Home Abhijith Unnikrishnan ഇവള് കാണുന്നപോലെ അല്ലല്ലോ നല്ല മിടുക്കിയാണെന്ന് തോന്നുന്നു… രതീഷ് ഉണ്ണിയുടെ നേരെ തിരിഞ്ഞു.. Part –...

ഇവള് കാണുന്നപോലെ അല്ലല്ലോ നല്ല മിടുക്കിയാണെന്ന് തോന്നുന്നു… രതീഷ് ഉണ്ണിയുടെ നേരെ തിരിഞ്ഞു.. Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം – രണ്ട് )

അകത്തേക്ക് വരോ ഒരു കാര്യം പറയാനുണ്ട്…

ഉണ്ണി പ്രിയയെ ഒന്ന് നോക്കിയിട്ട്..
ഞാൻ വരാം നീ അകത്തേക്ക് പൊയ്ക്കോ…

അതെന്താ പെങ്ങളെ ഞാനൊന്നും കേൾക്കാൻ പാടില്ലാത്ത വല്ല രഹസ്യവുമാണോ..
രതീഷ് പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

ആണല്ലോ ഏട്ടാ… അതുകൊണ്ടല്ലേ എന്റെ കെട്ടിയോനെ അകത്തേക്ക് വരാൻ പറഞ്ഞു വിളിക്കുന്നേ..

പ്രിയ ഉണ്ണിയെ ഒന്ന് തോണ്ടിയിട്ട് വീടിനുള്ളിലേക്ക് നടന്നു..

ഇവള് കാണുന്നപോലെ അല്ലല്ലോ നല്ല മിടുക്കിയാണെന്ന് തോന്നുന്നു…
രതീഷ് ഉണ്ണിയുടെ നേരെ തിരിഞ്ഞു..

ഉം…അതൊക്കെ പുറത്ത് കാണുന്നതേയുള്ളൂ ആള് പാവാ..
ഉണ്ണി അകത്തേക്ക് നോക്കിയിട്ട്..
എന്തായാലും ഏട്ടൻ പോയി ഡ്രസ്സ്‌ മാറിയിട്ട് കാറുമെടുത്തോണ്ട് വാ ഞാൻ അപ്പോഴേക്കും റെഡിയായിട്ട് നിൽക്കാ..

ആയിക്കോട്ടെ..
രതീഷ് തിരിച്ചു വീട്ടിലേക്ക് നടന്നു.

രതീഷ് പോവുന്നതും നോക്കി ഉണ്ണി കുറച്ച് നേരം നിന്നു..
എല്ലാം എന്റെ തലയിലേക്കാണല്ലോ..
നേരെ നടന്ന് അടുക്കളയിൽ നോക്കിയപ്പോൾ ആരെയും കാണാനില്ല, മുറിയിലേക്ക് പോവാനൊരുങ്ങിയപ്പോഴാണ് പുറത്ത് തുണി കഴുകുന്ന ശബ്ദം കേട്ടത്, ഉണ്ണി വാതിലിൽ ചാരി നിന്ന് പുറത്തേക്ക് നോക്കി…
ഞാൻ സഹായിക്കണോ…

പ്രിയ പതുക്കെ തലപൊക്കി ഉണ്ണിയെയൊന്ന് നോക്കി ചിരിച്ചു..
അവിടെ നിന്ന് ഡയലോഗ് അടിക്കാതെ ഇവിടെ വന്ന് കഴുക് കാണട്ടെ..

ഉണ്ണി അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ നിന്ന് തുണി വാങ്ങി..
ഇതൊക്കെ എന്ത് അങ്ങോട്ട് മാറി നിൽക്ക് ഞാൻ ശരിയാക്കി തരാം..

പ്രിയ ഉണ്ണിയെ തന്നെ നോക്കികൊണ്ടിരുന്നു..
എടാ ദുഷ്ടാ അതെന്റെ യൂണിഫോമാണ് എനിക്ക് നാളെ ഇടാനുള്ളതാ..

ഞാൻ നല്ല അടിപൊളിയായിട്ട് കഴുകി തരാ നീ കുറച്ച് നേരം വെയിറ്റ് ചെയ്യ്…

കുറെ നേരം കഴിഞ്ഞപ്പോൾ ഉണ്ണി കഴുകി തുണി വിരിച്ച് പ്രിയയെ നോക്കികൊണ്ട്..
ഇതെങ്ങനെ സൂപ്പറായില്ലേ.. കണ്ടോ ഞാനൊന്ന് കൈവെച്ചപ്പോഴേക്കും നല്ല വെള്ള കളറായി..

