Home Latest അഭിയേട്ടൻ എന്നെ ഒരു ഭാര്യയായോ എന്തിനു ഒരു മനുഷ്യ ജീവിയായി പോലും ഒരിക്കിലും കണ്ടിരുന്നില്ല… Part...

അഭിയേട്ടൻ എന്നെ ഒരു ഭാര്യയായോ എന്തിനു ഒരു മനുഷ്യ ജീവിയായി പോലും ഒരിക്കിലും കണ്ടിരുന്നില്ല… Part – 38

0

Part – 37 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 38

രചന… ശിവന്യ

🙂😍😍 ഞാൻ എഴുതിയത് മുഴുവൻ മാറ്റി വീണ്ടും എഴുതിയതാണ്…ഒറ്റ പാർട്ടിൽ പൂർത്തിയാക്കിയപ്പോൾ എന്റെ കഥക്ക് എനിക്ക് തന്നെ ഒരു പൂർണ്ണത ഇല്ലാത്തതു പോലെ തോന്നി.. അതുകൊണ്ടു വീണ്ടും കൂട്ടിച്ചേർത്തു…. 😍😍

ഗായത്രി. …… നീ പറ… അഭിയേട്ടൻ ഇവിടെ.. .നീ എന്റെ കാലു പിടിച്ചിട്ടാണ് ഞാൻ പോയത്…അല്ലെങ്കിൽ ഞാൻ ഒരിക്കലും എങ്ങോട്ടും പോകുമായിരുന്നില്ല…

അവളുടെ ഒന്നും മിണ്ടാതെ തല കുനിച്ചുള്ള നിൽപ് കണ്ടപ്പോൾ എനിക്ക് ദേഷ്യം സഹിക്കാനായില്ല….

എങ്ങനെയൊക്കെ ചോദിച്ചിട്ടും എത്ര ചോദിച്ചിട്ടും അവളിൽ നിന്നും യാതൊരു മറുപടിയും കിട്ടിയില്ല….

സങ്കടവും ദേഷ്യവും സഹിക്കാനാവാതെ ഞാൻ ആ നിലത്തേക്ക് ഇരുന്നു പോയി… മോള് പേടിച്ചു പോയിരുന്നു…അവൾ ശിവാമ്മാന്നു വിളിച്ചു കരയാനും തുടങ്ങി….അവളെയും ചേർത്തു പിടിച്ചു ഞാൻ അങ്ങനെ ഇരുന്നു…

ശിവാ……

ഞാൻ മുഖമുയർത്തി നോക്കി… ഗായത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളാണ്….

എന്റെ പേര് ആൽബിൻ….ആൽബിൻ തോമസ്….ഞാൻ ചെറിയ രീതിയിൽ ഒരു ബിസിനസ് ചെയ്യുന്നു…പിന്നെ ഗായത്രി എല്ലാം തന്നോട് പറയും…അതിനു അവൾക്കു കുറച്ചു സമയം വേണം…

