Home Latest നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് നിന്നെ സംശയം ഉണ്ടായിരുന്നു…. നീ തന്നെ ആയിരിക്കും ഇത്...

നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് നിന്നെ സംശയം ഉണ്ടായിരുന്നു…. നീ തന്നെ ആയിരിക്കും ഇത് ചെയ്തെത് എന്നു… Part – 6

0

Part -5 വായിക്കാൻ ഇവിടെ Click ചെയ്യുക.

നെയിം ഓഫ് ഗോഡ് Part – 6

രചന : Anu Thobias

ആദം കരുതിയത് പോലെ തന്നെ സംഭവിച്ചു…. അത് പോൾസൺ തന്നെ ആയിരിന്നു….. ശരത് അയാളെ ചോദ്യം ചെയ്യണം.. അതിനു വേണ്ട അറേഞ്ച്മെന്റ് ചെയ്യു… ആാാ പിന്നെ സൈമൺ അച്ഛനെ പറ്റിയുള്ള എന്തേലും വിവരം ഉണ്ടോ?? അയാൾ ചോദിച്ചു… ഇതുവരെ അഗതി മന്ദിരത്തിൽ എത്തിയിട്ടില്ല സർ.. അവിടെ വേറെയും രണ്ടു പേരെ ഡ്യൂട്ടിക്ക് ഇട്ടിട്ടുണ്ട്…

പിന്നെ സിലിനെ വാച്ച് ചെയ്യാനും ആളെ ഇട്ടിട്ടുണ്ട്… വെരി ഗുഡ് ശരത്….. ചോദ്യം ചെയുവാൻ പോൾസൺ നെ അയാൾ വിളിച്ചു… വരു പോൾസൺ ഇരിക്കു… വേണ്ട സർ ഞാൻ നിന്നോളം…. കുഴപ്പമില്ല ഇരിക്കു പോൾസൺ അയാൾ പറഞ്ഞു… സർ എന്നെ എന്തിനാ പിടിച്ചു കൊണ്ട് വന്നത് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അയാൾ ചോദിച്ചു…. നിനക്കു ഒന്നും അറിയില്ല അല്ലേടാ… ശരത് അലറി…. കൂൾ ശരത്…. കൂൾ ആദം പറഞ്ഞു…. പോൾസൺ എല്ലാം പറയും…

അല്ലെ പോൾസൺ… ഇനി പറ പോൾസൺ… എന്തിനാ നീ ഇവരേല്ലാം കൊന്നത്…. അയാൾ സാവദാനത്തിൽ ചോദിച്ചു….. ഞാൻ ആരെയും കൊന്നിട്ടില്ല സർ.. പോൾസൺ മറുപടി പറഞ്ഞു…. ഓക്കേ പോൾസൺ നീ ആരെയും കൊന്നിട്ടില്ല…. എങ്കിൽ സൈമൺ അച്ഛൻ എന്തിനാ ഇവരെ കൊന്നത്……. എനിക്കറിയില്ല സർ….പോൾസൺ മറുപടി പറഞ്ഞതും…ആദാമിന്റെ കൈ അയാളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു….. പോലീസ്കാർ വെറും ഉണ്ണാക്കന്മാർ ആണെന്ന് കരുതിയോടാ… പന്ന —@%@%%**%%@#…. അയാൾ അലറി

 

 

.. നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് നിന്നെ സംശയം ഉണ്ടായിരുന്നു…. നീ തന്നെ ആയിരിക്കും ഇത് ചെയ്തെത് എന്നു എന്റെ മനസ് പറയുണ്ടാരുന്നു.. ബട്ട്‌ അതിന്റെ ഇടയിൽ സൈമൺ അച്ഛൻ കേറി വന്നപ്പോൾ ഞാൻ കുറച്ചു കൺഫ്യൂസ്ഡ് ആയി… പിന്നെ അച്ഛന്റെ പുറകെ പോയപ്പോളും ഒരു കണ്ണ് നിനക്കു പിറകെ ഉണ്ടായിരുന്നു…. നിനക്കു ഇനി ഒരു തരത്തിലും രെക്ഷപെടാൻ ആകില്ലെടാ… ആദ്യം നിന്നെ കണ്ടപ്പോൾ നീ ഞങ്ങളോട് നിനക്കു ഫാമിലി ഇല്ലെന്നു പറഞ്ഞു… നീ വിചാരിച്ചു.. ഞങ്ങൾ അത് വിശ്വസിച്ചുവെന്നു….. നിനക്കു തെറ്റിയെടാ…… നിന്റെ കേസ് രജിസ്റ്ററിൽ നിന്റെ അഡ്രസ് നീ കൊടുത്തിരുന്നത് കൊച്ചി യിലെ ജൂത തെരുവായിരുന്നു….. നീ രാത്രിയിൽ ഡെവിൾ ആയി വേഷം ധരിച്ചു…. സാത്താൻ വർഷിപ് ചെയുന്ന സ്ഥലം സന്ദര്ചിച്ചപ്പോൾ കിട്ടിയ ഒരു ഫോട്ടോ അത് ഞങ്ങളെ എത്തിച്ചത് നിന്റെ നാട്ടിൽ ആണ്…. നിന്റെ ഫാമിലി ഫോട്ടോ.. ഇതെലാം അറിഞ്ഞു കൊണ്ട് തന്നെയാ നിന്നെ കാണാൻ ഞങ്ങൾ വീണ്ടും വന്നത്…

അപ്പോഴേക്കും നീ അവിടെ നിന്നും പോയി കഴ്ഞ്ഞിരുന്നു.. നിനക്കു ഒരു കുടുംബം ഉണ്ടെന്നു അന്ന് സെക്യൂരിറ്റി പറഞ്ഞിട്ടും ഞങ്ങൾ കാത്തിരുന്നത് ഇത് നീ എന്തിനു വേണ്ടി ചെയ്തു എന്നു ഞങ്ങൾക്ക് അറിയണമായിരുന്നു…. ഇനി പറ.. എന്താണ് നിന്റെയും അച്ഛന്റെയും ഇടയിലുള്ള ബന്ധം…. അയാൾ ഒന്ന് പുഞ്ചിരിച്ചു…. എന്നിറ്റു പറഞ്ഞു തുടങ്ങി

 

ചെറുപ്പത്തിൽ അപ്പനും അമ്മയും നഷ്ടപ്പെട്ട ഞാൻ ബന്ധു വീടുകളിൽ നിന്നാണ് കഴ്ഞ്ഞിരുന്നത്… എസ്റ്റേറ്റ് ഇൽ ജോലി ആയിരുന്നു…. അവിടെ വെച്ച് ഞാൻ മൂപ്പൻ എന്നു വിളിക്കുന്ന ഗബ്രിയേൽ മൂപ്പനെ പരിചയപെടുന്നത്…. സാത്താനെ പോലെ രാത്രിയിൽ വസ്ത്രം ധരിച്ചു…. പുറത്തിറങ്ങി നടന്നാൽ അമാനുഷിക ശക്തി കിട്ടുമെന്നു മുപ്പൻ എന്നെ വിശ്വസിപ്പിച്ചു….. ചന്ദ്രമോഹൻ സാറിന്റെയും വേറെ ആരോ ഒരാളുടെയും പേരിൽ ഉള്ള എസ്റ്റേറ്റ് ആയിരുന്നു അത്…. ഗബ്രിയേൽ മൂപ്പന്റെ ഭാര്യ ബാർബര കാണാൻ സുന്ദരി ആയിരുന്നു…. അവരുടെ മകൾ18 വയസ്സ് പ്രായമുള്ള സിസ്‌ലി…അവളെ എന്നെ കൊണ്ട് കെട്ടിക്കാൻ മുപ്പൻ തീരുമാനിച്ചിരിന്നു…. വല്ലപ്പോഴും എസ്റ്റേറ്റ് ഇൽ വന്നിരുന്ന.. ചന്ദ്രമോഹന്റെ കണ്ണുകൾ സിസിലിയിൽ പതിഞ്ഞിരുന്നു …. ചന്ദ്ര മോഹന്റെ താല്പര്യം മൂപ്പൻ അറിഞ്ഞു… അവർ തമ്മിൽ വാക് തർക്കം ഉണ്ടായി… അവിചാര തമായി മൂപ്പൻ കണ്ട കാഴ്ച അയാളിൽ ഉറങ്ങി കിടന്നിരുന്ന സാത്താനെ പുറത്തു കൊണ്ട് വന്നു….. ബാർബര ചന്ദ്ര മോഹനുമായി ബന്ധം പുലർത്തിരുന്നു…

