Home Latest എന്നെ ഒഴുവാക്കാം എന്ന് നീ കരുതണ്ട നീ ഇവിടെ തന്നെ ജീവിക്കും എന്നോടൊപ്പം തന്നെ… Part...

എന്നെ ഒഴുവാക്കാം എന്ന് നീ കരുതണ്ട നീ ഇവിടെ തന്നെ ജീവിക്കും എന്നോടൊപ്പം തന്നെ… Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 22

ആദ്യത്തെ രണ്ടാഴ്ച കിട്ടു വളരെ ബുദ്ധിമുട്ടി മരുന്നിന്റെ ക്ഷീണം കാരണം അവൾ കൂടുതൽ സമയം ഉറക്കമോ ഉറക്കം തൂങ്ങിയ അവസ്ഥയോ ആയിരുന്നു ആ ദിവസങ്ങളിൽ  ഒക്കെ ഭക്ഷണം പുറത്തു നിന്നും വാങ്ങി ലാവണ്യ ഒന്നിടവിട്ട ദിവസങ്ങളിൽ അവളെ കാണാൻ വന്നു. വൈകുന്നേരങ്ങളിൽ അവളോടൊപ്പം സംസാരിച്ചിരിക്കുന്നത് കിട്ടുവിനും ഒരു സന്തോഷം പകർന്നു.

രണ്ടാഴ്ചക്കു ശേഷം. ഡോക്ടറെ  കണ്ടപ്പോൾ മരുന്നുകൾക്ക് മാറ്റം ഉണ്ടായി. അത് കൊണ്ട് ഉറക്കം കുറഞ്ഞു   പഴയ പോലെ അവൾ പാചകം ചെയ്യാനും മറ്റും തുടങ്ങി ജിത്തു പോയി കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയത്ത് അവൾ വീണ്ടും എന്തെങ്കിലും അബദ്ധം കാണിക്കൊന്നു ജിത്തു വിന് പേടി ഉണ്ടായിരുന്നു അവൻ ഇടയ്ക്കിടെ അവളെ ഫോൺ ചെയ്യുന്നത് പതിവായി അവളാകാട്ടെ ഒന്നോ രണ്ടോ വാക്ക് പറഞ്ഞു ഫോൺ കട്ട്‌ ചെയ്യും പഴയ പോലെ ഇപ്പോഴും രണ്ടിടങ്ങളിൽ ഉറങ്ങിയും ആവശ്യമെങ്കിൽ മാത്രം സംസാരിച്ചും അവർ ജീവിച്ചു പോയി ഡോക്ടറുടെ ഉപദേശം കാരണം ജിത്തു ഒന്ന് രണ്ട് തവണ അവളോട് കുറച്ച് കൂടി ഫ്രണ്ട്‌ലി ആയി ഇടപെടാൻ തുനിഞ്ഞെങ്കിലും അവൾ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.

ഒരു ദിവസം റൂം വൃത്തി ആകുന്നതിനിടയിൽ പഴയ ഡിവോഴ്സ് പെറ്റിഷൻ കിട്ടുവിന്റെ  കയ്യിൽ കിട്ടി അവൾ അതെടുത്തു നിവർത്തി നോക്കി ജിത്തു ഇപ്പോഴും അതിൽ ഒപ്പിട്ടിട്ടില്ല എന്ന് അവൾ ശ്രദ്ദിച്ചു. അത് മടക്കി വെച്ചു ജോലികൾ തുടർന്നു അന്ന് രാത്രിയിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് കിട്ടു വീണ്ടും ആ കാര്യം അവതരിപ്പിച്ചു അവൻ ഒന്നും മിണ്ടാതെ ഇരുന്നു വീണ്ടും വീണ്ടും അവൾ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് കേട്ട് അവന്റെ നിയന്ത്രണം വിട്ടു

“നീ എന്താടി വിചാരിച്ചേക്കുന്നെ നിനക്ക് വേണം എന്ന് തോന്നുമ്പോ പിടിച്ചടക്കാനും വേണ്ടാന്ന് തോന്നുമ്പോ വലിച്ചെറിയാനും എന്റെ ജീവിതം നിന്റെ കളിപ്പാട്ടമാണോ ‘”
മുന്നിലിരിക്കുന്ന  പ്ലേറ്റ് തട്ടി തെറുപ്പിച്ചു കൊണ്ട് ജിത്തു പറഞ്ഞു അവളെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ നോക്കിയിട്ട് ചെയറിൽ നിന്നും എഴുന്നേറ്റു

