Home Latest അവൾ സുരക്ഷിതയാണ് അമ്മാവാ നല്ല സന്തോഷത്തിലും ആണ് അവൾ അയാളോടൊപ്പം ജീവിച്ചോട്ടെ… Part – 26

അവൾ സുരക്ഷിതയാണ് അമ്മാവാ നല്ല സന്തോഷത്തിലും ആണ് അവൾ അയാളോടൊപ്പം ജീവിച്ചോട്ടെ… Part – 26

0

Part – 25 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 26

ജിത്തു ആ കാഴ്ച കണ്ട് അന്തിച്ചു നിന്നു.വരുൺ പെട്ടന്ന് കിട്ടുവിനെ തള്ളി മാറ്റി. അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ വീഴാതിരിക്കാൻ അവൾ സോഫയിൽ പിടിച്ചു നിന്നു. ജിത്തിനെ കണ്ട് വരുണും ഒരു നിമിഷത്തേക്ക് അന്തിച്ചു  പോയി സഹപാഠികൾ ആയിരുന്നു സുഹൃത്തുക്കളും ഒരുകാലത്തു ഒരേ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവരും.ജിത്തുവാണ് കബനിയുടെ ഭർത്താവ് എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.

വരുൺ എന്തോ പറയാൻ തുടങ്ങിയപ്പോൾ ജിത്തു അവനെ കയ്യുയർത്തി തടഞ്ഞു അവൻ തെറ്റ്കാരനെ പോലെ  തലകുനിച്ചു നടന്നു പുറത്തേക്ക് ഇറങ്ങി  അവർ തമ്മിലുള്ള എന്തോ സൗന്ദര്യപിണക്കത്തിലേക്ക് അവൾ തന്നെ വലിച്ചിഴച്ചതാണെന്നു അവനു തോന്നി. ഇങ്ങനെ തന്നെ അപമാനിച്ച കിട്ടുവിനോട് അവനു ദേഷ്യം തോന്നി വരുൺ പുറത്തിറങ്ങിയതും ഡോർ ഒരു വല്യ ശബ്ദത്തോടെ അടഞ്ഞു.കിട്ടു തിരികെ റൂമിലേക്ക് പോകാൻ തുനിഞ്ഞു മുട്ട് വേദനിച്ചു അവൾ മുടന്തി മുടന്തി റൂമിലേക്ക് നടന്നു
“എന്താ നിന്റെ ഉദ്ദേശ്യം”

ജിത്തു കിട്ടുവിന്റെ കൈകളിൽ പിടിച്ചു നിർത്തി    അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു  അവൾ പുച്ഛത്തോടെ തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് നോക്കി പിന്നെ കൈവെട്ടിച്ചു പിടി വിടീക്കാൻ നോക്കി അവൾ കുത്തറും തോറും അവന്റെ പിടി മുറുകി
“എന്താ നിങ്ങളുടെ ഉദ്ദേശ്യം ഭർത്താവിന്റെ അധികാരം കാണിക്കാമെന്നാണോ ? ”
ജിത്തു അവളുടെ കൈവിട്ടു തിരിഞ്ഞു നിന്നു
“വരുൺ എന്തിനാ ഇവിടെ വന്നേ?”
ദേഷ്യം നിയന്തിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു.

“ഞാനും വരുണേട്ടനും ഇഷ്ടത്തിലാ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു സോ എന്നേ കാണാൻ വന്നു ”
അവൾ ഒരു നിസാര കാര്യം പോലെ പറഞ്ഞു ജിത്തു അവളുടെ പറച്ചിൽ കേട്ട് ഒന്ന് ഞെട്ടി
“ഓഹ് അപ്പൊ അതാണ്‌ മോൾടെ പ്ലാൻ എന്നേ കളഞ്ഞിട്ട് അവന്റെ കൂടെ പൊറുക്കാന്ന് നടക്കില്ലെടി നീ അങ്ങനെ സന്തോഷം ആയിട്ട് ജീവിക്കണ്ട”

