Home Abhijith Unnikrishnan നിന്റെ അമ്മയെന്ന് പറയുന്നത് എന്റെ കൂടി അല്ലെ… ഞാൻ വെറുതെ കളിപ്പിക്കുന്നൂ എന്ന് മാത്രം.. Part...

നിന്റെ അമ്മയെന്ന് പറയുന്നത് എന്റെ കൂടി അല്ലെ… ഞാൻ വെറുതെ കളിപ്പിക്കുന്നൂ എന്ന് മാത്രം.. Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം-ഏഴ് )

ശരി മൈ ഓൾഡ് മദർ ഇൻ ലോ, നമ്മുക്ക് യുദ്ധം തുടങ്ങാം..

അമ്മയൊന്ന് ഗായത്രിയെ നോക്കിയിട്ട് റോഡിലേക്കിറങ്ങി, ഗായത്രി തിരിച്ചു വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ഉണ്ണി കൈകൊണ്ട് തടഞ്ഞിട്ട് ചിരിച്ചു..
സത്യം പറ എന്താ പ്ലാൻ… എന്റെ അമ്മയെ ഇട്ട് വട്ടം ചുറ്റിക്കാനല്ലേ..

ഗായത്രി ഉണ്ണിയുടെ തോളിൽ തട്ടി..
അതിനു എന്റെ കുട്ടിക്കെന്താ ഇത്ര സങ്കടം… ഇങ്ങോട്ട് കിട്ടിയതിനു എന്തേലും തിരിച്ചു ഞാൻ കൊടുക്കണ്ടേ..

കൊടുത്തോ അതിന് പ്രശ്നമില്ല… പക്ഷെ ഇടയ്ക്ക് വയസ്സായിട്ടുള്ള ആളാണെന്ന് ഓർത്താൽ മതി..

ഗായത്രി ഉണ്ണിയെ ചേർത്തുപിടിച്ചു..
പോടാ അവിടുന്ന്… നിന്റെ അമ്മയെന്ന് പറയുന്നത് എന്റെ കൂടി അല്ലെ… ഞാൻ വെറുതെ കളിപ്പിക്കുന്നൂ എന്ന് മാത്രം..

കളി കാര്യമായാൽ…
ഉണ്ണി സംശയത്തോടെ ചോദിച്ചു..

നീ സഹിച്ചോ..

ഉണ്ണി തലതാഴ്ത്തി സോഫയിലേക്ക് നോക്കി, പ്രിയ ചിരിച്ചു കാണിച്ചു..
എന്തേ പറഞ്ഞത് ഇഷ്ടായില്ലേ..

ആയില്ലെങ്കിൽ…

ഞാൻ പറയും എന്റെ കൂടി അമ്മയല്ലേ..

ഉണ്ണി ഗായത്രിയെ നോക്കി..
ഇത് സ്പെഷ്യൽ ഐറ്റാണുട്ടോ,ഇങ്ങനെ ഒന്നിനെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല..

ഭാഗ്യവാൻ..
പ്രിയ വീണ്ടും ചിരിച്ചു..

ഉണ്ണി അവൾക്കരികിലേക്ക് ചേർന്നിരുന്നു..
എങ്ങനെ ഭാഗ്യവാനായി..

നിനക്ക് കാണാൻ മാത്രമല്ല എന്നെ കെട്ടാനും കൂടി പറ്റിയില്ലേ, അപ്പോൾ നീ രണ്ട് തവണ ഭാഗ്യവാനല്ലേ..

ആണോ.. പക്ഷെ എനിക്ക് തോന്നുന്നില്ലല്ലോ..

അത് നിനക്ക് ഇപ്പോൾ തോന്നില്ല, ഞാൻ എങ്ങോട്ടേലും പോവണം അപ്പോഴേ അറിയൂ…

ഉണ്ണി വേഗം അവളുടെ വാ പൊത്തി..
നല്ലതൊന്നും പറയരുത് ട്ടോ..

പ്രിയ ഉണ്ണിയുടെ വിരലിലൊരു കടി കൊടുത്തു, അവൻ കൈ പിൻവലിച്ചപ്പോൾ..
എന്തേലും മുഴുവനായിട്ട് എന്നെ പറയാൻ വിടുമോ ആദ്യം..

