Home Latest ജീവനില്ലാത്ത ഒരു പാവയെ പോലെ ശിവയുടെ കയ്യും പിടിച്ച് തളർച്ചയോടെ തല താഴ്ത്തി  നടന്നു വരുന്ന...

ജീവനില്ലാത്ത ഒരു പാവയെ പോലെ ശിവയുടെ കയ്യും പിടിച്ച് തളർച്ചയോടെ തല താഴ്ത്തി  നടന്നു വരുന്ന കല്ലുവിനെ കണ്ടു ജിത്തുവിന്റെ ചങ്ക് പിടഞ്ഞു… Part – 25

0

Part – 24 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 25

പോലീസ് സ്റ്റേഷന് മുന്നിലേക്ക്‌ ഒരു ഓട്ടോ വന്നു നിന്നു ശിവയോടൊപ്പം ആഗ്നസ് കൂടി ഓട്ടോയിൽ നിന്നും ഇറങ്ങി ജിത്തുവും അനന്ദുവും അവളെയും കാത്ത് നിൽക്കുകയായിരുന്നു
“എവിടെ ആയിരുന്നു നീ”
അനന്ദു അവളോട് ദേഷ്യപ്പെട്ടു
“ആ ലക്ഷ്മി ഡോക്ടർ ഇന്നലെ രാത്രി മരിച്ചു ഫ്യൂണറൽ കഴിയാൻ കാത്തു നിന്നതാ താമസിച്ചത് ”
ശിവ പറഞ്ഞത് കേട്ട് അനന്ദു ശാന്തനായി
“കല്ലു എവിടെ?”

“അവളെ അകത്തേക്ക് വിളിച്ചു”
“ഉം ശെരി മാഡം വരു നമുക്ക് അകത്തേക്ക് പോകാം”
ശിവ ആഗ്നസിനോട് പറഞ്ഞു അവർ ശെരി എന്ന് തലയാട്ടി അവർ അകത്തേയ്ക്ക് നടക്കുന്നതും നോക്കി ആകാംഷയോടെ ജിത്തും അനന്ദുവും നിന്നു

“കാളിന്ദി…. ദാ ഈ വെള്ളം കുടിക്ക് ”
ഒരു ബോട്ടിൽ വെള്ളം അവളുടെ നേർക്ക് നീട്ടി എല്ലാം പറഞ്ഞു കഴിഞ്ഞു മനസൊന്നു സ്വസ്ഥം ആയെങ്കിലും. അവളുടെ ശരീരത്തിലെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. വിറക്കുന്ന കൈകളോടെ ബോട്ടിൽ വാങ്ങി അവൾ ഒരു കവിൾ കുടിച്ചു
ഒരു പോലീസുകാരൻ അകത്തേക്ക് വന്നു
“ഈ കൊച്ചിനെ കൂട്ടികൊണ്ട് പോകാൻ ആള് വന്നു കൊണ്ടാവാ ”
“ഉം എഴുന്നേറ്റ് വാ ”
കല്ലുവിനെ തന്നെ  നോക്കി കൊണ്ട്  അവളെ  ചോദ്യം ചെയ്തു കൊണ്ടിരുന്ന മാഡം എഴുന്നേറ്റു. അവളെ തന്നെ ഒന്നു രണ്ടു നിമിഷം കൂടി നോക്കി നിന്ന ശേഷം പുറത്തേക്കു നടന്നു പിന്നാലെ അവളും

ശിവയും ആഗ്നേസും എസ് ഐ ക്യാബിനിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.കല്ലുവിനെ എസ്സ് ഐയുടെ റൂമിൽ ആക്കി ആ വനിത പോലീസ് തിരികെ പോയി ശിവ കല്ലുവിന്റെ മുഖത്തേക്ക് നോക്കി വാടി തളർന്നു തലതാഴ്ത്തി ഉള്ള അവളുടെ നിൽപ്പ് കണ്ട് ശിവയുടെ ഉള്ളൂലഞ്ഞു.
“ഇപ്പൊ കൊണ്ടു പൊയ്ക്കോ നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ഭാഗത്തു നിന്നും കൂടി അന്വേഷിക്കും”.
അയാൾ ഓർമ്മപ്പെടുത്തും പോലെ പറഞ്ഞു