“അതിന് നിങ്ങളുടെ സമ്മതം എനിക്ക് വേണ്ട ”
ജിത്തു ദേഷ്യം കൊണ്ട് വിറച്ചു അവൾ അവനെ വകവെക്കാതെ റൂമിലേക്ക് കയറി കതകടച്ചു കുറ്റി ഇട്ടു ജിത്തു വാതിൽ തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ദേഷ്യത്തോടെ വാതിലിൽ മുഷ്ടി ചുരുട്ടി ഇടിച്ചു
കിട്ടു വാതിലിൽ ചാരി നിന്നു തന്റെ പ്ലാൻ വർക്ക്‌ ഔട്ട് ആയതോർത്തു അവൾ ചിരിച്ചു ഉറക്കെ ഉറക്കെ കണ്ണുകൾ നിറഞ്ഞു ഒഴുകിയപ്പോഴും അവൾ ചിരിച്ചുകൊണ്ടിരുന്നു. ജിത്ത് ദേഷ്യം കൊണ്ട് ജ്വലിച്ചു ആ വാതിലിനു മുന്നിൽ നിന്നു.

ശരത്തിന്റെ മരണനന്തര ചടങ്ങുകൾ ഒക്കെ ഭംഗിയായി നടന്നു.ശാരിയും മക്കളും തിരികെ പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.
ദേവിയമ്മ ആകെ തകർന്ന അവസ്ഥയിൽ ആയി. ശാരി കൂടി പൊയ്ക്കഴിഞ്ഞാൽ അവർ അവിടുന്ന് ഇറങ്ങേണ്ടി വരും. പോകാൻ ഒരിടമില്ലാത്ത ദേവിയമ്മ ശാരിയുടെ ഉള്ളിലെയും ഒരു ചോദ്യചിഹ്നമായി. ദേവിയമ്മയുടെ ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ ആയി മക്കളും ഇല്ല.

അവരുടെ കുടുംബത്തിൽ നിന്നും അവർ ഉപേക്ഷിക്കപ്പെട്ടിട്ട് തന്നെ വർഷങ്ങൾ പലതു കഴിഞ്ഞു. വീട് അവരെ ഏൽപ്പിച്ചു പോകാം എന്ന് കരുതിയാലും പ്രായമായ അവരെ ഒറ്റക്ക് നിർത്തി പോകാൻ അവൾക്ക് ഒരു ഭയം. ദേവിയമ്മയെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ്.ശാരി അമ്മയുടെ മുറി തുറന്നു അകത്തു കയറിയത് അമ്മയുടെ ഫോട്ടോ ഇരിക്കുന്നിടത്തു ശരത്തിന്റെ ഫോട്ടോ കൂടി വെച്ചു. ഒന്ന് തിരഞ്ഞപ്പോഴേക്കും ഫോട്ടോ നിലവിളക്കും തട്ടി ഇട്ടു കൊണ്ട്  മേശയുടെ മുകളിലേക്ക് മറിഞ്ഞു വീണു ശാരി അത് വൃത്തി ആക്കാൻ തുടങ്ങി ഫോട്ടോകളും നിലവിളക്കും മാറ്റി വെച്ചു വിളക്കിലെ എണ്ണ വീണ മേശവിരി മാറ്റി. പൂട്ടിയ താക്കോലോട് കൂടിയ ഒരു ഡ്രോയർ ശ്രദ്ദയിൽ പെട്ടത് ആ മേശക്ക് അങ്ങനെ ഒരു ഡ്രോയർ ഉണ്ടെന്ന് അവൾക്ക് അറിയില്ലായിരുന്നു.

താക്കോൽ തിരിച്ചു അവൾ ആ ഡ്രോയർ തുറന്നു നോക്കി അതിൽ രണ്ടു എൻവലപ്പ്പുകൾ ഉണ്ടായിരുന്നു ഒന്ന് ശാരിയുടെ പേർക്ക് ഉള്ളതും ഒന്ന് കല്ലുവിന്റെ പേർക്കുള്ളതും. ശരത്തിന്റെ ഹാൻഡ് റൈറ്റിങ്  മനസിലാക്കി ശാരിയുടെ കണ്ണു നിറഞ്ഞു അവൾ വെപ്രാളംത്തോടെ അവളുടെ പേർക്കുള്ള എൻവലപ്പ് പൊട്ടിച്ചു വായിക്കാൻ തുടങ്ങി

