Home Latest വർഷങ്ങൾ എത്ര കഴിഞ്ഞാലും… എത്ര മാറിയാലും നിന്റെ നിശ്വാസം പോലും എനിക്ക് മനസ്സിലാക്കാൻ പറ്റില്ലേ…. ശിവാ….

വർഷങ്ങൾ എത്ര കഴിഞ്ഞാലും… എത്ര മാറിയാലും നിന്റെ നിശ്വാസം പോലും എനിക്ക് മനസ്സിലാക്കാൻ പറ്റില്ലേ…. ശിവാ….

0

Part – 39 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 40

രചന : ശിവന്യ

😍😍 താങ്ക്സ് for your support….അവസാന ഭാഗം നാളെ തന്നെ ഇടാം….കുറച്ചു മിനുക്കു പണികൾ കൂടി ബാക്കിയുണ്ട്….😍😍

 

ഫോൺ ഓരോ പ്രാവിശ്യം റിങ് ചെയ്യുമ്പോഴും എന്റെ ഹൃദയം ഇടിക്കുന്നതിന്റെ വേഗത കൂടി വരുന്നു. .

മറുത്തലയ്ക്കൽ ഫോൺ എടുത്തു…

ഹലോ…ഹാലോ…..

എനിക്കൊന്നും മിണ്ടാൻ സാധിക്കുന്നില്ല… നാവു താണ് പോയതുപോലെ…. ഒരുപാട് നാളുകൾക്കു ശേഷം അഭിയേട്ടന്റെ സൗണ്ട് കേൾക്കുകയാണ്….അഭിയേട്ടാ…എന്നു വിളിക്കാൻ മനസ്സു പറയുന്നു…പക്ഷെ ശബ്‌ദം പുറത്തേക്കു വരുന്നില്ല.. അതു ഉള്ളിലെവിടെയോ തടഞ്ഞു നിൽക്കുന്നതു പോലെ ..

ശിവാ….. അഭിയേട്ടന്റെ നേർത്ത വിളി…
അപ്പോഴും ഒന്നും മിണ്ടാൻ പറ്റുന്നില്ല..

ശിവാ……. വീണ്ടും വിളിച്ചു…

അഭി…അഭിയേട്ടാ… ഞാൻ…എങ്ങനെ മനസ്സിലായി…

വർഷങ്ങൾ എത്ര കഴിഞ്ഞാലും… എത്ര മാറിയാലും നിന്റെ നിശ്വാസം പോലും എനിക്ക് മനസ്സിലാക്കാൻ പറ്റില്ലേ…. ശിവാ….

ഞാൻ ഒന്നും മിണ്ടിയില്ല…

ശിവാ….സുഖമാണോ….. എത്ര നാളായി ഞാൻ നിന്റെ ഒരു വിളിയും പ്രതീക്ഷിച്ചു ഇരിക്കുന്നു…

അഭിയേട്ട ഞാൻ…എനിക്കതിനു…

എനിക്ക് മനസ്സിലാകും ശിവാ…

അഭിയേട്ട…… സുഖമാണോ.?

സുഖം…
പിന്നെ. …..

ഞാൻ ഗായത്രിയെ കണ്ടു…

അഭിയേട്ടൻ മറുപടി പറഞ്ഞില്ല…ഒന്നു മൂളി….

അവൾ തനിച്ചായിരുന്നില്ല…

എനിക്കറിയാം ശിവാ…. അവളെ കുറ്റം പറയണ്ട… അവളെ ഞാനൊരിക്കിലും എന്റെ ഭാര്യയായി കണ്ടിട്ടില്ല….അതുകൊണ്ടു തന്നെ അവൾ പോയി… എനിക്കതിൽ വിഷമം ഇല്ല…

എങ്കിൽ പിന്നെ അവൾക്കു ഡിവോഴ്സ് കൊടുത്തു കൂടെ….

