Home Latest സ്വന്തം സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ പെണ്ണ് ശ്രമിച്ചിരുന്നെങ്കിൽ…

സ്വന്തം സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ പെണ്ണ് ശ്രമിച്ചിരുന്നെങ്കിൽ…

0

സാനുക്ക എണീക്കുന്നും ദേ ഒരാള് ഇങ്ങളെ കാണാൻ വന്നിരിക്കുന്നു,
സാനുക്ക എണീക്കിന്നും,
എട സാനുക്കാ എണീക്കട കൊരങ്ങാ ,
എന്നും വിളിച്ച് വിരൽ കടിച്ച് പിടിച്ച് നിൽക്കുന്നു
ങെ
മ് ,ന്താടി കുഞ്ഞോളെ ആരാ ഈ വെളുപ്പിന് ,
ഇയ്യ് പോയി അവരോട് പിന്നെ വരാൻ പറ,
നേരം ബെള്ത്ത്ക്ക്ണൂന്നും ,മണി പത്തേകാലായി,
ഹ വലിക്കല്ലേ തുണി ഉടുക്കട്ടേ.,
എഴുന്നേറ്റ് കണ്ണ് തിരുമ്മി പുറത്ത് പോയി നോക്കിയപ്പോൾ ഒരു പാവം അമ്മ..,
ഒരു സഹായം ചോദിച്ച് വന്നതായിരുന്നു.,
ഞാൻ അകത്ത് പോയി പർസ് എടുത്ത് വരാൻ ശ്രമിക്കുമ്പോഴേക്കും കുഞ്ഞോൾ പർസും കൊണ്ട് വന്ന് ഇളിച്ചോണ്ട്നിൽക്കുന്നു ,

കൂർപ്പിച്ചൊരു നോട്ടം പാസ്സാക്കിയിട്ട് പർസിൽ നിന്നും 100 രൂപ എടുത്ത് കൊടുക്കാൻ നേരം അവൾ അത് തട്ടിപ്പിടിച്ച് വാങ്ങി ആ അമ്മക്ക് കൊടുത്ത് ,

യെക്കെ ശെരിയാവും ട്ടാ ബല്യുമ്മാ എന്നും പറഞ്ഞ് എന്നെ നോക്കി ചുണ്ടുകൊണ്ട് ഒരു ലോഡ് പുച്ഛം കാണിച്ച് അകത്തേക്ക് ഒറ്റ പോക്കായിരുന്നുഷ്ടാ..,
ഞാൻ തല ചൊറിഞ്ഞ് സമയം നോക്കുമ്പോൾ 7,15 ,
ടീ ആന കുട്ടി നിൽക്കടി അവിടെ എന്ന് പറഞ്ഞ് പിറകേ ഓടി മുടിപിടിച്ച് നിർത്തിയ ശേഷം തുടർന്നു.,
നീ എന്തിനാടി എന്നെ വിളിച്ചുണർത്തിയത് സമയം 7,15 അല്ലേ ആയുള്ളൂ ,വെളുപ്പിന് 3 മണിക്കല്ലേ ഞാൻ വന്നത് ഇച്ചിരി ഉറങ്ങാൻ സമ്മതിക്കാത്തെന്താ,
ഇത്ര ദുഷ്ടത്തരം പാടില്ലടി ,
സഹായം ചോദിച്ച് വന്നതാണേൽ നിനക്ക് എടുത്തു കൊടുത്തൂടാർന്നോ എന്ന് ചോദിച്ചതും..,
മുടി വിടീന്നും എന്ന് പറഞ്ഞ് കുതറിയിട്ട്,
ദേ കോയി സാനു മാണ്ടാട്ടോ ന്നെ ആന കുട്ടീന്ന് വിളിച്ചാൽ ഉറക്കത്തില് അമ്മിക്കല്ല് തലയിലിടും ഞാൻ ,ന്നെ തടിച്ചി ആക്കിയത് ഇങ്ങളല്ലേന്നും., പണ്ട് ന്നെ കാണാൻ കോളേജില് വരുമ്പോൾ സ്വീറ്റ്സും ,ഗുലാബ് ജാം കൊണ്ട് തന്നിരുന്നത് ആരാ