സിസിലിയെ ചന്ദ്രമോഹന് തരപ്പെടുത്തി കൊടുക്കാൻ അവൾ ശ്രമിച്ചു.,.. സാത്താൻ ആയി മാറിയ മൂപ്പൻ… ബാർബര യെ ശ്വാസം മുട്ടിച്ചു കൊന്നിട്ടു.. വിവസ്ത്ര ആക്കി… വെട്ടി നുറുക്കി… കത്തിച്ചു…… പിന്നെ ചന്ദ്ര മോഹന് ആയിരുന്നു അയാളുടെ അടുത്ത ഇര…. പക്ഷെ ചന്ദ്രമോഹനും ആയിട്ടുള്ള മല്പിടുത്തത്തിൽ ചന്ദ്രമോഹന്റെ എസ്റ്റേറ്റ് പങ്കാളി അയാളെ വെടി വെച്ച് കൊന്നു….. ഇതറിഞ്ഞ നിമിഷം ഞാൻ സിസിലിയെ കൊണ്ട് അവിടുന്നു കടന്നു.. ഞങ്ങൾക്ക് ഒരു കോൺവെന്റിൽ അഭയം ലഭിച്ചു… ഞങ്ങൾ വിവാഹ0 കഴിച്ചു. കുട്ടികൾ ആയി… ഞാൻ ജോലി കാര്യങ്ങൾ കു വേണ്ടി ഇങ്ങോട്ടു വന്നു… സിസിലി അവിടെ അടുക്കളയിൽ ജോലി ചെയ്തിരുന്നു.. മക്കളെ അവരുടെ തന്നെ സ്കൂളിൽ അവർ പഠിപ്പിച്ചു….വർഷങ്ങൾ കടന്നു പോയി അവിടെ ഉണ്ടായിരുന്ന ഒരു അച്ഛൻ വഴി ആണ് ഞാൻ സൈമൺ അച്ഛനെ പരിചയപെടുന്നത്… എന്റെ മകന്റെ മെഡിക്കൽ പ്രവേശനം അച്ഛൻ ആണെന്ന് സാധിച്ചു തന്നത്…… അവിടെ കോൺവെന്റിൽ താമസിച്ചു കൊണ്ടിരുന്ന അനാഥ പെൺകുട്ടികൾക്കു ജോലി സഹായവും ആയി നവീൻ പ്രഭാകരൻ എന്നൊരാൾ വന്നു… കുറെ കൂട്ടികൾക്കു അയാൾ ജോലി കൊടുത്തു….