“എന്റെ ചേച്ചിക്ക്
ഞാൻ തികച്ചും ഒരു പരാജയം ആയി തീർന്നു ചേച്ചി. ഞാനൊരു നല്ല മകനോ നല്ല സഹോദരനോ. നല്ലൊരു കൂട്ടുകാരാനോ നല്ലൊരു കാമുകനോ നല്ലൊരു ഭർത്താവോ നല്ലൊരു അച്ഛനോ നല്ലൊരു ഡോക്ടറോ?? അറിയില്ല ചിലപ്പോൾ ഞാൻ നല്ല ഡോക്ടർ ആയിരുന്നിരിക്കില്ല. ഞാൻ നല്ലൊരു മകൻ ആയിരുന്നെങ്കിൽ നമ്മുടെ അമ്മ  ആയുസ്സ് എത്താതെ എന്നെ ഓർത്ത് വിഷമിച്ചു മരിക്കില്ലായിരുന്നു. ഞാൻ നല്ലൊരു സഹോദരൻ ആണെന്നും എനിക്ക് തോന്നുന്നില്ല നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല ചേച്ചി. ഞാൻ നല്ലൊരു കാമുകൻ അല്ലായിരുന്നു എന്നെ സ്നേഹിച്ചു എന്ന കുറ്റത്തിന് പാവം എന്റെ ലച്ചുവിന് ഉണ്ടായ നഷ്ടങ്ങൾ.. അവളുടെ കരിയർ ജീവിതം നൊന്ത് പ്രസവിച്ച അവളുടെ കുഞ്ഞ് എല്ലാം നഷ്ടങ്ങൾ മാത്രം അവൾക്ക് കൊടുത്തു.

ഞാൻ നല്ലൊരു ഭർത്താവായിരുന്നില്ല എന്റെ സ്വാർത്ഥതക്ക് വേണ്ടി ഒരു പാവം പെൺകുട്ടിയെ കൂടി കല്യാണം എന്ന പേരിൽ കുടുക്കി നല്ലൊരു അച്ഛനും അല്ല എന്റെ ചോരയിൽ ഒരു കുഞ്ഞുണ്ട് എന്നറിയുന്നത് തന്നെ എന്റെ മോൾക്ക്‌ രണ്ടു വയസൊളം പ്രായമുള്ളപ്പോൾ ആണ് അവളെ അച്ഛന്റെ കരുതലും സ്നേഹവും കൊടുത്തു സംരക്ഷിക്കാൻ ആകാത്ത കഴിവ് കേട്ട അച്ഛനായി പോയി ഞാൻ. ഇത്രയും പരാജയമായ ഞാൻ എന്തിനാണ് ഇനി ജീവിച്ചിരിക്കുന്നെ. എന്റെ ലച്ചൂ അവളുടെ അവസാനം ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ എനിക്കായിട്ടില്ല.ആഗ്രഹം നിറവേറാതെ അവൾ എന്നുന്നേക്കുമായി ഈ ലോകം വിട്ടു പോകുമ്പോൾ അവളെ സ്വീകരിക്കാൻ അവളുടെ പിണക്കം മാറ്റാൻ ഞാൻ അവൾക്ക് മുന്നേ യാത്ര ആകണ്ടേ.ജീവിക്കാനുള്ള ആഗ്രഹത്തേക്കാൾ എന്നെ ത്രസിപ്പിക്കുന്നത് എനിക്ക് എന്റെ ലച്ചൂവും ഒത്തു ഇനി ഉള്ള പുനർ ജന്മത്തിലേക്കുള്ള യാത്ര ആണ്. ഞാൻ അതിന് വേണ്ടി മനസുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്തു കഴിഞ്ഞു. എന്നെ ഓർത്ത് വിഷമിക്കരുത് വെറുക്കുകയും അരുത്.

അവസാനമായി ചേച്ചിയോട് രണ്ടു അപേക്ഷകൾ കൂടി പറയാനുണ്ട് എന്റെ മോൾ അവൾക്കു ആരും ഇല്ലാതെ ആയി പോകരുത് അപേക്ഷയാണ്. പിന്നെ കാളിന്ദി അവൾ ജീവിതത്തിൽ ഒറ്റക്കായി  പോകരുത്.അവളെ സ്നേഹിക്കുന്ന ഒരാളെ  അവളുടെ ജീവിതത്തിലേക്ക് കൊണ്ടു വരണം എനിക്ക് വേണ്ടി  ചേച്ചി അത് ചെയ്യണം എന്റെ മരണ ശേഷം എന്റെതായുള്ള എല്ലം ബാങ്ക് ബാലൻസ് പ്രോപ്പർട്ടി എല്ലം എന്റെ മോൾക്കായി മാറ്റി വെച്ചിട്ടുണ്ട്. ദേവിയമ്മക്ക് ഒരു ഷെൽട്ടർ കൂടി  കണ്ടെത്തണം.വേറെ ഒന്നും പറയാൻ ഇല്ല എന്റെ മോളേ ഉപേക്ഷിക്കരുത്
എന്ന്  സ്വന്തം
ശരത് ”