പിന്നെ ഞാൻ അവൾക്കു ആരാണ്‌….ഞങ്ങൾ എങ്ങനെ കണ്ടു…അതൊക്കെ ഞാൻ പറയാം…

ശിവാ…ഞാൻ ഗായത്രിയെ കണ്ടത് ട്രെയിനിൽ വെച്ചാണ്….ഒരിക്കൽ ഒരു ഫാമിലി ഫങ്ഷനിൽ പങ്കെടുക്കാനായിട്ടു ഞാനും അമ്മയും മംഗളൂരുവിൽനിന്നും എറണാകുളം വരെ പോകുകയായിരുന്നു… പയ്യന്നൂർ വെച്ചു ഞങ്ങളുടെ കാബിനിൽ ഒരു പെണ്കുട്ടി കയറി..
അമ്മ ആ കുട്ടിയോട് എന്തൊക്കെയോ ചോദിച്ചു… അവൾ ഒന്നും മിണ്ടിയില്ല…കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കിടന്നു…അമ്മ കിടന്നതിന്റെ മുകളിലുള്ള ബർത്തിൽ ഞാനും കിടന്നു..അവിടെ കിടന്നുകൊണ്ട് എനിക്കവളെ കാണാമായിരുന്നു..അവൾ ഈ ലോകത്തിൽ ഒന്നുമല്ലെന്നു തോന്നി…ഇടക്ക് കരയും…പിന്നെ എഴുന്നേറ്റ് ഇരുന്നു എന്തോ ആലോചിക്കുന്നത് പോലെ തോന്നി… പിന്നെയും കിടക്കും…ആ കുട്ടി വല്ലാതെ disturbed ആയതു പോലെ എനിക്ക് തോന്നി…എന്തോ എനിക്കുറക്കം വന്നില്ല….

കുറച്ചു കഴിഞ്ഞപ്പോൾ അവൾ പതുക്കെ എഴുന്നേറ്റു പോയി…ആ മുഖഭാവം കണ്ടിട്ടു എനിക്കെന്തോ ഒരു പന്തികേട് തോന്നി…അവൾ അറിയാതെ ഞാനും പുറകെ പോയി…ഞാൻ ചെല്ലുമ്പോൾ അവൾ ഡോറിന്റെ രണ്ടു സൈഡിലായി കൈകൾ പിടിച്ചു നിൽക്കുന്നു…. എതിർസൈഡിൽ നിന്നും മറ്റൊരു ട്രെയിൻ വരുന്ന ശബ്ദവും കേൾക്കാം. … അവൾ ആ ട്രെയിനിന്റെ മുൻപിലേക്ക് എടുത്തു ചാടാനുള്ള നിൽപ്പാണെന്നു എനിക്ക് മനസ്സിലായി …പിന്നെ ഒന്നും നോക്കിയില്ല… ഞാൻ അവളെ വട്ടം കയറി പിടിച്ചു… അവൾ എന്നെ വിടാൻ പറഞ്ഞു അലറി…. ഞാൻ വിട്ടില്ല…മുറുക്കെ പിടിച്ചു…ട്രെയിൻ പോയതും മുഖം നോക്കി നല്ല ഒരടിയും വെച്ചു കൊടുത്തു… ആ കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ അത്രയ്ക്കും ടെൻഷൻ അടിച്ചു പോയിരുന്നു….

എല്ലാവരും തന്നെ നല്ല ഉറക്കത്തിൽ ആയിരുന്നു..എങ്കിലും സൗണ്ട് കേട്ടിടാകണം ആരൊക്കെയോ കുറച്ചുപേർ കാര്യം അനേഷിച്ചു…ഭാര്യയാണ്…അവള് പെട്ടന്ന് സ്ലിപ് ആയിപോയെന്നു ഞാൻ പറഞ്ഞു…അവരു വിശ്വസിച്ചോ ഇല്ലയോ എന്നറിയില്ല…എങ്കിലും നെറ്റിയിലെ കുങ്കുമം കണ്ടതുകൊണ്ടാകാം ആരും ഒന്നും ചോദിച്ചില്ല…

