Part – 23 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന – ലക്ഷിത
കാളിന്ദി Part – 24
“ഇപ്പഴത്തെ പിള്ളേർക്കൊന്നും പണ്ടുള്ളോരെ പോലെ ധൈര്യം ഇല്ലന്നേ”
“അതെന്നെ എന്ത് പ്രശ്നം വന്നാലും ആദ്യം ചിന്തിക്കണ ആത്മഹത്യാന്നാ അതിന് പഠിപ്പ് ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഒരു വേർതിരിവും ഇല്ല..”
“ഉം പാവം ആ പെൺകൊച്ചിന്റെ കാര്യം ആലോചിക്കുമ്പോഴാ കല്യാണം കഴിഞ്ഞു മൂന്ന് മാസം തികയണേന് മുന്നേ”
“പറയാൻ പറ്റില്ല അതിനെന്തെങ്കിലും ജാതകദോഷം കാണും”
“ആയിരിക്കും”
നാട്ടുകാരായ രണ്ട് മധ്യവയസ്കർ അവരവരുടെ അഭിപ്രായ പ്രകടനങ്ങളും ആയി ശരത്തിന്റെ വീട്ടിൽ നിന്നിറങ്ങി ഗേറ്റ് കടന്നു പോയി അതേ സമയം ഒരു ബുള്ളെറ്റ് ഗേറ്റ് കടന്നു അകത്തേക്ക് കയറി സിറ്റ് ഔട്ടിനു മുന്നിൽ നിർത്തി അതിൽ നിന്നൊരു ചെറുപ്പക്കാരൻ ഇറങ്ങി വേഷം സിവിൽ ഡ്രസ്സ് ആണെങ്കിലും അയാളുടെ ബോഡി ലാംഗ്വേജ് അയാളൊരു പോലീസുകാരൻ ആണെന്ന് വിളിച്ചോതി അയാൾ അകത്തേക്ക് കയറി
“ഉണ്ണിയോ”
ലിവിങ് റൂമിൽ ഇരുന്നു ജിത്തുവിനോട് സംസാരിക്കുകയായിരുന്ന ശിവദാസൻ അയാളെ കണ്ടു ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി ഉണ്ണി അകത്തേക്ക് വന്നു സോഫയിൽ ഇരുന്നു
“പോയില്ലായിരുന്നോ”
അയാൾ ജിത്തുവിന് നേർക്ക് നോക്കി ചോദിച്ചു
“ഇല്ല രണ്ട് ദിവസം കൂടി കഴിഞ്ഞ് പോകും”
“ഉം ശാരി ചേച്ചി”
“ഉണ്ട് വിളിക്കാം ”
ജിത്തു അകത്തേക്ക് പോയി ശരിയെയും കൂട്ടി വന്നു പിന്നാലെ ദേവിയമ്മയും
“പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി”
ഉണ്ണി പറഞ്ഞു തുടങ്ങി ഒരു എൻവലപ്പ് എടുത്തു ശിവദാസന്റെ കയ്യിലേക്ക് കൊടുത്തു അയാൾ ശാരിയെ ഒന്ന് നോക്കിയിട്ട് അത് വാങ്ങി വെച്ചു ശാരി കണ്ണു തുടച്ചു
“ആത്മഹത്യാ തന്നെയാ”
ശാരി മൗനംമായി നിന്നു കണ്ണുനീർ വീഴ്ത്തി ദേവിയമ്മ നേരിയത്തിന്റെ തുമ്പ് കൊണ്ടു വായ് പൊത്തി കരച്ചിൽ അടക്കാൻ ശ്രമിച്ചു.
“ഞങ്ങൾ ആദ്യമേ പറഞ്ഞതല്ലേ പിന്നെ സൂയിസൈഡ് നോട്ട് ഒന്നും കിട്ടിയില്ല ഫോൺ ഫാക്ടറി റിസെറ്റ് ചെയ്തിരുന്നു അതൊക്കെ കൊണ്ടു ചെറിയ സംശയം തോന്നി പിന്നെ ശാരി ചേച്ചിയുടെ നിർബന്ധവും ”
ഉണ്ണി പറഞ്ഞു നിർത്തി ആരും അതിന് മറുപടി ഒന്നും പറയാതെ നിന്നു.
