Home Latest അവളെ നീ ഉപേക്ഷിക്കരുത് നിനക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നത് എങ്കിലും അവൾ...

അവളെ നീ ഉപേക്ഷിക്കരുത് നിനക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നത് എങ്കിലും അവൾ നിന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതാ അതൊക്കെ… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 20

പിറ്റേന്ന് ഉച്ചയോടെ കിട്ടുവിനെ ഐ സി യൂവിൽ നിന്നും  മാറ്റി ഹോസ്പിറ്റലിൽ ശിവ  ബൈസ്റ്റാൻഡേറായി അവളോടൊപ്പം നിന്നു.അനന്ദു വിളിച്ചു പറഞ്ഞിട്ട് അവൾ നാട്ടിൽ നിന്നും വന്നിരുന്നു അവർ തമ്മിലുള്ള ചെറിയ പിണക്കം ശിവ മുൻകൈ എടുത്തു സംസാരിച്ചു തീർത്തു.

പതിയെ പണ്ടത്തെ പോലെ അവർ നല്ല കൂട്ടുകാരായി കിട്ടുവിനു ഡോക്ടർ ഐറിൻ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ കൂടി കൊടുത്ത് തുടങ്ങി അവൾ പലപ്പോഴും പരസ്പരബന്ധം ഇല്ലാത്ത പോലെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ശിവ അതിന് നല്ലൊരു കേൾവിക്കാരിയെ പോലെ ഇരിക്കും. അവളുടെ ആ അവസ്ഥ ശിവക്കു വല്ലാത്ത വിഷമം ആയി.

റോബിനും  വേണുവും  നാട്ടിലേക്കു പോയി. അനന്തുവും ജിത്തുവും ശിവക്ക്  സഹായത്തിനായി  ഹോസ്പിറ്റലിൽ തന്നെ നിന്നു. ആദ്യമൊക്കെ അനന്ദുവിന് ജിത്തുവിനോട് സംസാരിക്കാൻ ഒരു പ്രയാസം തോന്നി. അത്യാവശ്യം ആണെങ്കിൽ മാത്രം സംസാരിക്കും എന്നായിരുന്നു ഹോസ്പിറ്റൽ അന്തരീക്ഷതിന്റെ മടിപ്പ്   പതിയെ പതിയെ  ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുക്കാൻ സഹായിച്ചു  അനന്ദുവിന്റെ നിർബന്ധത്തിൽ ജിത്തു കിട്ടുവിനോട് സംസാരിക്കാൻ ഒന്ന് രണ്ട് തവണ ശ്രമിച്ചെങ്കിലും ചുരുങ്ങിയ വാക്കുകളിൽ അവൾ സംസാരം അവസാനിപ്പിക്കും പിന്നെ പിന്നെ അവൻ അതിന് ശ്രമിക്കാതെ ആയി അനന്ദുവും നിർബന്ധിക്കാൻ പോയില്ല .

ഒരാഴ്ചക്ക് ശേഷം കിട്ടു ഡിസ്ചാർജ് ആയി അവളെ നാട്ടിലേക്ക് കൊണ്ടു പോകാൻ ആയിരുന്നു  തീരുമാനം ഡോക്ടറുടെ അഭിപ്രായവും അതായിരുന്നു  അവൾ അതിനെ എതിർത്തതും ഇല്ല. അവളെ നാട്ടിലേക്ക് കൊണ്ട് പോകാൻ വേണു  എത്തിയിരുന്നു   പോകാൻ നേരം എല്ലാവരും യാത്ര പറഞ്ഞിട്ടും കിട്ടു ജിത്തുവിനെ ഇടം കണ്ണിട്ട് ഒന്ന് നോക്കുക മാത്രം ചെയ്തു കൊണ്ട്  പോയി കാറിൽ കയറി. വേണു ജിത്തുവിന്റെ അടുത്ത് വന്നു കൈകൾ കൂട്ടി പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു

“അവളെ നീ ഉപേക്ഷിക്കരുത് നിനക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നത് എങ്കിലും അവൾ നിന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതാ അതൊക്കെ  ”
അയാൾ ദയനീയമായ മുഖത്തോടെ അവനെ നോക്കി അവൻ അതിന് മറുപടി ഒന്നും പറയാതെ തെളിച്ചമില്ലാതെ ഒന്ന് ചിരിക്കുക  മാത്രം ചെയ്തു.അനന്ദു വന്നു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു പോയി കാർ നീങ്ങി പോകുവോളം അവൻ നോക്കി നിന്നു

ശരത്തിന്റെ കണ്ണീര് കണ്ട് അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി. കുറച്ചു നേരം അവർ അങ്ങനെ നിന്നു
അവന്റെ ഉള്ളിൽ ഉയരുന്ന വേദന ആ മുഖത്തു നിന്നും അവൾക്ക്  മനസിലാക്കാൻ ആയി

“ഞാൻ…… ഞാൻ ചായ കൊണ്ടുവരാം”
അവന്റെ കൈകൾ വിടുവിച്ചു
ശരത്തിനു മുഖം കൊടുക്കാതെ അവൾ അടുക്കളയിലേക്കു പോയി ശരത് സോഫയിലേക്ക് ഇരുന്നു ചായക്ക്‌ വെള്ളം വെച്ചു അവൾ ആലോചനയിലാണ്ടു. ഇപ്പോൾ കൂടി  ശരത് തന്നോട് സംസാരിക്കുന്നത് ലച്ചുവിനെ കുറിച്ച് മാത്രമാണ്. എന്നെ കുറിച്ചോ എനിക്കുണ്ടായേക്കാവുന്ന വിഷമത്തെ കുറിച്ചോ എന്റെ ജീവിതത്തെ കുറിച്ചോ അല്ല. തനിക്കു അത്രക്കൊക്കെ പ്രാധാന്യമേ അയാൾ നൽകുന്നുള്ളു.പിന്നെ അയാളെ ഓർത്ത് താൻ എന്തിനു വിഷമിക്കണം കണ്ണുകൾ തുടച്ചു കൊണ്ട് ഓർത്തു പക്ഷേ ഉറങ്ങാൻ അനുവദിക്കാത്ത തരത്തിൽ മനസു അസ്വസ്ഥമാക്കുന്ന നിച്ചു മോളുടെ ഓർമകളോട് അവൾ ഈർഷ്യ തോന്നി. ചായ തിളച്ചു വരുന്നത് കണ്ട് ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട്. ശ്രദ്ധ തിരിച്ചു.ചായ കപ്പിലേക്ക് പകർന്നു.അതുമായി ശരത്തിനടുത്തേക്ക് നടന്നു അവൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി കല്ലു ഒന്നും മിണ്ടാതെ ചുമരും ചാരി നിന്നു

“കാളിന്ദി ”
അവന്റെ വിളി കേട്ട് അവൾ മുഖമുയർത്തി നോക്കി
“നിങ്ങൾ എന്നെ കുറച്ചു ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ലെന്ന് എനിക്കറിയാം ചിന്തിക്കേണ്ട കാര്യവും ഇല്ല ‘
അവനെ ഒന്നും ചോദിക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു തുടങ്ങി
,”ആരും നന്മമരങ്ങൾ അല്ല അവരവരുടെ ജീവിതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ് ഞാൻ ഉൾപ്പെടെ”
കല്ലുവിന്റെ വാക്കുകൾ കേട്ട് ശരത് നിരാശയോടെ  മുഖമുയർത്തി അവളെ നോക്കി

“നിങ്ങളുടെ ഡിമാൻഡ് അംഗീകരിക്കാൻ
എന്നെ കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല
അംഗീകരിക്കാതിരിക്കുന്നത് സ്ഥാനമില്ലാത്തിടത്തു കടിച്ചു തൂങ്ങാൻ വേണ്ടിയും അല്ല ”
കരച്ചിൽ വന്നു വാക്കുകൾ നഷ്ടപ്പെട്ടു അവൾ നിന്നു ഇനിയും പറയാനുള്ളതൊക്കെ ബാക്കി ആയ പോലെ അവൾക്ക് തോന്നി   ശരത് അവളെ തന്നെ നോക്കി ഇരുന്നു.