ശിവാ.. ഇതു പറയാൻ വേണ്ടിയാണോ ഇത്രയും വർഷങ്ങൾക്കു ശേഷം നീ എന്നെ വിളിച്ചത്… വളരെ പതിഞ്ഞ ശബ്ദത്തിൽ വിഷമത്തോടെയാണ് അഭിയേട്ടൻ ചോദിച്ചത്…

അഭിയേട്ട….എന്തിനാണ് അഭിയേട്ടനെ വേണ്ടാത്ത അവളെ …..

ശിവാ … അവൾക്കു ഇപ്പോൾ ഒരു ജീവിതം വേണം…. അതിനു ഇപ്പോൾ അവളെന്റെ കാലു പിടിക്കുന്നു. ഇതുപോലെ ഞാൻ അവളുടെ കാലു പിടിച്ചു യാചിച്ചതാണ്…എന്റെ ജീവിതത്തിനു വേണ്ടി….അവളത് കേട്ടില്ല…

അഭിയേട്ടാ…. അതൊക്കെ വിട്ടേക്കു…

വിട്ടേക്കാൻ…നീ എത്ര എളുപ്പത്തിൽ പറഞ്ഞു ശിവാ….എങ്ങനെയാണ് ശിവാ വിടുക… നിനക്കറിയാമോ എന്റെ നഷ്ടം ഇത്ര വലുതാണെന്ന്….നിനക്കെന്നല്ല ആർക്കും ആർക്കും മനസ്സിലാകില്ല…എന്റെ നഷ്ടങ്ങളുടെ കണക്ക് ….

അതിനു എല്ലാം അവളാണ് കാരണക്കാരിയായ അവളെ ഞാൻ ഈ ജന്മം വെറുതെ വിടില്ല….

എന്റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു…. ആർക്കും മനസ്സിലായില്ലെങ്കിലും എനിക്കറിയാം …എനിക്ക് മനസ്സിലാകും… എനിക്ക് മാത്രമേ മനസ്സിലാകൂ അഭിയേട്ട ……….
എന്നൊക്കെ ഉറക്കെ വിളിച്ചു പറയാൻ മനസ്സു തുടിക്കുന്നുണ്ടായിരുന്നു…പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല…

അഭിയേട്ട . ശരിക്കും ഒന്നാലോചിച്ചു നോക്കിയാൽ അവളാണോ എല്ലാത്തിനും കാരണക്കാരി…. അവളുടെ അച്ഛൻ അല്ലേ.. ഒരു പക്ഷെ അവൾ സമ്മതിച്ചില്ലെങ്കിലും അന്നു ആ വിവാഹം നടന്നേനെ…

ഇപ്പോൾ അഭിയേട്ടൻ അവളെ അവളുടെ ഇഷ്ടത്തിനു വിട്ടേക്കു… പ്ലീസ് .. എന്റെ request ആണ്…… ഇനി ഞാൻ ഒന്നും ചോദിക്കില്ല… എനിക്ക് വേണ്ടി ഇതു ചെയ്തു തരണം…

പിന്നെ….അഭിയേട്ട… ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്…. എനിക്ക് അഭിയേട്ടനെ ഒന്നു കാണണം. ഒന്നു കണ്ടാൽ മാത്രം മതി…..

ഞാനിപ്പോൾ വെയ്ക്കുവാ..വന്നിട്ട് കാണാം..

മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ പെട്ടന്ന് ഫോൺ വെച്ചു…

🌟🌟🌟🌟🌟🌟🌟

അമ്മ നാട്ടിൽ ചെന്നതിനു ശേഷം വിളിച്ചിരുന്നു…. ചെമ്പകശ്ശേരിയിലെ മുത്തച്ഛന് ലച്ചു മോളേ കാണണം…പോകണോ എന്നറിയാൻ വിളിച്ചതാണ്… പോയിട്ടു വന്നോളാൻ പറഞ്ഞു..പക്ഷെ ആരോടും ഒന്നും അധികം സംസാരിക്കാൻ പോകണ്ടെന്നൊരു മുന്നറിയിപ്പും കൊടുത്തു….. പോയി വന്നു കഴിഞ്ഞപ്പോഴാണ് അടുത്ത വലിയ പ്രശ്‌നം…