തനിച്ചു വിട്ടാൽ അവൾ വീണ്ടും അതുതന്നെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാൽ ഞങ്ങൾ അവളെയും കൊണ്ടു വീട്ടിലേക്കു പോയി…ഒരാഴ്ചയായി.. രണ്ടാഴ്ചയായി. .. അവളെ അന്വേഷിച്ചു ആരും അവിടേയ്ക്ക് വന്നിട്ടില്ല.. അവസാനം ഞങ്ങൾ അവളോട്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞു അങ്ങോട്ടു പോയി.
അവിടെ ചെന്നിട്ടും ആരും അവളെ പറ്റി അന്വേക്ഷിച്ചില്ല… അവൾ എവിടെപ്പോയാലും എന്തു ചെയ്താലും ഞങ്ങൾക്കൊന്നും ഇല്ലെന്നുള്ള മട്ടിലായിരുന്നു എല്ലാവരുടെയും സംസാരം ..ഞാൻ അവരെയും കുറ്റം പറയില്ല…അത്രയും ദ്രോഹങ്ങൾ ആണല്ലോ അവരോടു ചെയ്തതും….
പിന്നെ ആ കുട്ടി അതായത് ഗായത്രി മംഗളൂരുവിൽ ഒരു പ്രൈവറ്റ്‌ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..അവൾ ഹോസ്റ്റലിലേക്ക് മാറാൻ നോക്കിയെങ്കിലും അമ്മ സമ്മതിച്ചില്ല…
ഇപ്പോൾ 3 വർഷമായി ഗായത്രി ഞങ്ങളുടെ കൂടെയാണ്…

അപ്പോൾ …അപ്പോൾ …അഭിയേട്ടൻ ഇവിടെ…

ഞങ്ങൾക്കറിയില്ല ശിവാ…. ഞങ്ങൾ പിന്നീട് പല പ്രാവിശ്യം പോയെയെങ്കിലും ഒരിക്കൽ പോലും അഭിയെ കാണാൻ കഴിഞ്ഞില്ല… അഭി എവിടെയാണെന്ന് അവരും പറഞ്ഞില്ല

ശിവാ…..ഇനി ഞാൻ പറയാം…ഗായത്രി പറഞ്ഞു തുടങ്ങി..

അഭിയേട്ടൻ എന്നെ ഒരു ഭാര്യയായോ എന്തിനു ഒരു മനുഷ്യ ജീവിയായി പോലും ഒരിക്കിലും കണ്ടിരുന്നില്ല… നിന്നോട് ഞാൻ അതു പറഞ്ഞിരുന്നല്ലോ…

നിന്റെ വിവാഹം കഴിഞ്ഞാൽ പതിയെ അഭിയേട്ടൻ എന്റേതു മാത്രമാകുമെന്ന പ്രതീക്ഷയിലാണ് അന്നു ഞാൻ നിന്നെ വന്നു കണ്ടു കാലു പിടിച്ചത്….

പക്ഷെ അത് എന്റെ തോന്നൽ മാത്രമായിരുന്നു… നിന്റെ വിവാഹം അതെന്റെ ജീവിതം പൂർണമായും തകർത്തെറിഞ്ഞു…

അന്ന് നിന്റെ വിവാഹ ഫോട്ടോസുമായി മുത്തച്ഛൻ അഭിയേട്ടന്റെ മുൻപിൽ വന്നു… ആ ഫോട്ടോസ് മുഴുവൻ അഭിയേട്ടന്റെ മുന്പിലേക്കിട്ടു ..

അഭി….നിന്റെ ഭ്രാന്തു ഇന്നത്തോടെ നിർത്തിക്കോണം….നോക്ക് ശിവയുടെ വിവാഹം കഴിഞ്ഞു…. അവൾ മറ്റൊരാളുടെ. സ്വന്തമായിരിക്കുന്നു… ഇനിയെങ്കിലും നീ നിന്റെ ഭാര്യയെ സ്നേഹിച്ചു ജീവിക്കാൻ നോക്കു… ഇനി ആരു എന്തു പറഞ്ഞാലും ഗായത്രി നിന്റെ ഭാര്യയാണ്….അതു നീ മറക്കരുത്..

അഭിയേട്ടൻ ഒരു ഭ്രാന്തനെ പോലെ ഓരോ ഫോട്ടോസും എടുത്തു നോക്കി…കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…കുറച്ചു നേരം അതിലേക്ക് നോക്കി ഇരുന്നു..എന്നിട്ടു അതെല്ലാം കീറി എറിഞ്ഞു…

അതു വരെ ആരോടും സംസാരിക്കാതെ ആ മുറിക്കുള്ളിൽ മാത്രം ഇറുന്ന അഭിയേട്ടൻ മുത്തച്ഛന്റെ കഴുത്തിനു പിടിച്ചു മുറുക്കി….

