Home Abhijith Unnikrishnan ഇപ്പോൾ കല്യാണമുറപ്പിക്കാൻ പോവണത്രെ, എണ്ണം തികയ്ക്കാൻ എന്നോടും വരാൻ പറഞ്ഞിട്ടുണ്ട്.. Part – 5

ഇപ്പോൾ കല്യാണമുറപ്പിക്കാൻ പോവണത്രെ, എണ്ണം തികയ്ക്കാൻ എന്നോടും വരാൻ പറഞ്ഞിട്ടുണ്ട്.. Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- അഞ്ച് )

ഗായത്രിയൊന്ന് ചിരിച്ചു..
ഗുഡ്… നല്ല കുട്ടി… ബാക്കി വഴിയേ കാത്തിരിക്കൂ…

ഉം… എടത്തിയമ്മ എന്തോ കാര്യായിട്ട് പ്ലാൻ ചെയ്യുന്നുണ്ട് തോന്നണു… അവസാനം നമ്മള് രണ്ടും പെരുവഴിയിലാവോ…

ഗായത്രി വീണ്ടും ചിരിച്ചു…
ഒറ്റക്കല്ലല്ലോ ഞാനും കൂടെയില്ലേ…

ആയിക്കോട്ടെ…
ഉണ്ണി ഫോൺ കട്ടാക്കി, തിരിച്ചു മുറിയിൽ ചെന്നപ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നതായി തോന്നി, വീണ്ടും ജനലിനരുകിൽ ചെന്ന് ഫോട്ടോയൊന്ന് നോക്കി, അവളുടെ മുഖത്തിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു, പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, ഉണ്ണിയൊന്ന് ഞെട്ടിയെങ്കിലും കട്ടിലിൽ നിന്ന് ഫോണെടുത്ത് ചെവിയിൽ വെച്ചു..
ഹലോ..

അവിടെ എത്തിയാൽ എന്നെയൊന്ന് വിളിച്ചൂടെ… ഞാൻ വിളിക്കട്ടെ വിചാരിച്ചു വെയിറ്റ് ചെയ്തിരിക്കാണോ…
പ്രിയ പരിഭവത്തോടെ ചോദിച്ചു..

ഉണ്ണിയൊന്ന് നെടുവീർപ്പിട്ടു..
എന്റെ ഭാര്യ ഭക്ഷണം കഴിച്ചോടി..

അതാണോ ഇപ്പോൾ അത്യാവശ്യമായിട്ട് ചോദിക്കാനുള്ളെ… നീ എന്തായിരുന്നു ചേച്ചിയോട് കാര്യമായിട്ട് സംസാരിച്ചുകൊണ്ടിരുന്നത് പറ..

ഉണ്ണി പെട്ടെന്ന് മൗനമായി.. ഒരു ഇടവേള എടുത്തിട്ട്…
ഞാനെന്ത് സംസാരിക്കാൻ, എടത്തിയമ്മ എന്നോട് കഴിച്ചോ ചോദിച്ചു, ഞാൻ കഴിച്ചെന്നു ഉത്തരം പറഞ്ഞു..

പ്രിയയൊന്ന് ചിരിച്ചു..
സത്യത്തിൽ നിന്റെ നുണയൊന്നും ഇപ്പോൾ എൽക്കുന്നില്ല എന്നാലും എന്റെ നല്ലപ്പാതി ആയോണ്ട് ഞാൻ വിശ്വസിക്കുന്നു..

ഭാഗ്യം വിശ്വസിച്ചല്ലോ…

ഉം… ഇത് എപ്പോഴും പ്രതീക്ഷിക്കണ്ടാട്ടോ, എന്നോട് നീ പറയുന്നത് നുണയാണോ സത്യമാണോന്നൊക്കെ കണ്ടുപിടിക്കാൻ പറ്റുന്നുണ്ട് ആ കാര്യം ഓർമ്മയിൽ വെച്ചോ

പോടീ വലിയ ആള്…

എന്നാൽ ഞാൻ നിർത്തട്ടെ..