അവിടെ എല്ലാവർക്കും മോളേ ജീവനായിരുന്നു.പക്ഷെ അവൾ അവിടത്തെ ലക്ഷ്മിയെ (അഭിയുടെ അപ്പച്ചി) പോലെയിരിക്കുന്നു…ലക്ഷ്മിയെ പറിച്ചു വെച്ചപോയാണ് മോള് ഇരിക്കുന്നതെന്നൊക്കെ അവർ പറഞ്ഞു പോലും…പക്ഷെ അതെങ്ങനെ…… എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല…..

പിന്നീട് പതുക്കെ നാട്ടുകാരും പറഞ്ഞുതുടങ്ങി….. ലച്ചു അഭിയുടെ മോളാണെന്നു… ശരിയാണ്..അവരാരും കാർത്തിക്കിനെ കണ്ടിട്ടില്ല… എന്തിനു ഞങ്ങളുടെ വിവാഹ ഫോട്ടോ പോലും ആരും കണ്ടിട്ടുണ്ടാവില്ല……പിന്നെ ഞങ്ങൾ രണ്ടുപേരും സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നില്ല…സത്യം പറഞ്ഞാൽ കാർത്തി എന്റെ നിർബന്ധത്തിനു വഴങ്ങിയതാണ് കാർത്തി എല്ലാം ഡിലീറ്റ് ചെയ്തത്. .. എനിക്കായിരുന്നു പ്രൈവസി വേണ്ടത്…ഞാൻ എപ്പോഴും എല്ലാവരിൽ നിന്നും ഒളിച്ചിരിക്കാൻ ആഗ്രഹിച്ചു…..

അങ്ങനെ വരുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം ഞാൻ ആരുമറിയാതെ അഭിയേട്ടനെ തന്നെയാണ് വിവാഹം കഴിച്ചതെന്നു വിശ്വസിക്കാം….. സ്വാഭാവികമായും അവർ ഞങ്ങളെ സംശയിക്കാം… അതിൽ തെറ്റു പറയാൻ പറ്റില്ല…

ഞാൻ വരട്ടെ…ആരോടും ഒന്നും പറയണ്ട…തൽക്കാലം അതുവരെ ഇതൊന്നും കാർത്തിക് അറിയേണ്ടെന്നും ഞാൻ അമ്മയോട് പറഞ്ഞു…

🌟🌟🌟🌟⭐⭐⭐⭐

ചെമ്പകശ്ശേരിയിൽ എല്ലാവരും അഭിയെ പൊതിഞ്ഞു. ..

അഭി….അതു ശിവയുടെ കുട്ടിയാണ്….പക്ഷെ ആ കുഞ്ഞു എങ്ങനെയാണ് ലക്ഷ്മിയെ പോലെയിരിക്കുന്നത്….

ഇനി നാട്ടുകാർ പറയുന്നത് പോലെ അവൾ നിന്റെ കുഞ്ഞു തന്നെയാണോ…

അമ്മാ…… അഭിക്കു ദേഷ്യം വന്നു…. വിവാഹത്തിന് മുൻപ് ഞാനും ശിവയും ഒരു രാത്രി ഒരു മുറിയിൽ കഴിഞ്ഞിട്ടുണ്ട്…. അന്ന് ആ കൈവിരൽ തുമ്പിൽ പോലും തൊടാൻ അവൾ സമ്മതിച്ചിട്ടില്ല … അപ്പോഴാണ് വിവാഹം കഴിഞ്ഞ അവളുടെ കുഞ്ഞിന്റെ… എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്… എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ പക്ഷെ ശിവാ അവളെപ്പറ്റി അനാവശ്യം പറയരുത്….