വായിച്ചു കഴിഞ്ഞതും ശാരി കൈകുമ്പിളിൽ മുഖമർത്തി കരയാൻ തുടങ്ങി. അവൾ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് ദേവിയമ്മ അവിടേക്ക് വന്നത്
“മോളേ ഉണ്ണി സാറ്  വന്നിരിക്കുന്നു”
അവൾ കരച്ചിലടക്കി മുഖം തുടച്ചു ലിവിങ് റൂമിലേക്ക്‌ വന്നു
“ഞാൻ വന്നത് ശരത്തിന്റെ….”
അവൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ശാരി ശരത്തിന്റെ കത്ത് അവന്റെ നേർക്ക് നീട്ടി ഉണ്ണി അതു വാങ്ങി വായിച്ചു അയാൾ ഒന്നും പറയാൻ ആകാതെ നെടുവീർപ്പിട്ടു ആ കത്ത് തിരികെ അവളെ ഏൽപ്പിച്ചു.

“ഇനി ഞാൻ ഒന്നും പറയേണ്ടല്ലോ ”
അവന്റെ ശബ്ദം കേട്ട് വേണ്ടെന്ന് ശാരി തലയാട്ടി.ശാരി കുറ്റബോധത്തിൽ നീറി നിന്നു അവൾക്ക് കല്ലുവിനെ ഒന്ന് കാണണം എന്ന് തോന്നി

“മോളെ കല്ലു നിന്നെ കാണാൻ ശാരി വന്നിരിക്കുന്നു ”
ശ്രീദേവി വന്നു അവളുടെ അടുത്തായി ഇരുന്നു കല്ലു ജനലിലൂടെ പുറത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു
“താഴേക്ക് വാ മോളേ ”
അവൾ അവരുടെ മുഖത്തേക്ക് നോക്കാതെ വേണ്ടെന്ന് തലയാട്ടി കൂടുതൽ നിർബന്ധിക്കാതെ ശ്രീദേവി എഴുന്നേറ്റ് താഴേക്ക് പോയി അവൾ ആ ഇരുപ്പ് തുടർന്നു കുറച്ച് നേരത്തിനു ശേഷം തോളിൽ ആരുടെയോ സ്പർശം അറിഞ്ഞു അവൾ മുഖം തിരിച്ചു നോക്കി അടുത്തിരിക്കുന്ന ശാരിയെ കണ്ട് അവൾ മുഖം തിരിച്ചു ഹൃദയത്തിൽ കരിഞ്ഞു തുടങ്ങിയ മുറിവുകളിൽ വീണ്ടും ചോര കിനിഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ മടിച്ചു അവളിരുന്നു.
“മാപ്പ്… എനിക്ക് വേണ്ടിയും ശരത്തിനു വേണ്ടിയും.”
ശാരി അവളുടെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു

“ഇത് ശരത്തിനു നിന്നോട് പറയാൻ    ഉള്ളതാണ്  ”
കല്ലുവിനായി എഴുതി വെച്ചിരുന്ന ലെറ്റർ ശാരി അവളുടെ നേർക്ക് നീട്ടി അവൾ അത് വാങ്ങാൻ കൂട്ടാക്കാതെ ഇരുന്നു ശാരി ആ എൻവലപ്പ് കട്ടിലിലേക്ക് വെച്ചു പിന്നെയും എന്തൊക്കെയോ പറയാൻ അവൾക്ക് തോന്നിയെങ്കിലും കല്ലുവിന്റ ഇരുപ്പ് കണ്ട് പറയാൻ ഉള്ളതിനെ ഒക്കെ മനസ്സിൽ തന്നെ അടക്കി കുറച്ചു നേരം കൂടി ശാരി അവിടെ ഇരുന്നു പിന്നെ എഴുന്നേറ്റ് പുറത്തേക്കു നടന്നു വൈകുന്നേരം ശിവ വരുവോളം ആ കല്ലു ആ ഇരുപ്പ് തുടർന്നു ശിവയാണ് ആ എൻവലപ് തുറന്നു നോക്കിയത് എന്താണ് അതിൽ എഴുതിയിരിക്കുന്നത് എന്നറിയണമെന്ന്  കല്ലുവിന് ഒരിക്കൽ പോലും തോന്നിയില്ല.ശിവ അത് നിവർത്തി വായിച്ചിട്ട് കല്ലുവിന്റെ നേർക്ക് നീട്ടി മാപ്പ് എന്ന രണ്ടക്ഷരം അല്ലാതെ അതിൽ ഒന്നും ഉണ്ടായിരുന്നില്ല.

