Home Latest എന്തുവന്നാലും അവസാനം അഭിയേട്ടൻ എന്നെ തേടി വരുമെന്ന് അയാൾക്കുറപ്പായിരുന്നു… Part – 39

എന്തുവന്നാലും അവസാനം അഭിയേട്ടൻ എന്നെ തേടി വരുമെന്ന് അയാൾക്കുറപ്പായിരുന്നു… Part – 39

0

Part – 38 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 39

രചന: ശിവന്യ

മാപ്പോ…. നിനക്കു മാപ്പുതരാൻ എനിക്ക് എനിക്കെങ്ങനെ കഴിയും ഗായത്രി….

നീ അഭിയേട്ടനോടൊപ്പം ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ക്ഷമിക്കാൻ കഴിയുമായിരുന്നു …. നിങ്ങളുടെ വിവാഹത്തിന് മുൻപ് ഞാൻ നിന്റെ കാലു പിടിച്ചതല്ലേ ഗായത്രി… അപ്പോൾ നീ എന്താണ് പറഞ്ഞു….നിന്റെ സ്നേഹം അഭിയേട്ടനു തിരിച്ചറിയാൻ രണ്ടാഴ്ച പോലും വേണ്ട ..അതിനുള്ളിൽ അഭിയേട്ടൻ എന്നെ മറന്നു നിന്നെ സ്നേഹിച്ചിരിക്കും എന്നല്ലേ നീ എന്നോട് പറഞ്ഞത്….

എന്നിട്ടിപ്പോൾ എന്റെ കയ്യിൽ നിന്നും തട്ടി പറിച്ചു എടുത്തിട്ട് പകുതി വഴിക്ക് നീ ഇട്ടിട്ടു പോയില്ലേ….ഞാൻ എങ്ങനെ നിന്നോട് ക്ഷമിക്കും ഗായത്രി….

പിന്നെ നീ പറഞ്ഞ നിന്റെ അച്ഛന്റെ കഥകളെല്ലാം എനിക്കറിയാമായിരുന്നു… നിങ്ങളോടു പറയുന്നത്തിനും മുൻപേ അതായത് നിങ്ങളുടെ വിവാഹത്തിന് മുൻപേ തന്നെ അയാളെന്നോട് അതെല്ലാം പറഞ്ഞിരുന്നു…എന്റെ മുത്തച്ഛനെയും മുത്തച്ഛിയെയും അയാൾ കൊന്നത് പോലും… ഞാൻ അന്ന് ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥയിൽ ആയിരുന്നു…
വർഷങ്ങൾക്കു മുൻപ് നടന്ന ഞാൻ ജനിക്കുന്നതിനു എത്രയോ മുൻപ് ആ സംഭവത്തിനു തെളിവുകൾ ഒന്നും എന്റെ കയ്യിലില്ല… അതിനേക്കാൾ ഉപരിയായി അയാളുടെ ഭീഷണിയാണെന്നെ പേടിപ്പിച്ചത്…

എന്തുവന്നാലും അവസാനം അഭിയേട്ടൻ എന്നെ തേടി വരുമെന്ന് അയാൾക്കുറപ്പായിരുന്നു… അങ്ങനെ വന്നാലും ഞാൻ ഒരിക്കിലും അഭിയേട്ടന്റെ കൂടെ പോകരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു…

ഞാൻ പോയാൽ ആദ്യം എനിക്കെന്റെ കുടുംബത്തെ നഷ്ടമാകുമെന്ന് പറഞ്ഞു…അയാൾ അതു ചെയ്യുമെന്ന് എനിക്ക് തോന്നി…പിന്നീട് അയാൾ പറഞ്ഞതു മറ്റൊരു കാര്യം ആയിരുന്നു…അഭിയെ വിവാഹം കഴിച്ചാൽ ഞാൻ ചെമ്പകശ്ശേരിയിലെ മൂത്ത മകന്റെ വിധവയും ഗായത്രി രണ്ടാമത്തെ മകന്റെ ഭാര്യയും ആയിരിക്കുമെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു..അയാളുടെ മുൻപിൽ ബന്ധങ്ങൾക്ക് അല്ല പണത്തിന് ആയിരുന്നു സ്ഥാനം… സ്വന്തം അമ്മാവനെയും കുടുംബത്തെയും യാതൊരു ദയയും കൂടാതെ കൊന്ന അയാൾക്ക്‌ പെങ്ങളുടെ മകനും അതേ വിധി നൽകാൻ ഒരു മടിയും കാണില്ലെന്ന് എനിക്കുറപ്പായിരുന്നു….

ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ് അഭിയേട്ടൻ എന്റെ കാലു പിടിച്ചിട്ടും ചങ്ക് പൊട്ടി കരഞ്ഞു പറഞ്ഞിട്ടും ഞാൻ കൂടെ പോകാഞ്ഞത്…

അത്രയ്ക്കും ദുഷ്ടനാണ് നിന്റെ അച്ഛൻ… എന്നിട്ടു അയാൾ ഇപ്പോൾ എവിടെയുണ്ട്…ജീവനോടെ ഉണ്ടോ അതോ മരിച്ചു പോയോ…

ശിവാ….അച്ഛൻ മറ്റുള്ളവർക്ക് കൊടുത്ത വിധി അച്ഛനെയും തേടിയെത്തി…ഒരു ആക്സിഡന്റ് ആയിരുന്നു…പക്ഷെ അതിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ അമ്മയെ ആയിരുന്നു… അച്ഛന്റെ കയ്യും കാലും തളർന്നു പോയി… സംസാരിക്കാനും സാധിക്കില്ല.. അമ്മയുടെ ചടങ്ങുകളെല്ലാം നടക്കുമ്പോൾ അച്ഛൻ ഹോസ്പിറ്റലിൽ ആയിരുന്നു…അച്ഛൻ വീട്ടിൽ വന്നപ്പോഴേക്കും ഞാൻ അവിടെനിന്നും പോയിരുന്നു…

അച്ഛൻ ഇപ്പോൾ ചെമ്പകശ്ശേരിയിൽ ആണ്… ഞാൻ വിളിക്കാനായി ചെന്നതാണ്‌… അവരു എന്റെ കൂടെ വിട്ടില്ല… അവിടെ അച്ഛൻ ഏതവസ്ഥയിൽ ആണെന്ന് എനിക്കറിയില്ല.. എങ്ങനെയായാലും എനിക്കൊരു കുഴപ്പമൊന്നുമില്ല… ചെയ്തതിനൊക്കെയും അനുഭവിക്കാതെ ഈ ലോകം വിട്ടു പോകാനാകില്ലല്ലോ… അനുഭവിക്കണം…ഒരുപാട് ജീവിതങ്ങൾ നശിപ്പിച്ചതല്ലേ ..

ഞങ്ങൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…

ശിവാ… ഇതു നിന്റെ മോളാണോ…

അതേ..

മോളുടെ പേരെന്താ..

ലക്ഷ്മി കാർത്തിക്

ലച്ചുമോളാണ് പേരു പറഞ്ഞതു…ഞാൻ ഒന്നും മിണ്ടിയില്ല… മിണ്ടാൻ തോന്നിയില്ല എന്നതാണു സത്യം…

ഗായത്രി…ഞാൻ പോകുവാണ്…ലേറ്റ് ആയി…അതും പറഞ്ഞു ഞാൻ വേഗത്തിൽ തിരിഞ്ഞു നടന്നു…

ശിവാ.. നില്ക്കു…നിന്റെ നമ്പർ എങ്കിലും താ…atleast നീ എവിടെയാണെങ്കിലും പറഞ്ഞുടെ…

എന്തിനാണ് ഗായത്രി…. അതിന്റെയെല്ലാം സമയം കഴിഞ്ഞു പോയില്ലേ….പ്ലീസ് നീ ഇനിയും എന്റെ മുൻപിലേക്ക് പഴയതെല്ലാം ഓർമ്മപ്പെടുത്താനായിട്ടു വരല്ലേ… ഞാൻ ഒന്ന് ജീവിച്ചോട്ടേ….

