Home Latest ഞാൻ കാരണാ  കല്ലുന് ഞാനാ അനന്ദുഏട്ടാ അവളുടെ ജീവിതം ഇല്ലാതാക്കിയേ.. Part – 27 (അവസാന...

ഞാൻ കാരണാ  കല്ലുന് ഞാനാ അനന്ദുഏട്ടാ അവളുടെ ജീവിതം ഇല്ലാതാക്കിയേ.. Part – 27 (അവസാന ഭാഗം)

0

Part – 26 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 27 (അവസാന ഭാഗം)

അനന്ദു ഉദയന്റെ വാക്കുകൾ കേട്ട് വിഷമത്തോടെ നിന്നു ഉദയൻ തളർച്ചയോടെ ഭാര്യയെ നോക്കി അയാളുടെ നോട്ടം മനസിലാക്കി അവർ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി.ഈ ചർച്ചകൾ യാതൊന്നും അറിയാതെ കല്ലു അകത്തു മുറിയുടെ മൂലയിൽ ഒതുങ്ങി. അനന്ദു ഒരു നെടുവീർപ്പോടെ പുറത്തേയ്ക്ക് ഇറങ്ങി നടന്നു അവന്റെ ഓർമ്മ കുറച്ചു ദിവസങ്ങൾ മുൻപ് നടന്ന സംഭവങ്ങളിലേക്ക് പോയി
ഇനി കുറച്ച് ഫ്ലാഷ്ബാക്ക് സീൻസ് ആണ്
സീൻ നമ്പർ 1

ഉദയനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ ദിവസങ്ങളിൽ ഒന്ന് കല്ലുവിനെ ചോദ്യം ചെയ്യാൻ പോലീസ് കൊണ്ടു പോകുന്നു എന്നറിഞ്ഞ കിട്ടു അസ്വസ്തതയോടെ സ്വയം വേദനിപ്പൻ തുടങ്ങി മുഷ്ടി ചുരുട്ടി ചുമരിലിടിച്ചു കൊണ്ടിരുന്നു
“കല്ലുവിന് വേണ്ടി കല്ലുവിന് ”
വേണ്ടി അവൾ പിറുപിറുത്തു ഫോൺ വിളി കഴിഞ്ഞു നോക്കിയ അനന്ദു അവളുടെ പ്രവർത്തി കണ്ടു അന്തിച്ചു
“കിട്ടു””
അവൻ അവളെ പിടിച്ചു മാറ്റി

“ഞാൻ കാരണാ  കല്ലുന് ഞാനാ അനന്ദുഏട്ടാ അവളുടെ ജീവിതം ഇല്ലാതാക്കിയേ..”
കിട്ടു പതം പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്നു
അനന്ദു അവൾ പറയുന്നതൊന്നും മനസിലാകാതെ നിന്നു
“നീ എന്താ കിട്ടു ഈ പറയുന്നേ?”
കിട്ടു ഓരോ കാര്യങ്ങളായി പറയാൻ തുടങ്ങി എല്ലാം കേട്ട് കഴിഞ്ഞു അനന്ദുവിന് സ്വയം നിയന്ത്രിക്കാൻ ആയില്ല അവൻ ഇടം കൈ വീശി ഒന്ന് പൊട്ടിച്ചു കിട്ടു അടികൊണ്ടു താഴെ വീണു ആ കിടപ്പ് കണ്ട് അവനു വിഷമം തോന്നി
അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു
“ഇത്രയൊക്കെ ചെയ്തു വെച്ചിട്ട് സമാധാനമായിട്ട് ജീവിക്കാന്നു നിനക്ക് തോന്നുന്നുണ്ടോടി…. നിനക്ക് എങ്ങനെ തോന്നിയെടി…. ദൈവം നിനക്ക് തരുന്ന ശിക്ഷയാണ് ഇത്  ജീവിതാവസാനം വരെ നിനക്ക് സമാധാനം ഇല്ലാതെ ഉരുകി ഉരുകി ജീവിക്കേണ്ടി വരും  ”

അനന്ദു ദേഷ്യത്തിൽ പറഞ്ഞിട്ട് അവളെ കടന്നു പോയി കിട്ടു ചുമരും ചാരി നിന്നു
” ഇല്ല..ഞാൻ എല്ലാം ശെരിയാക്കും ഞാൻ ചെയ്ത തെറ്റ് തിരുത്തും.”
കിട്ടു പിറു പിറുത്തു കൊണ്ട് തറയിലേക്ക് ഊർന്നിരുന്നു

സീൻ 2.

കാണാതായ കിട്ടുവിനെ അന്വേഷിച്ചു പോയഅനന്ദു അവളെ മുംബൈയിലെ ഓഫീസിൽ കണ്ടെത്തുന്നു
“നീ എന്ത് മണ്ടത്തരങ്ങളാ കിട്ടു ഈ കാണിച്ചു വെച്ചിരിക്കുന്നെ”
മുംബൈയിലെ ഓഫീസിനടുത്തുള്ള ഒരു കോഫി ഷോപ്പിൽ ആയിരുന്നു രണ്ട് പേരും
“മണ്ടത്തരംന്ന് അല്ല നല്ല അസല് തല്ലുകൊള്ളിത്തരം എന്ന് വേണം പറയാൻ”
അനന്ദു രോഷം അടക്കാൻ കഴിയാതെ പറഞ്ഞു കിട്ടു കുറ്റവാളിയെ പോലെ തല കുനിച്ചു ഇരുന്നു
“ഇതല്ലാതെ വേറെ ഒരു വഴിയും എനിക്ക് തോന്നിയില്ല അനന്ദു ഏട്ടാ”
“തലക്ക് വെളിവുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത് ”
“അതിന് എനിക്ക് തലക്ക് വെളിവില്ലല്ലോ”
“കിട്ടു…..”
അനന്ദു താക്കീത് പോലെ വിളിച്ചു

“ഞാനായിട്ട് നശിപ്പിച്ച അവരുടെ ജീവിതം നേരെ ആക്കാൻ ഈ വഴി മാത്രമേ ഉള്ളു”
“എന്നാലും അതൊന്നും ശരിയല്ല  നീ എന്റെ കൂടെ വാ നമുക്ക് നാട്ടിലേക്ക് പോകാം”
“അനന്ദു ഏട്ടൻ നിർബന്ധിക്കണ്ടാ ഞാൻ വരില്ല”
“വരില്ലെന്ന് പറഞ്ഞാൽ…”
“വരില്ല അത്ര തന്നെ എന്നെ നിർബന്ധിച്ചു കൂട്ടികൊണ്ട് പോകാം എന്നാണെങ്കിൽ ഒരിക്കൽ ദൈവം ദാനം തന്ന ജീവൻ വീണ്ടും ഞാൻ വേണ്ടെന്ന് വെക്കും ഞാൻ മരിച്ചിട്ടേങ്കിലും എല്ലാം ശെരിയാകട്ടെ”

അവളുടെ വാക്കുകൾ കേട്ട് അനന്ദു ദേഷ്യത്തോടെ പല്ലു കടിച്ചു. ഏറെ നേരത്തേ വാദപ്രതിവാത്തതിന് ശേഷവും അവൾ അനന്ദുവിനോടൊപ്പം പോകാൻ  കൂട്ടൽകിയില്ല
ഒടുവിൽ പരാജിതനായി അവൻ എഴുന്നേറ്റു.
“എനിക്ക് എല്ലാവരും നഷ്ടപ്പെട്ടാലും ഒരാവശ്യം വരുമ്പോ ഒരു ഏട്ടനെ പോലെ അനന്ദു ഏട്ടൻ എന്റെ  കൂടെ ഉണ്ടായാൽ മതി ”
കിട്ടു അവനെ നോക്കി കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു അന്നതിനു അവൻ മറുപടി ഒന്നും പറയാതെ പോയെങ്കിലും. അവൾ ആഗ്രഹിച്ചപോലെ അവൻ അവളോടൊപ്പം എന്നും താങ്ങായി കൂടെ നിന്നു.