എല്ലാവരും ഓടി വന്നു അഭിയേട്ടനെ പിടിച്ചു മാറ്റി…. ദേഷ്യം കാരണം അഭിയേട്ടൻ വരയ്ക്കുന്നത് പോലെ തോന്നി…

നിങ്ങൾ കാരണമാണ് എനിക്കെന്റെ ശിവയെ നഷ്ടമായത്…. നിങ്ങൾ ഒരു ദുഷ്ടനാണ്… എന്റെ അമ്മയെയും അച്ഛനേയും കൂട്ട് പിടിച്ചു സ്വന്തം കൂടെപിറപ്പിനെയും കുടുംബത്തെയും ഒരു ദയയുമില്ലാതെ നിങ്ങൾ കൊന്നില്ലേ… എന്നിട്ട് അവരുടെ മോളേ എന്റെ അപ്പച്ചിയെ ഒരു ഭ്രാന്തിയാക്കി മുറിക്കുള്ളിൽ ചങ്ങലയിൽ പൂട്ടിയില്ലേ… പാവം അപ്പച്ചി… അവരുടെ അച്ഛനെയും അമ്മയെയും സഹോദരമാരെയും പോരാഞ

അവരുടെ അച്ഛനെയും അമ്മയെയും സഹോദരമാരെയും പോരാഞ്ഞ് സ്നേഹിച്ച ചെറുക്കനെയും അവന്റെ കുടുംബത്തെയും കൊന്നില്ലേ… അവിടെകൊണ്ടും നിങ്ങൾ നിർത്തിയില്ല. .എന്റെ അപ്പച്ചിയുടെ കുഞ്ഞു…അതിനെ കൊല്ലാൻ എങ്ങനെ നിങ്ങൾക്ക് മനസ്സു വന്നു…

നിങ്ങളെ എല്ലാം ജയിലഴിക്കുന്നുള്ളിൽ ഇടാനുള്ള എല്ലാ തെളിവുകളും അയാളുടെ… എന്റെ അമ്മാവന്റെ കയ്യിൽ ഉണ്ട്… അതു കാണിച്ചാണ് അയാളെന്നെ പേടിപ്പിച്ചത്… തറവാടിന്റെ അഭിമാനം പിന്നെ രാക്ഷസൻമാർ ആണെങ്കിലും എന്റെ മുത്തച്ഛനും മാതാപിതാക്കളും ആണന്നെന്നോർത്താണ് ഞാൻ എന്റെ ശിവയെ വേണ്ടെന്നു വെച്ചത്… അതു മാത്രമല്ല… ഇത്രയും ചെയ്‌ത നിങ്ങൾക്ക് എന്റെ പാവം ശിവയെ ഇല്ലാതാക്കാൻ വളരെ എളുപ്പമാണെന്ന് എനിക്കറിയാം… ഞാൻ കാരണം അവൾക്കു ഒന്നും സംഭവിക്കരുതെന്നു മാത്രമേ ഞാൻ ഓർത്തുള്ളൂ….

അഭി…. നീ പറഞ്ഞതു എല്ലാം സത്യമാണ്…പക്ഷെ അതിൽ ഞങ്ങൾ ഇല്ല…നിന്റെ മുത്തച്ഛൻ മാത്രമാണ് എല്ലാം ചെയ്തത്. . ഇക്കാര്യം മാത്രം പറഞ്ഞാണ് എന്റെ ഏട്ടൻ ഞങ്ങളെകൊണ്ടു പലതും ചെയ്യിപ്പിച്ചത്..അക്കാരണം കൊണ്ടാണ് നിന്റെ അച്ഛൻ നിന്റെ അമ്മാവന്റെ കയ്യിലെ പവയായത്……