ജിത്ത് രാവിലത്തെ അലാറം കേട്ട് ഉണർന്നു  അലാറം ഓഫ്‌ ചെയ്തു എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി  തലേദിവസത്തെ കാര്യങ്ങൾ ഓർത്ത് അവനു തല പെരുത്തു ആലോചനയോടെ അവൻ ഡെയിനിങ് റൂമിലെ ചെയറിൽവന്നിരുന്നു  സാധാരണ അവൻ ഉണർന്നു  വരുമ്പോൾ ഡെയിനിങ് ടേബിളിൽ അവനായുള്ള കോഫീ തയ്യാറാക്കി അടച്ചു വെച്ചിരിക്കും ഇന്നത് ഉണ്ടായിരുന്നില്ല അവൻ കിട്ടുവിന്റെ റൂമിന് നേർക്ക് നോക്കി റൂം അപ്പോഴും  അടഞ്ഞു കിടക്കുകയായിരുന്നു

.ഫോൺ ബെൽ കേട്ട് ജിത്തു അകത്തേക്കു പോയി ഫോൺ എടുത്തു നോക്കി ശിവദാസന്റെ ഫോൺ ആണ് ഇത്ര രാവിലെ അച്ഛന്റെ കാൾ വന്നത് കണ്ട്  ചെറിയൊരു സംശയത്തോടെയും പേടിയോടെയും  അവൻ കാൾ അറ്റൻഡ് ചെയ്തു
“എന്താ ജിത്തു നീയും അവളും തമ്മിൽ പ്രശ്നം?”
ജിത്തു അച്ഛന്റെ ചോദ്യം മനസിലാക്കാതെ നിന്നു അവൻ അത്തിനു മറുപടി ഒന്നും പറഞ്ഞില്ല
“നിന്നോടാ ചോദിച്ചേ എന്തെങ്കിലും മറുപടി പറ”
അവൾ എന്തെങ്കിലും ബുദ്ദിമോശം കാണിച്ചോ എന്നൊക്കെ പലവിധ ചിന്തകൾ അവന്റെ മനസിലൂടെ കടന്നു പോയി
“ടാ അവളൊരു…..”

ശിവദാസൻ എന്തോ പറയാൻ തുടങ്ങും മുന്നേ നിർമല ഫോൺ പിടിച്ചു വാങ്ങി പിന്നെ അവർ സംസാരിക്കാൻ തുടങ്ങി
“ഇനി നീയും അവളുമായി ഒരു ബന്ധവും ഇനി വേണ്ട ഇതോടെ തീർന്നു എല്ലാം”
അവർ ഫോണിലൂടെ രോഷം കൊണ്ടു ജിത്തു ഒന്നും മനസിലാക്കാതെ നിന്നു
“ഞാൻ… ഞാനിപ്പോ വിളിക്കാം”
അവൻ കാൾ കട്ട്‌ ചെയ്തു കിട്ടുവിന്റെ മുറിയിൽ പോയി നോക്കി മുറിയിൽ അവളുണ്ടായിരുന്നില്ല അവളുടേതായ ഒരു സാധനങ്ങളും അവിടെയാകെ ഒന്ന് കൂടി നോക്കി. അവളെ കാണാനില്ല എന്ന അറിവ് അവനെ കൂടുതൽ അസ്വാസ്ഥനാക്കി ഫോൺ വിളിച്ചു നോക്കാനായി ഫോൺ എടുത്തു നോക്കി  കിട്ടുവിന്റെ ഒരു വാട്സ്ആപ്പ് മെസ്സേജ് അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ പെട്ടത് അവൻ അത്‌ ഓപ്പൺ ചെയ്തു നോക്കി.എയർപോർട്ടിന്റെ പശ്ചാത്തലത്തിൽ ചിരിച്ചു മുഖത്തോടെ കിട്ടു തെളിഞ്ഞു വന്നു  കിട്ടുവിന്റെ ഒരു വീഡിയോ ആയിരുന്നു അത്
“ഗുഡ് മോർണിംഗ് മിസ്റ്റർ കൃഷ്ണ ജിത്ത് ഒരുപാട് പ്രതീക്ഷകളും ആയിട്ടാണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത് പക്ഷേ നിങ്ങൾക്ക് എന്നേ മനസിലാക്കാനോ സ്നേഹിക്കാനോ പറ്റിയില്ല എന്റെ ജീവിതം ഇനി നിങ്ങളുടെ കൂടെ ജീവിച്ചു വെറുതേ കളയാൻ എനിക്ക് താല്പര്യമില്ല അത് കൊണ്ട് ഓക്കേ ബൈ”

