Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Abhijith Unnikrishnan
പ്രിയം 2.0 ( ഭാഗം-ആറ് )
ഉണ്ണി എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ..
ഉണ്ണി ചുമരിൽ ചാരിനിൽക്കുന്ന മനുവിനെയൊന്ന് നോക്കി..
നിന്നെ ഞാൻ എവിടെയും പ്രതീക്ഷിക്കുന്നില്ല ബ്രോ…
മനുവൊന്ന് ചിരിച്ചു..
അതാണ്… പഴയ ഉണ്ണിയാണോന്ന് ടെസ്റ്റ് ചെയ്തതാ… എന്തൊക്കെ മാറിയാലും നിന്റെ മുഖത്തെ തിളക്കത്തിനു ഒരു കുറവുമില്ല, എനിക്കതിങ്ങനെ കാണുമ്പോൾ എങ്ങനെയാ തല്ലി കെടുത്തേണ്ടതെന്ന് ചിന്തിക്കാൻ തോന്നുകയാ.. മൈ ഡിയർ അളിയാ..
ഉണ്ണി അകത്തേക്ക് നടന്നു, ഹാളിൽ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കാര്യമായിട്ട് സംസാരിക്കുന്നുണ്ട്, മാധവൻ ഉണ്ണിയെ ചൂണ്ടികാണിച്ചിട്ട്…
നമ്മളെല്ലാവരും പരിചയപെട്ടല്ലോ, കൂട്ടത്തിൽ ഒരാളും കൂടിയുണ്ട്, ഇത് രതീഷിന്റെ അനിയൻ..
എല്ലാവരും ഒരുമ്മിച്ച് ഉണ്ണിയെ നോക്കി, ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഉണ്ണി രശ്മിയുടെ നേരെ തിരിഞ്ഞു , അവൾ എന്താണെന്ന ഭാവത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ ഉണ്ണി നോട്ടം മാറ്റി, മാധവൻ വീണ്ടും ഉണ്ണിയെ ചൂണ്ടികൊണ്ട്..
ഇവനെ കുട്ടിക്ക് പരിചയപെടുത്തേണ്ട ആവശ്യമൊന്നുമില്ല, കാരണം ഇവരുടെ കൂടെ അതേ കോളേജിൽ തന്നെയായിരുന്നു, ചിലപ്പോൾ കണ്ടിട്ടുണ്ടാവും..
രശ്മി ചിരിച്ചു..
കണ്ടിട്ടുണ്ട്… ഇനി കാണാൻ കിടക്കുന്നതല്ലേയുള്ളൂ..
ഉണ്ണി അവർ കല്യാണമുറപ്പിക്കുന്നതും നോക്കി നിന്നു, എല്ലാവരും എഴുന്നേറ്റപ്പോൾ കൂട്ടത്തിൽ അവരുടെ കൂടെ പുറത്തേക്കിറങ്ങി, കാറിൽ കയറുന്നതിനു മുന്നേ രശ്മി പുറകിൽ നിന്ന് വിളിച്ചു, എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ..
അയ്യോ സോറി, ഞാൻ അനിയനോട് ഒന്നും സംസാരിച്ചില്ല, എന്തെങ്കിലും രണ്ട് വാക്ക് പരിചയം പുതുക്കാനെങ്കിലും…
മാധവൻ ഉണ്ണിയോട്..
ചെല്ലെടാ.. എടത്തിയമ്മ ആവാൻ പോവുന്ന കുട്ടിയല്ലേ നല്ലോം പരിചയപെട്ടോ..
അതാണ്… ഉണ്ണി വരൂ നമ്മുക്ക് കുറച്ച് മാറി നിന്നു സംസാരിക്കാം..
രശ്മി മരചുവട്ടിലേക്ക് മാറി നിന്നിട്ട് ഉണ്ണിയെ വിളിച്ചു..
അടുത്തെത്തിയപ്പോൾ രശ്മി ഉണ്ണിക്ക് നേരെ കൈനീട്ടി..
താങ്ക്സ്…
ഉണ്ണി അവളുടെ കയ്യിൽ തൊട്ടു, രശ്മി അവളുടെ കൈ തിരിച്ചു മുഖത്ത് വെച്ചു..
നല്ല ചൂട്… ഉണ്ണിക്ക് നല്ലോം ദേഷ്യം വരുന്നുണ്ടല്ലേ..
എങ്ങനെ വരാതിരിക്കും രശ്മി നീ അങ്ങനത്തെ പണിയല്ലേ കൊടുക്കുന്നെ..
മനു രശ്മിയെ ചേർന്ന് നിന്നിട്ട് പറഞ്ഞു..
ഉണ്ണി രണ്ടുപേരെയും മാറി മാറി നോക്കി..