“അന്വേഷിക്കണം സർ അതു തന്നെ ആണ് ഞങ്ങളുടെയും ആഗ്രഹം.”
ശിവ അതിനു മറുപടിയായി ചിരിയോടെ പറഞ്ഞു
തലകുമ്പിട്ട് നിൽക്കുന്ന അവളെയും പിടിച്ച് ശിവ ഇറങ്ങി. ജീവനില്ലാത്ത ഒരു പാവയെ പോലെ ശിവയുടെ കയ്യും പിടിച്ച് തളർച്ചയോടെ തല താഴ്ത്തി  നടന്നു വരുന്ന കല്ലുവിനെ കണ്ടു ജിത്തുവിന്റെ ചങ്ക് പിടഞ്ഞു അവന്റെ കണ്ണുകളിലും നീർ പൊടിഞ്ഞു ഓടി അടുത്ത് ചെന്നു ചേർത്തു പിടിക്കാൻ അവന്റെ മനസു വെമ്പി.
അനന്ദു അവളുടെ അടുത്തു ചെന്ന് നെറുകയിൽ തലോടി

“സാരമില്ല എന്ത് വന്നാലും ഞാൻ ഉണ്ട് കൂടെ ” അവളൊരു ഏങ്ങി കരച്ചിലോടെ അനന്ദുവിന്റെ മാറിലേക്ക് ചാഞ്ഞു കണ്ടു നിന്ന ശിവയുടെ കണ്ണുകളും നിറഞ്ഞു. അവൾ  നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി നിന്നു. ജിത്തു അതു കണ്ടു വല്ലായ്മയോടെ മുഖം തിരിച്ചു.

അനന്ദുവിന്റെ കാർ ശരത്തിന്റെ വീടിനു മുന്നിൽ വന്നു നിൽക്കുമ്പോൾ ശിവദാസൻ സിറ്റ് ഔട്ടിൽ ഉണ്ടായിരുന്നു കാറിൽ നിന്നിറങ്ങിയ ജിത്തുവിനെ കണ്ടു അയാൾ അടുത്തേക്ക് ചെന്നു
“എന്തായി മോനെ സ്റ്റേഷനിൽ പോയിട്ട് ?”
അവൻ അയാളെ ഒന്നു തറപ്പിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി പിന്നാലെ വന്ന ശിവയും അയാളോട് ഒന്നും പറയാതെ അകത്തേക്ക് പോയി കല്ലുവിനോട് കാറിൽ നിന്നും ഇറങ്ങേണ്ട എന്ന് അനന്ദു പറഞ്ഞത് കൊണ്ട് അവൾ ഇറങ്ങാതെ ഇരുന്നു അനന്ദു കാറിന്റെ പുറത്തിറങ്ങി നിൽപ്പുണ്ടെങ്കിലും അയാളെ ശ്രദ്ദിക്കാതെ നിന്നു

“അനന്ദു കാളിന്ദി എവിടെ….?”
അയാൾ അവന്റെ അടുത്ത് വന്നു ചോദിച്ചു
“അവളെ ഞാൻ കൊണ്ടു പോകുവാ അവളുടെ വീട്ടിലേക്ക് ഇനി അവൾ ഇവിടെ നിക്കണ്ട”
അനന്ദു അയാളുടെ മുഖത്തു നോക്കാതെ പറഞ്ഞു
“അതു ശെരി അല്ലല്ലോ. ചടങ്ങുകൾ ഒന്നും കഴിയാതെ….”
“ചടങ്ങുകൾ ഒന്നും കഴിയാതെ അവളെ കുറ്റക്കാരി ആക്കി സ്റ്റേഷനിൽ കയറ്റാൻ കുഴപ്പം ഒന്നും ഇല്ലായിരുന്നോ?”
അയാൾ മറുപടി ഇല്ലാതെ നിന്നു
“എന്നാലും….”