സിസിലിയെയും അയാൾ ജോലി കൊടുകാം എന്നു പറഞ്ഞു വിളിച്ചു… എന്നോട് ചോദിച്ചപ്പോൾ ഇവിടേക്കു അല്ലെ വന്നോളാൻ ഞാൻ പറഞ്ഞു…. അവരുടെ പുതിയ ഫിനാൻസ് കമ്പനിയിൽ തുപ്പുകാരി ആയിട്ടരുന്നു ജോലി…. ഇവരുടെ ഈ കമ്പനി ഉത്ഘാടനം ചെയ്തിരുന്നത്.. ചന്ദ്രമോഹൻ ആയിരുന്നു…. പഴയ സിസിലിയെ വർഷങ്ങൾ കഴിഞ്ഞിട്ടും അയാൾ തിരിച്ചറിഞ്ഞിരുന്നു…. ചന്ദ്രമോഹൻ അവളെ തിരിച്ചറിഞ്ഞ നിമിഷം അവൾ എന്നെ വിവരം അറിയിച്ചു.. ഇനി അവിടെ നിക്കണ്ട തിരിച്ചു പൊക്കൊള്ളാൻ ഞാൻ പറഞ്ഞു… ഞാൻ പറഞ്ഞതനുസരിച്ചു അവൾ തിരിച്ചു പോകാൻ ഒരുങ്ങി…. നവീൻ അവളോട് വളരെ മാന്യമായി ഞാൻ കൊണ്ടുപോയി ആകാം എന്നു പറഞ്ഞപ്പോൾ അവൾ ചതി മനസിലാക്കിയില…. പോകുന്ന വഴിയിൽ .. നവീൻ ഇത് കുറച്ചു വസ്ത്രങ്ങൾ ആണ്.. ഇത് മോൾക്ക് കൊടുക്കണം എന്നു പറഞ്ഞു അവളുടെ കൈയിൽ കൊടുത്തു…. എന്റെ കുഞ്ഞിനെ അവൻ കോൺവെന്റിൽ വെച്ച് മുൻപ് പല തവണ കണ്ടിരുന്നു…. അവന്റെ കഴുകൻ കണ്ണുകൾ അവൾക്കു ചുറ്റും വട്ടം ഇട്ടു പറന്നിരുന്നത് സിസിലി അറിഞ്ഞിരുന്നില്ല….. ആർക്കും സംശയം തോന്നാത്ത രീതിയിൽ അവൻ പെരുമാറി.. ഒരു ദിവസം കോൺവെന്റിൽ വന്ന നവീൻ സിസിലിയോട് അയാൾ ബിസിനസ്‌ ആവശ്യത്തിന് വിദേശത്ത് പോകുന്നുവെന്നും രണ്ടു ദിവസം അമ്മയെ നോക്കണം എന്നും ആവശ്യപെട്ടു…

മോളെയും വേണേൽ കൂടെ കൂട്ടി കൊള്ളാൻ പറഞ്ഞു… അത്രയും നാൾ മാന്യമായി പെരുമാറിയത് കൊണ്ട്…. അവൾക്കു സംശയം ഒന്നും തോന്നിയില്ല…. മദർ സുപ്പീരിറും പോയിട്ടു വരു എന്നു പറഞ്ഞപ്പോൾ അവൾക്കു സംശയം ഒന്നും തോന്നിയില്ല…പോയി വന്നിട്ടു എന്നോട് പറയാം എന്നവൾ വിചാരിച്ചു.. ആ യാത്ര ചെന്നു നിന്നത്… ഒരു വലിയ വീട്ടിൽ ആയിരുന്നു…. എന്റെ സിസിലിയെയും മോളെയും അവർ…… അയാളുടെ കണ്ണുകൾ നിറഞ്ഞു……ബാക്കി പറയാൻ കൂട്ടാകാതെ…. അയാൾ അലറി അതെ സർ ഞാനും സൈമൺ അച്ഛനും കൂടിയാണ് അവരെ കൊന്നത്….