“ശരത്തിന്റെ മിസ്സിസ്?”
ഉണ്ണി ശാരിയുടെ നേർക്ക് നോക്കി
“അകത്തുണ്ട് ”
“ആ കുട്ടീടെ റിലേറ്റീവ്സ് ആരെങ്കുലും കൂടെ ഉണ്ടോ ഇപ്പോഴും”
“ഒരു ആന്റിയും മോളും ഉണ്ട് ”
“ഉം ആ കുട്ടീടെ അച്ഛന് ഇപ്പൊ?”
“ഐ സി യൂവിലാ ഇപ്പോഴും ”
ജിത്തു ആണ് അതിന് മറുപടി പറഞ്ഞത്
“കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിയും മുൻപ് മകൾക്ക് ഇങ്ങനെ ഒരു വിധി താങ്ങാൻ പറ്റിട്ടുണ്ടാവില്ല ”
ശിവദാസൻ നെടുവിറപ്പിട്ടു കൊണ്ട് പറഞ്ഞു
“എനിക്ക് അറിയണം ഉണ്ണി അവൻ എന്തിനു ഇങ്ങനെ ജീവിതം അവസാനിപ്പിച്ചുന്ന് അവനെ ആരു അതിന് പ്രേരിപ്പിച്ചുന്നു”
ശാരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു
“ഉം”
അയാൾ മൂളി
“ഫോൺ ചെക്ക് ചെയ്തിട്ട് എന്തെങ്കിലും…?”
ജിത്തു സംശയത്തോടെ അയാളെ നോക്കി
“അവസാനം വിളിച്ചിരിക്കുന്നത് വൈഫിനെയാ പക്ഷേ കാൾ കണക്ട് ആയിട്ടില്ല അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം..? ”
അൽപനേരം ആരും ഒന്നും മിണ്ടിയില്ല
“കളിന്ദിക്ക് ഇഷ്ടമില്ലാതെ ആയിരുന്നു ഈ കല്യാണം നടന്നത് ”
ശാരി പതിയെ പറഞ്ഞു ജിത്തും ശിവദാസനും അവളെ തുറിച്ചു നോക്കി
“കാളിന്ദി അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നോ ”
ഉണ്ണി ചോദിച്ചു
“ഇല്ല ഞാനും വിനോദേട്ടനും കൂടി അവർക്കൊരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. ആ കാര്യം ഞാൻ അറിയിച്ചപ്പോൾ അവൻ പറഞ്ഞത് കാളിന്ദിക്ക് അതിൽ താല്പര്യം ഇല്ലെന്നാ ഒരുപാട് തവണ ഞാൻ നിർബന്ധിച്ചു ചോദിച്ചപ്പോൾ ആണ് ആ കുട്ടിക്ക് അവനെ ഇതു വരെയും അക്സെപ്റ് ചെയ്യാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞത് ”
ശാരി പറഞ്ഞു നിർത്തി ഉണ്ണിയുടെ നേർക്ക് നോക്കി
“ആ കുട്ടിക്ക് ഒരുതുള്ളി സ്നേഹം ഇല്ലായിരുന്നു ശരത് മോനോട് ഇല്ലെങ്കിൽ പനിച്ചു വിറച്ചു കിടന്നപ്പോൾ ജോലിക്ക്ന്ന് പറഞ്ഞു ഇറങ്ങി പോകുമായിരുന്നോ”
ദേവിവമ്മ വിഷമത്തോടെ പറഞ്ഞു കൊണ്ട് കണ്ണു തുടച്ചു അത് കേട്ട് ജിത്തിന് ദേഷ്യം വന്നു അവൻ അവരെ നോക്കി പല്ലുകടിച്ചു ഉണ്ണി അത് കൃത്യമായി ശ്രദ്ദിക്കുകയും ചെയ്തു
“അങ്ങനെ അല്ല അവർക്ക് തമ്മിൽ അടുക്കാൻ അത്ര സമയം ഒന്നും കിട്ടി കാണില്ല കല്യാണത്തിന് ശേഷം ഒരാഴ്ചത്തെ ലീവ് മാത്രേ ഉണ്ടായിരുന്നുള്ളു കളിന്ദിക്കു പിന്നെ ഒന്നോ രണ്ടോ തവണയേ അവൾ വന്നിട്ടുള്ളൂ”
ജിത്തു അവളെ ന്യായികരിക്കാൻ എന്നപോലെ പറഞ്ഞു
“അതാ സാറെ ഞാനുംപറഞ്ഞേ സ്നേഹമുള്ള ഭാര്യാ ആയിരുന്നേൽ ജോലിയും കളഞ്ഞു ഇവിടെ നിക്കില്ലേ ഭർത്താവിനേം നോക്കി ”
ദേവിയമ്മ വേണ്ടും മൂക്ക് പിഴിഞ്ഞു
അവരുടെ ആ സംസാരം ജിത്തുവിനും ശിവദാസനും ഇഷ്ടമാകുന്നില്ലായിരുന്നു. അവരുടെ മുഖത്തു ആ അനിഷ്ടം പ്രകടമായി.
