട്ടു ഒന്നു വിളിക്കാഞ്ഞതിനും മോളേ കൊണ്ടു വരാഞ്ഞതിനും എല്ലാം വഴക്കിട്ടു…എല്ലാവർക്കും സങ്കടം ആയിരുന്നു … കർത്തിയുടെ മുഖത്തു കുറ്റബോധവും….

സ്വാമിയെ

സ്വാമിയെ കണ്ടു…..

ഞങ്ങളെ കെട്ടിപിടിച്ചു… ഒരുപാടു വിശേഷങ്ങൾ ചോദിച്ചു …പറഞ്ഞു…

അതിനിടയിൽ ഞാൻ തിരിച്ചു ചോദിച്ചു…

സ്വാമി….ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…

എല്ലാവരും പറയുന്നു ലച്ചു മോള് ചെമ്പകശ്ശേരിയിലെ അഭിയുടെ കുട്ടിയാണെന്നു….

സ്വാമി ഞെട്ടിയെന്നു തോന്നുന്നു…

ആരു പറഞ്ഞൂ….അല്ല…കാർത്തി…മോനെ അങ്ങനെ ചിന്തിക്കല്ലേ….

കാർത്തി ഒന്നും മനസ്സിലാകാതെ എന്നെ കണ്ണു മിഴിച്ചു നോക്കി…

പിന്നെ ഇതിന്റെ അർത്ഥം എന്താണ്…ഞാൻ എന്റെ കയ്യിൽ ഇരുന്ന ആൽബം എടുത്തു അവരുടെ മുൻപിലേക്ക് തുറന്നു വെച്ചു…

ലച്ചു…പക്ഷെ ഇത് ..കാർത്തി മന്ത്രിച്ചു…

കാർത്തിക് .. നീ പറ…നിന്റെ പേരിന്റെ കൂടെ ഈ ദേവൻ എങ്ങനെ വന്നു….

അതു എന്നെ ദൈവം കൊണ്ടുവന്നു കൊടുത്തതായത് കൊണ്ടു….അങ്ങനെയാണ്‌ സ്വാമി പറഞ്ഞതു….

അല്ല….കാർത്തി….. നീ ചെമ്പകശ്ശേരിയിലെ ലക്ഷ്മി മേനോന്റെയും ഡോക്ടർ ദേവനന്ദൻ എന്ന ദേവന്റെയും മകൻ ആയതുകൊണ്ടാണ് നിനക്കു നിന്റെ മുത്തച്ഛൻ കാർത്തിക് ദേവൻ എന്നു പേരു വെച്ചത്…അതുപോലെ തന്നെ മോളേ ലക്ഷ്‌മി കാർത്തിക് എന്നു വിളിച്ചതും ചെമ്പകശ്ശേരിയിലെ മുത്തച്ഛൻ ആണ്….അതായത് നീ പറയാറുള്ള നിന്റെ ഗോഡ് ഫാദർ…. അല്ലെങ്കിൽ സ്വാമി പറയട്ടെ..

കാർത്തി എല്ലാം കേട്ടു വിശ്വസിക്കാനാകാതെ തറച്ചു നിന്നു പോയി….
പിന്നെ അവൻ കരഞ്ഞു…. സ്വാമി അവനെ ചേർത്തു പിടിച്ചു….

നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരമ്മയുണ്ട് അവിടെ….മോൻ വേഗം പോയി. അമ്മയെ കാണണം…അത്ര മാത്രം പറഞ്ഞു സ്വാമി പൂജാക്കായി ഉള്ളിലേക്ക് പോയി..

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി….

⭐⭐⭐⭐⭐⭐

വീട്ടിൽ എത്തി…. കാർത്തിക്ക് വേണ്ടി ഞാൻ വാങ്ങി വെച്ച നല്ല കസവു മുണ്ടും ഷർട്ടും ഇടാൻ കൊടുത്തു… ഭഗവാനെ കണ്ടു തൊഴുതു….