അവളുടെ മുൻപിൽ കൈ കൂപ്പി പറഞ്ഞു ഞാൻ കാറിൽ കയറി…സ്റ്റിയറിങ്ങിൽ തല വെച്ചു ഒരുപാട് കരഞ്ഞു….ലച്ചു മോൾക്ക്‌ അതെല്ലാം പുതുമകൾ അയതുകൊണ്ടാകും അവളും കരയാൻ തുടങ്ങി.അവളെ ഒരു വിധം പറഞ്ഞു ആശ്വസിപ്പിച്ചു… വീട്ടിലെത്തിയ ഉടനെ തന്നെ മോളെ അമ്മയെ ഏൽപ്പിച്ചു കയറി കിടന്നു….മനസ്സു വളരെയധികം അസ്വസ്ഥം ആയിരുന്നു…ഒരുപാട് കരഞ്ഞു …അങ്ങനെയെങ്കിലും ഒന്നു മനസ്സിന്റെ ഭാരം കുറഞ്ഞെങ്കില്ലെന്നു ആഗ്രഹിച്ചു…….

മനസ്സു പറയുന്നു അഭിയേട്ടനെ വിളിക്കണമെന്ന് …..മനസ്സിൽ ഒരിക്കിലും മായിച്ചു കളയാനാകാത്ത വിധം ഉറച്ചു പോയതാണ് എനിക്ക് എന്റെ അഭിയേട്ടൻ…ആ അഭിയേട്ടൻ ഏതു അവസ്ഥയിലാണെന്നെങ്കിലും അറിയാതെ തനിക്കെങ്ങനെ ഉറങ്ങാൻ പറ്റും…

പതുക്കെ എഴുന്നേറ്റു മുഖം കഴുകി ഫ്രഷ് ആയി …. പുറത്തു അച്ഛനും കാർത്തികും ന്യൂസ് കണ്ടിരിക്കുന്നു…ഇടയ്ക്കു എന്തോ സംസാരിക്കുന്നുണ്ട്…എന്നെ കണ്ടപാടെ നിർത്തി…കാർത്തി എപ്പോൾ വന്നുവെന്നറിയില്ല… മോള് അവന്റെ മടിയിൽ ഇരുന്നു സിദ്ധുവുമായി കളിക്കുന്നുണ്ട്….അമ്മ കിച്ചനിൽ ആണെന്ന് തോന്നുന്നു…

ഞാൻ ചെന്നു സോഫയിൽ ഇരുന്നു…മോള് ഓടി വന്നു എന്റെ മടിയിൽ കയറി ഇരുന്നു…കവിളിൽ ഉമ്മ വെച്ചു…

കാർത്തിയോടും അച്ഛനോടും എനിക്കൊരു കാര്യം പെയ്യാൻ ഉണ്ട്……..

അവരെന്നെ ചോദ്യ ഭാവത്തിൽ നോക്കി…

എനിക്ക് നാട്ടിൽ പോകണം….ശിവപുരത്തേക്ക്‌

അവരെന്നെ അത്ഭുതത്തോടെ നോക്കി…

എന്തിന്….എത്രയും നാൾ പോകാനിഷ്ടമില്ലെന്നു പറഞ്ഞു ഞങ്ങളെ കൂടി വിടാതിരുന്ന നിനക്കു ഇപ്പോൾ എന്താ എങ്ങനെ ഒരു ആഗ്രഹം …..

കാർത്തിയുടെ മുഖത്തു നല്ല ദേഷ്യം ഉണ്ടെന്നു എനിക്ക് മനസ്സിലായി…

അച്ഛൻ ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി ഇരുന്നു..