“അവളിപ്പോ ശരത്തിനെ കൊന്ന കുറ്റത്തിന് ജയിലിൽ ആണെന്ന് വിചാരിച്ചാൽ മതി”
അയാൾക്ക് അവന്റെ സംസാരം ഒട്ടും ഇഷ്‌ടം ആകുന്നില്ലായിരുന്നു എങ്കിലും ഒന്നും പറയാനാകാതെ അനിഷ്ടം നിറഞ്ഞ മുഖത്തോടെ അയാൾ നിന്നു അനന്ദു അയാളെ ശ്രദ്ദിക്കാതെ നിന്നു ഫോണിൽ തോണ്ടി
കുറച്ചു സമയത്തിന് ശേഷം ശിവയും അമ്മയും ബാഗും എടുത്തു പുറത്തേക്കു വന്നു അവർ
വന്നു കാറിലേക്ക് കയറിയതും അനന്ദു കാർ സ്റ്റാർട്ട്‌ ചെയ്തു പോയി അയാൾ അതും നോക്കി നിന്നു അകത്തേക്ക് കയറി ജിത്തു മൊബൈൽ കൂടി ഓൺലൈൻ ബസ്  ടിക്കറ്റ് ബുക്ക്‌ ചെയ്യുന്ന തിരക്കിലായിരുന്നു.

“എന്തായി ജിത്തു സ്റ്റേഷനിൽ പോയിട്ട് ”
അയാൾ ജിത്തുവിന്റെ അടുത്തേക്ക് ചെന്നിരുന്നു അവൻ അതൊന്നും ശ്രദ്ദിക്കാതെ ഇരുന്നു
“ഞാൻ ചോദിക്കുന്നതിനൊന്നും മറുപടി തരാതെ നീ എന്താ ഇതിൽ ഇട്ട് കുത്തുന്നെ”
ഫോണിൽ മാത്രം ശ്രദ്ദിച്ചു ഇരിക്കുന്ന ജിത്തുവിനെ നോക്കി അയാൾ ദേഷ്യപ്പെട്ടു
“ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുവാ നാളെ തന്നെ തിരികെ പോണം പറ്റുമെങ്കിൽ ഇന്ന് ”
ജിത്തു മുഖം ഉയർത്തി നോക്കാതെ പറഞ്ഞു
“പോകാനോ ഇത്ര പെട്ടന്ന് ”
“പിന്നല്ലാതെ അയാളെ പോലൊരു ചതിയന് വേണ്ടി എന്റെ സമയം കളയാൻ വയ്യ”
ജിത്ത് ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റു അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടു ശാരിയും നിർമലയും ദേവിയമ്മയും അവിടേക്ക് വന്നു പെട്ടന്നുള്ള അവന്റെ ഭാവമാറ്റം കണ്ട് ശിവദാസൻ അവനെ അന്തിച്ചു നോക്കി

“എന്താടാ… നീ പറഞ്ഞു വരുന്നത് ”
അയാൾ ജിത്തുവിന്റെ കൈകളിൽ പിടിച്ചു ഒന്നും മനയിലാവാതെ  ചോദിച്ചു അവൻ ശിവ അവനോടും അനന്ദുവിനോദും പറഞ്ഞ കാര്യങ്ങൾ പറഞ്ഞു
“ഇല്ല ഞാൻ വിശ്വസിക്കില്ല ശരത്തിനു അങ്ങനെ ഒന്നും ചെയ്യാൻ……”
ശാരി അവന്റെ നേർക്ക് ദേഷ്യത്തിൽ പറഞ്ഞു
“ഇങ്ങനെ മരിച്ചു തലക്കും മീതെ നിൽക്കുന്നവരെ ദുഷിക്കരുത് മോനെ പാപം കിട്ടും,”
ദേവിയാമ്മ കരച്ചിൽ അടക്കാൻ പാട് പെട്ടുകൊണ്ട് പറഞ്ഞു.ജിത്തു അതു കേട്ട് ദേഷ്യം കൊണ്ട് വിറച്ചു
“വേണ്ട ചത്തു പോയ അവനു വേണ്ടി ഒരു തെറ്റും ചെയ്യാത്ത ആ പാവം പെണ്ണിനെ പിടിച്ചു ജയിലിൽ ഇടാം അതു മതിയോ നിങ്ങൾക്ക് മതിയോന്ന്…”
അവൻ ദേവിയമ്മയുടെ നേർക്ക് ചീറി അവർ പേടിച്ച് നിർമലയുടെ പിന്നിലേക്ക് മാറി