അവൻ ചായ കപ്പ്‌ ടീപോലേക് വെച്ചു ഒന്നും മിണ്ടാതെ ഇറങ്ങി പോയി അവൾ മുഖം അമർത്തി തുടച്ചു കൊണ്ട്  സോഫയിലേക്ക് ഇരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൾ ദേഷ്യത്തിൽ തുടച്ചുകൊണ്ടിരുന്നു.സ്വാതി കോളേജിൽ നിന്നും വരുന്നത് വരെ അവളാ ഇരുപ്പ് തുടർന്നു. കല്ലുവിന്റെ ഇരുപ്പ് കണ്ട് അവളാകെ അങ്കലാപ്പിലായി ഓടി വന്നു അവളുടെ അടുത്തോരുന്നു

“കാളിന്ദി ഡി എന്തു പറ്റി”
കല്ലു ഒന്നും ഇല്ലെന്ന് തലയാട്ടി
“എന്നോട് പറ എന്തായാലും നമുക്ക് സമാധാനം ഉണ്ടാക്കാടി നീ പറ”
അവൾ കല്ലുവിനെ പിടിച്ചുലച്ചു കല്ലു അവളുടെ നെഞ്ചിലേക്ക് ചാരി കരയാൻ തുടങ്ങി അവളൊന്നു ശാന്തമാകും വരെ സ്വാതി അവളുടെ മുടിയിഴകലൂടെ തലോടി കൊണ്ടിരുന്നു കുറച്ചു നേരത്തിനു ശേഷം കല്ലു സ്വാതിയെ വിട്ടുമാറി
“ശരത് പോയോ?”
സ്വാതിയുടെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി സ്വാതിയെ നോക്കി
“അങ്കിളും ആന്റിയും പറഞ്ഞു അയാൾ വന്നുന്നു”
കല്ലു അതേ എന്ന് തലയാട്ടി

“നിങ്ങൾ തമ്മിൽ വാഴക്കുണ്ടായോ?”
അവൾ ചോദിച്ചു കല്ലു അതിന് മറുപടി ഒന്നും പറയാതെ എഴുന്നേറ്റ് അകത്തേക്ക് നടന്നു  സ്വാതി അവളുടെ പിന്നാലെയും അവൾ അകത്തേക്ക് ചെല്ലുമ്പോ കല്ലു കട്ടിലിൽ ഇരിക്കുകയായിരുന്നു
“എനിക്ക് വീട്ടിൽ ഒന്ന് പോണം അമ്മയെ കാണണം എന്ന് ഒരു തോന്നൽ.”
സ്വാതി എന്തെങ്കിലും ചോദിക്കും മുന്നേ അവൾ പറഞ്ഞു

“എന്താടി വീട്ടിൽ ആർക്കെങ്കിലും….”
കല്ലു ഇല്ലെന്ന് തലയാട്ടി പിന്നെയും എന്തൊക്കെയോ ശരത്തിന്റെ വരവിനെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും സ്വാതി അതിന് മുതിർന്നില്ല ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ ആയിരിക്കും അതിൽ താൻ ഇടപെടേണ്ട എന്നവൾക്ക് തോന്നി. അവളെ തനിയെ വിട്ടു സ്വാതി പുറത്തേക്ക് നടന്നു.
പിറ്റേന്ന് ഉച്ച കഴിഞ്ഞു കല്ലു വീട്ടിൽ എത്തി ഒരു മുന്നറിയിപ്പും ഇല്ലാത്ത അവളുടെ വരവ് കണ്ട് ശ്രീദേവി അമ്പരന്നു അവൾ മുറ്റത്തേക്കുള്ള പടിക്കെട്ടുകൾ കയറി വന്നപ്പോൾ അവർ അലക്കിയ തുണികൾ വിരിക്കുന്ന തിരക്കിലായിരുന്നു കല്ലു അമ്മയെ കണ്ടതും അടുത്ത് ചെന്ന് ആ മാറിൽ തലചായ്ച്ചു നിന്നു അസ്വാസ്തമായ മനസൊന്നു ശാന്തമായ പോലെ തോന്നി അവൾക്ക്