എന്താ നിങ്ങളുടെ പ്ലാൻ..
മനു ചിരിച്ചു..
നിലവിൽ പ്ലാനില്ല… അതിന് ആയുസ്സ് നീ ഞങ്ങളുടെ ഇടയിൽ കയറാതിരിക്കുന്നത് വരെയുള്ളൂ..
രശ്മി ഉണ്ണിയെ നോക്കികൊണ്ട്…
അനിയനായി പോയില്ലേ ഞാനും എന്തെങ്കിലും അവന് വേണ്ടി ചെയ്യണ്ടേ, ഉണ്ണിക്ക് ഇപ്പോൾ ജീവിക്കുന്ന പോലെ സുഖമായിട്ട് പ്രശ്നമില്ലാതെ ജീവിക്കാം, ഞാനായിട്ട് ശല്യം ചെയ്യാൻ വരില്ല..
ഉണ്ണി രശ്മിയെ നോക്കിയിട്ട് മനുവിന്റെ തോളിൽ തട്ടി…
ഇടയിൽ കയറുന്നവരെയുള്ളൂ ആയുസ്സെന്ന് പറഞ്ഞു, എന്നാൽ ഞാൻ പറയുന്നു എന്നെ ഇതിന്റെ ഇടയിലേക്ക് കൊണ്ട് വന്നാൽ നിന്റെ ആയുസ്സിന് ഗ്യാരന്റി ഉണ്ടാവില്ല ഓർമ്മയിൽ വെച്ചോ..
പോവാൻ നേരം രശ്മിയോട്…
ഞാനായിട്ട് ഒരു പ്രശ്നത്തിന് പോവാറില്ല… വന്നാൽ…
രണ്ടുപേരെയും മാറി മാറി നോക്കിയിട്ട്..
അതിനൊരു അവസാനമുണ്ടാക്കാതെ വിടില്ല..
ഉണ്ണി രതീഷിന്റെ കാറിലേക്ക് കയറി ഡോർ വലിച്ചടച്ചു, രതീഷ് അവന് നേരെ തിരിഞ്ഞു..
അവൾ പുതിയ വല്ല കണ്ടീഷനും പറഞ്ഞോടാ..
ഉണ്ണിക്ക് വല്ലാതെ ദേഷ്യം വന്നെങ്കിലും കടിച്ചുപിടിച്ചു കൊണ്ട്…
ഒന്നും പറഞ്ഞില്ല ഏട്ടൻ വണ്ടിയെടുത്താ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..
രതീഷ് വണ്ടി മുന്നോട്ടെടുത്തു, വീട്ടിലെത്തിയപ്പോൾ ഒന്നും പറയാതെ ഉണ്ണി വീടിനുള്ളിലേക്ക് നടന്നു കയറി, ഗായത്രി പതിയെ ഉണ്ണിയുടെ അരികിൽ വന്നിരുന്നു..
എന്തേ അനിയൻ കുട്ടൻ നല്ല ടെൻഷനിലാണല്ലോ..എന്തുപറ്റി ഉണ്ണി..
ഉണ്ണിയൊന്ന് ഗായത്രിയെ നോക്കി.
ഏടത്തിയമ്മയുടെ അഭിപ്രായത്തിൽ രശ്മി എങ്ങനെയുണ്ട്..
എന്തേ അങ്ങനെ ചോദിക്കാൻ… അവള് നല്ല കുട്ടിയല്ലേ..
അങ്ങനെയാ ഞാനും വിചാരിച്ചേ, അത് തെറ്റിപോയോന്നൊരു സംശയം..
ഗായത്രി ഉണ്ണിയുടെ മുഖം തനിക്ക് നേരെ തിരിച്ചു…
എന്തേലും പ്രശ്നമുണ്ടോ…
ഉണ്ണി ടെൻഷനിടയിലും ഒന്ന് പുഞ്ചിരിച്ചു..
ഇപ്പോഴില്ല… ഇനി വരാൻ സാധ്യതയുണ്ട്..
നീ പറഞ്ഞു വരുന്നതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..
ഗായത്രിയെ ഒന്ന് തട്ടിയിട്ട്..
എടത്തിയമ്മ പറഞ്ഞപോലെ കാത്തിരുന്ന് കാണൂ…
ഓ ആയിക്കോട്ടെ.. അപ്പോൾ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു നീ ഒറ്റക്കല്ലല്ലോ ഞാനുമില്ലേ കൂടെ..
ഉണ്ണി ഗായത്രിയെ കൈപിടിച്ചെഴുന്നേൽപ്പിച്ചു..