കാർത്തി… എനിക്ക് പോകണം….കൂടുതൽ ഒന്നും എനിക്കു പറയാനില്ല…

നിനക്കു…നീ….നിന്റെ….നിന്റെ ഇഷ്ടം….ബാക്കി ഉള്ളവർക്കൊന്നും ഇഷ്ടങ്ങളില്ലേ…. നിന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം ചലിക്കാൻ ഞങ്ങളാരും പാവകളല്ലെന്നു ഇനിയെങ്കിലും നീ ഒന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും ശിവാ…

കാർത്തി….

നീ മിണ്ടരുത് … അവൻ ദേഷ്യം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു…

നിനക്കു എല്ലാത്തിനും കാരണങ്ങൾ ഉണ്ട്… നീ ഒരിക്കിലെങ്കിലും ഞങ്ങളെ പറ്റി ചിന്തിച്ചി

ഞങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ… ഞങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾ ഇല്ലേ ശിവാ… എന്നെക്കിലും നീ അതു ചോദിച്ചിട്ടുണ്ടോ… എപ്പോഴും നീ തീരുമാനങ്ങൾ എടുക്കും… ഞങ്ങൾ എല്ലാവരും എപ്പോഴും അതു അനുസരിക്കണം…
അല്ലേ ശിവാ… ഞങ്ങൾക്കും ഒരു മനസ്സു ഇല്ലേ ശിവാ… അതു നീ അറിഞ്ഞിട്ടുണ്ടോ…

മനസും സ്നേഹവും എല്ലാം എല്ലാവർക്കും ഒരുപോലെയാണ്. ശിവാ… നിനക്കു അഭി എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു എനിക്ക് നീയും… ഇവർക്ക് എല്ലാവർക്കും അതറിയാം… പക്ഷെ നീ ഒരിക്കൽ പോലും അതു മനസ്സിലാക്കിയിട്ടില്ല.. അതൊന്നു മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ പലതും ഞങ്ങളിൽ നീ അടിച്ചേല്പിച്ചു്….

കാർത്തി…..എന്റെ മനസ്സിൽ നിന്നോട് നീ ഉദ്ദേശിക്കുന്ന രീതിയിലുള്ള സ്നേഹം ഒരു തരിമ്പോളം പോലും ഇല്ലെന്നു നിക്കറിയമായിരുന്നില്ലേ….അതു അറിഞ്ഞു തന്നെയല്ലേ നീ എന്നെ വിവാഹം ചെയ്തത്…

അതാണ്….ഇപ്പോൾ കുറ്റങ്ങൾ മുഴുവൻ എനിക്കായി..നീ പറഞ്ഞതു തന്നെയാണ് ശരി…അറിഞ്ഞുകൊണ്ടാണല്ലോ ഞാൻ കുഴിയിലേക്ക് എടുത്തു ചാടിയത്…അപ്പോൾ ഞാൻ അനുഭവിക്കണം…

കാർത്തി…പ്ളീസ്… ഞാൻ അങ്ങനെ അല്ല

അതു വിട്…എന്റെ കാര്യം പോട്ടെ…. നിന്റെ അച്ഛനും അമ്മയും…അവരെ ഇത്രയും വിഷമിപ്പിക്കാൻ അവരു നിന്നോട് എന്തു തെറ്റു ചെയ്തു ശിവാ …

അതും പോട്ടേ…നീ ഇന്നു ബീച്ചിൽ ആരെയാണ് കണ്ടത്… മോള് പറഞ്ഞു… നീ കരഞ്ഞെന്നു…

അതു പിന്നെ….

എന്താ…അതും പറയാൻ നിനക്കു പറ്റില്ലേ ശിവാ…

കാർത്തി…ഞാനൊന്നു നാട്ടിൽ പോകട്ടെ… എന്നിട്ടു എല്ലാം പറയാം…പ്ളീസ് കാർത്തി… നീ എന്നെയൊന്നു മനസ്സിലാക്ക്….