പിന്നെ നിന്റെ സങ്കടം കണ്ടു സഹിക്കാനാകാതെ ഞങ്ങൾ ഏട്ടന്റെ കാലു പിടിച്ചതാണ്..ഏട്ടനോടും എന്തി ഗായത്രിയോട് പോലും യാചിച്ചതാണ്…

പക്ഷെ ഏട്ടൻ സമ്മതിച്ചില്ല… ഇക്കാര്യം പറഞ്ഞു വന്നാൽ നിന്റെ മുത്തച്ഛൻ ജയിലിൽ കിടക്കുമെന്നു പറഞ്ഞു ഏട്ടൻ ഞങ്ങളെ തിരിച്ചു വിട്ടു… എല്ലാം നിന്റെ മുത്തച്ഛൻ കാരണമാണ്……അച്ഛന്റെ പണത്തിനോടുള്ള ആർത്തി ….. അതുകൊണ്ട് മാത്രമാണ് നിനക്കു നിന്റെ ശിവയെ നഷ്ടമായത്…

മുത്തച്ഛന്റെ കണ്ണുകൾ ദേഷ്യംകൊണ്ടു ചുവന്നു…

അരുന്ധതി ..

ജയനെ വിളിച്ചു എത്രയും പെട്ടന്ന് ഇവിടെ വരാൻ പറ… അതൊരു ആജ്ഞ ആയിരുന്നു ….
പിന്നെ അഭി ….നിനക്കു ഈ കഥകളെല്ലാം പറഞ്ഞു തന്നത് നിന്റെ അമ്മാവനാകും… പക്ഷെ എന്റെ ലക്ഷ്മിയുടെ കുഞ്ഞിന്റെ കാര്യം ആരാണ് പറഞ്ഞത് … ലക്ഷ്‌മിയാണോ നിന്നോട് പറഞ്ഞത്…

ആണെങ്കിൽ…

അതിനുള്ള മറുപടി ഞാൻ പിന്നീട് പറയാം… ആദ്യം ജയൻ വരട്ടെ…

ആരോ അച്ഛനോട് വേഗം വരാൻ പറഞ്ഞു…അച്ഛൻ പെട്ടെന്ന് തന്നെ വന്നു…

ജയാ…. അച്ഛനെ ദഹിപ്പിക്കാനുള്ള അഗ്നി ഉണ്ടായിരുന്നു ആ കണ്ണുകളിൽ..

ആരാണ് എന്റെ ഏട്ടനെ കൊന്നത്…

അച്ഛൻ ആകപ്പാടെ വിളറി പോയത് പോലെ തോന്നി….

പറയെടാ ….. പറഞ്ഞില്ലെങ്കിൽ നിന്നെ ഞാനിന്നു കൊല്ലും….

എത്രയും നാൾ എന്റെ മക്കൾ നാലുപേരും കൂടി ചെയ്ത മഹാപാപമെന്നു പറഞ്ഞു എന്നെക്കൊണ്ട് തന്നെ എല്ലാ കേസുകളും തേയ്ച്ഛ് മായ്ച്ചു കളയിപ്പിച്ചു… ഇപ്പോൾ അതൊന്നും ചെയ്തത് എന്റെ മക്കളല്ലെന്നു എനിക്ക് മനസ്സിലായി . ….

പിന്നെ ആരാണ്….ആരാടാ ഇതൊക്കെ ചെയ്തത്…

അച്ഛൻ ചിരിച്ചുകൊണ്ട് മുത്തച്ഛന്റെ കൈ തട്ടിമാറ്റി… എന്നിട്ടു പറഞ്ഞു…

അമ്മാവൻ പറഞ്ഞതു ശരിയാണ്.. അമ്മാവന്റെ മക്കൾഒന്നും ചെയ്തിട്ടില്ല…. എന്തിനു ഇതൊന്നും അറിഞ്ഞിട്ടു പോലും ഇല്ല.. എല്ലാം ചെയ്തത് ഞാനും എന്റെ അച്ഛനും ചേർന്നാണ്…. പക്ഷെ തെളിവുകളോരോന്നും നിങ്ങൾക്കെതിരെ മാത്രമാണ്… ഇനി ഞാൻ പറയുന്നത് കേൾക്കാം എന്നല്ലാതെ നിങ്ങൾക്കാർക്കും ഒന്നും ചെയ്യാനാകില്ല….