ഉണ്ണിയുടെ കയ്യിൽ നിന്ന് തുണി വാങ്ങി…
വെള്ള കളറിലുള്ള യൂണിഫോം നീ വീണ്ടും വെള്ള കളറാക്കിയെന്ന്… നിന്നെയൊക്കെ സഹായത്തിന് വിളിക്കാൻ തോന്നിയ എന്നെ ഞാൻ തന്നെ എന്താ പറയാ..

ഉണ്ണി പ്രിയയുടെ അരികിലേക്ക് നീങ്ങി നിന്നു…
എന്നാൽ ഇത്രേം ജോലി ചെയ്തതല്ലേ ഒരു ഉമ്മ താ..

തരില്ല പോ… അകത്ത് വല്ല ജോലിയുമുണ്ടേൽ ചെയ്യാൻ നോക്ക്…

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട്..
ഒരു ഭാര്യ ഭർത്താവിനോട് പറയുന്ന ഡയലോഗ് ആണോ ഇത്… എന്നാലും ഒരു ഉമ്മ ചോദിച്ചതിനാണോടി ഇങ്ങനെ പറയുന്നേ….

ഭർത്താവോ ഏത് വകയിൽ…

ഉണ്ണി വീണ്ടും അവളുടെ അരികിലേക്ക് നീങ്ങി നിന്നു..
ഓഹോ ഇപ്പോൾ അങ്ങനെയായോ… നിനക്ക് ഞാൻ ശരിയാക്കി തരുന്നുണ്ട്.. എനിക്കും ഒരു ചാൻസ് കിട്ടുമല്ലോ..

കിട്ടുമ്പോഴല്ലേ അപ്പോൾ നോക്കാം..

ഉണ്ണി അവളെയൊന്ന് തട്ടിയിട്ട് മുറിയിലേക്ക് നടന്നു, പെട്ടെന്ന് തിരിച്ച് അവൾക്കരികിലേക്ക് വന്നിട്ട്..
അല്ല നീ എന്തിനാ എന്നെ അത്യാവശ്യമായിട്ട് അകത്തേക്ക് വരാൻ പറഞ്ഞത്..

പ്രിയ കയ്യിലുണ്ടായിരുന്ന തുണി വിരിച്ചിട്ട് ഉണ്ണിയുടെ നേരെ നിന്നു..
ഒരു ഉപകാരം ചെയ്യോ..

ഉണ്ണിയൊന്ന് ചിരിച്ചിട്ട്…
നിനക്കല്ലാതെ ആർക്ക് ചെയ്യും… എന്റെ മുത്ത് ചോദിക്ക്..

ഒരു മുപ്പത്തിനായിരം രൂപ കടം തരോ..

പോ അവിടുന്ന് നിന്നോട് മിണ്ടാൻ തന്നെ പേടിയാവുന്നു..
ഉണ്ണി അകത്തേക്ക് നടക്കാനൊരുങ്ങി..

ഏയ്‌.. നിൽക്ക്… ഞാൻ പറയട്ടെ..

ഉണ്ണി നിന്നിട്ട് അവളെ തിരിഞ്ഞു നോക്കി..
കടം അല്ലാതെ എന്ത് വേണേലും ചോദിച്ചോ ഞാൻ എവിടുന്നേലും തപ്പി പിടിച്ചു കൊണ്ടുവന്ന് തരാ..

അയ്യടാ… ഡയലോഗ് കേട്ടാൽ തോന്നും ഇപ്പോൾ എനിക്ക് വിമാനം കൊണ്ടുവന്ന് തരുമെന്ന്…

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട് വീണ്ടും തിരിഞ്ഞ് അകത്തേക്ക് നടക്കാനൊരുങ്ങി..
നിന്നോട് തല്ലുകൂടാൻ ടൈമില്ല.. വൈകുന്നേരം വന്നിട്ട് നോക്കാട്ടോ..

ആ അങ്ങനെ വഴിക്ക് വാ… വൈകുന്നേരം ഞാൻ ഇവിടെ ഉണ്ടാവില്ലെന്ന് പറയാനാ വിളിച്ചത്..

ഉണ്ണി പെട്ടെന്ന് അവളുടെ അരികിലേക്ക് വന്നു..
നീ എങ്ങോട്ട് പോവുന്നു..

