Home Latest വരണം സാറെ.. എന്റെ ജോണി മോനെ കൊന്നവരെ പറ്റി എന്തേലും വിവരം കിട്ടിയോ സാറെ… Part...

വരണം സാറെ.. എന്റെ ജോണി മോനെ കൊന്നവരെ പറ്റി എന്തേലും വിവരം കിട്ടിയോ സാറെ… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

നെയിം ഓഫ് ഗോഡ് Part – 4

രചന : Anu Thobias

ഇച്ചായ… ഇത് എന്ത് ഉറക്കമാ ഇത്… എത്ര നേരമായി ഫോൺ ബെല്ലടിക്കുന്നു… ഇച്ചായ …… അയാൾ ഉറക്കച്ചവോടെ എന്നിറ്റു….. ദേ ശരത് ആണെന്ന് തോന്നുന്നു കുറെ വട്ടം വിളിച്ചു…. അയാൾ ഫോൺ എടുത്തു നോക്കി 5 മിസ്സ്ഡ് കാൾ.. അയാൾ തിരികെ വിളിച്ചു….ഗുഡ് മോർണിംഗ് യെസ് ശരത് പറയു… ഗുഡ് മോർണിംഗ് സർ…. സർ പോൾസന്റെ ഫാമിലിയെ പറ്റി അന്വേഷിച്ചു ആ സെക്യൂരിറ്റി പറഞ്ഞത് ശരിയാ.. അയാൾക്കു ഒരു കുടുംബം ഉണ്ട്.. അയാളുടെ ഭാര്യ.. കുറച്ചു മാസങ്ങൾക്കു മുൻപ് മരണപെട്ടു.. മകൻ ഡൽഹിയിൽ എംബിബിസ് പഠിക്കുന്നു…. സൈമൺ അച്ഛൻ വഴി അഡ്മിഷൻ കിട്ടി എന്നറിഞ്ഞത്…പിന്നെ ഒരു മോൾ അത് എന്തോ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആണ്.. പിന്നെ സിലിനെ ചോദ്യം ചെയ്യാൻ ബാക്കിയാണ്..ഓക്കേ ശരത് ഞാൻ ഇപ്പോൾ എത്താം…. അയാൾ വേഗം എന്നിറ്റു റെഡി ആകാൻ തുടങ്ങി…. ഇച്ചായ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ടു പോ.. ലിസി പറഞ്ഞു… ഞാൻ പുറത്തു നിന്നും കഴിച്ചോളാം…. അയാൾ കിങ്ങിണിയെ കൈയിൽ എടുത്തു ഉമ്മ വെച്ചോണ്ട് പറഞ്ഞു…

 

അയാൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ശരത് റെഡി ആയി നിന്നിരുന്നു.. ശരത് സെലിൻ അവരിൽ നിന്നും നമുക്കു തുടങ്ങാം.. ശരത് നിങ്ങൾ അന്ന് പറഞ്ഞ ഒരു പോസ്സിബിൽറ്റി എനിക്കിപ്പോൾ തോന്നുന്നു.. പെട്ടെന്നു അയാളുടെ ഫോൺ റിങ് ചെയ്തു… സർ ഇത് പിസി രമേശ്‌ ആണ്.. യെസ് രമേശ്‌ പറയു.. സർ ഇപ്പോൾ ഒരു വണ്ടി ഇവിടെ നിന്നും പുറത്തോട്ടു പോയി… അതിൽ ളോഹ ധരിച്ച ആരും തന്നെ ഇല്ല.. വേറെ ആരും ഇത് വരെ വന്നിട്ടില്ല….. ഓക്കേ രമേശ്‌.. എവെരി സെക്കൻഡ്‌സ് നിങ്ങൾ അവിടെ വാച്ച് ചെയ്യണം യെസ് സർ…. ഫോൺ കട്ട്‌ ആയി…. ഈ സൈമൺ അച്ഛൻ ഇതുവരെ അവിടെ എത്തിയിട്ടില്ല… ഇയാൾ ഇത് എവിടെ പോയി കിടക്കുന്നു… ആദം സ്വയം പറഞ്ഞു…..