ഉണ്ണി കൈ തഴുകികൊണ്ട്..
എന്താ പറഞ്ഞു വന്നതെന്ന് പറ..

പ്രിയ ഉണ്ണിയുടെ നെറ്റിയിലൂടെ കൈകൾ കൊണ്ട് തലോടി..
ഞാനെ എങ്ങാനും ദുബായിലേക്കോ അമേരിക്കയിലേക്കോ ജോലിക്ക് പോയാലോ..

ഉണ്ണിയൊന്ന് ചിരിച്ചിട്ട് അവളുടെ കവിളിലൊരു ഉമ്മ കൊടുത്തു..
ഇവിടെ ഉള്ളവരെ സൂചി കൊണ്ട് കുത്തുന്നത് പോരാഞ്ഞിട്ടാണോ…

അവളൊന്ന് മുഖം തിരിച്ച് ഉണ്ണിയെ നോക്കി…
നിനക്ക് ഞാൻ പോയാൽ ശരിക്കും സങ്കടം വരോ ഇല്ലയോ അതുപറ..

എന്താ നീ അങ്ങനെ ചോദിച്ചേ… നിനക്ക് വേണ്ടിയല്ലേ ജീവിക്കുന്നെ… നീ പോവണമെന്ന് വിചാരിച്ചാലും നിന്നെ വിട്ടിട്ട് വേണ്ടേ…

പ്രിയ തോളിലേക്ക് ചാഞ്ഞിരുന്നു..
എവിടുന്നാ ഇങ്ങനത്തെ ഡയലോഗോക്കെ കിട്ടുന്നേ…

എനിക്ക് ഇതുതന്നെ ആയിരുന്നല്ലോ ചെറുപ്പം തൊട്ടേ പരിപാടി… ആരെയെങ്കിലും പ്രേമിക്കാ ഇതുപോലെ തോളത്തിട്ട് ഡയലോഗ് പറയാ ഡിവോഴ്സ് ചെയ്യാ..

ദുഷ്ടൻ അല്ലേലും എനിക്കറിയാ നിന്നെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്..

ഉണ്ണി അവളെ ഇറുക്കിപിടിച്ചു..
കാര്യായിട്ട് പറയുമ്പോൾ തമാശിക്കുന്നോ..

പ്രിയ തിരിഞ്ഞ് ഉണ്ണിയെ നോക്കി..
ഞാൻ പറഞ്ഞത് കാര്യമല്ലേ..

വിശ്വാസമില്ലേൽ എന്റെ കൂടെ എന്തിനാ വന്നേ, വീട്ടിലിരുന്നാൽ പോരായിരുന്നോ..

ഉം.. മതിയായിരുന്നു.. ആദ്യായിട്ട് ഇഷ്ടം തോന്നിയതല്ലേ വിട്ടിട്ട് പോവാൻ തോന്നിയില്ല…

ഉണ്ണി അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ..
വേദനിച്ചോ..

ദേഹം നൊന്താൽ ഞാൻ കത്തിയെടുത്ത് കുത്തുമല്ലോ… ഇത് എന്നെ കരയിക്കല്ലേ വേണം വെച്ചിട്ട്..

സോറി..
ഉണ്ണി അവളുടെ കവിളിൽ തൊട്ടു..
ഞാനൊന്ന് ചോദിക്കട്ടെ..

ചോദിക്ക്… നല്ലത് വല്ലോം ചോദിക്ക്..
പ്രിയ ആകാംക്ഷയോടെ കാതോർത്തു..

വേറൊന്നുമല്ല… നിന്നോട് തമാശയായിട്ട് ചോദിക്കുന്നതാ തല്ലുണ്ടാക്കാൻ വരരുത്..

ആദ്യം ചോദിക്ക്… കുത്തിത്തിരിപ്പ് വല്ലോം ആണേൽ തല്ല് മാത്രമല്ല കൊലപാതകം വേണേലും നടക്കും…

ആ അങ്ങനയാണേൽ ചോദിക്കുന്നില്ല..

പ്രിയ ഉണ്ണിയുടെ നേരെ ചെരിഞ്ഞ് കിടന്നു..
ചോദിക്കെന്ന്..

ഉം… നിന്റെ ഫസ്റ്റ്…

ആ പോരട്ടെ ഫസ്റ്റ്..