മൂന്നു  വർഷങ്ങൾ കഴിഞ്ഞു പോയി.ജിത്തു നാട്ടിൽ ഒരു സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങി.മോശമല്ലാത്ത രീതിയിൽ അത് നടത്തി കൊണ്ട് പോകാൻ സാധിക്കുകയും ചെയ്തു. കല്ലു നാട്ടിൽ ഒരു കോളേജിൽ പഠിപ്പിച്ചു തുടങ്ങി. മൂന്നു വർഷത്തിനിടക്ക് മിക്കവാറും എല്ലാ ദിവസങ്ങളും ശാരി അവളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു പോന്നു. ഒരു കുറ്റബോധം പോലെ ശാരി അതു തുടർന്നു. മഠത്തിൽ പടി വീട്ടിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഉദയൻ പെൻഷനായി. വീട്ടിലിരിക്കുന്ന ബോറടി കാരണം ചെറിയ ടൂഷൻ പരിപാടികൾ ഒക്കെ തുടങ്ങി ഇലക്ഷന് സീറ്റ്‌ കിട്ടാതെ വേണു വെറും ഒരു പാർട്ടി പ്രവർത്തകനായി മാറി കാവൂ വേണ്ടും ഒരു പെൺ കുഞ്ഞിന് കൂടി ജന്മം നൽകി.ശിവ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയി ജോലി ചെയ്യാൻ തുടങ്ങി കൃഷ്ണയുടെയും കീർത്തിയുടെയും കല്യാണങ്ങൾ രണ്ടു മാസത്തെ ഇടവേളകളിൽ നടന്നു കല്ലുവിന്റെ ജീവിതത്തിലും മാറ്റം ഉണ്ടായി അച്ഛനെ പോലെ നല്ലൊരു അധ്യാപിക ആകാൻ അവൾ ആത്മാർത്ഥമായി ശ്രമിച്ചു

കൊണ്ടിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ കിട്ടുവിനെ കുറിച്ച് അവരിൽ ആരെങ്കിലും ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു എങ്കിലും തമ്മിൽ തമ്മിൽ ആ ചിന്തകളെ കുറിച്ച് സംസാരിക്കാതെ അവർ അതൊക്കെ മനസ്സിൽ തന്നെ ഒതുക്കി. ആ വർഷത്തെ അവധിക്ക് ശാരിയും കുടുംബവും നാട്ടിൽ വന്നപ്പോൾ കല്ലുവിന്റെയും ജിത്തുവിന്റെയും വിവാഹം നടത്താൻ തീരുമാനം ആയി.രണ്ട് പേരുടെയും ജീവിതത്തിൽ വന്ന വിഷമങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ വീട്ടുകാർ അങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു നിർമ്മലക്ക് അതിൽ ഇഷ്ടക്കുറവ് ഉണ്ടായിരുന്നു കിട്ടുവിന്റെ  കുടുംബവും ആയി ഇനി ഒരു ബന്ധം വേണ്ടാ എന്ന നിലപാടായിരുന്നു പക്ഷേ   ശരത് ചെയ്ത തെറ്റ് തിരുത്താൻ വേണ്ടി. ആണ് എന്നവരെ ശിവദാസൻ പറഞ്ഞു മനസിലാക്കിയപ്പോൾ അവർ സമ്മതിച്ചു. ഈ വിവാഹ ആലോചനക്ക് മുൻകൈ എടുത്തത് അനന്ദുവും ശാരിയും ചേർന്ന് ആയിരുന്നു . ജിത്തുവിന് വിവാഹത്തിന് പൂർണ്ണ സമ്മതം പക്ഷേ കല്ലു താല്പര്യം ഇല്ലെന്നും പറഞ്ഞില്ല ഉണ്ടെന്നും പറഞ്ഞില്ല നടന്നാൽ

നടക്കട്ടെ ഇല്ലെങ്കിലും എനിക്ക് ഒന്നും ഇല്ലെന്നോരു മട്ടു അങ്ങനെ ഒരു തിങ്കളാഴ്ച  ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താൻ തീരുമാനം ആയി രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ടു വന്നതിനു ശേഷം കല്ലുവിന്റെ വീട്ടിലെ പൂജാ മുറിയുടെ മുന്നിൽ വെച്ചൊരു താലി കെട്ട്. വിവാഹത്തിന് വരുന്നവർക്കായി വീട്ടിൽ ഒരുക്കിയ ചെറിയ ഒരു സദ്യ അത്രയൊക്കെ മതി ചടങ്ങുകൾ എന്നായിരുന്നു തീരുമാനം. പുതിയൊരു കല്യാണ സാരി എടുക്കുന്നതിനെ കുറച്ചൊക്കെ ശിവ സൂചിപ്പിച്ചപ്പോൾ ഓക്കേ കല്ലു ഒഴിഞ്ഞു മാറി ഒടുവിൽ മെറൂൺ നിരത്തിലൊരു പട്ടുസാരി ശിവ അവൾക്ക് സമ്മാനമായി നൽകി. ശിവയും കാവുവും ചേർന്ന് അവളെ ഒരുക്കി ഇറക്കി. താല്പര്യം ഇല്ലാത്ത മട്ടിൽ കല്ലു ഇരുന്നു കൊടുത്തു.രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ടു കഴിഞ്ഞു നേരെ വീട്ടിലെത്തി. പൂജ മുറിയിലെ കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ വെച്ചു വളരെ കുറച്ചു ബന്ധുക്കളുടെ അനുഗ്രഹത്തോടെ ജിത്തു കല്ലുവിന്റെ കഴുത്തിൽ താലി കെട്ടി മോഹിച്ചത് സ്വന്തമായ സന്തോഷത്തിൽ ജിത്തുവിന്റെ ഉള്ളം നിറഞ്ഞു കവിഞ്ഞപ്പോൾ കല്ലുവിന്റ ഉള്ളിൽ നിർവികാരതയായിരുന്നു.താലി

ഏറ്റുവാങ്ങുമ്പോൾ പ്രാർത്ഥിക്കാൻ പോലും തോന്നാത്ത വിധം മനസ് ശൂന്യമായിരുന്നു  എന്ത് കൊണ്ട് തനിക്കു സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് ഓർത്ത് അവൾക്ക് തന്നെ അത്ഭുതം തോന്നി.സദ്യ കൂടി കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു കല്ലു പോകാൻ ഇറങ്ങി അച്ഛനമ്മമാരുടെയും മുതിർന്ന ബന്ധുക്കളുടെയും അനുഗ്രഹം വാങ്ങി അവൾ ജിത്തിനോടൊപ്പം കാറിലേക്ക് കയറി. കാർ അകന്നു പോകുന്നതും   ശിവയും അനന്ദുവും ഉൾപ്പെടെ എല്ലാവരും നോക്കി നിന്നു കാർ കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞപ്പോൾ അനന്ദു ശിവയുടെ കൈവിരലുകൾ കോർത്തു പിടിച്ചു. ഇതെന്താ സംഭവം എന്ന മട്ടിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