“വരുംന്ന്‌ ഒരു വാക്ക് പറഞ്ഞു കൂടി ഇല്ലല്ലോ നീ”
അവർ അതിശയത്തോടെ ചോദിച്ചു അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“ശരത് എന്താ വരാതിരുന്നേ ”
“തിരക്കാണമ്മേ ”
എന്ത് പറയും എന്ന് ആദ്യം കുഴങ്ങിയെങ്കിലും
അമ്മയുടെ മുഖത്തു നോക്കാതെ അവൾ പറഞ്ഞൊപ്പിച്ചു. ആദ്യം മനസ്സിൽ സന്തോഷം നിറഞ്ഞെങ്കിലും പിന്നെ ആ അമ്മക്ക് ഭയമായി കല്ലുവും ശരത്തും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്. പതിയെ അതിനെ പറ്റി ചോദിക്കാം എന്നോർത്ത് അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. പഴയ പോലെ മുകളിലത്തെ മുറി ആണ് അവൾക്കായി തുറന്നു കൊടുത്തത്
“താഴത്തെ മുറിയിൽ എന്താ ”
മുകളിലേക്ക് ഉള്ള പടി കേറുമ്പോൾ അവൾ ശ്രീദേവിയോട് ചോദിച്ചു

“കിട്ടു വന്നിട്ടുണ്ട് ”
കല്ലുവിന് ഒരു വല്ലായ്മ തോന്നി ഒപ്പം കിച്ചുവേട്ടനും ഉണ്ടാകോ അവരെ ഒരുമിച്ചു ഫേസ് ചെയ്യേണ്ടിവരോ ഓരോ ചിന്തകളിൽ ഉഴറി അവൾ മുകളിലത്തെ മുറിയിലേക്ക് കയറി
“കിട്ടു ഒറ്റക്കാ”
അവൾ ബാഗ് താഴേക്ക് വെച്ചു കൊണ്ടു അവരുടെ മുഖത്തു നോക്കാതെ ചോദിച്ചു
“ഉം പറയാം കുറച്ചുണ്ട് പറയാൻ നീ വേഷം മാറി വാ”
ശ്രീദേവി താഴേക്കു പോയി അമ്മയുടെ മുഖത്തു എന്തോ വിഷമം ഉണ്ടെന്ന് അവൾക്കു തോന്നി. അവൾ കുളിച്ചു വേഷം
മാറി താഴേക്കു ചെന്നപ്പോഴേക്കും അമ്മ അവൾക്ക് കഴിക്കാനുള്ളതൊക്കെ എടുത്ത് വെച്ചു

“വാ ഊണ് കഴിക്കാം”
ശ്രീദേവി അവൾക്ക് വിളമ്പി കൊടുത്ത് കൊണ്ട് അടുത്ത് ഇരുന്നു
“അച്ഛൻ എവിടെ പോയി”
കല്ലു അച്ഛനെ കാണാത്തതു കൊണ്ട് ചോദിച്ചു
“ജിത്തുന്റെ വീടു വരെ പോയി”
കല്ലു മുഖമുയർത്തി അവരെ നോക്കി
“കിട്ടുന് വേണ്ടി സംസാരിക്കാൻ അച്ഛനും വേണും രാമേട്ടനും ( അനന്ദുവിന്റെ അച്ഛൻ ) കൂടി പോയേക്കുവാ”
കല്ലു ഒന്നും മനസിലാക്കാതെ അവരെ തുറിച്ചു നോക്കി അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ ടെൻഷനായി