“എന്നെ ഒഴുവാക്കാം എന്ന് നീ കരുതണ്ട നീ ഇവിടെ തന്നെ ജീവിക്കും എന്നോടൊപ്പം തന്നെ ഇപ്പൊ എങ്ങനെ ജീവിക്കുന്നോ അത് പോലെ തന്നെ  അതിൽ എന്റെ സന്തോഷങ്ങളും കൂടി ആണ് ഇല്ലാതാകുന്നത് എന്നാലും ഇതെന്റെ വാശിയാണ് ”
ജിത്തു അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി കിട്ടു അതൊക്കെ കേട്ട് ഒന്നും മിണ്ടാൻ ആകാതെ ഇരുന്നു.

പതിവ് പോലെ ലാവണ്യ വന്ന ദിവസം അവൾ വീണ്ടും ജോലിക്ക് പോകണം എന്ന ആഗ്രഹം പറഞ്ഞു ലാവണ്യ കൂടി പ്രോത്സാഹിപ്പിച്ചു അവർ രണ്ടു പേരും കൂടി പുതിയൊരു കമ്പനിയിൽ അപ്ലൈ ചെയ്യാൻ തീരുമാനിച്ചു ജിത്തുവിനും അത് നല്ലതാണെന്നു തോന്നി അങ്ങനെ കിട്ടു വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി രണ്ടാഴ്ചക്ക് ശേഷമുള്ള ഒരു പ്രഭാതം കിട്ടു രാവിലത്തെ  അടുക്കളപ്പണികൾ ഒക്കെ ഒതുക്കി കുളിക്കാൻ  കയറി.പെട്ടെന്നൊരു കുഞ്ഞ് കുളി പാസാക്കി അവൾ ഇറങ്ങി വസ്ത്രങ്ങൾ അണിഞ്ഞു. മുടി കെട്ടാനായി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. അതിലെ പ്രതിബിംബത്തിനെ കുറച്ചു നേരം നിന്നു പഴയ കിട്ടുവിന്റെ രൂപവുമായി അതിന് സാമ്യം ഉണ്ടോന്നു പരിശോധിക്കും പോലെ നോക്കി നിന്നു കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് അവൾ റെഡി ആകാൻ തുടങ്ങി കിട്ടു റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോൾ ജിത്തു കുളിച്ചു റെഡി ആയി വന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

” ഞാൻ കൊണ്ടാക്കാണോ ഇത്രയും ലേറ്റ് ആയില്ലേ ”
കിട്ടു ഇറങ്ങി വരുന്നത് കണ്ട് അവൻ ചോദിച്ചു
കിട്ടു അവന്റെ ചോദ്യം കേട്ട് ഒന്നു ഞെട്ടി
“വേണ്ട ലാവണ്യ എന്നെ കൂട്ടാൻ വരും അവളും ലേറ്റ് ആയി ”
അവൾ ബാഗും എടുത്തു പോകാൻ ഇറങ്ങി
“കഴിച്ചിട്ട് പോ”
അവൾ പിൻവിളി വിളിച്ചത് കേട്ട് കിട്ടു തിരികെ വന്നു കാസറോൾ തുറന്നു ഒരു ഇഡ്ഡലി എടുത്തു കയ്യിൽ വെച്ചു തന്നെ കഴിച്ചു കുറച്ചു വെള്ളവും കുടിച്ചു പോകാൻ ഇറങ്ങി ജിത്തു അവൾ പോകുന്നതും നോക്കി ഇരുന്നു. ഫ്ലാറ്റിനു താഴെ ലാവണ്യ കാറുമായി വന്നു കാത്തു നിൽപ്പുണ്ടായിരുന്നു കിട്ടു ലിഫ്റ്റിൽ നിന്നും ഇറങ്ങി വേഗത്തിൽ നടന്നു ലാവണ്യയുടെ കാറിലേക്ക് കയറി 15മിനിറ്റ് കൊണ്ട് അവർ ഓഫീസിൽ എത്തി പഞ്ച് ചെയത് അകത്തു കയറി. സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങി

“കബനി മീറ്റിംഗ് ഉണ്ടെന്ന് വാ”
ലാവണ്യ അവളുടെ അടുത്ത് വന്നു പറഞ്ഞു കിട്ടുവിന് ദേഷ്യം വന്നു വേറെ നിവർത്തി ഒന്നും ഇല്ലാത്തത് കൊണ്ടു അവർ ഒരുമിച്ചു കോൺഫറൻസ് റൂമിക്ക് പോയി.മീറ്റുങ്ങിന്റെ പ്രധാന അജണ്ട ഡിസൈൻ വിങ്ങിന്റെ പുതിയ ഹെഡിനെ ഇൻട്രോഡ്യൂസ് ചെയ്യുകയായിരുന്നു. കിട്ടു താല്പര്യം ഇല്ലാതെ ഇരുന്നു ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി എന്ന ചിന്തയിൽ അവളിരുന്നു
“ഓക്കേ ഗയ്സ് മീറ്റ് മിസ്റ്റർ വരുൺ
ഔർ ന്യൂ ഡിസൈൻ ഹെഡ്. ”
ഒരു സുമുഖനായ ചെറുപ്പക്കാരൻ എഴുന്നേറ്റു എല്ലാവരെയും അഭിമുഗീകരിച്ചു സംസാരിക്കാൻ തുടങ്ങി

കിട്ടു ഞെട്ടി മുഖമുയർത്തി നോക്കി അവളുടെ കണ്ണുകൾ തിളങ്ങി ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അയാളുടെ കണ്ണുകളും അവളിൽ ഉടക്കി. അയാളോട് ഒന്ന് സംസാരിക്കാൻ ഉള്ള ആകാംഷയിൽ മീറ്റിംഗ് കഴിയാനായി കാത്തുനിന്ന്
“ഡി നമ്മുടെ പുതിയ ഹെഡ് ആരാന്ന് അറിയോ”
കിട്ടൂ മീറ്റിംഗ് കഴിഞ്ഞിറങ്ങിയ ഉടനെ ലാവണ്യയെ പിടിച്ചു നിർത്തി ചോദിച്ചു. അവളുടെ ആവേശം കണ്ടു അത്ഭുതപ്പെട്ടു ലാവണ്യ  കണ്ണും തള്ളി നിന്നു.

“ആരാന്ന് ഇപ്പൊ നമ്മൾ കണ്ടതല്ലേ”
ലാവണ്യ സംശയത്തോടെ ചോദിച്ചു
“ഓഹ് അതല്ല ആൾ എന്റെ കോളേജ് മേറ്റ്‌ ആണെടി എന്റെ സീനിയർ ഞങ്ങൾ നല്ല കൂട്ടായിരുന്നു”
“ഓഹ് അതാണോ ഇത്ര വല്യ കാര്യം ആള് നമ്മുടെ ഹെഡ് ആണ് പണ്ട് ഒരുമിച്ചു പഠിച്ചതാന്ന് പറഞ്ഞു ചെന്നാൽ ഒരു മൈൻഡും കാണിക്കില്ല കൊച്ചേ നീ നിൻറെ പണിനോക്ക്
ലാവണ്യ  അവളുടെ സീറ്റിലേക്ക് പോയി . കിട്ടു ആലോചനയോടെ സീറ്റിലേക്ക് ഇരുന്നു ഉച്ചകഴിയുവോളം  അവൾ ജോലി തിരക്കിൽ കൂപ്പുകുത്തി വീണു.ലഞ്ച് കഴിക്കാൻ പോലും പോയിരുന്നില്ല.മൂന്നു മണിയോടെ അവൾ എഴുന്നേറ്റു കാന്റീനിലേക്ക് പോയി ഒരു കപ്പ്‌ കോഫിയുമായി ഇറുക്കുകയായിരുന്നു

“സഖാവേ….”
വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി ചിരിയോടെ വരുൺ അവളെ തന്നെ നോക്കി നിൽക്കുന്നു അവൾ അവനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു
“സഖാവെന്താ ഇങ്ങനെ ഒരു കോർപറേറ്റ് കമ്പനിയിൽ”
വരുൺ ഒരു കുസൃതി ചിരിയോടെ ചോദിച്ചു
“ആ ചോദ്യം എനിക്കും ചോദിക്കാല്ലോ”
കിട്ടു തിരിച്ചു ചോദിച്ചു അവൻ ചിരിയോടെ വന്നു അവളുടെ എതിരെ ഇരുന്നു.