“നിന്നെ കെട്ടിച്ചു താരോന്ന് നിന്റെ അച്ഛനോട് ചോദിക്കട്ടെ?”
അനന്ദു അവളെ നോക്കാതെ മുന്നിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു അവന്റെ നിൽപ്പ് കണ്ട് ഉള്ളിൽ പൊട്ടിയ ചിരി അടക്കി കൊണ്ട്  ശിവ ചിരിയോടെ തലയാട്ടി പൂനിലവ് ഉദിച്ച പോലുള്ള അവളുടെ ചിരി കണ്ടു അവനും ചിരിച്ചു.
“നിന്റെ അച്ഛന് എപ്പോഴാ ബോധം ഉണ്ടാകുക വന്നൊന്ന് സംസാരിക്കാൻ ‘”
“അയ്യോ എന്റെ അച്ഛൻ കുടി നിർത്തി”
“അതെപ്പോ”
അനന്ദു അത്ഭുതത്തിൽ അവളെ നോക്കി “എന്നേ…. അച്ഛനിപ്പോ ഭക്തി മാർഗത്തിലാ ഏതോ സ്വാമിയുടെ സഹായിയാ”
“ആണോ?”

“ഉം പക്ഷേ കഞ്ചാവിൽ ആണോന്ന് എനിക്ക് നല്ല  സംശയം ഉണ്ട് എന്റെ അല്ലേ അച്ഛൻ വിശ്വസിക്കാൻ പറ്റൂല്ലാ….”
ശിവ പറഞ്ഞിട്ട് മുന്നോട്ട് നടന്നു അനന്ദു അവൾ പറഞ്ഞിട്ട് പോയതൊന്നും മനസിലാക്കാതെ ഇവളെന്താ ഇങ്ങനെ എന്ന മട്ടിൽ നിന്നു
ശിവ നടന്നു ഉമ്മറത്തേക്ക് കയറി ഉദയന്റെ അടുത്ത് ചെന്നു നിന്നു
“വല്യച്ഛ എനിക്ക് അനന്ദു ഏട്ടനെ കെട്ടിച്ചു തരുമോ അല്ല എന്നേ അനന്ദു ഏട്ടന് കെട്ടിച്ചു കൊടുക്കുമോ”
വളരെ നിസാരമായി അവൾ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിച്ചു. ഉദയൻ ഒരു നിമിഷം അന്തിച്ചു പോയെങ്കിലും പിന്നെ ചിരിയോടെ അനന്ദുവിനെ നോക്കി അവൻ ഒരു ചമ്മിയ ചിരിയുമായി നിൽക്കുന്നു.
, “എനിക്ക് സമ്മതം പ്രഭക്കും രാമേട്ടനും ഗീതക്കും ഒക്കെ സമ്മതമല്ലേ?”
“എനിക്ക് വിരോധം ഒന്നും ഇല്ല”
ഗീത പറഞ്ഞു
“ഞങ്ങൾക്കും”
പ്രഭയും രാമനും ഒരുമിച്ചു  അഭിപ്പ്രായം പറഞ്ഞു ഇതൊക്കെ ഇതേയെ ഉള്ളു എന്ന ഭാവത്തോടെ ശിവ അനന്ദുവിന്റെ നേർക്ക് നോക്കി ഒറ്റ പുരികം പൊക്കി എങ്ങനെ ഉണ്ട് എന്ന ചോദ്യമെറിഞ്ഞു “ദൈവമേ ഇതിനെ ഞാൻ എങ്ങനെ മേയ്ക്കും “എന്ന ചിന്തയിൽ അനന്ദു പതിയെ തലയാട്ടി.

ശംഖിന്റെ ആകൃതിയിൽ ഉള്ള കുഞ്ഞ് താലിയിൽ മുറുകെ പിടിച്ചു കൊണ്ടു കല്ലു പുറത്തേക്ക് നോക്കി ഇരുന്നു ജിത്തു അവളുടെ കൈകൾ കോരുത്തു പിടിക്കാൻ നോക്കിയപ്പോൾ അവൾ തിരിഞ്ഞവനെ ഒന്ന് നോക്കാതെ തന്നെ പിടി വിടീച്ചു. അവളുടെ ആ പ്രവർത്തിയിൽ അവനു വല്ലായ്മ തോന്നി .വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടപ്പോഴോ താലി കെട്ടിയപ്പോഴോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോഴോ ഒരിക്കൽ പോലും അവൾ തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലെന്ന് അവൻ ഓർത്തു.ജിത്തുവിന്റെ ഉള്ളിൽ അതൊരു നോവായി അവൾ കാണിക്കുന്ന അവഗണന അവനു സഹിക്കാൻ കഴിയുന്നില്ലായിരുന്നു. കാർ ജിത്തുവിന്റെ വീടിനു മുന്നിൽ നിർത്തി ജിത്തു ഇറങ്ങാൻ തുടങ്ങിയപ്പോഴും കല്ലു എന്തോ ആലോചനയിൽ ഇരിക്കുകയായിരുന്നു അവളെ വിളിക്കണോ എന്നോർത്തിട്ട് വേണ്ടെന്ന് തോന്നി അവൻ കാറിന്റെ ഡോർ അടച്ചു ആ ശബ്ദം കേട്ട് ഞെട്ടി കല്ലുവും ചുറ്റും ഒന്ന് നോക്കിയ ശേഷം കാറിൽ നിന്നിറങ്ങി. നിർമലയും ദേവിയമ്മയും ചേർന്ന് അവരെ ആരതി ഉഴിഞ്ഞു നിലവിളക്ക് കൊടുത്തു സ്വീകരിച്ചു.

കല്ലു വലതു കാൽ വെച്ചകത്തേക്ക് കയറി.നിലവിളക്ക് പൂജാ മുറിയിൽ വെച്ച് പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ കണ്ടത് ചിരിയോടെ നിൽക്കുന്ന ദേവിയമ്മയെ ആണ് അവൾക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു ശ്വാസംമുട്ടൽ തോന്നി പഴയ ഓർമ്മകൾ ഒക്കെ ഹൃദയം കീറിമുറിക്കാൻ എന്നോണം സട കുടഞ്ഞെഴുന്നേറ്റു. ദേവിയമ്മ വന്നു അവളുടെ കയ്യിൽ പിടിച്ചു
” വാ ജിത്തുമോന്റെ റൂമിലേക്ക് ആക്കാം ”
തിരിച്ചു എന്തെങ്കിലും പറയും മുന്നേ അവളുടെ കയ്യും പിടിച്ചു അവർ നടന്നു ജിത്തിന്റെ മുറിയിലെ കട്ടിലിൽ അവളെ ഇരുത്തി. അവളുടെ അടുത്തായി അവരും ഇരുന്നു.