അത് വിട് കുഞ്ഞോളെ ഇയ്യെന്തിനാ ഉണർത്തിയേ ,നിനക്ക് കൊടുക്കാൻ ആയിരുന്നേൽ പർസിൽ നിന്നും എടുത്ത് കൊടുത്താൽ പോരായിരുന്നോ.
അതൊന്നുല്യ സാനുക്ക ഇങ്ങളെ ട്രൈൻ ഓടിക്കണ പോലുള്ള കൂർക്കം വലി ഒന്ന് നിർത്താൻ ഉണർത്തിയതാ.,
മോൻ പോയി ഫേസൂക്ക് ഓൺ ചെയ്ത് ‘ പഞ്ചാര അടിക്കാൻ നോക്ക് ഞാൻ ചായ കൊണ്ട് തരാം.,
എന്ന് പറഞ്ഞ് അടുക്കളയിലേക്ക് ഓടി.,
ഞാൻ അണ്ടി പോയ അണ്ണാനെ പോലെ തലേം ചൊറിഞ്ഞ് ഫോണും എടുത്ത് സിറ്റ് ഔട്ടിൽ വന്നിരുന്ന് ഫ്ബി ഓണക്കിയതും പുട്ടിന് തേങ്ങ ഇടുന്ന പോലെ നോട്ടിഫിക്കേഷനും മെസ്സേജും,
കഥ എവിടെ .ഇങ്ങളെന്താ എഴുതാത്തേ ,എന്തു പറ്റി സാനുക്ക അങ്ങനെ തുടങ്ങുന്നു സൗഹൃദങ്ങളുടെ സ്നേഹസ്പർഷം..,

എല്ലാവർക്കും മറുപടി നൽകുന്ന സമയത്താണ് മ്മടെ ബീവി കട്ടൻ ചായകൊണ്ട് തന്നത്.,
എന്നിട്ട് തുടർന്നു ഇന്നല്ലേ ഇക്ബാലിന്റേയും മെഹറുവിന്റെയും വിവാഹ വാർഷികം..,
മ്മക് പോവണ്ടേ..,
എടി അത് രാത്രി അല്ലേ ഇപ്പഴേ പോണോ ഗിഫ്റ്റ് വാങ്ങിയതല്ലേ ,
പോണം സാനുക്ക ,മെഹറു വിളിച്ചിരുന്നു നേരത്തേ വരാൻ പറഞ്ഞു എന്തോ ഉണ്ട് ഓള് കരയുന്നുണ്ടായിരുന്നു.,
————-
അവിടെ ചെന്ന് കയറിയപ്പോൾ ഇഖ്ബാൽ ഇല്ലായിരുന്നു..,
മെഹറു വിന് തടി കൂടുയത് കാരണം അവന് താല്പര്യമില്ലത്രേ, അവളോട്,
അവളേം കൊണ്ട് പുറത്ത് പോകാൻ നാണക്കേടാണന്ന്,
ഓരോ പെൺകുട്ടികളെ കാണിച്ച് കൊടുത്ത് അതാണ് പെണ്ണ് നീ ഉപ്പും ചാക്ക് ആണെന്ന് പറയാറുണ്ടത്രേ,
പഴയ പോലെ മിണ്ടാറില്ല, എന്ത് പറഞ്ഞാലും ദേഷ്യം ,തലയിൽ നിന്നും ഒഴിഞ്ഞ് തരോ എന്നൊക്കെ പറയാറുണ്ടന്ന് പറഞ്ഞ് പൂര കരച്ചിൽ.,
ഒരു വിതം സമാധാനിപ്പിച്ച് പാർട്ടി കൂടി തിരിച്ച് വരാം നേരം ഇക്ബാലിനോട് ഞാനൊരു കാര്യം പറയാൻ നിന്നപ്പോഴാണ് കുഞ്ഞോൾ ടെ തടിയേ കുറിച്ച് അവൻ പുച്ഛത്തോടെ നിനക്ക് എങ്ങനെ അവൾടെ കൂടെ നടക്കാൻ കഴിയുന്നത് എന്ന് പറഞ്ഞത് ,
സ്വന്തം ഭാര്യയുടെ ശരീരത്തേക്കാൾ വലുത് അവൾ നമ്മുടെ ഭാര്യയായ് കൂടെ കഴിയാൻ കാണിക്കുന്ന മനസ്സിനെ ബഹുമാനിക്കടാ..,
തടി ഉള്ള അവൾക്കു ചുള്ളികമ്പ് പോലുള്ള നീ അപമാനമാണന്ന് അവൾ ചിന്തിച്ചിരുന്നേൽ, അത് നിന്നോട് ആദ്യം അവൾ പറഞ്ഞിരുന്നേൽ നീ എത്ര നിസ്സാരനായി പോയെനെ എന്ന് ചിന്തിക്കടാ,
അവൾടെ ‘ മനസ്സ് കാണാണ്ട് ശരീരം നോക്കുന്നത് നീ എത്ര ചീപ്പായിട്ടാന്ന് ചിന്തിച്ച് നോക്ക്.,