“ചേച്ചി ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കണം എന്നില്ല ഈ കാര്യങ്ങളെ കുറിച്ചൊക്കെ പോലീസ് ഒന്നു കൂടി അന്വേഷിക്കും അതിന് ശേഷം ഉണ്ണി ഇവിടെ വന്നു പറയുന്നത് മാത്രം  വിശ്വസിച്ചാൽ മതി.”
അവൻ ശാരിയെ തറപ്പുച്ചു നോക്കി കൊണ്ടു പുറത്തേക്കു ഇറങ്ങി പോയി ശാരി ജിത്തു പറഞ്ഞിട്ട് പോയ കാര്യങ്ങൾ ഒന്നു കൂടി ഓർത്തു
“ഇല്ല ശരത്തിനു ഒരിക്കലും അങ്ങനെ ഒന്നും ആകൻ കഴിയില്ല എന്റെ അനിയനാ അവൻ എന്റെ അനിയൻ..”
അവൾ പിറുപിറുത്തു കൊണ്ടു അകത്തേക്ക് നടന്നു

അനന്ദു കല്ലുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവൾക്ക് കൂട്ടായി ശിവയും ഗീതയും അവിടെ നിന്നു കല്ലു റൂമിനുള്ളിൽ തന്നെ ഒതുങ്ങി അവസാനം കണ്ടപ്പോൾ പോലും ഉള്ള ശരത്തിന്റെ അപേക്ഷയും അയാളുടെ ദയനീയ മുഖവും അവളെ വിടാതെ പിന്തുടരാൻ തുടങ്ങി. ഉറക്കത്തിലും ഉണർവിലും എല്ലം ശരത്തിന്റ ഓർമ്മകൾ അവളെ ശ്വാസം മുട്ടിച്ചു. ശിവ നിർബന്ധിച്ചു അവളെ പുറത്തു പറമ്പിലും മറ്റും നടക്കാൻ കൂട്ടി കൊണ്ട് പോകും ശിവ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത്തുകൊണ്ട് അവൾ ഇല്ലാത്ത ദിവസങ്ങളിൽ  കൃഷ്ണയും അമ്മയും അവൾക്ക് കൂട്ടായി വീട്ടിൽ നിന്നു സ്വാതിയും വീണയും മെർലിനും എല്ലാം പലപ്പോഴും ഫോണിലൂടെ അവളെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചു അവൾ ആരോടും സംസാരിക്കാൻ തയ്യാറാവാതെ ഒഴിഞ്ഞു മാറി അനന്ദു മിക്ക ദിവസങ്ങളിലും വൈകുന്നേരം കുറച്ചു സമയം  അവളുടെ അടുത്ത് വന്നു സംസാരിച്ചിരിക്കുന്നത് പതിവാക്കി  ഒരാഴ്ച്ച കൂടി കഴിഞ്ഞു. ഉദയനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

ഉദയനും ശ്രീദേവിയും വീട്ടിൽ എത്തിയപ്പോൾ ഗീത തിരികെ അവരുടെ വീട്ടിലേക്ക് പോയി ശിവ അവിടെ തന്നെ തുടർന്നു. തന്റെ നിർബന്ധം കൊണ്ടാണ് മകൾക്ക് ഇങ്ങനെ ഒരു വിധി വന്നതെന്ന ചിന്തയിൽ ആ മാതാപിതാക്കളും തകർന്ന അവസ്ഥയിൽ ആയിരുന്നു. പകലുകളിൽ ആ മൂന്നു ആത്മാക്കൾ പരസ്പരം മിണ്ടാതെ വീടിന്റെ ഏതെങ്കിലും മൂലയിൽ ഒതുങ്ങും വൈകുന്നേരം ശിവ എത്തിയതിനു ശേഷം ആണ് ആ വീട് ആളുതാമസമുള്ള വീട് പോലെ ആകുന്നത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ശരത്തിന്റെ മരണന്തര ചടങ്ങിന് കല്ലുവിനെ ഉദയനും ശ്രീദേവിയും അനന്ദുവും കൂടി കൊണ്ടു പോയി ചടങ്ങിൽ പങ്കെടുത്ത ഉടൻ തിരികെ വരുകയും ചെയ്തു.ശാരിയോ ദേവിയമ്മയോ കല്ലുവിനോടോ അവളുടെ അച്ഛനമ്മമാരോടോ സംസാരിക്കാൻ തയ്യാറായില്ല. ഉദയനെ ഡിസ്ചാർജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ കിട്ടു തിരികെ ബാംഗ്ലൂർക്ക് പോയിരുന്നു അതിനും ഒരാഴ്ച മുന്നേ ജിത്തും ശരത്തിന്റെ ചടങ്ങുകൾക്ക് അവർ രണ്ടു പേരും പങ്കെടുത്തില്ല.