വീട്ടിൽ വന്നു എല്ലാവരെയും കൂട്ടി ഞങ്ങൾ ചെമ്പകശ്ശേരിയിലേക്ക് പോയി…

അവിടെ ഞങ്ങളെ കാത്തു എല്ലാവരും ഉണ്ടായിരുന്നു…

മുത്തച്ഛൻ, മുത്തച്ഛി, അവരുടെ മൂന്നു മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ കുട്ടികളും…. ആനയും താളവും താലപ്പൊലിയും നിറപറയും നിലവിളക്കും ആരതിയുമൊക്കെയായി ഒരു ഉത്സവം പോലെ ആൾക്കാർ…. അച്ഛനും അമ്മയും സിദ്ധുവും ഒന്നും മനസ്സിലാകാതെ നിൽക്കുന്നുണ്ടായിരുന്നു…

കാർത്തിയെ കണ്ടയുടനെ മുത്തച്ഛൻ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു….അവൻ മുത്തച്ഛനെയും… എല്ലാവരും മാറി മാറി അവനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.. എല്ലാം കണ്ടുകൊണ്ടു ഒരു ചിരിയോടെ ഞാനും അഭിയേട്ടനും ഒന്നും മനസ്സിലാകാതെ അച്ഛനും അമ്മയും നിന്നു….

എന്റെ കണ്ണുകൾ അവിടെയെല്ലാം അപ്പുവിനെ തിരഞ്ഞു….കണ്ടില്ല…പക്ഷെ റോഷനെ കണ്ടു…അവൻ എന്നെ കണ്ടതായി പോലും ഭാവിച്ചില്ല….എന്റെ കണ്ണുകൾ നിറഞ്ഞു… പിന്നെ ഞാനവരോട് ചെയ്തത് വെച്ചു നോക്കുമ്പോൾ ഇതെല്ലാം കുറവാണ്….

അപ്പോഴേക്കും അപ്പു അപ്പച്ചിയുടെ കണ്ണു പൊത്തി പിടിച്ചു കാർത്തിയുടെ മുൻപിൽ നിർത്തി…..എന്നിട്ടു കൈകൾ എടുത്തു..

അപ്പച്ചി വിശ്വസിക്കാനാകാതെ കാർത്തിയെ നോക്കി…..

ദേവേട്ടൻ…..ഈശ്വരാ ദേവേട്ടനാണോ എന്റെ മുൻപിൽ നില്ക്കുന്നത്

എന്നിട്ടു മുത്തച്ഛന്റെ നേരെ നോക്കി

ഇതു എന്റെ മോനാണോ ചെറിയച്ഛാ…. ചോദിച്ചതും ആ പാവം സ്‌ത്രീ തലകറങ്ങി വീണു….

കാർത്തി പെട്ടന്ന് അപ്പച്ചിയെ നിലത്തു വീഴാതെ പിടിച്ചു…..

അപ്പച്ചിയുടെ തല മടിയിൽ എടുത്തു വെച്ചു വിളിച്ചു……

അമ്മേ….കണ്ണു തുറക്ക്….

അപ്പച്ചി കണ്ണു തുറന്നു….കാർത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു….അവർ പരസ്പരം ഉമ്മകൾ കൊണ്ടു പൊതിഞ്ഞു….

അതുകണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി…..

ഞാൻ ലച്ചുമോളെ എടുത്തു അപ്പച്ചിയുടെ കയ്യിൽ കൊടുത്തു…..

അപ്പച്ചി അവളെയും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു…..

പെട്ടന്നൊരു ചെമ്പക പൂവിന്റെ മണമുള്ള ഇളം തെന്നൽ അവിടെ വീശി….

മോനെ…. അച്ഛന് സന്തോഷമായി …അച്ഛൻ വന്നു….അപ്പച്ചി പറയുന്നതുകേട്ടു ഞങ്ങൾക്കും തോന്നി….അപ്പച്ചിയുടെ ദേവേട്ടന്റെ കൈകൾ അവരെ മൂന്നുപേരെയും പൊതിഞ്ഞ് പിടിച്ചിരിക്കുന്നത് പോലെ….

ലക്ഷ്മി….അവരെ സ്നേഹിക്കാൻ നിനക്കു ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട്…. മക്കളെ ആരതിയുഴിയട്ടെ…..

ശിവാ….മോളേ നീയും കൂടി ചേർന്നു നില്ക്കു..