സൈമൺ അച്ഛന് ഇതിൽ എന്താണ് റോൾ.. ശരത് അയാളോട് ചോദിച്ചു… അച്ഛന്റെ പെങ്ങളുടെ ഭർത്താവ് ആയിരുന്നു.. ജോണി.. നവീന്റെ കൂടെ എന്റെ സിസിലിയെയും മോളെയും നശിപ്പിക്കുമ്പോൾ അവനും ഉണ്ടായിരുന്നു… പെണ്ണ് വിഷയത്തിൽ ജോണിയുടെ താല്പര്യം അവൾ അച്ഛനോട് പറഞ്ഞിരുന്നു…. ഇനിയും ജോണിയുടെ കൂടെ ജീവിക്കാൻ ആകില്ലെന്നു അവൾ പറഞ്ഞത് കൊണ്ട്.. സൈമൺ അച്ഛൻ ജോണിയെ ചെന്നു കണ്ടിരുന്നു…. പക്ഷെ വളരെ മോശമായി അയാൾ അച്ഛനോട് പെരുമാറി…. കൂടാതെ ആ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നു പറഞ്ഞു ഭീഷണി പെടുത്തി…. ദൈവാഹിതത്തിൽ മാത്രം ജീവിച്ചിരുന്ന അച്ഛന് ഇതൊന്നും താങ്ങാൻ പറ്റുമായിരുന്നില്ല….. എന്റെ കാര്യങ്ങൾ കുടി അറിഞ്ഞപ്പോൾ.. എല്ലാവരെയും വക വരുത്താൻ ഞങ്ങൾ തീരുമാനിച്ചു… അതിൽ 3 പേരെ ഞങ്ങൾ കൊന്നു.. ഒരാൾ ഇനിയും ബാക്കി ഉണ്ട്…

അയാൾ ഉറക്കെ ചിരിച്ചു… അയാളുടെ കണ്ണുകളിൽ പക യുടെ കനലുകൾ നീറി….. ആരാണ് അത്?? പറയു… ആദം ചോദിച്ചു…. അയാൾ ചിരിച്ചു കൊണ്ടിരുന്നു….. നിങ്ങളെ രക്ഷിക്കാൻ എനിക്ക് സാധിക്കും….. പക്ഷെ ഇനിയുള്ള ആ ഒരാൾ അത് എനിക്കറിയണം….. ആദം അയാളോട് പറഞ്ഞു……. എന്നെ നിങ്ങൾ രക്ഷിക്കേണ്ട ഇൻസ്‌പെക്ടർ….. …. അവൻ കുടി മരണപെട്ടാൽ ഞാൻ പൂർണമായും രക്ഷ പ്രാപിക്കും…. അയാൾ ഒരു ഭ്രാന്തനെ പോലെ അലറി…….. കൊച്ചു മകളുടെ പ്രായമുള്ള എന്റെ മകളെ പിച്ചി ചിന്തിയ അവനു മരണം മാത്രമേ എനിക്ക് കൊടുക്കാനാവു………… അയാൾ അലറി വിളിച്ചു………… നിങ്ങളുടെ സഹപ്രവർത്തകൻ ഐ ജി പോത്തൻ കുര്യൻ….. അവൻ ആണ്… ആ നരഥമൻ….. ആർക്കും അവനെ രക്ഷിക്കാൻ ആകില്ല……… അവന്റെ മരണ ഉടമ്പടി എഴുതി കഴിഞ്ഞിരിക്കുന്നു…… അയാൾ അട്ടഹാസിച്ചു….

പെട്ടെന്നു.. ആദാമിന്റെ ഫോൺ റിങ് ചെയ്തു… സർ ഒരു ലോറിയും കാറും ..തമ്മിൽ കുട്ടി മുട്ടി ഒരാളുടെ മരണം രേഖപെടുത്തിയിട്ടുണ്.. ലോറി നിർത്താതെ പോയി…. കാർ ഡ്രൈവ് ചെയ്തിരുന്ന ആൾ മരണപ്പെട്ടു….. മരണപെട്ട ആൾ നമ്മൾ തേടുന്ന വ്യക്തി ആണ്… ഫാദർ സൈമൺ…..

 

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here