“എന്താ അമ്മേ”
കല്ലുവിന്റെ ഒച്ച ഉയർന്നു അവർ കിട്ടുവിനെ കുറിച്ച് അവരറിഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു കരഞ്ഞു മകളുടെ ഭാവിയെ പറ്റി ആശങ്കപ്പെട്ടു. മൂക്ക് പിഴിഞ്ഞു കല്ലു അതൊക്കെ കേട്ട് അന്തിച്ചിരുന്നു പിന്നെ അവൾക്ക് കഴിക്കാൻ തോന്നിയില്ല എഴുന്നേന്ന് പോയി കൈ കഴുകി കിട്ടുവിന്റ മുറിയുടെ വാതിൽ അപ്പോഴും ചാരി ഇട്ടിരിക്കുന്നു കതകു തള്ളി തുറന്നു അകത്തു കയറി ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ട് എന്തു നേടി എന്ന് കിട്ടുവിന്റെ മുഖത്തു നോക്കി ചോദിക്കാൻ കല്ലുവിന്റെ മനസു പിടച്ചു കതകു തുറന്നു അകത്തു കയറിയപ്പോൾ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന കിട്ടുവിനെ കണ്ടു ഒരു മാസം മുൻപ് കണ്ട കിട്ടുവും ഈ കിട്ടുവും തമ്മിൽ ഒരുപാട് വത്യാസം ഉള്ളത് പോലെ ക്ഷീണിച്ചു അവശയായ മുഖം കണ്ണിനു ചുറ്റും കറുപ്പ് വലയങ്ങൾ. പഴയ കിട്ടുവിന്റെ പ്രേതം പോലെ

“ഉച്ചക്കത്തെ മരുന്ന് കഴിച്ചാ അങ്ങനെയാ ഉറങ്ങി പോകും”
കല്ലു അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ട് ശ്രീദേവി പറഞ്ഞു അവളുടെ മുഖം കണ്ടപ്പോൾ ചോദിക്കാൻ വന്നതൊക്കെ മറന്നു കല്ലു വെളിയിലേക്ക് ഇറങ്ങി മുകളിലേക്കു പോയി ബാൽകാണിയിലെ ഹാങ്ങിങ് ചെയറിൽ ഇരുന്നു  കിട്ടുവിനെ പറ്റി ഓർത്തു.
“എപ്പോ എത്തി “.
പരിചിതമായ ശബ്ദം കേട്ട് അവൾ തല ചരിച്ചു നോക്കി ചിരിയോടെ നിൽക്കുന്ന ശിവ കല്ലുവും അവളെ കണ്ട് ഒന്ന് ചിരിച്ചു
“എന്താടോ ചിരിക്കു ഒരു തെളിച്ചം ഇല്ലാതെ?”
ശിവ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു

“പറയാം നിന്നോട് പറയാത്തത് എന്താ എന്റെ ജീവിതത്തിൽ ഉള്ളേ അല്ല ഞാൻ വന്നപ്പോ നീ എവിടെ ആയിരുന്നു”
“താഴെ പ്രഭ അപ്പേടെ വീട്ടിൽ..”
കല്ലു അന്തിച്ചു അവളെ നോക്കി ശിവ ഒരു കള്ള ചിരിയോടെ നിന്നു
” അപ്പേടെ വീട്ടിലോ നീയും അപ്പയും തമ്മിൽ ചേരില്ലായിരുന്നല്ലോ”
“പക്ഷേ ഇപ്പൊ ചേരും..”
ശിവയുടെ മുഖത്തു അപ്പോഴും കുറുമ്പ് നിറഞ്ഞ ഭാവം
“അതെന്ന് മുതൽ”
“അധികം ഒന്നും ആയിട്ടില്ലെടി ”
“എന്താ ശിവ”
കല്ലു ഒരു ചുഴിഞ്ഞ നോട്ടത്തോടെ അവളെ നോക്കി

“നിനക്കറിയാല്ലോ എന്റെ അച്ഛന്റേം അമ്മേടേം ലൈഫ് കണ്ട് ഒരു വിവാഹമേ വേണ്ടന്ന് വിചാരിച്ചു നടന്ന  ആളാ ഞാൻ  പക്ഷേ അനന്ദു ഏട്ടൻ….  ആളൊരു പാവാ നല്ല മനസുള്ള ആളാ ഞാൻ കുഞ്ഞിലേ കാണുന്നതല്ലേ എന്തോ അയാളെ ലൈഫിൽ അങ്ങ് കൂടെ കൂട്ടിയാലൊന്ന് ഒരു തോന്നൽ.”
“ശിവാ ഇതൊക്കെ എപ്പോ പെണ്ണേ നിന്റെ മനസ്സിൽ കൂടിയേ…”
കല്ലു വിശ്വാസം വരാതെ ചോദിച്ചു ശിവ നാണിച്ചു ചിരിച്ചു ഈ പെണ്ണിന് ഇങ്ങനത്തെയും ഭാവങ്ങൾ ഉണ്ടായിരുന്നോന്ന്‌ കല്ലു അത്ഭുതപ്പെട്ടു.
“എന്നിട്ട് നീ അനന്ദു ഏട്ടനോട് സംസാരിച്ചോ?”
“സംസാരിക്കാതെ പിന്നെ പക്ഷേ ആൾ അടുക്കുന്ന മട്ടില്ല അത് കൊണ്ട് അപ്പയെ കുപ്പിലാക്കാന്നു വെച്ചു”
ശിവ നിരാശയോടെ പറഞ്ഞു