ഫസ്റ്റ് ലവ് ആരോടായിരുന്നു..

പ്രിയയൊന്ന് ചിരിച്ചു..
നിനക്ക് ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ ഞാൻ ഇത്രയും നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ..

എന്ത്…

എനിക്ക് ആദ്യായിട്ട് ഇഷ്ടം തോന്നിയത് നിന്നോടാണെന്ന്…

ആ അപ്പോൾ അത് സത്യായിരുന്നോ..

പോടാ…

ഉണ്ണി അവളെ കെട്ടിപിടിച്ചു, പ്രിയ അവനെയൊന്ന് നോക്കിയിട്ട്..
എന്റെ കാര്യം വിട്, നമ്മള് കാണാനൊരു ഗുമ്മൊന്നുമില്ലല്ലോ എന്നെ ആരും നോക്കിയില്ലെന്ന് വെക്കാം, സാറ് സുന്ദരനല്ലേ എത്രയെണ്ണത്തിനെ സെറ്റാക്കിയെന്ന് മാത്രം പറ..

ഉണ്ണിയൊന്ന് ചിരിച്ചു..
പോടീ അവിടുന്ന്… സുന്ദരിക്കുട്ടിയായ നിന്നെ പോലും ആരും നോക്കിയില്ലേൽ എന്നെയൊക്കെ ആര് ശ്രദ്ധിക്കാനാ, ഞാനൊക്കെ പണ്ട് തൊട്ടേ ഒരു മൂലയിലായിരുന്നു..

അയ്യോ തള്ളല്ലേ… നിന്നെ എനിക്ക് തീരെ വിശ്വാസമില്ല… എന്നോട് കുറെ ചോദിച്ചതല്ലേ ഇനി ഉത്തരം പറഞ്ഞിട്ട് എഴുന്നേറ്റാൽ മതി..

ഉണ്ണി കുറച്ച് നേരം നിശബ്ദനായി, പ്രിയ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ..
സത്യമായിട്ടും നീയല്ലാതെ എന്റെ ഓർമ്മയിൽ ആരുമില്ല..

പ്രിയയൊന്ന് ചിരിച്ചിട്ട് അവനെ തഴുകി..
ഇത്രയും നേരം ആലോചിച്ചിട്ടൊന്നും കിട്ടിയില്ലേ… ഈ നുണ പറയാൻ ഇത്രയും നേരമോ..

നിനക്ക് എന്നെ വിശ്വാസമില്ലേൽ ഞാനെന്ത് കാണിക്കും..

ഒന്നും കാണിക്കണ്ട..
പ്രിയ ഉണ്ണിയെ ചേർത്തുപിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു..
നിന്നോളം ഞാനാരെയും സ്നേഹിക്കുന്നുമില്ല വിശ്വസിക്കുന്നുമില്ല, എന്തേലും ഉണ്ടേൽ നീയെന്നോട് എപ്പോഴേ പറഞ്ഞിട്ടുണ്ടാവില്ലേ..

ഉണ്ണി അവളുടെ ദേഹത്ത് നിന്ന് കയ്യെടുത്തു, പ്രിയ വീണ്ടും ഉണ്ണിയെ നോക്കി..
എന്തുപറ്റി മുഖം വല്ലാതായിരിക്കുന്നല്ലോ..

ഉണ്ണിയൊന്ന് ചിരിച്ചു..
ഏയ് വേറെ എന്തോ പെട്ടെന്ന് ആലോചിച്ചു, നിനക്ക് പോവാൻ സമയമായില്ലേ വേഗത്തിൽ റെഡിയാവ് ഞാൻ കൊണ്ടുപോയി വിടാം…

പ്രിയ ഉണ്ണിയെ കെട്ടിപിടിച്ചുകൊണ്ട്..
ഒന്നും വേണ്ട നീ റെസ്റ്റെടുത്തോ.. ഇന്ന് ചേച്ചിയെ കൊണ്ടുപോവാൻ ഡോക്ടർ വരാ പറഞ്ഞിട്ടുണ്ട്, ഞാനും അവരുടെ കൂടെ പൊയ്ക്കോളാം…

ഉണ്ണി അവളെ നോക്കിയിട്ട്…
ചുമ്മാ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ, എന്തേലും റൊമാൻസ് പ്ലാൻ ചെയ്തിട്ടാവും ഡോക്ടർ വരുന്നുണ്ടാവാ, നീ അതിന്റെ ഇടയിൽ കട്ടുറുമ്പാവണോ…

അങ്ങനെ തോന്നാണേൽ എന്റെ കുട്ടി എന്നെ കൊണ്ട് വിടേണ്ടി വരും..