 

ജീപ്പ് ഇരുനില വീടിന്റെ ഗേറ്റ് കടന്നു ഉള്ളിലോട്ടു ചെന്നു.. മുന്നിൽ ജോണിയുടെ അപ്പച്ചൻ ഇരിപ്പുണ്ടാരുന്നു…. വരണം സാറെ.. എന്റെ ജോണി മോനെ കൊന്നവരെ പറ്റി എന്തേലും വിവരം കിട്ടിയോ സാറെ അയാൾ അവരുടെ ചോദിച്ചു…. അന്വേഷിച് കൊണ്ടിരിക്കുന്നു.. ഉടൻ തന്നെ കൊലയാളി യെ കണ്ടെത്തും ആദം മറുപടി പറഞ്ഞു….. എനിക്ക് സിലിനെ ഒന്ന് കാണണം അയാൾ പറഞ്ഞു.. ഇപ്പോൾ വിളികാം സാറെ.. അയാൾ മോളെ എന്നു നീട്ടി വിളിച്ചു…കൈയിൽ കുഞ്ഞുമായി സെലിൻ അവരുടെ മുന്നിൽ ചെന്നു.. കുഞ്ഞിനെ അപ്പച്ചന്റെ കൈയിൽ കൊടുത്തിട്ടു സെലിൻ അവരുടെ അകത്തു കേറി ഇരിക്കാൻ പറഞ്ഞു…. വേണ്ട സെലിൻ നമുക്കു കുറച്ചു അങ്ങോട്ട്‌ മാറി നിന്നു സംസാരിക്കം ആദം പറഞ്ഞു.. ശരി സർ സെലിൻ മറുപടി പറഞ്ഞു… ഗാർഡനിൽ ഉള്ള ചെയറിൽ അവർ ഇരുന്നു…. സെലിൻ നിങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നോ?? ആദം ചോദിച്ചു.. അല്ല സർ.. അറങ്ജ്ഡ് മാര്യേജ് ആയിരുന്നു അവൾ മറുപടി പറഞ്ഞു……

ജോണി വീട്ടിൽ വെച്ച് വഴക്കുണ്ടാകുമായിരുന്നോ?? ശരത് ചോദിച്ചു…… വീട്ടുകാരുടെ മുന്നിൽ അയാൾ മാന്യൻ ആയിരുന്നു…. കല്യാണം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ഭയങ്കര സ്നേഹമായിരുന്നു… നവീൻ അവനാണ് എല്ലാം നശിപ്പിച്ചത്….ഷോപ്പിങ് കോംപ്ലക്സ്നെ പറ്റി വാക്കേറ്റം വരെ ഉണ്ടായിട്ടും….അവർ പിരിയാതെ നിന്നിരുന്നത് സ്ത്രീ വിഷയത്തിൽ രണ്ടുപേരും അത്രയ്ക്ക് തല്പരർ ആയിരുന്നത് കൊണ്ടാണ്…. നവീൻ പലവട്ടം എന്നെ ശല്യപെടുത്തിരുന്നു.. കുറെ തവണ ഞാൻ ഇതിനെ പറ്റി ജോണിയോട് പറഞ്ഞിരുന്നു… അതൊക്കെ നിന്റെ തോന്നൽ മാത്രമാണ് എന്നു പറഞ്ഞു.. ജോണി അതെല്ലാം തള്ളി കളഞ്ഞു… അവളുടെ കണ്ണ് നിറഞ്ഞു…. ഓക്കേ സെലിൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ…. മ്മ്മ്മ് അവൾ മൂളി… ഈ പോൾസണും ആയി സെലിനു എന്താണ് ബന്ധം….. പോൾസോണോ…?? അവൾ ഒന്ന് പതറി…. എനിക്ക് അങ്ങനെ ആരെയും അറിയില്ല സർ അവൾ മറുപടി പറഞ്ഞു…. അവളുടെ കണ്ണുകൾ എന്തോ ഒളിപ്പിക്കുന്നതായി ആദമിന് തോന്നി… അങ്ങനെ ഒരു ആളെ പറ്റി സെലിൻ കേട്ടിട്ടു പോലുമില്ല…. ഡെവിൾ പോൾസൺ….. ശരത് ചോദിച്ചു.. ഇല്ല സാർ ഞാൻ കേട്ടിട്ടില്ല…. Anyway താങ്ക്സ്…. ഞങ്ങൾ ചിലപ്പോൾ ഇനിയും വരും…മ്മ്മ്മ്… സാർ ഒരു കപ്പ്‌ ചായ കുടിച്ചിട്ടു പോകാം… അവൾ പറഞ്ഞു…. ഇപ്പോൾ വേണ്ട…. അതിനു ഇനിയും സമയമുണ്ട് അയാൾ പുഞ്ചിരിയോടെ പറഞ്ഞു…. തിരികെ പോകുമ്പോൾ അയാൾ ശരത്തിനോടെ പറഞ്ഞു.. വിവാഹത്തിന് മുൻപുള്ള സെലിന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് ഇന്ന് തന്നെ കിട്ടണം…. യെസ് സർ… വണ്ടി മുന്നോട്ടു നീങ്ങി

