Home Abhijith Unnikrishnan എനിക്ക് ഈ ലോകത്തിൽ ഒരേ ഒരു കാര്യത്തോടെ അടങ്ങാത്ത മോഹം തോന്നിയിട്ടുള്ളൂ, അവളെ എനിക്ക് കിട്ടിയില്ല…...

എനിക്ക് ഈ ലോകത്തിൽ ഒരേ ഒരു കാര്യത്തോടെ അടങ്ങാത്ത മോഹം തോന്നിയിട്ടുള്ളൂ, അവളെ എനിക്ക് കിട്ടിയില്ല… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- നാല്)

എന്നാൽ ഞാനൊരു ഐഡിയ പറയട്ടെ..

ഉണ്ണി ഗായത്രിയെ ഒന്ന് നോക്കിയിട്ട്..
പകരം വീട്ടുകയാണോ..?

ഏയ്‌ അതൊന്നുമല്ല ഞാനൊരു കാര്യം പറഞ്ഞു തരാം നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്..

ശരി എടത്തിയമ്മക്ക് അവസരം തന്നില്ലെന്ന് വേണ്ട പറയൂ..

ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ചേർന്ന് നിന്നു..
നീ എത്രയും പെട്ടെന്ന് അവരുടെ കല്യാണം നടത്തിയേക്ക്…

ഉണ്ണി ഗായത്രി പറയുന്നത് മനസ്സിലാവാതെ അവളെ നോക്കി..

അങ്ങനെ കല്യാണം നടത്തുന്നതുകൊണ്ട് നിനക്ക് വല്ല കുഴപ്പവുമുണ്ടോ..

ഉണ്ണി അതൊന്നുമില്ലെന്ന് തലയാട്ടി..

എന്നാൽ നടത്തികൊടുക്ക്… നീയല്ല നിന്റെ അമ്മാവനെ കൊണ്ട് നടത്തിയ്ക്ക്..

അതെന്തിനാ..

കാര്യമുണ്ട്… നീ സമ്മതം മാത്രം മൂളിയാൽ മതി….

ശരി പക്ഷെ എനിക്ക് എടത്തിയമ്മ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ മനസ്സിലായില്ല…

ഗായത്രിയൊന്ന് ചിരിച്ചു..
ഒരു കുഴപ്പവുമില്ല നീ എന്റെ കൂടെയല്ലേ ജീവിക്കുന്നെ… വഴിയേ കണ്ട് മനസ്സിലാക്കിക്കോ..

ഉണ്ണി ഗായത്രിയെ ഒന്ന് തട്ടിയിട്ട്…
പുതിയ ഗായത്രിയുടെ പുതിയ ഐഡിയ എന്തോ ആണല്ലേ…

പിന്നല്ലാതെ….

ശരി ഞാൻ വഴിയേ കണ്ടോളാം..

സംസാരത്തിനിടയിലാണ് പ്രിയ ഡോർ തുറന്ന് പുറത്തേക്ക് വന്നത്, ഉണ്ണിയെ കണ്ടപ്പോൾ..
നീ ഇനിയും പോയില്ലേ…

ഉണ്ണി അവളെയൊന്ന് അടിമുടി നോക്കിയിട്ട്…
ഓ ഇപ്പോൾ പ്രിയ നേഴ്സ് ആയോ… അപ്പോൾ ഇനി കെട്ടിയോനാണെന്ന് ഓർക്കില്ലായിരിക്കും..

ഇല്ല ഓർക്കില്ല… നിനക്ക് പണിയൊന്നുമില്ലേൽ വീട്ടിൽ പോയി കിടന്നുറങ്ങ്…

ഞാനുറങ്ങിക്കോളാം നിനക്ക് ഉറങ്ങാൻ പറ്റില്ലല്ലോ അതോർക്കുമ്പോഴാ സങ്കടം..

ഭാഗ്യം അതൊക്കെ ഓർക്കുന്നുണ്ടല്ലോ…
പ്രിയയൊന്ന് ചിരിച്ചിട്ട് മുറിയിലേക്ക് നടന്നു, വാതിൽ തുറന്നപ്പോൾ മുത്തശ്ശൻ ഉറങ്ങുകയായിരുന്നു, ശബ്ദം കേട്ട് കണ്ണ് തുറന്ന് പ്രിയയെ നോക്കി…

ആ മോളായിരുന്നോ… രണ്ട് ദിവസായിട്ട് കണ്ടില്ല..