“കാളിന്ദി ജിത്തിന്റെ വൈഫിന്റെ സിസ്റ്ററാ അല്ലേ? ”
ഉണ്ണി എഴുന്നേറ്റ് അവന്റെ അടുത്തു വന്നു ചോദിച്ചു
“ഉം”
അവനൊന്ന് മൂളുക മാത്രം ചെയ്തു. ഉണ്ണി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി അതിന്റെ പൊരുൾ മനസിലാക്കാതെ ജിത്തു അന്തിച്ചു നിന്നു
“എനിക്ക് എന്തായാലും അറിയണം ശരത് ആരെ കാരണം ഇങ്ങനെ…..”
ശാരി ഒന്ന് കൂടി അവനെ ഓർമിപ്പിച്ചു
“അപ്പൊ നാളെ കാളിന്ദിയെ സ്റ്റേഷനിൽ ഒന്ന് കൊണ്ട് വരണം ഒന്ന് രണ്ടു കാര്യങ്ങൾ അറിയാൻ”
ഉണ്ണി ശിവദാസനെയും ജിത്തിനെയും നോക്കി പറഞ്ഞു
“അല്ല മരണം നടന്നിട്ട് 5ദിവസം ആയതല്ലേ ഉള്ളു ഇവിടെ വീട്ടിൽ വെച്ചു തന്നെ ചോദിച്ചാൽ പോരേ”
ശിവദാസൻ മടിച്ചു മടിച്ചു ചോദിച്ചു
“എനിക്ക് എന്നും ഇതിന്റെ പേരിൽ ഇങ്ങോട്ട് വരാൻ പറ്റില്ലല്ലോ അങ്കിൾ”
അവൻ അൽപ്പം പരുഷമായി പറഞ്ഞു ജിത്തും ശിവദാസനും അത് കേട്ട് വല്ലാതായി ഉണ്ണി യാത്ര പറഞ്ഞു പോകാൻ ഇറങ്ങി അയാൾ ബുള്ളറ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ശിവ അവിടേക്ക് വന്നത്.
“എസ്ക്യൂസ് മീ സർ”
അയാൾ തിരിഞ്ഞു ശിവ അയാളെ നോക്കി ഒന്ന് ചിരിച്ചു
“സർ ഞാൻ അഡ്വക്കറ്റ് ശിവന്യ ദേവദാസ്.കാളിന്ദിയുടെ കസിൻ ആണ് എനിക്ക് സർ നോട് ഒന്ന് സംസാരിക്കാൻ ഉണ്ട് ”
“കാളിന്ദിയുടെ വക്കീലായിട്ടാണോ അതോ കസിൻ ആയിട്ടോ”
“രണ്ടും പ്ലീസ് കുറച്ചു സമയം”
“കൊള്ളാല്ലോ ചോദ്യം ചെയ്യും മുന്നേ വക്കീൽ അത് കൊള്ളാം”
ശിവയെ പുച്ഛത്തോടെ നോക്കികൊണ്ട് അയാൾ പറഞ്ഞു
” എന്തായാലും എനിക്ക് ഇന്ന് സമയമില്ല നാളെ സ്റ്റേഷനിലേക്ക് വാ..”