“എന്നിട്ടു കുപ്പിയിൽ ആയോ”
“പിന്നല്ലാതെ ദാ കണ്ടില്ലേ”
ശിവ വിജയി ഭാവത്തിൽ കയ്യിലിരുന്ന പ്ലാസ്റ്റിക് ടിൻ തുറന്നു കാട്ടി മുൻപ് കല്ലുവിന് വേണ്ടി മാത്രനായി പ്രഭ ഉണ്ടാക്കി കൊടുത്തു വിട്ടിരുന്ന ഉണ്ണിയപ്പം ഇപ്പൊ ശിവാക്കായി അപ്പ തയ്യാറാക്കിയിരിക്കുന്നു കല്ലു സന്തോഷത്തോടെ അതിൽ നിന്നും ഒന്നെടുത്തു
” മുൻപൊക്കെ കല്ലുമോൾക്കെന്നും പറഞ്ഞു അപ്പ കൊണ്ടു വരുന്ന ഉണ്ണിയപ്പത്തിന്റെ പേരിൽ ഞാനും കിട്ടുവും ഒത്തിരി അടി വെച്ചിട്ടുണ്ട് അപ്പയാണെങ്കിൽ അവളെ വാശി കൂട്ടാൻ വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞോണ്ടിരിക്കും എന്റെ കല്ലു മോൾക്ക് വേണ്ടിയാ എന്റെ കല്ലു മോൾക്ക് വേണ്ടിയാന്ന് ”
കല്ലു പഴയ ഓർമകളിൽ കുടുങ്ങി കുറച്ചു നേരം എന്തോ ഓർത്തിരുന്നു

“അല്ല അവൾക്കെന്താ ശിവ ശെരിക്കും”
കല്ലു ശിവയുടെ മുഖത്തേക്ക് നോക്കി അവൾ ഡോക്ടർ പറഞ്ഞതും ജിത്തുവും അനന്ദുവും പറഞ്ഞ കാര്യങ്ങൾ എല്ലാം കല്ലുവിനെ പറഞ്ഞു കേൾപ്പിച്ചു എല്ലാം കേട്ടു കഴിഞ്ഞു കല്ലു ഒന്ന് നെടുവീർപ്പിട്ടു
“നീ ടെൻഷൻ ആകാൻ ഒന്നും ഇല്ല കല്ലു നിന്നെയും ജിത്തുവിനെയും അവൾ കരയിച്ചത് അവളുടെ അസുഖം കൊണ്ട് അറിയാതെ ആയിരിക്കാം പക്ഷേ അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും കർമ കമ്സ് ബാക്ക് എന്നല്ലേ അവളും അത് പോലെ വിഷമിക്കുന്നു നമുക്കത്തിൽ ഒന്നും ചെയ്യാനില്ല ”
ശിവ പറയുന്നത് കേട്ടു കല്ലു ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു.