“ശരത് മോനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ മോളോട് അന്ന് അങ്ങനെ ഒക്കെ…. മോൾ അതൊക്കെ അങ്ങ് മറന്നു കള”
അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് പറഞ്ഞു അവൾ പതിയെ ചിരിക്കാൻ ശ്രമിച്ചു.അന്ന് വൈകുന്നേരം വരെ ഓരോന്ന് പറഞ്ഞുകൊണ്ട് ദേവിയമ്മ അവൾക്ക് കൂട്ടിരുന്നു.രാത്രി അത്താഴത്തിനു ശേഷം മുറിയോലേക്ക് പോകാൻ തുനിഞ്ഞ അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ്സ് പാൽ നിർമല പിടിപ്പിച്ചു. കല്ലു അത്‌ വാങ്ങി ഉള്ളിൽ ഉയരുന്ന ഭയത്തെ പിടിച്ചു കെട്ടാൻ ശ്രമിച്ചു കൊണ്ട് അവൾ ജിത്തുവിന്റെ മുറിയിലേക്ക് ചെന്നു. കല്ലു ഡോർ തുറന്നു അകത്തേക്ക് കയറി ബാത്‌റൂമിൽ നിന്നും ജിത്തു കുളികഴിഞ്ഞു ഇറങ്ങി വരുന്നത് കണ്ടു അവൾ അവിടെ തന്നെ നിന്നു. ജിത്തു ചിരിയോടെ തല തുടച്ചു ടവൽ കസേരയിലേക്ക് വിരിച്ചു അവൻ കൈനീട്ടി അകത്തേക്ക് വരാൻ ക്ഷണിച്ചു കല്ലു നിന്ന് വിറക്കാൻ തുടങ്ങി

“എനിക്ക്…… എനിക്ക് നല്ല തലവേദന ഞാൻ ഒന്ന് കടന്നോട്ടെ ”
പെട്ടെന്നുള്ള അവളുടെ പറച്ചിൽ കേട്ട് ജിത്ത് അന്തിച്ചു അവളെ നോക്കി പിന്നെ ചിരിയോടെ തലയാട്ടി കല്ലു പാൽ ഗ്ലാസ്സ് മേശയിൽ വെച്ചിട്ട് കട്ടിലിന്റെ ഒരറ്റത്തു കയറി കിടന്നു രണ്ട് നിമിഷങ്ങൾക്ക് ശേഷം ലൈറ്റ് ഓഫ്‌ ചെയ്തു വന്നു ജിത്തുവും കിടന്നു. ഇപ്പൊ പുറത്തു ചാടും എന്ന മട്ടിൽ മിടിക്കുന്ന ഹൃദയത്തെ അടക്കാൻ ശ്രമിച്ചു കല്ലുവും. കല്ലു തന്നോട് കാണിക്കുന്ന അവഗണനയെ കുറിച്ചോർത്തു ജിത്തുവും ഉറക്കമില്ലാതെ കിടന്നു. പരസ്പരം ഉറങ്ങി എന്ന് വിശ്വസിപ്പിച്ചു കൊണ്ട് അവർ ആ രാത്രി വെളുപ്പിച്ചു പിറ്റേന്ന് കല്ലു ആണ് ആദ്യം ഉണർന്നത് അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ജിത്ത് ഉണർന്നു കിടപ്പുണ്ട്

“നമ്മുക്ക് ഒരിടം വരെ പോകാം ”
ജിത്തു അവളുടെ നേർക്ക് നോക്കി ചിരിയോടെ ചോദിച്ചു അവൾ സമ്മതം എന്ന മട്ടിൽ തലയാട്ടി. ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു അവർ പോകാൻ ഇറങ്ങി എവിടേക്കാണ് പോകുന്നത് എന്ന് അവൾ ചോദിച്ചതും ഇല്ല അവൻ പറഞ്ഞതും ഇല്ല. സ്നേഹാലയം എന്ന വല്യ ബോര്ഡിന് മുന്നിൽ കാർ നിർത്തി അവൻ ഇറങ്ങി കല്ലു ഒന്ന് മടിച്ച ശേഷം അവളും ഇറങ്ങി.
“ആരൊക്കോയാ ഇത്..”
ശാരി സന്തോഷത്തോടെ വന്നു അവളുടെ കൈ പിടിച്ചു

“ഇവിടെ ശരത്തിന്റെയും ലക്ഷ്മിയുടെയും ഓർമ്മക്ക് ഒരു മെഡിക്കൽ ക്യാമ്പ് അറേഞ്ചു ചെയ്യുന്ന തിരക്കിൽ ആയിരുന്നു അതാ കല്യാണത്തിന് വരാൻ പറ്റാഞ്ഞേ ”
ശാരി ക്ഷമാപനത്തോടെ പറഞ്ഞു
“ഇനാഗുറേഷന് ടൈം ആയി പ്ലീസ് അവിടേക്ക് ഒന്ന്…””
ശാരി അവരെ ക്ഷണിച്ചിട്ടു നടന്നു പോയി ഇതൊക്കെ നേരത്തേ അറിയുമായിരുന്നോ എന്ന മട്ടിൽ കല്ലു ജിത്തിനെ നോക്കി അവൻ അവളെ നോക്കി ഒരു കുസൃതി ചിരിയോടെ കണ്ണു ചിമ്മി കാട്ടി.അവർ ഒരുമിച്ചു ആ പരിപാടിയിൽ പങ്കെടുത്തു. ഉത്ഘാടനം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ശാരിയും കുടുംബവും അവരെ യാത്രയാക്കാൻ വന്നു കുഞ്ഞിക്കും പാച്ചുവിനും ഒപ്പം വിടർന്ന കണ്ണുകൾ ഉള്ള ആ കുഞ്ഞ് മാലാഘ കൂടി ഉണ്ടായിരുന്നു.നിച്ചു മോൾ
കല്ലു അത്ഭുതത്തോടെ കുഞ്ഞിനെ തന്നെ നോക്കി നിന്നു

“മോളേ ഞങ്ങൾ അഡോപ്റ്റ് ചെയ്തു കാളിന്ദിയുടെയും ശരത്തിന്റെയും അപ്ലിക്കേഷനിൽ ചെറിയൊരു തിരുത്തു വരുത്തി ആണ് ഞാങ്ങൾ കുഞ്ഞിനെ ഏറ്റുവാങ്ങിയത് നല്ലൊരു കാര്യത്തിന് ചെറിയൊരു കള്ളത്തരം ചെയ്യാൻ ആ അഡ്മിനിസ്ട്രേറ്ററും തയ്യാറായി.ശരത്തിന്റെ അവസാന ആഗ്രഹം ആയിരുന്നു നിച്ചൂന് ആരും ഇല്ലാതെ ആകരുത് എന്ന് ”

ശാരി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു വിനോദ് അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.കല്ലു നന്ദിയോടെയും ബഹുമാനത്തോടെയും വിനോദിനെ നോക്കി അയാൾ അപ്പോഴും ശാരിയെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. കല്ലുവും ജിത്തുവും അവരോട് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി കാറിലേക്ക് കയറും മുൻപ് അവൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി കുഞ്ഞിയുടെയും പാച്ചുവിന്റെയും ഒപ്പം ഓടികളിക്കുന്ന നിച്ചുവിനെ കൺനിറയെ നോക്കി നിന്നു. നിച്ചു മോൾക്ക് സ്നേഹം നിറഞ്ഞ അച്ഛനമ്മ മാരെയും സഹോദരങ്ങളെയും ഒരുമിച്ച് കിട്ടിയ സന്തോഷത്തോടെ കല്ലു കാറിലേക്ക് കയറി.സ്നേഹലയത്തിന്റെ ഗേറ്റ് കടന്നു പോകുവോളം ആ കാഴ്ച കാണാൻ എന്ന പോലെ അവൾ പുറത്തേക്ക് നോക്കി ഇരുന്നു