അത് കുറച്ച് തിരക്കായി മുത്തശ്ശാ…

ഉം മോളുടെ ഭർത്താവിന് ജോലി വല്ലതും ശരിയായോ..

ഏയ്‌ ഒന്നും ശരിയായിട്ടില്ല.. ആളൊരു കുഴിമടിയനാ, എന്തേലും ശരിയായാൽ തന്നെ എങ്ങോട്ടും പോവില്ല…

അത് ചിലപ്പോൾ മോളോടുള്ള സ്നേഹം കൊണ്ട് വീട് വിട്ടു പോവാതിരിക്കുന്നതായിരിക്കും..

ഉം തത്കാലം അങ്ങനെ പറഞ്ഞു സമാധാനിക്കാം..

സമാധാനിക്കൊന്നും വേണ്ട… ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോഴേ ജോലിക്ക് പോവൂ…

പ്രിയ പെട്ടെന്ന് ഞെട്ടി പുറകിലേക്ക് നോക്കിയിട്ട്…
ഭഗവാനെ നീ ഇനിയും പോയില്ലേ, ഇവിടെ തമ്പടിച്ചിരിക്കാണോ..

എങ്ങോട്ട് പോവാൻ നിങ്ങൾ രണ്ടുപേരുമില്ലാതെ ഞാൻ അവിടെ എന്ത് ചെയ്യാനാ..

മുത്തശ്ശൻ എഴുന്നേറ്റ് ഉണ്ണിയെ നോക്കിയിട്ട്…
മോൻ ഇവളെ കൊണ്ടുവന്നാക്കാൻ വന്നതാണോ…

അതേലോ മുത്തശ്ശാ… പക്ഷെ അതിന്റെ സ്നേഹമൊന്നും അവൾക്കില്ലാട്ടോ..

സ്വന്തം ഭാര്യയെ കുറിച്ച് കുറ്റം പറയുന്നോടാ ദുഷ്ടാ…
പ്രിയ ഇടയിൽ കയറി..

ഹോ ഇത്രേം നേരം നീ എന്നെ കുറിച്ച് നല്ലതാണല്ലോ പറഞ്ഞത്..

ശരി തല്ലുകൂടണ്ട… അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.. ഞാനും പറയില്ല നീയും പറയരുത്…

സമ്മതിച്ചു..
ഉണ്ണി തലയാട്ടി.

പ്രിയ ഉണ്ണിയുടെ കൈപിടിച്ച് അരികിലേക്ക് നിർത്തിയിട്ട് മുത്തശ്ശന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു..
ഞങ്ങളെ അനുഗ്രഹിക്കാനും നല്ലതുപറയാനൊന്നും ആരുമില്ല, അതുകൊണ്ട് മുത്തശ്ശൻ ഞങ്ങളെ അനുഗ്രഹിക്കണം…

രണ്ടുപേരുടെയും നെറുകയിൽ തൊട്ടിട്ട്..
ദീർഘായുസ്സ് നേരുന്നു..

അയ്യോ അത്രയും വേണോ..
ഉണ്ണി പ്രിയയെ കളിയാക്കികൊണ്ട് ചോദിച്ചു..

അതെന്താ നിനക്കിത് കഴിഞ്ഞിട്ട് വേറെ വല്ല പരിപാടിയുമുണ്ടോ…

ഏയ് ഒരു പരിപാടിയുമില്ല നിന്റെ കൂടെ എന്ന് ആലോചിക്കുമ്പോൾ ഒരു സങ്കടം..