മതി ടെൻഷൻ വാ വന്ന് റെഡിയാവ് എനിക്ക് നിങ്ങളെ വിട്ടിട്ട് വേണം വന്നിട്ട് കിടന്നുറങ്ങാൻ…
പ്രിയ അകത്തുനിന്ന്…
ഉത്തരവാദിത്തം വേണം, രാവിലെ ജോലിക്ക് പോവാണെന്ന് പറഞ്ഞു ഡയലോഗടിച്ചിട്ട് പോയ ആളാ കയറി വന്നിരിക്കുന്നത് കണ്ടോ വൈകുന്നേരം..
ഉണ്ണി ഗായത്രിയെയൊന്ന് നോക്കിയിട്ട്..
ഇവൾ അകത്തുണ്ടായിരുന്നോ.. ഒച്ചയും ബഹളവും കാണാഞ്ഞപ്പോൾ എങ്ങോട്ടേലും പോയിട്ടുണ്ടാവും വിചാരിച്ചു..
ആ പോവുന്നുണ്ട് ചന്ദ്രനിൽ കാലുകുത്താൻ നീ വരുന്നോ…
ഉണ്ണി തലയിൽ കൈവെച്ച് സോഫയിലിരുന്നു..
ഇതിനോടൊന്നും ഒരു വാക്ക് മിണ്ടാൻ പാടില്ലല്ലോ..
പ്രിയ അരികിലേക്ക് വന്ന് ഉണ്ണിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു..
ഏട്ടാ ഉച്ചക്ക് ഭക്ഷണം കഴിച്ചോ ഏട്ടാ..
ഉണ്ണി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട്…
അതെന്താ പെട്ടെന്നൊരു സ്നേഹത്തിൽ ഏട്ടാ വിളി..
അവൾ അരികിലേക്ക് കയറിയിരുന്നു..
അച്ഛമ്മ പറഞ്ഞു കല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാരെ ബഹുമാനിക്കണമെന്ന്, ഇനി മുതൽ ഉണ്ണിയേട്ടാ വിളിച്ചാൽ മതിയെന്ന്..
അപ്പോൾ നീയെന്ത് പറഞ്ഞു..
ഉണ്ണി ആകാംക്ഷയോടെ അവളെ നോക്കി..
അതിന് എനിക്ക് നിന്റെ മുഖത്തുനോക്കി അങ്ങനെ വിളിക്കാൻ തോന്നണ്ടെടാ..
ആ ബെസ്റ്റ് എന്നെ ബഹുമാനിച്ചില്ലേൽ ഇവിടെ നിൽക്കണ്ട…
പ്രിയ ഉണ്ണിയെ നല്ലോം ചേർന്നിരുന്നു..
ഞാൻ കാര്യായിട്ടാ ചോദിക്കുന്നേ അങ്ങനെ വിളിക്കണോ…
ഉണ്ണി അവളുടെ നേരെ തിരിഞ്ഞ് നെറ്റിയിലെ മുടിയൊക്കെ ഒതുക്കി വെച്ചു..
നിനക്ക് എന്താണോ തോന്നുന്നത് അത് വിളിക്ക്, അല്ലാതെ ഒരാള് പറഞ്ഞെന്ന് വെച്ച് എന്നെ ഏട്ടാന്നോ അനിയാന്നോ ഒന്നും വിളിക്കണ്ട, അത്രക്കുള്ള ബഹുമാനമൊന്നും തൽക്കാലം എനിക്ക് ആവശ്യമില്ല..
സത്യം.. അതാണ് എന്റെ കെട്ടിയോന്റെ മനസ്സ്..
പ്രിയ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..
ചുറ്റിലും ആൾക്കാരുള്ളത് കൂടി ഇടയ്ക്ക് നോക്കാട്ടോ..
ഗായത്രി കയ്യിലിരുന്ന പത്രം ടേബിളിൽ വെച്ചു..
പ്രിയ ഗായത്രിയെ നോക്കി ചിരിച്ചു..
ഞാനൊന്നും ചെയ്തില്ല ചേച്ചി, ഇവൻ എന്തോ സംശയമുണ്ട് പറഞ്ഞു അത് എന്താണെന്ന് ചോദിച്ചു നോക്കായിരുന്നു..
ഗായത്രി രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്..
സംശയം തീർക്കുന്നതൊക്കെ കൊള്ളാം, പിന്നെ വേറെയൊരു സംശയം ഉണ്ടാവാനുള്ള ഇട വരരുത്..
ഗായത്രി അതും പറഞ്ഞു പോയപ്പോൾ പ്രിയ ഉണ്ണിക്ക് നേരെ തിരിഞ്ഞു..
ചേച്ചി എന്താ അങ്ങനെ പറഞ്ഞത്..
ഉണ്ണിയൊന്ന് ചിരിച്ചിട്ട്..
അത് ചെറിയ കുട്ടികൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല..
പ്രിയ ഉണ്ണിയെ നുള്ളിക്കൊണ്ട്..