ഹോ എന്താ മുഖഭാവം… ന്റെ കുട്ടി പേടിക്കണ്ട ഞാൻ ഡ്യൂട്ടിക്ക് പോവുന്ന കാര്യമാ പറഞ്ഞത്…

ആ അതായിരുന്നോ…. ഇന്ന് തൊട്ട് നൈറ്റ് ഷിഫ്റ്റ്‌ അത്രയല്ലേയുള്ളൂ…

അങ്ങനെയങ്ങ് പറഞ്ഞു തീർക്കല്ലേ… ഞാൻ ഇത് സാറിനോട് പറയുന്നത് തന്നെ വൈകുന്നേരം എന്നെ അവിടെ കൊണ്ടുപോയി വിടണം എന്നുദ്ദേശിച്ചാ..

ഉണ്ണിയൊന്ന് ചിരിച്ചു…
നടക്കില്ല എനിക്ക് വേറെ പണിയുണ്ട്…

നടക്കില്ലേൽ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും..

ഉണ്ണി അവളുടെ കയ്യിൽ പിടിച്ചു..
നിനക്കെവിടെയാ പോവേണ്ടത്..

ഓഹോ ഇത്രപെട്ടെന്ന് സമ്മതിച്ചോ…

വേറെ വഴിയില്ലല്ലോ… അതുപോട്ടെ ഏടത്തിയമ്മയോ…

ആ ചേച്ചിയെയും കൊണ്ടുവിടേണ്ടി വരും…

അതു ഞാൻ നോക്കിക്കോളാം… ഞാൻ ഉദ്ദേശിച്ചത് എടത്തിയമ്മ എവിടെയാണെന്നാ..

അകത്തുണ്ട്…

ഉണ്ണി പ്രിയയുടെ കൈവിട്ട് മുറിയിലേക്ക് നടന്നു, ഗായത്രിയുടെ മുറിയുടെ വാതിലിൽ കൊട്ടി…
ഹലോ… ഫുൾ ടൈം സ്വപ്നം കണ്ട് ഉറങ്ങാണോ..

ഗായത്രി പെട്ടെന്ന് വാതിൽ തുറന്നിട്ട് ഉണ്ണിയെ നോക്കി..
കളിയാക്കുന്നോ രാവിലെ തന്നെ..

എന്തേ ഇത്രേം നേരം പുറത്തേക്ക് വന്നില്ല..

പിന്നെ ഞാൻ പുറത്തേക്ക് വരാതെ ആണല്ലോ അടുക്കളയിലെ പണിയൊക്കെ ഒരുങ്ങിയത്… അതുവിട് എന്താണ് രാവിലെ ഏട്ടനും അനിയനും കൂടിയൊരു സ്നേഹ സല്ലാപം…

ഉണ്ണി ഗായത്രിയെയൊന്ന് നോക്കി..
അത് കണ്ടോ..

ഉം… കണ്ടു.. ഇനി എന്തായിരുന്നു കാര്യം പറ..

ഉണ്ണി ദീർഘാശ്വാസമെടുത്തു.
അതൊന്നുമില്ല എടത്തിയമ്മ കല്യാണത്തെക്കുറിച്ച് രശ്മിയുടെ വീട്ടുകാരുമായി സംസാരിക്കണമെന്ന്..

ഗായത്രി അത്ഭുതത്തോടെ..
ആര് നീയോ..

യെസ് ഞാൻ തന്നെ..

ഗായത്രിയൊന്ന് ചിരിച്ചു..
കൊള്ളാം ഇത്രേം അമ്മാവന്മാരും ചെറിയച്ഛന്മാരും ഉണ്ടാവുമ്പോൾ അവരെ വിട്ടിട്ട് നിന്നെ കൂടെ കൊണ്ടുപോവാമെന്ന്..

ഉണ്ണി ഗായത്രിയെ നോക്കിയിട്ട് അരികിലേക്ക് നീങ്ങി നിന്നു..
അതിന് അവർക്ക് രശ്മിയെ അറിയില്ലല്ലോ..

ഗായത്രി വീണ്ടും ചിരിച്ചു..
അവളെ നീ ഏട്ടന് കൊടുക്കാൻ തന്നെ തീരുമാനിച്ചല്ലേ…

വേറെ വഴിയില്ലല്ലോ എടത്തിയമ്മ… ഏട്ടന്റെ വിധി പോലെ ഇരിക്കട്ടെ..

ഉം.. ഉം.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..

എടത്തിയമ്മക്ക്‌ സന്തോഷമായില്ലേ..

ഗായത്രി ഉണ്ണിയെയൊന്ന് തട്ടിയിട്ട്…
എന്റെ കുട്ടി പേടിക്കണ്ട ചേച്ചിക്ക് സന്തോഷത്തിന് ഒരു കുറവുമില്ല… പക്ഷെ നീ ഏട്ടന് പണികൊടുക്കുന്നത് കാണുമ്പോൾ ചിരിക്കണോ കരയണോന്നാ അറിയാത്തെ..