നിർത്തിക്കോ…
ഉണ്ണിയും വിട്ടുകൊടുക്കാതെ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ..
അതേയ് ദേഷ്യത്തിലാണോ…

എന്തിന്.. നീ പറ വല്ലതും എന്നാലല്ലേ ദേഷ്യപ്പെടാൻ പറ്റൂ…

ഓ അങ്ങനെയാണോ… എന്നാൽ കേട്ടോ നിന്റെയൊരു ഫ്രണ്ടിനെ ഞാനിന്ന് കണ്ടു..

എന്നിട്ട്…
ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു…

നീ എന്താ അങ്ങനെ ചോദിച്ചേ… എല്ലാവരും ആരാണതെന്ന് അല്ലെ ചോദിക്കാ..
പ്രിയ സംശയത്തിലായി..

അബദ്ധം മനസ്സിലായപ്പോൾ ഉണ്ണിയൊന്ന് നിറുത്തിയിട്ട്..
അതുപിന്നെ നീ എന്താണ് പറഞ്ഞതെന്ന് നോക്കാൻ വേണ്ടി ചോദിച്ചതാ… നീയൊരു വായാടിയാണല്ലോ അവനെ വട്ടം കറക്കിയോന്നറിയാനാ…

ഒരു വട്ടം കറക്കലുമില്ല, ഞാൻ നാളെ അവിടെ വന്ന് നിന്നെ ഒന്ന് വട്ടം ചുറ്റുന്നുണ്ട്..

അതെന്തിനാ…
ഉണ്ണി സംശയത്തോടെ ചോദിച്ചു..

കൂട്ടുകാരൻ കുറച്ച് നഗ്നസത്യങ്ങൾ പറഞ്ഞു…

ഉണ്ണിയൊന്ന് ഞെട്ടി, പിന്നെയൊന്നും മിണ്ടാൻ കഴിയാതെ മൗനമായി തന്നെ തുടർന്നു, മറുതലക്കൽ ശബ്ദമൊന്നും കേൾക്കതായപ്പോൾ പ്രിയ..
ഹലോ ഫോൺ വെച്ചിട്ട് ഗോവക്ക് ടൂർ പോയോ.. എന്താണ് പറഞ്ഞതെന്ന് ചോദിക്ക്..

ഉണ്ണി ശബ്ദം താഴ്ത്തികൊണ്ട്…
എന്താ പറഞ്ഞത്..?

അവിടെ ഹോസ്റ്റലിൽ ആയിരുന്ന സമയത്ത് വെള്ളമടിച്ചിട്ടുണ്ടല്ലേ…

ഉണ്ണിയൊന്ന് ദീർഘശ്വാസമെടുത്തു..
പോടീ അവിടുന്ന് ഞാൻ കുടിക്കാറൊന്നുമില്ല..

ഓ ഒരു നല്ലകുട്ടി.. കൂട്ടുകാരൻ സത്യേ പറയു തോന്നി..

അതെന്താ അവനെ ഇത്ര വിശ്വാസം..

കാരണം എന്നെ കാണാൻ സുന്ദരിയാണെന്ന് പറഞ്ഞല്ലോ…

എന്നിട്ട്…

ഇന്ന് എട്ടെങ്കിൽ നാളെ ഒമ്പത് എന്നെ കൊണ്ടൊന്നും പറയിക്കരുത്.. അത്രേം നന്നായി സത്യം പറഞ്ഞ മനുഷ്യനെ ഞാൻ എങ്ങനെ അവിശ്വസിക്കുമെന്ന്..

വിശ്വസിച്ചോ ഒരു കുഴപ്പവുമില്ല..

പക്ഷെ ആളൊരു കാട്ടുകോഴിയാണെന്ന് തോന്നുന്നു..

അതെന്താ അങ്ങനെ പറഞ്ഞേ..
ഉണ്ണിയൊന്ന് ചിരിച്ചു..

അല്ല സുന്ദരിയാണെന്ന് പറയുന്നതിന് മുമ്പേ എന്നെ അടിമുടി സ്കാൻ ചെയ്തു, നീയും കൂടി എന്നെ ഇങ്ങനെ നോക്കിയിട്ടുണ്ടാവില്ല, എജ്ജാതി നോട്ടം..