“ഇവിടേക്ക് വരുമ്പോ മാക്സിമം ഒരേ ജില്ലക്കാരൻ ആരെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. പക്ഷേ സഖാവിനെ ഞാനിവിടെ തീരെ പ്രതീക്ഷിച്ചില്ല ”
കിട്ടു ചിരിയോടെ അവന്റെ സംസാരവും കേട്ടിരുന്നു.

“എന്ത് പറ്റി ധീര സഖാവെ വെള്ളത്തിൽ വീണ കോഴിയെ പോലെ ആകെ ഒരു മാറ്റം”
അവൾ മുഖം കുനിച്ചു
“വരുണേട്ടനും മാറ്റമുണ്ടല്ലോ ‘
വിഷയം മാറ്റാണെന്ന പോലെ അവൾ ചിരിയോടെ പറഞ്ഞു.
“പക്ഷേ ഇത്  കബനി ആണോന്ന് പോലും സംശയം തോന്നും ”
“ഉം ഇത് പുതിയൊരു കബനിയാ വരുണേട്ട ”
“പക്ഷേ പഴയതായിരുന്നു നല്ലത് വായാടി തല്ലുകൊള്ളി തീപ്പൊരി പെണ്ണ്.”
അവൻ നിരാശയോടെ ആ മുഖത്തു പഴയ ഭാവങ്ങൾ എന്തെങ്കിലും ഉണ്ടോന്നു തിരഞ്ഞു.
“ശെരി എനിക്ക് കുറച്ച് ജോലി ഉണ്ട് ”

അവൾ പോകാൻ എഴുന്നേറ്റു വരുൺ അവൾക്ക് അനുവാദം കൊടുക്കും പോലെ തലയാട്ടി. അവൾ നടന്നു പോകുന്നതും നോക്കി അവൻ നിന്നു ഉള്ളിൽ എന്തോ പേരറിയാത്ത കാരണമാറിയാത്ത സന്തോഷം വന്നു നിറയുന്നതവൻ അറിഞ്ഞു ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൻ തിരികെ കേബിനിലേക്ക് പോയി.

കല്ലു അവധി കഴിഞ്ഞു തിരികെ പോയി രണ്ടാഴ്ചയോളം കഴിഞ്ഞു കഴിഞ്ഞു പോയ ദിവസങ്ങളിൽ എല്ലാം തന്നെ ശരത് വിളിക്കുകയും സംസാരിക്കുകയും ചെയ്യും അവസാനം ലച്ചുവിന്റെയോ നിച്ചു മോളുടെയോ കാര്യം ഓർമിപ്പിച്ചു അവളുടെ തീരുമാനത്തിനു മാറ്റമുണ്ടോന്നു മടിച്ചു മടിച്ചു ചോദിക്കും ആദ്യത്തെ തവണക്ക് മറുപടി ആയി അവൾ ഒന്നും പറയാതെ ഫോൺ വെച്ചു പിന്നേ ഓർത്തപ്പോൾ അയാൾ വിളിച്ചതും വിശേഷങ്ങൾ ചോദിച്ചതും അവസാന ചോദിക്കാൻ വേണ്ടി ആണെന്ന് അവൾക്കു തോന്നി. പിന്നെ രണ്ടാമത്തെ തവണ അത് ആവർത്തിച്ചപ്പോൾ തീരുമാനം മാറില്ലെന്നു അവൾ ഉറപ്പിച്ചു പറഞ്ഞു അതിന് ശേഷം കുറച്ചു ദിവസം അയാൾ അതിനെ പറ്റി ഒന്നും സംസാരിക്കാൻ തുനിഞ്ഞില്ല പിന്നെ പിന്നെ വിശേഷങ്ങൾ ചോദിച്ചു കഴിഞ്ഞു കാളിന്ദി എന്ന വിളിയോടെ അയാൾ മൗനത്തിലാകും അയാൾ ഇനി ചോദിക്കാൻ പോകുന്നത് എന്താണെന്നു അവൾക്ക് നല്ല ഉപപ്പുള്ളത് കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്യും ഇത് തുടർന്നപ്പോൾ കല്ലു പതിയെ പതിയെ ശരത്തിന്റെ കാൾ അവഗണിക്കാൻ തുടങ്ങി. ഒരാഴ്ച കൂടി കടന്നത്തിനു ശേഷം ഞായറാഴ്ച  അലക്കിയ തുണികളുമായി ടെറസിലേക്കുള്ള പടികൾ കയറുമ്പോൾ ആണ് ബെല്ലടിക്കുന്ന ഫോണുമായി വീണ അവളുടെ അടുത്തേക്ക് വന്നത് ഫോൺ കല്ലുവിന്റെ കയ്യിൽ കൊടുത്തിട്ട് അവൾ തിരികെ കിച്ചനിലേക്ക് പോയി ഇന്ന് കിച്ചൻ ഡ്യൂട്ടി വീണ ഏറ്റെടുത്തിരിക്കുകയാണ് സ്വാതിക്ക്‌ ഒരു കല്യാണ ആലോചന വന്നത് കൊണ്ട് അവൾ നാട്ടിൽപോയിരിക്കുകയാണ് മെർലിൻ ഞായറാഴ്ച ആയത് കൊണ്ട്  പള്ളിയിലും പോയി കല്ലു ഫോണിലേക്കു നോക്കി