അയാൾ കളിയാക്കും പോലെ പറഞ്ഞു ശിവ കയ്യും കെട്ടി കണ്ണുകൾ കൂർപ്പിച്ചു അയാളെ നോക്കി
“സർ അത്ര ബിസി ആയ സ്ഥിതിക്ക് നാളെ ആകട്ടെ നാളെ ഞാൻ വരും പറയൻ ഉള്ളതൊക്കെ പറയുകയും ചെയ്യും വിത്ത് പ്രൂഫ് അപ്പോഴും മുഖത്തു ഈ പുച്ഛം നിലനിന്നാ മതി ”
അവളും കളിയാക്കുന്ന പോലെ അയാൾക്ക് മറുപടി നൽകി അയാൾ പുച്ഛിച്ചു ചിറി കോട്ടി ബുള്ളറ്റ് ഓടിച്ചു പോയി
ശിവ അയാൾ പോകുന്നതും നോക്കി നിന്നു ഫോൺ എടുത്തു അനന്ദുവിന്റെ നമ്പർ കാളിലേക്ക് ഇട്ട് ഫോൺ ചെവിയിൽ ചേർത്ത് വെച്ചു ആ കാൾ അറ്റൻഡ് ചെയ്യപ്പെടുന്നതും കാത്തു നിന്നു
അനന്ദുവും വേണുവും ഡോക്ടറെ കണ്ട് തിരിച്ചു ഇറങ്ങി
“ചേട്ടന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ ഞാൻ ഒന്ന് വീടു വരെ പോയിട്ട് വരാം എന്തേലും ഉണ്ടെങ്കിൽ വിളിക്ക് ”
വേണു യാത്ര പറഞ്ഞു പോകാൻ ഇറങ്ങി അനന്ദു തിരികെ ഐ സി സി യൂവിന് മുന്നിലേക്ക് നടന്നു ശ്രീദേവി ക്ഷീണിച്ച മുഖത്തോടെ ഭർത്താവിന് വേണ്ടി പ്രാർത്ഥനയോടെ അവിടെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു കിട്ടു അമ്മക്ക് കൂട്ടിരുന്നു. അടുത്തടുത്തു ഇരിക്കുന്നെങ്കിലും രണ്ട് പേരും അവരാവരുടേതായ
എന്തൊക്കെയോ ചിന്തകളിൽ കുരുങ്ങി ഇരിക്കുകയായിരുന്നു അനന്ദു വരുന്നത് കണ്ട് കിട്ടു അയാളുടെ അടുത്തേക്ക് ചെന്നു
“ഡോക്ടർ എന്ത് പറഞ്ഞു അനന്ദു ഏട്ടാ”
അവൾ ആകാംഷയോടെ ചോദിച്ചു
“പേടിക്കാൻ ഒന്നും ഇല്ല നാളെ റൂമിലേക്ക് മാറ്റും”
കിട്ടു പ്രാർത്ഥനയോടെ നെഞ്ചിൽ കൈവെച്ചു ഒന്ന് രണ്ട് നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
“നീ വീട്ടിൽ പൊയ്ക്കോ നാലഞ്ചു ദിവസം ആയില്ലേ ഇവിടെ തന്നെ അമ്മ ഇന്ന് വരും അമ്മായിക്ക് കൂട്ട് ”
അനന്ദു അവളോട് പറഞ്ഞിട്ട് ശ്രീദേവിയുടെ അടുത്തേക്ക് പോയി കിട്ടുവും നടന്നു ശ്രീ
ദേവിയുടെ അടുത്തു ചെന്നിരുന്നു
“ഞാൻ… ഞാൻ പോണില്ല അമ്മക്ക് കൂട്ടായി ഞാൻ ഇവിടെ തന്നെ നിക്കാം അപ്പയോട് വരണ്ടാന്നു പറഞ്ഞേക്ക് ”
അനന്ദു അവളുടെ മുഖത്തേക്ക് നോക്കി.അവൾ നോട്ടം മാറ്റി കളഞ്ഞു