കബനി താന്നെ കണ്ടിട്ട് എത്ര നാളായാടോ താൻ എന്താ വിളിച്ചാൽ ഫോൺ എടുക്കാത്തെ ”
ലീവ് കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയ ആദ്യ ദിവസം വാഷ് റൂമിൽ നിന്നും തന്റെ സീറ്റിലേക്ക് നടക്കുകയായിരുന്ന കിട്ടുവിന്റെ കൈകളിൽ പിടിച്ച് നിർത്തികൊണ്ട് വരുൺ ചോദിച്ചു കിട്ടു അന്തിച്ചു അവനെ തന്നെ നോക്കി നിന്നു അവന്റെ കണ്ണുകളിൽ വിരിഞ്ഞ പുതു ഭാവങ്ങൾ കണ്ട് കിട്ടു ഒന്ന് രണ്ട് നിമിഷം അവയിൽ തന്നെ തങ്ങി  ജിത്തുഏട്ടന്റെ കണ്ണിൽ തനിക്കായ് വിരിയാൻ കൊതിച്ച അതേ ഭാവങ്ങൾ  ലാവണ്യ പറഞ്ഞതുപോലെ എന്തോ ഒരു താല്പര്യം വരുണിനു തന്നോട് ഉണ്ടെന്ന് അവൾക്കും തോന്നി തുടങ്ങി.കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു അവൾ ചിന്തകളെ നിയന്ത്രിച്ചു. അവൻ മുറുകെ പിടിച്ചിരിക്കുന്ന തന്റെ വലം കയ്യിലേക്ക് അവളുടെ നോട്ടം മാറി അതു മനസിലാക്കിയ വരുൺ അവളുടെ കൈ മോചിപ്പിച്ചു

“സോറി”
അവൻ പതുക്കെ പറഞ്ഞു കിട്ടു ഒന്ന് പുഞ്ചിരിച്ചു
“ലാവണ്യ പറഞ്ഞിരുന്നു നാട്ടിലെ കാര്യങ്ങൾ ഒക്കെ പക്ഷേ എനിക്ക് തന്നോട് ഒന്ന് സംസാരിക്കാൻ തോന്നിയപ്പോഴാ വിളിച്ചത് ”
“ഉം സംസാരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല”
“ഐ അണ്ടർസ്റ്റാൻഡ് അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട് ”
“ഓക്കേ ആയി വരുന്നു”
“കാളിന്ദിയുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു എല്ലം വിധി അല്ലാതെ എന്ത് പറയാൻ ”
കിട്ടു ഒന്നും മിണ്ടാതെ നിന്നു
“ഞാൻ പൊയ്ക്കോട്ടേ കുറച്ച് വർക്ക്‌….”

“ഓക്കേ ക്യാരി ഓൺ”
വരുൺ തിരിഞ്ഞു പോകാൻ തുടങ്ങി കിട്ടിവും പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ നിന്നു
“വരുണേട്ടാ..”
അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി
“സോറി വരുൺ സർ”
“വരുണേട്ടന്ന് തന്നെ വിളിച്ചോ ഇവിടെ ഇപ്പൊ നമ്മൾ മാത്രം അല്ലേ ഉള്ളു ”
വരുൺ ചിരിയോടെ തിരുത്തി
“ഈ പ്രൊജക്റ്റ്‌ കഴിഞ്ഞാൽ വരുണേട്ടൻ ഇവിടുന്ന് തിരിച്ചു പോകും എന്ന് കേട്ടു ”
“അതേ പ്രൊജക്റ്റ്‌ കഴിയുമ്പോൾ അല്ല അതിന് മുന്നേ പ്രൊജക്റ്റ് ഞാൻ ശുഭാഷിഷിന് ഹാൻഡ് ഓവർ ചെയ്തു. ഒഫീഷ്യൽ അറിയിപ്പ് ഇന്നോ  നാളെയോ ഉണ്ടാകും”