അഭിയേട്ടന്റെ ‘അമ്മ പറഞ്ഞു…

ഞാൻ അവിടെ നിൽക്കണമെങ്കിൽ എനിക്ക് എന്റെ ലച്ചു മോളുടെ അമ്മയുടെ അനുവാദം വേണം…. പക്ഷെ അതെന്തായാലും കിട്ടുമെന്ന്‌ തോന്നില്ല…
അതും പറഞ്ഞു ഞാൻ അമ്മയുടെ അടുത്തു നിൽക്കുന്ന അന്നയെ നോക്കി…

അന്നാ….. ഞാൻ നിൽക്കണോ..

എന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നു പോയി…. കണ്ണു മിഴിച്ചു നിൽക്കുന്ന അവർക്കിടയിലൂടെ ഞാൻ അന്നയുടെ കൈപിടിച്ചു കൊണ്ടു വന്നു കാർത്തിയോട് ചേർത്തു നിർത്തി… കാർത്തി അവളെ തന്നോട് ചേർത്തു പിടിച്ചൂ….

അവരെ നാലുപേരെയും ചേർത്തു അരതിയുഴിഞ്ഞു അകത്തേക്ക് കയറ്റി….ഓരോരുത്തരായി അകത്തേക്ക് കയറി…..

അവിടെ ഞാനും അഭിയേട്ടനും മാത്രം ബാക്കിയായി …

അഭിയേട്ട…. ഞാൻ പതുക്കെ വിളിച്ചു…

ശിവാ…. ഞാനൊരിക്കിലും ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ല.. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

അഭിയേട്ടൻ എന്താണ് വിചാരിച്ചത്…. ഞാൻ എല്ലാം മറന്നു മറ്റൊരാളുടെ ഭാര്യയായി ജീവിക്കുമെന്നോ…എനിക്കതിനു കഴിയുമോ അഭിയേട്ട….

കാർത്തി എന്നെ വിവാഹം കഴിച്ചു എന്നതു സത്യമാണ്… എനിക്കവനെ വിവാഹം കഴിക്കേണ്ടി വന്നതാണ് അഭിയേട്ട…… മറ്റൊരു വിവാഹത്തിനായി ഗായത്രി വന്നെന്റെ കാലു പിടിച്ചു…എന്റെ അച്ഛനും അമ്മയും എന്നോട് യാചിച്ചു…അതെല്ലാം ഒരു പരിധിവരെ എനിക്ക് ഒഴിവാക്കാൻ പറ്റി…പക്ഷെ അയാൾ… അഭിയേട്ടന്റെ അമ്മാവന്റെ ഭീക്ഷണി…. അതിൽ ഞാൻ വീണു…

അന്ന് അച്ഛനറിയതെയാണ് ഗായത്രിയെന്നെ കാണാൻ വന്നത്…പക്ഷെ അവൾക്കു പിറകെ നിഴൽ പോലെ ആയാളും ഉണ്ടായിരുന്നു…

ഞാൻ അയാൾ എന്നെ കൊല്ലുമെന്നാണ് വിചാരിച്ചത്….പക്ഷെ അയാൾ പറഞ്ഞതു മറ്റൊന്നാണ്…. ഞാൻ മറ്റൊരു വിവാഹം കഴിച്ചു നിങ്ങളുടെ ഇടയിൽ നിന്നും പോയില്ലെങ്കിൽ അയാൾ അഭിയേട്ടനെ ഇനി ഒരിക്കലും എഴുന്നേൽക്കാനാവാത്ത വിധം തളർത്തി കിടത്തുമെന്നു പറഞ്ഞു….

അപ്പോഴാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്…പക്ഷെ അതൊരിക്കിലും കാർത്തിയാകണമെ

അപ്പോഴാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്…പക്ഷെ അതൊരിക്കിലും കാർത്തിയാകണമെന്നു ഞാൻ ആഗ്രഹിച്ചതല്ല..

പക്ഷെ കാർത്തിയെ പോലെ സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ഒരാളെ ഭർത്താവായി കിട്ടിയാൽ ഞാൻ എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങുവെന്നു എല്ലാവരും വിചാരിച്ചു കാണണം…പക്ഷെ എനിക്കൊരിക്കിലും കാർത്തിയെ ആ സ്ഥാനത്തു കാണാൻ കഴിഞ്ഞില്ല….