തിന്ന് തടിച്ച പെൺശരീരം നിനക്ക് നാണക്കേടാണങ്കിൽ എന്ത് തിന്നാലും തടിക്കാത്ത നീ അതിനേക്കാൾ നാണം കെട്ടവനായത് കൊണ്ടാണ് ഇക്ബാൽ..,
പെണ്ണിന്റെ ശരീരത്തിലല്ലടാ അവളുടെ കരുതലിലും സ്നേഹത്തിലുമാണ് അവളുടെ സൗന്ദര്യം,
നിന്നേക്കാൾ 7 വയസിന് ചെറുപ്പമാണ് മെഹറു, നീ കിളവനായന്ന് അവൾ ചിന്തിക്കാത്തത് അവൾടെ മനസ്സിൽ നീയെല്ലാതെ വേറെ ഒരാളില്ലാത്ത കാരണമാണ് ,
ഇനിയെങ്കിലും ചീപ്പ് ഈഗോ കളഞ്ഞ് അവൾക്ക് നല്ല ഭർത്താവ് ആകാൻ നോക്ക് ,
എത്ര മെലിഞ്ഞ പെണ്ണും കല്യാണം കഴിഞ്ഞ് ആണിന്റെ ചൂടും ചൂരും കിട്ടുമ്പോൾ പലരും തടിവെക്കാറുണ്ട് ,അതാരു പ്രകൃതി നിയമമാണ്.,
അവർക്ക് ശരീരം നോക്കാൻ അറിയാഞ്ഞിട്ടല്ല ,
അവർക്ക് അതിനേക്കാൾ വലുതാണ് കുടുംബം എന്ന തോന്നലുള്ള കാരണമാണ്..,
ഇനിയെങ്കിലും അവളെ മനസ്സിലാക്കി ഇച്ചിരി സ്നേഹം കൊടുത്ത് കൂടെ ജീവിക്കടാ..,
ചെറിയ ജീവിതമാ ദാമ്പത്യം അത് ഇങ്ങനെ ഈഗോ കാണിച്ച് ഇല്ലാണ്ടാക്കരുത്..,
എന്നും പറഞ്ഞ് കുഞ്ഞോളേം പിറകിൽ ഇരുത്തി ബുള്ളറ്റിൽ തിരികേ വരുമ്പോൾ …,
ചെമ്രവട്ടം പാലത്തിനടുത്തെത്തിയപ്പോഴാണ് പോലീസ് ചെക്കിംഗ് നടക്കുന്നത് കണ്ടത് ,അപ്പഴാ ഓർത്തത് ഹെൽമറ്റ് വെച്ചിട്ടില്ലല്ലോ എന്ന്..,
വണ്ടി സൈഡാക്കി വേറെ ഷോർട്ട് കട്ട് ഉണ്ടോ എന്ന് ചിന്തിക്കുമ്പഴാണ് ഒരു അപ്പൂപ്പൻ വന്ന്, മോൻ പൊക്കോ ചേച്ചി കൂടെ ഉള്ളതല്ലേ പോലീസ് പിടിക്കില്ല എന്ന്..,
ഹ ഹ ഹ
അത് കേട്ടതും കുഞ്ഞോൾക്ക് പ്രാന്തായി.,
ദേ ബെല്ലിപ്പാ ഇങ്ങള തലമണ്ട ഞാൻ കുത്തി പൊട്ടിക്കും ഞാൻ സാനുക്കാന്റെ ബീവിയാ ,
മൂപ്പരാ മൂത്തത് ഇനിക്ക് വയസ് 24 ആവുന്നുള്ളൂ.,
മനസ്സ് നന്നാവണം ന്നു ,ന്നാലെ ശരീരം തടിക്കൂ
മക്കാറാക്കാണ്ട് പോയിം തന്തേ എന്ന് പറഞ്ഞ് അവൾ ആ പാവത്തിനെ ചാടി കടിക്കാൻ തുടങ്ങി…,
ആ സമയം ഞാൻ ബൈക്ക് ഹാന്റിലിൽ തല താഴ്ത്തിവെച്ച് ചിരിയോട് ചിരിയായിരുന്നു.,
സോറി മക്കളെ ഞാൻ പോണു എന്ന് പറഞ്ഞ് ആ അപ്പൂപ്പൻ വാണം വിട്ട പോലെ തിരിഞ്ഞ് നോക്കാണ്ട് ഒറ്റ പോക്കായിരുന്നു..,
എന്റെ ചിരി കണ്ടതും കുഞ്ഞോൾ എന്റെ നടുപുറം നോക്കി രണ്ടിടിതന്നതും ഒന്നിച്ചായിരുന്നു..,
അതോടെ ആ ചിരി ആവിയായി പോയി..,
എന്ത് പൂരം കണ്ട് നിൽക്കാന്നും വണ്ടി എടുക്കീം ഹെൽമെറ്റ് വെക്കാത്തത് തെറ്റ് തന്നെയാ ഫൈൻ അടച്ചോളിം എന്ന് പറഞ്ഞ് വണ്ടി എടുപ്പിച്ചു…,
ഭാഗ്യത്തിന് പോലീസ് പിടിച്ചില്ല..,
—–
ഉറങ്ങാൻ കിടന്നപ്പോൾ മ്മടെ ബീവി ഒരു ചോദ്യം പാസാക്കി..,
സാനുക്കാ ഞാൻ തടി കൂടിയത് കൊണ്ട് ഇങ്ങക്ക് കുറച്ചിലായി തോന്നിയിട്ടുണ്ടോ..?
ഇല്ല കുഞ്ഞോളെ..,
അതെന്താന്നും ബോറല്ലേ എന്റെ തടി…,
അല്ല..,
ഇനിക്കറിയാം തടി ബോറാണ്, ഇങ്ങള് എന്നെ സങ്കടപ്പെടുത്താതിരിക്കാൻ പറയുവാ..,
നാട്ടുകാർക്ക് ബോറായി തോന്നും ശെരിയാ, പക്ഷേ ഞാൻ അവർക്ക് വേണ്ടിയല്ല പെണ്ണ് കെട്ടിയത്..,
നിന്റെ തടി എനിക്കിഷ്ടാ ,നല്ല പഞ്ഞിക്കെട്ട് പോലെയുണ്ട് തൊടാൻ..,
നിനക്ക് മധുരം നല്ല ഇഷ്ടമാണന്ന് എനിക്കറിയാം അസുഖം വരാണ്ട് നോക്കാനും അറിയാം..,
നിന്റെ ഇഷ്ടങ്ങൾ നിറവേറ്റേണ്ടത് എന്റെ കടമയാ..,
കാരണം എന്റെ ബീവിയേ എനിക്ക് ഒത്തിരി ഇഷ്ടമാ ,
എന്ന് ഞാൻ പറഞ്ഞതും നാണം കൊണ്ട് അവൾ മുഖം പൊത്തിയതും ഒന്നിച്ചായിരുന്നു.,