“അപ്പൊ…..”
. അവൾ ആലോചനയോടെ അവനെ നോക്കി
“അപ്പൊ എന്താ…. ”
അവന്റെ കണ്ണുകളിൽ തിളക്കം കൂടി വന്നു
“അല്ല ഇവിടന്ന് സ്റ്റാഫിനെ മുംബൈയിലെ ഓഫീസിലേക്ക് മാറ്റുന്നു അറിഞ്ഞു എന്നെ കൂടി അതിൽ ഉൾപ്പെടുത്തമോ?”
അവന്റെ കണ്ണുകൾ അത്ഭുതത്തിൽ വിടർന്നു
“കബനി താൻ അതിന് ഇവിടെ പുതിയതല്ലേ തന്നെക്കാൾ സീനിയോറിറ്റി ഉള്ളവർ ഇവിടെ ഉണ്ട് ”

“വരുണേട്ടൻ ശ്രമിച്ചാൽ എനിക്കും കൂടി….”
അവൻ ആലോചനയോടെ ഒന്ന് രണ്ട് നിമിഷം നിന്നു
“നോക്കാം ഉറപ്പ് പറയുന്നില്ല ”
അവൻ ചിരിയോടെ പറഞ്ഞു
“താങ്ക്സ് ”
കിട്ടു സന്തോഷത്തോടെ അവന്റെ കൈകൾ കവർന്നു കൊണ്ട് പറഞ്ഞു പതിയെ പിടി വിട്ടു അവൾ നടന്നു നീങ്ങി അവൾ പോകുന്നതും നോക്കി വരുൺ ഒരു ചിരിയോടെ നിന്നു.എന്റെ മനസ്സിൽ ഉള്ളത് പോലെ അവൾടെ മനസിലും ഒരിഷ്ടം ഉണ്ടോ വരുൺ ചിരിയോടെ ഓർത്ത് കൊണ്ട് തന്റെ കാബിനിലേക്ക് നടന്നു
ഒരാഴ്ച്ചക്ക് ശേഷം ഉള്ള ഒരു ഞായറാഴ്ച ഫ്ലോർ ക്ലീനിങ്ങിൽ ബിസി ആയിരുന്ന കിട്ടുവിന്റെ ഫോൺ ബെല്ലടിച്ചു അവൾ പണി മതിയാക്കി ചെന്നു ഫോൺ എടുത്തു ഡിസ്പ്ലേയിൽ വരുണിന്റെ പേര് കണ്ട് അവൾ ചിരിയോടെ ഫോൺ എടുത്തു.
“ഹലോ കബനി സഖാവേ താൻ എന്നോട് ആവശ്യപ്പെട്ട കാര്യം ഞാൻ ഒക്കെ ആക്കിട്ടോ ”

“താങ്ക്സ് വരുണേട്ടാ..”
“ഓർഡർ ഞാൻ മെയിൽ ചെയ്താൽ മതിയല്ലോ”
കിട്ടു ഒരു നിമിഷം ആലോചിച്ചു നിന്നു
“വരുണേട്ടന് ഇന്ന് ഈവെനിംഗ് എന്തെങ്കിലും എൻഗേജ്മെന്റ് ഉണ്ടോ?”
“നോ എന്തേ?”
“എന്നാ ഓർഡറും കൊണ്ട് ഇവിടെ വരെ വരാമോ ഡിന്നർ നമുക്ക് ഒരുമിച്ചു കഴിക്കാം”
“ഓക്കേ”
“അപ്പൊ ഈവെനിംഗ് 7 മണിക്ക്
ലൊക്കേഷൻ ഞാൻ അയക്കാം”