വീഡിയോ അവസാനിച്ചു ആ വീഡിയോ അപ്പോൾ തന്നെ അവൻ അനന്ദുവിന് ഫോർവേഡ് ചെയ്തു അരമണിക്കൂറിനു ശേഷം അനന്ദു  ജിത്തിനെ ഫോൺ ചെയ്തു നമുക്ക് അന്വേഷിക്കാം എന്ന് വാക്ക് കൊടുത്തു.

“നിങ്ങൾ ഇങ്ങനെ ഇരിക്കാതെ അവൾടെ വീട്ടിൽ പോയി രണ്ട് വാക്ക് പറഞ്ഞിട്ട് വാ മനുഷ്യാ.”
നിർമല ശിവദാസന്റെ അടുത്ത് വന്നു ദേഷ്യപ്പെട്ടു
“ഭർത്താവിനെ ഇനി വേണ്ട ഉപേക്ഷിച്ചു പോകുവാന്ന് വീഡിയോ ഉണ്ടാക്കി അയച്ചിരിക്കുന്നു നാണം കെട്ടവൾ ”
നിർമല ദേഷ്യത്തോടെ പിറു പിറുത്തു കൊണ്ട് അകത്തേക്ക് പോയി . ശിവ ദാസൻ അത് കേട്ടിട്ടും കേൾക്കാത്ത പോലെ ഇരുന്നു അയാൾ വായിച്ചു കഴിഞ്ഞ പത്രം എടുത്തു ഒന്ന് കൂടി നിവർത്തി
“നിങ്ങൾ വീണ്ടും പത്രം വായിക്കാൻ പോകുവാണോ “.
അവർ അടുക്കളയിൽ നിന്നും വീണ്ടും വന്നു നോക്കിയപ്പോഴും അയാളുടെ ഇരിപ്പ് കണ്ട് ചോദിച്ചു

“നിങ്ങൾ ഇങ്ങനെ ഇരുന്നോ ഞാൻ പോയി സംസാരിച്ചോളാം”
അവർ തയ്യാറായി അകത്തേക്ക് പോയി
“നിർമലെ…”
അവരുടെ ദേഷ്യപ്പെട്ടുള്ള പോക്ക് കണ്ട് അയാൾ വിളിച്ചു
“ഈ വീടിന്റെ പടി കടക്കരുത്..”
അയാളുടെ അലർച്ച കേട്ട് അവർ പേടിച്ചു മാറി നിന്നു.
“നീ പോയി എന്താ പറയാൻ പോകുന്നത് നിങ്ങളുടെ മോൾ എന്റെ മോനെ വേണ്ടാന്നു പറഞ്ഞു പോയിന്നോ?”
നിർമല ഉത്തമില്ലാതെ നിന്നു
“ഡി അങ്ങനെ ഒരു വിളിവില്ലാത്ത പെണ്ണിന്റെ തന്ത ആയി പോയി എന്ന കുറ്റത്തിന് നീ പോയി അയാളുടെ ജീവനേടുക്കണോ ആഴ്ച്ച ഒന്ന് തികഞ്ഞോ അയാൾ ചത്തു ചത്തില്ലാന്ന അവസ്ഥയിൽ കിടന്നിട്ടു  ആശുപത്രിയിൽ നിന്നു വന്നിട്ട്   പോരാത്തതിനു ഭർത്താവ് മരിച്ചിട്ട് മാസം ഒന്ന് തികയാത്ത  ഒരു പെൺകൊച്ചു ഉള്ള വീട് ”
നിർമല തല കുനിച്ചു നിന്നു