അത് പ്രശ്നമില്ല, നിന്നെ വേണേൽ എടുത്തോണ്ട് വേണേലും പോവാം..

ഓ ധാരാളം എന്നാൽ ഞാൻ പോയി റെഡിയാവട്ടെ…
പ്രിയ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു, കുറച്ച് കഴിഞ്ഞപ്പോൾ വീടിന് മുന്നിലൊരു കാർ വന്ന് നിന്നു, ഗായത്രി പുറത്തേക്കിറങ്ങി നോക്കിയിട്ട് ചിരിച്ചു..
എന്താ പുറത്ത് നിന്ന് കളഞ്ഞത് , അകത്തേക്ക് വിളിച്ചാലേ വരൂന്നുണ്ടോ..

വിഷ്ണുവൊന്ന് ചിരിച്ചിട്ട് ഗായത്രിയുടെ കൂടെ അകത്തേക്ക് കയറിയിരുന്നു, ശബ്ദം കേട്ട് ഉണ്ണി ഹാളിലേക്ക് വന്നു, വിഷ്ണുവിനെ കണ്ടപ്പോൾ..
അല്ല ആരിത് ഡോക്ടർ അളിയനോ..

ആ എഞ്ചിനീയർ അളിയൻ അകത്തുണ്ടായിരുന്നോ..

പെട്ടെന്ന് മറുപടി വന്നപ്പോൾ ഉണ്ണിയൊന്ന് ഞെട്ടിയെങ്കിലും…
ആ എടത്തിയമ്മ നല്ലോം ട്യൂഷൻ തരുന്നുണ്ടല്ലേ..

അളിയാ ഒരു നേഴ്സ് കൂടി അകത്തുണ്ട്..

വിഷ്ണു പുറകിലേക്ക് തിരിഞ്ഞു നോക്കി, പ്രിയയെ കണ്ടപ്പോൾ..
നിന്നെ ഞാൻ അന്വേഷിക്കുന്നേയില്ല…

അതെന്തോന്ന് വാർത്തമാനാ ഡോക്ടറെ കല്യാണം വരെ ശരിയാക്കി തന്നത് ഞാൻ.. പക്ഷെ എന്നോട് മിണ്ടില്ല..

എങ്ങനെ മിണ്ടും.. എന്തേലും പറഞ്ഞു വാ അടപ്പിക്കല്ലേ..

സോറി ഡോക്ടർക്ക് ബുദ്ധിമുട്ടാണേൽ ഇനി എന്നോട് മിണ്ടണ്ട..

ഹാവൂ ഭാഗ്യം..

ഞാൻ മിണ്ടിക്കോളാം…

എന്നാലും വെറുതെ ഇരിക്കില്ല..
ഉണ്ണിയെ തിരിഞ്ഞു നോക്കിയിട്ട്..
എങ്ങനെ സഹിക്കണു ഇവളെ..

ഉണ്ണിയൊന്ന് ചിരിച്ചു…
അതെനിക്ക് ചെറുപ്പം തൊട്ടേ ഇതുപോലെ കലപില പറയുന്നോരെ നല്ല ഇഷ്ടാ, പിന്നെ നല്ല ശബ്ദമാണല്ലോ..

പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
ഇങ്ങനെ കൂടെ നിന്ന് കുഴിവെട്ടുന്നൊരു കെട്ടിയോനെ ഞാൻ ആദ്യായിട്ട് കാണാ, നല്ലോം പൊക്കികൊണ്ട് പോവും എന്നിട്ടെടുത്ത് താഴെയിടും…

അയ്യോ മതി ഇപ്പോഴേ സമയമായി പെട്ടെന്നിറങ്ങാം, വാ പ്രിയേ പോവാം..
ഗായത്രി കയ്യിലെ വാച്ചിൽ നോക്കി ധൃതി വെച്ചു..