‘എനിക്ക് വീട്ടിലേക്കു പോണ്ട കല്ലുവിനെ ഫേസ് ചെയ്യാൻ വയ്യ ഒന്ന് കരയുക പോലും ചെയ്യാതെ മരവിച്ചിരിക്കുന്ന അവളെ കാണാൻ വയ്യ നിർജീവമായാ കണ്ണുകൾ കൊണ്ടുള്ള അവളുടെ നോട്ടത്തിൽ ഞാൻ എരിഞ്ഞടങ്ങി പോകും. അനന്ദു ഏട്ടാ…… എനിക്ക് പേടിയാ…എങ്ങനെ ഞാൻ അവളുടെ സന്തോഷങ്ങൾ തിരികെ കൊടുക്കും എങ്ങനെ ഞാൻ അവളുടെ ജീവിതം തിരികെ കൊടുക്കും എനിക്കറിയില്ല “കിട്ടു മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു അവൾക്ക് അലറി വിളിച്ചു കരയാൻ തോന്നി കരച്ചിൽ നെഞ്ചിൽ ഉരുണ്ടു കൂടി തൊണ്ട കഴച്ചു അതൊരു ശ്വാസം മുട്ടലായി മാറി കിട്ടു എഴുന്നേറ്റ് വരാന്തയുടെ അറ്റത്തേക്കു നടന്നു ആരും ഇല്ലെന്ന് തോന്നിയ ഇടതു നിന്നു വിങ്ങി കരഞ്ഞു തോളിൽ ഒരു കരസ്പർശം ഏറ്റു അവൾ മുഖം തുടച്ചിട്ട്തിരിഞ്ഞു നോക്കി അനന്ദു
“നീ ഇങ്ങനെ വിഷമിക്കാതെ കല്ലുവിന് താങ്ങാവേണ്ടത് നീയല്ലേ”
അനന്ദു അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു അവൾ കരച്ചിൽ അടക്കാൻ പാട് പെട്ടുകൊണ്ട് അവനെ നോക്കി അതേ എന്ന്തലയാട്ടി
“എല്ലാം വിധി ആണ് കിട്ടു അനുഭവിക്കാൻ ഉള്ളതൊക്കെ അനുഭവിച്ചേ പറ്റു ”
അവൾ അതിനും തലയാട്ടി. അനന്ദുവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവൻ അതെടുത്തു അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി. പതിയെ പതിയെ അവന്റെ മുഖ ഭാവം മാറുന്നതും ദേഷ്യം കൊണ്ട് പല്ലു കടിക്കുന്നതും കിട്ടു ശ്രദ്ദിച്ചു സംസാരിക്കുന്നത് ശിവയോട് ആണ് എന്നതൊഴിച്ചു കൂടുതൽ ഒന്നും മനസിലായില്ല
“എന്താ അനന്ദു ഏട്ടാ”
അവൻ ഫോൺ കട്ട് ചെയ്ത ഉടനെ കിട്ടു ചോദിച്ചു
“പറയാം”
അനന്ദു അവളെ ശ്രദ്ദിക്കാതെ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു വീണ്ടും ആരെയോ വിളിക്കാൻ തുടങ്ങി അവൻ ജിത്തുവിനോട് ആണ് സംസാരിച്ചത്. ദേഷ്യത്തിലും അപേക്ഷയിലും ജിത്തുവിനോട് സംസാരിക്കുന്നതിൽ നിന്നും കാര്യങ്ങൾ ഒക്കെ കിട്ടുവിനു വ്യക്തുമായി താൻ അവളെ തള്ളി ഇട്ട കയത്തിന്റെ ആഴം മനസിലാക്കി കിട്ടു നെഞ്ചുരുകി നിന്നു.ഊരാ കുടുക്കിലേക്ക് അകപ്പെട്ട് പോകുന്ന കല്ലുവിനെ തനിക്കു വിഷമത്തോടെ നോക്കി നിൽക്കാനേ സാധിക്കുകയുള്ളൂ എന്ന് ഓർത്ത് അവളുടെ മനസ് അസ്വസ്ഥമായി. പഴയ പോലെ സ്വയം നോവിക്കാൻ അവൾക്ക് തോന്നി.അവൾ വെപ്രാളത്തോടെ ചുറ്റും തിരഞ്ഞു ഒന്നും കണ്ണിൽ പെടാതെ അവൾക്ക് ശ്വാസം മുട്ടി അവൾ ചുമരിലേക്കു മുഷ്ടി ചുരുട്ടി ഇടിച്ചു സ്വയം വേദനിപ്പിക്കാൻ ശ്രമിച്ചു
“കല്ലുവിന് വേണ്ടി…. കല്ലുവിന് വേണ്ടി…”
അവൾ പിറുപിറുത്തുകൊണ്ടിരുന്നു.