“ആ പെൺകൊച്ചു ഈ അവസ്ഥയിൽ ആകാൻ നമ്മളും കാരണക്കാരാണ് അത് നീ മറക്കണ്ട വേറൊരു ഭാര്യയും കൊച്ചും ഉള്ളവനെ അവരുടെ മോൾടെ  തലയിൽ കെട്ടി വെച്ചുന്ന് പറഞ്ഞു അവരും ഇവിടെ വന്നു വഴക്കുണ്ടേണ്ടതാ അവർ അങ്ങനെ ചെയ്യാത്തത് അവരുടെ തലയ്ക്കു നല്ല വെളിവുള്ളോണ്ടാ ”
ശിവദാസന്റെ വാക്കുകൾ കേട്ട് അവർ മിണ്ടാതെ നിന്നു

“പിന്നെ എന്താ വേണ്ടേ”
കുറച്ചു നേരത്തിനു ശേഷം അവർ ദേഷ്യവും വിഷമവും സഹിക്കാൻ വയ്യാതെ അയാൾക്ക് നേരെ നോക്കി
“ഇനി ആ പെണ്ണുമായി ഒരു ബന്ധവും വേണ്ട എത്രയും പെട്ടന്ന് ഡിവോഴ്സിനു ശ്രമിക്കുക അത്ര തന്നെ ”
അയാൾ ഒന്ന് നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു
നിർമലക്കും അത് തന്നെയാണ് വേണ്ടതെന്നു തോന്നി അവർ ആലോചനയോടെ തലകുലുക്കി പിന്നെ ടീപോയിൽ ഇരുന്ന അയാളുടെ ഫോൺ എടുത്തു ആരെയോ വിളിക്കാൻ തുടങ്ങി
“ജിത്തുവിനെയാ അവൻ അവിടെ നിന്ന് വിഷമിക്കണ്ട ”

അയാളുടെ ദേഷ്യത്തിൽ ഉള്ള നോട്ടം കണ്ട് അവർ പറഞ്ഞു അവരുടെ മറുപടി കേട്ട് അയാൾ ഒന്നയഞ്ഞു കാൾ അറ്റൻഡ് ചെയ്യപ്പെട്ടപ്പോൾ അവർ സംസാരിച്ചു തുടങ്ങി
“മോനെ അമ്മയാ നീ ഇങ് പോര് മോനെ ഇനി അവിടെ നിക്കണ്ട ”
അവർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അയാൾ ഫോൺ അവരുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി
“ജിത്തു നീ നാളെ ഇവിടെ എത്തണം നാളെത്തന്നെ”

കൂടുതൽ ഒന്നും സംസാരിക്കാൻ നിക്കാതെ അയാൾ ഫോൺ വെച്ചു.പ്രശ്നങ്ങൾ നേരിടാനാവാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന യുവ തലമുറയെ ആ അച്ഛനമ്മമാർക്ക് ഭയമായിരുന്നു അതിലൊരു കണ്ണിയാകാതെ ജിത്തുവിനെ പൊതിഞ്ഞു പിടിക്കാൻ അവർ ആഗ്രഹിച്ചു അങ്ങനെ യാതൊരു ചിന്തയും മനസ്സിൽ തോന്നാതെ അവൻ തിരികെ ഏതാണെന്നു ആ അമ്മയും അച്ഛനും  പ്രാർത്ഥനയോടെ നിന്നു

“അനന്ദു നീ ഇങ്ങനെ മിണ്ടാതെ ഇരിക്കാതെ പറ അവളെ കണ്ടോ ”
വേണു അക്ഷമനായി ചോദിച്ചു കിട്ടുവിനെ അന്വേഷിച്ചു പോയ അനന്ദു തിരികെ എത്തി. ജിത്തുവിന്റേയും കിട്ടുവിന്റെയും ജീവിതത്തിന്റെ തീരുമാനം എടുക്കാൻ കൂടിയിരിക്കുകയാണ് എല്ലാവരും
” കണ്ടു. ”