വിഷ്ണു പുറത്തിറങ്ങി കാറിലേക്ക് കയറി, ഗായത്രിയും കയറി പ്രിയയെ നോക്കിയപ്പോൾ അവൾ റ്റാറ്റാ കൊടുത്തിട്ട് മാറി നിന്നു…
നീ വരുന്നില്ലേ..

ഇല്ല ചേച്ചി പൊയ്ക്കോ..

ഗായത്രി അത്ഭുതത്തോടെ..
പിന്നെന്തിനാ നീ കാര്യായിട്ട് ഡ്രസ്സൊക്കെ മാറിയിട്ട് ഒരുങ്ങി നിന്നത്..

അതിന് ഞാൻ ലീവാണെന്ന് പറഞ്ഞില്ലല്ലോ..

പിന്നെ..

ഞാൻ എന്റെ കെട്ടിയോന്റെ പിന്നാലെ വന്നോളാം ചേച്ചി പൊയ്ക്കോ..

ഗായത്രി പുറകിൽ നിൽക്കുന്ന ഉണ്ണിയെ നോക്കി, ഉണ്ണി തലയാട്ടി കൊണ്ട്..
ഞാൻ കൊണ്ടു വന്നോളാം..

വിഷ്ണു വണ്ടി മുന്നോട്ടെടുത്തു, കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി…
ഏയ്‌ പ്രിയകുട്ടി നമ്മുക്ക് പോവല്ലെ..

ആ വരുന്നു..
പ്രിയ ഓടിവന്ന് പുറകിലേക്ക് കയറി..

ഓരോന്നും സംസാരിച്ച് കുറച്ചു ദൂരം യാത്ര ചെയ്ത് കഴിഞ്ഞപ്പോഴാണ് ഒരു കാർ പുറകിൽ ഫോളോ ചെയ്യുന്നത് ഉണ്ണി ശ്രദ്ധിച്ചത്, വണ്ടിയൊന്ന് വേഗത കൂട്ടിയെങ്കിലും ഒപ്പം തന്നെ കാർ വരുന്നുണ്ടെന്ന് മനസ്സിലാക്കി ഉണ്ണിയൊരു ബേക്കറിക്ക് മുന്നിൽ നിർത്തി, പ്രിയ താഴെ ഇറങ്ങിയിട്ട് ഉണ്ണിയെ നോക്കി..
എന്തേ നിർത്തിയത്..?

ഒന്നുമില്ല ഒരു ചായ കുടിച്ചിട്ട് പോവാം..

ഉം..
പ്രിയ ഉണ്ണിയുടെ കൂടെ അകത്തേക്ക് കയറി, ചായ കുടിച്ചിട്ട് പുറത്തേക്ക് വന്ന് ബൈക്കെടുത്തു, കയ്യിലെ വാച്ചിൽ സമയം നോക്കിയപ്പോൾ വൈകിയെന്ന് ഉണ്ണിക്ക് മനസ്സിലായി, പ്രിയ കയറിയപ്പോൾ അത്യാവശ്യം വേഗത്തിൽ ഉണ്ണി ബൈക്ക് മുന്നോട്ടെടുത്തു, കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു ഹോണടി, ഉണ്ണിയും പ്രിയയും ഞെട്ടിപ്പോയി, പെട്ടെന്ന് ആ കാർ മുന്നിലേക്ക് കയറി ബൈക്കിനു കുറുകെ നിർത്തി ബ്രേക്കിട്ടു, ഉണ്ണി സഡൻ ബ്രേക്ക്‌ ചെയ്തപ്പോൾ ബൈക്ക് ചരിഞ്ഞ് പ്രിയ താഴേക്ക് വീണു, ഉണ്ണി വേഗത്തിൽ അവളെ എഴുന്നേൽപ്പിച്ചു, അവളൊന്നുമില്ലെന്ന് പറഞ്ഞ് ഉണ്ണിയെ സമാധാനിപ്പിച്ചു, രണ്ടുപേരും സംസാരിക്കുന്നതിനിടയിലാണ് കാറിന്റെ ഡോർ തുറന്നത്, അതിൽ നിന്നിറങ്ങിയ ആളെ കണ്ടപ്പോൾ ഉണ്ണി പ്രിയയെ പുറകിലേക്ക് നിർത്തി..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here