ഇവിടെ വെച്ചോ അവിടെ ചെന്നു കഴിഞ്ഞോ എനിക്ക് കാർത്തിയെ സ്നേഹിക്കാൻ പറ്റിയില്ല… എന്നും അവനു വിഷമങ്ങൾ മാത്രം കൊടുത്തു.. മറ്റുള്ളവരുടെ മുൻപിൽ വെച്ചു അവനെ നാണം കെടുത്തി…വഴക്കു പറഞ്ഞു..ആ പാവം അതെല്ലാം സഹിച്ചു…. ഒടുവിൽ ഞാൻ മാറി താമസിക്കാൻ തീരുമാനിച്ചു…അവിടെ വെച്ചാണ് അന്നയെ കാണുന്നത്…അവളോട്‌ എല്ലാം തുറന്നു പറഞ്ഞു…അവൾക്കു എന്നൊടുള്ളതിനെക്കാൾ കൂടുതൽ ഇഷ്ടവും സഹതാപവും ഒക്കെ തോന്നിയത് കാർത്തിയോടയിരുന്നു….

അമ്മയും അച്ഛനും വരുമ്പോഴെങ്കിലും ഞാൻ ശരിയാകുമെന്നു അവൻ പ്രതീക്ഷിച്ചു…
പക്ഷെ അതിനെയെല്ലാം തകിടം മറിച്ചു ഞാൻ അവനോടു ഡിവോഴ്സ് വാങ്ങി

പതുക്കെ പതുക്കെ ഞാൻ അന്നയെ കാർത്തിയുടെ ജീവിതത്തിലേക്കു കടത്തി വിട്ടു… അന്നയ്ക്ക് അവനെ ഒരുപാടിഷ്ടമായിരുന്നു.. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം പെണ്കുട്ടി…പിന്നീട് അവരു വിവാഹം കഴിച്ചു… ആരോടും ഒന്നും പറഞ്ഞില്ല..ആരും ഒന്നും അറിയരുതെന്നു ഞാൻ നിർബന്ധം പിടിച്ചു…അതുകൊണ്ടു സ്വാമിയോട് പോലും ഒന്നും പറഞ്ഞില്ല…എല്ലാത്തിനും അന്നയും കൂട്ടു നിന്നു… പിന്നെ ഞങ്ങളുടെ ലച്ചു മോളും വന്നു…അച്ഛനും അമ്മയും അവരാണെങ്കിലും അവളു ഞങ്ങളുടെ കുട്ടിയ കേട്ടോ…അന്ന അവൾക്കു മമ്മിയും ഞാൻ അമ്മയും ആണ്…

ഇന്നലെ ഞാൻ എല്ലാം പറയാനായിട്ടാണ് ഓടി വന്നത്‌..അപ്പോൾ അഭിയേട്ടനു വലിയ ഡിമാൻഡ്…എന്നാൽ കുറച്ചൊന്നു വിഷമിക്കെട്ടെന്നു വെച്ചു…

രണ്ടാളും കഥയൊക്കെ പറഞ്ഞു കഴിഞ്ഞോ…
എന്റെ ഏട്ടാ ഇനിയെങ്കിലും ആർക്കും വേണ്ടിയും ഒന്നിനുവേണ്ടിയും വിട്ടു കൊടുക്കാതെ ഡമുറുക്കെ പിടിച്ചോ….

അതും പറഞ്ഞു ജിത്തു ഏട്ടൻ എന്നെ അഭിയേട്ടന്റെ അടുത്തേക്ക് ചേർത്തു നിർത്തി…

അപ്പോഴേക്കും എല്ലാവരും ഞങ്ങളുടെ ചുറ്റിനും എത്തി…

അപ്പുവിനെ കണ്ടപാടെ ഞാൻ അവളെ വിളിച്ചു…. അവള് അതു കേൾക്കാതെ ഓടി പോയി…ഞാൻ പിറകെ പോയി അവളെ കെട്ടിപ്പിടിച്ചു….

ഒരു പൊട്ടികരച്ചിലോടെ അവളെന്നെ കെട്ടിപിടിച്ചു… എങ്ങനെയാണ് ശിവാ എത്രയും നാളും ഞങ്ങളെ ഒന്നു വിളിക്കുക പോലും ചെയ്യാതെ നീ മറഞ്ഞിരുന്നത്….