“നീ എന്താ അവളെ കൂടെ കൊണ്ട് വരാതിരുന്നത് ”
“അങ്ങനെ പിടിച്ചു കൊണ്ടു വരാൻ അവൾ ചെറിയ കൊച്ചല്ല പ്രായ പൂർത്തി ആയ പെണ്ണാ അവൾക്ക് ഇഷ്ടം ഉള്ള ആളിനോട് ഒപ്പം ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് ”
“എന്നാലും അങ്ങനെ ആണോ ആളുകളുടെ മുഖത്തു ഇനി എങ്ങനെ നോക്കും ”
വേണും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഉദയൻ നാണക്കേട് കൊണ്ട് മുഖം കുനിച്ചിരുന്നു
“നീ അവളെ കൂട്ടി കോണ്ട് വരേണ്ടതായിരുന്നു ”
ഉദയൻ മുഖം ഉയർത്താതെ പതിയെ പറഞ്ഞു
“എന്തിന് വേണ്ടി അവളിനി ജിത്തുവിന്റെ ജീവിതത്തിൽ വേണ്ടെന്ന നിലപാടാ അവന്റെ അച്ഛനും അമ്മയും”
“അത് കൊണ്ടു..”
വേണും അവനെ ദേഷ്യത്തോടെ അവനെ നോക്കി

“അത് കൊണ്ടു ഒന്നും ഇല്ല അവളെ ഇവിടേക്ക് പിടിച്ചു കൊണ്ടു വന്നിട്ട് എന്ത് ചെയ്യാൻ ജിത്തും വീട്ടുകാരും അവളെ സ്വീകരിക്കില്ല അവളും അത് ആഗ്രഹിക്കുന്നില്ല അവൾ അവൾടെ ഇഷ്‌ടം പോലെ ജീവിച്ചോട്ടെ ഇഷ്ടപ്പെട്ട ആളിനോപ്പം ”
“എന്താ അനന്ദു നീ പറയുന്നേ കൃഷ്ണയാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിലും നീ ഇങ്ങാനൊക്ക തന്നെ പറയുമോ”
വേണു അവന്റെ നേർക്ക് ക്ഷോഭിച്ചു
“കൃഷ്ണയാണ് ഭർത്താവിനേം കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ പോകുന്നതെങ്കിലും ഞാൻ ഇത് തന്നെ ചെയ്യും അല്ലാതെ അവളെ പിടിച്ചു കൊണ്ട് വന്നു വീണ്ടും ഒരു പാവപ്പെട്ടവന്റെ ജീവിതം ഇല്ലാതാക്കില്ല”

വേണുവിന് അതൊന്നും അത്ര ദഹിക്കുന്നിലായിരുന്നു അയാൾ ദേഷ്യപ്പെട്ടു ഇറങ്ങി പോയി ഉദയൻ ആകെ ക്ഷീണിതനായി ചാരുകസേരയിലേക്ക് ചാഞ്ഞു അയാളുടെ ആ ഇരുപ്പ് കണ്ടു അനന്ദുവിന് വിഷമം വന്നു അവൻ അയാളുടെ അടുത്തേക്ക് ചെന്നു തറയിൽ മുട്ടുകുത്തി നിന്ന് അയാളുടെ കൈകൾ പിടിച്ചു ഉദയൻ ക്ഷീണിച്ച കണ്ണുകളോടെ അവനെ നോക്കി

“അവൾ സുരക്ഷിതയാണ് അമ്മാവാ നല്ല സന്തോഷത്തിലും ആണ് അവൾ അയാളോടൊപ്പം ജീവിച്ചോട്ടെ…”
അനന്ദു പ്രതീക്ഷയോടെ ഉദയനെ നോക്കി
“ഉം ജീവിച്ചോട്ടെ പക്ഷേ ജിത്തുവും ആയുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതിനോടൊപ്പം ഈ വീടും കുടുംബവും ആയിട്ടുള്ള എല്ലാ ബന്ധവും അവൾ ഉപേക്ഷിക്കണം ഇനി അങ്ങനെ ഒരു മകളെ എനിക്ക് വേണ്ട”
അല്പനേരത്തെ മൗനത്തിനു ശേഷം ഉദയൻ പതിയെ പറഞ്ഞു ശബ്ദം പതിഞ്ഞതും ദുർബലവും ആയിരുന്നെങ്കിലും ആ വാക്കുകളുടെ ഉറപ്പും മൂർച്ചയും അനന്ദു തിരിച്ചറിഞ്ഞു. ഭർത്താവിന്റെ വാക്കുകൾ കേട്ട് ശ്രീദേവി കണ്ണുകൾ തുടച്ചു. ആ തീരുമാനം ശെരി വെക്കും പോലൊരു ഭാവം മുഖത്തു തെളിഞ്ഞു നിന്നു.പക്ഷേ അയാളുടെ വാക്കുകൾ അനന്ദുവിന്റെ ഉള്ളിൽ മാത്രം ഒരു നോവുണർത്തി

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here