നിന്നെ മനസ്സിലാക്കാൻ ആരെകൊണ്ടു സാധിക്കും ശിവാ …. ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല…നീ ഒന്നും പറഞ്ഞിട്ടും ഇല്ല.. നീ കാരണം ഞാൻ അനുഭവിക്കാനുള്ളതിന്റെ പകുതിയിൽ കൂടുതലും അനുഭവിച്ചു…. മറ്റുള്ളവരുടെ മുൻപിൽ നാണംകെട്ടു… എന്നിട്ടും ഞാൻ എല്ലാം മറക്കുന്നത് ഇവരെ ആലോചിച്ചു മാത്രമാണ്…. നിന്റെ അല്ല….അങ്ങനെ പറയാൻ നിനക്കർഹതയില്ല ..എന്റെ അച്ഛനെയും അമ്മയെയും….

ഒരിക്കിലും മോള് കാർത്തിയുടെ സൗണ്ട് ഒന്നു മാറി കേട്ടിട്ടില്ല…അതുകൊണ്ടാകണം അവൾ പേടിച്ചു നിലവിളിച്ചു…

ഞാൻ മോളേയുംകൊണ്ടു റൂമിൽ പോകാനൊരുങ്ങി….

ശിവാ… എന്റെ മോളേ ഇങ്ങു താ .. അവളെന്റെ കൂടെ കിടന്നോളും…അതും പറഞ്ഞു അവൻ മോളേയുംകൊണ്ടു റൂമിൽ കയറി ഡോർ അടച്ചു… മോളുടെ കരച്ചിലും കാർത്തിയുടെ വഴക്കും കേൾക്കാം…ഞാൻ കുറച്ചു നേരം ഡോറിന് വെളിയിൽ പുറത്തു നിന്നു… എന്നിട്ടു പതിയെ ബാൽക്കണിയിൽ പോയിരുന്നു…. പതിയെ അവിടെ ഇരുന്നു ഉറങ്ങിപ്പോയി….

കുറച്ചു കഴിഞ്ഞപ്പോൾ കാർത്തി വന്നു വിളിച്ചു…

ശിവാ…

ഞാൻ നോക്കി….

നീ എപ്പോഴാണ് നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്നത്…

അറിയില്ല…ഹോസ്പിറ്റലിൽ ചോദിക്കണം..

എങ്കിൽ ആദ്യം അമ്മയും അച്ഛനും മോളും പോകട്ടെ…പിന്നെ ലീവു അനുസരിച്ച് നമുക്ക് പോകാം…

ഞാൻ കാർത്തിയുടെ മുഖത്തേക്ക് നോക്കി…

കാർത്തി….

എനിക്കപ്പോൾ എന്തോ വല്ലാതെ ദേഷ്യം വന്നു ശിവാ…. ഞാൻ ചുമ്മാ എന്തൊക്കെയോ വിളിച്ചു പറഞ്ഞു…സോറി ശിവാ..

കാർത്തി..വേണ്ട …. ആ കാലിൽ പിടിച്ചു ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്തവളാണ് ഞാൻ…. നിന്നോട് എത്ര ക്ഷമ പറഞ്ഞാലും മതിയാകില്ല…..ഞാനാണ് കാർത്തി തെറ്റ്…ഞാൻ മാത്രമാണ്…. Iam sorry karthi…Sorry….Sorry …..

ശിവാ…മതി…വാ വന്നു കിടക്കു.. പുറത്തു തണുപ്പുണ്ട്…ശരിയും തെറ്റുമെല്ലാം നമുക്ക് പിന്നീട് നോക്കാം…അവൻ എന്നെയും കൂടി ഉള്ളിലേക്ക് പോയി…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