“ഇനി പറ എന്താ നിന്റെ പ്രശ്നം”
ശിവ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.എവിടം മുതൽ എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാതെ കുറച്ചു നേരം മൗനമായി ഇരുന്നു ശിവ അവളുടെ കൈകളിൽ പിടിച്ചു
“ധൈര്യമായി പറ കല്ലു”
കല്ലു ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പതിയെ പറഞ്ഞു തുടങ്ങി ഓരോന്ന് കേൾക്കും തോറും ശിവയുടെ ദേഷ്യം കൂടി കല്ലുവിന്റെ കൈകളിൽ ഉള്ള അവളുടെ പിടി മുറുകി വാക്കുകൾ ഇടയ്ക്കിടെ നഷ്ടപ്പെട്ടു അവൾ എല്ലാം പറഞ്ഞവസാനിപ്പിച്ചു ശിവ എല്ലാം കേട്ട് അന്തിച്ചിരുന്നു

“വാട്ട്‌ ഈസ്‌ യുവർ പ്ലാൻ കല്ലു ”
കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് ശിവ ചോദിച്ചു
“അറിയില്ല അയാളുടെ ഡിമാൻഡ് അംഗീകരിക്കാൻ വയ്യ”
“ഓക്കേ ഗുഡ് ഒരിക്കലും അംഗീകരിക്കുകയും വേണ്ട”
“പക്ഷേ ശിവ ആ കുഞ്ഞിന്റെ ഓർമ്മകൾ എന്റെ സ്വസ്ഥത കെടുത്തുന്നു”
“കല്ലു അമ്മയും അച്ഛനും ഇല്ലാത്ത കുട്ടി ആ കുട്ടിയെ നീ കാണുകയും ചെയ്തു അതിനോടുള്ള ഒരു സിമ്പത്തി അത് മനുഷ്യത്വം നിന്നിൽ ഉള്ളത് കൊണ്ടാ അങ്ങനെ തോന്നുന്നത് ”
“എന്നാലും അറിയില്ല ശിവ ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്ന് ”

“കല്ലു ന്യായം നിന്റെ ഭാഗത്താണ് നീ എടുത്ത തീരുമാനം ആണ് ശെരി അല്ലെന്ന് ആരും പറയില്ല അയാൾ ചെയ്തത് ചതി ആണ് സോ നീ അയാൾക്കെതിരെ കേസ് ഫയൽ ചെയ്യണം എന്നാ എന്റെ അഭിപ്രായം”
ശിവയുടെ വാക്കുകൾ കേട്ട് ഞെട്ടി കല്ലു അവളെ നോക്കി
“കല്ലു നീ അയാളും ഒത്തു ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ”
അവളുടെ നോട്ടം കണ്ട് ശിവ ചോദിച്ചു കല്ലു ഇല്ലെന്നു തലയാട്ടി
“എനിക്ക് സ്ഥാനം ഇല്ലാത്തിടത് കടിച്ചു തൂങ്ങാൻ വയ്യ ശിവ ”

“ഉം അത് നല്ല തീരുമാനം”
“പക്ഷേ അച്ഛനെ ഓർക്കുമ്പോൾ…. എന്ത് പ്രതീക്ഷയോടെ ആണ് എന്റെ വിവാഹം നടത്തിയത് ”
കല്ലു കണ്ണുകൾ നിറച്ചു
“ഉം ഇപ്പൊ ഒന്നും പറയാനും പറ്റില്ല കിട്ടുവിന്റെ കാര്യം ഓർത്തു തന്നെ എല്ലാവരും വിഷമത്തിലാ ഈ പ്രശ്നങ്ങൾ ഒക്കെ ഒതുങ്ങട്ടെ നമുക്ക് എല്ലാം ശെരിയാക്കാം എല്ലാ കാര്യങ്ങൾക്കും ഒരു പോംവഴി കണ്ടെത്താം ”
ശിവ അവളെ സമാധാനപ്പെടുത്തി കല്ലു തെളിച്ചമില്ലാത്ത ചിരിയോടെ തലയാട്ടി അവരുടെ സംസാരത്തിന്റെ അവസാന ഭാഗങ്ങൾ കേട്ടു കൊണ്ടു വാതിലിനു പിറകിൽ നിന്ന കിട്ടു പതിയെ തിരിഞ്ഞു നടന്നു

“സ്ഥാനം ഇല്ലാത്തിടത്തു കടിച്ചു തൂങ്ങാൻ വയ്യ ”
കല്ലുവിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ തറച്ചത് പോലെ അവൾക്ക് തോന്നി

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here