എന്നോട് ക്ഷമിക്കെടാ….അപ്പോൾ അങ്ങനെയൊക്കെ ചെയ്യാനാണ് തോന്നിയത്…. എന്നാലും നീ എന്റെ റോഷുവിനെ വിട്ടു കളഞ്ഞില്ലല്ലോ…

അപ്പോഴേക്കും റോഷുവും വന്നു.. അവനെ കണ്ടതും എനിക്ക് സങ്കടം സഹിക്കാനായില്ല..ഒരിക്കിലും ഞാൻ വിഷമിക്കുന്നത് അവനു സഹിക്കാനാവില്ല..പോട്ടേടി…അതും പറഞ്ഞു അവനെന്നെ ചേർത്തു നിർത്തി ….ആ പഴയ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരായി ഞങ്ങൾ പോലുമറിയാതെ ഞങ്ങൾ മാറി…

എല്ലാ സന്തോഷകക്കും ഇടയിലേക്കു ഇടയിലേക്ക് അഭിയേട്ടന്റെ അമ്മ അമ്മാവനെ കൊണ്ടുവന്നു…

എട്ടനിത് കാണണം….ഏട്ടൻ നശിപ്പിച്ചു കളഞ്ഞ കുടുംബമാണ്… ഇവിടെ സന്തോഷം നിറയുമ്പോൾ വീണ്ടും നിങ്ങൾ അതു കാണണം….

ഞാൻ വേഗം കർത്തിയുടെ കൈ പിടിച്ചു… എനിക്ക് തോന്നി അവൻ അയാളെ കൊന്നേക്കുമെന്നു…. അവന്റെ പ്രിയപ്പെട്ടവരെ എല്ലാം കൊന്നവനാണ് അയാൾ….

പക്ഷെ അവനെക്കാൾ വേഗത്തിൽ അയാൾക്കു അടുത്തേക്ക് ചെന്നതു അമ്മയായിരുന്നു…

അഭിയേട്ടൻ വേഗം അമ്മയെ തടഞ്ഞു…

വേണ്ട അമ്മാ….ഇയാളെ തൊട്ടാൽ അമ്മയുടെ കൈ പോലും അഴുകി പോകും..

അഭി….എന്റെ അച്ഛനെയും അമ്മയെയും ഇയാൾ…..

അഭിയേട്ടൻ കരയുന്ന അമ്മയെ ചേർത്തു നിർത്തി…

കുറ്റബോധം കൊണ്ടാണോ അതോ ഞങ്ങളെല്ലാവരും ഒന്നിച്ചതിലുള്ള സങ്കടം കൊണ്ടാണോ എന്നറിയില്ല അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

⭐⭐⭐⭐⭐⭐⭐⭐

ഞങ്ങളുടെ വിവാഹം തീരുമാനിച്ചു…ഒരുപാട് ആഘോഷകൾ ഒന്നുമില്ലാതെ രജിസ്റ്റർ ചെയ്യാനായിരുന്നു ഞങ്ങൾക്ക് താല്പര്യം…പക്ഷെ ആരും സമ്മതിച്ചില്ല…ഒരു ഉത്സവം പോലെ അവരതു ആഘോഷിച്ചു….

ഒരുപാട് നാളുകൾക്കു ശേഷം എന്റെ അച്ഛനും അമ്മയും മനസ്സു തുറന്നു സന്തോഷിക്കുന്നത് ഞാൻ കണ്ടു…..അതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം…

എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് മൂന്നു ആങ്ങളമാരായിരുന്നു….എന്റെ സിദ്ധു, കാർത്തി പിന്നെ റോഷു…

⭐⭐⭐⭐⭐

പുതിയ ഗോൾഡൻ കസവു സാരി ഉടുപ്പിച്ചു കയ്യിൽ പൽ ഗ്ലാസ്സുമായി അപ്പു ശിവയെ അഭിയുടെ റൂമിലേക്ക് കൊണ്ടു വിട്ടു …

എന്റെ ഏട്ടാ….അങ്ങനെ എന്റെ ആഗ്രഹം നടന്നു…ഇവളെ ഇങ്ങനെ ഏട്ടന്റെ മുൻപിൽ കൊണ്ടാക്കുക എന്നതായിയുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം….അതുപറഞ്ഞു അവള് ഡോർ അടച്ചു കള്ളച്ചിരിയുമായി പോയി……..

ശിവയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു… അഭി അവളെ നോക്കി നിന്നു… അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അഭി അവളുടെ മുഖം കൈകളിൽ എടുത്തു..കണ്ണു തുടച്ചു…..

ഇനി ഈ കണ്ണുകൾ ഒരിക്കിലും നിറയാൻ ഞാൻ സമ്മതിക്കില്ല…

അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു…ആ പുഞ്ചിരിയിൽ അവളുടെ നുണക്കുഴികളും തെളിഞ്ഞു…പുറത്തു പൂർണ ചന്ദ്രനും നിലാവും അവളുടെ പുഞ്ചിരിയോട് മത്സരിച്ചു കൊണ്ടിരുന്നു……

അവരുടെ മനസ്സുകൾ ഒന്നായത് പോലെ ശിവ എല്ലാ അർത്ഥത്തിലും അഭിയോട് ചേർന്നു….അവൾ അവനിൽ അലിഞ്ഞില്ലാതായി….

(🙏🙏🙏🙏 അത്രയും ഉള്ളു കേട്ടോ …..ബാക്കി ഊഹിച്ചെടുത്തോള്ട്ടോ😍)

⭐⭐⭐⭐⭐⭐⭐⭐

ശിവയുടെ ആഗ്രഹ പ്രകാരം അവർ വീണ്ടും ആ കൈനോട്ടക്കാരിയായ ആ അമ്മയെ അനേഷിച്ചു ആ കാവിൽ ചെന്നു… തൊഴുതു…അതിനു ശേഷം അവരെ അവിടെ മുഴുവൻ അനേഷിച്ചെങ്കിലും കണ്ടില്ല…

കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഇവിടെ നിന്നോ പൊട്ടി മുളച്ചത് പോലെ അവർ അവരുടെ മുൻപിൽ വന്നു നിന്നു…

മക്കളേ…. വിധിയും എന്തിനു ദൈവങ്ങൾ പോലും യഥാർത്ഥ സ്നേഹത്തിനു മുൻപിൽ തോറ്റു പോകും….

എന്റെ മക്കൾക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകും….എന്നും നന്മകൾ മാത്രമേ ഉണ്ടാകൂ…അമ്മയെ മറക്കരുത്….പറ്റുമ്പോൾ ഒക്കെ അമ്മയെ വന്നു കാണണം…

അതും പറഞ്ഞു അവർ തിരിച്ചു നടന്നു..

പിന്നീടെന്നും അവരുടെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ….

ജിത്തുവും കാർത്തിയും എന്നല്ല എല്ലാവരും തറവാട്ടിൽ തിരിച്ചു വന്നു….

ഹോസ്പിറ്റലിന്റെ ചുമതല ശിവയ്ക്കും ജിത്തുവിനും കാർത്തിക്കും കൂടി കിട്ടി …അവരു മാത്രമല്ല അന്നയും ജിത്തുവിന്റെ ഭാര്യയും അവരെ സപ്പോർട്ട് ചെയ്തു… അഭി സ്കൂൾ നോക്കി നടത്തുന്നു…ഇപ്പോൾ ഒരു എന്ജിനീറിങ് കോളേജിനുള്ള പെർമിഷൻ കിട്ടി ..

ശിവയും അഭിയും അവരുടെ കുസൃതികുടുക്കകളായ ഇരട്ടക്കുട്ടികളൾ മുത്തും ചിപ്പിയുമായി സന്തോഷമായി മുന്നോട്ടു പോകുന്നു….

ശുഭം….
😍😍 ഇതെന്റെ ആദ്യത്തെ പരിശ്രമമാണ്…നല്ലതായാലും മോശമായാലും comments ഇടാൻ മറക്കരുതേ…നിങ്ങളുടെ ഓരോ കമെന്റസും എനിക്ക് അടുത്ത സ്റ്റോറിക്കുള്ള പ്രചോദനമാണ്‌….Thanks for support…And love you all
😘😘😘😘😍😍

LEAVE A REPLY

Please enter your comment!
Please enter your name here