കാര്യം പറ..
എഴുന്നേറ്റ് മാറിക്കെ..
സംസാരിക്കുന്നതിന്റെ ഇടയിലാണ് അമ്മ കയറി വന്നത്, പ്രിയ പെട്ടെന്നെഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു..
അമ്മ വരൂ… ഞാൻ അങ്ങോട്ട് വരണം വിചാരിച്ച് ഇരിക്കായിരുന്നു, അപ്പോഴാ ഉണ്ണി പുറത്ത് പോയത്..
അമ്മ അവളുടെ തോളിൽ കയ്യിട്ടു..
അതിനെന്താ മോളെ ഇവനില്ലേലും നിനക്ക് വന്നൂടെ..
ഞാൻ നാളെ എന്തായാലും വരാം അമ്മേ..
ആയിക്കോട്ടെ..
അമ്മ ഉണ്ണിക്ക് നേരെ തിരിഞ്ഞു..
അവര് വിളിച്ചിരുന്നു, അവർക്ക് നിശ്ചയത്തിന് താല്പര്യമില്ലാന്ന്, രണ്ട് ചിലവെന്തിനാ ഒരുമ്മിച്ച് കല്യാണം നടത്തിയാൽ പോരെന്ന്..
ആ അതും ശരിയാ..
ഉണ്ണി തലയാട്ടി..
ഈ മാസം ലാസ്റ്റ് 25 ന് ഉറപ്പിച്ചിട്ടുണ്ട്..
ഉണ്ണിയൊന്ന് ഞെട്ടി..
അതിന് ഇനി 10 ദിവസം കൂടിയല്ലേയുള്ളൂ, എന്തിനാ ഇത്ര ധൃതിയിൽ..
അമ്മ അവനെയൊന്ന് നോക്കിയിട്ട്..
എന്ത് പെട്ടെന്നെന്നോ 10 ദിവസത്തെ സമയമില്ലേ, അതൊക്കെ ധാരാളം..
എന്താണെന്നു വെച്ചാൽ ചെയ്യ്… ഞാനെന്തിനാ കൂടേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി..
നീ എല്ലാത്തിനും കൂടണം, ഇന്ന് പോയപോലെ ഒരു സൈഡിൽ മാറി നിൽക്കരുത്..
ഉണ്ണിയൊന്ന് അമ്മയെ നോക്കി..
ഏട്ടൻ പറഞ്ഞതായിരിക്കുമല്ലേ…
അല്ല.. രശ്മി വിളിച്ചപ്പോൾ പറഞ്ഞതാ..
ഉണ്ണി വീണ്ടും ഞെട്ടി..
ആര്..
രശ്മി.. എന്റെ പുതിയ മരുമോള്..
ഉണ്ണിയൊന്ന് ചിരിച്ചു..
പുതിയ മരുമോള് തുടക്കം തന്നെ എന്നെ തട്ടിയാണല്ലോ..
അതൊക്കെ കുറച്ച് നിനക്ക് കിട്ടണം.. ഞാൻ ഇപ്പോൾ പ്രിയയെ ക്ഷണിക്കാൻ വന്നതാ..
അമ്മ പ്രിയയോട് പറഞ്ഞ് പുറത്തേക്കിറങ്ങി, ഒന്ന് തിരിഞ്ഞ് നിന്ന്..
അകത്തൊരു കെട്ടിലമ്മയുണ്ടല്ലോ അവളോടും കൂടി പറഞ്ഞേക്ക്..
ആ കെട്ടിലമ്മ അകത്തല്ല പുറത്താണമ്മേ..
ഗായത്രി മുറ്റത്ത് നിന്ന് അമ്മയ്ക്ക് കൈകാട്ടി..
അമ്മ നടന്ന് ഗായത്രിയുടെ അരികിലെത്തി..
എന്റെ പുതിയ മരുമകൾ എഞ്ചിനീയർ ആണല്ലോ, പഴയതു പോലെ ഒന്നിനും കൊള്ളാത്തവളല്ല ഭാഗ്യം..
ഗായത്രിയൊന്ന് ചിരിച്ചു..
കാണാം… ഞാൻ ഇവിടെ തന്നെയുണ്ടല്ലോ.. പഴയത് കുറച്ച് ബാക്കിയുണ്ടല്ലോ… ഈ സെക്കന്റ് തൊട്ട് എനിക്കുള്ള അവസരമാണ്..
ആയിക്കോട്ടെ.. മോള് പകൽ കിനാവ് നിർത്തി പണി വല്ലതുമുണ്ടേൽ ചെയ്യ്..
ശരി മൈ ഓൾഡ് മദർ ഇൻ ലോ, നമ്മുക്ക് യുദ്ധം തുടങ്ങാം..
( തുടരും )