പിന്നെ ഇതു മാത്രമല്ല ഞാൻ ചെയ്തത്… എല്ലാം സത്യങ്ങളും ചിക്കി ചികഞ്ഞു എടുത്ത സത്യസന്ധനായ ഒരു പോലീസുദ്യോദസ്ഥൻ കൂടി ഉണ്ടായിരുന്നു…ഒരുപാട് പണം എറിഞ്ഞു.. കാലു പിടിച്ചു …അയാൾ കേട്ടില്ല… ആളെ നിങ്ങൾക്ക് അറിയാം….

ശിവന്യയുടെ മുത്തച്ഛൻ….അതായത് അവളുടെ അമ്മയുടെ അച്ഛൻ…അവരു രണ്ടുപേരും തീർന്നതു അല്ല തീർത്തത് ഈ കൈകൾ കൊണ്ടാണ്…
അതിനുശേഷം അവരെപ്പറ്റി കഥകൾ മെനഞ്ഞതും ഞാൻ തന്നെയാണ്…

നിങ്ങളോടും ലക്ഷ്മിയോടും ഉള്ള പക….അതു മാത്രമാണ് എല്ലാത്തിനും കാരണം…എന്നെയും എന്റെ അച്ഛനെയും ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടത് നിങ്ങളാണ്… എന്റെ അമ്മ മരിച്ചതിനു ശേഷം എന്റെ അച്ഛനെ നിങ്ങൾ എല്ലാവരും ചേർന്ന് അടിച്ചിറക്കിയാണ് വിട്ടത്. . ആ പക മരിക്കുവോളം ആ മനസ്സിൽ കനലുപോലെ കിടന്നു കത്തിയിരുന്നു….അതെന്നിലേക്കും പകർന്നു തന്നിട്ടാണ് അച്ഛൻ പോയത്….

പിന്നെ…ലക്ഷ്മി…അവളെയെനിക്കു ഇഷ്ടമായിരുന്നു….ഒരുപക്ഷേ ഗായത്രിയുടെ അമ്മയെ ഞാൻ അതിന്റെ നാലിലൊന്നു പോലും സ്നേഹിച്ചിട്ടുണ്ടാകില്ല…..

പക്ഷെ അവളും അവൻ ആ ദേവനും കൂടി എന്നെ അപമാനിച്ചു … എന്നെ തള്ളി കളഞ്ഞിട്ടു അവൾ കാര്യസ്ഥന്റെ മകനെ സ്നേഹിച്ചു…ഒരിക്കൽ അവളെ ഞാൻ അവന്റെ കൂടെ കണ്ടപ്പോൾ വഴക്കു പറഞ്ഞു.. അതിനു അവന്റെ മുന്നിൽ വെച്ചു അവളെന്റെ മുഖത്തു അടിച്ചു… ഞാൻ വീട്ടിൽ കയറ്റാൻ കൊള്ളരുത്താത്തവൻ ആണെന്ന് പറഞ്ഞു…അതൊന്നും എനിക്ക് ഞാൻ മരിക്കുവോളം മറക്കാനാകില്ല….
അവൾക്കു കൊടുക്കാൻ പറ്റുന്നതിൽ വെച്ചു ഏറ്റവും വലിയ ആ സമ്മാനം…അവളുടെ പ്രിയപ്പെട്ടവന്റെ മരണ വാർത്ത… കല്യാണ തലേന്ന് കൊടുത്തതും ഞാനാണ്‌….