ഇതാണ് വഴിയിൽ കൂടി പോവുന്നോരോടൊന്നും വർത്തമാനത്തിന് നിൽക്കരുതെന്ന് പറയുന്നത്…

അതുശരിയാ അങ്ങനെ ഒരാളോട് വർത്തമാനത്തിന് നിന്നിട്ടാ ഇന്നിങ്ങനെ വർത്തമാനം പറയേണ്ടി വരുന്ന അവസ്ഥയുണ്ടായേ…

എടി നീ വീണ്ടും കിട്ടിയ ഗ്യാപ്പിൽ ഗോളടിച്ചല്ലേ…

പിന്നല്ലാതെ… എന്തായാലും എന്റെ കുട്ടി ഓരോന്ന് ആലോചിച്ചു സമയം കളയണ്ട, വേഗം ഉറങ്ങിക്കോ…

ശരി മാഡം…

അയ്യോ ഫോൺ വെക്കല്ലേ ഒരു കാര്യം പറയാൻ മറന്നു…

ഉണ്ണി പെട്ടെന്ന്…
എന്താ അത്..

വേറൊന്നുമല്ല ഇന്നലത്തെ പോലെ ഞാനുണ്ടെന്ന് വിചാരിച്ചു റൂമിന്റെ വാതിലിൽ പോയി മുട്ടണ്ട, ഉമ്മക്ക് പകരം ചവിട്ടായിരിക്കും കിട്ടാ..

ഉണ്ണിയൊന്ന് ചിരിച്ചു..
എന്തായാലും നീയത് ഓർമ്മിപ്പിച്ചത് നന്നായി..

തോന്നി.. കള്ളത്തരത്തിന് ഒരു കുറവുമില്ലല്ലോ..

ശരി ശരി.. നീ പോയി റെസ്റ്റെടുക്ക്, ഞാൻ കിടന്നുറങ്ങട്ടെ..

ആയിക്കോട്ടെ ഗുഡ്‌നൈറ്റ്..
പ്രിയ ഫോൺ കട്ടാക്കി..

ഉണ്ണി കട്ടിലിൽ കിടന്നു ആലോചിക്കാൻ തുടങ്ങി, അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി..

പിറ്റേദിവസം രാവിലെ..
അച്ഛമ്മ വന്ന് കതകിൽ തട്ടി, ഉണ്ണി വേഗത്തിൽ എഴുന്നേറ്റ് വാതിൽ തുറന്ന് നോക്കി, അച്ഛമ്മയൊന്ന് ചിരിച്ചിട്ട്..
മോൻ നന്നായിട്ട് ഉറങ്ങി തോന്നണു, വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ പ്രിയ എന്നെ വിളിച്ചിരുന്നു, മോൻ റെഡിയായിട്ട് അവരെ കൂട്ടികൊണ്ടുവരോന്നു ചോദിക്കാൻ പറഞ്ഞു…

ഉണ്ണി തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി..
അയ്യോ സമയം ഒരുപാടായല്ലോ, ഞാൻ കുളിച്ചിട്ട് വരാം, ഇനി വിളിച്ചാൽ ഞാൻ പുറപ്പെട്ടു പറഞ്ഞാൽ മതി..

ശരി മോനെ വേഗം പോയിട്ടുവാ..

ഉണ്ണി പെട്ടെന്ന് കുളിച്ചു റെഡിയായി, ബൈക്കെടുത്ത് ഹോസ്പിറ്റലിലേക്ക് ചെന്നു, പ്രിയയും ഗായത്രിയും താഴെ നിൽക്കുന്നുണ്ടായിരുന്നു, ഉണ്ണിയെ കണ്ടപ്പോൾ പ്രിയ..
ലേശം ഉത്തരവാദിത്തമൊക്കെ ആവാട്ടോ, നിന്നെയൊക്കെ കെട്ടുന്ന പെൺകുട്ടി പെട്ടു..

ഗായത്രിയൊന്ന് പ്രിയയെ നോക്കി, അവളുമൊന്ന് ചിരിച്ചു..
ശരിയാണ് ആ ഭാഗ്യവതി ഞാനാണ്..

നീ മിണ്ടാതെ വണ്ടിയിൽ കേറുന്നുണ്ടോ, ഇന്നെങ്കിലും എനിക്ക് ജോലിക്ക് പോവണം…

ഹാവൂ ഇപ്പോൾ പറഞ്ഞതേയുള്ളൂ ഉത്തരവാദിത്തത്തെക്കുറിച്ച് ദേ അപ്പോഴേക്കും ശരിയായി..