അതും പറഞ്ഞു അവൻ റൂമിലേക്ക് പോയി…പക്ഷെ എല്ലാവർക്കും എന്തിനു അഭിക്കു പോലും ആ കുഞ്ഞിന്റെ മുഖത്തിനുള്ള സാമ്യത ഒരു അത്ഭുതമായി തോന്നി…

ഡോറിൽ ഓരോ മുട്ടുന്നത് കേട്ടാണ് അഭി ഡോർ തുറന്നത്. .

മുത്തച്ഛൻ ….

അവരു ചോദിച്ചത് മാത്രമാണ് മുത്തച്ഛനും ചോദിക്കാനുള്ളതെങ്കിൽ … സോറി മുത്തച്ഛ…അതിനു തരാൻ എന്റെ കയ്യിൽ മറുപടിയൊന്നും ഇല്ല…

അല്ല അഭി…..ഞാൻ ഒന്ന

അവരു ചോദിച്ചത് മാത്രമാണ് മുത്തച്ഛനും ചോദിക്കാനുള്ളതെങ്കിൽ … സോറി മുത്തച്ഛ…അതിനു തരാൻ എന്റെ കയ്യിൽ മറുപടിയൊന്നും ഇല്ല…

അല്ല അഭി…..ഞാൻ ഒന്നും ചോദിക്കാൻ വന്നതല്ല….കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടിയാണ് വന്നത്…

മുത്തച്ഛൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു..പിന്നെ സോഫയിൽ ഇരുന്നു….

അഭി…എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…..

ലച്ചു മോൾ എങ്ങനെ ലക്ഷ്മിയെ പോലെ ഇരിക്കുന്നു…അതല്ലേ എല്ലാവരുടെയും സംശയം…..പക്ഷെ എനിക്കതിൽ സംശയം തീരെ ഇല്ല…കാരണം ലച്ചുമോൾ എന്റെ ലക്ഷ്മിയുടെ കൊച്ചുമോൾ. ആണ്…..അവളുടെ രക്തം….അതാണ് ആ കുഞ്ഞു അവളെപോലെതന്നെ ഇരിക്കുന്നത്…

മുത്തച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്….അഭി കണ്ണു മിഴിച്ചു നോക്കി…

അപ്പോൾ പിന്നെ ശിവാ ആരാണ്….

ശിവാ…. നിന്റെ…അനിയന്റെ ഭാര്യ….

അഭി ഒന്നും മിണ്ടാനാകാതെ നിന്നു പോയി…

മുത്തച്ഛ… എന്തൊക്കെയാണ് പറയുന്നത്‌…

അതേ വർഷങ്ങൾക്കു മുൻപ്…അതായത് ദേവന്റെ മരണ ശേഷം ലക്ഷ്മി മാനസികമായി തകർന്നു…. ഒരു മുഴു ഭ്രാന്തിയായ അവളെ ഞാൻ എന്റെ സുഹൃത്തും സഹപാഠിയുമായ ആനന്തആശ്രമത്തിലെ സ്വാമിയെ ഏൽപ്പിച്ചു… അവിടെ വെച്ചാണ് അവളുടെ വയറ്റിൽ ദേവന്റെ കുഞ്ഞു വളരുന്നുണ്ടെന്നു അറിഞ്ഞത്…എല്ലാവരുടെയും മരണത്തിനു പിന്നിൽ ഞാനും എന്റെ മക്കളുമാണെന്നു ജയൻ അവളെ തെറ്റിദ്ധരിപ്പിച്ചതിനാലാകണം ഇടക്ക് എപ്പോഴോ സ്വാബോധം വന്നപ്പോൾ അക്കാര്യം ആരോടും പ്രത്യേകിച്ച് എന്നോട് പറയരുതെന്ന് അദ്ദേഹത്തോട് പറഞ്ഞു…ആരെങ്കിലും അറിഞ്ഞാൽ ആ കുഞ്ഞിനെയും കൊല്ലുമെന്ന് അവൾ ഭയന്നിരിക്കണം….