” ഇതല്ലേ എന്നോട് കാണിച്ച അകൽച്ചയുടെ കാരണം”
ജിത്തുവിന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് കല്ലു അവന്റെ മുഖത്തേക്ക് നോക്കി
“ഉം”
അവൾ പതിയെ മൂളി കൊണ്ട് മുഖം താഴ്ത്തി ഇരുന്നു
“പൊന്നൂ….”
അവൻ പ്രണയത്തോടെ വിളിച്ചു.ഹൃദയത്തിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചു വെച്ച കിച്ചുവിന്റെ പഴയ പൊന്നു ഉള്ളുലെ ചങ്ങല കെട്ടുകൾ പൊട്ടിച്ചു പുറത്തേക്ക് ഉയരാൻ കൊതിക്കുന്നത് അവളറിഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് നോക്കി
“ഈ വിളിയിലാണ് ഞാൻ അലിഞ്ഞു പോകുന്നതു ”

എന്ന് പറയാതെ പറഞ്ഞു
“എനിക്കറിയാം ”
ജിത്തുവിന്റെ മറുപടി കേട്ട് അവൾ ഞെട്ടി
“കിച്ചുഏട്ടനു എങ്ങനെ മനസിലായി ഞാൻ എന്താ ചിന്തിച്ചെന്ന് ”
അവൾ മടിച്ചു മടിച്ചു ചോദിച്ചു അവളുടെ ചോദ്യം കേട്ട് ജിത്ത് കാർ നിർത്തി അവളുടെ കൈ എടുത്തു പിടിച്ചു അവളുടെ കണ്ണിലേക്ക് നോക്കി ഇയ്യാൾ ഇത് എന്താ ചെയ്യാൻ പോണേ എന്ന ഭാവത്തിൽ കല്ലു അവനെ തുറിച്ചു നോക്കി ഇരുന്നു.
“ഈ കണ്ണിൽ നോക്കിയാൽ അറിയാം എനിക്ക് ”
അവൾ ഒന്നും മനസിലാക്കാതെ അവനെ തന്നെ നോക്കി ഇരുന്നു

“ദൈവമേ… ഈ നടു റോഡിൽ വെച്ചിയ്യാൾ ഒടുക്കത്തെ റൊമാന്റിക് ആകുകയാണല്ലോന്നല്ലേ നീ ഇപ്പൊ ഓർത്തെ ”
താൻ മനസ്സിൽ ഓർത്തത് തന്നെ അവൻ വിളിച്ചു പറഞ്ഞത് കേട്ട് കല്ലു ഒരു ചമ്മിയ ചിരിയോടെ മുഖം കുനിച്ചു
“ഒന്നും പറയാതെ തന്നെ മനസിലാക്കിയിരുന്നവരല്ലേ പൊന്നു നമ്മൾ…എനിക്ക് ആ പൊന്നുവിനെയാ വേണ്ടത് ഈ കാളിന്ദിയെ അല്ല”

“പൊന്നു…നമുക്ക് രണ്ട് പേർക്കും ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് അതൊക്കെ മറന്നു കളയണം ഇനി ഒന്നും മനസിന്റെ ഒരു കോണിൽ പോലുമുണ്ടാകരുത്.ദൈവം പരീക്ഷിച്ചതാണെന്ന് കരുതിയാൽ മതി നമ്മളെ,നമ്മുടെ പ്രണയത്തെ ഒക്കെ അതിൽ നമ്മൾ വിജയിച്ചു… പരസ്പരം ഒരുപാട് പ്രണയിച്ചു ജീവിക്കാൻ ദൈവം നമുക്ക് ഒരു അവസരം കൂടി തന്നിരിക്കുകയാണ് പഴയതെല്ലാം മറന്ന് നീ എന്നേ സ്നേഹിക്കില്ലേ ”

അവൾ കണ്ണുകൾ നിറച്ചു സമ്മതം എന്ന് തലയാട്ടി.ജിത്തു അവളുടെ മുഖം പിടിച്ചു അടുപ്പിച്ചു ഇരു കണ്ണുകളിലും ചുംബിച്ചുകൈവിരലുകൾ കൊണ്ട് കണ്ണുകൾ തുടച്ചു ഇരു കൈകളും എടുത്തു ചുംബിച്ചു കല്ലു നാണിച്ചു തലതാഴ്ത്തി ഇരുന്നു
“അപ്പൊ പോകാം ”
അവൻ അവളുടെ കൈവിട്ട് ഡ്രൈവിങ്ങിന് തയ്യാറെടുത്തു കൊണ്ടു ചോദിച്ചു കല്ലു ചിരിയോടെ തലയാട്ടി.ഇനി ഒരിക്കലും അകന്നു പോകില്ലെന്ന ഉറപ്പോടെ കല്ലുവിന്റെ വലം കൈ തന്റെ ഇടം കയ്യിൽ കോരുത്തു പിടിച്ചു കാർ സ്റ്റാർട്ട്‌ ചെയ്തു കളിചിരികളോടെ കുഞ്ഞു കുഞ്ഞ് ചുംബനങ്ങളിലൂടെ അവരുടെ യാത്ര തുടർന്നു

“പിന്നെ.. പിന്നെ നീ നാട്ടിലേക്ക് പോയില്ലേ ”
വരുൺ അത്ഭുതത്തോടെ കിട്ടുവിനെ നോക്കി അവൾ ചുമൽ വെട്ടിച്ചു ഇല്ലെന്നു പറഞ്ഞു
“നിനക്ക് അവരെ ഒന്നും കാണാൻ തോന്നിയിട്ടില്ലേ?
അവൾ ചിരിയോടെ ഒന്ന് ഓർത്തു പിന്നെ അതിനും ഇല്ലെന്ന് തലയാട്ടി
“അതെന്താ…”

“ദേ അവര് വന്നു”
അതിന് മറുപടി പറയാതെ അവൾ മുഖം തിരിച്ചു എന്നിട്ട് എഴുന്നേറ്റു മുന്നോട്ട് നടന്നു
ലാവണ്യയും അവളുടെ വരനും അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി ലാവണ്യയുടെ ഫാമിലിയുടെ ആഗ്രഹപ്രകാരം മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു അവരുടെ വിവാഹം അത് കഴിഞ്ഞു ഒന്ന് തൊഴാനായി പോയതാണ്. അവരെ കാത്തു പ്രസാദ കൌണ്ടറിനു അടുത്ത് ഒരു തിണ്ണയിൽ ഇരിക്കുകയായിരുന്നു കിട്ടു. വരുൺ അവളുടെ അടുത്ത് വന്നിരുന്നു സംസാരിക്കാൻ തുടങ്ങി 4  വർഷങ്ങൾക്ക് ശേഷം അന്ന് ആദ്യമായി സംസാരിക്കുകയായിരുന്നു. മുംബൈയിൽ ഒരേ ഓഫീസിൽ ഒരു കൊല്ലത്തോളം  ഉണ്ടായിരുന്നപ്പോൾ ഒക്കെയും ഓഫിഷ്യൽ ആയ കാര്യങ്ങൾ ഒന്നോ രണ്ടോ വാക്കിൽ സംസാരിച്ചു അവസാനിപ്പിക്കുക മാത്രമാണ് ഉണ്ടായിരുന്നത് കിട്ടു ആയിട്ട് മുൻ കൈ എടുത്തു സംസാരിക്കാൻ ശ്രമിച്ചാലും അവൻ ഒഴിഞ്ഞു മാറും. ആദ്യമാദ്യം അന്നുണ്ടായ സംഭവങ്ങളുടെ സത്യാവസ്ഥ അവനെ ബോധ്യപ്പെടുത്തണം എന്ന് അവൾആഗ്രഹിച്ചിരുന്നു അതിന് ശ്രമിക്കുകയും ചെയ്തിരുന്നു ഒന്നും നടക്കാതെ വന്നപ്പോൾ പിന്നെ അവളും അത്‌ വിട്ടു രണ്ടര വർഷത്തിനു ശേഷം ആണ് വരുൺ പിന്നെയും ആ ഓഫീസിൽ വരുന്നതും തമ്മിൽ കാണുന്നതും തമ്മിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവരെ പോലെ ഒഴിഞ്ഞു മാറി നടന്നിരുന്നവരാണ് പക്ഷേ ആ അമ്പലനടയിൽ വെച്ചു അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അവളോട് ചോദിക്കണം  എന്നവന് തോന്നി ഇവിടെ വെച്ച് അവളൊരു കള്ളം പറയില്ലെന്ന് ഒരു ചിന്ത  അവന്റെ മനസ്സിൽ തോന്നി തമ്മിൽ എല്ലം സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ അത്ഭുതപ്പെട്ട് അവളെ അത്ഭുതത്തോടെ  നോക്കി അവൾ പറഞ്ഞതെല്ലാം വിശ്വസിക്കണോ വേണ്ടയോ എന്ന കോൺഫ്യൂഷനിൽ അവൻ അവളെ തന്നെ നോക്കി ഇരുന്നു