അങ്ങോട്ട് ചിരിയെന്നെ…

പെട്ടെന്ന് പ്രിയ കയ്യിലൊരു ഷർട്ടും തൂക്കിയിട്ട് അരികിലേക്ക് വന്നു..
ഇത് സൂപ്പറാണല്ലോ… ഞാനൊന്ന് അയൺ ചെയ്ത് മിനുക്കിയിട്ടുണ്ട്..ഇതിട്ടോണ്ട് പെണ്ണുകാണാൻ പോയാൽ മതി..

ഉണ്ണി അത്ഭുതത്തോടെ..
അതിന് നിനക്കെങ്ങനെ അറിയാം ഞാൻ പെണ്ണ് കാണാൻ പോവാണെന്ന്..

എന്റെ ചെവിക്ക് കുഴപ്പമൊന്നുമില്ലല്ലോ നിങ്ങള് പറയുന്നത് എനിക്ക് കേട്ടൂടെ…

ഓ അപ്പോൾ ഈ വീട്ടിൽ രഹസ്യമൊന്നും പറയാൻ പറ്റില്ലാന്ന് സാരം..

പ്രിയ ഉണ്ണിയുടെ അരികിലേക്ക് വന്നിട്ട്..
തമാശിച്ചതാണോ…

ആണെങ്കിൽ…

വേണ്ടാട്ടോ… വല്ലാതെ കളിച്ചാൽ ഞാനും ഒരു രഹസ്യം പരസ്യമാക്കും…

അതെന്താ..
ഗായത്രി പെട്ടെന്ന് പ്രിയയെ നോക്കികൊണ്ട് ചോദിച്ചു..

അതൊന്നുമില്ല ചേച്ചി ചില ആൾക്കാരുടെ ജീവിതപ്രശ്‍നം…

ഉണ്ണി അവളോട് മിണ്ടാൻ നിൽക്കാതെ കയ്യിലുണ്ടായിരുന്ന ഷർട്ട്‌ വാങ്ങി ഇട്ടിട്ട് കണ്ണാടിയിൽ നോക്കി..

പൗഡർ വേണോടാ…

ഒന്നും വേണ്ട എന്റെ പൊന്നോ ഒന്ന് മിണ്ടാതിരുന്നാൽ മതി…
ഉണ്ണി പുറത്തേക്ക് നടന്നു.. തിരിഞ്ഞ് നോക്കിയപ്പോൾ പ്രിയ തന്നെ നോക്കികൊണ്ട് നിൽക്കാണെന്ന് തോന്നി തിരിച്ചു വന്ന് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട്..
വേഗം റെഡിയായിട്ട് നിൽക്ക് ഹോസ്പിറ്റലിൽ പോവുന്നതിനു മുന്നേ നമ്മുക്ക് പുറത്ത് കറങ്ങാൻ പോയിട്ട് വരാ..

കാര്യമായിട്ടാണോ …

ദേ അതിലും ചോദ്യം… ഞാനൊരു സംശയം ചോദിക്കട്ടെ നിനക്കെന്നെ ഉത്തരം മുട്ടിക്കാന്ന് മാത്രേ വിചാരമുള്ളൂ..

എന്നാൽ ഞാൻ റെഡിയായിട്ട് നിൽക്കാ നീ പോയിട്ട് പെണ്ണ് കണ്ടിട്ട് വാ..

ഉം…സെറ്റ് സെറ്റ്.

പുറത്ത് രതീഷിന്റെ കാർ വന്ന് നിന്നു, ഉണ്ണി അകത്തേക്ക് കയറിയപ്പോൾ രതീഷ് അവനെ അടിമുടിയൊന്ന് നോക്കിയിട്ട്..
നീ എനിക്ക് പെണ്ണ് കാണാൻ വരുന്നോ അതോ നിനക്ക് രണ്ടാമത് നോക്കാൻ വരുന്നോ…

ഏട്ടന് കണ്ടിട്ടെങ്ങനെ തോന്നുന്നു..?

എനിക്ക് നിന്നെ കാണുമ്പോൾ തോന്നിയതാ പറഞ്ഞത്.. എന്താ പുതിയ ഷർട്ടൊക്കെ ഇട്ടിട്ട്..

എന്റെ ഭഗവാനെ ഒരു ഷർട്ട്‌ പുതിയത് ഇടാൻ പാടില്ലേ… മിണ്ടാതെ ഏട്ടൻ വണ്ടിയെടുക്ക്… പോയിട്ട് വേറെ പണിയുള്ളതാ.