പക്ഷെ എന്നെ നന്നായി അറിയാവുന്ന സ്വാമി അക്കാര്യം എന്നോട് പറഞ്ഞു… അവൾ കുഞ്ഞിനെ പ്രസവിച്ചു…. പക്ഷെ ഒരു മുഴുഭ്രാന്തിയായ അവളെ കുഞ്ഞിനെ കാണിച്ചില്ല….അവളെയെന്നല്ല ആരോടും പറഞ്ഞില്ല…. പറഞ്ഞാൽ ഒരുപക്ഷേ അവളും കുഞ്ഞും ജീവനോടെ ഉണ്ടാകില്ലെന്ന് എനിക്കും തോന്നി….

അങ്ങനെ അവൻ…ഞങ്ങളുടെ കാർത്തി…കാർത്തിക് ദേവൻ അവിടെ വളർന്നു…

പിന്നീട് പതുക്കെ അവളുടെ മനസ്സ് ശരിയായി വന്നപ്പോൾ അവൾ അവളുടെ മോളേ പറ്റി അനേഷിച്ചു…അതൊരു പെണ്കുട്ടിയാണെന്നു അവൾ വിശ്വസിച്ചിരുന്നു…ഞങ്ങൾ തിരുത്താനും പോയില്ല… പകരം ആ മോള് പ്രസവത്തോടെ മരിച്ചുവെന്ന് പറഞ്ഞു…ആദ്യം അവൾ വിശ്വസിച്ചില്ല…പിന്നീട് ഏതു പെണ്കുഞ്ഞിനെ കണ്ടാലും അവളുടെ കുട്ടിയെന്നു പറഞ്ഞു ബഹളം വെയ്ക്കാൻ തുടങ്ങി….പതിയെ പതിയെ അവൾ ആ കുഞ്ഞിനെയും ഞാൻ കൊന്നുവെന്നു വിശ്വസിച്ചു..ഞാനൊരിക്കിലും ആ വിശ്വാസം തിരുത്താനും പോയില്ല….അതു എന്നോടുള്ള അവളുടെ പക ഇരട്ടിപ്പിച്ചു….

എന്തായാലും ഞാൻ ആ കുഞ്ഞിനെ ആശ്രമത്തിൽ വളർത്തി…. ചെമ്പകശ്ശേരിയിലെ പേരകുട്ടികൾക്കു കിട്ടിയിരുന്ന സൗകര്യങ്ങൾ എല്ലാം അവനും കൊടുക്കാൻ ശ്രമിച്ചു…അവനെ പഠിപ്പിച്ചു…ഒരു ഡോക്ടർ ആക്കി…പക്ഷെ ആരോടും ഒന്നും തുറന്നു പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല… എന്റെ മക്കളാണ് വില്ലൻമാരെന്നു കരുതിയ ഞാൻ അവരിൽ നിന്നും എന്റെ കുഞ്ഞിനെ മറച്ചു പിടിച്ചു…എല്ലാ മാസവും ആശ്രമത്തിലേക്കെന്നുള്ള പേരും പറഞ്ഞു ഞാൻ അവനെ കാണാൻ പോയി…അവനെ കൊഞ്ചിച്ചു…സ്നേഹിച്ചു…പറയാതെയോ അറിയാതെയോ തന്നെ അവനെന്നെ മുത്തച്ഛനെന്നു വിളിച്ചു…

പിന്നീട് എന്റെ അപ്പുവിനെകൊണ്ടു അവനെ വിവാഹം കഴിപ്പിച്ചു ലക്ഷ്മിയുടെ മുൻപിൽ അവളുടെ മകനെ കൊണ്ടു നിർത്തണമെന്നും ഞാൻ ആഗ്രഹിച്ചു…. പക്ഷെ വിധി സമ്മതിച്ചില്ല..അതു ഇങ്ങനെയൊക്കെ ആയിരുന്നല്ലോ…