പിന്നെ അവന്റെ മരണം അന്വേഷിക്കണമെന്നും പറഞ്ഞു നടന്ന അവന്റെ അച്ഛനും അമ്മയും ….അവർ മകൻ മരിച്ച ദുഃഖത്തിൽ ആത്മഹത്യ ചെയ്തതൊന്നും അല്ല…

പിന്നെ ഇതൊന്നും ഇനി ആർക്കും എവിടെയും തെളിക്കാൻ പറ്റുന്ന കാര്യമൊന്നുമല്ല… അതുകൊണ്ട് അതിനായി ശ്രമിക്കണ്ട…. അത്രയും പറന്നു അച്ഛൻ ഇറങ്ങി പോയി…

ആർക്കും ഒന്നും വിശ്വസിക്കാനായില്ല…

ഞാൻ തകർന്നു പോയി…ഞാൻ സ്നേഹിച്ച വിശ്വസിച്ച എന്റെ അച്ഛൻ ഒരു കൊലപാതകിയാണെന്നു വിശ്വസിക്കാനായില്ല

അതിനേക്കാൾ തകർന്ന അവസ്ഥയിൽ ആയിരുന്നു അപ്പ….സ്വന്തം ഏട്ടൻ ഒരുക്കിലും അങ്ങനെയൊന്നും ചെയ്യുമെന്ന് അവർ മനസ്സിൽ പോലും വിചാരിച്ചിട്ടുണ്ടാക്കില്ല…

അതിനു ശേഷം എനിക്ക് ആ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല… എല്ലാവർക്കും എന്നോട് വെറുപ്പ് മാത്രമായി…ആരും എന്നോട് മിണ്ടാതെയായി… എനിക്കവിടെ വല്ലാതെ ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ പല പ്രാവശ്യം ഞാൻ ഡിവോഴ്സിന് ശ്രമിച്ചു…പക്ഷെ അഭിയേട്ടൻ തന്നില്ല… ആരും സമ്മതിച്ചില്ല… എല്ലാവർക്കും അച്ഛനോടുള്ള പകയും ദേഷ്യവും തീർക്കാനുള്ള ഉപകരണമായി ഞാൻ മാറുകയായിരുന്നു…അച്ഛനെ വെറുത്തുപോയ എനിക്ക് സ്വന്തം വീട്ടിലേക്കും പോകാനായില്ല…

അപ്പോഴും ‘അമ്മ മാത്രമായിരുന്നു ആശ്വാസം… പക്ഷെ എന്റെ അമ്മയുടെ മരണത്തോടെ ഞാൻ ആകെ ഉല

പക്ഷെ എന്റെ അമ്മയുടെ മരണത്തോടെ ഞാൻ ആകെ ഉലഞ്ഞു പോയി….അന്ന് എല്ലാ ചടങ്ങുകളും കഴിഞ്ഞു എങ്ങോട്ടെന്നു പോലുമറിയാതെ ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങിയതാണ്…. മരണം എന്റെ ഓപ്ഷൻ ആയിരുന്നില്ല…എപ്പോഴോ ഏതോ നിമിഷത്തിൽ എന്റെ ജീവിതത്തിനു ഒരർത്ഥവും ഇല്ലല്ലോ എന്നോർത്തപ്പോൾ ഞാൻ മരണത്തെ പറ്റി ആലോചിച്ചു പോയി… മനസ്സുകൊണ്ട് ഒരായിരം പ്രാവിശ്യം നിന്നോടും അഭിയേട്ടനോടും ഞാൻ മാപ്പു ചോദിച്ചു കഴിഞ്ഞിരുന്നു… ഇപ്പോഴും ചോദിക്കുന്നു….

മാപ്പ്….ശിവാ….നീ എന്നോട് ക്ഷമിക്കില്ലേ….

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here