അതൊക്കെ പിന്നെ ഇതിനൊരു തീരുമാനമാവട്ടെ…

രതീഷ് കാർ മുന്നോട്ടെടുത്തു, രശ്മി വീടിന് മുന്നിൽ കാർ വന്നപ്പോൾ പെട്ടെന്ന് പുറത്തേക്കിറങ്ങി വന്നു..

വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇത്ര നേരത്തെ പ്രതീക്ഷിച്ചില്ല…

ഉണ്ണിയൊന്ന് രതീഷിനെ നോക്കിയിട്ട്..
വിളിച്ചു പറഞ്ഞു സെറ്റാക്കിയിട്ടാണോ എന്നോട് ആലോചിക്കാൻ കൂടെ വരാൻ പറഞ്ഞത്, ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ മിണ്ടാതെ കെട്ടിക്കൂടായിരുന്നോ…

നീ ചൂടാവല്ലേ… കാര്യങ്ങളൊക്കെ സംസാരിക്കണേൽ നീ തന്നെ വേണം..

രശ്മി ഉണ്ണിയുടെ നേരെ തിരിഞ്ഞു..
അകത്തേക്ക് വാടോ… ഏട്ടനോട് നമുക്ക് വീട്ടിൽ ചെന്നും തല്ലുകൂടാം…

ഉണ്ണി അകത്തേക്ക് നടന്ന് ഹാളിലെ സോഫയിലിരുന്നു, അകത്തുകൂടിയൊക്കെ കണ്ണോടിച്ചിട്ട് രശ്മിയെ നോക്കികൊണ്ട്..
ആരെയും കാണാനില്ല നീ മാത്രമേയുള്ളോ..

അവളൊന്ന് ചിരിച്ചിട്ട്…
അമ്മയുണ്ട് അകത്ത് മുറിയിൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കാ, പിന്നെ എന്റെ കാര്യത്തിന് ഞാൻ മതിയല്ലോ..

അതുംശരിയാ…
ഉണ്ണി തലയാട്ടി..
എന്നാൽ കാര്യത്തിലേക്ക് വരാം രശ്മി തീരുമാനം എന്താണെന്ന് വെച്ചാൽ പറഞ്ഞേക്കൂ, പുതിയ ആളുകളെ പോലെ ഒരു പരിചയപെടുത്തലിന്റെ ആവശ്യമില്ലല്ലോ…

രശ്മി ഉണ്ണിയെയും രതീഷിനെയും മാറി മാറി നോക്കി..
തീരുമാനം അവസാനം പറയാം.. അതിന് മുമ്പ് എനിക്കൊന്ന് ആലോചിക്കണം..

അതിനെന്താ വേണേൽ രശ്മി ആ മൂലയിൽ പോയി നിന്ന് ആലോചിച്ചോളൂ..
രതീഷ് നോക്കുന്നത് കണ്ടപ്പോൾ..
ഏട്ടൻ വേണേൽ ഈ മൂലയിലേക്കും പൊയ്ക്കോ… ഞാൻ വീട്ടിലേക്ക് എങ്ങനെ പോവാമെന്നതിനെ കുറിച്ച് ആലോചിക്കാം…

രശ്മി ഉണ്ണിയുടെ അരികിലേക്ക് വന്നിട്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു..
എനിക്ക് ഏട്ടനോടല്ല നിന്നോടാ സംസാരിക്കാനുള്ളേ…

എന്നോടോ..
ഉണ്ണി രശ്മി പറയുന്നത് കേട്ട് അത്ഭുതത്തോടെ അവളെ നോക്കി..

അതേ നിന്നോട് തന്നെ… എനിക്ക് കുറച്ച് കണ്ടിഷൻസുണ്ട്, അതൊക്കെ നീ കേൾക്കണം..

ഞാനെന്തിന് അതൊക്കെ ഏട്ടൻ കേട്ടാൽ പോരെ…

പറ്റില്ലല്ലോ അനിയാ… അത് ഏട്ടനെ കൊണ്ട് നീയല്ലേ ചെയ്യിക്കണ്ടത് അതുകൊണ്ട് നീ തന്നെ കേൾക്കണം…

ഉണ്ണി രതീഷിനെയൊന്ന് നോക്കി, രശ്മിക്ക്‌ നേരെ തന്നെ തിരിഞ്ഞുകൊണ്ട്…
ശരി കേൾക്കട്ടെ നിന്റെ കണ്ടീഷൻസ്..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here