ഇനി മരിക്കുന്നതിന് മുമ്പ് ഈ വൃദ്ധന് ഒരാഗ്രഹമേ ഉള്ളു …. എന്റെ ഏട്ടന് അവകാശപ്പെട്ട അവന്റെ അമ്മയ്ക്കു അവകാശപ്പെട്ട സ്വത്തു കൂടി അവന്റെ പേരിൽ എഴുതി വെയ്ക്കണം…

അഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

മുത്തച്ഛ…….ശിവ എന്റെ അനിയന്റെ ഭാര്യയാണെന്നു എന്നോട് ഒരിക്കിലെങ്കിലും പറയാമായിരുന്നു….

ശരിയാണ്….പറഞ്ഞില്ല…അവന്റെ വിവാഹ ഫോട്ടോയുമായി ഞാൻ നിന്റെ മുൻപിൽ വന്നു അവളെ മറക്കാൻ കാലു പിടിച്ചില്ലേ അഭി….പക്ഷേ….അപ്പോഴൊന്നും നീ കേട്ടില്ലല്ലോ…

പറയാതെ എനിക്കെങ്ങനെ മനസ്സിലാകും…എനിക്ക് എല്ലാവരോടും വാശി മാത്രമായിരുന്നു…അതുകൊണ്ടാണ് ഞാനവളെ വീണ്ടുംവീണ്ടും സ്നേഹിച്ചത്…പക്ഷെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ മഹാപാപം ചെയ്യുമായിരുന്നില്ല…. ഒരു തകർച്ചയിൽ നിന്നും കരകയറി വന്ന എന്നെ മുത്തച്ഛൻ വീണ്ടും തകർത്തു കളഞ്ഞല്ലോ…

പിന്നെ ശിവ നാളെ വരും..ഗായത്രിയുടെ കാര്യം അവൾ അറിഞ്ഞു …. അതുകൊണ്ടു അവൾ എന്തിനാണ്‌ വരുന്നതെന്നോ എന്താണ് അവളുടെ ഉദേശമെന്നോ എനിക്കറിയില്ല..

മുത്തച്ഛൻ ഒന്നും മിണ്ടാതെ കണ്ണടച്ചു ഇരുന്നു…പക്ഷെ ആ കണ്ണുകൾ നിരഞ്ഞോഴുകിക്കൊണ്ടിരുന്നു

⭐⭐⭐⭐⭐⭐⭐⭐⭐
ഞാൻ വിചാരിച്ചതിലും നേരത്തെ ലീവു ശരിയായി….അന്ന കാതറിൻ ..അവളാണ് ലീവു പെട്ടന്ന് ശരിയാക്കി തന്നത്…എനിക്ക് PG പഠിക്കുമ്പോൾ കിട്ടിയ ഫ്രണ്ട് ആണ്…എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി എന്നൊക്കെ പറയാം….മനോഹരമായ നല്ല ചുമന്ന പനിനീർ പൂവ് പോലെയൊരു പെണ്കുട്ടി….അവളെ നാട്ടിൽ നിന്നും ഒരു അമേരിക്കൻ ദമ്പതികൾ അഡോപ്റ് ചെയ്തതാണ്….ഇപ്പോൾ പരേന്റ്‌സ് മരിച്ചു…പക്ഷെ അവളുടെ പേരിൽ ഇഷ്ടംപോലെ സ്വത്തുക്കൾ എഴുതി വെച്ചിട്ടാണ് അവർ പോയത്… ആദ്യം അവിടെ ചെന്ന നാളുകളിൽ അവളായിരുന്നു എനിക്ക് കൂട്ട്… കാർത്തികിനെ മനസ്സുകൊണ്ട് ഭർത്താവായി അഡ്ജസ്റ് ചെയ്യാൻ പറ്റാതിരുന്ന നാളുകളിൽ അവളായിരുന്നു എന്റെ ആശ്വാസം….ഇപ്പോഴും എപ്പോഴും അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആണ്… എനിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും. അവൾ മകളാണ്….ചിലപ്പോൾ തോന്നും അവർക്ക് എന്നെക്കാൾ സ്നേഹം അവളോടാണെന്നു….

വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിൽ വന്നിറങ്ങുമ്പോൾ ഉണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല…വീട്ടിൽ എത്തി… കുളിച്ചു…അമ്പലത്തിൽ പോയി തൊഴുതു..

തൊഴുതു നിൽക്കുമ്പോൾ ഞാൻ വീണ്ടും ആ പഴയ പാവാടക്കാരിയായതു പോലെ തോന്നി… അഭിയേട്ടനേയും പ്രതീക്ഷിച്ചു നിൽക്കുന്ന ആ പാവടക്കാരി….തൊഴുതു നിൽക്കുമ്പോൾ പിറകിൽ അഭിയേട്ടൻ നിൽക്കുന്നതു പോലെ തോന്നി….തിരിഞ്ഞു നോക്കി….ആരും ഇല്ല… കണ്ണു നിറഞ്ഞു…..

.റോഷൻ ദുബായ് ആണ്…അവനു ഒരു മകൾ ഉണ്ട്…അങ്കിലും ആന്റിയും അവിടെയാണ്… ‘അമ്മ പറഞ്ഞാ

അങ്കിലും ആന്റിയും അവിടെയാണ്… ‘അമ്മ പറഞ്ഞാണ് വിവാഹം കഴിഞ്ഞത്തൊക്കെ അറിഞ്ഞത്..അമ്മ വന്നയുടനെ തന്നെ കാര്യങ്ങൾ എല്ലാം അനേഷിച്ചറിഞ്ഞിരുന്നു…

അവൻ വിവാഹം കഴിച്ചത് എന്റെ അപ്പുവിനെയാണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി……. അപ്പു അഭിയേട്ടന്റെ വിവാഹം കഴിഞ്ഞപാടെതന്നെ അവളുടെ അമ്മ വീട്ടിൽ പോയി…. റോഷുവിനും അവിടെ തന്നെയാണ്‌ ആദ്യത്തെ പോസ്റ്റിങ് കിട്ടിയതു…അവിടെവെച്ചു അവളുടെ അമ്മാവൻ മുൻകൈ എടുത്താണ് വിവാഹം നടത്തിയത്…. അവളുടെ അമ്മയും അച്ഛനും ഏട്ടന്റെ കൂടെ ഡൽഹിയിൽ ആണ്…ജിത്തുഏട്ടനും ദുബായിൽ ഒരു ഹോസ്പിറ്റലിൽ ആണ് …ഭാര്യയും ഡോക്ടർ ആണ്…..ടീച്ചറും അങ്കിളും മക്കളെ നോക്കാനായി അങ്ങോട്ടു പോയി… ജിത്തു ഏട്ടന് നാടും വീടും വിട്ടു പോകാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല… പിന്നെ അഭിയേട്ടന്റെ അമ്മാവന്റെ കുബുദ്ധി കാരണം പോകേണ്ടി വന്നതാണ്…. സത്യം പറഞ്ഞാൽ ഒരു ഉത്സവത്തിന് ആളുണ്ടായിരുന്നു ചെമ്പകശ്ശേരി തറവാട്ടിൽ ഇപ്പോൾ ആരും ഇല്ല…ബിസിനെസ്സും തകർന്നു തുടങ്ങിയിരിക്കുന്നു… ഇത്രയും നാൾ അഭി പുറത്തിറങ്ങാറില്ലായിരുന്നു… ജോലി ഒക്കെ പോയി…ഇപ്പോൾ പതിയെ തകർന്നു തുടങ്ങിയ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു…