പ്രിയ മുത്തശ്ശനോട് പറഞ്ഞിട്ട് ഉണ്ണിയുടെ കൈപിടിച്ചു പുറത്തേക്കിറക്കി..
കേട്ടില്ല ഒന്നുകൂടി പറഞ്ഞേ…

അല്ല നിന്റെ കൂടെയാണെന്ന് പറയുമ്പോൾ ഒരു സങ്കടമെന്ന് പറയായിരുന്നു…

പ്രിയ ഉണ്ണിയെ ചുമരിനോട് ചേർത്ത് നിർത്തി…
എങ്ങനെ എങ്ങനെ രാത്രിയും പകലും റൊമാൻസെന്നും പറഞ്ഞു ഉമ്മ വെച്ചോണ്ട് നടക്കുമ്പോൾ പ്രശ്നമില്ല, അല്ലാതെ ജീവിക്കുമ്പോൾ സങ്കടം തോന്നുന്നുണ്ടല്ലേ…

ഉണ്ണി പ്രിയയെ വട്ടം ചുറ്റിപ്പിടിച്ചു..
അങ്ങനെയാണോ ഞാൻ പറഞ്ഞേ..

നീ എങ്ങനെ വേണേലും പറഞ്ഞോ എനിക്ക് കുഴപ്പൊന്നുമില്ല…
പ്രിയ മുഖം തിരിച്ചു.

ആണോ എന്നാൽ പൊയ്ക്കോ ഞാൻ രാവിലെ വരാ…

അതിന് നീ പിടി വിട്…

ഞാൻ പിടിച്ചിട്ടില്ലല്ലോ നീ എന്റെ കയ്യിന്റെ ഉള്ളിൽ കയറി നിൽക്കുന്നതല്ലേ…

ഉണ്ണി തമാശ കളിക്കാതെ കയ്യെടുക്ക് ആരേലും കാണും…

ഇപ്പോഴല്ലേ നീ ദീർഘായുസ്സ് വരം വാങ്ങിയത് അതിന്റെ ഉള്ളിൽ പേടിയായോ…

എടോ നല്ലകുട്ടിയാണെന്ന് പറയാനൊരു അവസരമെങ്കിലും തരോ..

ഉണ്ണി ചിരിച്ചിട്ട് കൈവിട്ടു..

പ്രിയ ഒരു ഇടി കൊടുത്തിട്ട് പുറകിലേക്ക് മാറി..
വേദനിപ്പിക്കുന്നോ…

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട്..
എടി നീ വീട്ടിലേക്ക് വാ ഞാൻ ശരിയാക്കി തരുന്നുണ്ട്…

പോടാ…

ഉണ്ണി തിരിച്ചു സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു, ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങിയപ്പോഴാണ് പുറകിലൊരാൾ തട്ടിയത്, ഉണ്ണി പെട്ടെന്ന് തിരിഞ്ഞു നോക്കി..
അല്ല ഇതാര്..

ഹോ പരിചയമുണ്ടല്ലോ ഭാഗ്യം… ഞാൻ മുകളിൽ വെച്ച് കണ്ടപ്പോൾ സംസാരിക്കണമെന്ന് വിചാരിച്ചതാ, അപ്പോൾ സാറ് വേറൊരു കാര്യത്തിൽ തിരക്കിലായിരുന്നു..

ഉണ്ണി മനസ്സിലാവാതെ അവനെ നോക്കി..
ഞാനോ..

ഉം… അത് ഏതാ പെൺകുട്ടി…

ഉണ്ണിയൊന്ന് ചിരിച്ചിട്ട്..
ഓ അതായിരുന്നോ… ഞാൻ വേറെയൊന്തോ വിചാരിച്ചു… അതെന്റെ വൈഫ്‌ പ്രിയ..

അവനൊന്ന് അരികിലേക്ക് ചേർന്ന് നിന്നു..
നിനക്ക് മാത്രം എങ്ങനെയാടാ ഇത്രേം ചന്ദമുള്ളതിനെ നോക്കി കിട്ടുന്നേ…

ഉണ്ണി ദേഷ്യത്തിൽ അവനെ നോക്കി…

ഓ കൂൾ..
അവൻ തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ ഓർക്കുകയായിരുന്നു… അവള് ഈ ഇടയ്ക്കും കൂടി പറഞ്ഞതേയുള്ളൂ എന്റെ ഉണ്ണിയൊരു രാജകുമാരിയെയും കെട്ടി സുഖമായി ജീവിക്കുന്നുണ്ടാവുമെന്ന്… എന്ത് ദീർഘ വീക്ഷണമുള്ള കുട്ടിയാണല്ലേ..