“വരുന്നില്ലേ”
കിട്ടു അവന്റെ നേർക്ക് നോക്കി അവന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന അവളെ ആദ്യം കാണും പോലെ അവൻ നോക്കി പതിയെ വരുന്നു എന്ന് പുഞ്ചിരിയോടെ തലയാട്ടി കിട്ടുവിലേക്കും ആ പുഞ്ചിരി പകർന്നു. മംഗ്ലൂരിൽ ഒരു ഹോട്ടലിൽ ആണ് വിവാഹ റിസപ്ഷൻ ഒരുക്കിയിരിക്കന്നത്. അവിടേക്ക് പോകാനായി ഉള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അവർ ഒരുമിച്ച് നടന്നു രണ്ട് പേരും പരസ്പരം ഒന്നും  മിണ്ടാതെ നടന്നു.ഓഫീസിൽ നിന്നും വന്നിട്ടുള്ളവർക്കായി ഒരു സ്പെഷ്യൽ ടുറിസ്റ്റ് ബസ് തയ്യറക്കിയിരുന്നു. കിട്ടു ചെന്ന് അതിലേക്ക് കയറി. എല്ലാവരും കയറി കഴിഞ്ഞു ബസ് അവിടന്ന് പുറപ്പെട്ടു.കിട്ടു സീറ്റിലേക്ക് ചാരി വിൻഡോയിലൂടെ പുറത്തേക്കു നോക്കി ഇരുന്നു പുറം കാഴ്ചകൾ ഒന്നും അവളുടെ കണ്ണിൽ ഉടക്കിയില്ല. കുറച്ചു മുൻപ് വരുൺ ചോദിച്ച ചോദ്യത്തിന് മുൻപിൽ  തന്നെ നിൽക്കുകയായിരുന്നു  അവൾ അപ്പോഴും ആഗ്രഹമുണ്ട് നാട്ടിലേക്ക് പോകാൻ നാടും വീടും ഒക്കെ കാണാൻ    അച്ഛനെയും അമ്മയെയും കാണാൻ കാവുവിനെയും കുടുംബത്തെയും കാണാൻ പുതിയതായി അവരുടെ ജീവിതത്തിലേക്ക് എത്തിയ കുഞ്ഞിപെണ്ണിനെ കാണാൻ, നിറവയറോടെ നിൽക്കുന്ന കല്ലുവിനെ കാണാൻ അനന്ദു ഏട്ടന്റെ താലിയും സിന്ദൂരവും ചാർത്തി നിൽക്കുന്ന ശിവയെ കാണാൻ എല്ലാത്തിനും ഉപരി ജിത്തു ഏട്ടനെ കാണാൻ.

പക്ഷേ എനിക്ക് പേടിയാ ഞാൻ പഴയ കിട്ടു ആയാലോന്നു എനിക്ക് പഴയ കിട്ടുവാകേണ്ട ഈ കിട്ടു  ആയി ഇങ്ങനെ തുടർന്നാൽ മതി. അവൾ ഒരു നെടുവീർപ്പോടെ അവൾ ആലോചിച്ചു.തെളിഞ്ഞ മനസ്സിൽ നിന്നുള്ള മനോഹരമായ പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു നിന്നു അടുത്താരോ വന്നിരിക്കുന്നത് പോലേ തോന്നി അവൾ മുഖം ചരിച്ചു നോക്കി. വരുൺ അവളുടെ അടുത്തിരിക്കുന്നു അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ ഒന്ന് നോക്കി. അവൻ ഇതൊന്നും ശ്രദ്ദിക്കാതെ മുന്നിലേക്ക് തന്നെ നോക്കി ഇരുന്നു തന്നെ അവൻ ശ്രദ്ദിക്കുന്നെ ഇല്ലെന്ന് മനസിലായപ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു

“തനിക്കു വിഷമം ഒന്നും ഇല്ലേ?”
അവൻ സംസാരത്തിനു തുടക്കമിട്ടു അവൾ മുഖം തിരിച്ചു അവനെ നോക്കി
“മനസിലായില്ല….”
“അല്ലാ തനിക്കൊരു ഫാമിലി ലൈഫ് ഇല്ലാതെ പോയില്ലേ”
“ഫിമാലി ലൈഫ് ആണോ ജീവിതത്തിന്റെ ലക്ഷ്യം അതില്ലാത്തവരെല്ലാം സങ്കടപ്പെട്ടു കഴിയുകയാണന്നാണോ വിചാരം   ”
അവൾ പുഞ്ചചിരിയോടെ മറുചോദ്യം ചോദിച്ചു വരുൺ ഉത്തരമില്ലാതെ അവളുടെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു.
“താനായിട്ട് തട്ടി തൂവിയതല്ലേ എല്ലാം ”
അവന്റെ ചോദ്യം കേട്ട് അവൾ പുഞ്ചിരിച്ചു

“ഉം അതാണ് ശെരി എന്ന് എനിക്ക് തോന്നി ജിത്തു ഏട്ടൻ എന്നോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി മാത്രമാണ് എന്റെ കൂടെ തുടർന്നും ജീവിക്കാൻ തീരുമാനിച്ചത് അതിൽ നിന്നും ജിത്തു ഏട്ടനെ മോചിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിരുന്നു ഞാനായിട്ട് എറിഞ്ഞുടച്ച കല്ലുവിന്റെ ജീവിതം തിരികെ കൊടുക്കേണ്ടതും എന്റെ ഉത്തരവാദിത്തം ആയിരുന്നു.അതാ അന്ന് അങ്ങനെ ഒക്കെ വരുൺ സർനെ കൂടി അറിഞ്ഞു കൊണ്ട് അതിലേക്ക് വലുച്ചിഴക്കേണ്ടി വന്നു അതിന് മാപ്പ് പറയാൻ ഒത്തിരി ശ്രമിച്ചു അന്നൊന്നും അതു നടന്നില്ല  ‘”
അവൾ പറഞ്ഞു നിർത്തി പുറത്തേക്ക് തന്നെ നോക്കി ഇരുന്നു