കല്ലു നിർജീവമായ കണ്ണുകളോടെ തറയിലേക്ക് നോക്കി ഇരുന്നു അവളുടെ ഓപ്പോസിറ്റ് ആയി കസേരയിൽ പോലീസ് യൂണിഫോമിൽ ഒരു യുവതി വന്നിരുന്നു. അവളെ തന്നെ ആകമാനം നോക്കി കൊണ്ട് ഒന്ന് രണ്ട് നിമിഷം അവർ മിണ്ടാതെ ഇരുന്നു മൊബൈലിൽ വോയിസ് റെക്കോർഡർ ഓൺ ചെയ്തു കൊണ്ട് അവർ സംസാരിക്കാൻ തയ്യാറെടുത്തു
” കാളിന്ദി..”
അവർ വിളിച്ചു കല്ലു പതിയെ മുഖം ഉയർത്തി അവരെ നോക്കി അവർ അവളെ ഒന്ന് ചിരിച്ചു കാണിച്ചു. കല്ലു അവരുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു
“കാളിന്ദിയെ എന്തിനാ വിളിപ്പിച്ചത് എന്നറിയാല്ലോ?”
കല്ലു അറിയാം എന്ന് തലയാട്ടി
“അധ്യപികയാ അല്ലേ?”
“ഉം”
അവൾ ഒന്ന് മൂളി
“ശരത്തും ആയി എന്തായിരുന്നു പ്രശ്നം”
കല്ലു അതിന് മറുപടി ഒന്നും പറയാതെ തലതാഴ്ത്തി
“കാളിന്ദിയുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി”
“മൂ. മൂന്ന് മാസം”
കല്ലു പതിയെ പറഞ്ഞു
“മൂന്നു മാസം ആയോ?”
അവർ ഒന്ന് കൂടി ചോദിച്ചു
അവൾ ഒന്ന് കൂടി മനസ്സിൽ ഓർത്ത്
“രണ്ട് മാസം കഴിഞ്ഞു…. മൂന്ന് ആകാറായി ”
കല്ലു പതിയെ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
“അപ്പൊ കൃത്യമായി ഓർമ്മ ഇല്ല അല്ലേ”
കല്ലു ഒന്നും മിണ്ടിയില്ല
“ഓർത്തിരിക്കേണ്ട കാര്യം ഇല്ല കാളിന്ദിക്കു താല്പര്യം ഇല്ലാത്ത കല്യാണം ആയിരുന്നല്ലോ അല്ലേ”
അവൾ ഞെട്ടി അവരെ നോക്കി അവർ ഒന്ന് പുഞ്ചിരിച്ചു
“എന്തു കൊണ്ടാ കളിന്ദിക്കു താല്പര്യം ഇല്ലാതിരുന്നേ?”
“ഞാൻ….. ഞാൻ ഒരു വിവാഹത്തിന് അപ്പൊ പ്രിപ്പെയർ അല്ലായിരുന്നു.”
“ഉം ഓക്കേ”
“കാളിന്ദിക്കു ഒരു പ്രണയം ഉണ്ടായിരുന്നു അല്ലേ”
കല്ലു വീണ്ടും ഞെട്ടി മുഖമുയർത്തി നോക്കി അവൾ വിയർക്കാൻ തുടങ്ങി. അവർ അത് ശ്രദ്ദിച്ചു ഇരുന്നു
“അയാൾ ഇപ്പൊ എവിടെ ഉണ്ട് ”
പെട്ടന്നൂള്ള അവരുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി
“അ… അറിയില്ല”
“വിവാഹത്തിന് ശേഷം നിങ്ങൾ കണ്ടിട്ടില്ല”
“ഇല്ല”
“ഫോൺ കോണ്ടാക്ട് എന്തെങ്കിലും”
“ഇല്ല”
“യാതൊരു വിധ കോണ്ടക്ടറും ഇല്ല”
“ഇല്ല”
“അതെങ്ങനെ ശെരിയാകും കാളിന്ദി അയാൾ നിങ്ങൾ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട് നിങ്ങളെ കാണാൻ നിങ്ങൾ വർക്ക് ചെയ്യുന്ന കോളേജിൽ വന്നിട്ടുണ്ട് ഇപ്പോഴും ഒരു വീട്ടിൽ നിങ്ങൾ ഒരുമിച്ചു ഉണ്ട് അല്ലേ?”