ഉണ്ണി പെട്ടെന്ന് ചുറ്റിലും നോക്കി, അവനൊന്ന് ചിരിച്ചു..
എന്റെ കൂടെയൊന്നുമില്ല പക്ഷെ എന്റെ അടുത്തുണ്ട്… എനിക്ക് തൊടാൻ പാകത്തിൽ വളരെ അടുത്ത്…

ഉണ്ണി അവനെ തന്നെ നോക്കികൊണ്ടിരുന്നു..
നിനക്ക് മതിയായിട്ടില്ലല്ലേ..?

ഒരിക്കലുമില്ല… എനിക്ക് ഈ ലോകത്തിൽ ഒരേ ഒരു കാര്യത്തോടെ അടങ്ങാത്ത മോഹം തോന്നിയിട്ടുള്ളൂ, അവളെ എനിക്ക് കിട്ടിയില്ല… അതു ശരിയല്ല നീ കാരണം എനിക്ക് കിട്ടിയില്ലെന്ന് പറയണം..

ഉണ്ണി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, അവൻ വീണ്ടും അരികിലേക്ക് ചേർന്നു..
അവളെ അന്വേഷിച്ചേക്കല്ലേ.. നീ പഴയതുപോലെ തന്നെയുണ്ടെന്നതിന്റെ അർത്ഥം ഞാനും അങ്ങനെ തന്നെയാണെന്നല്ല… ഓർമ്മയിലിരുന്നോട്ടെ..

ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി, വേഗത്തിൽ വീട്ടിലെത്തി കട്ടിലിലിരുന്നു, പതുക്കെ ജനലിനരുകിലുള്ള ഫോട്ടോയിലേക്ക് നോക്കി, പെട്ടെന്ന് അച്ഛമ്മ കതകിൽ കൊട്ടി..
മോനെ ഭക്ഷണം കഴിക്കണ്ടേ..?

ആ ഇതാ വരുന്നു..
ഉണ്ണി വാതിൽ തുറന്ന് അച്ഛമ്മയുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു, ഓരോന്ന് ആലോചിച്ചു ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്, സ്‌ക്രീനിൽ നോക്കിയപ്പോൾ രശ്മി, എടുത്ത് കാതിൽ വെച്ചു..
ഹലോ…

എന്താണ് ഉണ്ണി… പോയിട്ട് ഒരു വിവരവും പറഞ്ഞില്ല, എന്റെ കാര്യമൊക്കെ വിട്ടോ..

ഏയ്‌ അങ്ങനൊന്നുമില്ല.. ഞാൻ കുറച്ച് കഴിഞ്ഞിട്ട് വിളിക്കാം വിചാരിച്ച് ഇരിക്കായിരുന്നു, എന്തായാലും ഇങ്ങോട്ട് വിളിച്ചത് നന്നായി..

രശ്മി ചിരിച്ചു…
എന്നാ എന്റെ ഉണ്ണി അഭിപ്രായം പറഞ്ഞേ..

അഭിപ്രായം…
ഉണ്ണിയൊന്ന് ആലോചിച്ചിട്ട്…
ഞാനാണേൽ പോയി പണിനോക്കെന്ന് പറഞ്ഞേനെ..

രശ്മിയൊന്ന് ആർത്തുചിരിച്ചു…
എനിക്ക് നിന്നെ അറിഞ്ഞൂടെ… അതാണ് എനിക്ക് നിന്നെ ഇഷ്ടക്കൂടുതൽ ഉണ്ടാവാൻ കാരണം..

രശ്മി തമാശ വിട്ടിട്ട് അടുത്ത കണ്ടീഷൻ പറ…

രശ്മി ഒരു സെക്കന്റ്‌ നിർത്തിയിട്ട്…
ആ കണ്ടീഷനാണിപ്പോൾ പറഞ്ഞത്.

എന്ത്..
ഉണ്ണി മനസ്സിലാവാതെ ചോദിച്ചു..