“ഈ ജന്മത്ത് ജിത്തു ഏട്ടനു കല്ലുനെ മാത്രേ സ്നേഹിക്കാൻ പറ്റൂ കല്ലൂന് ജിത്തു ഏട്ടനേം അവരെ ഒരുമിപ്പിക്കാൻ ഈ വഴിയേ ഞാൻ കണ്ടുള്ളു”
അൽപ്പനേരത്തെ നിശബ്ദതക്ക് ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി
“അതിന് ഈ വഴിയേ ഉണ്ടായിരുന്നുള്ളോ?”
അവൻ അൽപ്പം ദേഷ്യത്തിൽ അവളുടെ നേർക്ക് നോക്കി

“പിന്നല്ലാതെ അനിയത്തിടെ കെട്ടിയോൻ അനിയത്തിയെ വിട്ട് ചേട്ടത്തിയെ കേട്ടീന്ന് അറിഞ്ഞാൽ നാട്ടുകാര് എന്ത് പറയും ഇതാകുമ്പോ ഞാൻ ജിത്ത് ഏട്ടനെ ചതിച്ചതിന്റെയും  ശരത് കല്ലുവിനെ ചതിച്ചതിന്റെയും പ്രയാശ്ചിത്തമായി വീട്ടുകാര് തന്നെ അവരെ തമ്മിൽ ഒരുമിപ്പിച്ചോളും”
അവൾ ഒരു തമാശ പറയും പോലെ പറഞ്ഞു
“താൻ എന്താടോ ഇങ്ങനെ നാട്ടുകാരുടേം വീട്ടുകാരുടേം മനസ്സിൽ ഒരു തെറ്റുകാരി ആയി ജീവിക്കുന്നതിൽ തനിക്കു ഒരു വിഷമവും ഇല്ലേ”
“വീട്ടുകാര് എല്ലാം അറിയുന്ന ഒരാളുണ്ട് അത്‌ മതി പിന്നെ നാട്ടുകാര് അവരെ കൊണ്ട് ഇതുവരെയും എനിക്ക് ഉപയോഗം ഒന്നും ഇല്ലാത്തോണ്ട് അവരെന്തു ചിന്തിച്ചാലും നോ പ്രോബ്ലം”
അവൾ ഒരു പുച്ഛചിരിയോടെ പറഞ്ഞു
“വരുൺ സർ വിചാരിക്കും പോലെ…”
“ഡോ തനിക്കെന്നെ പഴയ പോലെ വരുണേട്ടാന്ന് വിളിക്കാം”
അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു അവൾ ഒന്ന് ചിരിച്ചു

“വേണ്ട വരുൺ സർ മതി അതിനൊരു സേഫ് ഡിസ്റ്റൻസ് ഉണ്ട് അതാ നല്ലത് ”
വരുൺ അതിഷ്ടാമാകാത്ത മട്ടിൽ അവളെ നോക്കി അവൾ ചിരിയോടെ തിരിഞ്ഞിരുന്നു
“അല്ല താൻ എന്താ പറഞ്ഞു വന്നത് ”
കുറച്ചു സമയത്തിന് ശേഷം വരുൺ ചോദിച്ചു
“ഏയ്യ് അതൊന്നും ഇല്ല”
“താൻ പറയടോ”
“. അല്ല ഞാൻ നിങ്ങൾ ഒക്കെ വിചാരിക്കുന്ന പോലെ സങ്കടപ്പെട്ടു ജീവിതം നഷ്ടപ്പെട്ടു പോയിന്നു വിചാരിച്ചു ഇരിക്കുവല്ലാന്ന് ”
വരുൺ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി
“അതേന്നു…… വിശ്വാസം വരുന്നില്ലേ?”
അവന്റെ ചുഴിഞ്ഞു നോട്ടം കണ്ട് അവൾ ചോദിച്ചു അതിന് മറുപടി ആയി അവൻ ഇല്ലെന്ന് തലയാട്ടി ”

”  ജീവിക്കാൻ മോശം അല്ലാത്തൊരു ജോലി ആഗ്രഹിച്ചപോലെ ഡ്രൈവിംഗ് പഠിച്ചു കരാട്ടെ ബ്ലാക് ബെൽറ്റ് ആയി ലേഡീസിന്റെ ഒരു ട്രാവൽ ഗ്രൂപ്പ്‌ ഉണ്ട് ഏഞ്ചൽ വിങ്സ് ആ ഗ്രൂപ്പിനോടൊപ്പം ഒരുപാട് ട്രാവൽ ചെയ്തു,അങ്ങനെ അങ്ങനെ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിച്ചതൊക്കെ നേടി എടുത്തു കൊണ്ടിരിക്കുന്നു .. ”
വരുൺ അവളുടെ കണ്ണുകളിലെ തെളിച്ചത്തി ലേക്ക് തന്നെ കണ്ണു നട്ടു. വരുണിന്റെ നോട്ടം കണ്ടു അവൾ മുഖം മാറ്റി പുറത്തേയ്ക്ക് നോക്കി ഇരുന്നു മാറിൽ ചേർന്നു കിടക്കുന്ന മാലയിൽ കൊരുത്ത കുഞ്ഞ് താലിയിൽ അവൾ പതിയെ പിടി മുറിക്കി ഒരുപാട്  ആഗ്രഹിച്ചിട്ടും നേടാതെ പോയ ഒരേ ഒരു കാര്യം.കൃഷ്ണജിത്ത് എന്ന ജിത്തു ഏട്ടന്റെ മനസ്സ്. കിട്ടു ചിരിയോടെ ഓർത്തു ഡിവോഴ്സിന് ശേഷം വിവാഹ മോതിരവും താലി മാലയും തിരികെ നൽകിയിട്ടും താലി മാത്രം നൽയില്ല അത്‌ കളഞ്ഞു പോയി എന്നൊരു കള്ളം പറഞ്ഞു അത്‌ ഉള്ളം കയ്യിൽ ഒളിപ്പിച്ചു വെച്ചു.അതിന് ഒരു പുച്ഛത്തോടെ തന്റെ നേർക്ക് നോക്കുന്ന ജിത്തേട്ടനെ കണ്ടില്ലെന്നു നടച്ചു.ഇപ്പോഴും ഇത് ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്നത് എന്തിനാണ് തന്നോട് തന്നെ ഒരായിരം വട്ടം ചോദിച്ച ചോദ്യം

“കബനി”
വരുണിന്റ വിളി കേട്ട് അവൾ മുഖം തിരിച്ചു അവനെ നോക്കി
“കബനി ഞാൻ……. ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ?”
ആദ്യം എന്തോ വൃത്തികേട് കേട്ട ഭാവത്തോടെ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പിന്നെ പതിയെ ചിരിക്കാൻ തുടങ്ങി അതൊരു പൊട്ടി ചിരിയായി
വരുൺ ദേഷ്യപ്പെട്ടു തിരിഞ്ഞിരുന്നു കിട്ടു വീണ്ടും വീണ്ടും അതോർത്തു ചിരിക്കാൻ തുടങ്ങി
“കബനി ഐ ആം സീരിയസ് ശെരിക്കും തന്നെ ഇഷ്ടം ആയിട്ട് തന്നെയാ ഈ കാര്യം ആദ്യം സംസാരിച്ചത് നിന്റെ അനന്ദു ഏട്ടനോടാ മൂപ്പർക്ക് സമ്മതം താൻ ഈ കാര്യം ഒക്കെ പറയും മുന്നേ അനന്ദു എന്നോട് എല്ലാം പറഞ്ഞിരുന്നു ”
കിട്ടുവിന്റെ ചിരി മാഞ്ഞു അവൾ അവനെ അന്തിച്ചു നോക്കി