“ദേവിയമ്മ “.
അവൾ പിറുപിറുത്തു കൊണ്ട് ഫോൺ എടുത്തു.
“ഹലോ മോളേ ഇത് ദേവിയമ്മയാ ”
ഉം മനസിലായി
മോൾക്ക് ഒന്ന് വരാൻ പറ്റുമോ ശരത് മോനു തീരെ സുഖമില്ല ”
അവൾ എന്ത് പറയണം എന്നറിയാതെ കുറച്ച് നേരം നിന്നു
“ഇന്നലെ മുതൽ നല്ല പനിയാ മോളേ നീ ഒന്ന് വന്നിരുന്നെങ്കിൽ ”
വിഷമത്തോടെ ഉള്ള അവരുടെ ശബ്ദം ഫോണിലൂടെ വീണ്ടും കേട്ടു
“ഞാൻ… ഞാൻ വരാം ദേവിയാമ്മേ ”
കല്ലു കാൾ കട്ട്‌ ചെയ്തു പെട്ടന്ന് തുണികൾ വിരിച്ച് താഴേക്ക് ചെന്നു വീണയോടു കാര്യം പറഞ്ഞു
“ഈ സമയത്ത് ട്രെയിൻ ഒന്നും ഇല്ല നീ ബസ്സിൽ പോകാൻ നോക്ക് ”

വീണ അഭിപ്രായപ്പെട്ടു അവൾക്കും അതാണ് നല്ലതെന്നു തോന്നി ഉടനെ തന്നെ വസ്ത്രം മാറി അവൾ പോകാൻ ഇറങ്ങി കിട്ടിയ ബസ്സിൽ അവൾ നാട്ടിലേക്ക് തിരിച്ചും  സന്ധ്യയോടെ അവൾ ശരത്തിന്റെ വീട്ടിൽ എത്തി ഡോർ ബെൽ അടിച്ചു കുറച്ചു നേരം കാത്തു നിന്നപ്പോൾ ആണ് ദേവിയമ്മ വന്നു കതകു തുറന്നത്
” എന്താ മോളേ ഇത്രേം വൈകിയേ? ”
അവർ അവളെ കണ്ട ഉടനെ പരാതിപ്പെടാൻ തുടങ്ങി അവൾ ഒന്നും പറയാതെ അകത്തേക്ക് കയറി ബെഡ് റൂമിൽ ചെന്നു നോക്കി ശരത് മൂടി പുതച്ചു കിടക്കുന്നു അവൾ അടുത്തു ചെന്നു അയാളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി നല്ല പനി

ശരത്..
അവൾ അയാളെ വിളിച്ചുനർത്താൻ നോക്കി അയാൾ ഒന്ന് ഞാരങ്ങി കൊണ്ട് വ്യക്തമാകാത്ത രീതിയിൽ എന്തോ പിറുപിറുത്തു
ദേവിയാമ്മേ കുറച്ചു തണുത്ത വെള്ളം
വാതിൽക്കൽ നിൽക്കുന്ന ദേവിയമ്മയെ നോക്കി അവൾ വിളിച്ചു പറഞ്ഞു
ശരത് മോന്റെ ദേഹം ഇപ്പൊ തുടച്ചതെ ഉള്ളു
അവർ പറഞ്ഞു