രശ്മി ചിരിച്ചുകൊണ്ട്..
എനിക്ക് നിന്നെ ഏട്ടനേക്കാൾ ഇഷ്ടമാണല്ലോ, അങ്ങനെ വരുമ്പോൾ ഞാൻ എങ്ങനെ ഏട്ടനെ നല്ലപോലെ സ്നേഹിക്കും…

ഉണ്ണി അന്തംവിട്ട് നിന്നു..
അതിന് ഞങ്ങളെ രണ്ടുപേരെയും രണ്ടുരീതിയിലല്ലേ നീ കാണുന്നേ പിന്നെ അതിൽ എന്ത് പ്രശ്നമുണ്ടാവാനാ..

അയ്യോ അതുശരിയാണല്ലോ… എന്നാലും ഉണ്ണി ഇതിന്റെ ഇടയിൽ നിൽക്കുമ്പോൾ ഞങ്ങള് തമ്മിലൊരു അകൽച്ച ഫീൽ ചെയ്യുന്നുണ്ടോന്ന് സംശയം…

ഉണ്ണി സ്റ്റെപ്പിലിരുന്നു..
അതുകൊണ്ട്…?

രശ്മി ഒന്ന് നിർത്തിയിട്ട്…
ഒന്നും തോന്നരുത് നിലവിൽ നിന്റെ ഏട്ടന് നിന്നോട് കുറച്ച് സ്നേഹക്കൂടുതലുണ്ട്, അതുകൊണ്ട് ഒരു ഗ്യാപ് തന്നാൽ എനിക്ക് ആ സ്ഥലം കൂടി എടുക്കായിരുന്നു..

ഉം ഞാൻ മാറിത്തരണമെന്ന്…

ഉണ്ണി അതെങ്ങനെ മനസ്സിലാക്കിയാലും കുഴപ്പമില്ല…

ഉണ്ണി ഒന്ന് ഇടവേള എടുത്തിട്ട്.
പറ്റില്ലാന്ന് പറഞ്ഞാൽ…

രശ്മി ചെറുതായൊന്ന് ചിരിച്ചിട്ട്..
ഉണ്ണിക്കൊരു കഥ പറഞ്ഞു തരട്ടെ, ഒരു പട്ടത്തിന്റെ കഥ, പട്ടത്തിന് ഇനിയും കൂടുതൽ ഉയരത്തിൽ പറക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നത്രെ, സർവ ശക്തിയുമെടുത്ത് മുകളിലേക്ക് കുതിക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് പട്ടത്തിന് അരയിലൊരു കയറുണ്ട് അത് താഴെ നിൽക്കുന്നൊരാൾ മുറുകെ പിടിച്ചിട്ടുണ്ടെന്ന്, ആ കയർ ഞാനിങ്ങനെ വലിക്കാൻ തുടങ്ങിയാൽ ഏതൊക്കെ ഉയരത്തിൽ പോവുമെന്ന് ഉണ്ണിക്ക് ആലോചിച്ചൂടെ…

ഉണ്ണിയൊന്ന് ദീർഘശ്വാസമെടുത്തു..
രശ്മി ആളാകെ മാറി, അതുകൊണ്ട് ഞാൻ ആലോചിച്ചു നാളെ പറയാം..

രശ്മി ഒന്ന് ബലത്തിൽ..
ഒരിക്കലും ഞാൻ ഇനിയൊരു അവസരം തരില്ല, ഉണ്ണി ഈ ഫോൺ കട്ടാക്കിയാൽ ഉടനെ ഞാൻ ഏട്ടനെ വിളിക്കും, സമ്മതമാണോന്ന് ഇപ്പോൾ പറ…

നിന്നോട് ഇനി സംസാരിക്കാൻ ഞാനില്ല, സമ്മതം… പൂർണ സമ്മതം…
ഉണ്ണി ഫോൺ കട്ടാക്കി…

കുറച്ച് നേരം വെറുതെ ഇരുന്നിട്ട് ഫോണെടുത്ത് ഡയൽ ചെയ്തു…
എടത്തിയമ്മ സമ്മതമാണെന്ന് പറഞ്ഞിട്ടുണ്ട്, അടുത്തത്..

ഗായത്രിയൊന്ന് ചിരിച്ചു..
ഗുഡ്… നല്ല കുട്ടി… ബാക്കി വഴിയേ കാത്തിരിക്കൂ…

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here