“ഓക്കേ ഡൺ”
ഇതാണ് പെർഫെക്ട് ടൈം തന്റെ മനസ് അവളെ അറിയിക്കാൻ വരുൺ തീരുമാനിച്ചു. ഈവെനിംഗിൽ കിട്ടുവിനോട് തന്റെ മനസ് അവതരിപ്പിക്കുന്ന കാര്യം ആലോചിച്ചു അവൻ ടെൻഷനായി എങ്ങനെ പറയണം അവളുടെ മറുപടി എന്തായിരിക്കും അങ്ങനെ പല വിധ ചിന്തകളിൽ അവൻ ആസ്വസ്തനായി. എങ്കിലും വൈകുന്നേരം ആകാൻ അവൻ കാത്തിരുന്നു
കിട്ടു കാൾ കട്ട്‌ ചെയ്തു ആലോചനയോടെ കട്ടിലേക്ക്  ഇരുന്നു മനസ്സിൽ എന്തൊക്കെയോ കണക്കുകൾ കൂട്ടി കിഴിച്ചു എന്തോ ഉറച്ച തീരുമാനത്തോടെ അവൾ എഴുന്നേറ്റു പണികൾ ഒതുക്കി 7മണി ആകാൻ കാത്തിരുന്നു ലിവിംഗ് റൂം വൃത്തിയാക്കി. കുളിച്ചു റെഡി ആയി നിന്നു.6.50 കഴിഞ്ഞപ്പോൾ വരുണിന്റെ കാർ വരുന്നത് ബാൽക്കണി യിൽ നിന്നു അവൾ കണ്ടു അകത്തേക്ക് പോയി നേരത്തേ തയ്യാറാക്കി വെച്ചിരുന്ന ബ്ലാക് ഹോട്ട് പാന്റും പിങ്ക് കളർ ഷർട്ടും എടുത്തണിഞ്ഞു ഷിർട്ടിന്റെ നീളകൂടുതൽ കൊണ്ടു പാന്റ് കാണാനില്ല മുടി അഴിച്ചിട്ടു അലസമായി വിരലുകൾ കൊണ്ട് ഒന്ന് ഒതുക്കി. കണ്ണുകൾ നീട്ടി എഴുതി ലിപ്സ്റ്റിക്ക് കൊണ്ട് ചുണ്ടോന്നു ചുവപ്പിച്ചു. മുകളിലത്തെ രണ്ടു ബട്ടനുകൾ അഴിച്ചിട്ടു കണ്ണാടിയിൽ നോക്കി പിന്നെ വേണ്ടന് തോന്നി ബട്ടൻസ് ഇട്ടു ഇങ്ങനെ ഒരു വേഷത്തിൽ ഒരു പുരുഷന്റെ മുന്നിൽ നിൽക്കുന്ന കാര്യം ഓർത്ത് അവൾക്ക് ജാള്യത തോന്നി ഡോർ ബെൽ മുഴങ്ങിയപ്പോൾ അവൾ ഒന്ന് ഞെട്ടി ഉടലിൽ ചെറിയൊരു വിറയൽ ഉള്ളത് അവളാറിഞ്ഞു ഒന്ന് രണ്ട് തവണ ബ്രീത് ഇൻ ബ്രീത് ഔട്ട് ചെയ്തു അവൾ സ്വയം നിയന്ത്രിച്ചു ഡോർ തുറന്നു തല മാത്രം വെളിയിലേക്ക് ഇട്ടു ചിരിയോടെ മുന്നിൽ നിൽക്കുന്ന വരുണിനെ നോക്കി ചിരിച്ചു

“ഹായ് വരുണേട്ടാ അകത്തേക്കു വാ ”
അകത്തേക്ക് കയറിയ ശേഷം ആണ് വരുൺ അവളുടെ വേഷം ശ്രദ്ദിക്കുന്നത് അവൻ ഞെട്ടി അവളെ തന്നെ നോക്കി നിന്നു
“വാ ഇരിക്ക് ”
അവൾ സോഫയിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു വരുൺ പതിയെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് സോഫയിൽ ഇരുന്നു അവളുടെ ഇങ്ങനെ ഒരു രൂപം കണ്ട് പറയാൻ വന്നതൊക്കെ മറന്നു അവൻ ഇരുന്നു പിന്നെ എന്തോ ഓർത്തത്‌ പോലെ ഒരു എൻവലപ്പ്പും കൂടെ ഒരു റോസ് ബോക്കെയും അവൾക്ക് നേരെ നീട്ടി