കല്ലു ഇരുന്നു വിറച്ചു തൊണ്ട വരണ്ടു അല്ലന്നോ അതേ എന്നോ പറയാൻ ആകാതെ അവൾ ഇരുന്നു
“നിങ്ങൾ പറഞ്ഞതെല്ലാം കള്ളം ആണ് ഇനി ഞങ്ങൾ അറിഞ്ഞ കുറച്ച് കാര്യങ്ങൾ അങ്ങോട്ട് പറഞ്ഞു താരാം…”
അവർ അവളുടെ മുഖത്തേക്ക് നോക്കി കല്ലു പരാജിതയുടെ ഭാവത്തോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി
“താനും തന്റെ സഹോദരിയുടെ ഭർത്താവ് കൃഷ്ണജിത്തും തമ്മിൽ പ്രണയത്തിൽ ആയിരുന്നു അയാൾക്ക് തന്നെക്കാൾ ബെറ്റർ തന്റെ സഹോദരി ആണെന്ന് തോന്നിയപ്പോൾ അവരെ വിവാഹം ചെയ്തു. പിന്നെ അയാൾക്ക് പുനർചിന്തനം ഉണ്ടായി തന്നെ കൺവെൻസ് ചെയ്യൽ അയാൾ താൻ വർക്ക് ചെയ്യുന്നിടത് വന്നിരുന്നു പക്ഷേ അനിയത്തിയെ ഡിവോഴ്സ് ചെയ്താൽ ഒന്നും ചേച്ചിയെ വീട്ടുകാർ കെട്ടിച്ചു തരില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു സോ ആ കുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. പക്ഷേ നിങ്ങളുടെ പ്ലാൻ തെറ്റിച്ചു കൊണ്ടു നിങ്ങളുടെ കല്യാണം ശരത്തുമായി വീട്ടുകാർ നടത്തി. അതിന് നിങ്ങളുടെ വീട്ടുകാർ നിങ്ങളെ നിർബന്ധിച്ചു കാണും അങ്ങനെ നിങ്ങളുടെ തീരുമാനത്തിൽ ചെറിയൊരു മാറ്റം വരുത്തി. കബനിയോടൊപ്പം ശരത്തിനെയും ഇല്ലാതാക്കാൻ തീരുമാനിച്ചു. കൃഷ്ണജിത്തു അതിനൊരു ശ്രമം നടത്തി പരാജയപ്പെട്ടു. കബനി കുറച്ച് ദിവസം ഹോസ്പിറ്റലിൽ ആയെങ്കിലും രക്ഷപെട്ടു നിങ്ങൾ ശ്രമിച്ചു അതിൽ വിജയിക്കുകയും ചെയ്തു അങ്ങനെ അല്ലേ”
അവർ പറയുന്നതൊക്കെ കേട്ട് കല്ലുവിന് തല ചുറ്റും പോലെ തോന്നി നെറ്റിയിൽ കൈവിരൽ അമർത്തി തിരുമിക്കൊണ്ട് അവൾ അല്ലെന്ന് തലയാട്ടി
“പിന്നെ എന്താടി സത്യം”
അതു വരെ സൗമ്യമായി സംസാരിച്ചിരുന്നവരുടെ ഭാവം മാറി കല്ലു ഇരുന്നു വിറച്ചു
“പറയാൻ..”
അവർ വീണ്ടും അലറി
“അങ്ങനെ ഒന്നും അല്ല നിങ്ങൾ പറഞ്ഞത് പോലെ ഒന്നും അല്ല ”
കല്ലു ഉച്ചത്തിൽ പറഞ്ഞു കൊണ്ടു വിങ്ങി പൊട്ടി കരയാൻ തുടങ്ങി.
(തുടരും )