“ഇങ്ങനെ കണ്ണുമിഴിക്കണ്ട കഴിഞ്ഞ തവണ തന്റെ അനന്ദു ഏട്ടൻ തന്നെ കാണാൻ വന്നപ്പോൾ ഞങ്ങൾ  സംസാരിച്ചു സ്ഥിരമായി തന്നെ കാണാൻ വരുന്ന അയാളെ ഞാനായിട്ട് പോയി പരിചയപ്പെട്ടതാ പിന്നെ തന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ആദ്യം ഒന്നും പറയാൻ കൂട്ടാക്കിയില്ല ഞാൻ ആണ് ആ താൻ ഒളിച്ചോടിപോയി എന്ന കഥയിലെ ഇല്ലാത്ത കാമുകൻ എന്ന് മനസിലായപ്പോ എല്ലാം പറഞ്ഞു. അതിന്റെ സത്യാവസ്ഥയും മനസിലായി എന്തായലും താൻ എന്റെ കൂടെ ഓടിപോയിന്ന് ആയി ഇനി അത് സത്യമാക്കുന്നതല്ലേ നല്ലത് ”
വരുൺ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി അവന്റെ കണ്ണുകളെ നേരിടാൻ ആകാതെ അവൾ ആസ്വസ്ഥയായി പെട്ടന്ന് ബസ് ഒന്ന് സഡൻ ബ്രേക് ഇട്ടു മുന്നിലേക്ക് ആഞ്ഞു വീഴാൻ പോയ  കിട്ടുവിനെ വരുൺ കൈകൾ കൊണ്ട് തടഞ്ഞു മുന്നിലെ സീറ്റിൽ കിട്ടുവിന്റെ തലയിടിച്ചു അവൾ തല തടവിക്കൊണ്ട് നേരെ ഇരുന്നു

“ആർ യു ഒക്കെ? ”
വരുൺ ആവലാതിയോടെ ചോദിച്ചു അവൾ അതേ എന്ന് പതിയെ തലയാട്ടി അവൻ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നതിൽ അവൾക് ചെറിയ ഇഷ്ടക്കേട് തോന്നി അത്‌ പ്രകടിപ്പിച്ചു കൊണ്ട്  അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവന്റെ കൈകൾ തട്ടി മാറ്റി
“സോറി”
അവൻ കൈകൾ മാറ്റി കൊണ്ട് പറഞ്ഞു  കിട്ടുവിന്റെ മാല വരുണിന്റെ വാച്ചിൽ കുരുങ്ങി അവൻ കൈ വലുച്ചപ്പോൾ അത്  പൊട്ടി വാച്ചിൽ തൂങ്ങി കിടന്നു വരുൺ കൈ ഉയർത്തി അത് നോക്കി തീരെ നേർത്ത ഒരു മാലയിൽ കൊളുത്തിയിട്ടിരിക്കുന്ന ജിത്തു എന്ന് പേരെഴുതിയ കുഞ്ഞ് താലി കിട്ടു അത് കണ്ട് അന്തിച്ചു അവളുടെ കഴുത്തിൽ തൊട്ടു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അത്‌ കാണെ അവന്റെ ഹൃദയം ആർദ്രമായി
വാച്ചിൽ കുരുങ്ങി കിടന്ന മാല അവൻ അഴിച്ചെടുത്തു അതിൽ നിന്നും താലി അഴിച്ചെടുത്തിട്ട് മാല മാത്രം അവളുടെ കൈവെള്ളയിലേക്ക് വെച്ചു കൊടുത്തു
“ഇനി നിനക്കിത് വേണ്ട കബനി “.
തന്റെ കൈവെള്ളയിൽ ഇരിക്കുന്ന താലിയിലേക്ക് നോക്കി അവൻ പറഞ്ഞു കിട്ടു  പറ്റില്ലെന്ന അർത്ഥത്തിൽ ശക്തിയിൽ തലയാട്ടി നിറഞ്ഞഴുകുന്ന കണ്ണുകൾ വാശിക്ക് തുടച്ചു അവനെ ദേഷ്യത്തിൽ നോക്കി
“എന്റെ കൊച്ചേ എന്തിനാ നീ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത്.  പറ്റിപ്പോയ തെറ്റൊക്കെ നീ തന്നെ തിരുത്തിയില്ലേ സ്വന്തം ജീവിതം വേണ്ടെന്ന് വെച്ചിട്ട് ഇനിയും എന്തിനാ ”
വരുണിന്റെ വാക്കുകൾ കേട്ട് കിട്ടു കണ്ണുകൾ തുടച്ചു മുഖം തിരിച്ചിരുന്നു.

“കബനി ”
അവൻ അലിവോടെ വിളിച്ചു അവൾ അത് കേൾക്കാത്ത മട്ടിൽ ഇരുന്നു
“ജിത്തു നിന്റെ പ്രണയം ആയിരുന്നു അത് ഞാൻ മനസിലാക്കുന്നു പക്ഷേ നിനക്ക് തിരികെ കിട്ടാത്ത പ്രണയത്തിന് വേണ്ടി ജീവിതം നശിപ്പിച്ചു കളയല്ലേ കുഞ്ഞേ ”
അവൾ അവിടുന്ന് എഴുന്നേറ്റ് മാറാൻ നോക്കി വരുൺ അവളുടെ കയ്യിൽ പിടിച്ചു ആ സീറ്റിൽ തന്നെ  ഇരുത്തി
“എങ്ങോട്ടാ പോകുന്നെ നീ ഇവിടെ തന്നെ ഇരുന്നോ ഞാൻ പൊയ്ക്കോളാം ഞാൻ പറഞ്ഞതൊക്കെ നീ ഒന്ന് ആലോചിക്കൂ എന്നിട്ട് പതിയെ ഒരു തീരുമാനം പറഞ്ഞാൽ മതി. യെസ് എന്നൊരു വാക്ക് കേൾക്കാൻ ഞാൻ കാത്തിരിക്കും എന്നൊരു ഓർമ ഉണ്ടായാൽ മതി. ”
വരുൺ സീറ്റിൽ നിന്നും എഴുന്നേറ്റു മാറി അതു വരെ അവനെ നോക്കാതിരുന്ന കിട്ടു അവൻ പോയെന്നു തല ചരിച്ചു നോക്കി അതേ സമയം വരുണും തിരിഞ്ഞു നോക്കി കണ്ണുകൾ തമ്മിലിടഞ്ഞു

“അപ്പൊ നാളെ തന്നെ താലി പണിയാൻ കൊടുക്കട്ടെ  ”
വരുൺ കുസൃതി ചിരിയോടെ ചോദിച്ചു കിട്ടു ചുണ്ടുകൾ കൂർപ്പിച്ചു അവനെ ദേഷ്യത്തിൽ നോക്കിയിട്ട് തിരിഞ്ഞിരുന്നു വരുൺ അവളുടെ ആ നോട്ടം കണ്ട് ചിരിയോടെ അവിടുന്ന് മാറി കിട്ടു കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഒരു നനുത്ത പുഞ്ചിരി കണ്ണീരിനിടയിലും അവളുടെ ചുണ്ടിൽ വിരിഞ്ഞു നിന്നു

(അവസാനിച്ചു )

LEAVE A REPLY

Please enter your comment!
Please enter your name here