ലൈറ്റ് അണച്ച ശേഷം ഞാനൊന്നൂടെ ചോദിച്ചു.,

അല്ല കുഞ്ഞോളെ ഇയ്യ് കാലത്ത് ആ അമ്മക്ക് പൈസ കൊടുക്കാൻ എന്തിനാ എന്നെ ഉണർത്തിയത്, നിനക്ക് കൊടുത്താൽ പോരായിരുന്നോ….,
അത് ഇങ്ങക്ക് ഓർമ്മണ്ടാന്നും ഭരണങ്ങാനം പള്ളിയിൽ വെച്ച് വെച്ച് ഒരു അമ്മ ഇങ്ങളോട് സഹായം ചോദിച്ചപ്പോൾ ഇങ്ങള് പൈസ എടുത്ത് എന്റെ കൈ കൊണ്ട് കൊടുപ്പിച്ചത്..,
അന്ന് അവർ എന്റെ മുഖത്തേക്ക് അസൂയയോടെ നോക്കിയിരുന്നു എനിക്ക് വല്യ സന്തോഷം തോന്നിയിരുന്നു അപ്പോൾ..,
അയ്നാ ഇങ്ങളെ ഉണർത്തിയേ..,
ഞങ്ങൾ പെണ്ണുങ്ങൾക്ക് അത്ര പരിഗണനയൊക്കെ മതി ജീവിതത്തിൽ സന്തോഷം ലഭിക്കാൻ…,
എന്നും പറഞ്ഞ് എന്റെ നെഞ്ചിൽ ഒട്ടി കിടന്നുറങ്ങി ആ രാവ് പുലരും വരെ…….!!
NB.,
ഭാര്യ ഒരു വരം തന്നെയാ..,
നാക്കിനെല്ലില്ലാത്ത നാട്ടുകാർക്ക് വേണ്ടി ഭാര്യയേ മറ്റു പെണ്ണുങ്ങളുമായ് ഉപമിക്കുന്ന കെട്ട്യോൻ സ് അറിയാൻ..,
സ്വന്തം സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ പെണ്ണ് ശ്രമിച്ചിരുന്നെങ്കിൽ നിനക്കൊന്നും ഒരു കാലത്തും അച്ഛൻ എന്ന സ്ഥാനം അലങ്കരിക്കാൻ കഴിയില്ലായിരുന്നു..,
ഭാര്യയെ ബഹുമാനിച്ചില്ലേലും അപമാനിക്കരുത്..,!!

രചന: ഷാഹുൽ സാനു

LEAVE A REPLY

Please enter your comment!
Please enter your name here