കാർത്തി അച്ഛനും അമ്മയ്ക്കും നാട്ടിൽ പോകാനുള്ള ടിക്കറ്റു എടുത്തു..രണ്ടാളും നല്ല സന്തോഷത്തിൽ ആണ്… അവർക്ക് രണ്ടുപേർക്കും എപ്പോഴും നാട്ടിൽ പോകാണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു… ഞാനാണ് സമ്മതിക്കാതിരുന്നത്… എനിക്കെന്തോ അവരു പോലും അങ്ങോട്ടു പോകുന്നത് ഇഷ്ടമല്ലായിരുന്നു…. മോളും അവരുടെ കൂടെ പോകുന്നുണ്ട്…സത്യം പറഞ്ഞാൽ അവൾക്കു അച്ഛനും അമ്മയും അവരാണ്…അവൾ മിക്കവാറും കിടക്കുന്നതു പോലും അവരുടെ കൂടെയാണ്…. അവരില്ലാതെ അവൾക്കു ഇവിടെ ശരിയാകില്ല.. ഞങ്ങൾ എല്ലാവരും എപ്പോഴും തിരക്കായിരിക്കും…..അതിനിടയിൽ അവളുടെ കാര്യങ്ങൾ എല്ലാം കൊളമാകും…

⭐⭐⭐⭐⭐⭐⭐⭐⭐

എനിക്ക് ഓഫ് ആയിരുന്നതുകൊണ്ടു ഞാനാണ് അവരെ എയർപോർട്ടിൽ കൊണ്ടു വിട്ടത്…സിദ്ധു ആദ്യം പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും അവൻ പോകാൻ റെഡിയായി…അവനും നാടും വീടുമെല്ലാം ഒരുപാട് മിസ്സ് ചെയ്തിരുന്നു…. എനിക്ക് വേണ്ടിയാണ് അവനതെല്ലാം ഉപേക്ഷിച്ചത്…അവനു അവിടെ കൂട്ടുകാരെ വിട്ടു ആലപ്പുഴയ്ക്ക് പോലും വരാൻ ഇഷ്ടമുണ്ടായിരുന്നില്ല..എന്നിട്ടും ഒരക്ഷരം പോലും പറയാതെ എനിക്ക് വേണ്ടിയാണ് അവൻ വന്നത്….പാവം…കുട്ടി…

അവരെല്ലാം പോയി..ഞാൻ തിരിച്ചു വീട്ടിൽ വന്നു…ഭ്രാന്തു പിടിക്കുന്നപോലെയൊരു അവസ്ഥയായിരുന്നു…ചെന്നപാടെ കയറി കിടന്നു…ഒന്നു കണ്ണടച്ചു…അപ്പോൾ മോള് വന്നു വിളിക്കുന്നത് പോലെ തോന്നി…ചാടി എഴുന്നേറ്റു… നോക്കുന്നിടാതെല്ലാം അവളുടെ കൊലുസിന്റെ കിലുക്കം….അമ്മയുടേം അച്ഛന്റെയും സൗണ്ട് കേൾക്കുന്നു… ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നിയപ്പോൾ ചുമ്മാ ഇറങ്ങി നടന്നു… എവിടേയ്ക്കെന്നോ എങ്ങോട്ടെന്നോ അറിയാതെ നടന്നു…

തിരിച്ചു വന്നപ്പോൾ സമയം 8 മണിയായി… ആരും ഇല്ല… കൂട്ടിന് നിശ്ശബ്ദത മാത്രം..

പതിയെ പഴയ ഓർമകളിലേക്ക് പോയി… എന്താണെന്നറിയില്ല…അഭിയേട്ടനെ ഒന്നു വിളിക്കണമെന്ന് മനസ്സു പറഞ്ഞു… ആ നമ്പർ എപ്പോഴും എന്റെ ഓർമയിൽ ഉണ്ടെങ്കിലും ഈ വർഷങ്ങൾക്കിടയിൽ ആദ്യമായാണ് വിളിക്കാൻ പോകുന്നത്….

ഞാൻ നമ്പർ ഡയൽ ചെയ്തു.. റിംഗ് ചെയ്യുന്നുണ്ട്…ഓരോ റിങ്ങിലും എന്റെ ഹൃദയം ഇടിക്കുന്ന വേഗത കൂടി കൊണ്ടിരുന്നു…. മനസ്സിൽ വല്ലാത്തൊരു ടെൻഷൻ…. മറുത്തലയ്ക്കൽ കാൾ എടുക്കുന്നത് വെയ്റ്റ് ചെയ്തു ഞാൻ നിന്നു….

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here