ഉണ്ണിയൊന്ന് പ്രിയയെ കണ്ണിറുക്കി കാണിച്ചു..
നീ വരുന്നുണ്ടോ..

നീ ആദ്യം ചേച്ചിയെ കൊണ്ടുപോയി വിട്..

അതൊന്നും പറ്റില്ല ഒറ്റ ട്രിപ്പ്‌ അടിക്കും..

അയ്യോ മൂന്നുപേരും കൂടിയോ..
ഗായത്രി സംശയത്തോടെ ചോദിച്ചു..

പിന്നെ നിങ്ങൾ രണ്ടുപേർക്കും നല്ല തടിയാണല്ലോ, ഇതിൽ ഇഷ്ടം പോലെ സ്ഥലമുണ്ട് വേഗത്തിൽ വാ എനിക്ക് തിരക്കുള്ളതാ..

ഗായത്രി നിൽക്കുന്നത് കണ്ടപ്പോൾ പ്രിയ പുറകിലേക്ക് കയറി നീങ്ങി ഉണ്ണിയെ ചേർന്നിരുന്നു..
വാ ചേച്ചി അവന് തിരക്കുണ്ടെന്ന് പറഞ്ഞില്ലെ, ഇന്നെങ്കിലും ജോലിക്ക് പൊയ്ക്കോട്ടേ പാവം..

എന്താ സ്നേഹം..
ഗായത്രിയും കയറിയിരുന്നു..
ഉണ്ണി കുറച്ച് പതുക്കെ പോയാൽ മതി..

എടത്തിയമ്മ പേടിക്കണ്ട പതുക്കെ പോവുള്ളൂ..
പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട്..
നീ കുറച്ച് കൂടി നീങ്ങിയിരിക്ക്..

ഇനി എങ്ങോട്ട് തോളത്തേക്കോ..

ഒന്നും വേണ്ട നീ ഇപ്പോൾ എവിടെ ഇരിക്കുന്നതെന്ന് വെച്ചാൽ അവിടെ തന്നെയിരിക്ക്…

ആ ഓക്കേ.. പോവാം..

ഉണ്ണി ബൈക്കെടുത്ത് നേരെ വീട്ടിലേക്ക് തിരിച്ചു, രണ്ടുപേരും ഇറങ്ങി വീടിനുള്ളിലേക്ക് കയറി, ഉണ്ണി രതീഷിന്റെ വീടിന് മുന്നിൽ അമ്മാവന്റെ കാർ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു, അകത്ത് അമ്മാവനും അമ്മായിയും ഉണ്ടെന്ന് തോന്നുന്നു, കയറി ചെന്നപ്പോൾ മാധവൻ ഉണ്ണിയെ കണ്ട്..
ആ വന്നല്ലോ മൂത്ത കാരണവർ..

ഉണ്ണി അമ്മയെ നോക്കിയിട്ട്..
എന്താ വിശേഷം..?

നിനക്ക് മാത്രം കെട്ടിയാൽ പോരല്ലോ ഇവനും ഒന്ന് നോക്കണ്ടേ, ഭാഗ്യത്തിന് ഇത്തവണ അവൻ തന്നെ നല്ലൊരു കുട്ടിയെ കണ്ടുപിടിച്ചു, ഇവന്റെ കൂടെ പഠിച്ചതാണത്രേ..
അമ്മ ഫോട്ടോയെടുത്ത് ഉണ്ണിക്ക് നേരെ നീട്ടി..
നീ കണ്ടിട്ടുണ്ടോ കോളേജിലാവുമ്പോൾ..

അവൻ മറന്നിട്ടുണ്ടാവും, അല്ലെങ്കിലും അവനെവിടെ പെൺകുട്ടികളെ നോക്കാനൊക്കെ സമയമുണ്ടായിരുന്നത് വിപ്ലവം പറഞ്ഞോണ്ട് നടക്കല്ലായിരുന്നോ..
മാധവൻ ഇടയിൽ കയറി..