സ്റ്റേഷനിൽ എത്തിയതിനു ശേഷം ശരത്.. സിലിനെ പറ്റി അന്വേഷിക്കാൻ ശിവനെയും കൂട്ടി ഇറങ്ങി…. ആദം ചന്ദ്ര മോഹന്റെ വീട്ടിലേക്കും…. ചന്ദ്രമോഹന്റെ സഹായികൾ അല്ലാതെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല… അവർക്കെല്ലാം നല്ലത് മാത്രമേ അയാളെ പറ്റി പറയാൻ ഉണ്ടായിരുന്നുള്….
പതിവില്ലാതെ ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും ഒരു ഫോൺ കാൾ ആദമിന്റെ ഫോണിൽ വന്നു….. കാൾ അറ്റൻഡ് ചെയ്ത അയാളുടെ കാതിൽ… ആ പേപ്പറിൽ എഴുതിരുന്ന കാര്യങ്ങൾ അലയടിച്ചു…. Mr ആദം… പാപത്തിന്റെ ശിക്ഷ മരണമാണ്….

വീണ്ടും ആവർത്തിക്കാതിരിക്കട്ടെ…. U?? നിങ്ങൾ ആരാണ് എന്നു ചോദിക്കും മുൻപ് കാൾ കട്ട്‌ ആയി.. അയാൾ വേഗം സൈബർ സെല്ലിൽ ബന്ധപ്പെട്ടു… എന്റെ നമ്പറിൽ വന്ന ഈ കാൾ ഇതു ലൊക്കേഷൻ പരിധി ആണെന്ന് നോക്കു… ക്വിക്ക്.. അയാൾ അലറി… സാർ… ഇത് അരൂകൂട്ടി ടവർ ഏരിയ ആണ്….കമ്മ്യൂണിക്ഷൻ റൂമിൽ നിന്നും മറുപടി വന്നു…. അത് ഇപ്പോൾ എങ്ങോട്ടു ആണ് മൂവ് ചെയുന്നത് എന്നു നോക്കു,.. സാർ അരൂകൂട്ടി പാലത്തിനു അടുത്തുള്ള ടവർ ലൊക്കേഷൻ ആണ് കാണിക്കുന്നത്… എങ്ങോട്ടും മൂവ് ചെയ്യുന്നുമില്ല…. ഓക്കേ ഫോൺ വെച്ചിട്ടു . എല്ലാ സ്റ്റേഷനിൽ പരിധിയിലും അയാൾ വൈറലസ് സന്ദേശം അയച്ചു.. പൂച്ച കണ്ണുകൾ ഉള്ള 45 വയസിനു അടുത്ത് പ്രായമുള്ള ആരെ കണ്ടാലും അറസ്റ് ചെയുക.. അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു… അരൂകൂട്ടി ലക്ഷ്യമാക്കി യാത്ര തിരിച്ചു…. അയാളുടെ ഫോൺ വീണ്ടും റിങ് ചെയ്തു… യെസ് ശരത് പറയു… സാർ ഒരു ഇമ്പോര്ടന്റ്റ്‌ മെസ്സേജ് ഉണ്ട് എന്താണ് ശരത് പറയു…. സർ അയാൾ സെല്ലിന്റെ ബ്രദർ ആണ്……. ആര്??? അയാൾ ആകാംഷയോടെ ചോദിച്ചു…

ശരത് മറുപടി പറഞ്ഞു

ഫാദർ സൈമൺ കാട്ടികാട്

 

 

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here