പിന്നെ സത്യങ്ങൾ എല്ലാം അറിഞ്ഞതോടെ അപ്പച്ചിക്കു മാറ്റങ്ങൾ വന്നു…അമ്പലത്തിൽ ഒക്കെ പോകാൻ തുടങ്ങി… എല്ലാവരോടും സംസാരിച്ചു തുടങ്ങി….മുത്തച്ഛനോട് ദേഷ്യമൊക്കെ മാറി…

⭐⭐⭐⭐⭐⭐⭐⭐

ഒരുപാട് വര്ഷകൾക്കു ശേഷം അഭിയേട്ടനെ കാണാൻ പോകുന്നു….എന്നത്തേതും പോലെ ഒരുങ്ങി ഇറങ്ങാൻ ഒരുപാട് സമയമെടുത്തു … അഭിയേട്ടന്റെ മുൻപിൽ പോകുമ്പോൾ എപ്പോഴും സുന്ദരിയായിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു…

ഞാൻ കാർ പാക്ക് ചെയ്തു ഇറങ്ങുമ്പോൾ തന്നെ അഭിയേട്ടനെ കണ്ടു….ഒരു ബ്ലാക്ക്‌ ഷർട്ടും ജീൻസും ഇട്ടു കാർ പാർക്ക് ചെയ്തു കീ കയ്യിൽ ഇട്ടു കറക്കി കാറിൽ ചാരി നിൽക്കുന്നു…. മുടി കാറ്റിൽ പറക്കുന്നുണ്ട്…. അഭിയേട്ടനു മാറ്റമൊന്നും ഇല്ലെന്നു തോന്നി….പക്ഷേ കണ്ണുകളിൽ ആ പഴയ തിളക്കവും കുസൃതിയും കാണാനില്ല….

ഓടിച്ചെന്നു കെട്ടിപിടിച്ചു ആ മാറിൽ തല ചേർക്കാനൊക്കെ മനസ്സ് വിളിച്ചു പറയുന്നു… അല്ലെങ്കിലും മനസ്സിന് പലതും പറഞ്ഞാൽ മനസ്സിലാകില്ലല്ലോ….

മനസ്സു അഭിയേട്ടന്റെ അടുത്തു ചെന്നെങ്കിലും കാലുകൾ നിലത്തു ഉറച്ചു പോയി….മുൻപോട്ടു നീങ്ങാൻ പറ്റുന്നില്ല… എങ്ങനെയൊക്കെയോ അഭിയേട്ടന്റെ അടുത്തു ചെന്നു… മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല…കണ്ണു നിറഞ്ഞു പോകുന്നു. ..

അഭിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കുന്നത്‌ പോലും ഇല്ല… ദൃഷ്ടി മറ്റെവിടെയോ ആണ്…പക്ഷെ ആ കണ്ണുകളിൽ ആർത്തു അലയടിക്കുന്ന സങ്കടകടൽ കാണാമായിരുന്നു… ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..

അഭിയേട്ട….. ഞാൻ പതുക്കെ വിളിച്ചു… നമുക്കു അവിടെ ഇരിക്കാം… ബീച്ചിനോട് ചേർന്നു വാർത്തിട്ടിരിക്കുന്ന ബെഞ്ചിനരികിലേക്ക് അഭിയേട്ടൻ നടന്നു…. ഞാൻ പിറകെ ചെന്നു…

പണ്ടത്തെ പോലെ ആ കൈകളിൽ കൈ കോർത്തു പിടിച്ചു നടക്കാൻ മനസ്സു ആഗ്രഹിച്ചു. .. പക്ഷെ ഞങ്ങളുടെ ഇടയിൽ ഒരു വലിയ മറ വന്നിരിക്കുന്നു…..

ഞങ്ങൾ അവിടെ ഇരുന്നു…അഭിയേട്ടൻ ഒന്നും മിണ്ടിയില്ല…

കാർത്തി…..

വന്നില്ല….നാളെ വരും…

തുടരും…..

 

 

.

LEAVE A REPLY

Please enter your comment!
Please enter your name here