ഉണ്ണി രശ്മിയുടെ ഫോട്ടോ അമ്മയ്ക്ക് തന്നെ തിരിച്ചു നൽകി..
എന്താ ഇപ്പോൾ ഇതിൽ തീരുമാനമെടുത്തെ…

മാധവനൊന്ന് ചിരിച്ചു..
എന്ത് തീരുമാനം… നമ്മള് കുറച്ചുപേർ ഇവിടുന്ന് പോയി ഉറപ്പിച്ചിട്ട് വരുന്നു അത്രതന്നെ, ഇനി ഇതിന്റെ പേരിലൊരു ചർച്ചയൊന്നും വേണ്ട…

ഉം.. ആയിക്കോട്ടെ..
ഉണ്ണി ഇറങ്ങാൻ നിന്നു..

മാധവൻ പുറകിൽ നിന്ന്..
അല്ല എങ്ങോട്ടാ… നീയും വരണം, ശ്രീധരന് ഒരു ആക്‌സിഡന്റ് പറ്റിയിട്ട് കിടപ്പിലാ, അപ്പോൾ തൽകാലം നീ വന്ന് കാര്യങ്ങളൊക്കെ സംസാരിക്കാൻ കൂട്..

ശരിയെന്ന് തലയാട്ടി ഉണ്ണി പുറത്തേക്ക് വന്നു, വീടിന് മുന്നിൽ ഗായത്രി നിൽക്കുന്നുണ്ടായിരുന്നു..
എന്തുപറ്റി അമ്മാവനൊക്കെ വന്നിട്ടുണ്ട് തോന്നണു..

ഉം.. വന്നിട്ടുണ്ട്.. ഇപ്പോൾ കല്യാണമുറപ്പിക്കാൻ പോവണത്രെ, എണ്ണം തികയ്ക്കാൻ എന്നോടും വരാൻ പറഞ്ഞിട്ടുണ്ട്..

ഗായത്രി ഉണ്ണിയുടെ തോളിൽ തട്ടി..
സാരമില്ല.. എന്തായാലും വിളിച്ചതല്ലേ വെറുതെ പോയിട്ട് വാ…

പോവുന്നുണ്ട്.. എന്താണ് നടക്കുന്നതെന്ന് എനിക്കും കാണണമല്ലോ..

ശരി ഞാൻ ഷർട്ട്‌ എടുത്ത് തരാ… നീ മാറ്റിയിട്ട് കൂടെ ചെന്നേക്ക്..

ഉണ്ണി ഗായത്രിയുടെ കൂടെ അകത്തേക്ക് ചെന്നു, ഷർട്ട്‌ മാറ്റി റെഡിയായപ്പോഴേക്കും രതീഷിന്റെ കാർ വന്ന് ഹോണടിച്ചു, ഉണ്ണി പുറത്തേക്കിറങ്ങി, പെട്ടെന്ന് ഗായത്രി പുറകിൽ നിന്ന്…
ഉണ്ണി ഒരു മിനിറ്റ്..

ഉണ്ണി നിന്നിട്ട് ഗായത്രിയെ തിരിഞ്ഞു നോക്കി, ഗായത്രി അരികിൽ വന്ന്..
ഒരു കാരണവശാലും നീ ഇടയിൽ ഒന്നും പറയരുത്…

ഉം..
ഉണ്ണി ഗായത്രിയെ നോക്കി മൂളിയിട്ട് രതീഷിന്റെ കാറിനരുകിലേക്ക് നടന്നു, ഡോർ തുറന്ന് അകത്തേക്ക് കയറി, ഇടയിൽ ബന്ധുക്കളുടെ കാറുകളും അവരുടെ പുറകെ ചേർന്നു, രശ്മിയുടെ വീടിന് മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരുപാടുപേർ അണിനിരന്നിട്ടുണ്ടായിരുന്നു, എല്ലാവരും അരികിലേക്ക് വന്ന് രതീഷിനെ സ്വീകരിച്ചു, ഉണ്ണി പുറത്തിറങ്ങി അവരുടെ കൂടെ നടക്കുന്നതിനിടയിൽ ഒന്ന് നിന്നു, സൈഡിലേക്കൊന്ന് നോക്കി..

മറുതലക്കൽ ചിരിച്ചു കലർന്ന ശബ്ദത്തിൽ…
ഉണ്ണി എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here