മോള് കുറച്ച് നേരത്തെ വന്നിരുന്നെങ്കിൽ…
അവർ  വീണ്ടും അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു കല്ലു അത് ശ്രദ്ദിക്കാതെ മൊബൈൽ എടുത്തു ആംബുലൻസിന് ഫോൺ ചെയ്തു. അവൾ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട സാധനങ്ങളും എടുത്തു വെച്ചു ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും ആംബുലൻസ് വന്നു

ശരത്തിനെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോയി ക്യാഷുവാലിറ്റിയിൽ അയാളെ കാണിച്ചു. ശരത് ഓബ്സർവഷൻ വാർഡിൽ അഡ്മിറ്റായി. കല്ലു ഹോസ്പിറ്റലിൽ തന്നെ നിന്നും ആ രാത്രി നേരം പുലർന്നപ്പോൾ അയാൾ ഓക്കേ ആയി എന്നിട്ടും രണ്ട് ദിവസം കൂടി ഹോസ്പിറ്റലിൽ തുടർന്നു വേറെ ആരും ഇല്ലാത്തത് കൊണ്ടു കല്ലു തന്നെ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു. അയാൾ അവളോട് സംസാരിക്കാൻ തുടങ്ങുന്ന ഓരോ അവസരത്തിലും എന്തെങ്കിലും തിരക്ക് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി ആവശ്യമായ കാര്യങ്ങൾ മാത്രം സംസാരിക്കാൻ ശ്രദ്ദിച്ചു.രണ്ട് ദിവസത്തിന് ശേഷം ശരത് ഡിസ്ചാർജ് ആയി വീട്ടിലെത്തി ഉച്ചക്ക് കഴിക്കാനുള്ള മരുന്നുകളും കൊടുത്തു മുറി വീട്ടിറങ്ങാൻ തുടങ്ങുകയായിരുന്നു കല്ലു
കാളിന്ദി

അയാളുടെ പിൻ വിളിക്ക് കാത്തോർക്കാതെ അവൾ മുന്നോട്ട് നടന്നു.
“ഞാനാണ് തന്നെ ചതിച്ചത് അതിനുള്ള ശിക്ഷ ഈ ജീവിതം മുഴുവൻ സ്വീകരിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ലച്ചുവിനെയും നീ ശിക്ഷിക്കരുത്   അവൾക്ക് മരിക്കും മുൻപ് മോളോടൊപ്പം കഴിയാൻ നീ അനുവദിക്കില്ലേ…”
കല്ലു ഒരു നിമിഷം നിന്നു പതിയെ തിരിഞ്ഞു നോക്കി
“നിങ്ങൾ നിങ്ങലെന്താ ഉദേശിച്ചത്‌ അവളുടെ ദേഷ്യത്തോടെ ഉള്ള നോട്ടത്തിൽ ശരത് ഒന്ന് പതറി ”

“എന്റെ കുഞ്ഞിനെ ഏറ്റെടുത്താൽ ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്റെ ഭാര്യാപദവിയിൽ നിനക്ക് തുടരാം എന്നാണോ ”
ശരത് മുഖം താഴ്ത്തി.
“അങ്ങനെ അല്ല…”
അയാൾ എന്തോ പറയാൻ തുടങ്ങിയിട്ട് പാതിയിൽ നിർത്തി.
ഇത് പൊട്ടിച്ചെറിയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാ ഇത് ഇപ്പോഴും എന്റെ കഴുത്തിൽ തന്നെ തുടരുന്നത് വീണ്ടും വീണ്ടും എന്നെ ഇങ്ങനെ അപമാനിക്കരുത് ”

കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞിട്ട് മുറി വിട്ടു പോയി ശരത് കണ്ണുകൾ അടച്ചു കിടന്നു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” ശരത് ലക്ഷമിക്ക് ഇനി അധിക നാളില്ല ഹോസ്പിറ്റലിൽ ഇനി തുടരേണ്ട എന്നാ ഡോക്ടർ പറഞ്ഞത് ”
ആഗ്നസ് മാഡത്തിന്റെ വാക്കുകൾ അയാളുടെ കാതിൽ അലയടിച്ചു

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here