“താങ്ക്സ് ”
അവൾ അത് ഇരു കയ്യും നീട്ടി സ്വീകരിച്ചു.
“ഞാൻ കുടിക്കാൻ എടുക്കാം ”
അവൾ അകത്തേക്ക് പോയി വരുൺ ഒന്ന് ദീർഘ നിശ്വാസം വിട്ടു രണ്ടു ഗ്ലാസിൽ ഒറഞ്ചു ജ്യൂസുമായി അവൾ വന്നു ഒന്ന് അവനു നേരെ നീട്ടി വരുൺ അതു വാങ്ങി കുടിക്കാൻ തുടങ്ങി കിട്ടു അവനോടൊപ്പം സോഫയിലേക്ക് ഇരുന്നു സംസാരിക്കാൻ തുടങ്ങി. വരുൺ തനിക്കു പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ഒന്നുകൂടി അടുക്കി വെച്ചു അവളുടെ മുഖത്തേക്ക് നോക്കി തന്റെ ഹൃദയമിടിപ്പിന്റെ വേഗം മാറി മറിയുന്നത് വരുൺ അറിഞ്ഞു അവൻ മനസു തുറക്കാൻ തയ്യാറായി അവളെ നോക്കി അവന്റെ നോട്ടം കണ്ട് അവൾ മുഖം മാറ്റി കിട്ടു ക്ലോക്കിലെക്ക് നോക്കി ജിത്തു സാധാരണ ഞായറാഴ്ചകളിൽ പുറത്ത് പോയ്‌ വരുന്ന സമയം ആയി വരുന്നത് കണ്ട് അവൾ ഉള്ളിൽ ചിരിച്ചു. അവൾ വീണ്ടും ഓഫീസ് കാര്യങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരുന്നു വരുൺ സംസാരിക്കാനാകാതെ അവളെ കേട്ടു കൊണ്ട് മാത്രം ഇരുന്നു 7.20 കഴിഞ്ഞിട്ടും ജിത്തുവിനെ കാണാതെ അവൾ അക്ഷമയായി

“ഞാൻ ഇപ്പൊ വരാം”
അവൾ എഴുന്നേറ്റു പോയി ബാൽക്കണിയിൽ നിന്നു നോക്കി ജിത്തു വിന്റെ കാർ പാർക്കിംഗ് ഏരിയയിൽ കണ്ട് അവൾ പെട്ടന്ന് ഓടി ലിവിങ് റൂമിലേക്ക് വന്നു ഓടി വന്ന വേഗത്തിൽ ടീപോയിൽ അവളുടെ കൽമുട്ട് ഇടിച്ചു അവൾ സോഫയിൽ ഇരിക്കുന്ന വരുണിന്റെ മുകളിലേക്ക് വീണു അവൾ താഴെ വീഴാതിരിക്കാൻ അവൻ മുറുകെ പിടിച്ചു കിട്ടു വേദന കണ്ണുകൾ അടച്ചു ഒന്ന് ഞരങ്ങി പതിയെ കണ്ണു തുറന്നു ചിരിയോടെ വരുണിന്റ മുഖത്തേക്ക് നോക്കി അവന്റെ നോട്ടം അവളുടെ ഷർട്ടിനുള്ളിൽ നിന്നും പുറത്തേക്കു വന്ന താലിയിലായിരുന്നു ജിത്ത് എന്ന് എഴുതിയ കുഞ്ഞ് താലി. ഉള്ളിൽ ഉയർത്തിയ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ വേദനയിൽ വരുൺ അവളുടെ മുഖത്തേക്ക് നോക്കി അവൾ അപ്പോഴും ചിരിയോടെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു

5……4…..3
അവൾ കൗൺടൗൺ ചെയ്യാൻ തുടങ്ങി വരുൺ കാര്യം മനസിലാക്കാതെ അവളെ തുറിച്ചു നോക്കി
2…..1…..0
എണ്ണി തീർന്നതും ഡോർ തുറന്നു ജിത്ത് അകത്തേക്കു വന്നു കിട്ടുവിനെയും വരുണിനെയും കണ്ട് അവൻ തറഞ്ഞു നിന്നു

( തുടരും )

രണ്ട് part കളോട് കൂടി കഥ അവസാനിക്കുകയാണ് അവസാന ഭാഗങ്ങൾ എഴുതാൻ കുറച്ചു കൂടുതൽ സമയം ആവശ്യം ആണ് അതു കൊണ്ട് അടുത്ത part ചൊവ്വാഴ്ചയും ലാസ്റ്റ് part വെള്ളിയാഴ്ചയും മാത്രമേ ഉണ്ടാകൂ
സ്നേഹപൂർവ്വം
ലക്ഷിത മിത്ര

LEAVE A REPLY

Please enter your comment!
Please enter your name here